Total Pageviews

Sunday, May 2, 2010

എന്തിന് ഇങ്ങനെ ഒരു സംഘടന?

ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും അവകാശങ്ങള്‍ സംരക്ഷിക്കാനും വേണ്ടിയുള്ളതാണ് സംഘടന.തൊഴിലാളി സഘടന ആയാലും സമുദായിക സംഘടന ആയാലും സാംസ്കാരിക സംഘടന ആയാലും ലക്ഷ്യം ഇതൊക്കെ തന്നെ.എന്നാല്‍ താരങ്ങളുടെ സംഘടനയായ "അമ്മ"യുടെ ഉദ്ദേശ്യത്തില്‍ ഇവയൊന്നും ഇല്ലെന്നു തോന്നുന്നു."അമ്മ"
യില്‍ അംഗമായ തിലകന് ടെക്നീഷ്യന്മാരുടെ സംഘടനയായ 'ഫെഫ്ക' തൊഴില്‍ വിലക്കും ഊരുവിലക്കും ഏര്‍പ്പെടു
ത്തിയപ്പോള്‍ 'അമ്മ' ഒരക്ഷരം മിണ്ടിയില്ല.മാത്രമല്ല തൊഴില്‍ നിഷേധത്തിനെതിരെ തിലകന്‍ പരസ്യ പ്രസ്താവന ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടി കൈക്കൊണ്ടു.ഒടുവില്‍ പുറത്താക്കി. പുറത്താക്കിയതാകട്ടെ,വിളി
ച്ചു വരുത്തി,അദ്ദേഹത്തിന്റെ പ്രായത്തെപ്പോലും മാനിക്കാതെ ഏഴാം കൂലികളെ കൊണ്ട് അപമാനിപ്പിച്ചും.

ഇപ്പോള്‍ ശ്രീനാഥിന്റെ മരണത്തിനും 'അമ്മ'യ്ക്കും ചില താര രാജാക്കന്മാര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്ന് അദ്ദേഹ
ത്തിന്റെ സഹോദരനും കുടുംബാംഗങ്ങളും ആരോപിക്കുന്നു.അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി ഉത്തരവിട്ടിരിക്കയാണ്.മലയാള സിനിമയെ ഉള്ളം കൈയിലിട്ട് അ
മ്മാനമാടുന്ന സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച് കഴിവു തെളിയിച്ച നടനായിരുന്നു ശ്രീനാഥ്.ചിലപ്പോഴൊക്കെ ഈ താര രാജാക്കന്മാരെ അതിവര്‍ത്തിച്ചിട്ടുമുണ്ട്.എന്നിട്ടും സൂപ്പര്‍ സ്റ്റാറുകളോ താരസംഘ
ടനാ നേതാക്കളോ അദ്ദേഹത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനോ മരണാനന്തര ചടങ്ങുകളില്‍ സംബന്ധിക്കാ നോ എത്തിയില്ല.അദ്ദേഹം 'അമ്മ'യില്‍ അംഗമല്ല എന്നാണ് അതിനു പറഞ്ഞ ന്യായീകരണം.മരണത്തിന് ഏതാ
നും നാള്‍ മുമ്പു വരെ തങ്ങളോടൊപ്പം അഭിനയിച്ച സഹപ്രവര്‍ത്തകന്റെ വേര്‍പാടില്‍ അനുശോചിക്കുവാന്‍ സംഘ
ടനയില്‍ അംഗത്വം വേണമെന്നു ശഠിക്കുന്നവരുടെ സംഘടനാ ബോധം അപാരം!ഇവരാണ് രാഷ്ട്രീയപ്പാര്‍ട്ടികളും ചുമട്ടു തൊഴിലാളി സംഘടനകളും വിഭാഗീയത കാണിക്കുന്നു എന്ന് ആക്ഷേപിക്കുന്നത്.


