Total Pageviews

Thursday, May 2, 2013

സർ.സി.ശങ്കരൻ നായരും രമേശ് ചെന്നിത്തലയും




ഒരേ ഒരു കേരളീയൻ മാത്രമേ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡന്റായിട്ടുള്ളു...സർ.സി.ശങ്കരൻ നായർ.ആൾ ചില്ലറക്കാരനല്ല.വൈസ്രോയിയുടെ അഡ്വൈസറി കൗൺസിൽ അംഗമായിരുന്നു.സായിപ്പുമായി അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടർന്ന് രാജിവച്ചു പോന്നു.പിന്നീടാണു കോൺഗ്രസ്സിൽ ചേർന്നതു.രാജി പിൻ വലിപ്പിക്കാൻ വൈസ്രോയി ആകുന്നതു ശ്രമിച്ചു.ഫലിക്കതെ വന്നപ്പോൾ അദ്ദേഹം പകരം ആരെയെങ്കിലും നിർദ്ദേശിക്കാനുണ്ടോ എന്നു ചോദിച്ചു.ഉടനെ ശങ്കരൻ നായർ പറഞ്ഞത്രേ: “എന്റെ പ്യൂണുണ്ട്.അവനെ കൗൺസിലിൽ ഉൾപ്പെടുത്തിക്കോ.അവനാകുമ്പോൾ എതിർത്ത് ഒരക്ഷരം പറയില്ല.നിങ്ങൾക്കു പറ്റിയത് അത്തരക്കാരാണു” എന്ന്.

കോൺഗ്രസ്സിന്റെ അഖിലേന്ത്യാ നേതാവിന്റെ അത്ര തന്റേടം കേരളാ പ്രദേശ് കോൺഗ്രസ് നേതാവിനു കാണണമെന്നില്ല.എങ്കിലും സർ സി.ശങ്കരൻ നായരുടെ പ്യൂണിന്റെ ഉശിരെങ്കിലും കെ.പി.സി.സി.പ്രസിഡന്റിനു വേണ്ടേ?ഇപ്പോഴത്തെ കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് അത്ര പോലും തന്റേടമില്ലെന്നാണു അനുമാനിക്കേണ്ടത്.എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ,രമേശ് ചെന്നിത്തല വകയ്ക്കു കൊള്ളാത്തവനാണെന്നും എൻ.എസ്.എസ് പിണങ്ങിയാൽ അയാൾ തെക്കു വടക്ക് നടക്കേണ്ടി വരുമെന്നും ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നിട്ടും എതിർത്തൊരക്ഷരം പറയാതെ വിനീത വിധേയനെപ്പോലെ ഓച്ഛാനിച്ചു നില്ക്കുകയാണു;അല്ല,നടക്കുകയാണു.

എൻ.എസ്.എസിനേക്കാൾ വലിപ്പം കോൺഗ്രസ്സിനുണ്ടെന്നു മനസ്സിലാക്കാത്ത കോൺഗ്രസ് അദ്ധ്യക്ഷനെ കുറിച്ച് സഹതപിക്കയേ നിവൃത്തിയുള്ളു.എൻ.എസ്.എസ്.സെക്രട്ടറി നായന്മാരുടെ മാത്രം നേതാവാണു.കെ.പി.സി.സി അദ്ധ്യക്ഷൻ നായരുടെ മാത്രം നേതാവല്ല.പല ജാതിമതക്കാരായ കോൺഗ്രസ്സുകാരുടെ നേതാവാണു.അതു ഉറക്കെ പറയാനുള്ള തന്റേടം പോലും നഷ്ടമായ രമേശ് ചെന്നിത്തലയ്ക്ക് അവരുടെ നേതാവായി ഇരിക്കാനുള്ള യോഗ്യതയില്ല.

വിമോചനസമരം നടത്താൻ കോൺഗ്രസ്സിന്റെ കൂടെ കൂടിയിട്ടുള്ളതല്ലാതെ കോൺഗ്രസ്സ് പാർട്ടിയെ പാർട്ടിയായി കണ്ട് എൻ.എസ്.എസ്.ഒരിക്കലും സഹായിച്ചിട്ടില്ല.മറിച്ച് കോൺഗ്രസ്സിനെ പിളർത്തിയ ചരിത്രമാണു എൻ.എസ്.എസിനുള്ളത്.1964.ൽ കോൺഗ്രസ്സ് മുഖ്യമന്ത്രി ആയിരുന്ന ആർ.ശങ്കറെ ഭരണത്തിൽ നിന്നു വലിച്ചു താഴെയിടുകയും പിന്നീട് കേരളാകോൺഗ്രസ്സ് പാർട്ടി രൂപവല്ക്കരിക്കുകയും ചെയ്യുന്നതിനു ആർ. ബാലകൃഷ്ണപിള്ളയുൾപ്പെടെയുള്ള കാലുമാറ്റക്കാർക്ക് ഒത്താശ ചെയ്തു കൊടുത്തത് എൻ.എസ്.എസും.മന്നവുമായിരുന്നു.ഈ ചരിത്രമൊക്കെ മറന്നു കൊണ്ട് മന്നത്തിന്റെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയില്ലാത്ത സുകുമാരൻ നായരെപോലെയുള്ള സമുദായ നേതാക്കളുടെ കാർക്കിച്ചു തുപ്പൽ കസ്തൂരിയാണെന്നമട്ടിൽ ശിരസാ വഹിക്കുന്ന രമേശ് ചെന്നിത്തല കോൺഗ്രസ്സിനു മാത്രമല്ല കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികൾക്കാകെ അപമാനമാണു.





