Total Pageviews
Friday, September 25, 2009
ഞാന്‍ കോടീശ്വരന് !!
രണ്ടു മൂന്ന് ആഴ്ച കൊണ്ടാണ് ഞാന്‍ കോടീശ്വരനായത്.ഒരു ഇ-മെയില്‍ അഡ്രസ്സ് ഉണ്ടെങ്കില്‍
ആര്‍ക്കും കോടീശ്വരനാകാമെന്ന് എന്റെ അനുഭവം തെളിയിക്കുന്നു.'യാഹു പ്രൊമോഷ'ന്റെ 10 ലക്ഷം ബ്രിട്ടീഷ് പൗണ്ടിന്റെ'ഇന്റ്ര്നാഷണല് പ്രൈസ് അവാര്‍ഡ്' കിട്ടിയ അറിയിപ്പു വന്നതോടെയാണ് ഭാഗ്യം കൂലം കുത്തി ഒഴുകാന്‍ തുടങ്ങിയത്.താമസിയാതെ വീണ്ടും ഒരു 10 ലക്ഷം പൗണ്ടിന്റെ ഭാഗ്യം എത്തി.
പ്രഖ്യാപിച്ചത് 'മൈക്രോസോഫ്റ്റ് ലോട്ടറി'.
അടുത്തത് 'വെബ് പ്രൊമോഷന്' വക 3 ദശലക്ഷം അമേരിക്കന്‍ ഡോളര്‍.
3960000 പൗണ്ടിന്റെ മറ്റൊരവാര്‍ഡ് തൊട്ടടുത്ത ദിവസം.ഏറെ താമസിയാതെ 5 ലക്ഷം പൗണ്ടിന്റെ മൈക്രോസോഫ്റ്റിന്റെ 'കണ്‍സ്യൂമര്‍ അവാര്‍ഡ്'.പിന്നെ ഒരു 5ലക്ഷം പൗണ്ടിന്റെ മറ്റൊരു ലോട്ടറി.യമഹാ പ്രൊമോഷന് വക 5ലക്ഷം പൗണ്ടിന്റെ സമ്മാനം. എന്നു വേണ്ട, ചില
റിയാലിറ്റി ഷോ കളുടെ പരസ്യം പോലെ പറഞ്ഞാല്‍ ഒടുങ്ങാത്തത്ര സമ്മാനങ്ങളാണ് ഏതാനും
നാളുകൊണ്ട് മെയില്‍ വഴി എത്തിയത്.
ഭാഗ്യത്തിന്റെ പെരുമഴ അവസാനിച്ചെന്നു കരുതിയിരിക്കുമ്പോഴാണ് മിസ്സിസ് ജൂഡിത് വില്യംസ്,
അവരുടെ അന്തരിച്ച ഭര്‍ത്താവിന്റെ 2ദശലക്ഷം അമേരിക്കന്‍ഡോളറിന്റെ ബാങ്ക് നിക്ഷേപത്തിന്റെ അവകാശിയായി എന്നെ നിശ്ചയിച്ചിരിക്കുന്ന വിവരം അറിയിക്കുന്നത്.ഞാന്‍ യെസ് മൂളാത്ത താമസം ആ തുകയും എനിക്കു സ്വന്തം!ശ്രീമതി ജൂഡിത്തിന്റെ കത്തു കിട്ടിയതിന്റെ പിറ്റേ ദിവസം മുതല്‍ വീണ്ടും ലോട്ടറി അടിക്കാന്‍ തുടങ്ങി.ഇന്നു വരെ കിട്ടിയ അറിയിപ്പ് അനുസരിച്ച് ഏതാണ്ട് 10 കോടിയിലധികം രൂപയുടെ(പൗണ്ടും ഡോളറുമായി പറയുന്നതിനേക്കാള്‍ ഇന്ത്യന്‍ രൂപ കണക്കാണ് സൗകര്യവുംഗമയും)
ഉടമയായിക്കഴിഞ്ഞിരിക്കുന്നു.
