Total Pageviews
Friday, January 21, 2011
അഡ്വ.രാം കുമാറിന്റെ ദളിത് പ്രേമം
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസും ഇപ്പോഴത്തെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ ജ.കെ.ജി.ബാലകൃഷ്ണനും ബന്ധുക്കളും അനധികൃതമായി സ്വത്തു സമ്പാദിച്ചതിനെ ചൊല്ലി ഉണ്ടായ പ്രതികരണങ്ങളെ ചെറുക്കാന്‍ അഡ്വ. രാം കുമാര്‍ ജാതിക്കുശുമ്പു തിയറിയും പുതിയ സാമൂഹികശാസനകളുമായി രംഗത്തിറങ്ങിയിരിക്കുന്നു.പ്രസിദ്ധ അഭിഭാഷകനായ അദ്ദേഹം വെറും സാധാരണക്കരനായ കക്ഷിക്കു വേണ്ടിയല്ല,രാജ്യത്തെ അത്യുന്നത നീതിപീഠം അലങ്കരിച്ച വ്യക്തിക്കു വേണ്ടിയാണ് ഇപ്പോള്‍ വാദിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്.വാദം മാത്രമല്ല സാക്ഷി പറച്ചിലുമുണ്ട്.
ദളിതനായാല്‍ എന്ത് അഴിമതിയും ചെയ്യാം എന്നാണ് അദ്ദേഹത്തിന്റെ വാദം.അടുത്ത കാലത്ത് ഒരു പ്രസിദ്ധ വാരികയിലാണ് ശ്രീ.രാം കുമാര്‍ തന്റെ പുതിയ തിയറി അവതരിപ്പിച്ചത്.ജ.കെ.ജി.ബിയെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളെ പറ്റി സമഗ്രമായ അന്വേഷണം വേണമെന്നു ജ.വി.ആര്‍.കൃഷ്ണയ്യര്‍ പറയുന്നത് അദ്ദേഹം ബ്രാഹ്മണനായതു കൊണ്ടാണ് എന്നാണ് അഡ്വ.രാം കുമാറിന്റെ കണ്ടുപിടുത്തം.2 ലക്ഷം രൂപ വിലയുള്ള കണ്ണട സര്‍ക്കാര്‍ ചെലവില്‍ വാങ്ങിയ വി.ആര്‍.കൃഷ്ണയ്യര്‍, ബാലകൃഷ്ണന്റെ അനധികൃത സ്വത്തു സമ്പാദനത്തെ കുറിച്ചു സംസാരിക്കാന്‍ യോഗ്യനല്ലത്രേ.സുപ്രീം കോടതിയിലെ മുന്‍ ചീഫ് ജസ്റ്റീസുമാരില്‍ ആറു പേര്‍ അഴിമതിക്കാരാണെന്നു ആക്ഷേപമുണ്ടായിട്ടും കെ.ജി.ബി.യ്ക്കു നേരേ കൃഷ്ണയ്യര്‍ തിരിയുന്നത് ദളിത വിരോധം കൊണ്ടാണുപോലും.മക്കളും മരുമക്കളും സ്വത്തു വാരിക്കൂട്ടിയിട്ടുണ്ടെങ്കില്‍ എങ്ങനെയെന്ന് അവരോടു ചോദിക്കണം എന്ന ബാലകൃഷ്ണന്റെ മറുപടി പ്രസക്തമാണ് എന്നും ബഹു.വക്കീല്‍ വാദിക്കുന്നു.താനും സവര്‍ണ്ണനാണെങ്കിലും ബാലകൃഷ്ണന്റെ പക്ഷത്തു നില്‍ക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ദളിത വേട്ടയ്ക്കു സംഘടിത ശ്രമം നടക്കുന്നതു കൊണ്ടാണെന്ന് അദ്ദേഹം നയം വ്യക്തമാക്കുന്നു.ജസ്റ്റിസ് കൃഷ്ണയ്യരുടെ നെറികേടു സ്ഥാപിക്കാന്‍ ഗൗരി അമ്മ മുതല്‍ പലരും പറഞ്ഞ വാചകങ്ങള്‍ വക്കീല്‍ ഹാജരാക്കുന്നുണ്ട്.ഡി.