ശ്രീനാഥിന്റെ മരണത്തില്‍ ഒട്ടേറെ ദുരൂഹതകളുണ്ട്.ആതമഹത്യയോ കൊലപാതകമോ എന്നു നിശ്ചയമില്ല.മരണം സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ പരസ്പര വിരുദ്ധങ്ങളും അതുകൊണ്ടുതന്നെ സംശയാസ്പദങ്ങളുമാണ്.ഒരു പക്ഷേ ശ്രീനാഥ് തനിയെ ജീവനൊടുക്കിയതാകാം.എങ്കിലും അദ്ദേഹത്തെ സിനിമയിലേക്കു ക്ഷണിക്കുകയും പിന്നീട് വേണ്ടെ
ന്നു പറയുകയും ചെയ്തവര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും അതില്‍ പങ്കില്ലെന്ന് വിശ്വസിക്കാന്‍ കഴിയില്ല.ചാനല്‍
ക്യാമറകളെ അഭിമുഖീകരിച്ച കലാഭവന്‍ മണിയുടെയും മോഹന്‍ലാലിന്റെയും മറ്റും മുഖങ്ങളില്‍ കണ്ട പരിഭ്രമവും ചമ്മ
ലും അതിന്റെ സൂചനകളായിരുന്നു.മരണ വാര്‍ത്തയ്ക്കു പിറകേയാണ് 'അമ്മ' പ്രസിഡന്റ് ഇന്നസെന്റിന്റെ പ്രസ്താവന. ശ്രീനാഥ് തങ്ങളുടെ സംഘടനയില്‍ അംഗമായിരുന്നില്ലത്രെ.ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച സഹപ്ര
വര്‍ത്തകന്റെ ദാരുണമായ അന്ത്യത്തില്‍ വേദനിക്കുന്നവന്റെ സ്വരമല്ല,എന്തൊക്കയോ മറയ്ക്കാന്‍ വെപ്രാളപ്പെടുന്ന ഒരു
വന്റെ ഭീദിതമായ ശബ്ദമാണ് ഇന്നസെന്റീല്‍ നിന്നു വന്നത്.

തിലകനെപ്പോലെ എതിര്‍പ്പുകളെ നേരിടാനുള്ള കരുത്തില്ലാഞ്ഞതു കൊണ്ടാണ് ശ്രീനാഥിന് ഈ ഗതി വന്നത്.ഇങ്ങ
നെ 'അമ്മ'യുടെയും 'ഫെഫ്ക'യുടെയും പീഡനത്തിനിരയായി ജീവനൊടുക്കിയവരും മനോനില തെറ്റിയവരും സിനി
മാ രംഗത്തു വേറെയുമുണ്ടെന്നാണു കേള്‍ക്കുന്നത്.ഹോളിവുഡ് ചിത്രം നിര്‍മ്മിക്കാന്‍ വന്ന വിദേശ മലയാളി ജീവനും കൊണ്ട് ഓടിയതിന്റെ പിന്നിലും ഈ സംഘടനകളായിരുന്നു.തിലകനെ അഭിനയിപ്പിച്ചാല്‍ നിസ്സഹകരിക്കുമെന്നു 'ഫെഫ്ക' ഭീഷണിപ്പെടുത്തിയപ്പോള്‍ ഹോളിവുഡ്ഢുകാരന്‍ ഭയന്ന് അദ്ദേഹത്തെ ഒഴിവാക്കി.മലയാളി നിര്‍മ്മിക്കുന്നതാ
ണെങ്കിലും ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രഗത്ഭനായ ഒരു നടനു ലഭിച്ച അവസരമാണ്,സംവിധായകര്‍ ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം കൊടുക്കുന്ന ഈ സംഘടന തട്ടിത്തെറിപ്പിച്ചത്.തിലകന്‍ ആയതു കൊണ്ട് ആത്മഹത്യ ചെയ്തില്ല.

തിലകനെ അപമാനിക്കാന്‍ ഒന്നിച്ചു നിന്ന 'അമ്മ'യും മക്കളും,നടന്മാര്‍ക്കെതിരെ ഫിലിംചേംബര്‍ നിലപാടെടുത്ത
പ്പോള്‍ പല വഴിക്കായി.പരസ്പരം ഒളിഞ്ഞും തെളിഞ്ഞും ആരോപണമുന്നയിക്കുന്നു.പരസ്യ പ്രസ്താവന നടത്തിയതിന്റെ
പേരില്‍ തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കുകയും പീഡിപ്പിക്കുകയും ചെയ്തവര്‍, തമ്മിലടിക്കുന്ന നടികര്‍ മന്നന്മാര്‍ക്കെതിരെ ഒരക്ഷരം ഉരിയാടിയില്ല.ഫിലിം ചേംബറിനെ എതിര്‍ക്കാനും 'അമ്മ'യ്ക്ക് കഴിയുന്നില്ല.'അതിലും ഇതിലും എല്ലാം ഞങ്ങള്‍ അംഗങ്ങളാണ്' എന്ന് 'അമ്മേ'ടെ നാഥന്‍ ഇന്നസെന്റ്.പിന്നെങ്ങനെ ചേംബറിനെതിരെ ശബ്ദിക്കും?

