കേരള സർ വ്വകലാശാലാ സിൻഡിക്കേറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വളരെപ്പേർ മത്സരിച്ചു.അതിൽ കുറച്ചു പേർ ജയിക്കുകയും ഏറെപ്പേർ തോല്‍ക്കുകയും ചെയ്തു.സിൻഡിക്കേറ്റിലേക്കു തെരഞ്ഞെടുക്കപ്പെടേണ്ടവരുടെ എണ്ണം കുറവും സ്ഥാനാർത്ഥികൾ അധികവും ആകുമ്പോൾ അങ്ങനെ സംഭവിക്കാതിരിക്കാൻ തരമില്ല.എന്നാൽ ഒരു തോൽ വി പ്രത്യേകം പരാമർശം അർഹിക്കുന്നു.
കഴിഞ്ഞ നാല്പതു കൊല്ലത്തിലേറെയായി സിൻഡിക്കേറ്റിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന കിങ്ങ് മേക്കറാ
ണു ഇപ്പോൾ അടി തെറ്റി വീണവരിൽ പ്രധാനി.കേരള സർ വ്വകലാശാലാ നിയമം നിലവിൽ വന്നതിനു ശേഷം സംഘടിപ്പിക്കപ്പെട്ട എല്ലാ സെനറ്റിലും അംഗമായിരുന്ന ഇദ്ദേഹം ഇക്കുറിയും ആ പതിവു തെറ്റിച്ചില്ല.സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സിൻഡിക്കേറ്റിൽ എത്തിപ്പെടാൻ ആയില്ല.അടുപ്പിച്ച് രണ്ടു ടേം കഴിഞ്ഞാൽ (4വർഷമാണു ഒരു ടേമിന്റെ
കാലയളവ്)അടുത്ത പ്രാവശ്യം മത്സരിക്കാൻ നിയമം അനുവദിക്കുന്നില്ല.അനുവദനീയമായ എല്ലാ ടേമിലും മുൻ കാലങ്ങളിൽ അദ്ദേഹം സിൻഡിക്കേറ്റിൽ കയറിപ്പറ്റിയിട്ടുണ്ട്.ഒരു ഇടവേളയിൽ തനിക്കു പകരം അനിയനെ സിൻഡിക്കേറ്റിലേക്കു ജയിപ്പിക്കാൻ വരെ കഴിഞ്ഞ മഹാപ്രതാപിയാണു ഈ പ്രാവശ്യം തോൽ വിയുടെ രുചിയറിഞ്ഞത്.
നിയമപ്രകാരം സെനറ്റിലേക്കു മത്സരിക്കാൻ പോലും യോഗ്യതയില്ലാത്ത വ്യക്തിയാണു ഇത്രയും വർഷം സെനറ്റിലും സിൻഡിക്കേറ്റിലും കയറിപ്പറ്റി അന്തമറ്റ പരാക്രമങ്ങൾ നടത്തിയിരുന്നത്.ഒരു നിയമ സ്വാശ്രയ സ്ഥാപനത്തിന്റെ മറവിൽ ഈ കാലമത്രയും ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.ആദ്യം സെനറ്റിലും സിൻഡിക്കേറ്റിലും എത്തിയത് അഫീലിയേറ്റഡ് പ്രൊഫഷണൽ കോളേജ് പ്രിൻസിപ്പാൾ എന്ന ലേബലിലായിരുന്നു.പിന്നീട് എത്തിയത് മാനേജർ വേഷത്തിൽ.കഴിഞ്ഞ ആന്റണി സർക്കാരിന്റെ കാലത്തു മാത്രമാണു സ്വാശ്രയ കോളേജുകൾക്ക് അംഗീകാരം നല്കിയതെന്നുകൂടി അറിയുമ്പോഴേ എത്ര അനർഹമായിട്ടാണു സെനറ്റിലും സിൻഡിക്കേറ്റിലും ആദ്യം മുതൽ കയറിപ്പറ്റിയത് എന്ന് വ്യക്തമാകൂ.