വൈ.എഫ്.ഐ കുത്തിപ്പൊക്കി കൊണ്ടുവന്ന ഒരു ആരോപണം കൃഷ്ണയ്യര്‍ ഏറ്റു പിടിക്കുകയായിരുന്നെ
ന്നും പാര്‍ട്ടി നേതൃത്വം മൗനം പാലിച്ചതിന്റെ പേരില്‍ അവര്‍ക്കു നേരേയും അദ്ദേഹം തിരിഞ്ഞെന്നും ഒക്കെയുള്ള നിരവധി കുറ്റങ്ങള്‍ വക്കീല്‍ ആരോപിക്കുന്നുണ്ട്. കര്‍ണ്ണാടകത്തില്‍ ദളിതനെ ജഡ്ജിയാക്കിയപ്പോള്‍ സവര്‍ണ്ണ ജഡ്ജിമാരും വക്കീലന്മാരും കോടതി ബഹിഷ്ക്കരിച്ചത്, ദേശ വ്യാപകമായി നടക്കുന്ന ദളിത് പീഡനത്തിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.ജഡ്ജിമാരുടെ ബന്ധുക്കള്‍ അഭിഭാഷകരാകുമ്പോള്‍ കൂടുതല്‍ കേസ്സ് കിട്ടുന്നത് നാട്ടു നടപ്പാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
തങ്ങളുടെ ഭാഗം ജയിക്കാന്‍ വേണ്ടി പല കള്ളത്തരങ്ങളും ദുര്‍വ്യാഖ്യാനങ്ങളും അഭിഭാഷകര്‍ നടത്തറുണ്ട് എന്നു കേട്ടിട്ടിട്ടേഉള്ളൂ.അതു സത്യമാണെന്ന് രാം കുമാറിന്റെ വാദമുഖങ്ങളിലൂടെ കടന്നു പോകുമ്പോള്‍ നമുക്കു ബോദ്ധ്യമാകും.യഥാര്‍ത്ഥ വസ്തുതകള്‍ വളച്ചൊടിച്ചും അസത്യവും അപ്രസക്തവുമായ കാര്യങ്ങള്‍ എഴുന്നള്ളിച്ചും തന്റെ കക്ഷിയെ രക്ഷിക്കാന്‍ അദ്ദേഹം പെടുന്ന പാട് കാണുമ്പോള്‍ സഹതാപമാണു തോന്നുന്നത്.
ജ.ബാലകൃഷ്ണന്റെ മരുമകനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അനധികൃതമായി സമ്പാദിച്ച സ്വത്തിന്റെ വിശദാംശങ്ങള്‍ ആദ്യമായി പൊതുജനദൃഷ്ടിയില്‍ കൊണ്ടു വന്നത് ഏഷ്യാനെറ്റാണ്. ആ വാര്‍ത്ത വന്നപ്പോള്‍ തന്നെ ആരോപണങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ജ.വി.ആര്‍.കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. അതിനു ശേഷമാണ്, ഇതിനേക്കാള്‍ ഞെട്ടിപ്പിക്കുന്ന പല തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നു പറഞ്ഞ് ഡി.വൈ.എഫ്.ഐ ക്കാര്‍ രംഗത്തു വരുന്നത്.യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അഴിമതിയുടെ വേരുകള്‍ മുന്‍ ചീഫ് ജസ്റ്റിസ്സിന്റെ ചേംബറിലേക്കാണു നീളുന്നതെന്നു തിരിച്ചറിഞ്ഞ ഡി.വൈ.എഫ്.ഐ യുടെ മൂത്ത നേതൃത്വം അവര്‍ക്കു ക്ലിപ്പിട്ടു.അതു മനസ്സിലാക്കിയപ്പോഴാണ് ജസ്റ്റിസ്, മാര്‍ക്സിസ്റ്റു പാര്‍ട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തിയത്.ജ.കൃഷ്ണയ്യരുടെ പ്രസ്താവന വന്നതോടെ ദേശീയ തലത്തില്‍ ജുഡീഷ്യറിയുടെ എല്ലാ മേഖലകളിലും പ്രശ്നം ചര്‍ച്ചാവിഷയമായി.
