"മലയാള സിനിമയുടെ ഇപ്പൊഴത്തെ പ്രശ്നം സുകുമാര്‍ അഴീക്കോടാണ്" എന്ന് "അമ്മ"പ്രസിഡന്റ് ഇന്നസെന്റ്.
"സുകുമാര്‍ അഴീക്കോട് തമാശ പറയുന്നു" എന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍.
"അതിസുന്ദരന്മാരോട് അഴീക്കോടിന് അസൂയ ആണെ"ന്ന് മലയാളത്തിലെ ഏക കഥാകൃത്തും
പരമ സുന്ദരനുമായ റ്റി.പത്മനാഭന് !!
മോഹന്‍ലാല്‍ ഫാന്‍സ് അസ്സോസിയേഷന് നാടു നീളെ നടന്ന് അഴീക്കോടിന്റെ കോലം കത്തിക്കുന്നു.
ഇങ്ങനെ ആക്രമിക്കപ്പെടാന്‍ തക്ക എന്തു ഭീകരപ്രവര്‍ത്തനമാണ് പ്രൊ.സുകുമാര്‍ അഴീക്കോട്
മലയാള സിനിമയ്ക്കെതിരെ നടത്തിയത്?
സംവിധായകന് വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍, കരാര്‍ ഒപ്പിട്ട മറ്റൊരു സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കിയ വിവരം ഒരു പത്രസമ്മേളനത്തില്‍ തിലകന് വെളിപ്പെടുത്തി.ചില സൂപ്പര്‍ സ്റ്റാര്‍ മാരും ഫെഫ്ക യുമാണ് അതിനു പിന്നിലെന്നും താര സംഘടനയായ "അമ്മ"യുടെ പക്കല്‍ പരാതിപ്പെട്ടിട്ട് ഇതുവരെയും ഒരു ഫലവും ഉണ്ടായില്ല എന്നും ശ്രീ.തിലകന് പറഞ്ഞു.മാത്രമല്ല പരാതി നല്‍കിയത് അച്ചടക്ക ലംഘനമായി വ്യാഖ്യാനി
ച്ച് തിലകനെതിരെ നടപടിയുടെ വാളുമോങ്ങി നില്പാണത്രെ"അമ്മ".
അപ്പോഴാണ് എ.ഐ.വൈ.എഫ് ന്റെ സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുത്ത പ്രൊ. സുകുമാര്‍ അഴീക്കോട്, തിലകനെപ്പോലൊരു വലിയ നടനെ അഭിനയത്തില്‍ നിന്നു വിലക്കുന്നത് കലയോടു ചെയ്യുന്ന അപരാധമാണെന്നു പറഞ്ഞത്.ഉപ്പിന്റെ ഉപ്പില്ലാതാക്കുന്നതു പോലെയാണതെന്നും അഭിപ്രായപ്പെട്ടു.താമസിയാതെ എ.ഐ.റ്റി.യു.സി യും കാനം രാജേന്ദ്രനും തിലകനു പിന്തുണയുമായെത്തി.അഭിനയ വൈഭവത്തില്‍ തിലകന്റെ മുമ്പില്‍ ഒന്നുമല്ലാത്ത ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാറുകള്‍ അദ്ദേഹത്തിനെ ഒതു ക്കാന്‍ ശ്രമിക്കുന്നു എന്ന് വാര്‍ത്തയിറക്കിയത് തിലകനല്ല;ചില മാദ്ധ്യമങ്ങള്‍ തന്നെയായിരുന്നു.വിനയന്റെ പടത്തില്‍ അഭിനയിച്ചവര്‍ക്കും മറ്റു ജോലി ചെയ്തവര്‍ക്കും ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത ഊരുവില ക്കിന്റെ ഭാഗമാണ് കരാര്‍ ചെയ്യപ്പെട്ട പടത്തില്‍ നിന്നും വെട്ടി നീക്കിയത്.യഥാസ്ഥാനങ്ങ
ളില്‍ പരാതിപ്പെട്ടിട്ടും പ്രയോജനമില്ലെന്നു കണ്ടപ്പോഴാണ് തിലകന് പരസ്യമായി രംഗത്തെത്തിയത്.
തന്നെ അഭിനയിപ്പിക്കാത്തത് നടന്റെ തൊഴില്‍ നിഷേധമാണെന്നും അതിനു പരിഹാരം കാണണമെന്നും തിലകന്
ആവശ്യപ്പെട്ടപ്പോള്‍, ഏതു തിലകന്? എന്തു തിലകന്?ഏന്തു സിനിമ?ഏതു സിനിമ?എന്ത് അഭിനയം? എന്നൊക്കെ പരിഹസിച്ച്,പുച്ഛിച്ച്,അവഗണിച്ച് രസിച്ച "അമ്മ"യും"അച്ഛ"നും "അമ്മാച്ച"നും അഴീക്കോട് രംഗത്തു വന്നതോടെ ഇരിക്കപ്പൊറുതിയില്ലാതെ ആയി.അദ്ദേഹം പറഞ്ഞതു പോലെ, തൊഴിലും നടന്റെ അവകാശങ്ങളും നിഷേധിക്കപ്പെ
ടുന്നതു മനസ്സിലാക്കാന്‍ സിനിമയുടെ രസതന്ത്രം അറിയണമെന്നില്ല എന്ന് മലയാളി തിരിച്ചറിഞ്ഞു.
തിലകനോടു നീതി കാണിക്കണം എന്ന് വളരെ സൗമ്യമായാണ് അഴീക്കോടു ആദ്യം പറഞ്ഞത്.പക്ഷേ കുറ്റബോധം ഉള്ളിലുള്ളതുകൊണ്ട് പലര്‍ക്കും തുള്ളല്‍ തുടങ്ങി.നിര്‍മ്മാതാക്കളെ പറ്റിച്ചും സഹനടന്മാരെ കബളിപ്പിച്ചും താരങ്ങള്‍ക്കും താരസംഘടനയ്ക്കും മാനക്കേടുണ്ടാക്കിയ ദിലീപിനെതിരെ ഇന്നേവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഫാന്‍സ് പട എന്ന ഇത്തിള്‍ക്കണ്ണികളെക്കുറിച്ച് ആദ്യം പറഞ്ഞ ജഗതിയ്ക്കെതിരെ സൂപ്പര്‍സ്റ്റാറുകളും "അമ്മ"യും 'കമാ'ന്നു മിണ്ടിയി
ട്ടില്ല. അപ്പോള്‍ നാട്ടുകാരെ ആശയക്കുഴപ്പത്തിലാക്കാന്‍ എന്തെങ്കിലും ചെയ്യണം.അഴീക്കോടിനെ വിരട്ടിക്കളയാം എന്ന് അവരുടെ കൊച്ചു ബുദ്ധി ഉപദേശിച്ചു.സിനിമാ സ്റ്റൈലില്‍ "വഴിമാറടാ മുണ്ടക്കല്‍ ശേഖരാ"എന്നു പറയാനുറ
ച്ച് ഫോണ്‍ വിളിച്ചപ്പോള്‍ സംഗതിയാകെ മറിഞ്ഞു.യാതൊരു ക്ഷോഭവുമില്ലാതെ,"മോഹന്‍ ലാലും മമ്മൂട്ടിയും വലിയ നടന്മാരല്ലെ.നിങ്ങള്‍ വേണ്ടേ തിലകന്റെ പ്രശ്നം പരിഹരിക്കാന്‍ മുന്‍ കൈ എടുക്കേണ്ടത്?നിങ്ങള്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്നു സംസാരിച്ചാല്‍ തീരാവുന്ന കാര്യമല്ലേ ഉള്ളു?"എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനു മുമ്പില്‍ സൂപ്പര്‍ സ്റ്റാര്‍ നിരായുധനായി."തിലകന് ചേട്ടനോട് ആരു പറയും?"എന്ന താരസംശയത്തിന് "തിലകനോട് ഞാന്‍ പറയാം"
എന്ന് അഴീക്കോട് വാക്കും കൊടുത്തു.
