Total Pageviews

Wednesday, June 24, 2015

പുറത്തു വരുന്ന “സോളാർ" സത്യങ്ങൾസോളാർ തട്ടിപ്പു കേസ്സിൽ തട്ടിപ്പുകാരിക്ക് വേണ്ട ഒത്താശകൾ ചെയ്തു കൊടുത്തത്,മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ആണെന്ന് ഏതു കൊച്ചു കുട്ടിക്കും അറിയാവുന്ന കാര്യമാണ്‌.പക്ഷേ ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് തെളിവുകൾ എല്ലാം നശിപ്പിക്കാനും താനും തന്റെ ഓഫീസും ഈ കേസ്സിൽ നിരപരാധികളാണെന്നു വരുത്തി തീർക്കാനും മുഖ്യമന്ത്രിക്കും കൂട്ടാളികൾക്കും കുറേക്കാലത്തേക്ക് സാധിച്ചു.പക്ഷേ പത്തനംതിട്ട ക്കോടതി സരിതയെയും അവളുടെ മുൻ ഭർത്താവ് ബിജു രാധാകൃഷ്ണനെയും ശിക്ഷിച്ചതോടെ സരിതയുടെ അഭിഭാഷകൻ പുറത്താക്കിയ ചില രഹസ്യങ്ങൾ മുഖ്യന്റെ പങ്ക് സംശയാതീതമായി വെളിപ്പെടുത്തു ന്നതാണ്‌.സരിത തട്ടിച്ചെടുത്ത കോടികൾ തിരിച്ചു കൊടുത്തു തീർത്ത് കേസ്സില്ലാതാക്കാൻ സഹായിച്ചത് മുഖ്യമന്ത്രിയാണെന്നാണ്‌ സരിതയുടെ അഭിഭാഷകൻ വെളിപ്പെടുത്തിയത്. സാഹചര്യത്തെളിവുകൾ അഭിഭാഷകൻ പറയുന്നതിനെ സാധൂകരിക്കുന്നതാണ്‌.ജയിലിൽ കിടന്നുകൊണ്ട് ഇത്രയധികം തുക സമാഹരിക്കാൻ ഒരു വെറും സ്ത്രീക്ക് കഴിയില്ല.അതിനു പ്രബലരായ ആരുടെയെങ്കിലും സഹായം വേണം.ആ പ്രബലൻ മുഖ്യൻ ആണെന്ന് പ്രതിപക്ഷം അന്നേ പറഞ്ഞിരുന്നു.ഇപ്പോൾ അതു വാസ്തവമാണെന്നു തെളിഞ്ഞിരിക്കുന്നു.മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.റ്റി.വി ദൃശ്യങ്ങൾ കാണാതാക്കിയും മൊബയിൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താതെയും അധികാരം ദുരുപയോഗം ചെയ്ത് നല്ലപിള്ള ചമയുകയായിരുന്നു മുഖ്യമന്ത്രി ഇതു വരെ.സോളാർ തട്ടിപ്പു പുറത്തു വന്നപ്പോൾ തന്നെ മുഖ്യന്റെ വിശ്വസ്തരും സന്തത സഹചാരാരികളുമായ ജോപ്പനും സലിം രാജും ജിക്കുമോനും ഇതിൽ പ്രതികളാണെന്നു വ്യക്തമാ യി.അപ്പോൾ അദ്ദെഹം പറഞ്ഞത് “ഞാൻ ആരെയും ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിക്കില്ല”എന്നാണ്‌.മൂന്നിന്റന്നു തന്നെ ജോപ്പനെ ബലിയാടാക്കി.അടുത്തു ജിക്കുമോനെ.ഏറ്റവും ഒടുവിൽ സലിം രാജിനെയും കൈവിട്ടു.പ്രതിപക്ഷ സമരത്തെ തുടർന്ന് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ മുഖ്യ മന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താ തിരിക്കാൻ ശ്രദ്ധിച്ചു.പക്ഷേ അന്വേഷണ കമ്മീഷൻ ആവ്ശ്യപ്പെട്ടപ്പോൾ ഉൾപ്പെടുത്താൻ നിർബ്ബന്ധിതനായി.എന്നിട്ടു നിയമം നിയമത്തിന്റെ വഴിക്കു പോകും എന്ന് യാതൊരു സങ്കോചവും കൂടാതെ പറഞ്ഞു നടന്നു.രഹസ്യമായി നിയമത്തിനെ അധികാരം ഉപയോഗിച്ചു വഴിമുടക്കിയിട്ടാ യിരുന്നു ഈ ഗീർവാണമത്രയും എന്ന് ഒരോന്നായി വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.നാണമോ മാനമോ ഉണ്ടെങ്കിൽ എത്രയും വേഗം സ്ഥാനമൊഴിയുകയാണു മുഖ്യമന്ത്രി ചെയ്യേണ്ടത്.

