ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന് ഡോ.കെ എന്‍.രാജ്,ഫെബ്രുവരി 10 ന് അന്തരിച്ചു.അന്നു തന്നെയാണ്
സിനിമാ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗിരീഷ് പുത്തഞ്ചേരിയും മരിച്ചത്.പ്രകൃതി ദുരന്തങ്ങളും മരണവും കൊലപാതകവും ആഘോഷമാക്കുവാന്‍ കാത്തിരുന്ന ചാനലുകള്‍ക്ക്,വിശേഷിച്ച് ന്യൂസ് ചനലുകള്‍ക്ക്,അടുത്തയിട വീണുകിട്ടിയ വലിയ ഒരു കനിയായിരുന്നു ഡോ.കെ എന്‍.രാജിന്റെ മരണ വാര്‍ത്ത.കേരളത്തിന്റെ മഹാനായ പുത്ര
ന് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ആ വാര്‍ത്ത എല്ലാ ചാനലുകളും സമ്പ്രേഷണം ചെയ്തു.അപ്പോഴാണ് ഗിരീഷ്
പുത്തഞ്ചേരിയുടെ മരണം സംഭവിക്കുന്നത്.
ഉണക്കില തിന്നുകൊണ്ടിരുന്ന ആട് പച്ചില കണ്ടപ്പോഴെന്നതു പോലെ,ഡോ.രാജിനെ വഴിയില്‍ ഉപേക്ഷിച്ച് ഗിരീഷ് പുത്തഞ്ചേരിയുടെ പിറകേ പോയി ചാനലുകള്‍.85 വയസ്സുള്ള ഡോ.കെ.എന്‍.രാജിനേക്കാള്‍ 45 കാരനായ ഗിരീഷി
ന്റെ മരണം നടുക്കമുണ്ടാക്കുന്നതാണ്.സിനിമാ രംഗവുമായി ബന്ധപ്പെട്ട വ്യക്തിയാകുമ്പോള്‍ ജനപ്രിയതയും ഏറും.
പുതിയ മരണത്തിന്,മുമ്പു നടന്ന മരണത്തെക്കാള്‍ വാര്‍ത്താ പ്രാധാന്യം കൂടും എന്നതും ശരിയാണ്.രണ്ടാമത്തെ മരണം റിപ്പോര്‍ട്ടു ചെയ്തു കഴിയുന്നതോടെ അതും പഴയതായി മാറും.പിന്നെ മരണപ്പെട്ട വ്യക്തിയുടെ നില അനുസ
രിച്ച് മുന്‍ ഗണന തീരുമാനിച്ചു വേണം തുടര്‍ സമ്പ്രേഷണം.അതാണ് മര്യാദ.
മിക്കവാറും എല്ലാചാനലുകളും സിനിമായുടെ മായിക വലയത്തില്‍ പെട്ട് പുത്തഞ്ചേരിയുടെ മരണാനന്തര ദൃശ്യങ്ങള്‍ നല്‍കാനാണ് തുനിഞ്ഞത്.ഡോ.രാജിന്റെ മരണാനന്തര വാര്‍ത്തകള്‍ ഒന്നോ രണ്ടോ വാചകങ്ങളില്‍ ഒതുക്കി.പകരം മറ്റേ മരണം ലൈവാക്കി.
ഗിരീഷ് പുത്തഞ്ചേരി ഭേദപ്പെട്ട ഗാന രചയിതാവായിരുന്നു.ഒരുപിടി നല്ല ഗാനങ്ങള്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്.സമീപ കാല മലയാള സിനിമയുടെ അവിഭാജ്യ വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്നു എന്നു തന്നെ പറയാം.പക്ഷേ ഡോ.കെ.എന്‍.രാജിനെ അധ:കരിക്കത്തക്ക മഹത്വം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് അദ്ദേഹ
ത്തിന്റെ കടുത്ത ആരാധകര്‍ പോലും പറയില്ല.