മാദ്ധ്യങ്ങള്‍ വഴി ഈ വിവരം പുറത്തു വന്നപ്പോഴാണ് സൂപ്പര്‍സ്റ്റാര്‍ അപകടം മണത്തത്."അമ്മ"യുടെ സെക്രട്ടറി
യായ താന്‍ പ്രസിഡന്റായ ഇന്നസെന്റിനോടു പോലും ആലോചിക്കാതെയാണ് പ്രശ്നം പരിഹരിക്കാം എന്ന് പറഞ്ഞ
ത്.രക്ഷപ്പെടാന്‍ ഒറ്റ വഴിയേ ഉള്ളു.താന്‍ അങ്ങനെ അഴീക്കോടിനോടു പറഞ്ഞിട്ടില്ല എന്ന് തറപ്പിച്ചങ്ങ് പറയുക.
"മാഷിന് മതിഭ്രമമാണ്.അദ്ദേഹം പറഞ്ഞത് ഒരു അമ്മാവന് തമാശയായിട്ട് എടുത്താല്‍ മതി"എന്നയി മോഹന്‍ ലാല്‍.മുമ്പ് മുഖ്യമന്ത്രിയുടെ ശബ്ദത്തില്‍ ഏതോ മിമിക്രിക്കരന്‍ അഴീക്കോടിനെ പറ്റിച്ച കഥയറിയാവുന്നവര്‍ ഇതും ആരെങ്കിലും പറ്റിച്ചതാകാമെന്നു ധരിച്ചുകൊള്ളുമെന്ന് മോഹന്‍ ലാലിന്റെ സിനിമാബുദ്ധി വിചാരിച്ചു.പക്ഷേ കാണാതെ പഠിച്ചു വച്ച ഡയലോഗുകള്‍ പത്രക്കാരുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ മറന്നുപോയി. സത്യം വെളിച്ചത്തു വന്നു.
എല്ലാവരും ഇന്നസെന്റിനെപ്പോലെ എട്ടാം ക്ലാസ്സും തട്ടിപ്പുമല്ലല്ലോ.
വാസ്തവം പുറത്തായപ്പോള്‍ അഴീക്കോടിനെതിരെ ആക്രോശമായി.അയാള്‍ ആരാണ് സിനിമരംഗത്തെ പ്രശ്നങ്ങള്‍ക്കു മദ്ധ്യസ്ഥത വഹിക്കാന്‍?എന്നായി ക്ഷുഭിതനായ സൂപ്പര്‍ സ്റ്റാര്‍.പുസ്തകം എഴുതിയെന്നു വിചാരിച്ച് ഒരാള്‍ മഹാനാകു
മോ?തുടങ്ങി തരം താണ ചന്തവര്‍ത്തമാനങ്ങള്‍ വരെ അഴീക്കോടിനെതിരെ മോഹന്‍ ലാലിന്റെ മോഹന വദന
ത്തില്‍ നിന്നും പുറപ്പെടാന്‍ തുടങ്ങി.എരി കേറ്റാന്‍ റ്റി.പത്മനാഭനെപ്പോലുള്ള കോടാലിക്കൈകളും കൂടി ആയപ്പോള്‍ രംഗം കൊഴുത്തു.
അര നൂറ്റാണ്ടിലേറെക്കാലം അദ്ധ്യാപനത്തിന്റെ വിവിധ മേഖലകളില്‍ വിജയകരമായി പ്രവര്‍ത്തിച്ച ഡോ. സുകുമാര്‍
അഴീക്കോടിനെപ്പോലുള്ള ഒരു അദ്ധ്യാപക ശ്രേഷ്ഠനെപ്പറ്റി അമാന്യമായ തെരുവു സാഹിത്യം വിളമ്പി സ്വയം വെളിപ്പെ
ടുകയായിരുന്നു മോഹന്‍ലാല്‍.ഒരു വലിയ നടന്റെ മേക്കപ്പല്ല,മുഖം മൂടിയാണ് ,വികല പ്രതികരണങ്ങളിലൂടെ അഴി
ഞ്ഞു വീണത്.മഹത്തായ കഥാപാത്രങ്ങളെ മഹാനടന്മാര് അഭിനയിച്ചു ഫലിപ്പിച്ചത് ,അവരുടെ ആകാരം മാത്രമല്ല ആശയവും സ്വാംശീകരിച്ചിട്ടാണെന്നാണ് ജനം ധരിച്ചിട്ടുള്ളത്.മോഹന്‍ ലാലിനെക്കുറിച്ചും അങ്ങനെയാണ് കരുതിയി
രുന്നതും.സിനിമയില്‍ ഡയലോഗ് കാണാതെ പഠിച്ചു പറയുന്ന പോലെയാണ് പ്രൊഫസര്‍ പണിയെന്ന് വിളിച്ചു കൂവിയതില്‍ നിന്നും മഹാനടന്റെ ചെമ്പു തെളിഞ്ഞു പോയി.
ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ പ്രത്യക്ഷപ്പെടാറുള്ള ഭേദപ്പെട്ട പോസ്റ്റുകളുടെ യഥാര്‍ത്ഥ കര്‍തൃത്വത്തെ ക്കുറിച്ചും ഇപ്പോള്‍
സംശയിക്കേണ്ടിയിരിക്കുന്നു.സിനിമയില്‍ സ്റ്റണ്ട് രംഗങ്ങളും സാഹസിക രംഗങ്ങളും ഡൂപ്പിനെ വച്ച് അഭിനയിപ്പിക്കുന്ന
തു പോലെ സൂപ്പര്‍ സ്റ്റാറിന്റെ ബ്ലോഗിലെ എഴുത്തും ഡൂപ് സൃഷ്ടികളാകുമോ?
ഫാന്‍സ് അസ്സോസിയേഷന് എന്ന പേരില്‍ സൂപ്പര്‍ സ്റ്റാറുകള്‍ വളര്‍ത്തുന്ന ഗുണ്ടാപ്പടകള്‍ കോലം കത്തിച്ചാല്‍ ചാരമാകുന്നതല്ല സുകുമാര്‍ അഴീക്കോട് എന്ന മഹാമേരു.അമൃതാനന്ദമയി മാരെ അമ്മ എന്നു വിളിച്ച് കാല് കഴുകി കുടിച്ചും കുമ്പിട്ടും നടക്കുന്ന മോഹന്‍ ലാലിന് എങ്ങനെയാണ് 'തത്ത്വമസി' യുടെ മഹത്വം മനസ്സിലാകുക?
സൂപ്പര്‍ സ്റ്റാറുകളും അവരുടെ കൂലിപ്പട്ടാളങ്ങളും കൂലി എഴുത്തുകാരും കൂടി മലയാള സിനിമയെ എത്ര വലിയ ഗര്‍ത്ത
ത്തിലാണ് തള്ളിയിട്ടിരിക്കുന്നത് എന്ന് ഗൗരവമായി ചിന്തിക്കുവാന്‍ ഈ വിവാദം വഴിതെളിച്ചിട്ടുണ്ട്.എന്തായാലും സുകുമാര്‍ അഴീക്കോട് എന്ന പൊതു ശത്രുവിനെ കിട്ടിയതു കൊണ്ട് മോഹന്‍ലാലിനെതിരെ മമ്മൂട്ടിയുടെയും മമ്മൂട്ടിയ്ക്കെ
തിരെ മോഹന്‍ ലാലിന്റെയും ഫാന്‍സ് ഗുണ്ടകള്‍ നടത്തിക്കൊണ്ടിരിക്കുന്ന അപവാദ പ്രചരണങ്ങള്‍ക്കും സിനിമാ അലങ്കോലപ്പെടുത്തലുകള്‍ക്കും ചെറിയ ശമനമുണ്ടായിട്ടുണ്ട്.അത്രയെങ്കിലും പ്രയോജനം സിനിമ കാണാത്ത അഴീക്കോ
ടിനെക്കൊണ്ട് സിനിമാ ലോകത്തിനുണ്ടായല്ലോ? തിലകന് പ്രശ്നവും അങ്ങനെ സിനിമാക്കാര് തന്നെ പരിഹരിക്കുമെ
ന്നു പ്രതീക്ഷിക്കാം.
