Total Pageviews

Monday, May 14, 2012

കുലംകുത്തികളും കുളംതോണ്ടികളുംഇപ്പോൾ മാദ്ധ്യമങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന വാക്കാണു ‘കുലം കുത്തി’.സി.പി.എമ്മിൽ നിന്നും പുറത്താക്കപ്പെട്ട ഒഞ്ചിയത്തെ അണികളെ വിശേഷിപ്പിക്കാൻ പിണറായി വിജയൻ കണ്ടെടുത്ത വാക്കാണത്.അങ്ങനെ ഒരു വാക്ക് നിഘണ്ടുവിൽ ഇല്ല എന്നാണു കേരളകൗമുദിയുടെ ‘പ്രതിവാര ചിന്ത’യിൽ അനിലൻ പറയുന്നത്.ശബ്ദതാരാവലിയിൽ ഇല്ലെങ്കിലും മലയാള മഹാനിഘണ്ടു(മലയാളം ലക്സിക്കൺ)വിൽ ഈ വാക്കുണ്ട്.വിജയൻ ഉദ്ദേശിക്കുന്ന അർത്ഥം തന്നെയാണു അതിൽ കൊടുത്തിട്ടുള്ളതും.എന്നാൽ കുലം കുത്തികൾ എന്നു അധിക്ഷേപിക്കപ്പെട്ടവർ പുറത്തു പോയി പുതിയ പാർട്ടിയുണ്ടാക്കിയ ശേഷവും അവരെ കുലം കുത്തികൾ എന്നു വിളിക്കുന്നതു വിവരക്കേടാണു.പുതിയ പാർട്ടിയുടെ നേതാവായ റ്റി.പി .ചന്ദ്രശേഖരൻ വധിക്കപ്പെട്ടതിൽ പിന്നീടും അദ്ദേഹത്തെ ‘കുലം കുത്തി’എന്ന് അധിക്ഷേപിക്കുന്നത് സംസ്കാര ശുന്യവും നീചവുമായ നടപടിയാണു.

തൊട്ടു കൂടാത്തവരും തീണ്ടുക്കൂടാത്തവരുമായിരുന്ന ചാത്തനും കോരനും ഒക്കെ മതം മാറി തൊപ്പിയിട്ട് കാസിമും കരീമും ആവുകയോ മാർഗ്ഗം കൂടി പത്രോസും മത്തായിയും ആവുകയോ ചെയ്തു കഴിഞ്ഞാൽ പിന്നെ അവരെ പഴയ പേരു വിളിക്കാൻ ആരും ധൈര്യപ്പെടുകയില്ലായിരുന്നു.അഥവാ ആരെങ്കിലും വിവരക്കേടു മൂലം അങ്ങനെ വിളിച്ചാലും അവർ പഴയ മതത്തിലെ അംഗങ്ങൾ ആകില്ല.കോൺഗ്രസ് പാർട്ടി വിട്ട് കമ്യൂണിസ്റ്റു പാർട്ടിയിലും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി (സി.പി.ഐ) വിട്ട് സി.പി.ഐ.(എം)പാർട്ടിയിലും ചേർന്ന ഇ.എം.എസ്സിനെ ആരും കുലം കുത്തി എന്നു വിളിച്ചിട്ടില്ല.അന്ന് ആ വാക്കും പ്രയോഗിക്കാൻ അറിയാവുന്നവരും ഇല്ലാഞ്ഞിട്ടാല്ല.പിണറായിയേക്കാൾ സംസ്കാരവും മര്യാദയും അന്നുള്ളവർക്ക് ഉണ്ടായിരുന്നതുകൊണ്ടാണു.

