പാപങ്ങള്‍ വൈദികന്റെ മൂമ്പില്‍ ഏറ്റുപറയുന്നതാണ് കുമ്പസാരം.മതപരമായ സങ്കുചിതാര്ത്ഥത്തിനപ്പുറം, ചെയ്തു പോയ തെറ്റുകള്‍ സ്വയം വെളിപ്പെടുത്തുന്നതിനെയും 'കുമ്പസാരം'എന്ന് വിശേഷിപ്പിക്കാറുണ്ട്.രണ്ടായാലും
കുമ്പസാരത്തില്‍ പരപ്രേരണയുടെ പ്രശ്നം ഉദിക്കുന്നില്ല.
പക്ഷേ കൈരളി ചാനലില്‍ ശ്രീ.ഏബ്രഹാം മാത്യുവിന്റെ കാര്‍മ്മികത്വത്തില്‍ സമ്പ്രേഷണം ചെയ്യുന്ന "കുമ്പസാരം", നിര്‍ബ്ബന്ധിച്ചും പീഡിപ്പിച്ചും നടത്തുന്നതായിട്ടേ തോന്നുകയുള്ളു.അടുത്ത ദിവസങ്ങളില്‍,സിനിമാനടന് ഇന്ദ്രന്‍സ്,
ഏബ്രഹാം മാത്യു മുമ്പാകെ നടത്തിയ "കുമ്പസാരം"കണ്ടവര്‍ക്ക് അത് ബോദ്ധ്യപ്പെട്ടിട്ടുണ്ടാകണം.സിനിമാക്കാരുടെ ജാഡയും പരിവേഷവുമില്ലാതെ മനസ്സു തുറക്കുന്നു ഇന്ദ്രന്‍സ്.എന്നാല്‍ അവതാരകന് അതിലൊന്നും താല്പര്യമില്ല.
അദ്ദേഹത്തിന് കലാകാരന്റെ തിക്താനുഭവങ്ങള്‍ അറിയാനാണ് തിരക്ക്.ഓര്‍മ്മയില്‍ വന്ന ചില കയ്പേറിയ അനുഭവങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയെങ്കിലും പിന്നെയും 'തിക്താനുഭവം','തിക്താനുഭവം' എന്നും പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു ചോദ്യകര്‍ത്താവ്.
ഇന്ദ്രന്‍സിന്റെ ജീവിതത്തിലെ തിക്താനുഭവങ്ങള്‍ അറിഞ്ഞിട്ട് പ്രേക്ഷകര്‍ക്കോ കൈരളിക്കോ എന്താണാവോ നേട്ടം?ഒരിക്കലും ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടത്തതും പരസ്യപ്പെടുത്താന്‍ കൊതിക്കാത്തതുമായ ചില അനുഭവങ്ങള്‍,
എന്നിട്ടും അദ്ദേഹം പറഞ്ഞു.പിന്നെയും തിക്താനുഭവം തോണ്ടിയെടുക്കുവാന്‍ ഏബ്രഹാം മാത്യുശ്രമിച്ചത് വല്ലവരില്‍ നിന്നും അച്ചാരം വാങ്ങിയിട്ടായിരുന്നോ? 'ക്വട്ടേഷന്‍' കാലമല്ലേ ,സിനിമാ രംഗമല്ലേ, എന്തും സംശയിക്കാം.
പലരുടെയും കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുകയും കയ്പേറിയ മറ്റ് അനുഭവങ്ങള്‍ സമ്മാനിക്കുകയും ചെയ്തിട്ടുള്ളവരാണ്
അന്യന്റെ സ്വകാര്യതയില്‍ എത്തി നോക്കാന്‍ അമിത താല്പര്യം കാട്ടുക.ശ്രീ ഏബ്രഹാം മാത്യു,തിക്താനുഭവം പറയിപ്പിക്കാന്‍ ഇന്ദ്രന്‍സിനെ ഉരുട്ടുന്നത് കണ്ടപ്പോള്‍ അത് വാസ്തവമാണെന്ന് തോന്നി.
ഒരു അഭിമുഖ പരിപാടിക്ക് "കുമ്പസാരം" എന്ന് പേരു തന്നെ ചേര്‍ന്നതല്ല.അഭിമുഖത്തില്പങ്കെടുക്കുന്ന വ്യക്തി എന്തൊക്കയോ തെറ്റുകള്‍ ചെയ്തവനാണ് എന്ന ധാരണ പ്രേക്ഷക മനസ്സില്‍ മുന്‍ കൂറായി സൃഷ്ടിക്കുന്നു.പാപബോധം
വേട്ടയാടുന്ന അവതാരകനും കൂടിയാകുമ്പോള്‍ അഭിമുഖം പരപീഡയായി പരിണമിക്കും."ഒരു ജനതയുടെ ആത്മാവിഷ്ക്കര"ത്തിന് അതു ചേര്‍ന്നതാണോ ഇത് എന്ന് ആലോചിക്കാന്‍ സമയമായി.
Fans on the page
3 comments:
മിക്ക ടി വി അവതാരകര്‍ക്കും ഈ സുഖക്കേട് ഉണ്ട് . വായ തുറന്നാല്‍ പൂട്ടാന്‍ അറിയില്ല . എന്‍ ഡി ടിവിയിലെ പ്രണോയ് റോയ് മാത്രം സംയമനം പാലിക്കുന്നു.
കണ്ടുകൊണ്ടിരിക്കുന്നവർക്കാണു തിക്താനുഭവം:)
കിനാവള്ളി,
വെറും സുഖക്കേടല്ല;ഒന്നാം തരം മനോരോഗം!
വികടശിരോമണി
ശരിയാണ് .പ്രേക്ഷകര്‍ക്ക് തിക്താനുഭവം തന്നെയാണ്.
-ദത്തന്
Post a Comment