Fans on the page
23 comments:
“അമൃതാനന്ദമയി മാരെ അമ്മ എന്നു വിളിച്ച് കാല് കഴുകി കുടിച്ചും കുമ്പിട്ടും നടക്കുന്ന മോഹന്‍ ലാലിന് എങ്ങനെയാണ് 'തത്ത്വമസി' യുടെ മഹത്വം മനസ്സിലാകുക?“
സൂപ്പര്‍...
ഇത് വായിച്ചാലെങ്കിലും ബ്ലോഗ് “എഴുത്തുകാരായ” “സൂപ്പര്‍ സ്റ്റാറുകള്‍”ക്ക് നാണം വരട്ടെ... എവിടെ? തൊലിയില്‍ ലയര്‍ കണക്കിന് മേക്കപ്പല്ലേ...
അദ്ധ്യാപകനായ അഴീക്കോടിനെ പുതിയ തലമുറയ്ക്ക് അറിയില്ലായിരിക്കാം എന്നാല്‍ പഴയ തലമുറ ബ്ലോഗില്‍ അദ്ദേഹത്തെ ഇകഴ്ത്തുന്നത് കണ്ടപ്പോള്‍, മൈക്കിന് മുന്പില് നില്ക്കാറുള്ള അവര്‍ ഒരു തവണയെങ്കിലും അഴീക്കോടിന്റെ പ്രസംഗം കേള്‍ക്കണം. പ്രസംഗിക്കേണ്ടത് എങ്ങിനെയെന്ന് ഒന്നറിയാനെങ്കിലും...
മാധ്യമക്കാരുടെ ചോദ്യങ്ങളേറ്റ് അഴീക്കോടിനെ വിളിച്ചിരുന്നു അത് ദുബായിയില്‍ നിന്നല്ല, എന്റെ മേല്‍ കുതിര കയറരുതെന്ന് പറയാനാണെന്ന് പറയുന്ന അവസ്ഥയിലേയ്ക്ക് വീഴുന്ന ദയനിയ കാഴ്ച കണ്ടവര്‍ക്ക് ലാലേട്ടന്റെ (സോറി പുതിയ തലമുറയ്ക്ക് ലാല്‍ അപ്പുപ്പന്റെ) യഥാര്‍ത്ഥ മുഖം കാണുവാന്‍ കഴിഞ്ഞു...
നന്ദി. ദേവാ.
ഒരു പുരുഷന്റെ എല്ലാം സൌന്ദര്യവും സുകുമാര്‍ അഴീക്കോട് കേരളത്തിലെ സൂപ്പര്‍സ്റ്റാന്‍ ആരാധകര്‍ക്ക് കാണിച്ച് കൊടുത്തിരിക്കുന്നു. തന്റേടത്തോടെ ചിന്തിക്കാന്‍ പുതുതലമുറയ്ക്ക് അദ്ദേഹം ഇടക്കിടെ ഇങ്ങിനെ ക്ലാസ്സെടുക്കുന്നത് കാണുമ്പൊള്‍ ആഹ്ലാദം തോന്നുന്നു.
വളരെ നല്ല പോസ്റ്റ്.
സിനിമ അഭിനയ തൊഴിലാളികള്‍ മൊതലാളികളും
മാടംബികളുമായി മാറിയതിന്റെ പരിണതഫലം.
മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്,അഴീക്കോട്...
മോഹൻലാൽ അഴിക്കോടിനെ “അയാൾ” എന്ന് വിളിച്ച്പോലും!!!
ഇന്നസ്സന്നിന്റെ വാക്കിൽ തന്നെ കാക്കരയും ചോദിക്കുകയാണ് “ഇയാൾ ആരാ”. അഴിക്കോടും മാന്യത പുലർത്തണം!
മോഹൻലാൽ അഭിനയം നിറുത്തണോ അഴിക്കോട് പ്രസംഗം നിറുത്തണൊ അതല്ലെ പ്രശ്നം?
ഇനി മോഹൻലാലും മമ്മൂട്ടിയും അഭിനയം നിറുത്തണം എന്ന് പറയുന്നവർ, അഴിക്കോട് പ്രസംഗം, യേശുദാസ് പാട്ട്, അച്ചുതാനന്ദൻ രാഷ്ട്രീയം, ബ്ലോഗിലെ പുലികൾ ബ്ളോഗെഴുത്ത് അങ്ങനെ എന്തെല്ലാം നിറുത്തണമെന്ന് അവശ്യപ്പെടാം.
തിലകൻ പ്രശ്നം യഥാർത്തതിൽ സംഘടന ഗുണ്ടായിസമാണ്, അവിടെ എന്റെ പിൻതുണ തിലകനുമാണ്.
അഴീക്കോട് മാഷിന് ആയിരം തവണ പിന്തുണ, പ്ക്ഷേ ഇടയ്ക്ക് മാഷ് പ്യാരിലാൽ പ്രയോഗം ഒഴിവാക്കിയിരുന്നെങ്കിൽ എന്ന് ആശിച്ചു. പിന്നെ ഈ സൂപ്പർ പാർട്ടികളുടെ പ്രയോഗത്തിന്റെ ക്ലിപ്പിംഗ് യൂട്യൂബ്ബിൽ കിട്ടും, ഒരു “ആരാധകനെ” സൂപ്പർ ലാലേട്ടൻ സ്റ്റേജിൽ നിന്ന് തള്ളിയിടുന്നതും, മമ്മൂട്ടി ആശാന്റെ കയ്യാങ്കളിയും ഒക്കെ, പിന്നെ ഈ “പാൻസ്” കാരുടെ പ്രകടനങ്ങൾ കാണുമ്പോൾ തോന്നും ഇവിടെ അവനെ ഒക്കെ ചില അറബിയുടെ വീട്ടിലെ ഡ്രൈവർ ആക്കണമെന്ന്. ജീവിതം എന്താണെന്ന് പഠിക്കാനെങ്കിലും ഉപകരിച്ചേനെ,
പെറ്റതള്ളയ്ക്ക് മരുന്ന് വാങ്ങേണ്ട പൈസയ്ക്കുപോലും സൂപ്പറിന്റെ പടം വിജയിപ്പിക്കാൻ ശ്രമിക്കുന്ന ഇത്തരം ഫാൻസ് അസ്സോസ്സിയേഷനേയും അതിലെ “ജീവനക്കാരെയും“ വിളിക്കാൻ പറ്റിയ വാക്ക് ഒന്നും കിട്ടുന്നില്ല. ഈ എമ്പോക്കികൾ കാരണം നാട്ടിൽ ചെന്നാൽ പോലും തീയേറ്ററിനെ പരിസരത്തുകൂടെ പോകാൻ തോന്നില്ല, ഒരു കലയെ വ്യവാസയവർക്കരിച്ച് വ്യഭിചരിച്ച് കൊല്ലുന്നതു കാണുമ്പോൾ കഷ്ടം തോന്നും. കലസമൂഹ ത്തിന് വേണ്ടിയാണ് അതിൽ നിന്നും സമൂഹത്തിന് സാംസ്കാരിക ഉണർവ്വ് ഉണ്ടാകണം ഇന്നത്തെ നാം കാണുന്ന സിനിമ എന്ന കല സമൂഹത്തിൽ കുറെ സാമൂഹ്യ വിരുദ്ധരെ ഉണ്ടാക്കുന്നു എന്നല്ലാതെ എന്താണ് ചെയ്യുന്നത് അപൂർവ്വം ചില നല്ല സിനിമകൾ ഉണ്ടെങ്കിൽ പോലും.... നാമും അയൽ സംസ്ഥാനങ്ങളുടെ സിനിമാ ആരാധനയിലേയ്ക്ക് വീഴുന്നത് കാണുമ്പോൾ ഛെ....., ആരാധകരാണ് പോലും .......
"മോഹൻലാൽ അഭിനയം നിറുത്തണോ അഴിക്കോട് പ്രസംഗം നിറുത്തണൊ അതല്ലെ പ്രശ്നം?"
അതല്ല കാക്കരേ പ്രശ്നം. ലാല്‍ അഭിനയം നിര്‍ത്തണം എന്നല്ല; വഴങ്ങാത്ത ശരീരം വെച്ച് കൊണ്ട് സാഗര്‍ ഏലിയാസ് ജാക്കിമാര്‍ ചെയ്യുന്ന ഉളുപ്പില്ലായ്മയാണ് പ്രശ്നം. രജനിയും കമലിനും ആരാധകര്‍ ഉള്ള തമിഴ് നാട്ടില്‍ 50 ഓളം ചെറുപ്പക്കാര്‍ നല്ല ആരാധക പിന്തുണയോടെ സിനിമകള്‍ ചെയ്യുന്നുണ്ട്. എന്നിട്ടും രജനിയെയോ കമലിനെയോ മലയാളികള്‍ പോലും കുറ്റം പറയുന്നുണ്ടോ? ശരീരം സമ്മതിക്കാത്ത വേഷങ്ങള്‍ വെറുതെ തലയില്‍ എടുത്തു വെക്കാന്‍ അവര്‍ മുതിരാറില്ല സര്.
പിന്നെ എന്ത് വേഷം ചെയ്യും എന്നു ചോദിച്ചാല്‍, ജാക്ക് നിക്കോള്‍സണ്‍, ടോം ഹാങ്ക്സ്, മോര്ഗന് ഫ്രീമാന്‍, ബ്രൂസ് വില്ലിസ്, ജോര്‍ജ് ക്ലൂണി, ഹാരിസണ്‍ ഫോര്‍ഡ്, മെല്‍ ഗിബ്സണ്, അല്‍ പാചിനോ, അമിതാഭ് ബച്ചന്, നസിറുദ്ദീന്‍ ഷാ, സഞ്ജയ് ദത്ത് മുതലായവര്‍ ശരീരത്തിന്റെയും പ്രായത്തിന്റെയും വെല്ലുവിളികള്‍ ഏറ്റെടുത്തു കൊണ്ട് ചെയ്യുന്ന വേഷങ്ങള്‍ എന്താണെന്ന് ഒന്നന്വേഷിക്കൂ. ഇവര്‍ എല്ലാവരും തന്നെ ഒരു പാട് പേര് ആരാധിക്കുന്ന താരങ്ങള്‍ അല്ലേ? ഫാന്‍സ് അസോസിയേഷന് ഇല്ലെങ്കിലും അവര്‍ക്കൊക്കെ ഇന്നും തിരക്ക് ഉണ്ട്. ഏതാനും വര്‍ഷം കഴിയുമ്പോള്‍ ഇപ്പോള്‍ തലയില്‍ ഏറ്റുന്ന ഫാന്‍സിനും മടുക്കും. ആ തിരിച്ചറിവ് ഉണ്ടാകുന്ന കാലത്ത്, ഇന്നച്ചന് പറഞ്ഞ പോലെ ആലോചിക്കും; അഴീക്കോട് അന്ന് അങ്ങനെ പറഞ്ഞിരുന്നല്ലോ എന്നു.
അത് പോലെ, ലാലിന്റെ ജ്യേഷ്ഠനെ ഇതില്‍ കൊണ്ട് വന്ന അഴീക്കോട് മാഷ് തീര്‍ച്ചയായും മാപ്പ് പറയേണ്ടതാണ്. ഒപ്പം, രാജാവ് നഗ്നനാണ് എന്നു പറഞ്ഞ ധീരതയെ അഭിനന്ദിക്കുകയും ചെയ്യുന്നു.
മനോജ്,
അഴീക്കോടിനെ ചീത്ത പറയുന്നത് പലര്‍ക്കും ഫാഷനോ രോഗമോ ഒക്കെ ആയി മാറിയിരിക്കുന്നു.എഴുത്തിന്റെയും അദ്ധ്യാപനത്തി
ന്റെയും പ്രസംഗത്തിന്റെയും എക്കാലത്തെയും ഉത്തമ മാതൃക തന്നെയാണ് അദ്ദേഹം.
സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ പ്രശ്നങ്ങളില്‍ ഇടപെട്ടിട്ടുള്ളതൊന്നും അദ്ദേഹത്തി
ന്റെ സ്വന്തം കാര്യ ലാഭത്തിനു വേണ്ടിയായി
രുന്നില്ല.അതാണ് അഴീക്കോടിനെ സമകാലിക
രില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.അദ്ദേഹത്തെ ചെളിവാരി എറിയാന്‍ കിട്ടുന്ന ഏതവസരവും പ്രയോജനപ്പെടുത്തുന്ന റ്റി.പത്മനാഭന് അസൂയ
യും കുശുമ്പും മൂര്‍ച്ഛിച്ചതിന്റെ കേടാണ്.അല്ലെ
ങ്കില്‍ തന്നെ പത്മനാഭന് പറഞ്ഞാല്‍ ആരാണ് അത് ചെവിക്കൊള്ളുന്നത്?പട്ടി കുരച്ചാല്‍ പടി തുറക്കുമോ?
യരലവ,
ഇങ്ങനെ പറയാന്‍ ഒരു അഴീക്കോടെങ്കിലും ഉള്ളത് നമ്മുടെ തലമുറയുടെ ഭാഗ്യമാണ്.
അദ്ദേഹത്തിനെ ചീത്ത പറഞ്ഞു നടക്കുന്ന മഹാന്മാര്ക്കും അതറിയാം.
ചിത്രകാരന്,
തിലകന്റെ പ്രശ്നം പരിഹരിച്ചാലും ഇല്ലെങ്കിലും മലയാള സിനിമാ രംഗത്തെ മാടമ്പി,ഗുണ്ടാ വിളയാട്ടത്തിനെതിരെ പ്രതികരിക്കാന്‍ സാധാരണക്കരെ പ്പോലും പ്രാപ്തരാക്കുവാന്‍ അഴീക്കോടിന്റെ ഇടപെടലുകള്‍ക്ക്
കഴിഞ്ഞിട്ടുണ്ട്.
-ദത്തന്
കാക്കര,
എട്ടാം ക്ലാസ്സും വളിപ്പുമായി നടക്കുന്ന ഇന്നസെന്റ് അഴീക്കോട് മാഷിനെ ചൂണ്ടി "ഇയാള്‍ ആരാ?"
എന്നു ചോദിച്ചാല്‍ നമുക്ക് അവഗണിക്കാം.അതു പോലെയണോ സൂപ്പര്‍ സ്റ്റാര്‍?ഇപ്പോഴും ചെറുപ്പമാണെന്നു മറ്റുള്ളവര്‍ക്കു തോന്നാന്‍ വേണ്ടിയാണ് ഈ ബാലിശ പ്രയോഗങ്ങള്‍ എങ്കില്‍
വേണ്ട.
'തിലകന് പ്രശ്നം സംഘടനാ ഗുണ്ടായിസമാണ്'എന്നു താങ്കളും സമ്മതിക്കുന്നു. അപ്പോള്‍ ആ ഗുണ്ടായിസത്തിനെതിരേ പ്രതികരിച്ച അഴീക്കോട് എങ്ങനെയാണ് തെറ്റുകാരനാകുന്നത്?
അദ്ദേഹം ഇടപെട്ടതു കൊണ്ടല്ലേ ഈ പ്രശ്നം സമൂഹ ശ്രദ്ധ ആകര്‍ഷിച്ചതും,തങ്ങള്‍ തന്നെ പരിഹരിച്ചോളാം എന്ന് പറയാന്‍ സിനിമക്കാര്‍ നിര്‍ബ്ബന്ധിതരായതും ?അഴീക്കോടില്‍ നിന്നും
പരുഷ വാക്കുകള്‍ മോഹന്‍ ലാലും മറ്റും ഇരന്നു വാങ്ങിയതാണ്.അതിനെക്കുറിച്ച് ശാശ്വതിന്റെ കമന്റില്‍ വിശദമായി
പറഞ്ഞിട്ടുണ്ടല്ലോ.
വീ.കെ.ബാല,
ഈ സൂപ്പര്‍ സ്റ്റാറുകളും അവര്‍ പോറ്റി വളര്‍ത്തുന്ന ഫാന്‍സ് എന്ന ഗുണ്ടാ സംഘങ്ങളും കൂടി
മലയാള സിനിമയ്ക്ക് വരുത്തി വച്ചിരിക്കുന്ന കെടുതി എത്രയാണെന്ന് നിശ്ചയിക്കുക പ്രയാസമാണ്.
"ഇന്നത്തെ നാം കാണുന്ന സിനിമ എന്ന ക
ല സമൂഹത്തിൽ കുറെ സാമൂഹ്യ വിരുദ്ധരെ ഉണ്ടാക്കുന്നു
എന്നല്ലാതെ എന്താണ് ചെയ്യുന്നത് ?'' എന്ന താങ്കളുടെ ചോദ്യം വളരെ പ്രസക്തമാണ്.ഓം പ്രകാശുമാരെയും രജേഷുമാരെയും കാരി സതീശന്മാരെയും സൃഷ്ടിച്ചതില്‍ ഇവരുടെ സിനിമകള്ക്കുള്ള് പങ്ക് നിഷേധിക്കാനാകില്ല.
പിന്നെ;അഴീക്കോട് എന്ന പൊതു ശത്രുവിനെ കിട്ടിയതുകൊണ്ട് എസ്.എം.എസ്, ഇമെയില്‍
തുടങ്ങിയവ വഴിയുള്ള പരസ്പര അപവാദ പ്രചരണം അല്പം കുറഞ്ഞിട്ടുണ്ടെന്നാണു കേഴ്വി.
ശാശ്വത്,
നന്ദി.അഭിപ്രായത്തിനും ചില കമന്റുകള്‍ക്കുള്ള മറുപടി എളുപ്പമാക്കിയതിന്നും.സിനിമാ രംഗത്തു നിന്നും ഔട്ടാകുമോ എന്ന ഭയം മൂലം സൂപ്പറുകള്‍ തീറ്റിപ്പോറ്റുന്ന ഫാന്‍സ് എന്ന വാലാട്ടികള്‍ തന്നെ,താങ്കള്‍ പറഞ്ഞതു പോലെ, അവര്‍ക്ക് പാരയായി മാറും.
അഴീക്കോട് മാഷ് തിലകന്റെ പ്രശ്നത്തില്‍ അഭിപ്രായം പറഞ്ഞില്ലായിരുന്നെങ്കില്‍ മാറ്റാരും ഒന്നും ഉരിയാടില്ലായിരുന്നു.
ശാശ്വത്, ദത്തൻ
അദ്ധ്യപകനും എഴുത്ത്കാരനും അതിലുപരി ഒരു പ്രാസംഗികൻ അങ്ങനെ വർഷങ്ങളായി നമ്മുടെയൊക്കെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ സുകുമാർ അഴിക്കോട്, പ്രതിക്കരിക്കുമ്പോഴും “മാന്യത” പുലർത്തേണ്ടതായിരുന്നു. അത് അദ്ദേഹം പുലർത്തിയില്ല എന്ന് മാത്രമല്ല അഴിക്കോടിന്പോലും നിശ്ചയമില്ലാത്ത കാര്യം പറഞ്ഞ് വ്യക്തിപരമായിപോലും ആക്രമിച്ചു.
സമകാലികപ്രശ്നങ്ങളിൽ സത്യസന്ധമായി പ്രതികരിക്കുന്ന ഒരു അഴിക്കോടുണ്ടായിരുന്നു, അങ്ങനെയുള്ള ഒരു അഴിക്കോടിനെ ഞാനും ബഹുമാനിച്ചിരുന്നു പക്ഷെ ആ ബഹുമാനത്തിൽ കുറച്ച്കാലമായി അല്പം കുറവുണ്ടായിട്ടുണ്ട്, എന്റെ അറിവില്ലായ്മയായിരിക്കാം, പക്ഷെ അതാണ് സത്യം.
തിലകൻ പ്രശ്നത്തിൽ, അഴിക്കോട് സംഘടന ഗുണ്ടായിസത്തിനെതിരെ, തൊഴിൽ നിഷേധത്തിനെതിരെയൊക്കെയാണ് പ്രതികരിക്കേണ്ടത് അല്ലാതെ മോഹൻലാൽ പ്രായത്തിനനുസരിച്ച് അഭിനയിക്കണോ സ്വർണ്ണപരസ്യത്തിൽ അഭിനയിക്കണോ, വിഗ്ഗ് വെച്ചിട്ടുണ്ടോ, ഇതൊക്കെയാണോ തിലകൻ പ്രശ്നം?
സിനിമയിൽ സംഘടനഗുണ്ടായിസത്തിന്റെ നീണ്ട നിര തന്നെയുണ്ട്, നിർമാതാക്കൾ തുടങ്ങി, മാക്ട, ഫെഫ്ക, പിന്നെ ഒടുക്കത്തെ AMMA. (അമ്മ എന്ന് മലയാളത്തിൽ എഴുതുന്നില്ല!)
ഒരു ഫാനിന്റെ ഒടുക്കത്തെ കത്ത്..!
my new post on my blog...
http://quickbrain.blogspot.com/2010/02/blog-post.html
എന്റെ പറമ്പിൽ എതു തണ്ടാൻ തേങ്ങയിടണമെന്ന് ഞാൻ തീരുമാനിക്കും. മറ്റ് തണ്ടാന്മാർക്ക് അപേക്ഷിക്കാം. പടിയ്ക്കൽ വന്നു ചീത്ത വിളിച്ചാൽ വിവരമറിയും.
ഫാന്‍സ് അസ്സോസിയേഷന് എന്ന പേരില്‍ സൂപ്പര്‍ സ്റ്റാറുകള്‍ വളര്‍ത്തുന്ന ഗുണ്ടാപ്പടകള്‍ കോലം കത്തിച്ചാല്‍ ചാരമാകുന്നതല്ല സുകുമാര്‍ അഴീക്കോട് എന്ന മഹാമേരു.അമൃതാനന്ദമയി മാരെ അമ്മ എന്നു വിളിച്ച് കാല് കഴുകി കുടിച്ചും കുമ്പിട്ടും നടക്കുന്ന മോഹന്‍ ലാലിന് എങ്ങനെയാണ് 'തത്ത്വമസി' യുടെ മഹത്വം മനസ്സിലാകുക? ...
സൂപ്പര്‍
----------------------
കേരളത്തിലെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിയ്ക്കുന്നവര് പണം കൊടുത്ത് വളര്‍ത്തുന്ന ഫാന്സുക്കാര് വിചാരിച്ചാല്‍ തകരുന്നതാണൊ അഴിക്കോട് മാഷും അദ്ദേഹത്തിന്റെ ഉറവ വറ്റാത്ത അറിവും ... അമ്മ കളം മാറി ചവിട്ടിയിട്ടുണ്ട് അവരുടെ പോക്കത്ര ശരിയല്ലാന്ന് അവര്‍ക്ക് തന്നെ മനസ്സിലായിട്ടുണ്ട്.. ഈ ഇന്നസെന്റിനേയും മറ്റു വിഢികുശ്മാണ്ഡങ്ങളേയും ബഹിഷ്കരിക്കാന്‍ സമയമാരെന്ന് അവര്‍ തന്നെ സ്വയം വിളമ്പുന്ന പൊട്ടത്തരത്തിലൂടെ വിളിച്ചോതുന്നു.
-----------------
എന്റെ ബ്ലോഗിലും തിലകനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.
കാക്കര,
തിലകന് തൊഴില്‍ നിഷേധിച്ച സമകാലിക പ്രശ്നത്തിലും അഴീക്കോട് മാഷ് പ്രതികരിച്ചതും സത്യസന്ധമായിത്തന്നെ ആണെന്നാണ് എന്റെ വിശ്വാസം.മൂവാറ്റുപുഴയില്‍ എ.ഐ.വൈ എഫ്
യോഗത്തില്‍ അമാന്യമായതോ മോഹന്‍ ലാലിനെ വ്യക്തിപരമായി അധിക്ഷേപിക്കു
ന്നതോ ആയി ഒന്നും അദ്ദേഹം പറഞ്ഞില്ല.യാതൊരാവശ്യവുമില്ലാതെ മോഹന്‍ലാലാണ് അമാന്യതയുടെ പടക്കത്തിനു തീ കൊളുത്തിയത്.അഴീക്കോടിന്റെ പ്രായം പോലും പരിഗണിക്കാതെ ലാല്‍ നടത്തിയ
പ്രസ്താവനകളാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.
സുകുമാര്‍ അഴീക്കോടിന്റെ അഭിപ്രായങ്ങളോട് എല്ലാവരും യോജിക്കണമെന്നില്ല.പക്ഷേ അദ്ദേഹത്തിനു പകരം വയ്ക്കാവുന്ന മറ്റൊരാള്‍ ഇന്ന് കേരളത്തില്‍ ഇല്ല എന്നതല്ലേ സത്യം?
Krish,
എങ്കില്‍ എത്ര നന്നായിരുന്നു!ഇവിടെ ഇപ്പോള്‍ അങ്ങനെ അല്ല."ഞാനും തേങ്ങാ വെട്ടാന്‍ ഒരു തണ്ടാനും കൊപ്രാ വാങ്ങാന്‍ ആലപ്പുഴെ ഒരു മുതലാളിയും മതി ;ബാക്കി എല്ലാരും ചാകണം." എന്നതാണ് ആഗ്രഹം.
വിചാരം,
ആര്‍ക്കും കേറി അടിക്കാവുന്ന വഴിയരുകിലെ ചെണ്ടയല്ല അഴീക്കോട് എന്ന് ആരെങ്കിലും ഒക്കെ പറയണ്ടേ?
i totally disagree, it was azhikode who talked about mohanlal and mamooty first, insted of saying the thilkan issue to be solved he tried to insult people personally by saying mohanlal should not act, why mamooty wearing cooling glass , then as a response mohanlal told he should mind his business. now azikode mash is a great scholar but that dosent mean that every one should agree to his points, here there are many people who is saying can mohan lal write a book like azhikode , but i have this question can azhikode act like mohan lal , not at all , so every one has his own qualities and if people try to respect each ther this issue will nothave gone down to such a level, and once again it was all started by azhikode not by the actors
സഘടനകൾ വളരുമ്പോൾ ഇങ്ങനേയുള്ള ചില പ്രശ്നങ്ങൾ ഉണ്ടാവും, അതിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ പ്രശ്നം കൂടുതൽ വഷളാക്കുമെന്നാണ് ഈ പ്രശ്നം നമ്മളോട് പറയുന്നത്. മഹാനായ അഴീക്കോടിന്റെ ഇടപെടൽ വക്കുകൽക്ക് കൊഴിപ്പേകാനും ശക്തികൂട്ടാനും മാത്രമേ ഉപകരിക്കുകയുള്ളൂ എന്നാണ് എന്റെ പക്ഷം, അദ്ദേഹം ഇടപെട്ടത് കൊണ്ട് ഈ പ്രശ്നം ഇവിടെ അവസാനിക്കില്ല. ലോകത്തിൽ ഏതൊരു സഘടന പിളർന്നാലും ഉണ്ടാവുന്ന സംഘട്ടനങ്ങളിൽ വളരെ കൂറച്ച് മാത്രമേ അമ്മയിലും ഉണ്ടായിട്ടുള്ളൂ, അതിനെ മാധ്യമശ്രദ്ധയിൽ കൊണ്ട് വന്ന് ആളാവാനുള്ള മാന്യശ്രീ തിലകന്റെ ശ്രമം അത്രകണ്ട് വിജയിക്കാതിരിക്കുമ്പോൾ അഴീക്കോട്മാഷിനെ ഇടയിൽ തിരികി കയറ്റിയാൽ കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്ന് അതിബുദ്ധിമാനായ മഹാനടൻ കണക്കുകൂട്ടിയതിന്റെ ഫലമായിട്ടായിരുന്നു നമ്മൾ കേട്ട പർസ്പര വിഴുപ്പലക്കൽ. ഇത് അവസാനം തിരിച്ചറിഞ്ഞത് കൊണ്ടാണ് മറ്റൊരു മഹാനടൻ മമൂട്ടി പതിയെ പിന്‍വലിഞ്ഞത്. ഇതൊന്നും ജനങ്ങൾ ഏറ്റുപിടിക്കണ്ട പ്രശ്നങ്ങളല്ലയെന്ന്, ഇത്തിരിയെങ്കിലും ബുദ്ധിയുപയോഗിക്കുന്നവർക്ക് മനസ്സിലാക്കാം. ഇതൊക്കെ വിനയനെപ്പോലുള്ളവരുടെ സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള രാഷ്ട്രീ ചതുരഗം മാത്രമാണ്. നമ്മൽ ചിന്തിക്കേണ്ടത് പലപ്പൊഴെങ്കിലും നമ്മൾ ഇഷ്ടപ്പെടുന്ന സിനിമകൽ ഇവന്മാർ കാഴ്ചവെക്കുന്നുണ്ടോ എന്നുള്ളതാണ്. അതിൽ അവർ ഇഥിരിയെങ്കിലും വിജയിക്കുന്നിടത്തോളവും, പകരക്കാർ ഉണ്ടാവാത്തിടത്തോളവും കാലം അവരെ തുടരാൻ അനുവധിക്കാനാണ് എന്റെ മതം.
ദത്തന്,
ഈ വിഷയത്തില്‍ ഒത്തിരി തവണ കമന്റുകള്‍ എഴുതേണ്ടി വന്നതിനാല്‍ ഇനിയും എഴുതാന്‍ വയ്യ. എങ്കിലും ഒന്നോര്മിപ്പിക്കുന്നു. സുകുമാര്‍ അഴീക്കോട് ആണ് മോഹന്‍ലാലിന്റെ പേര് ഇതിലേയ്ക്ക് വലിച്ചിട്ടത്. മോഹന്‍ലാല്‍ അദ്ദേഹത്തെ വിളിച്ചുവെന്നും പ്രശ്നങ്ങള്‍ ഒരു ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നു പറഞ്ഞെന്നും. മാധ്യമങ്ങള്‍ ഇത് പുറത്തു വിട്ടപ്പോഴാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. മോഹന്‍ലാല്‍ പറയാത്ത കാര്യങ്ങളാണ് അഴീക്കോട് പറഞ്ഞതെന്ന്. മോഹന്‍ലാലിനു സമൂഹത്തില്‍ ഒരു മാന്യത ഉണ്ടെങ്കില്‍ അതിന്റെ പത്തുമടങ്ങ് മാന്യതയുള്ള ഒരു സാംസ്ക്കാരിക നായകനാണ് അഴീക്കോട്. അദ്ദേഹം വാക്കുകളില്‍ പാലിക്കേണ്ട മിതത്വം ഇവിടെ പാലിച്ചില്ല. തിലകന് വിഷയം എന്നതില്‍ നിന്നു മാറി വ്യക്തിപരമായ തേജോവധമാണ് മാഷ് നടത്തിയത്. മോഹന്‍ലാലും തിലകനും തമ്മില്‍ പ്രശ്നമുണ്ടെന്ന് തിലകന് പറഞ്ഞിട്ടില്ലല്ലൊ. മോഹന്‍ലാലിന്റെ സൌന്ദര്യം, പരസ്യാഭിനയം, ചേട്ടന്റെ സ്വത്ത് - ഇതൊക്കെ എങ്ങനെ തിലകന് വിഷയത്തില്‍ അഴീക്കോട് മാഷിന്റെ സാമൂഹിക പ്രതിബദ്ധതയാകും? ഞാന്‍ ഒരു താരത്തിന്റെയും ഫാനല്ല. അഴീക്കോട് മാഷ് പറയുന്നത് എല്ലാം ശരി എന്ന ചിന്താഗതിയുമില്ല. എനിക്ക് എന്റേതായ ഒരു പക്ഷമുണ്ട്. അതില്‍ നിന്ന് ചിന്തിക്കുമ്പോള്‍ എനിക്കു തോന്നുന്നത് തിലകന് ഇങ്ങനെയൊരു പ്രശ്നം ഉണ്ടായപ്പോള്‍ പത്രസമ്മേളനത്തില്‍ ആരാണ് തിലകനെതിരേ പ്രവര്‍ത്തിച്ചത് എന്ന് തുറന്നു പറയണമായിരുന്നു. സത്യം പറഞ്ഞാല്‍ അഴീക്കോട് മാഷിനും അറിയില്ല മമ്മൂട്ടിയോ മോഹന്‍ലാലോ ആരാണ് തിലകനെതിരേ നില്‍ക്കുന്നതെന്ന്. പ്രശ്നത്തിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിയിട്ട് സ്വന്തം അഭിപ്രായം പറയുന്നതല്ലെ അതിന്റെ ശരി?
ദത്തൻ
അഴീക്കോടിന് പകരം മറ്റൊരാൾ ഇല്ല, എന്നത് ഒരു പരിധിവരെ ശരിയുമാണെന്ന് ഞാനും വിശ്വസിക്കുന്നു. പക്ഷെ, അത് നിലവാരം താഴാനുള്ള ലൈസൻസ് അല്ലാ.
ഊരുവിലക്ക്പോലെ ശക്തമായി എതിർക്കപ്പെടേണ്ട ഒന്നാണ് സംഘടന വിലക്ക്. അങ്ങനെയുള്ള ഒന്നാണ് തിലകൻ പ്രശ്നം. ഈ പ്രശ്നമാണ് അഴീക്കോടിന്റെ “കാട് കയറൽ” മൂലം പാളം തെറ്റിയത്. സിനിമ വ്യവസായത്തിലെ ഒരോരൊ നിയമങ്ങൾ ചർച്ച ചെയ്താൽ, ഇതെന്താ വെള്ളരിക്കാപട്ടണമാണോ എന്ന് ഓരോ മലയാളിയും ചോദിക്കും!!!
സംഘടനയിൽ അംഗമല്ലെങ്ങിൽ, സിനിമ പോയിട്ട് ഒരു ചുമട് എടുക്കാനോ, ഓട്ടൊ ഓടിക്കാനോ പറ്റാത്ത കേരളത്തിൽ, സംഘടന ഗുണ്ടായിസം ചർച്ച ചെയ്യാതെ മോഹൻലാൽ ഡൈ ചെയ്തിട്ടുണ്ടോ, ഇന്നസന്റിന്റെ പേരിന്റെ അർത്ഥം എന്താണ്, ഇയാളാരാ, മതിഭ്രമം തുടങ്ങിയ കലപില ശബ്ദമാണ് നാം കേട്ടത്. അങ്ങനെയായതിൽ അഴിക്കോടിന് വലിയൊരു പങ്കുമുണ്ട്.
സത്യം പറഞ്ഞാൽ ഞാനും മടുത്തു!!!
Vinod Nair,
താങ്കള്‍ സംഭവങ്ങള്‍ പിറകില്‍ നിന്നു വായിക്കുകയാണ്.മൂവാറ്റുപുഴയിലെ ഒരു സാംസ്കാരികസമ്മേള
ന വേദിയില്‍ വച്ച് തിലകന് കൂടി ഉണ്ടായിരുന്ന സന്ദര്‍ഭത്തില്‍ അഴീക്കോട് പ്രതികരിക്കുമ്പോള്‍
സൂപ്പര്‍ സ്റ്റാറുകള്‍ ആരെയും പരാമര്‍ശിച്ചതായി കണ്ടില്ല.മുഖസ്തുതിക്കാരായ അനുചരന്മാരുടെ പ്രേരണ കൊണ്ടോ സ്വയം തോന്നിയോ എന്തെന്ന് അറിയില്ല, മോഹന്‍ ലാലാണ് അദ്ദേഹത്തിനെ
അങ്ങോട്ടു ചെന്ന് ബാക്കി കാര്യങ്ങള്‍ പറയിച്ചത്.
മോഹന്‍ ലാലിനെപ്പോലെ അഭിനയിക്കാന്‍ അഴീക്കോടിനോ, അഴീക്കോടിനെപ്പോലെ ഗ്രന്ഥമെഴുതാനോ പ്രസംഗിക്കാനോ പഠിപ്പിക്കാനോ ലാലിനോ കഴിയില്ലെന്ന് ആര്ക്കണ് അറിഞ്ഞു
കൂടാത്തത്? അവര്‍ക്കു രണ്ടു പേര്‍ക്കും അത് വ്യക്തമായി അറിയുകയും ചെയ്യാം. തിലകനോട് കാണിച്ച നീതികേടു മറയ്ക്കാന്‍ പറയുന്ന കുതര്‍ക്കങ്ങള്‍ മാത്രമാണ് ഇത്തരം ചോദ്യങ്ങള്‍.
നന്ദന,
"അമ്മയിലെ പിളര്‍പ്പ്
മാധ്യമശ്രദ്ധയിൽ കൊണ്ട് വന്ന് ആളാവാനുള്ള മാന്യശ്രീ തിലകന്റെ ശ്രമം അത്രകണ്ട് വിജയിക്കാതിരിക്കുമ്പോൾ അഴീക്കോട്മാഷിനെ ഇടയിൽ തിരികി കയറ്റിയാൽ കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്ന് അതിബുദ്ധിമാനായ മഹാനടൻ കണക്കുകൂട്ടിയതിന്റെ ഫലമായിട്ടായിരുന്നു നമ്മൾ കേട്ട പരസ്പര വിഴുപ്പലക്കൽ."
നന്ദനയുടെ ഈ കണ്ടെത്തല്‍ വസ്തുതകള്‍ക്കു നിരക്കുന്നതല്ല.
1.അമ്മ എന്ന താര സംഘടന പിളര്‍ന്നിട്ടില്ല.പിളര്‍ന്നത് മാക്ടയാണ്.
2.ഒരു സംഘടനയുടെ പിളര്‍പ്പും തിലകന് വിഷയമാക്കിയിട്ടില്ല.
3.തിലകന് അഭ്യര്ത്ഥിച്ചിട്ടോ ശുപാര്‍ശ ചെയ്തിട്ടോ അല്ല അഴീക്കോട് പരസ്യമായി പ്രതികരിച്ചത്.