കേരളത്തിലെ ഏറ്റവും പഴക്കമേറിയ സർക്കാർ നിയമ കലാലയത്തിനും നിയമ വിദ്യാഭ്യാസത്തിനു തന്നെയും പരിഹരിക്കനാകാത്ത കെടുതി വരുത്തിയ ഈ കിങ്ങ് മേക്കർ ഇപ്പോൾ പരാജയപ്പെട്ടതിന്റെ പ്രധാനകാരണം കഴിഞ്ഞ പ്രാവശ്യം മുതൽ പ്രാബല്യത്തിൽ വന്ന തെരഞ്ഞെടുപ്പു പരിഷ്കാരമാണു.ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ബലമായിരുന്ന രജിസ്റ്റേഡ് ഗ്രാജ്വേറ്റ് മണ്ഡലം അന്നു തൊട്ടാണു വേണ്ടെന്നു വച്ചത്.20 സീറ്റുകളുണ്ടായിരുന്ന ഈ മണ്ഡലത്തിലെ വോട്ടർമാർ സർ വ്വകലാശാലയിൽ രജിസ്റ്റർ ചെയ്യുന്ന ബിരുദ ധാരികളായിരുന്നു.പേരൂർക്കടയിലെ തന്റെ സ്ഥാപനത്തിൽ നിയമ പഠനത്തിനെത്തുന്ന വിദ്യാർത്ഥികളെ കൊണ്ടും മറ്റുള്ള ബിരുദ ധാരികളുടെ ഡിഗ്രി വാങ്ങി സ്വന്തം ചെലവിലും രജിസ്റ്റർ ചെയ്യിപ്പിച്ചും വലിയൊരു വോട്ടു ബാങ്ക് ഇദ്ദേഹം സൃഷ്ടിച്ചു വച്ചിരുന്നു.തപാൽ വഴി അയയ്ക്കുന്ന ബാലറ്റുകൾ മുഴുവൻ തന്റെ കെയർ ഓഫ് അഡ്രസ്സിൽ ലഭിക്കുന്നതിനു വേണ്ടതെല്ലാം അദ്ദേഹം ചെയ്തുവന്നു.അവ കൂടാതെയാണു ഭാര്യയുടെയും മക്കളുടെയും,വിവിധ പാർട്ടിയിൽ പെട്ട സഹോദരങ്ങളുടെയും പേരിൽ എത്തുന്ന ബാലറ്റുകൾ.പ്രിഫറൻഷ്യൽ സമ്പ്രദായത്തിൽ നടക്കുന്ന വോട്ടെടുപ്പിൽ ആകെയുള്ള 20 സീറ്റിൽ കുറഞ്ഞത് 6 പേരെയെങ്കിലും ജയിപ്പിച്ചെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.അങ്ങനെ തനിക്കു സിൻഡിക്കേറ്റിലേക്കു ജയിക്കുവാനും മറ്റു ചിലരെക്കൂടി ജയിപ്പിക്കുവാനും സാധിക്കുമായിരുന്നു.നിയമ ഭേദഗതിയിലൂടെ രജിസ്റ്റേഡ് ഗ്രാജ്വേറ്റ് മണ്ഡലം നിർത്തലാക്കിയതിനാൽ അദ്ദേഹത്തിന്റെ സ്ഥിരം പരിപാടി നടന്നില്ല.അഞ്ചു ദശകത്തോളം നീണ്ട ഈ പകിടകളിയിൽ ഇപ്പോൾ തോൽവി പിണഞ്ഞത് അതുകൊണ്ടാണു.കേരള സർവ്വകലാശലയുടെയും ഗവ.ലാ കോളേജിന്റെയും ഭാഗ്യം.