റ്റി.പി.ചന്ദ്രശേഖരനെ ക്വട്ടേഷൻ സംഘത്തെ വിട്ട് വകവരുത്തിയത് ആരാണെന്ന് പിണറായിയുടെ പാർട്ടിക്കാർക്കു പോലും സംശയമില്ല.പൈശാചികമായി അരും കൊല നടത്തിയ ഗുണ്ടാകളെക്കാൾ നികൃഷ്ടമായ മനസ്സുള്ള നരാധമന്മാരേ വധിക്കപ്പെട്ട മനുഷ്യനെ പിന്നെയും ‘കുലം കുത്തി’എന്നു വിളിച്ച് അധിക്ഷേപിക്കുകയുള്ളു.ഒഞ്ചിയം സഖാക്കൾ പാർട്ടി കുലത്തെ കുത്തിയതുകൊണ്ടാണു അങ്ങനെ വിളിക്കുന്നതെങ്കിൽ പാർട്ടിയെ തന്നെ കുളം തോണ്ടുന്നവരെ “കുളം തോണ്ടികൾ” എന്നല്ലേ വിളിക്കേണ്ടത്?ആ പ്രയോഗം ഏറ്റവും യോജിക്കുക പിണറായി വിജയനാണു.സിപി.ഐ(എം)നെ കുളംതോണ്ടിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമാണു ഇപ്പോൾ നടത്തുന്ന ശവനിന്ദ ഉൾപ്പെടെയുള്ള വിടുവായത്തങ്ങൾ.

‘വർഗ്ഗവഞ്ചകൻ’ ആണു പിണറായി എന്നാണു സ.ചന്ദ്രശേഖരന്റെ ഭാര്യ പറയുന്നത്.വി.എസ്.അച്യുതനന്ദൻ വിശേഷിപ്പിച്ചതു പോലെയുള്ള “ധീരനായ കമ്യൂണിസ്റ്റുകാരന്റെ” ഭാര്യയ്ക്ക് വർഗ്ഗവഞ്ചകരെ വേഗത്തിൽ തിരിച്ചറിയാൻ കഴിയും.“മുതലാളിത്തത്തിന്റെ ദത്തുപുത്രൻ”എന്ന് ബർലിൻ കുഞ്ഞനന്തൻ നായർ പറഞ്ഞത് അതിന്റെ ലളിത വ്യാഖ്യാനമാണു. “പെണറായി തന്നെ സംഘടന” ന്നു പറഞ്ഞ് പുളകം കൊള്ളുന്ന രാഷ്ട്രീയബോധമില്ലാത്ത  അനുചരന്മാർക്ക് അത് മനസ്സിലാകില്ല.വി.എസ്സിനു ക്യാപ്പിറ്റൽ പണിഷ്മെന്റ് നല്കണമെന്നു പാർട്ടി സമ്മേളനത്തിൽ അലറിവിളിച്ച “പിതൃശൂന്യ”വിപ്ലവകാരികൾക്കും വർഗ്ഗവഞ്ചകരെ തിരിച്ചറിയാൻ പ്രയാസമാണു.അല്ലെങ്കിൽ ‘പിതൃശൂന്യൻ’ ഉൾപ്പെടെയുള്ളവർ സ്വാശ്രയകോളേജ് പ്രശ്നത്തിൽ പോലീസ് ഭീകരതയ്ക്ക് ഇരയായി തെരുവിൽ വീണു കിടന്നപ്പോൾ, സ്വന്തം പുത്രിക്ക് അമൃതാനന്ദമയിയുടെ കാലു നക്കി അവരുടെ സ്വാശ്രയ കോളേജിൽ അഡ്മിഷൻ വാങ്ങിയ പാർട്ടി സെക്രട്ടറിയോട് ഇത്“ഇതു ശരിയോ സഖാവേ?”എന്നെങ്കിലും ചോദിക്കുമായിരുന്നു.

