Total Pageviews

Tuesday, February 12, 2013

ബാലവേശ്യാ വസന്തം



സൂര്യനെല്ലി പെണ്‍കുട്ടി ബാലവേശ്യയാണെന്ന് പറഞ്ഞ മുന്‍ ഹൈക്കോടതി ജഡ്ജി ബസന്ത്  ഇപ്പോള്‍ മാദ്ധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.താന്‍ സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത്  വാര്‍ത്തയാക്കിയത്  മാദ്ധ്യമ ധര്‍മ്മമോ എന്ന്‍ അദ്ദേഹം കോപാക്രാന്തനായി അലറി ചോദിക്കുന്നു.സ്വകാര്യമായാലും പരകാര്യമായാലും അദ്ദേഹം പറയാത്തതൊന്നും വാര്ത്തയാ
യിട്ടില്ല .സ്വകാര്യ സംഭാഷണമാണെന്ന അയാളുടെ വാദവും വാസ്തവമല്ല.ഇന്ത്യാവിഷന്‍ റിപ്പോര്‍
റിപ്പോര്‍ട്ടറാണെന്ന്  പറഞ്ഞുകൊണ്ടാണ് ആ പെണ്‍കുട്ടി അയാളോട് ചോദ്യങ്ങള്‍ ചോദിച്ചത്.
"മീഡിയയില്‍ നിന്നായതുകൊണ്ട്" എന്ന് പറഞ്ഞാണ് മുന്‍ ന്യായാധിപന്‍ തന്‍റെ വിധിന്യായത്തിന്‍റെ
മഹത്വം ഉദ്ഘോഷിക്കുന്നതും തന്‍റെ മകളാകാന്‍ മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയോട് ബാലവേശ്യാവൃത്തിയെ കുറിച്ച് ക്ലാസ്സെടുക്കുന്ന്തും.അതെങ്ങനെ സ്വകാര്യ സംഭാഷണമാകും?

അയാളുടെ അധമ നാവില്‍ നിന്ന് പുറത്തു വന്ന ആഭാസകരമായ വാക്കുകള്‍ മാത്രമേ വനിതാ റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ടിട്ടുള്ളൂ.നാല്‍പത്തോളം കശ്മലന്മാര്‍ കീഴ്പ്പെടുത്തി നശിപ്പിച്ച 16 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടി എന്തുകൊണ്ട് ഇതിനിടെ രക്ഷപ്പെട്ടില്ല എന്നാണ് ഈ വഷളന്റെ ചോദ്യം.രക്ഷപ്പെടാന്‍ ശ്രമിക്കാഞ്ഞത് അവള്‍ വേഴ്ച ആസ്വദിച്ചിരുന്നത് കൊണ്ടാണെന്നാണ്
ബസന്തന്റെ നിഗമനം .അവള്‍ ബാലവേശ്യയാണെന്നു ചുരുക്കം.ഇത്ര കട്ടായമായി ആ പെണ്‍കുട്ടി ബാലവേശ്യയാണെന്നു പറയണമെങ്കില്‍ അയാള്‍ വ്യഭിചരിക്കുവാന്‍ അവളുടെ അടുക്കല്‍ പോയിരിക്കണം.അവള്‍ ചെറുപ്പത്തിലേ പിഴച്ചവളാണെന്നും ഈ നരാധമന്‍ കണ്ടുപിടിച്ചി രിക്കുന്നു.

ഫീസടയ്ക്കാന്‍ വീട്ടില്‍ നിന്ന് കൊടുത്തയച്ച പണം അവള്‍ മോഷ്ടിച്ചു എന്നാതാണ് അതിനു തെളിവായി പുത്തന്‍ വക്കീല്‍ പറയുന്നത്.കാമുകനായി അഭിനയിച്ച് അടുത്തു കൂടിയവന് ആ പണം
കൊടുത്തെന്ന്‍ പെണ്‍കുട്ടി നേരത്തെ പറഞ്ഞ മൊഴി അയാള്‍ക്ക് സ്വീകാര്യമല്ല.ഒരാളുടെ അടുത്ത് നിന്ന് അടുത്ത ആളുടെ അടുത്തേക്ക് ഗുണ്ടകളുടെയും പിമ്പുകളുടെയും അകമ്പടിയോടെയാണ് അവളെ  വേട്ടനായ്ക്കള്‍ കൊണ്ടുപോയ് ക്കൊണ്ടിരുന്നത് .പിന്നെങ്ങനെ രക്ഷപ്പെടുമെന്നാണ്
ബസന്തന്‍ പറയുന്നത്?മുന്‍ വിധികളോടെയും വെറുപ്പോടെയുമാണ്‌  ഇയാളും അന്തരിച്ച ജഡ്ജി
ഗഫൂറും കൂടി കീഴ്ക്കോടതി വിധിയെ സമീപിച്ചതെന്ന്‍ ഇതില്‍ നിന്നും വ്യക്തമല്ലേ?

