Total Pageviews

Wednesday, June 30, 2010

എം.പി.നമ്പൂതിരിമാർ


നമ്മുടെ പാർലമെന്റ് മെംബറന്മാരുടെ പ്രതിമാസശമ്പളം 16000 രൂപയിൽ നിന്നും 80001രൂപയായി വർദ്ധിപ്പിക്കാൻപാർലമെന്ററി സമിതി ശുപാർശ ചെയ്തിരിക്കുന്നത്രെ.കേന്ദ്രസർക്കാരിലെ സെക്രട്ടറിയുടെശമ്പളത്തെക്കാൾ ഒരു രൂപ കൂട്ടിയാണു 80001 എന്ന അത്ഭുത സംഖ്യ കണ്ടെത്തിയിരിക്കുന്നത്.

80001രൂപയായി എം.പി ശമ്പളം നിജപ്പെടുത്താനുള്ള യുക്തിയാണു ഏറ്റവുംപ്രശംസിക്കപ്പെടേണ്ടത്.കൂലിത്തല്ലിനും ഗുണ്ടായിസത്തിനും ഒന്നും പോകാതെ, പഠിച്ചു നേടിയ ബിരുദങ്ങളും സിവിൽ
സർ വ്വീസ് പരീക്ഷാ യോഗ്യതകളും മാത്രമുള്ള മന്ദബുദ്ധി സെക്രട്ടറിമാർക്കൊപ്പം നമ്മുടെ മാന്യന്മാരായ ജനപ്രതിനിധികളെ പരിഗണിക്കുന്നതിൽ പരം അപമാനം ഈ രാജ്യത്തെ പ്രജകൾക്കു വരാനുണ്ടോ?അത്തരം അപമാന ഭാരത്തിൽനിന്നും രക്ഷിക്കാനാണു സ്ക്രട്ടറിമാരെക്കാൽ മുന്തിയ ശമ്പളമായി ഒരു രൂപാ കൂട്ടി എം.പി മാർക്ക് നൽകണമെന്ന് ശുപാർശ ചെയ്തിരിക്കുന്നത്.
പണ്ട് ഒരു നമ്പൂതിരിയും അദ്ദേഹത്തിന്റെ വാല്യക്കരൻഗോപാലനും കൂടി പാലത്തിൽകൂടി നടന്നു പോകു
മ്പോൾപാലം തകർന്ന് രണ്ടു പേരും വെള്ളത്തിൽ വീണു.എങ്ങനെയോ തല വെള്ളത്തിനു മുകളിൽ വന്നപ്പോൾ,ഗോപാലനും താനും കുടിക്കുന്നത് ഒരേ വെള്ളം തന്നെയാണെന്ന് നമ്പൂതിരി കണ്ടു.ശ്വാസം മുട്ടുന്നതിനിടയിലും നമ്പൂതിരി വിളിച്ചു പറഞ്ഞത്രേ: "എടാ ഗോപാലാ വെള്ളം ശ്ശി കലക്കി കുടിക്കൂ" എന്ന്.
സെക്രട്ടറി വാല്യക്കാരേക്കാൾ മികച്ച ശമ്പളം എം.പി നമ്പൂതിരിമാർക്ക് ലഭിക്കേണ്ടത് പുതിയ വർണ്ണാശ്രമ ധർമ്മം പുലരാൻ അത്യന്താപേക്ഷിതമാണു.

പാർലമെന്റ് അംഗങ്ങൽ മാത്രം വിചാരിച്ചാൽ മതി ശമ്പളം കൂട്ടാൻ.ആരോടും മൂപ്പു ചോദിക്കേണ്ടതില്ല.
കക്ഷിഭേദമെന്യെ എല്ലാവരും അനുകൂലിച്ച് എം.പി മാരുടെ 'ദാരിദ്ര്യം' നിർമ്മാർജ്ജനം ചെയ്യുമെന്നു പ്രതീക്ഷിക്കാം.പെട്രോൽവില കൂട്ടിയ സ്ഥിതിക്ക് എം.പിമാരുടെ ശമ്പളം കൂട്ടാതിരിക്കുന്നന്നത് ശരിയല്ല.കേരളത്തിൽമില്മ പാലിന്റെ വില വർദ്ധിപ്പിച്ചതിനാൽ ഇവിടുത്തെ എം. എൽ.എ മാരുടെ ശമ്പളവും കൂട്ടേണ്ടതാണു.


Fans on the page

4 comments:

ajeeshmathew karukayil said...

മുന്നൂറിനു മുകളില്‍ കോടിശ്വരന്‍മാര്‍ ജോലി ചെയ്യുന്ന സ്ഥലം ആണ് ഇന്ത്യന്‍ പാര്‍ലിമെന്റ് അപ്പോള്‍ അവരുടെ അന്തസിനു ചേര്‍ന്ന ശമ്പളം വേണ്ടേ ? ജനസേവനത്തിന് രാഷ്ടീയം തിരഞ്ഞെടുക്കുന്ന ഗാന്ധിമാരുടെ കാലം കഴിഞ്ഞു.

chithrakaran:ചിത്രകാരന്‍ said...

പാര്‍ലമെന്റ് ടിക്കറ്റുകള്‍ക്ക് നക്കാപിച്ച ഒന്നോ രണ്ടോ കോടിയൊക്കെ വാങ്ങിക്കൊണ്ട് ദേശീയ പാര്‍ട്ടികളെ മുന്നോട്ടു കൊണ്ടുപോകാനുള്ള പാട് ജനങ്ങള്‍ക്കറിയുമോ, ബ്ലോഗര്‍മാര്‍ക്കറിയുമോ ???
ശമ്പളം പരിഷ്ക്കരിച്ചാലല്ലേ ടിക്കറ്റിന്റെ പകിടി പത്തുകോടിയോ ഇരുപതുകോടിയോ ആക്കി ഉയര്‍ത്താനാകു ???
ജനാധിപത്യ ബിസിനസ്സിന്റെ വര്‍ത്തമാന പാഠങ്ങള്‍ :)

dethan said...

അജീഷ് മാത്യു കറുകയിൽ,
അതെ. അന്തസ്സിനു ചേർന്ന ശമ്പളം തന്നെ വേണം.ഇതു തന്നെ കുറഞ്ഞു പോയില്ലേ എന്ന് ശ്ശി സംശയം.

ചിത്രകാരൻ,
ശരിക്കും ജനാധിപത്യ ബിസ്സിനസ്തന്നെ.കോർപ്പറേറ്റ് ഭീമന്മാരെ വെല്ലുന്ന രാഷ്ട്രീയപ്പാർട്ടികളും കൂടിയാകുമ്പോൾവ്യാപാരം പൊടിപൊടിയ്ക്കും.
കമ്മിഷനും പകിടിയും ഒക്കെ അതിന്റെ അനിവാര്യ
ഘടകങ്ങളാണല്ലോ.ക്വട്ടേഷൻ സംഘങ്ങളെയും നേതാക്കളെയുംകൊണ്ടു നടക്കണമെങ്കിൽ ഈ ശമ്പളവും അല്ലറ ചില്ലറ കിമ്പളവും കിട്ടിയാലും തികയില്ല.

-ദത്തൻ

Yesodharan said...

രാജ്യം പുരോഗമിക്കുന്നില്ല എന്ന ആവലാതി ഇനി വേണ്ടല്ലോ.