പക്ഷേ എന്തു ചെയ്യാം;ഇരണം കെട്ടവന് തേടി വച്ചാലും കഴിക്കാന്‍ യോഗമില്ലെന്നു പറഞ്ഞ മാതിരിയാണ് എന്റെ അവസ്ഥ.ആദ്യ ലോട്ടറി അറിയിപ്പു കിട്ടിയപ്പോള്‍ തന്നെ അവര്‍ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം കാണിച്ച് മറുപടി അയച്ചു.മണിക്കൂറുകള്‍ക്കകം പ്രതികരണമുണ്ടായി. സമ്മാനത്തുക എന്റെ പേര്‍ക്ക് അയയ്ക്കാന്‍ വേണ്ടി കൂറിയര്‍ കമ്പനിയെ ഏല്പിച്ചു;ഇനി അവരെ സമീപിച്ചാല്‍ മതി എന്ന നിര്‍ദ്ദേശിച്ച് അവരുടെ മേല്‍ വിലാസവും തന്നു.അവരെ ബന്ധപ്പെട്ടപ്പോഴും മറുപടി പെട്ടെന്നായിരുന്നു.എല്ലാം റഡിയാക്കി വച്ചിരിക്കയാണ്;അയയ്ക്കുവാനുള്ള ചാര്‍ജായ 955 പൗണ്ട് ഉടന്‍ അയച്ചുകൊടുത്താല്‍ ഡ്രാഫ്റ്റ് വീട്ടില്‍ എത്തിയിരിക്കും.
കൂറിയര്‍ ചാര്‍ജ് കഴിച്ചുള്ള തുക അയച്ചാല്‍ മതി എന്നായി ഞാന്‍.അതിനു വകുപ്പില്ല എന്ന് അവരും.
അപ്പോഴേക്കും അറിഞ്ഞു പല സുഹൃത്തുക്കള്‍ക്കും ഇതു പോലെ ലോട്ടറി അടിച്ച കഥകള്‍.കൂട്ടത്തില്‍ കുറിയര്‍ ചാര്‍ജ് പോയത് മിച്ചമായവരുടെ കദന കഥയും.പിന്നീടു വന്ന മെയിലുകള്‍ ശ്രദ്ധിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി.ഊരും പേരും നാളും നമ്പരും ഒന്നുമറിയാതെ ചുമ്മാ To, കഴിഞ്ഞ് കുത്തും വരയും സര്/മാഡം സംബോധനയുമാണ് എല്ലാറ്റിലും.
ഏറ്റവും രസകരമായത് ശ്രീമതി ജൂഡിത്ത് നാമധാരിയുടേതായിരുന്നു.അതില്‍ അവര്‍(അവന്)
എഴുതിയിരുന്നു,എന്നെപ്പോലെ ദൈവഭയമുള്ള ഒരു സത്യ ക്രിസ്ത്യാനിയെ ഭര്‍ത്താവിന്റെ മുതല്‍ സൂക്ഷിക്കാന്‍ ലഭിച്ചത് അവരുടെയും കര്‍ത്താവില്‍ നിദ്ര പ്രാപിച്ച ഭര്‍ത്താവിന്റെയും ഭാഗ്യവും സുകൃതവുമാണെന്ന്. ആദ്യത്തെ കത്തിനൊഴികെ ഒന്നിനും പ്രതികരിച്ചിട്ടില്ലെങ്കിലും എന്നെ 'ദൈവവിശ്വാസി'യും സത്യക്രിസ്ത്യാനിയും ആക്കിയ സന്തോഷത്തില്‍ ഒരു തകര്പ്പന്മറുപടി കാച്ചി "ഊരും പേരും അറിയാത്ത എന്നെ ഭവതിയുടെ ഭര്‍ത്താവിന്റെ സ്വത്തിന്റെ അനന്തരാവകാശിയായി നിശ്ചയിച്ച മഹാമനസ്കതയ്ക്ക് നന്ദി'' എന്നു തുടങ്ങി നല്ല നാലു ഭരണിപ്പാട്ടില്‍ കത്ത് അവസാനിപ്പിച്ചു. ഇന്നോളം അതിനു മറുകുറി വന്നിട്ടില്ല.
Fans on the page
Subscribe to:
Post Comments (Atom)
12 comments:
ഹ ഹ ഹ .... മറുപടി എങ്ങനെ വരും..