തന്‍റെ വിധി വായിക്കാതെയാണ്  സുപ്രീമ് കോടതി ഇപ്പോള്‍ ഹൈക്കോടതി വിധി റദ്ദ് ചെയ്തതെന്നും ഈ  നീതിദേവന്‍ വീമ്പടിക്കുന്നു.എം.വി .ജയരാജനാണ് ഇങ്ങനെ പറഞ്ഞതെങ്കില്‍
ജയിലില്‍ ആയേനെ.ബസന്ത് ആയതുകൊണ്ട് ഒരു കുഴപ്പവുമില്ല!!മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം ന്യായാധിപ ജന്തുക്കള്‍ നീതിന്യായ വ്യവസ്ഥ യ്ക്കു മാത്രമല്ല പൊതു സമൂഹത്തിന് ഒന്നടങ്കം അപമാനമാണ്.ഇവരുടെ ചെകിട്ടത്തടിയ്ക്കണമെന്ന പ്രതിപക്ഷ നേതാവിന്‍റെ അഭിപ്രായം അല്പം മയത്തിലായിപ്പോയില്ലേ എന്നാണു സംശയം.ചീമുട്ട എറിഞ്ഞു കഴുതപ്പുറത്ത് കയറ്റി നാടുകടത്തുകയാണ് വേണ്ടത്.ആലംബമറ്റവന്റെ അവസാനത്തെ അഭയ സ്ഥാനമായ നീതിന്യായക്കോടതികളില്‍ ഇത്തരം നീചജന്മങ്ങള്‍  ആണല്ലോ ഇരുന്നിരുന്നത് എന്ന്‍ ഓര്‍ക്കുമ്പോള്‍  ഇവന്മാരുടെ വിധി വായിച്ചു ഞെട്ടിയ സുപ്രീമ് കോടതിയെക്കാള്‍ നമ്മള്‍ ഞെട്ടിപ്പോകുന്നു.


Fans on the page

2 comments:

sarada said...

A highly commentable mail. Thangalute vidhinyayam kalakki.Congratulations!
Penkutty rakshappetan sramichilla enna vadatheppatti oru vakku. Busil chithayayi perumarunnavanotu prathikarichal arenkilum kootekkanumo? P.E.Usha prathikarichittethayi? Araanu pennine rakshappetuthuka,itharam nyayadhipanmarulla ii rajyathil?

dethan said...

ശാരദ,

വിമന്‍സ് കോളജില്‍ ഒരു ആഭാസന്‍ തെമ്മാ ടിത്തം വിളിച്ചു പറഞ്ഞപ്പോള്‍ കൂവിയ ആര്യ എന്ന പെണ്‍കുട്ടി യോടൊപ്പം കൂവാന്‍ ഒരു കൂട്ടുകാരി പോലും ഇല്ലാതിരുന്നത് നമ്മള്‍ കണ്ടതല്ലേ?പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തുക എന്നത് മലയാളിയുടെ പതിവു പരിപാടിയാണ്.ഇന്നലെ ബേക്കറി ജംഗ്ഷനില്‍ വച്ച് നാല് പൂവാലന്മാരെ
ഒറ്റയ്ക്ക് ഇടിച്ചു പരിപ്പിളക്കിയ പെണ്‍കുട്ടിയെ പോലെ പത്തെണ്ണം പത്തിടത്ത് വച്ച് ഇതുപോ
ലെ ചെയ്‌താല്‍ ഇവന്മാരുടെ സൂക്കേട് തീരും.