നിയമ വിദ്യാലയത്തിന്റെ മേൽ വിലാസത്തിൽ ഇദ്ദേഹം നേടിയെടുക്കാത്ത ആനുകൂല്യങ്ങളില്ല.സിൻഡിക്കേറ്റംഗത്വം ഉപയോഗിച്ച് സർ വ്വകലാശാലയിൽ കാണിക്കാത്ത വിക്രിയകളുമില്ല.അഡ്മിറ്റു ചെയ്യാൻ അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തുക,ഏറ്റവും നല്ല ഗവേഷണ പ്രസിദ്ധീകരണത്തിനും ഏറ്റവും നല്ല ഗവേഷണ സ്ഥപനത്തിനും ഉള്ള യൂണിവേഴ്സിറ്റി അവാർഡ് സ്വന്തം സ്ഥാപനത്തിനു സ്ഥിരമായി തരപ്പെടുത്തിയെടുക്കുക,തുടങ്ങിയ കലാപരിപാടികളാണു സിഡിക്കേറ്റിലിരുന്ന് നടത്തിക്കൊണ്ടിരുന്നത്.ഫലത്തിൽ സ്വാശ്രയ കോളേജ് ആണെങ്കിലും പത്തു പൈസ പോലും കോഴ വാങ്ങാത്ത സ്ഥാപനമെന്ന പേർ നിലനിർത്താൻ ശ്രദ്ധിച്ച അദ്ദേഹം കോടികളുടെ കോഴ കൊണ്ടും നേടാനാകാത്ത സൗഭാഗ്യം മറ്റു വിധത്തിൽ മുതലാക്കി.എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടപ്പെട്ടവനായി.തന്റെ സ്ഥാപനമില്ലായിരുന്നെങ്കിൽ പല യുവ നേതാക്കന്മാരും വക്കീൽ കോട്ട് അണിയില്ലായിരുന്നു എന്ന് അദ്ദേഹം പറയാറുള്ളത് വെറുതെയല്ല.കഴിഞ്ഞ മന്ത്രിസഭയിലെയും ഇപ്പോഴത്തെ മന്ത്രിസഭയിലെയും പലരും ഇദ്ദേഹത്തിന്റെ സ്ഥാപനം വഴി നിയമ ബിരുദം നേടിയവരാണു.സർ വ്വകലാശാലയിലും പുറത്തും നിയമ വ്യവസ്ഥകൾ കാറ്റിൽ പറത്തിക്കൊണ്ട് അഴിഞ്ഞാടുവാൻ ഇദ്ദേഹത്തിനു ധൈര്യം നല്‍കിയത് വിപുലമായ ഇത്തരം സ്വാധീനങ്ങളാണു.
അനർഹമായും അന്യായമായും സ്വായത്തമാക്കുന്ന ഏതു കിരീടവും കാലം എന്ന മഹാപ്രഭുവിനു മുമ്പിൽ അടിയറ വയ്ക്കേണ്ടി വരും എന്നാണു ഈ അതികായന്റെ പതനം വെളിവാക്കുന്ന പരമ സത്യം.
6 comments:
അതികായൻ അദൃശ്യനാണോ? എങ്ങൂം പേരില്ല.
പേര് പറയാന്‍ ധൈര്യമില്ല..
അനില്‍@ബ്ലോഗ്,
പേരൊഴിച്ച് ബാക്കിയെല്ലാം പറഞ്ഞിട്ടുണ്ടല്ലോ?ആളെ പിടികിട്ടിയാൽ പോരേ?
vrajesh,
കൊടും കാട്ടിൽ മുയലുകളെ വേട്ടയാടുമ്പോൾ പുലികളെ ഭയപ്പെടണം.പക്ഷേ പുലികളെത്തന്നെ വേട്ടയാടുമ്പോൾ അവയെ ഭയക്കേണ്ടതുണ്ടോ?
The misdeeds of this person should be categorically listed and published
in some leading publication of Kerala. But would any of the publications who are in constant fear of litigation dare?
Singlehandedly responsible for ruining the ethics and academics of the University of Kerala, the kingdom of this person explains why judiciary has deteriorated in this country and produced the likes of Justice C.G . Balakrishnan and others.The fall of this man should be celebrated in the name of justice and fundamental ethics.
Powerful blog!
"ഒരു നിയമ സ്വാശ്രയ സ്ഥാപനത്തിന്റെ മറവിൽ ഈ കാലമത്രയും ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.ആദ്യം സെനറ്റിലും സിൻഡിക്കേറ്റിലും എത്തിയത് അഫീലിയേറ്റഡ് പ്രൊഫഷണൽ കോളേജ് പ്രിൻസിപ്പാൾ എന്ന ലേബലിലായിരുന്നു.പിന്നീട് എത്തിയത് മാനേജർ വേഷത്തിൽ."
ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാത്തിലും എല്ലായ്പ്പോഴും നേടിക്കൊണ്ടിരിക്കുക എന്നത് ചിലരുടെ കഴിവാണ്. മലയാളിയുടെ ജാത്യാലുള്ള അസൂയ കൊണ്ട് അങ്ങനെയുള്ളവരെ നാം എന്നും വര്‍ത്തമാനകാലത്തില്‍ മോശക്കാരായി ചിത്രീകരിക്കും. ഇവിടെ പരാമര്‍ശിക്കപ്പെട്ട വ്യക്തി കേരള നിയമവിദ്യാഭ്യാസ ചരിത്രം എഴുതപ്പെടുമ്പോള്‍ താന്‍ അര്‍ഹിക്കുന്ന സ്ഥാനം നേടിക്കൊള്ളും. അത് വരെ 'കേരളമെന്ന് കേട്ടാലോ തിളക്കണം പാര നമുക്ക് ഞരമ്പുകളില്‍'.
-ആര് . സാജന്
ശാരദ,
ഒരു പ്രസിദ്ധീകരണവും ഇദ്ദേഹത്തിന്റെ പരാക്രമങ്ങൾ പ്രസിദ്ധീകരിക്കില്ല.മുമ്പ് ഇൻഡ്യൻ എക്സ്പ്രസ്സ് പത്രം ഇദ്ദേഹത്തിനെതിരേ വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ തന്റെ
സ്ഥാപനത്തിലെ വിദ്യാർത്ഥികളെ വിട്ട് പത്രമാഫീസിനു കല്ല്ലെറിയിക്കുകയും മറ്റുംചെയ്തതാണു.കെ.ജി.ബാലകൃഷ്ണനേക്കാൾ വലിയ പുള്ളികളെ എത്രയോ പേരെ ഇദ്ദേഹത്തിന്റെ സ്വാശ്രയ കോളേജ് നിയമ മേഖലയ്ക്കു സംഭാവന ചെയ്തിട്ടുണ്ടാകും. ജഡ്ജിമാരുൾപ്പെടെ പല ഉന്നതരുടെയും മക്കൾ നിയമം പഠിച്ചത് ഇവിടെ നിന്നാണു.
ആർ.സാജൻ,
എന്തു നാണം കെട്ട പണിയും ചെയ്യാൻ തയ്യാർ എന്നതാണു ഇവരുടെയൊക്കെ
കഴിവിന്റെ അടിസ്ഥാനം.എല്ലാവരും വർത്തമാന കാലത്ത് അവരെ മോശക്കാരായി ചിത്രീകരിക്കില്ല.
അവരുടെ നേട്ടത്തിന്റെ പിന്നിലെ കഥയറിയാവുന്ന ചുരുക്കം ചില“ഭോഷന്മാർ”വാസ്തവം വിളിച്ചു പറഞ്ഞു പോകും.
“കേരള നിയമ വിദ്യാഭ്യാസ ചരിത്രത്തിൽ” ഈ വ്യക്തി ഇതിനകം തന്നെ ഇടം നേടിക്കഴിഞ്ഞിരിക്കുകയാണു;സിൻഡിക്കേറ്റംഗം എന്ന നിലയിൽ മാത്രമല്ല ലാ ഫാക്കല്‍റ്റിയുടെ ഡീൻ ആയിട്ടും അദ്ദേഹം എന്തെല്ലാം
മഹത്തായ കാര്യങ്ങൾ നിയമ വിദ്യാഭ്യാസത്തിനു വേണ്ടി ചെയ്തിരിക്കുന്നു!!പഞ്ച വത്സര എൽ.എൽ.ബി.കോഴ്സിന്റെ,അഡ്മിഷൻ റഗുലേഷൻ,അതിന്റെ പരീക്ഷാ നിയമങ്ങൾ തുടങ്ങി എത്ര പരിഷ്കാരങ്ങൾ.പക്ഷേ അതിന്റെ വലിയ ഗുണഭോക്താക്കൾ സ്വന്തം മക്കളാണെന്നതു അസൂയക്കാരു പറഞ്ഞു പരത്തുന്നതാകാം.മക്കളിൽ, പുത്രി നിയമത്തിൽ ഡോക്റ്ററേറ്റു വരെ നേടിയിട്ടും അറിയാവുന്ന വഴി(പാചകത്തിന്റെ)പോകുന്നത് നിയമ മേഖലയുടെ ഭാഗ്യം.അപ്പച്ചന്റെ പഠിപ്പിക്കലിന്റെ ഗുണവുമാകാം.
Post a Comment