Total Pageviews

Saturday, October 17, 2020

ഓര്‍മ്മകളുടെ പ്രളയം


തീവ്രമായ ജീവിതാനുഭവങ്ങള്‍, അതീവ ലളിതമായ ഭാഷയില്‍ ഉള്ളില്‍ തട്ടും വിധം വായനക്കാരി ലേക്ക് പകരുന്ന കുറിപ്പുകളുടെ സമാഹാരമാണ് ദേവി.ജെ.എസ്സിന്റെ ഓര്‍മ്മകളിലെ പെരുമഴ കള്‍’’ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നവയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍ എല്ലാം തന്നെ. നര്‍മ്മവും ആത്മ പരിഹാസവും സാമൂഹിക വിമര്‍ശനവും ഇതില്‍ ഉടനീളം കാണാം.ഇത്ര നിസംഗ തയോടെ അതി കഠിനമായ അനുഭവങ്ങളെ എങ്ങനെ നോക്കിക്കാണാന്‍ കഴിയുന്നു എന്ന് നാം ആത്ഭുതപ്പെട്ടു പോകും.ദേവിയുടെ, ഇതിനു മുമ്പുള്ള സാന്ത്വന സ്പര്‍ശങ്ങള്‍എന്ന പുസ്തകം വായിച്ചി ട്ടുള്ളവര്‍ക്ക് അവരുടെ നര്‍മ്മ സമ്പന്നമായ ഇതിലെ ആഖ്യാന രീതികണ്ട് വിസ്മയം കൂറാതെ തരമില്ല. അതീവ ഗുരുതരമായ മഹാരോഗത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കഥയാണ് സാന്ത്വന സ്പര്‍ശത്തിലുള്ളത്.                                                                                                                                                                                                                                                                         അതുപോലെതന്നെ ആത്മാംശമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതിലെ മിക്ക കുറിപ്പുകളും പിറവിയെടുത്തിട്ടുള്ളത്.ഒറ്റയിരിപ്പില്‍ ആരും വായിച്ചു പോകുന്നതാണ് എല്ലാ കുറിപ്പുകളും.വ്യക്തികളെയും  സംഭവങ്ങളെയും നിരീക്ഷിക്കുന്നതില്‍ ഗ്രന്ഥകര്ത്ത്രി പുലര്‍ത്തുന്ന സൂക്ഷ്മത അന്യാദൃശ്യമാണ്.’’മരണം ദുര്‍ബ്ബലം’’എന്ന കുറിപ്പ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.മരണം മനുഷ്യനില്‍ ഏല്പിക്കുന്ന ആഘാതത്തിനും ദു:ഖാചരണത്തിനും വന്ന പരിണാമം വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.നൂറ്റിരണ്ട് വയസ്സുള്ള അച്ഛന്‍നിര്യാതനായ പ്പോള്‍ പുത്രി മോളേ എന്നുള്ള വിളി കേട്ടു കൊതി തീര്‍ന്നില്ലല്ലോ അച്ഛ “എന്ന് പറഞ്ഞു നിരവധി തവണ നിലവിളിക്കുന്നതു കേട്ട് ഒരാള്‍’ഇത്രയും വര്‍ഷം കേട്ടത് പോരെ’’ എന്ന് പരിഹസി ക്കുന്ന തും,ഏതോ മാരക രോഗം വന്നു യുവാവ് മരിച്ചപ്പോള്‍ അവന്റെ അമ്മ,അവന്‍ ജനിച്ചതുമുതലുള്ള കാര്യങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞുഒരു രാത്രി മുഴുവന്‍ വിലപിക്കുന്നത് കണ്ട് ഇങ്ങനെ കിടന്നു നിലവിളിക്കുന്ന തെന്തി ന് എന്ന് പലരും പിറുപിറുക്കുന്നതും വൃദ്ധനായ സഹോദരന്റെ വേര്‍പാടില്‍ വൃദ്ധയായ സഹോദരി ഗാനാലാപം പോലെ കരയുന്നത് കേട്ട് പലരും ചിരിക്കുന്നതും കണ്ടിട്ടുള്ള ഗ്രന്ഥകാരി കാലം മാറിയപ്പോള്‍ വന്ന പ്രതികരണ വ്യത്യാസങ്ങളെ അതിശയോക്തി തെല്ലുമി ല്ലാതെവിവരിക്കുന്നു:’’മരിച്ചത് ആരായാലും ദു:ഖാചരണം ഇന്ന് കാര്യമാത്രപ്രസക്തമാണ്.ശവ സംസ്ക്കാരം കഴിഞ്ഞാല്‍ തീര്‍ന്നു....എങ്ങനെയെങ്കിലും  അഞ്ചിനോ ഏഴിനോ ഒരു ചടങ്ങ് നടത്തി എല്ലാവരും അവരവരുടെ വഴിക്ക് പോകുന്നു.ജീവിതം ഇന്ന് വളരെ ഫാസ്റ്റാണ്.ദു:ഖിച്ചിരിക്കാന്‍ ആര്‍ക്കാണ് നേരം.ദു:ഖമില്ലെന്നല്ല .അതില്‍ നിന്നുള്ള മോചനത്തിന് വേഗതയേറിയിരിക്കുന്നു. ’’അതെ.ഗ്രന്ഥ കാരിയുടെ കൈയൊപ്പ്‌ പതിഞ്ഞ നിരീക്ഷണം.