ഒന്നാം പഞ്ചവത്സര പദ്ധതി മുതല്‍ ഭാരതത്തിന്റെ ആസൂത്രണത്തിനു ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖന്,ജവഹര്‍ലാല്‍ നെഹ്രു മുതല്‍ നരസിംഹ റാവു വരെയുള്ള പ്രധാനമന്ത്രിമാരുടെ സാമ്പത്തിക ഉപദേഷ്ടാവ്,ധനകാര്യ കമ്മീഷന് അംഗം,18 വര്‍ഷം ഡല്‍ഹി സര് വ്വകലാശാലയില് പ്രൊഫസര്‍, ഡല്‍ഹി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍,
തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ച പ്രതിഭാധനനായിരുന്നു ഡോ.കെ.എന്‍ രാജ്.ഡല്‍ഹി സ്കൂള്‍ ഓഫ് എക്കണോമിക്സിന്റെ സ്ഥാപകരില്‍ ഒരാളായിരുന്ന അദ്ദേഹമാണ് കേരളത്തില്‍ സെന്റര്‍ ഫോര്‍ ഡെവലപ് മെന്റ് സ്റ്റഡീസ്(സി.ഡി.എസ്) സ്ഥാപിക്കുവാന്‍ മുന്നിട്ടു നിന്നതും. അന്നത്തെ മുഖ്യമന്ത്രി സ.സി.അച്യുതമേനോന്റെ ക്ഷണമനുസരിച്ച് ഇവിടെ വന്ന അദ്ദേഹം സി ഡി.എസ്സ് സ്ഥാപിക്കുക മാത്രമല്ല അതിന് അന്താരാഷ്ട്ര പ്രശസ്തിയും അംഗീകാരവും നേടിക്കൊടു ക്കുകയും ചെയ്തു.ഡല്‍ഹി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദം ഉപേക്ഷിച്ചാ
ണ് സി ഡി എസ്സ് സ്ഥാപിക്കുവാന്‍ കേരളത്തില്‍ എത്തിയതെന്നു കൂടി ഓര്‍ക്കണം.
ആധുനിക ഭാരതത്തിന്റെ വികസനപ്രക്രിയയ്ക്ക് അടിസ്ഥാനമിട്ടവരുടെ കൂട്ടത്തില്‍ പ്രമുഖനായ ഈ വിഖ്യാത സാമ്പത്തി
കശാസ്ത്ര പ്രതിഭയ്ക്ക് ഒരു പകരക്കാരന് അടുത്തെങ്ങും ഉണ്ടാകാന്‍ പോകുന്നില്ല.ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട
മഹാനായ കേരളീയനെയാണ് ചാനലുകള്‍ സിനിമാക്കാര്‍ക്കു വേണ്ടി അവഗണിക്കുകയോ പിന്നിലാക്കുകയോ ചെയ്തത്.
അതു വഴി ഡോ. രാജിനെ മാത്രമല്ല ഗിരീഷ് പുത്തഞ്ചേരിയേയും അവഹേളിക്കുകയണ് ചെയ്തതെന്ന് ചാനല്‍ പൈങ്കി
ളികള്‍ അറിയുന്നില്ല.
ഡോ.കെ.എന്‍.രാജിന്റെയും ഗിരീഷ് പുത്തഞ്ചേരിയുടെയും ഓര്‍മ്മയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍.
Fans on the page
8 comments:
>>ഗിരീഷ് പുത്തഞ്ചേരി ഭേദപ്പെട്ട ഗാന രചയിതാവായിരുന്നു.ഒരുപിടി നല്ല ഗാനങ്ങള്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്.സമീപ കാല മലയാള സിനിമയുടെ അവിഭാജ്യ വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്നു എന്നു തന്നെ പറയാം.പക്ഷേ ഡോ.കെ.എന്‍.രാജിനെ അധ:കരിക്കത്തക്ക മഹത്വം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് അദ്ദേഹ
ത്തിന്റെ കടുത്ത ആരാധകര്‍ പോലും പറയില്ല. <<
The truth
സമയോചിതമായ പോസ്റ്റ്. പക്ഷെ അദിശയം തീരെയില്ല.
പറഞ്ഞിട്ടെന്തു കാര്യം മാഷേ,
ആളുകള്‍ക്ക് ആവശ്യമുള്ളതാണല്ലോ ചനെലുകള്‍ കൊടുക്കുക.
tracking...
തറവാടി,
നന്ദി.
റോഷ്,
ആളുകള്‍ക്ക് ആവശ്യമുള്ളതാണ് തങ്ങള്‍ കൊടുക്കുന്നത് എന്നത് അവരുടെ സ്ഥിരം പല്ലവിയാണ്.ഏതു മാദ്ധ്യമമായാലും അതിന്റെ ഉടമകള്‍ക്ക് ഇഷ്ടമുള്ളതാണ് പ്രസിദ്ധീകരി ക്കുക
യോ സമ്പ്രേഷണം ചെയ്യുകയോ ചെയ്യുന്നത്.