അംഗമായ നടന് മറ്റൊരു സംഘടന വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹത്തെ സഹായിക്കാത്ത സംഘടന,
നടനാണെങ്കിലും അംഗമല്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിക്കാത്ത സംഘടന,
ഭൂരിഭാഗം അംഗങ്ങള്‍ക്കും മറ്റൊരു സംഘം ഉപരോധം ഏര്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുമ്പോള്‍ നിസ്സഹായത
പ്രകടിപ്പിക്കുന്ന സംഘടന,
സൂപ്പര്‍ സ്റ്റാറുകളുടെ പടം പോലും പെട്ടിയില്‍ നിന്നു പുറത്തെടുക്കാന്‍ സമ്മതിക്കാ
ഞ്ഞിട്ടും അനങ്ങാന്‍ തന്റേടമില്ലാത്ത സംഘടന,
സംഘടനയോ അലവലാതിക്കൂട്ടമോ?
....എന്തിനപ്പീ ഇങ്ങനൊരു സാധനം?

Fans on the page

9 comments:

dethan said...

സംഘടന എന്നത് അങ്ങാടിയോ പച്ചമരുന്നോ എന്നറിയാന്‍ വയ്യാത്തവര്‍ നേതൃത്വം കൊടുക്കുന്ന "അമ്മ" എന്ന താര സംഘടന എന്തിനാണ്?
പരദൂഷണത്തിനും പരപീഡനത്തിനും ഒരു സംഘടനയുടെ ആവശ്യമുണ്ടോ?

-ദത്തന്‍

Baiju Elikkattoor said...

താര സംഘടനയുടെ പ്രസിഡന്റിന്റെ വായില്‍ നിന്നും വിഡ്ഢിത്തമേ വരൂ. തലയില്‍ പിണ്ണാക്ക് പോലും ഇല്ലാത്ത മനുഷ്യന്‍!

ഈ സംഘടനയെ മാഫിയ സംഘം എന്ന് തിലകന്‍ വിശേഷിപ്പിച്ചത് പരമാര്‍ത്ഥം ആണെന്ന് അവരുടെ ഓരോ പ്രവൃത്തിയും തെളിയിച്ചു കൊണ്ടിരിക്കുന്നു.

സന്ദര്‍ഭോചിതമായ ലേഖനത്തിന് നന്ദി.

ഷൈജൻ കാക്കര said...

തിലകൻ പ്രശ്നത്തിൽ അർത്ഥഗർഭമായി പുഞ്ചിരിച്ച ബേബി സാർ, ഇടപ്പെട്ടിരിക്കുന്നു!

കാനം സാർ കാരണവും വെളിപ്പെടുത്തിയിരിക്കുന്നു....

Yesodharan said...

അവസരോചിതമായി ഈ ചിന്ത.

dethan said...

ബൈജു,
അഴീക്കോട് മാഷ് 'ഇഡിയറ്റ്' എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിച്ചപ്പോള്‍ ഇത്ര വലിയ വിഡ്ഢ്യാസുരനായിരിക്കുമെന്ന് വിചാരിച്ചില്ല.
ഇവന്മാരെ തിലകനെപ്പോലെ മറ്റാര്‍ക്കും അറിയില്ല.അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് സത്യത്തിന്റെ തെളിച്ചമുണ്ടായത്.

കാക്കര,
കാനം പറഞ്ഞതു പോലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊ
രു പ്രശ്നം വന്നാല്‍ ബേബിയ്ക്ക് ഇടപെടാതി
രിക്കാന്‍ പറ്റില്ലല്ലോ!സൂപ്പര്‍ സ്റ്റാറുകള്‍ സ്ത്രീകളായിരുന്നെങ്കില്‍ ഇതിലും നേരത്തേ സഖാവ് ചാടി വീണേനേ.

യശോധരന്‍,
നന്ദി.

വിചാരം said...

