Total Pageviews

Thursday, September 30, 2021

പ്രധാനമന്ത്രി അന്ധവിശ്വാസം പ്രചരിപ്പിക്കരുത്‌

നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാന മന്ത്രിയാണ്. അദ്ദേഹ ത്തിന്റെ വിദ്യാഭ്യാസ യോഗ്യതയും വിവരവും എന്ത് ത ന്നെ ആയാലും ആ സ്ഥാനത്തിരുന്നു കൊണ്ട് പരസ്യ പ്ര തികരണം നടത്തുമ്പോള്‍ വളരെ ശ്രദ്ധിക്കണം.അദ്ദേഹ ത്തിന്റെ വാക്കുകള്‍ ഇന്ത്യ എന്ന മഹാരാജ്യത്തെയും അവിടുത്തെ 139 കോടി ജനങ്ങളെയും(അദ്ദേഹത്തി ന്റെ കണക്കില്‍ ഇപ്പോഴും 130 കോടി ജനങ്ങളെ ഉള്ളൂ) അന്താരാഷ്‌ട്ര സമൂഹത്തിനു മുമ്പില്‍ പരിഹാസ്യ പാത്ര ങ്ങളാ ക്കുവാന്‍ പോരുന്നതായിരിക്കരുത്.പക്ഷേ ദൌര്‍ ഭാഗ്യമെന്നു പറയട്ടെ,നമ്മുടെ പ്രധാനമന്ത്രി നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്‌.

ഇന്നലെ അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ മോഡി രാജ്യ ത്തോട് പറഞ്ഞത് ''ലോകം മഹാമാരിക്കെതിരെ പോരാ ടുമ്പോള്‍ യോഗ പ്രതീക്ഷയയുടെ കിരണമായി തുടരു ന്നു''എന്നും വൈരസിനെതിരായ പോരാട്ടത്തില്‍ യോഗ ഒരു മാര്‍ഗ്ഗമാണ് ''എന്നുമാണ്.മഹാമാരിയെ പ്രതിരോധി ക്കാനോ ഇല്ലാതാക്കാനോ യോഗ എങ്ങനെ സഹായിച്ചു എന്ന് പറയാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. അത് പറയാതെ അന്ധവിശ്വാസത്തിലൂന്നിയ ഒരു പ്രസ്താ വനയാണ് പ്രധാനമന്ത്രി നടത്തിയത്.പൊതുജനങ്ങളില്‍ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കാനും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തെ കുറിച്ചു അവമ തിപ്പ്‌ ഉണ്ടാക്കുവാനുമേ അദ്ദേഹത്തിന്റെ ഈ അടിസ്ഥാ നരഹിതമായ ഈ പ്രസ്താവന ഉപകരിക്കുകയുള്ളൂ.യോഗ വിദ്യ സംബന്ധിച്ചുള്ള ഒരു ഗ്രന്ഥത്തിലും കൊറോണ വൈറസിനെ ചെറുക്കാനുള്ള ഒരു വിദ്യയും പ്രതിപാദി ച്ചിട്ടില്ല.ഒരാചാര്യനും തമാശയായി പോലും അങ്ങനെ ഒ രു അവകാശവാദം ഉന്നയിച്ചിട്ടില്ല.പിന്നെ തനിക്കു ഈ വെളിപാട് എങ്ങനെ ഉണ്ടായി എന്ന് മോഡിജി വ്യക്തമാ ക്കണം.മഹാമാരിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഭോ ഷത്തം പറഞ്ഞു ലോകരുടെ മുമ്പില്‍ നാണം കെടുത്താ തെയെങ്കിലും ഇരുന്നുകൂടെ?









Fans on the page

No comments: