തൻ്റെ സില്ബന്തിയെ സാങ്കേതിക സർവ്വകലാശാലാ വി . സി യാക്കിയാൽ മുഖ്യമന്ത്രിയുടെ പാർശ്വവർത്തിയെ ഡിജിറ്റൽ സർവ്വകലാശാലയുടെ വി . സി യാക്കാം എന്ന ഗവർണ്ണറുടെ വിലപേശലിനു മുഖ്യമന്ത്രി വഴങ്ങി എന്നാ ണ് പത്ര വാർത്തകളിൽ നിന്നും മനസ്സിലാകുന്നത് . സർവ്വകലാശാലാ നിയമങ്ങളെയും യു .ജി .സി ചട്ടങ്ങളെയും സുപ്രീം കോടതി ഉത്തരവുകളെയും വെല്ലുവിളിച്ച് കൊ ണ്ട് ,സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിച്ച ഗവർണ്ണറുടെ പിടിവാശിക്കു മുഖ്യമന്ത്രി വഴങ്ങിയത് വല്ലാത്ത ഗതികേടായിപ്പോയി . ഉന്നത വിദ്യാഭ്യാസ മേഖ ലയെ സംഘികൾക്ക് തീറെഴുതിയതു പോലായി. എന്ന് മാത്രമ ല്ല , കേരള സർക്കാ രിനെയും, രണ്ടു സർവ്വകലാശാലകളിൽ സംഘികളുടെ സഹായത്തോടെ കയറി പ്പറ്റിയശേഷം അവിടങ്ങളിൽ ചെയ്യാവുന്ന ദ്രോഹമത്രയും ചെയ്യുകയും ചെയ്ത ഒരു മഹതിയെ ആരുടെ സമ്മർദ്ദത്തിന് വഴ ങ്ങിയാണെന്നു ന്യായീകരിച്ചാലും ഒരു സർവ്വകലാ ശാ ലയുടെ വൈസ് ചാൻസലറായി നിയമിക്കാൻ കൂട്ട് നിന്നതു കടുത്ത വിദ്യാഭ്യാസദ്രോഹമാണ് .കാലുമാറ്റത്തിന്റെ ആശാനും സന്കി കങ്കാ ണിയുമായിരുന്ന ആരിഫ് മുഹമ്മദ്ഖാൻ സർവ്വകലാശാലാ നിയമങ്ങ ൾ ക്കു വിരുദ്ധമായി താൽക്കാലിക വി . സിയായി നിയമിച്ച ആളാണ് സിസ തോമസ് . യുജിസി റെഗുലേഷൻ അനു സരിച്ച് വി . സിയാകാനുള്ള യോഗ്യതയില്ലായിരുന്ന അവരെ ,താൽക്കാലിക വി . സി നിയമനത്തിൽ പാലിക്കേ ണ്ടതായി സാങ്കേതിക സർവ്വകലാശാലാ നിയമത്തിൽ പറഞ്ഞിട്ടുള്ള വകുപ്പു കൾക്കു വിരുദ്ധമായിട്ടായിരുന്നു നിയമനം .അതുകൊണ്ടുതന്നെ പ്രസ്തുത നിയമനം കോട തി അസാധുവാക്കുകയും ചെയ്തു .അങ്ങനെ , സംഘപരി വാറി ന്റെ കൈയിലെ പാവയായതുകൊണ്ടു മാത്രം ആരിഫ് മുഹമ്മദ് ഖാന്റെയും ആർലേക്കറിന്റെയും കണ്ണി ലുണ്ണിയായി മാറിയത് വി . സി നിയമന ത്തിനുള്ള യോ ഗ്യതയാകുമോ ?ഡോ.സിസ തോമസ്‌താൽക്കാലിക വി സിയുടെ ചുമതല വഹിച്ചിരുന്നപ്പോഴെ ല്ലാം അവർ യൂ നിവേഴ്‌സിറ്റിയ്ക്കും സർക്കാരിനും എതിരെ പ്രവർത്തി ച്ച ചരി ത്രം ഇന്നലെവരെ ആവർത്തിച്ച് കൊണ്ടിരുന്ന മു ഖ്യമന്ത്രി എങ്ങനെയാണ് ഇരുട്ടി വെളുത്തപ്പോഴേക്കും അതെല്ലാം മറന്നു പോയത് ?
വളരെക്കാലം കൊണ്ട് കേരളം നേടിയെടുത്ത പുരോഗതി തടയാനും വികസന ത്തെ തുരങ്കം വയ്ക്കാനും വ്രത മെടുത്തിരിക്കുന്ന കേന്ദ്രത്തിലെ സങ്കികളുടെ സർക്കാർ പിണിയാളുകളെ ഇറക്കി വിദ്യാഭ്യാസ മേഖ ലയെയും കുട്ടിച്ചോറാ ക്കാൻ നടത്തുന്ന പരിശ്രമങ്ങൾ ക്ക് ഇടതുപക്ഷ സർക്കാർ ഒരു കാരണ വശാലും ചൂട്ടു പിടിച്ചുകൂടാ . സർവ്വകലാശാലകൾ പ്രവർത്തിക്കേണ്ടത് ലിഖിതമായ നിയമങ്ങ ളുടെയും ചട്ടങ്ങളുടയും അടിസ്ഥാനത്തിലാണ് .അല്ലാതെ ,"എൻ പൃഷ്ഠം നീ ചൊറി ഞ്ഞീടിൽ നിൻപൃഷ്ടം ഞാൻ ചൊറിഞ്ഞീടാം " എന്ന ജന്മി കുടിയാൻ കരാർ അനുസരിച്ചല്ല .