“നീയവന്റെ മുഖത്തു തുപ്പി
നാറുന്ന തെറിവിളിച്ചു
വടിവാളും വെട്ടുകത്തിയും കൊണ്ടു വെട്ടി
മുഖം വികൃതമാക്കി;
മുഴം കൈ അറുത്തു
നാഭിക്കു തൊഴിച്ചു
മൂക്കിടിച്ചു പരത്തി
പല്ലു തെറിപ്പിച്ചു
അത് കണ്ടു നിന്ന എന്റെ മുമ്പിൽ
നിരപരാധി ചമയുന്നതെന്തിനു സഖാവേ?”
“മുഖത്തു തുപ്പിയതു ഞാനല്ല; വായാണു.
തെറി വിളിച്ചത് നാക്കാണു
വെട്ടിയതും കുത്തിയതും കൈയ്യാണു.
തൊഴിച്ചതു കാലാണു
മൂക്കിനിടിച്ചതും നാക്കുമുറിച്ചതും
പല്ലു കൊഴിച്ചതും തലയാണു.
പിന്നെങ്ങനെ ഞാനപരാധിയാകും?“
Fans on the page
3 comments:
ചെയ്തതും ചെയ്യിച്ചതും ബ്രാഞ്ച് സെക്രട്ടറി,ലോക്കൽ സെക്രട്ടറി,ഏരിയാസെക്രട്ടറി,ജില്ലാ കമ്മിറ്റിയംഗം തുടങ്ങിയവരല്ലേ?അതിൽ പാർട്ടിയ്ക്കെന്തു ഉത്തരവാദിത്വം?
അതെയതെ.... ഞാന്‍ നിരപരാധിയാണ്...... ഈ അപരാധം ചെയ്തവര്‍ക്ക് ആര്‍ക്കും ഞാനുമായി ഒരു ബന്ധവും ഇല്ല.......!!!
കവിത നന്നായിരിക്കുന്നൂ, നല്ല മൂര്‍ച്ച....!
niiyathinu driksakshiyaanalle? nii chodyam cheyyanum muthirunnu.
njangal polisilkkotukkunna prathippattikayil ninte peravum aadyam!
Post a Comment