കോട്ടയ്ക്കല്‍ രാജാസ് സ്കൂളില്‍ സ്ഥാപിച്ചിരുന്ന ഓ.വി.വിജയന്‍റെ പ്രതിമ ഏതോ സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു.വിജയന്‍റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ നേരത്തെ മുസ്ലീംലീഗ് രംഗത്ത് വന്നിരുന്നു.വിജയന്‍ എന്ന് കേട്ടപ്പോള്‍ പിണറായി വിജയന്‍ ആയിരിക്കും എന്ന് കരുതിയാണ് പ്രതിമ വയ്ക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നത് എന്ന്‍ ഏതോ ചാനല്‍ പണ്ഡിതന്‍ തമാശ പറയുകയുണ്ടായി.കുഞ്ഞാപ്പയുടെ ഐസ്ക്രീം കേസ് ഒതുക്കാന്‍ സഹായിച്ച പിണറായിയെ അത്ര നിഷ്ക്കരുണം ലീഗ് മറന്നുകളയുമെന്നു വിശ്വസിക്കാന്‍ പ്രയാസമാണ്.തന്നെയുമല്ല യു.എ.ബീരാന്റെ
അത്ര പ്രാധാന്യം ഓ.വി.വിജയനില്ലെന്ന ലീഗ് ബുദ്ധിജീവികളുടെ നിരീക്ഷണവും ആള് മാറിയല്ല തട്ടിക്കളഞ്ഞതെന്നതിനു തെളിവാണ്.
താലിബാനിസമാണ് പ്രതിമ തകര്ത്തതിലൂടെ തെളിയുന്നതെന്ന കെ.ഇ.എന്‍. കുഞ്ഞഹമ്മദിന്റെ
അഭിപ്രായം വാസ്തവമാകാനാണ് സാദ്ധ്യത കൂടുതല്‍...... .....പ്രതിമ സ്ഥാപിക്കുന്നത് അനിസ്ലാമിക മാണെന്ന് പ്രചരിപ്പിക്കുന്നത് ഇസ്ലാമിന്‍റെ വക്താക്കള്‍ തന്നെയാണ്.മുമ്പ് മലയാളത്തിലെ നിത്യ ഹരിത നായകന്‍ പ്രേംനസീറിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെയും ചില മതഭ്രാന്തന്മാര്‍ രംഗത്തു വന്നിട്ടുണ്ട്.ആരുടെയെങ്കിലും പ്രതിമ പ്രതിഷ്ഠിച്ചാല്‍ തകര്‍ന്നു പോകുന്ന മതമാണോ ഇസ്ലാം?കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റി ഭരിക്കുന്ന മുസ്ലീം ലീഗിനോ കേരളം ഭരിക്കുന്ന ലീഗ് മന്ത്രിമാര്‍ക്കോ ഓ.വി.വിജയന്‍റെ മഹത്വം അറിയാന്‍ വഴിയില്ല.മന്ത്രിമാരില്‍ ചിലര്‍ ധാരാളം കേട്ടിട്ടുള്ളത് സ്ത്രീ നാമങ്ങളാണ്.അവരെ പീഡിപ്പിക്കുമ്പോള്‍ യാതൊരു ഇസ്ലാമിക ബോധവും മന്ത്രിമാരെ ഭരിക്കാറില്ല. അന്യമതസ്തയായാലും പ്രശ്നമില്ല.നിലവിളക്ക് കൊളുത്തിയാല്‍ തകര്‍ന്നു പോകുന്ന മതവിശ്വാസം നിലവിളക്ക് കത്തിച്ചു തൊഴുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ചു രസിക്കുമ്പോള്‍ തകരുന്നില്ല!
പ്രതിമ സ്ഥാപിക്കുന്നത് മതവിരുദ്ധമാണന്നു പ്രചരിപ്പിക്കുന്നവര്‍ പ്രവാചകന്‍റെ മുടി വച്ചാരാധിക്കാന്‍
കോടികള്‍ മുടക്കി പള്ളി പണിയുന്നതില്‍ ഒരു തെറ്റും കാണുന്നില്ല.സ്വന്തം മതക്കാരനാകുമ്പോള്‍ എന്ത് മതവിരുദ്ധതയും സ്വീകാര്യമാകുന്ന മഹാമനസ്കത മറ്റ്ഉള്ളവരില്‍ അവജ്ഞയാണ് സൃഷ്ടിക്കുക എന്ന്‍ ഈ വ്യാജ മതാരാധകര്‍ അറിയുന്നില്ല.ഒരു കഥാപാത്രത്തിനു മുഹമ്മദ് എന്ന് പേരിട്ടു കഥഎഴുതിയാല്‍ കൈ വെട്ടാന്‍ മടിക്കാത്തവര്‍ വിജയന്‍ എന്ത് തെറ്റു ചെയ്തിട്ടാണ് അദ്ദേഹത്തിന്റെ പ്രതിമ നശിപ്പിച്ചതെന്ന്‍ വ്യക്തമാക്കണം.വിദ്യാഭ്യാസം നേടിയിട്ടും സാംസ്കാരിക ഫാസിസം കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ഭരണം കൈയ്യിലുള്ളതിന്റെ ഹുങ്കാണ്.
ഒ.വി.വിജയന്‍ ആരെന്നറിയാത്ത എമ്പോക്കികള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ഭരണകൂട ഗുണ്ടാകള്‍ , എഴുത്തും വായനയും അറിയാവുന്ന ആരെയെങ്കിലും ഭരണം ഏല്‍പ്പിക്കുകയാണ് നല്ലത്.മതാന്ധതയ്ക്ക് ചൂട്ടു പിടിക്കുന്ന സംസ്കാര ശൂന്യമായ നടപടി സര്‍ക്കാര്‍ ചെലവില്‍ ഏറെനാള്‍ നടത്തിക്കളയാമെന്ന്‍ ആരും വ്യാമോഹിക്കണ്ട.
Fans on the page
2 comments:
Gurusagaram enna pusthaka namam kettu Vijayan oru Haindava bhiikarananennu dharichu kanum.(Aa pusthakathinte peru prathima thakarthavar kettittuntenkil)
Your post ,as usual analyses the issue thoroughly and exposes the fraudulence of refusing to light a nilavilakku,but goes on to break all other basic laws of decency.
ശാരദ,
ആടെന്തറിഞ്ഞങ്ങാടി വാണിഭം?എന്ന് പറഞ്ഞത് പോലെ ഇവന്മാര്‍ക്ക് എന്ത് പുസ്തകം?ഇവര്‍ ആരുടെയും പുസ്തകം വായിക്കില്ല.വിജയന്‍റെ പുസ്തകം വിശേഷിച്ചും.സാരിയുടെ പുറത്ത് പച്ച ഓവര്‍ കോട്ട്
ധരിക്കാഞ്ഞതിനു ഒരദ്ധ്യാപികയെ സസ്പ ന്റ്ചെയ്തവര്‍ ഭരിക്കുന്നിടത്ത് പുസ്തകത്തിനും പ്രതിമയ്ക്കും എന്ത് രക്ഷ?
Post a Comment