ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന പുത്രിയെ
ഒമ്പതു മാസമായ് പീഡിപ്പിച്ചന്ത്യത്തിൽ
ഗർഭിണിയാക്കിയ തന്തയെ,സോദരി-
മാരെ പിഴപ്പിച്ചു നാട്ടുകാർക്കൊക്കെയും
കാണിക്കവച്ച സഹോദര ജന്തുവെ,
കൊച്ചു പെൺ കുഞ്ഞിനെ മാനഭംഗം ചെയ്ത
കൊച്ചു കാമാർത്തനെ,സ്വന്തമമ്മൂമ്മയോ-
ടൊത്ത പ്രായം വരും വൃദ്ധയെ ബന്ധിച്ചു
പ്രാപിച്ച ഹീന മനുഷ്യ മൃഗത്തിനെ,
നോക്കി,യൊടുങ്ങാത്ത കോപത്തിൽ മുങ്ങിയ
ന്യായാധിപന്മാർ പരുഷമാം ശബ്ദത്തിൽ
ചോദിച്ചു:- “കുറ്റക്കാർ നിങ്ങൾക്കു വല്ലതും
ചൊല്ലുവാനുണ്ടോയീ കോടതി മുമ്പാകെ?”
“നമ്മളെയിന്നു ഭരിച്ചു വിലസുന്ന മന്ത്രിയൊ
രുത്തൻ നടത്തിയ പോലുള്ള പീഡന-
മൊന്നുമേ ചെയ്തവരല്ലിവ,രാകയാൽ
ശിക്ഷയില്ലാതെ വെറുതെ വിട്ടീടുവാൻ
സന്മനസ്സുണ്ടാക വേണ”മെന്നോതുന്നു
കൂസലില്ലാതവർ കോടതി മുമ്പാകെ.
വാസ്തവം മുറ്റിയ വാക്കുകൾ കേൾക്കവേ
വല്ലാതെ ഞെട്ടിയ ന്യായാസനങ്ങളിൽ
നിന്നുമറിയാതടർന്നു പോലീമൊഴി;-
യാത്മഗതത്തിന്റെ മട്ടിൽ പൊടുന്നനെ:
“യഥാ രാജാ തഥാ പ്രജ:”
2 comments:
We get the rulers we deserve. This person was voted in with a mammoth majority and is calling the shots in the ministry.Not to forget that he was helped by the then ruling Marxists when the rotten incidents first came to light!
ഇന്ത്യയിൽ മാത്രമെ ഇത്തരം നെറികെട്ടവന്മാരെ നേതാക്കളാക്കി കൊണ്ടു നടക്കൂ.അയാളുടെ ഭൂരിപക്ഷത്തിന്റെ രഹസ്യമൊക്കെ നേരത്തേ അനാവരണം ചെയ്യപ്പെട്ടതാണു.പിണറായിയും സംഘവും സഹായിച്ചതിനാൽ കിട്ടിയതല്ലെ ആ ഭൂരിപക്ഷം?
Post a Comment