സംശയം ദൂരീകരിക്കാന്‍ അന്വേഷണം വേണമെന്ന ആവശ്യം രാജ്യം മുഴുവന്‍ ഉയര്‍ന്നപ്പോള്‍ ബാലകൃഷ്ണന്റെ വക്കാലത്തു സ്വയം ഏറ്റെടുത്ത രാം കുമാര്‍ കൂടുതല്‍ സംശയങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്.ജുഡീഷ്യറുടെ പവിത്രതയും വിശ്വാസ്യതയും നിലനിര്‍ത്താന്‍ അന്വേഷണം വേണമെന്ന അഭിപ്രായപ്പെട്ട നവതി കഴിഞ്ഞ വയോധികനായ മുന്‍ ജഡ്ജിയെ പുലഭ്യം പറയുകയാണ് അദ്ദേഹം.ശ്രീ രാം കുമാര്‍ കൃഷ്ണയ്യരെപ്പറ്റി ഉന്നയിച്ച ആരോപണങ്ങള്‍ മുഴുവന്‍ വാസ്തവമാണെന്നു സമ്മതിച്ചാല്‍ പോലും ജ.ബാലകൃഷ്ണന്റെ ബന്ധുക്കള്‍ സ്വരൂപിച്ച സ്വത്ത് സ്വത്തല്ലാതാകുമോ? സര്‍ക്കാര്‍ കാശുപയോഗിച്ച് കൃഷ്ണയ്യര്‍ രണ്ടു ലക്ഷത്തിന്റെ കണ്ണട വാങ്ങിയതുകൊണ്ട് ബാലകൃഷ്ണനും ബന്ധുക്കള്‍ക്കും അനധികൃതമായി സ്വത്തു സമ്പാദിക്കാം എന്നു വാദിക്കുന്നത് ഏത് നിയമ പുസ്തകത്തിന്റെ ബലത്തിലാണ്?എന്തു യുക്തിയാണ് അതിനു പിന്നില്‍?
മറ്റു ജഡ്ജിമാരുടെ അഴിമതിയെ കുറിച്ചു കൃഷ്ണയ്യര്‍ മിണ്ടാത്തതുകൊണ്ട് ഇതിനെ കുറിച്ചും മിണ്ടിക്കൂടാ
എന്നു പറയുന്നതിന്റെയും ലോജിക് മനസ്സിലാകുന്നില്ല.മക്കളും മരുമക്കളും കണക്കില്ലാതെ സ്വത്തു വാരിക്കൂട്ടിയത് താനറിഞ്ഞിട്ടില്ല എന്ന ബഹു. ജഡ്ജിയുടെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കാന്‍ അദ്ദേഹത്തില്‍ നിന്നും സൗജന്യം പറ്റിയവര്‍ക്കേ കഴിയൂ.ജഡ്ജിമാരുടെ ബന്ധുക്കള്‍ അഭിഭാഷകരാകുമ്പോള്‍ കേസ് കൂടുതല്‍ കിട്ടുന്നത് സ്വാഭാവികമാണെന്ന രാം കുമാറിന്റെ സത്യവാങ് മൂലത്തിന് വല്ലാത്ത അര്‍ത്ഥവ്യാപ്തിയുണ്ട്.ബന്ധുക്കള്‍ക്കു മാത്രമല്ല സുഹൃത്തുക്കള്‍ക്കും ആശ്രിതര്‍ക്കും കൂടി കേസ് കൂടുതല്‍ കിട്ടാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
ചില വക്കീലന്മാര്‍ കേസ്സുകള്‍ ജയിക്കുന്നതിന്റെ സൂത്രവാക്യമാണ് അദ്ദേഹം അറിയാതെ പറഞ്ഞു പോയത്.
