Total Pageviews

Thursday, July 16, 2020

എന്‍.ഇ.ബാലറാം—‘കമ്യൂണിസ്റ്റ് സന്യാസി’


സ.എന്‍.ഇ.ബാലറാമിന്റെ ഇരുപത്തിയാറാം ചരമ വാര്‍ഷികമാണ് ഇന്ന്(16.7.2020). ഇന്ത്യ യിലെ കമ്യൂ ണിസ്റ്റ് പ്രസ്ഥാനത്തിലെ ബഹുമുഖ പ്രതിഭയായ നേ താവായിരു ന്നു ബാലറാം.ഭാരതീയ ദര്‍ശനങ്ങളിലും കമ്യൂണിസ്റ്റ് സിദ്ധാന്താങ്ങളിലും ഒരുപോ ലെ അവ ഗാഹമുണ്ടായിരുന്ന നേതാവ്.കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാ ളായ ബാലറാം 1919നവംബര്‍ 20 നു കണ്ണൂര്‍ ജില്ലയിലെ പിണറായിക്കടുത്തുള്ള തൊടീക്കളത്തു ജനിച്ചു.
ചെറുപ്പത്തില്‍ സംസ്കൃതമാണ് പഠിച്ചു തുടങ്ങിയത്. സംസ്കൃതത്തിലും വേദോപനി ഷത്തുകളിലും പുരാ ണേതിഹാസങ്ങളിലും പണ്ഡിതയായിരുന്ന മുത്ത ശ്ശി യായി രുന്നു സംസ്കൃതപഠനത്തില്‍ ബാലറാമി ന്റെ ഗുരു.ഉപരി പഠനത്തിനു കൊല്‍ക്കൊ ത്തയിലേക്ക് പോയ അദ്ദേഹം അവിടുത്തെ ശ്രീരാമകൃ ഷ്ണാശ്രമത്തില്‍ചേര്‍ന്നു.സ ന്യാസത്തിലേക്കാകൃഷ്ടനായി.തൃശൂരും തഞ്ചാവൂരുമുള്ള ശ്രീരാമകൃഷ്ണാ ശ്രമങ്ങളി ല്‍ ഭഗവത്‌ഗീതയും വേദങ്ങളും പഠിപ്പി ക്കാന്‍ പോയിട്ടുമുണ്ട്.കുറേനാളത്തെ സന്യാ സത്തിനും ആശ്രമജീവിതത്തിനും ബാലറാമില്‍ ആത്മീയ ജീവിതത്തോടു വെറു പ്പും അമര്‍ഷവും സൃഷ്ടിക്കാനേ കഴിഞ്ഞുള്ളു.
സാന്യാസത്തില്‍ നിന്ന് ‘രക്ഷപ്പെട്ട’ അദ്ദേഹം തിരി ച്ചു നാട്ടില്‍ വന്ന് സാമൂഹിക പരിഷ്ക്കരണ പരിപാ ടികളിലും സ്വാതന്ത്ര്യ സമരത്തിലും മുഴുകി.ജാതി വ്യവസ്ഥയ്ക്കെതിരെ അന്ന് ഫലപ്രദമായി പ്രവര്‍ ത്തിച്ചിരുന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ തല ശ്ശേരി ശാഖ സംഘടിപ്പിച്ചത് ബാലറാം ആയിരുന്നു.അദ്ദേഹം തന്നെ ആദ്യത്തെ യൂണിയന്‍ സെക്രട്ടറിയുമായി.രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി യത് കോണ്ഗ്രസ് കാരനായിട്ടാണ്.അതിലെ ഇടതു പക്ഷ ചായ് വുള്ളവര്‍ ചേര്‍ന്ന് കോണ്ഗ്രസ് സോഷ്യ ലിസ്റ്റ് പാര്ട്ടിയുണ്ടാക്കിയപ്പോള്‍ അതിലെ സജീവ പ്രവര്‍ത്തകനായി. കേരളത്തിലെ കോണ്ഗ്രസ് സോ ഷ്യലിസ്റ്റ് പാര്‍ട്ടിക്കാര്‍ മുഴുവന്‍ പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേര ള ഘടകത്തിന് രൂപം നല്‍കിയ 1939 ലെ പിണറായി ലെ പാറപ്രം സമ്മേളനത്തിന്റെ സംഘാടകരില്‍ ഒരാള്‍ ബാലറാമായിരുന്നു. പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന അദ്ദേഹം പത്ത് വര്‍ഷത്തിലേറെക്കാലം പാര്‍ട്ടിയുടെ സം സ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു .1984ല്‍ അ ദ്ദേഹം സിപിഐ യുടെ കേന്ദ്ര സെക്രട്ടറിയേറ്റ് അം ഗമായി.