പ്രേക്ഷകന് ഇന്നതൊക്കയാണ് ഇഷ്ടം എന്ന് ഇവരെങ്ങനെയാണ് മുന്‍ കൂട്ടി അറിയുന്നത്?
അന്ന് ഗിരീഷ് പുത്തഞ്ചേരി മരിച്ചില്ലായിരു
ന്നെങ്കില്‍ ഇവര്‍ എന്തു ചെയ്യുമായിരുന്നു?
മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍-ഫെഫ്കാ ഗുണ്ടായിസത്തെക്കുറിച്ചു തിലകന് പറഞ്ഞതി
ന്റെ ക്ഷീണം മറയ്ക്കാന്‍ വേണ്ടിയാണ് സൂപ്പര്‍ സ്റ്റാറുകളും അവരുടെ ഉപഗ്രഹങ്ങളും കൂടി പുത്തഞ്ചേരിയുടെ മൃതദേഹത്തിനു വട്ടമിട്ടു
പറന്നത്.തൊഴില്‍ പരമായി സ്വന്തം വര്‍ഗ്ഗത്തില്‍ പെട്ട അടൂര്‍ ഭവാനി മരിച്ചപ്പോള്‍ തിരിഞ്ഞു നോക്കാതിരുന്നവര്‍ സിനിമയുമായി ബാന്ധപ്പെട്ടതാണെങ്കിലും മറ്റൊരു മേഖലയില്‍ വ്യാപരിച്ചിരുന്ന വ്യക്തിയോട് ഇത്ര മമത കാട്ടിയതിന്റെ പിന്നിലെ രഹസ്യമതല്ലേ? ഇതെല്ലാമാണ് ജനങ്ങള്‍ക്ക് ഇഷ്ടം എന്നങ്ങ് ചാനലുകാര് അവകാശപ്പെട്ടാല്‍ സമ്മതിച്ചു കൊടുക്കുവാന്‍ പറ്റില്ല.
അഭിപ്രായത്തിനു നന്ദി.
ബൈജു,
നന്ദി.
-ദത്തന്
ശരിയാണ് ദത്തന്, ആളുകള്‍ക്ക് ഇഷ്ടമുള്ളതല്ല ചാനെലുകള്‍ നല്‍കുന്നത്, മറിച്ച് ഇഷ്ടങ്ങളെ തന്നെയാണ്. ആളുകളില്‍ ഇഷ്ടം ഉണ്ടാകുകയാണ് ചെയ്യുന്നത്. പരസ്പര പൂരകവും അനുസ്യൂതവുമായ ഒരു പ്രക്രിയയിലൂടെ, മാധ്യമങ്ങള്‍ ജനങ്ങളുടെ ഇഷ്ടങ്ങളെയും, അഭിരുചികളെയും, അഭിപ്രായങ്ങളെയും ഉണ്ടാകിയെടുക്കുകയും, (അഭിപ്രായ വിളയെടുപ്പ് :P) പിന്നെ അതിനനുസരിച്ചുള്ള വാര്‍ത്തകളും, വിനോദങ്ങളും അവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. തുടര്‍ന്ന് ഈ വാര്‍ത്തകള്‍ ആ ഇഷ്ടങ്ങളെ ഊടിയുറപ്പിക്കുകയും ചെയ്യുന്നു. അതുതന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്. :)
റോഷ്,
താങ്കള്‍ പറയുന്നത് ഒരതിര്‍ത്തി വരെ ശരിയാണ്.പക്ഷേ റിമോട്ട് കൈയിലിരിക്കുകയും ധാരാളം ചാനലുകള്‍ ലഭ്യമാകുകയും ചെയ്യുന്നിടത്തോളം കാലം അച്ചടി മാദ്ധ്യമങ്ങളെപ്പോലെ നമ്മളെ
സമ്പൂര്‍ണ്ണമായി കീഴ്പ്പെടുത്താന്‍ ചാനല്‍ മയക്കുമരുന്നുകള്‍ക്ക് കഴിയില്ല.
പൈങ്കിളി എന്ന് ആക്ഷേപിക്കപ്പെടാറുള്ള മനോരമ പോലും ഈ രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതും ലേഖനങള്‍ പ്രസിദ്ധീകരിച്ചതും തികഞ്ഞ ഔചിത്യത്തോടും ഗൗരവത്തോടും തന്നെയാണ്. ചാനലുകള്‍ കാട്ടിയ വിവരക്കേട് പത്രങ്ങളൊന്നും കാണിച്ചില്ല.