താങ്കള്‍ അവര്‍ക്ക് ഇരായാവില്ല എന്ന് അവര്‍ക്ക് അറിയാമല്ലോ
:) അതു ഈമെയില്‍, ഇവിടെ യൂ ഏ യീലു പാക്കികള്‍ ഫോണ്‍ വിളിച്ചാ രണ്ട് മില്ലൈണ് സമ്മാനമടിച്ചൂന്ന് പറയണത്. മുന്‍പൊക്കെ പാക്കിസ്ഥാനിന്ന് (+92 ) വിളിച്ച് 'ഏത്തിസലാത്തിന്റെ ലോട്ടറി നിങ്ങള്‍ക്കാ പൊന്നേ' ന്നാരുന്നു. ഇപ്പോ ഏത്തിസലാത്തിന്റെ തന്നെ മൊബൈല്‍ നമ്പറിന്നാ വിളി.(എന്റെ സുഹൃത്തിനു വന്ന കാള്‍ 050 9720751 ന്നായിരുന്നു. )
'ഈ നമ്പറിലേക്ക് തിരിച്ച് വിളി. ആയിരം ദിര്‍ഹത്തിന്റെ മൊബൈല്കാര്ഡ് വാങ്ങി അവര്ടെ മൊബൈലിലേക്ക് ക്രെഡിറ്റ് ട്രന്സ്ഫര് ചെയ്യ്...' അയ്യായിരം വരെ അങ്ങനെ കൊടുത്തവര്‍ ഉണ്ടത്രേ.
ആ പണം അയച്ചവരെ വിഡ്ഡികള്‍ എന്ന് വിളിക്കാന്‍ ആകില്ല. ഏത്തിസലാത്തിന്റെ പുതിയ റീചാര്‍ജ്ജ് ഓഫര്‍ രണ്ട് മില്ലൈണ് ലക്കി ഡ്രൊ ആണ്. പറ്റിക്കപ്പെട്ടവര്‍ മിക്കവാറും രണ്ട് മില്ലൈണില് എത്ര പൂജ്യം ഉണ്ടെന്ന് പോലും അറിയാത്തവര്‍ ആകും. പാവങ്ങള്‍.റേഡിയോ ഒക്കെ ഇതിനെ കുറിച്ച് വാണ് ചെയ്യുന്നുണ്ട്. 'സീറോ പെര്‍സന്റ് ക്രൈം റേറ്റ്' ഉള്ള (ന്നാ അവര്‍ പറയണേ :) മുക്കിനും മൂലയിലും സീ ഐ ഡികള്‍ ഉള്ള (ന്നാ ഇവിടെ ഉള്ളോര് പറയണേ :) നാട്ടിലാ ഇത്.
ന്നാലും ആ ജൂഡിച്ചേടത്തിയെ ഭരണിപ്പാട്ട് പഠിപ്പിച്ചത് മോശായിപ്പോയി.സ്നേഹത്തോടെ തരുമ്പോ ഇങ്ങനെയാ പെറുമാറുന്നേ. ഛേ ഛേ
എന്നും എല്ലായ്പ്പോഴും ഇതേ പോലെ തട്ടിപ്പും വെട്ടിപ്പും ഉണ്ടായിരുനു. ഒരു ദിവസം കൊണ്ടു പണക്കാരൻ ആകണമെന്ന മോഹം ഉള്ളവർ ഇതിൽ ചെന്നു വീഴും അക്കിടിയും പറ്റും. എന്തായാലും അബദ്ധം പറ്റിയില്ലല്ലോ. അതു ആ മദാമ്മ കണ്ടു പിടിച്ച പോലെ ദൈവഭക്തിയും ഈശ്വര വിചാരവും ഉള്ളതു കൊണ്ടാണോ...?
knowingly ,v had followed up one of such innumerous emails and received a scanned copy of dd even!there r many who fell prey to sich fraud!
കണ്ണനുണ്ണി,
ഒരുപാടു പേര് ഇരയാകുന്നുണ്ട്.ഇതു വായിക്കുന്നവരെങ്കിലും ഇത്തരം വാഗ്ദാനങ്ങളെ കൂടുതല്‍
കരുതലോടെ സമീപിക്കുമെന്നു വിശ്വസിക്കാം.
പ്രിയ,
എന്റെ ഒരു സുഹൃത്തിന് മൊബൈലില്‍ ഇതു പോലെ ദശലക്ഷം ഡോളര്‍ സമ്മാനത്തിന്റെ മെസ്സേജ് കിട്ടിയതും അതു തട്ടിപ്പായിരുന്നു എന്ന് മനസ്സിലാക്കിയിരുന്നതും കൊണ്ടാണ് ഞാന്‍
സംശയത്തോടെ നീങ്ങിയത്.അതുകൊണ്ടാണ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്.പലര്‍ക്കും
അമളി പിണഞ്ഞിട്ടുണ്ടാകും.മില്യണില്‍ എത്ര പൂജ്യം ഉണ്ടെന്ന് അറിയാവുന്നവരും കെണിയില്‍
പെട്ട കഥകള്‍ പുറത്തു വരുന്നുണ്ട്.