‘’ട്യൂഷന്‍ മാസ്റ്ററും ക്രോസ് പേനയും’’ എന്ന മറ്റൊരു കുറിപ്പില്‍ മനുഷ്യന്റെ അല്പത്തത്തെയും ഔചിത്യമില്ലായ്മയും പരിഹസിക്കുന്നു.സ്വന്തം അനുഭവത്തിറെ വെളിച്ചത്തിലാണ് ഈ സംഭവം വിവരിക്കുന്നത്. ദേവിയുടെ മകന്‍ പ്രീഡിഗ്രിക്ക്  പഠിക്കുമ്പോള്‍ കെമിസ്ട്രിക്ക് ട്യൂഷന് പോകാ റുണ്ടായിരുന്നു.ഒരു ദിവസം നോട്ടു എഴുതിക്കൊണ്ടിരുന്നപ്പോള്‍ അവന്റെ റീഫില്‍ തീര്‍ന്ന്പോയി. ഉടന്‍ ട്യൂഷന്‍ മാസ്റ്റര്‍ അദ്ദേഹത്തിന്റെ ‘ക്രോസ്’ പേന കുട്ടിക്ക് കൊടുത്തു.പക്ഷെ എഴുതിക്കഴി ഞ്ഞ ശേഷം ആ പെന്‍ മാഷുടെ കൈയ്യില്‍ തിരികെ കിട്ടിയില്ല. സാറിന്റെ മേശപ്പുറത്തു തിരികെവച്ചു  എന്ന് അവന്‍ തറപ്പിച്ചു പറയുന്നു.അന്ന് ആ വിദേശനിര്‍മ്മിത പേന ഇവിടെകിട്ടാന്‍ പാടായിരുന്നു. ഭാര്യാപിതാവ് സംഭാവന നല്‍കിയതാകുംപോള്‍ അതിന്റെ മൂല്യം ഒന്നുകൂടി കൂടുക സ്വാഭാവികം.അ തുകൊണ്ട് അവന്റെ വീട്ടിനടുത്തുള്ള മറ്റൊരു ട്യൂഷന്‍ വിദ്യാര്‍ത്ഥിയെ കാണാന്‍ വന്നതെന്ന വ്യാജേ ന  ഗ്രന്ഥകാരിയുടെ വീട്ടില്‍ എത്തി പേനാക്കാര്യം അവതരിപ്പിച്ചു.എങ്ങനെ എങ്കിലും അത്തരം ഒരു പേന സംഘടിപ്പിച്ചു കൊടുക്കണം. ക്രോസ് ലഭിക്കാന്‍ പല വാതിലിലും മുട്ടി.ഒടുവില്‍ വിദേശത്തുള്ള ഒരു സുഹൃത്ത് പുതിയ ഒരു പേന എത്തിച്ചു കൊടുത്തു.അവര്‍ അന്ന് അസുഖം ബാധിച്ചു കിടപ്പിലായിരുന്നതിനാല്‍ സാര്‍ വന്നു വാങ്ങിക്കൊണ്ടു പോയി.പോകും മുമ്പ് അവരദ്ദേഹത്തോട് പറഞ്ഞു:ഇത്രയും വിലയുള്ള പേന കുട്ടികള്‍ക്ക് എഴുതാന്‍ കൊടുക്കരുത്.കൊ ടുത്താല്‍ തന്നെ ഓര്‍മ്മിച്ചു തിരിച്ചു വാങ്ങണം. അതിനു കഴിഞ്ഞില്ലെങ്കില്‍ ആ നഷ്ടമങ്ങു സഹിക്കണം.’’ അപ്രിയകര മാണെങ്കിലും സത്യം പറയേണ്ട സമയത്ത് തന്നെ പറഞ്ഞ ദേവിയെ അനുമോദിക്കാതെ വയ്യ.

ഇങ്ങനെ ചെറുതും വലുതുമായ അനുഭവങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് മനുഷ്യരുടെ സ്വാഭാവ വൈ ചിത്ര്യത്തെയും വൈവിദ്ധ്യത്തെയും വിശകലനം ചെയ്യുന്ന കുറിപ്പുകളടങ്ങുന്ന ഈ പുസ്തകം നിസ്തു ലവും അതീവ ഹൃദ്യവുമാണു.ഗ്രന്ഥകാരിയുടെ ഓര്‍മ്മകളില്‍ പെയ്യുന്ന പെരുമഴകള്‍ വായനക്കാ രന്റെ മനസ്സില്‍ പ്രളയം തന്നെ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്.അത്രയ്ക്ക് ശക്തവും ചടുലവുമാണ് ആഖ്യാ ന രീതി.  എല്ലാവരും അവശ്യം  വായിച്ചിരിക്കേണ്ട ദേവി ജെ.എസ്സിന്റെ ഈ പുസ്തകം പ്രസിദ്ധീ കരിച്ചതു കണ്ണൂരിലെ കൈരളി ബുക്സാണ് .160 രൂപയാണ് വില.   










Fans on the page

No comments: