Total Pageviews

Sunday, June 13, 2010

ദൈവമേ നിന്‍ പേരു കേട്ടാല്‍.....




"ജാതി വേണ്ട,മതം വേണ്ട
ദൈവം വേണ്ട മനുഷ്യനു"
ശക്തിയുക്തമുരയ്ക്കുന്നു
യുക്തിവാദികളൊന്നായി.

"ദൈവമില്ലേല്‍ ലോകമില്ല,
മര്‍ത്യരില്ല ജീവനില്ല"
എതിര്‍ വാദ വാളുമായി
എത്തിയല്ലോ വിശ്വാസികള്‍.

ളോഹയിട്ടോര്‍,വട്ടത്തൊപ്പി
ധരിച്ചവര്‍;കാവി വസ്ത്ര-
മുടുത്തവര്‍;തലപ്പാവും
കൃപാണവും പേറുന്നവര്‍,

ഏകസ്വരത്തി,ലുച്ചത്തില്‍
ഈശ്വരന്റെ മഹത്വത്തെ
പാടി വാഴ്ത്തി നില കൊണ്ടു
ഒരമ്മ പെറ്റ മക്കള്‍ പോല്‍.

അന്തം വി,ട്ടവിശ്വാസികള്‍
ശബ്ദമില്ലാതെ നില്‍ക്കവേ
ഭസ്മമെടുത്തു നീട്ടുന്നു
കാവി വസ്ത്രമുടുത്തവന്‍.

'ഹറാ'മെന്നോതി മാറുന്നു
വട്ടത്തൊപ്പിയണിഞ്ഞവര്‍;
'തൊട്ടുകൂടെ'ന്നു ചൊല്ലുന്നു
ളോഹയിട്ട വിശുദ്ധന്മാര്‍.

ജാള്യ ഭാവം മറയ്ക്കാനായ്
കാവിക്കൂട്ടമൊരുങ്ങവേ
ഈശോമിശിഹയ്ക്കു സ്തുതി-
യോതി കുരിശ് വരച്ചച്ചന്‍,

കര്‍ത്താവിന്‍ മഹിമാവാകെ
കീര്‍ത്തിച്ചു പ്രാര്‍ത്ഥിക്കയായി;
മുട്ടുകുത്തി യച്ചനൊപ്പം
കൂടുന്നു കുഞ്ഞാടുകളും.

വാങ്കു വിളിയപ്പോള്‍ കേള്‍ക്കേ
പടിഞ്ഞാറേക്കു തിരിഞ്ഞു
തല കുമ്പിട്ടു ഭക്തിയില്‍
വട്ടത്തൊപ്പികള്‍ താഴുന്നു.

"നടുറോഡു പള്ളിയാക്കാന്‍
നശൂലങ്ങള്‍ തുനിയുന്നോ ?"
തമ്മില്‍ തമ്മില്‍ പറയുന്നു
നീരസത്തോടെ കാവിക്കാര്‍ .

കാതു പൊട്ടുമാറുച്ചത്തില്‍
ഉരുവിട്ടാര്‍ "ഹരേ രാമ"
"ഹരേ കൃഷ്ണ"നിരന്തരം
താളമേള സമന്വിതം.

“നിസ്ക്കരിക്കാന്‍ നിന്റെയൊക്കെ
സമ്മതം വേണ്ടെങ്ങ”ള്‍ക്കെന്നു
ക്രുദ്ധരായൊരു കൂട്ടരും
“വിരട്ടേണ്ടെ”ന്നപരരും,

രാമ നാമം ചൊല്ലുന്നോര്‍ക്കു
നേര്‍ക്കു ചീറിയടുക്കുന്നു;
"ഇതു ഞങ്ങടെ പുണ്യഭൂ-
വെ"ന്നോതി വെട്ടി കാവിക്കാര്‍.

വാളു നക്കുന്നു വാക്കിനെ
തോക്കെരിക്കുന്നു നോക്കിനെ;
വിശ്വാസത്തിന്‍ കൊള്ളിമീനില്‍
വിണ്ടു സ്നേഹ,സൗഹൃദങ്ങള്‍.

തല്ലുകൂടിത്തലകീറി
എല്ലൊടിഞ്ഞും ചോര വാര്‍ന്നും
ചത്തും,കൊന്നും കഴിഞ്ഞിട്ടും
തീരുമാനമായതില്ല,

ആരു ചൊല്‍വൂ സത്യമെന്നും
ഏതു ദൈവം കേമനെന്നും
ആരില്‍ വിശ്വാസമര്‍പ്പിച്ചാല്‍
രക്ഷ കിട്ടിടുമെന്നതും.
Fans on the page

5 comments:

Kalavallabhan said...

"ഏതു ദൈവം കേമനെന്നും
ആരില്‍ വിശ്വാസമര്‍പ്പിച്ചാല്‍
രക്ഷ കിട്ടിടുമെന്നതും. "
ഇവിടെ ദൈവത്തെയാരു വിശ്വസിക്കുന്നു,
മതത്തെയും വ്യക്തികളെയുമാണു വിശ്വാസം.
സ്വയമെന്തെന്ന് തിരിച്ചറിയാത്തവർ സത്യമറിയാതെ തങ്ങളിൽ കടിപിടി കൂട്ടും.

നല്ല കവിത.

ബയാന്‍ said...

‘തല മറന്ന് എണ്ണ തേക്കരുത്‘ എന്ന പഴ്ഞ്ചൊല്ല് പോലെ തന്നെ തന്നെ മറന്ന്പോകുന്ന ദൈവവിചാരം ഇന്നും നമുക്ക് പാവനമായ എന്തോ ഒരു വികാരമാണ്. FUCK YOU BASTARD എന്ന് ഒരു സഹജീവിയെ ചീത്തവിളിക്കുന്നവരോട് FUCK GOD എന്ന് തിരിച്ച് പറഞ്ഞാല്‍, അവന്റെ ഭക്തി ഉണരും.

dethan said...

കലാവല്ലഭന്‍,

നന്ദി.
"സ്വയമെന്തെന്ന് തിരിച്ചറിയാത്തവന്‍ സത്യമറിയാതെ തങ്ങളില്‍ കടിപിടി കൂട്ടും"എന്നു താങ്കള്‍ പറഞ്ഞത്
വാസ്തവമാണ്.ദൈവത്തെ മുന്‍ നിര്‍ത്തിയാണ് എല്ലാ വിശ്വാസികളുടെയും കളി.അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ക്കാന്‍ ചുമതലപ്പെട്ടവര്‍ പോലും വോട്ട് ലാക്കാക്കി അവയെ പ്രോത്സാഹിപ്പിക്കുക
യാണ്.
-ദത്തന്‍

dethan said...

യരലവ,

"അടുത്തു നില്പോരനുജനെ നോക്കാന്‍ അക്ഷികളില്ലാത്ത"വിശ്വാസികള്‍ കണ്ടിട്ടില്ലാത്ത ദൈവത്തിനു വേണ്ടി എന്തും ചെയ്യും.മനുഷ്യന്റെ അജ്ഞതയെ മുതലെടുത്താണ് ദൈവങ്ങളും പുരോഹിതന്മാരും വളരുന്നത്.ശാസ്ത്ര
ബോധമില്ലാത്ത ശാസ്ത്രജ്ഞരും ആലോചനാ ശേഷിയില്ലാത്ത നേതാക്കളും വിശ്വാസം വളര്‍ത്തുന്നതില്‍ ഒരുപോലെ ഉത്തരവാദികളാണ്.

ബയാന്‍ said...

http://onegoodmove.org/1gm/images/atheist-cartoon.gif