ഒരു സാംസ്കാരിക സമ്മേളനത്തില്‍ വച്ചുള്ള സ്വാഭാവിക പ്രതികരണമായിരുന്നു അത്.ആര്‍ക്കെങ്കിലുമൊക്കെ തിരുകി ക്കയറ്റാന്‍ നിന്നു കൊടുക്കുന്ന ആളാണ് അഴീക്കോട് എന്ന് എനിക്കു തോന്നുന്നില്ല.അദ്ദേഹം കവലച്ചട്ടമ്പിയാണ് എന്നൊക്കെ,ചെമ്മീന്‍ കച്ചവടവും ആര് എസ്.പിരാഷ്ട്രീയവും അച്ഛന്റെ തണലില്‍ നടത്തി ശീലിച്ച ഷിബു ബേബി ജോണിനെ പ്പോലുള്ള അമുല്‍ ബേബിമാര്‍ പറയുന്നതു പോലെ താങ്കളും കരുതിയത് ശരിയായില്ല.ഒന്നുമില്ലെങ്കിലും പുസ്തക വായന ശീലമുള്ള ആളല്ലേ?
ലാലും മമ്മൂട്ടിയും എല്ലാം നല്ല നടന്മാര് തന്നെ.അതൊന്നും മറ്റൊരു നടന് ഊരു വിലക്ക് ഏര്‍പ്പെടുത്താനുള്ള ലൈസന്‍സാണ് എന്ന് ധരിക്കരുത്.ഉയര്‍ന്നു വരാന്‍ ശ്രമിക്കുന്ന നവയൗനങ്ങളെ തലയ്ക്കടിച്ചിരുത്താന് സംഘടിത ശ്രമം നടക്കുമ്പോള്‍ എങ്ങനെയാണ് പകരക്കാരുണ്ടാകുക?
Neelanjana
"സുകുമാര്‍ അഴീക്കോട് ആണ് മോഹന്‍ലാലിന്റെ പേര് ഇതിലേയ്ക്ക് വലിച്ചിട്ടത്. മോഹന്‍ലാല്‍ അദ്ദേഹത്തെ വിളിച്ചുവെന്നും പ്രശ്നങ്ങള്‍ ഒരു ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നു പറഞ്ഞെന്നും. മാധ്യമങ്ങള്‍ ഇത് പുറത്തു വിട്ടപ്പോഴാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്."
എന്ന് താങ്കള്‍ പറയുന്നത് എന്തടിസ്ഥാനത്തി
ലാണ്?
ഒരു യോഗത്തില്‍ വച്ചാണ് ആദ്യമായി സുകുമാര്‍ അഴീക്കോട് തിലകന് പ്രശ്നത്തില്‍ പ്രതികരിച്ചത്.അപ്പോള്‍ അദ്ദേഹം ഒരു സൂപ്പര്‍ സ്റ്റാറിനെയും ചീത്ത പറഞ്ഞില്ല.വീട്ടില്‍ വെറുതേ ഇരുന്ന അഴീക്കോടിനെ വിളിച്ച് പ്രശ്നം വഷളാക്കിയത് മോഹന്‍ ലാലാണ്.തന്റെ മേല്‍ കുതിര കയറരുതെന്നേ പറഞ്ഞുള്ളു എന്ന് മോഹന്‍ ലാല്‍ പറയുന്നതു വിശ്വസിച്ചാല്‍ തന്നെ അങ്ങോട്ട് വിളിച്ചത് ലാല്‍ ആണെന്നു സ്പഷ്ടമല്ലേ?എന്നിട്ട് അഴീക്കോട് എന്തു പറഞ്ഞു എന്നും ലാല്‍ തന്നെ വിശദീകരിക്കുന്നു" അദ്ദേഹം അതിനൊന്നും മറുപടിപറയാതെ,മോഹന്‍ലാലും മമ്മൂട്ടിയും വലിയ ആര്‍ട്ടിസ്റ്റുകളല്ലേ? തിലകന്റെ പ്രശ്നം നിങ്ങള്‍ക്കു പറഞ്ഞു തീര്‍ത്തു കൂടെ എന്നുമൊക്കെ ചോദിക്കുകയാണുണ്ടായത്".
ഇവിടെ എങ്ങും അമാന്യമായ പദപ്രയോഗങ്ങളോ ആരോപണങ്ങ
ളോ ഇല്ല. ഈ വിവരം മാദ്ധ്യമങ്ങള്‍ പുറത്തു വിട്ടപ്പോഴാണ് മോഹന്‍ ലാല്‍ അപകടം മണത്തതും ഉരുണ്ടുകളി തുടങ്ങിയതും.അപ്പോള്‍ അദ്ദേഹം പണ്ടും പറഞ്ഞിട്ടുള്ളതു പോലെ തിരിച്ചും പറഞ്ഞു.
തിലകനു പാരവച്ചത് മോഹന്‍ ലാലാണെന്ന് അഴീക്കോട് പറഞ്ഞില്ല.പിന്നെ എന്തിനാണ് ലാല്‍ അമിതാവേശം കാണിച്ചത്?
സിനിമാരംഗത്തുള്ളതു പോലെ മുതിര്‍ന്ന നടന്മാര് പരിഹസിക്കപ്പെടാനുള്ള കളിപ്പാട്ടമാണെന്ന് ഈ സൂപ്പര്‍ സ്റ്റാറുകള്‍ ധരിച്ചിട്ടുള്ളതു പോലെ തോന്നുന്നു.കഷണ്ടിയില്‍ ഞോടിയും താടിക്കു പിടിച്ചു വലിച്ചും രസിക്കാനനുള്ളവരാണ് വൃദ്ധ നടന്മാര് എന്നും കരുതുന്നുണ്ടാകും.അടൂര്‍ ഭവാനി മരിച്ചപ്പോള്‍ ഈ സൂപ്പര്‍ സ്റ്റാറുകളുടെ മഹാസാന്നിദ്ധ്യം നമ്മള് കണ്ടതല്ലേ.അപ്പോള്‍ അഴീക്കോട് അമ്മവനെയും കമന്റടിച്ച് രസിക്കാം
എന്ന് സഹജമായ ബാലിശത്വം കൊണ്ട് മോഹന്‍ ലാലിനു തോന്നിപ്പോയി."മോനേ ദിനേശാ നിനക്ക് ആളു മാറിപ്പോയി "എന്ന് വിവരമുള്ളവര്‍ പരിഹസിച്ചത് അതു കൊണ്ടാണ്.മോഹന്‍ ലാലിന്റേത് സ്വയം കൃതാനര്‍ത്ഥമാണ്.
അതുകൊണ്ട് നീലാഞ്ജന പറഞ്ഞതു തന്നെ ഞാനും ആവര്‍ത്തിക്കട്ടെ:
''പ്രശ്നത്തിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിയിട്ട് സ്വന്തം അഭിപ്രായം പറയുന്നതല്ലെ അതിന്റെ ശരി?''
കാക്കര,
"ഊരുവിലക്ക്പോലെ ശക്തമായി എതിർക്കപ്പെടേണ്ട ഒന്നാണ് സംഘടന വിലക്ക്."എന്നത് സത്യം.പക്ഷേ പ്രശ്നം ഉടലെടുത്തത് പരസ്യമായി പറയാതെയുള്ള പാരവയ്പിന്റെ പേരിലാണെന്നു താങ്കള്‍ മറന്നു.അതിന് വെറുതേ എന്തിനാണ് അഴീക്കോടിനെ പഴി ചാരുന്നത്? മുന്‍ കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് സൂപ്പര്‍ സ്റ്റാറുകളും ശിങ്കിടികളും തിലകന് എതിരേ നീങ്ങുകയായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ?
Azheekodu maashum laalum mammoottiyum innacentum oru thettum cheythilla..ellaam nammal malayaalikalude thettaanu. Nammalaanallo ivareyokke "mahaanmaar" aayi kanakkaakkunnathu...
Post a Comment