മമ്മൂട്ടിയേയും മോഹൻ ലാലിനേയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തതറിഞ്ഞെത്തിയ ഭക്ത കവി പൂന്താനം രഹസ്യമായി രണ്ടുപേരുമായി ഇന്റർവ്യൂ തരപ്പെടുത്തുകയുണ്ടായി.അതിനു ശേഷമുള്ള കവിയുടെ നിരീക്ഷണം ചുവടെ ചേർക്കുന്നു:
“അർത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരിക്കലും
പത്തു കിട്ടുകിൽ നൂറുമതിയെന്നും
ശതമാകിൽ സഹസ്രം മതിയെന്നും
ആയിരം പണം കൈയ്യിലുണ്ടാകുമ്പോ-
ളയുതമാകിലാശ്ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേർ വിടാതെ കരേറുന്നു മേല്ക്കുമേൽ.
ചത്തു പോം നേരം വസ്ത്രമതു പോലു-
മൊത്തിടാ കൊണ്ടു പോവാനൊരുത്തർക്കും.
വിത്തത്തിലാശ പറ്റുക ഹേതുവായ്
സത്യത്തെ ത്യജിക്കുന്നു ചിലരഹോ!“
4 comments:
പത്തു ലഭിച്ചായാല് നൂറിനു മോഹം.. നൂറിനെ ആയിരം ആക്കാന് ദാഹം.. ആയിരമോ പതിനായിരമാകണം.. ആശയ്ക്കുലകിതില് ആളവുണ്ടാമോ ?
കാർന്നോർ,
പൂന്താനത്തിൽ നിന്നും അഭയ ദേവിൽ എത്തിയതിന്റെ വ്യത്യാസമേ ഉള്ളൂ.
സിനിമാ പാട്ടും സൂപ്പർ സ്റ്റാറുകൾക്കു മനസ്സിലാകാതെ വന്നാൽ എന്താ ച്യ്ക?
പൂന്താനത്തിനു(കാർന്നോർക്കെന്നാണു യഥാർത്ഥ പ്രയോഗം) മതിഭ്രമമാണെന്നു പിന്നീട് ഒരു സൂപ്പർ സ്റ്റാർ പറഞ്ഞത് അതുകൊണ്ടാണു.
-ദത്തൻ
But Poonthanam was not a filmstar with flat at Burj Dubai!
Now CBI Mammootty will be investigating who is behind the raid,Thilakan or Sukumar Azhikode.
These people have nt paid a single rupee for Tsunami or other catastrophes.
ശാരദ,
പൂന്താനം ഫിലിം സ്റ്റാർ അല്ലാത്തതുകൊണ്ടാണല്ലോ അഭിമുഖത്തിനു പോയത്.അഷ്ടിക്കു വക ഇല്ലാതിരുന്ന പാവം കവിക്ക് ബുർജ് ഖലീഫിൽ ഫ്ലാറ്റ് സംഘടിപ്പിക്കാൻ കഴിയുന്നതെങ്ങനെ?
കുഞ്ഞാലിയുടെ മുൻ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ റൗഫ്,തന്റെ മഹാരാഷ്ട്രയിലുള്ള ഭൂമി തട്ടിയെടുക്കാൻ ഒരു മലയാളം സൂപ്പർ സ്റ്റാർ ശ്രമിച്ച വിവരം വെളിപ്പെടുത്തിയപ്പോൾ ആ സൂപ്പർമാൻ ഈ തെക്കൻ നക്ഷത്രമാണെന്നു കരുതിയില്ല.സെക്രട്ടറിയേറ്റിനു മുൻ വശത്ത് 65 സെന്റോളം സ്ഥലമുള്ള ഇദ്ദേഹം അതിന്റടുത്തുള്ള 1.5 സെന്റുകാരനെ ഓടിക്കാൻ
ക്വട്ടേഷൻ സംഘത്തെ ഇടപാടു ചെയ്തതും അദ്ദേഹം നീതിക്കു വേണ്ടി കോടതിയെ സമീപിച്ചതും കൂടി ചേർത്തു വായിക്കണം.അപ്പൊഴേ പൂന്താനത്തിന്റെ നിരീക്ഷണം എത്ര ശരിയാണെന്നു മനസ്സിലാകൂ.
സുനാമിക്കു കൊടുക്കുന്നതും കൊടുക്കാതിരിക്കുന്നതും ഒന്നും പ്രശ്നമല്ല.ഒന്നും കൊടുക്കാത്ത സുപ്പർ സ്റ്റാറുകളേക്കാൾ തട്ടിപ്പുകാരിയല്ലേ നൂറു കോടി വാഗ്ദാനം ചെയ്ത അമൃതാനന്ദമയി?
Post a Comment