നമ്മള് നിന്നു കൊടുത്തില്ലെങ്കില്‍ ആര്‍ക്കും നമ്മുടെ അഭിരുചിയെ 'ദുഷിപ്പിക്കാന്‍'പറ്റില്ല.
താങ്കൾ തന്നെ പറഞ്ഞല്ലോ മരണം ആഘോഷമാക്കുവാൻ കാതിരിക്കുന്നവരാണ് ചാനലുകാർ എന്ന്. അതിൽ തന്നെയുണ്ട് എല്ലാം. ആഘോഷങ്ങൾ കൂടുതൽ പൊലിപ്പിക്കാൻ സിനിമ പോലെ വേറെന്തുണ്ട്? അപ്പോൾ എങ്ങിനെ നോക്കിയാലും പാട്ടെഴുത്തുകാരനേക്കാൾ മുന്നിൽ വരില്ലല്ലോ എകണോമിസ്റ്റ്? ജീവിച്ചിരുന്നപ്പോൾ എന്റർടൈൻ ചെയ്തിരുന്നവർ മരണത്തിലും നമ്മെ രസിപ്പിക്കുന്നതിൽ തെറ്റുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം അറിയില്ല. പക്ഷേ ആർക്കാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് പൊതുജനമെന്ന ചന്തയാണ്. അവിടെ വേഗം വിറ്റു പോകുന്നത് ഏതോ അതിനാണ് ഡിമാന്റ്.
നാളെ നമ്മുടെ പഴയ പ്രസിഡ്ന്റും ഏതെങ്കിലും ഒരു സൂപ്പർ സ്റ്റാറും ഒരേ ദിവസം മരിച്ചാൽ (എല്ലാവരും ദീർഘായുസ്സായിരിക്കട്ടെ!) അപ്പോഴും ആർക്കാണ് പ്രാധാന്യം ലഭിയ്ക്കുക എന്ന് പ്രത്യേകം പറയണ്ടല്ലോ?
ജിജൊ,
താങ്കള്‍ പറഞ്ഞതു പോലെ "മരണത്തിലും രസിപ്പിക്കു"വാന്‍ ചാനലുകള്‍ക്കു കഴിയുമെങ്കില്‍
നല്ലതു തന്നെ.മരണം കൊണ്ടോ കണ്ടോ ആരാണ് രസിക്കുന്നത് എന്നതാണ് പ്രശ്നം.
ബന്ധുക്കള്‍ക്കോ ആരാധകര്‍ക്കോ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണം രസപ്രദമാകില്ല.
പിന്നുള്ളത് ശത്രുക്കളാണ്.അവര്‍ക്ക് സന്തോഷിക്കാന്‍ മരണ വാര്‍ത്ത തന്നെ ധാരാളം.അപ്പോള്‍ മരണം ആഘോഷിക്കുന്നത് യഥാര്‍ത്ഥത്തില്‍ ചാനലുകളാണ്.അവരുടെ ഔചിത്യമില്ലായ്മയും വഷളത്തവുമാണ് ഇവിടുത്തെ പ്രധാന വിഷയം.
" നാളെ നമ്മുടെ പഴയ പ്രസിഡ്ന്റും ഏതെങ്കിലും ഒരു സൂപ്പർ സ്റ്റാറും ഒരേ ദിവസം മരിച്ചാൽ (എല്ലാവരും ദീർഘായുസ്സാ
യിരിക്കട്ടെ!) അപ്പോഴും ആർക്കാണ് പ്രാധാന്യം ലഭിയ്ക്കുക"എന്ന താങ്കളുടെ ചോദ്യം 'ഇപ്പൊഴത്തെ പ്രസിഡന്റും പഴയ സൂപ്പര്‍സ്റ്റാറും'എന്നു തിരിച്ചിട്ടാലോ?എങ്കില്‍ എങ്ങനെയായിരിക്കും ചാനലുകള്‍ പ്രതികരിക്കുക എന്ന് ഒരേ ദിവസം അടൂര്‍ഭവാനിയും ബിഷപ് അച്ചാരുപറമ്പിലും മരിച്ചപ്പോള്‍ നമ്മള് കണ്ടതല്ലേ?
Post a Comment