രാജവാഴ്ചയ്ക്കെതിരേ
നാടുവാഴിത്തത്തിനെതിരേ,
ജന്മിത്തത്തിനെതിരേ
പോരാടിയവരുടെ
പിന്മുറക്കാരി നഗര സാരഥി ഞാൻ,
പുത്തരിക്കണ്ടത്തിൽ നിന്നു കൊയ്ത
പുത്തൻ കറ്റയും ശിരസ്സിലേറ്റി
ശ്രീ പദ്മനാഭനു നിറപുത്തരിയുണ്ണാൻ
ശ്രീപദ്മനാഭദാസനാം
പൊന്നു തമ്പുരാന്റെ തൃക്കാല്ക്കൽ
കാഴ്ച വച്ചൊട്ടുകോൾമയിർ കൊള്ളട്ടെ.
“മൂടില്ലാത്തൊരു മുണ്ടു കൊണ്ടു മുടിയും മൂടീട്ടു വൻ കറ്റയും
ചൂടിക്കൊണ്ടരിവാൾ പുറത്തു തിരുകി പ്രാഞ്ചിക്കിതച്ചങ്ങനേ
നാടൻ കച്ചയുടുത്തു മേനി മുഴുവൻ ചേറും പുരണ്ടിപ്പൊഴീ
പ്പാടത്തൂന്നു വരുന്ന നിൻ വരവുകണ്ടേറെ ക്കൊതിക്കുന്നു ഞാൻ”
എന്നു തമ്പുരാനെ കൊതിപ്പിക്കാൻ
എനിക്കായെങ്കിലീ ജീവിതം ധന്യമായി.
ഇങ്ക്വിലാബ് സിന്ദാബാദ്!!
2 comments:
തിരോന്തോരം പുഞ്ചയിലെ കൊച്ചു പെണ്ണേ മേയറാളേ
കറ്റ വേണം കത്തിർ വേണം കാമറ വേണം
പൊന്നരിവാളൊന്നു വേണം (ചുറ്റികയൊന്നുമേ വേണ്ടാ)
പുത്തരിക്കണ്ടത്തിൽ നെല്ലു വിളഞ്ഞു നിൽപ്പൂ!
വരവേൽക്കാൻ ചാനെൽസ് വേണം,കൊടിതോരണങ്ങൾ വേണം
ചുവപ്പുകൊടികൾ പക്ഷേ ഒഴിവാക്കേണം!
വഞ്ചിഭൂമിപ്പാടു വേണം,മൊഞ്ചും പൊന്നും പൂവും വേണം കറ്റയറുത്തിതാ നമ്മൾ കുതിച്ചു വന്നേ
കൊട്ടാരത്തിൽപ്പോയിടേണം കറ്റ കാൽക്കൽ വച്ചിടേണം
താണുകുമ്പിട്ടൊന്നു നമ്മൾ വണങ്ങിടേണം
ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം കണക്കിനേ
പൊന്നുതമ്പുരാന്റെ ചിത്തമലിഞ്ഞിടേണം!
അമ്പലത്തിനടുത്തുള്ള തട്ടുകട പൊളിക്കേണം
ദാരിദ്രവാസികൾ വേറേ പണിനോക്കട്ടേ!
ധനാവാനാം ഭഗവാന്റെ ദാസനായ തമ്പുരാനേ ക്കുമ്പിടുന്ന ത്രില്ലു കമ്മ്യുണിസത്തിനുണ്ടൊ!!
ഓ തിത്തിത്താതേ ത്തിത്താ..
ശാരദ,
ബ്ലോഗ് പോസ്റ്റിനെ കമന്റ് കടത്തി വെട്ടിയിരിക്കുന്നു.വളരെ നന്ദി.
Post a Comment