കേരളത്തിന്റെ ഭരണ സംവിധാനം മുഴുവൻ സോളാർ തട്ടിപ്പുകാരി യെ രക്ഷിക്കാൻ വേണ്ടി വിനിയോഗിച്ചതിന്റെ തെളിവുകളാണ്‌ ഇന്നു(23.6.2015)അന്വേഷണക്കമ്മീഷൻ മുമ്പാകെ ഹാജരാക്കപ്പെട്ടത്.ഈ തട്ടിപ്പുകാരി ക്രിമിനലിനെ സഹായിക്കാൻ ജയിൽ ഐ.ജി ഉൾപ്പെടെ യുള്ളവർ നടത്തിയ കള്ളക്കളികൾ വ്യക്തമാക്കുന്ന രേഖകളാണ്‌ പുറത്തു വന്നത്.ഈ തട്ടിപ്പുകാരി യെ പാർപ്പിച്ചിരുന്ന അട്ടക്കുളങ്ങര സബ് ജയിലിലെ സന്ദർശക ഡയറിയിലെ താളുകൾ കീറുകയും തിരുത്തുകയും അവൾക്ക് ഇഷ്ടമുള്ളവരെ ഇഷ്ടമുള്ള സമയത്തു കാണാന്‍ സൗകര്യം ചെയ്തു കൊടുക്കു കയും ചെയ്തതിന്റെ തെളിവുകൾ കമ്മീഷനു കിട്ടിയിട്ടുണ്ട്.എ.ഡി .ജി.പിയും ജയിൽ ഐ.ജിയും വരെ അവളെക്കൊണ്ട് പരാതി മാറ്റി എഴുതിക്കാൻ ഇടപെട്ടിട്ടുണ്ടെന്നാണ്‌ അറിയുന്നത്.പ്രതി പക്ഷവും മാദ്ധ്യമങ്ങളും അന്നു തന്നെ ഇതേ വാർത്തകൾ പ്രചരിപ്പിച്ചപ്പോൾ കള്ളമാണെന്നു ആണയിട്ടവരാണു് മുഖ്യമന്ത്രിയും അന്നത്തെ ആഭ്യന്തര മന്ത്രിയും.മാത്രമല്ല ഇന്നലെ വരെ മന്ത്രിമാ രും യു.ഡി.എഫ് നേതാക്കളും വൈതാളികരും പറഞ്ഞിരുന്നത് സോളാർ തട്ടിപ്പ് രണ്ടു വ്യക്തികളുടെ ക്രിമിനൽ മനസ്സിന്റെ സൃഷ്ടിയാണ്‌.അതിൽ മുഖ്യമന്ത്രിക്കോ സർക്കരിനോ യാതൊരു ഉത്തരവാ ദിത്വവുമില്ല എന്നാണ്‌.തന്നെ സഹായിക്കുകയും താൻ സഹായിക്കുകയും ചെയ്ത ചില മന്ത്രിമാരുടെ പേരുകൾ തട്ടിപ്പുകാരി വെളിപ്പെടുത്തിയപ്പോൾ,“കുറ്റവാളിയുടെ ജല്പനം”എന്നു മുദ്രകുത്തി നിഷേധിക്കുകയാണു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ചെയ്തത്.ഇന്ന് അന്വേഷണക്കമ്മീഷൻ മുമ്പാകെ വന്ന രേഖകൾ മുഖ്യനും ആഭ്യന്തരനും ഇന്നേവരെ പറഞ്ഞതെല്ലാം കള്ളമാണെന്നും രണ്ടു ക്രിമിനലുകളെ രക്ഷപ്പെടുത്താൻ ഭരണയെന്ത്രത്തെ മുഴുവൻ ദുരുപയോഗം ചെയ്ത് ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ നിഷേധവും നടത്തിയവരാണെന്നും വ്യക്തമാക്കുന്നു.
Fans on the page

2 comments:

മുക്കുവന്‍ said...

what is solar case?
how this is affecting a common man?

my understanding is that a solar company looted money from some investors by telling wrong information. of course they might have used their political friendship for getting this investors.


dethan said...

മുക്കുവന്‍,
ഒരു പൌരനെ മറൊരു പൌരന്‍ നിയമവിരുദ്ധമായ രീതിയില്‍ കൈകാര്യം ചെയ്താല്‍,(മോഷണം, പിടിച്ചുപറി,ബലാല്‍ക്കാരം,ഭൂമി തട്ടിയെടുക്കല്‍,പണം കബളിപ്പിക്കല്‍ തുടങ്ങിയവ നടത്തിയാല്‍)ഇരയായവന് സംരക്ഷണം നല്‍കേണ്ട ചുമതല ഭരണകൂടത്തിന്റതാണ് .അത് ചെയ്യാതെ, ഭരിക്കുന്നവര്‍ കുറ്റവാളികള്‍ക്കൊപ്പം നില്‍ക്കുകയും അവരെ രക്ഷിക്കാന്‍ ഭരണയന്ത്രം ദുരുപയോഗപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഭരണകൂടം പ്രതിക്കൂട്ടിലാകും.സോളാര്‍ കേസ്സില്‍ മുഖ്യമന്ത്രിയും അന്നത്തെ ആഭ്യന്തര മന്ത്രിയും ഇടപെട്ടതിന്റെ വ്യക്തമായ തെളിവാണ് ജയില്‍ ഡയറിയിലെ തിരുത്തലും അനുബന്ധ ക്രിതൃമങ്ങളും.പരാതിക്കാരനു നീതി ലഭിച്ചില്ലെങ്കില്‍ തന്നെ അധികാരികളുടെ ഉദാസീനതയായെ കരുതാനാകു.ഇവിടെ നീതി ലഭിക്കേണ്ട വന് ലഭിച്ചില്ലെന്ന് മാത്രമല്ല കുറ്റവാളിയെ സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു.ആ നിലക്ക് ഇത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള പ്രശ്നമല്ല ഗുരുതരമായ സാമൂഹിക പ്രശ്നമാണെന്ന് വ്യക്തമാണ്.