ഒരു നൈജീരിയക്കാരന്റെ വലയില്‍ വീണു നാല്പതു ലക്ഷം പോയ ഒരാളുടെയും വേറെ ആരുടെയോ കെണിയില്‍ പെട്ടു പത്തുലക്ഷം പൊട്ടിയ ഒരു തിരുവനന്തപുരത്തുകാരിയുടെയും കഥകള്‍ ചില മാദ്ധ്യമങ്ങളില്‍ വന്നിരുന്നു.ജൂഡിത്ത് ചേട്ടത്തി ഇറക്കിയ അതേ തന്ത്രത്തിലാണ് രണ്ടു പേരും കുടുങ്ങിയത്.പിന്നെ ഇത്തരം ചതിക്കുഴികളില്‍ എളുപ്പം വീഴുന്നത് എന്തു കൊണ്ടാണെന്ന് പൂന്താനം
പണ്ടേ പറഞ്ഞിട്ടുണ്ട്:"അര്‍ത്ഥമെത്ര വളരെയുണ്ടായാലും തൃപ്തിയാകാ മനസ്സിന്നൊരിക്കലും".
ഷരീഫ് കൊട്ടാരക്കര,
താങ്കള്‍ സൂചിപ്പിച്ച്തു പോലെ അതി മോഹമാണ് പറ്റിപ്പുകാര്ക്ക് വളമാകുന്നത്.രണ്ടും (ഈശ്വര
ഭക്തിയും വിശ്വാസവും)ഇല്ലാത്തതു കൊണ്ടാണ് രക്ഷപ്പെട്ടത്.അല്ലെങ്കില്‍ ഒരു നിമിഷമെങ്കിലും,
ദൈവം കൊണ്ടുത്തന്നതാണെന്നു വിചാരിക്കുമായിരുന്നു.
-ദത്തന്
maithreyi,
എല്ലാ ആധുനിക സന്നാഹങ്ങളും ഉള്ളവരാണ് ഇത്തരം തട്ടിപ്പുകള്‍ ആസൂത്രണം ചെയ്യുന്നത്.അവര്‍ ഇത്തരം പല വേലകളും ഒപ്പിക്കും.മനുഷ്യന്റെ അത്യാര്‍ത്തിയാണ് അവനെ ഈ മാതിരി പ്രലോഭനങ്ങളില്‍ കൊണ്ടു ചാടിക്കുന്നത്.
നന്നായിട്ടുണ്ട്.
എനിക്ക് ഒരു പത്തു രൂപ പോയി.മൊബൈലിലേക്ക് സമ്മാനം കിട്ടിയെന്ന് സന്ദേശം വന്നപ്പോള്‍ വന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ വിട്ടതാണ്.വിദേശത്തേക്കുള്ള ഒരു കാളിന്റെ പൈസ പോയി.
കുമാരന്,
നന്ദി
വ്രജേഷ്,
പത്തു രൂപയല്ലേ പോയുള്ളൂ എന്നു സമാധാനിക്കുക.ഏതെല്ലാം വിധത്തിലാണ് തട്ടിപ്പുകള്‍
വരിക എന്നു വിചാരിക്കുക പ്രയാസം.അതുകൊണ്ട് ജാഗ്രതൈ.
-ദത്തന്
കുമാരന്,
നന്ദി
വ്രജേഷ്,
പത്തു രൂപയല്ലേ പോയുള്ളൂ എന്നു സമാധാനിക്കുക.ഏതെല്ലാം വിധത്തിലാണ് തട്ടിപ്പുകള്‍
വരിക എന്നു വിചാരിക്കുക പ്രയാസം.അതുകൊണ്ട് ജാഗ്രതൈ.
-ദത്തന്
"Congratulations, you are the 99,999th visitor to our website. Click here and get a Macbook totally free!!"
ഇമെയിലും SMS ഉം അല്ലാത്ത അടുത്ത കൂട്ടര്.
ഇവരു ചോദിക്കുന്ന basic details പോലും കൊടുക്കാതിരിക്കുന്നതാ ബുദ്ധിപരം. ഐഡന്റിറ്റി തെഫ്റ്റ് ഒക്കെ വെച്ചു നമ്മുടെ details കൊണ്ടു ഇവര്‍ക്കു കൂടുതല്‍ ഫ്റോഡു പരിപാടികള്‍ക്കു scope ഉണ്ടെന്നാണു കേട്ടിരികുന്നതു.
മൗനി,
നന്ദി.ഏതെല്ലാം രൂപത്തിലാണ് തട്ടിപ്പുകള്‍ പ്രത്യക്ഷപ്പെടുക എന്നറിയില്ല.
-ദത്തന്
Post a Comment