Fans on the page

3 comments:

kaalidaasan said...

ദത്തന്‍,

സുകുമാരന്‍ നായര്‍ക്ക് മറുപടി പറയാനും മാത്രം വളര്‍ച്ച ഈ തെക്കു വടക്ക് നായര്‍ക്കുണ്ടായിട്ടില്ല. കോണ്‍ഗ്രസിലെ ഒരു നായര്‍ക്കുമില്ല. മുസ്ലിം ലീഗിന്റെ മുന്നില്‍ അടിയറവു പറഞ്ഞ് പ്രണമിച്ചു നില്‍ക്കുമ്പോള്‍  ചെന്നിത്തലക്കോ തിരുവഞ്ചൂരിനോ അത് പറയാന്‍ നാവു പൊന്തില്ല. പറഞ്ഞാല്‍  പെരുന്ന നായരുടെ വായിലിരിക്കുന്ന മറ്റ് പലതും കേള്‍ക്കേണ്ടി വരും. ലീഗ് 23 സീറ്റു ചോദിച്ചപ്പോള്‍ 24 നല്‍കി അവരെ ബഹുമാനിച്ച സമയത്ത് തെക്കു വടക്ക് നയരുടെ ധാര്‍മ്മികത ഇല്ലാതായി. പിന്നെ ഒരു മന്ദ ബുദ്ധിയേപ്പോലെ അഭിനയിക്കുന്നതാണു നല്ലതെന്ന് ഇപ്പോള്‍ തെക്കു വടക്ക് നായര്‍ക്ക് മനസിലാകുന്നു.

dethan said...

കാളിദാസന്‍,
വളരെ ശരിയാണ്.മന്ദബുദ്ധി യെപ്പോലെ അഭിനയിക്കേണ്ട.മന്ദബുദ്ധി തന്നെയാണല്ലോ.
അല്ലാത്തവരൊന്നും ഇപ്പോഴത്തെ അവസ്ഥയില്‍ കൊണ്ഗ്രസ്സില്‍ ഒന്നും ആകില്ല.ഒന്നോര്‍ത്താല്‍ തെക്കുവടക്ക് നായര്‍ പെരുന്ന നായരുടെ മുമ്പിലാണ് വായ്ക്കൈ പൊത്തി നില്‍ക്കുന്നതെന്ന്‍
സമാധാനിക്കാം.ഉമ്മന്‍ ചാണ്ടിക്കോ?കന്നാലിക്കുട്ടിക്ക് മുമ്പിലല്ലേ ഇഷ്ടന്‍റെ ഏത്തമിടീല്‍ .

Unknown said...

രണ്ട്ടയിരം മൂവായിരം വോട്ടിൽ ആണ് കേരളത്തിലെ ബഹു ഭൂരിപക്ഷം മന്ധലം ജയിക്കുന്നത് അതായത് ഒരു ആയിരം വോട്ടു മറിഞ്ഞാൽ തീരും ജയം പരാജയം ആയി മാറാൻ , എന എസ എസ വിചാരിച്ചാൽ ഒരു രണ്ടായിരം വോട്ടു മിനിമം മറിക്കാൻ ഒരു സർക്കുലർ പോലും വേണ്ട ഇത്തവണ സമദൂരമല്ല എന്ന് മാത്രം പറഞ്ഞാൽ മാത്രം മതി , നായര് സമുദായത്തിന് ഈ ഭരണം ദോഷമല്ലാതെ ഗുണം ചെയ്യുന്നില്ല അടുത്ത തവണ എല് ഡീ എഫിന് തന്നെ എന്ന് മെസേജു നല്കിക്കഴിഞ്ഞു , നായര് ഈഴവ ഐക്യം ഉള്ളത് കൊണ്ടാണ് ഇവിടെ ഇപ്പോൾ ന്യൂനപക്ഷ കൊള്ള നടക്കാത്തത് , ചെന്നിത്തല ജയിക്കണമെങ്കിൽ എന എസ എസ കനിഞ്ഞേ പറ്റു , സുകുമാരൻ നായര്ക്ക് എന എസ എസിൽ നല്ല ജനപ്രീതി ആണ്