കേന്ദ്ര മാനവ വിഭവശേഷി വകുപ്പു(വിദ്യാഭ്യാസ വകുപ്പു) മന്ത്രി സ്മൃതി ഇറാനി തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വ്യാജ വിവരങ്ങ ളാണു ഇലക് ഷൻ കമ്മീഷൻ മുമ്പാകെയും കേന്ദ്ര സർക്കാരിലും നല്കിയി ട്ടുള്ളത് എന്നു വെളിപ്പെട്ടിട്ടും അവരെ പുറത്താക്കാൻ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല.പ്ളസ് ടു വരെ മാത്രം പഠിച്ചിട്ടുള്ള അവർ,2011 ല്‍ പറഞ്ഞത് 1994 ല്‍ ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ നിന്ന് ബി. കോം പാര്‍ട്ട് 1 പാസ്സാ യെന്നാണ് .2014 ല്‍ ഇത് 1994 ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗില്‍ നിന്ന് ബി.കോം പാര്‍ട്ട് 1 പൂര്‍ത്തിയാക്കിയെന്നായി . 2004 ല്‍ അവകാശപ്പെട്ടത് ദല്‍ഹി സര്‍വ്വകലാശാലയുടെ വിദൂര പഠന കേന്ദ്രത്തില്‍ നിന്ന് ബി.എ പൂര്‍ത്തിയാക്കിഎന്നായിരുന്നു.ഇങ്ങനെ തരാതരം പോലെ തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് തെരഞ്ഞെടുപ്പു പത്രികകള്‍ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ രേഖപ്പെടുത്തി യ സ്മൃതി ഇറാനി തെരഞ്ഞെടുപ്പു കമ്മീഷനെയും സര്‍ക്കാരിനെയും കബളിപ്പിക്കുകയായിരുന്നു. ഡൽ ഹിയിലെ കേജ്രിവാൾ മന്ത്രി സഭയിൽ ഇതുപോലെ ഒരു വ്യാജബിരുദക്കാരൻ മന്ത്രി ഉണ്ടെന്നു അറി ഞ്ഞ ഉടൻ അയാളെ അറസ്റ്റ് ചെയ്യുകയും ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി ജയിലിൽ അടക്കുകയും ചെയ്ത കേന്ദ്ര പോലീസും കേന്ദ്ര ആഭ്യന്തര വകുപ്പും,കോടതി കേസ്സുണ്ടെന്നു പറഞ്ഞിട്ടും ഈ വ്യാജ ബിരുദക്കാരിയ്ക്കെതിരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.സാമ്പത്തിക കുറ്റവാളിയും ഭൂലോക ക്രിമിനലുമായ ലളിത് മോഡിക്കു വേണ്ടി ഭരണ സ്വാധീനം ദുരുപയോഗപ്പെടുത്തുകയും നിയമ വ്യവസ്ഥയെ അട്ടിമറിക്കുകയും ചെയ്ത സുഷമാ സ്വരാജിനെയും വസുന്ധര രാജ സിന്ധ്യയെ യും സംരക്ഷിക്കുന്ന പ്രധാനമന്ത്രി മോഡിയും ബി.ജെ.പി യും സ്മൃതി ഇറാനിക്കെതിരെ നടപടി കൈക്കൊള്ളുമെന്നു കരുതാൻ പ്രയാസമാണ്. യൂണിവേഴ്സിറ്റി പരീക്ഷകള്‍ ഒന്നും പാസ്സായിട്ടില്ലാത്ത അവരെ തെരഞ്ഞെടുപ്പിലും ജയിക്കാതെയാണ് മോഡി മന്ത്രിയാക്കിയത്. അത് തന്നെ ജനാധിപത്യത്തോടുള്ള അവഹേളനമാണ്.
ഒരു സംസ്ഥാന മുഖ്യമന്ത്രിയും കേന്ദ്രത്തിലെ വിദേശകാര്യമന്ത്രിയും ഒരു വ്യക്തിയെ സഹായിക്കുന്നതിനേക്കാൾ എത്രയോ ഗുരുതരവും അപമാനകരവുമാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ ആകെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ട മന്ത്രി വ്യാജവിദ്യാഭ്യാസ രേഖക്കാരിയാണെന്നത്!!രാഷ്ട്രീയ സദാചാരത്തെ കുറിച്ചും ധാർമ്മികതയെ കുറിച്ചും ആർഷപാരമ്പര്യത്തെ പറ്റിയും വാതോരാതെ സംസാരിക്കുന്ന പ്രധാന മന്ത്രിയും സംഘ പരിവാരികളുമാണ് ഈ കള്ളനാണയത്തെ സംരക്ഷിക്കുവാൻ വ്യഗ്രത കാണിക്കുന്നത്.“സത്യം വദ:,ധർമ്മം ചര:”എന്നു ഉപദേശിച്ച ഋഷികളുടെ നാട്ടിലെ ഭരണ സാരഥിയായി ഇരുന്നുകൊണ്ട് അസത്യം പറയുകയും അധർമ്മം പ്രവർത്തി ക്കുകയും ചെയ്യുന്ന വേതാളങ്ങളെ സഹായിക്കുന്നതിലൂടെ പൂർവ്വസൂരികളെയും സത്യസന്ധരും വിദ്യാഭ്യാസ വിശുദ്ധിയിൽ വിശ്വസിക്കുന്നവരുമായ കോടിക്കണക്കിനു ജനങ്ങളെയും അവഹേളിക്കുകയാണു മോഡി ചെയ്യുന്നത്.സ്മൃതി ഇറാനിക്കു വിദ്യാഭ്യാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവർ ഇംഗ്ളീഷിൽ നല്ലവണ്ണം സംസാരിക്കും. അതുകൊണ്ട് അവർ മന്ത്രിസ്ഥാനത്തു തുടരാൻ യോഗ്യയാണ് എന്നാണ് ബി.ജെ.പിക്കാരുടെ വാദം. കള്ളനും കൊലപാതകിയുമായ ആട് ആന്റണിയും ഇംഗ്ളീഷിൽ നല്ല ഭംഗിയായി സംസാരിക്കും എന്നാ ണു പോലീസ് പറയുന്നത്.അതുകൊണ്ട് അയാൾ കള്ളനും കൊലപാതകിയും അല്ലാതാ കുമോ?അയാളെ പിടിച്ചു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആക്കുമോ?ജനാധിപത്യ ഭരണ സംവിധാനത്തിൽ ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവരേ വിദ്യാഭ്യാസ മന്ത്രിയാകാവൂ എന്ന് ആരും ശഠിക്കുകയില്ല.പക്ഷേ ഇല്ലാത്ത യോഗ്യതകൾ ഉണ്ടെന്നു പറഞ്ഞു ആ സ്ഥാനം തട്ടിയെടുക്കുന്നത് കള്ളത്തരമാണ്;വഞ്ചനയാണ്.പറയുന്നതും ഹാജരാക്കിയ രേഖകളും വ്യാജമാണെന്നു ബോദ്ധ്യമായിട്ടും അത്തരക്കാരെ സംരക്ഷിക്കുന്നത് അതിനേക്കാൾ വലിയകുറ്റമാണ്.“സത്യമേവ ജയതേ”എന്ന ഉപനിഷദ് വാക്യം ഔദ്യോഗിക മുദ്രാവാക്യമായി സ്വീകരിച്ചിട്ടുള്ള ഒരു രാജ്യത്ത് വിശേഷിച്ചും.
.
on the page