കെ.ജി.ബാലകൃഷ്ണനെന്നല്ല മറ്റൊരു കേരളീയനും എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത രാജ്യത്തെ പരമോന്നത പദവിയില്‍ എത്തയത് ഒരു ദളിതനായിരുന്നു.എന്തുകൊണ്ടാണ് കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ള ഇവിടുത്തെ സവര്‍ണ്ണ ദുഷ്പ്രഭുക്കള്‍ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു പീഡിപ്പിക്കാഞ്ഞത്?ഹൈക്കോടതി ബാര്‍ അസ്സോസിയേഷനോടൊപ്പം കേരളത്തിലെ മറ്റു നിരവധി ബാര്‍ അസ്സോസിയേഷനുകള്‍, ബാലകൃഷ്ണന്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടത് ദളിത് വിരോധം കൊണ്ടാണോ? യാതൊരു അടിസ്ഥാനവുമില്ലാതെ ജാതിവാദം ഉയര്‍ത്തുന്നതിന്റെ പിന്നില്‍ വിധേയത്വമോ ഉപകാരസ്മരണയോ ആണുള്ളത്.കൃഷ്ണയ്യരോടു വിരോധമുണ്ടെങ്കില്‍ അന്തസ്സോടെ തുറന്നു പറഞ്ഞ് എതിര്ക്കാനുള്ള ആര്‍ജ്ജവവും തന്റേടവും രാം കുമാര്‍ കാണിക്കണം.അല്ലാതെ ദളിത പ്രേമത്തിന്റെ വ്യാജഗൗണും ധരിച്ച് പേട്ടു വാദങ്ങള്‍ ഉന്നയിക്കരുത്.
അതു കൊണ്ടും അരിശം തീരാഞ്ഞ് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ജ.കൃഷ്ണയ്യര്ക്കെ
തിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ തയ്യാറെടുക്കുകയാണ് അഭിഭാഷക ശിരോമണി.ജ.ബാലകൃഷ്ണനില്‍ നിന്നു സൗജന്യം പറ്റിയാണ് രാം കുമാര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് എന്ന് പറഞ്ഞതിന്റെ പേരിലാണ് കേസ്സിനു വട്ടം കൂട്ടുന്നത്.അത് ജസ്റ്റിസ്സിന്റെ മാത്രം അഭിപ്രായം അല്ല;അഴിമതിക്കെതിരെ ചിന്തിക്കുന്ന സകലരുടെയും അഭിപ്രായവും വിശ്വാസവും അതു തന്നെയാണ്.
ജഡ്ജിയെ രക്ഷിക്കാന്‍ വക്കീല്‍ കാണിക്കുന്ന വെപ്രാളവും പരവേശവും കാണുമ്പോള്‍ ഇത്തരം വക്കീലന്മാര്‍ വാദിച്ചു ജയിച്ച കേസ്സുകളുടെ ചരിത്രം അന്വേഷിക്കണം എന്ന് ആവശ്യപ്പെടേണ്ടി വരുമെന്നാണ് തോന്നുന്നത്.അവരുടെ നിയമ ബിരുദത്തെ കുറിച്ചും അന്വേഷണം നടത്തണം.
Fans on the page
Subscribe to:
Post Comments (Atom)
6 comments:
Ramkumar's resort at Munnar is the real reason behind his love for Dalith
Kazhinja thavana asrithavalsalanaya Karunakaranyirunnu blogilenkil ithavana Yajamanabhakthanaya sakshal hanumanRamakumaran!Ee nattil niyamathinte munpil ellavarum equal aanennu parayunnathinu exceptions undu. Dalithanum,Supreme Court Chief Justicenum. Randum oralilchernnothu kandalo - Parayanumilla!