ശ്രീനാഥ് തങ്ങളുടെ സംഘടനയില്‍ അംഗമായിരുന്നില്ലത്രെ.ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച സഹപ്ര
വര്‍ത്തകന്റെ ദാരുണമായ അന്ത്യത്തില്‍ വേദനിക്കുന്നവന്റെ സ്വരമല്ല,എന്തൊക്കയോ മറയ്ക്കാന്‍ വെപ്രാളപ്പെടുന്ന ഒരു
വന്റെ ഭീദിതമായ ശബ്ദമാണ് ഇന്നസെന്റീല്‍ നിന്നു വന്നത്. 101 % ശരിയാണീ നിരീക്ഷണം


ഇന്നസെന്റിന്റെ പിടിച്ച് കൂമ്പിടിച്ച് വാറ്റിയാല്‍ മണി മണി പോലെ സത്യം പറയും, ഉറപ്പാ അയാള്‍ക്കറിയാം ശ്രീനാഥ് മരിക്കാന്‍ കാരണമെന്തന്ന് .

dethan said...

വിചാരം,
ഇന്നസെന്റിനു മാത്രമല്ല കൂടെ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ക്കും സംവി ധായകനുമെല്ലാം അറിയാം.ഭരണകര്‍ത്താക്കള്‍ താരാരാധകരാകുമ്പോള്‍ കൂമ്പിനിടിക്കാനും വാസ്തവം അറിയാനും മറ്റു വല്ലവരെയും ആശ്രയിക്കേണ്ടി വരും.

kaalidaasan said...

ദത്തന്‍

ഭരണകര്‍ത്താക്കള്‍ താരാരാധകരാകുമ്പോള്‍ കൂമ്പിനിടിക്കാനും വാസ്തവം അറിയാനും മറ്റു വല്ലവരെയും ആശ്രയിക്കേണ്ടി വരും.

കേരളത്തിലെ ഇപ്പോഴത്തെ ഭരണകര്‍ത്താക്കളില്‍ ഒരു വലിയ വിഭാഗം ഒരു താരത്തിന്റെ ഏറാന്‍ മൂളികളാണിന്ന്.അദ്ദേഹത്തിന്റെ ഭൂമി കയേറ്റം വരെ ന്യായീകരിക്കേണ്ട ഗതികേട് ഭരിക്കുന്ന പാര്‍ട്ടിക്കുണ്ട്.

തിലകന്‍ പറഞ്ഞപോലെ അമ്മ ഒരു മാഫിയ സംഘടനയാണിന്ന്. മാഫിയകള്‍ക്ക് ഇപ്പോല്‍ സുവര്‍ണ്ണകാലമല്ലേ. ഭൂമാഫിയ, മനല്‍ മാഫിയ ലോട്ടറി മാഫിയ ബ്ളേഡ് മാഫിയ തുടങ്ങി അറിയപ്പെടുന്ന മാഫിയകളുടെ ശ്രേണിയിലേക്ക് സിനിമ മാഫിയയും. ഇവരൊക്കെ ഭരണ വര്‍ഗ്ഗത്തോടൊട്ടി നില്‍ക്കാറേ ഉള്ളു. പക്ഷെ ഇടതുപക്ഷം ഭരിക്കുമ്പോള്‍ ആദ്യമായിട്ടാണു എല്ലാ മാഫിയകളും ഭരണ വര്‍ഗ്ഗത്തോട് ഒട്ടി നില്‍ക്കുന്നത്.

dethan said...

കാളിദാസന്‍,
ഒരു സൂപ്പര്‍ സ്റ്റാറിന്റെ മാത്രമല്ല എല്ലാ സൂപ്പര്‍ സ്റ്റാറുകളുടെയും എറാന്‍ മൂളികളാണ്.അവരുടെ ഭൂമി
കൈയ്യേറ്റത്തെയും കൊലപാതകത്തെയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളെയും മന്ത്രിമാരും പാര്‍ട്ടിയും ന്യായീകരിക്കും.മാഫിയാ സംഘങ്ങളുടെ സംരക്ഷകരോ സംഘാംഗങ്ങള്‍ തന്നെയോ ആയവര്‍ നേതാക്കളാകുമ്പോള്‍ മാഫിയകള്‍ക്കും അവര്‍ക്കും തമ്മില്‍ ഭേദമുണ്ടാകുന്നതെങ്ങനെ?