വർഗ്ഗ ശത്രുക്കളുടെ ഔദാര്യം പറ്റി പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നവരെ ചിലരെങ്കിലും തിരിച്ചറിയുന്നുണ്ട്.അതാണല്ലോ പിണറായിയുടെ  സർവ്വാധിപത്യ കാലത്ത് മുമ്പൊരിക്കലുമില്ലാത്ത വിധം  കൊഴിഞ്ഞുപോക്ക് പാർട്ടിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നത്.ആജ്ഞാനുവർത്തികളെയും പാദസേവകരെയും വൈതാളികരെയും ചുറ്റും നിർത്തി അസംബന്ധവും വിവരക്കേടും വിളമ്പുന്നതും എതിർത്തു പറയുന്നവരെ ഉന്മൂലനം ചെയ്യാൻ ക്വട്ടേഷൻ സംഘങ്ങളെ ചുമതലപ്പെടുത്തുന്നതും വിപ്ലവമാണെന്നു കരുതുന്നവർ പാർട്ടിയെ കുളം തോണ്ടിയില്ലെങ്കിലേ  അതിശയിക്കേണ്ടതുള്ളു.


Fans on the page

3 comments:

kaalidaasan said...

>>>കോൺഗ്രസ് പാർട്ടി വിട്ട് കമ്യൂണിസ്റ്റു പാർട്ടിയിലും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി (സി.പി.ഐ) വിട്ട് സി.പി.ഐ.(എം)പാർട്ടിയിലും ചേർന്ന ഇ.എം.എസ്സിനെ ആരും കുലം കുത്തി എന്നു വിളിച്ചിട്ടില്ല.അന്ന് ആ വാക്കും പ്രയോഗിക്കാൻ അറിയാവുന്നവരും ഇല്ലാഞ്ഞിട്ടാല്ല.പിണറായിയേക്കാൾ സംസ്കാരവും മര്യാദയും അന്നുള്ളവർക്ക് ഉണ്ടായിരുന്നതുകൊണ്ടാണു.<<<<

ദത്തന്‍,

പ്രസക്തമായ അഭിപ്രായം. അഭിപ്രായ വ്യത്യാമുണ്ടാകുമ്പോള്‍ പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നവരെ പിന്നാലെ നടന്ന് പുലഭ്യം പറയുന്നത് ഒരു തരം മാനസിക രോഗമാണ്. ചികിത്സ ഇല്ലാത്ത മാനസിക രോഗം.

എന്നും പാര്‍ട്ടിയെ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്നത് പിണറായി വിജയനാണ്. പഴി എപ്പോഴും വി എസിന്റെ തലയില്‍ ആക്കും. അതിനാണു ചാവേറുകളെ പരിപാലിച്ചു നിറുത്തുന്നത്.

sarada said...

Valare sari! Kulam kuthiyaal atrakkthrakke doshamulloo; pakshe kulam thondiyal pinne aa kulam illa.ethenkilum roopathil nilaninnaalum chathathinokkume ..enna poleyeyulloo.

Pinarayi Vijayan Sakhaavine kulam thondi ennu vilichathu athinte anuyojyatha kontu kurikku kollunnu.Addeham kure naalayi thondikkondirikkunnu; ippozhaanu vellam kantathu!

dethan said...

കാളിദാസൻ,

ഇപ്പോൾ പഴയതു പോലെ ചാവേറുകളെ കിട്ടുന്നില്ല.അതുകൊണ്ടാണല്ലോ വൻ തുകയ്ക്ക് ക്വട്ടേഷൻ സംഘങ്ങളെ ഇടപാടു ചെയ്യുന്നത്!"വിപ്ലവം ക്വട്ടേഷൻ സംഘങ്ങളിലൂടെ" എന്ന പുതിയ ആഹ്വാനത്തിന്റെ ക്രഡിറ്റും പിണറായിക്കിരിക്കട്ടെ.

ശാരദ,

തോണ്ടിയ കുളത്തിലെ വെള്ളം കൊണ്ട് പാർട്ടിയ്ക്ക് ഉദകക്രിയ കൂടി ചെയ്താൽ സംഗതി സമ്പൂർണ്ണമാകും.