Inganeyanu Ramkumar thante kesukal vadichathenkil chilathokke jayichathu thangal choondikkanicha soothra vakyam kondu mathramavanam.VR Krishna Iyerude agenda enthanennu Ramkumar paranju nammal manassilakki;addehathinte agenda ini aaru paranju tharum?
പപ്പന്‍,
ജസ്റ്റിസ് ബാലകൃഷ്ണനില്‍ നിന്നും കിട്ടിയ ഔദാര്യത്തിനുള്ള പ്രത്യുപകാരമാണ് വക്കീലിന്റെ വിനീത വിധേയ വേഷം.
-ദത്തന്‍
ശാരദേ,
മുകളില്‍ പപ്പന്‍ ചൂണ്ടിക്കാട്ടിയതു പോലെയുള്ള ഹിഡന്‍ റീസണുകളും കാണുമായിരിക്കും.കേസ്സു ജയിക്കുന്നതിന് വക്കീലന്മാര്‍ പല തിരുമാലിത്തരങ്ങളും കാണിക്കുമെന്ന് പണ്ടേ അറിയാമായിരുന്നെങ്കിലും
ഇദ്ദേഹം അക്കൂട്ടത്തില്‍ പെടുകയില്ലെന്നാണ് കരുതിയിരുന്നത്.ജഡ്ജിയായിരിക്കേ പേരുദോഷം കേള്‍പ്പിക്കാതിരുന്ന ഒരു മാന്യന്റെ നേരേ, സത്യം കണ്ടെത്തണമെന്നു പറയുന്നതിന്റെ പേരില്‍ ഉറഞ്ഞു
തുള്ളുന്നതിന്റെ പിന്നില്‍ വല്ല രഹസ്യ അജണ്ടകളും ഉണ്ടാകും.
100% യോജിക്കുന്നു. മറ്റു സാമൂഹിക അനീതികള്‍ക്കെതിരേ സ്വമേധയാ കേസെടുക്കാന്‍ അധികാരമുള്ള ഒരു ജഡ്ജി, തന്റെ മൂക്കിനുതാഴെ സ്വന്തം വീട്ടില്‍, മകളുടെ അക്കൌണ്ടില്‍ തന്നെ ഉറവിടം വ്യക്തമല്ലാത്ത സ്വത്ത് കുമിഞ്ഞുകൂടുന്നത് ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ പറയാവുന്ന ഒരു ന്യായമല്ല ‘അത് അവരോടു ചോദിക്കണം’ എന്നത്. നീതിദേവതയുടെ കണ്ണു കെട്ടിയാലും ന്യായാധിപര്‍ കണ്ണു തുറന്നുപിടിക്കാന്‍ ബാധ്യസ്ഥരാണ്.
കാര്‍ന്നോര്‍,
മക്കളും മരുമക്കളും എങ്ങനെയാണ് സ്വത്തു സമ്പാദിക്കുന്നത് എന്നു തിരക്കാത്ത തന്ത, ജഡ്ജിയായാലും ഗുമസ്തനായാലും കൂലിവേല
ക്കാരനായാലും ഉത്തരവാദിത്തമില്ലാത്തവനാ
ണ്.'നാണം കെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേടപ്പണം തീര്‍ത്തു കൊള്ളും' എന്ന തത്ത്വ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നതു കൊണ്ടാണ് മക്കളുടെ സ്വത്തു സമ്പാദനത്തെ കുറിച്ച് അജ്ഞത നടിക്കുന്നത്.അതൊക്കെ ആരു സമ്പാദിച്ചു കൊടുത്തതാ ണെന്നും ജനം മനസ്സിലാക്കിയിട്ടുണ്ട്.രാം കുമാറിനെ പോലുള്ള വിനീത വിധേയന്മാരുടെ കള്ള സാക്ഷ്യത്തിനും
ഈ അഴിമതി മറയ്ക്കാനാവില്ല.
Post a Comment