രണ്ടു പ്രാവശ്യം രാജ്യസഭാംഗമായി.നിയമ സഭയിലേക്ക് 3 തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം 1970ലെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. പല ഘട്ടങ്ങളിലായി 6 വര്‍ഷ ത്തോളം ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടു ണ്ട്. പലപ്പോഴും പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങ ള്‍ക്കു ഇരയായി.രാജ്യത്തിനും പാര്‍ട്ടിയ്ക്കും വേണ്ടി അദ്ദേഹം സഹിച്ച കഷ്ടപ്പാടുകള്‍ക്കു കണക്കില്ല.
പാര്‍ട്ടിയെ ശരിയായ ദിശയിലേക്കു നയിക്കുന്നതി നും പുതു തലമുറയെ ആശയം കൊണ്ട് ആയുധമ ണിയിക്കാനും തന്റെ അനുഭവങ്ങള്‍ അദ്ദേഹം പ്ര യോജനപ്പെടു ത്തി.ഭാരതീയ തത്ത്വചിന്തയിലും കമ്യൂണിസത്തിലും അഗാധമായ അറിവുണ്ടായി രുന്ന അദ്ദേഹം അതീവ ലളിതമായ ഭാഷയില്‍ സാധാരണ ക്കാരന് മനസ്സിലാക്കാന്‍ പാകത്തില്‍ ആ അറിവ് പ കര്‍ന്നു നല്‍കി.ഹിന്ദു തീവ്രവാദികളുടെ വിതണ്ഡ വാദ ങ്ങളെ ഫലപ്രദമായി ഖണ്ഡിക്കുവാന്‍ സ. എന്‍. ഇ ബാലറാമിനെപോലെ മറ്റൊരു രാ ഷ്ട്രീയ നേതാ വിനും കഴിഞ്ഞിട്ടില്ല.മാര്‍ക്സിയന്‍ സൌന്ദര്യ ശാ സ്ത്ര മുള്‍പ്പെടെ സാ ഹിത്യത്തിന്റെ വിവിധശാ ഖകളിലും അദ്ദേഹത്തിനു അപാരമായ അറിവുണ്ടാ യിരുന്നു.മലയാള നിരൂപണ ശാഖയ്ക്ക് അതുമൂലം നേട്ടമുണ്ടായി.ലോകസാ ഹിത്യ ത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തി തരുന്നതിനും അദ്ദേഹം സമയം കണ്ടെ ത്തി.
അദ്ദേഹത്തിന്റെ ജീവചരിത്രകാരിയും മകളുമായ ഗീതാ നസീര്‍ വിലയിരുത്തുന്നത് പോലെ ‘’മാര്‍ക്സി യന്‍ തത്ത്വശാസ്ത്രത്തെ മുറുകെപ്പിടിച്ച് ഇന്ത്യന്‍ ദ ര്‍ശനങ്ങള്‍ വെ ട്ടിത്തുറന്ന പാതയിലൂടെ നടക്കാനാ ഗ്രഹിച്ച ഒരു കമ്യൂണിസ്റ്റ് സന്യാസി''യാണ് ബാല റാം . ആദര്‍ശ രാഷ്ട്രീയത്തിന്റെയും സംശുദ്ധമായ പൊ തു പ്രവര്‍ത്തനത്തിന്റെ യും അഗാധമായ അ റിവി ന്റെയും ആള്‍രൂപമായിരുന്ന സ.ബാലറാമി ന്റെ ഓര്‍മ്മ കള്‍ക്കു മുന്‍പില്‍ ആദരാഞ്ജലി.








Fans on the page

No comments: