കെ. കരുണാകരൻ കോൺഗ്രസ്സിലേക്കു തിരികെ പോയപ്പോൾ എൻ.സി.പി നേതാവായ മകൻ മുരളീധരൻ ചിരിച്ചു കൊണ്ടു പറഞ്ഞത് പലരും മറന്നു കാണും.ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പെടാൻ പോകുന്ന പാടോർത്ത് തനിക്ക് ചിരിസഹിക്കുന്നില്ല എന്നാ
ണു അന്ന് അദ്ദേഹം പരിഹസിച്ചത്.യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെ ന്ന് ഇപ്പോൾ ജനത്തിനു മനസ്സിലാകുന്നുണ്ട്.ഒരു കൊല്ലാമാകുമ്പോ ഴേക്ക് മുരളിയുടെ വാക്കുകൾ അറം പറ്റുകയാണു.പക്ഷേ മറിച്ചാണെന്നു മാത്രം.മുരളീധരനെ ചുമന്ന എൻ.സി.പിയുടെ സ്ഥിതിയോർത്ത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മാത്രമല്ല വിടുവായത്തം ഓർത്തിരിക്കുന്ന സകലമാന
പേരും ഇപ്പോൾ ചിരിക്കുന്നുണ്ടാകും.വെറും ചിരിയല്ല പൊട്ടിച്ചിരി.
എങ്കിലും ഈ പൊട്ടിച്ചിരികൾക്കപ്പുറം ,രാഷ്ട്രീയ അശ്ലീലതയിൽ അച്ഛനെ കടത്തി വെട്ടിയിരിക്കുന്ന മകനെപ്പോലുള്ളവരുടെ കൈയിൽ ജനാധിപത്യത്തിന്റെ ഭാവി എന്തായിരിക്കും എന്നോർക്കുമ്പോൾ പേടി തോന്നുന്നു.ആർക്കും എപ്പോഴും കേറി വരാവുന്ന വഴിയമ്പലമല്ല കോൺഗ്രസ് എന്ന് ഹസ്സനെപ്പോലുള്ളവർ വീമ്പു പറയുന്നുണ്ടെങ്കിലും ഇത്തരം അവസരവാദികളെ മുമ്പും തിരിച്ചെടുത്ത അവരുടെ പാരമ്പര്യമോർക്കുമ്പോൾ അത് മുഖവിലയ്ക്കെടുക്കുവാൻ പ്രയാസമാണു.
നേതാവാണു പ്രസ്ഥാനമെന്നും സാധാരണ നിയമങ്ങൾ അദ്ദേഹത്തിനു ബാധകമ ല്ലെന്നും പുതിയ മാനി ഫെസ്റ്റോകളെഴുതുന്ന മൂലധന കമ്യൂണിസ്റ്റുകളും പുത്രക്ഷേമ സോഷ്യലിസ്റ്റ് ഗൗഡമാരും കൂടിയാകുമ്പോൾ നമ്മുടെ രാജ്യം സ്വർഗ്ഗമാകാതെ തരമില്ല.
Fans on the page
17 comments:
രാഷ്ട്രീയക്കാര്‍ നമ്മുടെ നാട്ടില്‍ ഇങ്ങനെയൊക്കെയാണ്.ചുമക്കാന്‍ പൊതുജനം എന്ന കഴുത റെഡിയായി നില്പുണ്ടല്ലൊ. കോണ്‍ഗ്രസ്സിന്റെ കാര്യം പറഞ്ഞാല്‍, കോണ്‍ഗ്രസ്സില്‍ നിന്ന് വിട്ട് കോണ്‍ഗ്രസ്സിനെ കുളിപ്പിച്ച് കിടത്താന്‍ വേണ്ടി അഹോരാത്രം പാട്പെട്ട് ക്ഷീണിച്ച് വീണ്ടും കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയവരാണ് ഇന്നുള്ള നേതാക്കളില്‍ ഭൂരിഭാഗവും. ഉമ്മന്‍ ചാണ്ടിയും,ഹസ്സനും, വയലാര്‍ രവിയും ഒക്കെ ഈ ഗണത്തില്‍ പെടും. അന്ന് കരുണാകരന്റെ ദയ കൊണ്ടാണ് ഇവരൊക്കെ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയത്. അത്ര വലിയ പാതകമൊന്നും മുരളി ചെയ്തിട്ടില്ല.വരുന്ന എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസ്സിന്. ഇപ്പോള്‍ കോണ്‍ഗ്രസ്സ് എന്തോ തങ്ങളുടെ കുടുംബസ്വത്താണെന്ന മട്ടില്‍ ചില നേതാക്കള്‍ സംസാരിക്കുന്നത് കാണാന്‍ കൌതുകമുണ്ട്. കോണ്‍ഗ്രസ്സില്‍ സംഘടനാതെരഞ്ഞെടുപ്പ് നടക്കാത്ത ഒറ്റക്കാരണത്താലാണ് ഇവന്മാരില് പലരും മന്ത്രിയും നേതാവും ഒക്കെയായി വിലസുന്നത്.
കാലു പിടിച്ചാല്‍ പോലും വീട്ടില്‍ കയറ്റാതിരിക്കാന്‍ മുരളി ചെയ്ത തെറ്റെന്താണെന്ന് മനസിലാകുന്നില്ല..
സ്വന്തം കസേര പോകും ഇവന്മാരുടെ എന്നുള്ള പേടിയല്ലാതെ!
കെ.പി.എസ് കരുണാകരന് ഗ്രൂപ്പാണല്ലേ?
:)
സംഘടനാ തെരഞ്ഞെടുപ്പിലൊന്നും വലിയ കാര്യമില്ല. ആന പല്ലു തേയ്ക്കാറുണ്ടോ?
മുരളിക്ക് ഈ കാലുപിടിക്കലിന്റെ ആവശ്യം ഇല്ലായിരുന്നു.
മാധ്യമങ്ങളുടെ അതിപ്രസരം കൊണ്ട് വാര്‍ത്ത തിന്നു ജീവിക്കുന്ന ഈ കേരളത്തില്‍ ഇത്രയ്ക്കു ഇളിഭ്യന് ആവേണ്ട കാര്യം മുരളിക്ക് ഇല്ലായിരുന്നു.
ഞാന്‍ വെറുതെ ആഗ്രഹികുന്നത് ഇതാണ്. "യു. ഡി.എഫ്. -എല്‍.ഡി.എഫ് ഭരണങ്ങള്‍ കൊണ്ട് മടുത്ത ജനത്തിന് മുമ്പില്‍ താരതമ്മ്യേന ചെറുപ്പമായ മുരളിക്ക് ഒരു മൂന്നാം ബദല്‍ ഉയര്‍ത്തികൊണ്ടു വരാന്‍ ശ്രമിക്കാമായിരുന്നു. അത്ര എളുപ്പം അല്ല എന്നറിയാം. അധികാരം അടുത്തെങ്ങും കിട്ടുകയും ഇല്ല. "
ജനസേവനം ആണ് മുരളി ആഗ്രഹിക്കുനതെന്കില് അധികാരത്തെ പറ്റി ചിന്തിക്കാതെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കണം ആയിരുന്നു.ഒരു ഗതികിട്ടാ പ്രേതം പോലെ ഇങ്ങനെ അലയേണ്ട കാര്യം ഇല്ല. അധികാരം എന്നാ ഒറ്റ അജണ്ട യിലാണ് ഇതുവരെ കാട്ടി കൂട്ടിയ കോപ്രായങ്ങള്‍. ഇനി രണ്ടു വര്‍ഷം ഒരു സ്ഥാനവും വേണ്ട എന്നൊക്കെ പറഞ്ഞാണ് കോണ്‍ഗ്രസ് വാതിലില്‍ മുട്ടുന്നത്. അണ്ണാന് കുഞ്ഞ് മരംകയറ്റം മറക്കുമോ? എത്ര നാള് ആസനത്തില്‍ അധികാരം ഇല്ലാതെ ഈ കരുണാകര പുത്രന് കഴിയാന്‍ ആവും?
പെങ്ങള് വരെ മുരളിയെ തള്ളി പറഞ്ഞു. പിന്നെ ഹസ്സനും കൂട്ടരും പറഞ്ഞതില്‍ തെറ്റ് പറയാനാവുമോ
മുരളി ഒരധികപ്പറ്റോ
കെ.പി.സുകുമാരൻ,
വയലാർ രവിയും ഉമ്മാൻ ചാണ്ടിയും മറ്റും കോൺഗ്രസ്സിനെ നശിപ്പിക്കാൻ പുതിയ പാർട്ടി ഉണ്ടാക്കിയതായി അരിയില്ല.ഒരിക്കൽ കോൺഗ്രസ് പിളർന്നപ്പോൾ അവർ ഇന്ദിരാഗാന്ധിയുടെ എതിർ ചേരിയിലായി എന്നതു സത്യം.കരുണാകരനും മ
കനും അങ്ങനെ ആയിരുന്നില്ലാല്ലോ.അവർ കോൺഗ്രസ്സിനെ ഇല്ലാതാക്കുമെന്നു പ്രഖ്യാപിച്ചു
കൊണ്ട് ആദ്യം ഡി ഐ സി ഉണ്ടാക്കി.അതു ക്ലച്ചു പിടിക്കുന്നില്ലെന്നു കണ്ടപ്പോൾ എൻ.സി.പിയിൽ ലയിച്ചു.അന്ന് രണ്ടു പേരും കൂടി പവാീനെ "അച്ഛാ" എന്നു വിളിച്ചു നടന്നു.
എല്ലാം വ്ശ്വസിച്ച് പ്രസിഡന്റാക്കിയ പാർട്ടിയെ വൻചിച്ചു എന്നതാണു മുരളീധരൻ ചെയ്ത മഹാപാതകം.ഇത്തരം നീച പ്രവൃത്തിയെ താൻകളെ
പ്പോലുള്ളവർ ന്യായീകരിക്കുന്നതാണു കഷ്ടം.
നാട്ടുകാരൻ,
സ്വന്തം പിതാവിനെ
പ്പോലും ഒരു കാലത്തു തള്ളിപ്പഞ്ഞവനെ,വിശ്വ
സിച്ച് ഏൽപ്പിച്ച പ്രസിഡന്റു പെട്ടി
യുമായി കടന്നവനെആരാണു പേടിക്കാത്തത്?
മാതവേത്തൻ,
അങ്ങനെയും ധരിക്കാം.
ജോൺ ചാക്കോ,
പുള്ളിക്കാരന്റെ മനസ്സിൽ ജനസേവനം
എന്ന അജണ്ടയേ ഇല്ലെന്ന്ഇതുവരെ ബോദ്ധ്യമാ
യിട്ടില്ലേ?അല്ലെൻകിൽഅവരുടെ കുടുംബ
ത്തിൽ ആർക്കാണു അത്തരം വേണ്ടാത്ത
ചിന്തയുള്ളത്?
keraladasanunni,
പെങ്ങളും അപ്പച്ചനും ഒക്കെ ആരെയാണു
തള്ളിപ്പയാത്തതും കേരിപ്പിടിക്കാത്തതും?
വി.കെ.ബാല,
അധികപ്പറ്റോ?ഛായ്,അവിഭാജ്യ ഘടകമല്ലേ?
ഞാന്‍ കരുണാകരന് ഗ്രൂപ്പോ മുരളി ഗ്രൂപ്പോ ഒന്നുമല്ല. ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം. കോണ്ഗ്രസ്സുകാരന് പോലുമല്ല. രാഷ്ട്രീയാഭിപ്രായം പറയാന്‍ ഏതെങ്കിലും പാര്‍ട്ടിയിലോ ഗ്രൂപ്പിലോ ചേരണമെന്ന കാഴ്ചപ്പാട് കഷ്ടമാണ്. മുരളിക്ക് പ്രത്യേകിച്ച് ഒരയോഗ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഞാന്‍ കാണുന്നില്ല. കോണ്‍ഗ്രസ്സിലെ ഇന്നുള്ള നേതാക്കള്‍ ആരും സംഘടന തെരഞ്ഞെടുപ്പിലൂടെ ആ സ്ഥാനം അലങ്കരിക്കുന്നവരല്ല. അത്കൊണ്ട് തന്നെ മുരളിയെ തള്ളിപ്പറയാന്‍ ആര്‍ക്കും ധാര്‍മ്മികാവകാശമില്ല.
ആനയ്ക്ക് പല്ല് തേക്കേണ്ട ആവശ്യമില്ല. പക്ഷെ രാഷ്ട്രീയ പാര്‍ട്ടികളില്‍ കാലാകാലം സംഘടനാതെരഞ്ഞെടുപ്പ് നടക്കണം. അതല്ലേ ശരി..:)
കെ.പി.സുകുമാരൻ,
സകല രാഷ്ട്രീയക്കാരെയും നിശിതമായി വിമർശിക്കാൂള്ള താൻകളുടെ വാക്കുകളിൽ,
മുരളിയുടെ കാര്യം വന്നപ്പോൾ വല്ലാത്ത മയം കാണുമ്പോൾ അങ്ങനെ ആരെൻകിലും സംശയിച്ചു പോയാൽ കുറ്റം പരയാൻ പറ്റുമോ? മുരളിയുടെ
ഇപ്പോഴത്തെ നിലപാടിനെ അപഹസിക്കാൻ കോൺഗ്രസിൽ ഇന്നുള്ളവർ ഉൾപ്പെടെ രാഷ്ട്രീയ ബോധമുള്ള ആർക്കും ധാർമ്മികമായും അല്ലാതെയും അവകാശമുണ്ട്
-ദത്തൻ
കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ്ര് രാഷ്ട്രീയത്തില്‍ സംഘടന പിടിച്ചടക്കാന്‍ ചിലര്‍ തന്ത്രപൂര്‍വ്വം കരുക്കള്‍ നീക്കുമ്പോള്‍ കരുണാകരനും മുരളിയും ചതിക്കുഴികളില്‍ വീണുപോയിട്ടുണ്ടെന്നാണ് എന്റെ വിലയിരുത്തല്‍. അത്കൊണ്ടാവാം മുരളിയോട് എനിക്കൊരു സോഫ്റ്റ് കോര്‍ണര്‍ :-)
KPS
മുരളി ഒരധികപറ്റോ ?? അത് ഒരു "ലിങ്കാ"യിരുന്നു, വായിച്ചോ ??
കെ.പി.സുകുമാരന്‍,
കരുണാകരനും മുരളിയും അത്ര നിഷ്കളങ്കരോ?കെ.എസ്.യു മുതല്‍ പ്രവര്‍ത്തിച്ച പരിചയം ഉള്ള ജി.കാര്ത്തികേയന്,രമേശ് ചെന്നിത്തല, ഹസ്സന് തുടങ്ങി നൂറുകണക്കിനു ചെറുപ്പക്കാര്‍ (ഇവരില്‍
ആദ്യ രണ്ടുപേരും കരുണാകരനു പ്രിയപ്പെട്ടവരും ആയിരുന്നു)കോണ്ഗ്രസ്സിലുണ്ടായിരുന്നപ്പോള്
മുരളിയെ പിന് വാതിലിലൂടെ കൊണ്ടുവന്ന് കെപിസിസി പ്രസിഡന്റാക്കിയ കരുണാകരന് പച്ചപ്പാവമോ? അച്ഛനു മൂത്ര ശങ്ക ഉണ്ടായപ്പോള്‍ മുരളിക്കു പാര്‍ലമെന്റു സീറ്റ് തരപ്പെടുത്തിക്കൊടുത്ത
എ.കെ.ആന്റണിയെ മുക്കാലിയില്‍ കെട്ടി അടിക്കണമെന്നു പറഞ്ഞ മുരളി ശുദ്ധനോ?ചതിച്ചും വഞ്ചിച്ചും നേടുന്നതൊന്നും ഏറെക്കാലം നിലനില്‍ക്കില്ല;രാഷ്ട്രീയത്തിലായാലും.
ശരിയാണ് ദത്തന്, മുരളിക്ക് സ്ഥാനമാനങ്ങള്‍ നേടിക്കൊടുക്കാന്‍ ശ്രീ.കരുണാകരന് തന്റെ രാഷ്ട്രീയസ്വാധീനവും വിലപേശല്‍ ശേഷിയും പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആ ഒരൊറ്റ അപരാധം(അതൊരൊപരാധമാണെങ്കില്)നിമിത്തമാണല്ലൊ കരുണാകരന്റെ വിശ്വസ്തരെല്ലാം അദ്ദേഹത്തിന്റെ ശത്രുപാളയത്തില്‍ എത്തിപ്പെട്ടത്. ഇന്ന് മുരളിയെ വേട്ടയാടുന്നതും ആ ഒരു പശ്ചാത്തലം തന്നെ.അതല്ലാതെ മറ്റ് പറയത്തക്ക വൃത്തികേടുകളൊന്നും കരുണാകരനോ മുരളിയോ രാഷ്ട്രീയത്തില്‍ ചെയ്തതായി അറിവില്ല. പക്ഷെ,രാജന് കേസായാലും ചാരക്കേസായാലും എല്ലാം കരുണാകരന് നേരിട്ട് ചെയ്ത പോലെയാണ് പ്രചരണങ്ങള്‍ നടത്തിയത്.ചാരക്കേസിന്റെ പര്യവസാനം നമ്മള് കണ്ടതാണ്. ലോക്കപ്പില്‍ റിമാന്റ് പ്രതികള്‍ എത്രയോ കൊല്ലപ്പെട്ടിട്ടുണ്ട്.അപ്പോഴെല്ലാം ആരെങ്കിലും ആഭ്യന്തരമന്ത്രിയായോ മുഖ്യമന്ത്രിയായോ ഉണ്ടായിരുന്നിരിക്കുമല്ലോ. രാജന് കേസ് മാത്രം ഇപ്പോഴും ഉദ്ധരിക്കപ്പെടുന്നു. ഉരുട്ടിക്കൊല്ലപ്പെട്ട ഉദയന്റെ അമ്മയുടെ ദു:ഖം,ദു:ഖം തന്നെയല്ലെ. കെട്ടിച്ചമയ്ക്കപ്പെട്ട ചാരക്കേസിലാണല്ലൊ കരുണാകരന് മുഖ്യമന്ത്രിപദം ഒഴിയേണ്ടി വന്നത്. നമ്പി നാരായണന് നഷ്ടപരിഹാരം കിട്ടി.കരുണാകരനോട് ഒരു ഖേദപ്രകടാനമെങ്കിലും ആരെങ്കിലും നടത്തിയോ? ഞാന്‍ നീട്ടുന്നില്ല. പക്ഷെ എനിക്കൊരു സംശയം തീരുന്നില്ല. ഇന്ത്യയില്‍ മക്കളെയോ ഭാര്യമാരെയോ ബന്ധുക്കളെയോ രാഷ്ട്രീയത്തില്‍ കൊണ്ടുവരാത്ത നേതാക്കള്‍ കുറവാണ്. കരുണാനിധിയുടെ രണ്ട് മക്കള്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിമാരാണ്. മറ്റൊരു മകന് ഉപമുഖ്യമന്ത്രിയാണ്. കരുണാകരന്റെ കാര്യത്തില്‍ മാത്രം ഈ “അച്ഛനും മകനും” പ്രയോഗം വഴക്കത്തില്‍ വന്നതെന്ത്കൊണ്ട്?
ശരി ദത്തന് ഇക്കാര്യം നമുക്കിവിടെ വിടാം. കരുണാകരനെക്കാളും മുരളിയെക്കാളും അയോഗ്യരായ എത്രയോ നേതാക്കള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിലസുന്നുണ്ട്. പറഞ്ഞ് പറഞ്ഞ് ആട് പണ്ട് പട്ടിയായത് പോലെയാണ്, പറഞ്ഞ് പറഞ്ഞ് കരുണാകരനും മുരളിയും എന്തോ ആണെന്ന ധാരണ പരക്കെ രൂഢമൂലമായതെന്ന് ഞാന്‍ കരുതുന്നു.
വി.കെ.ബാല,
താങ്കള്‍ സൂചിപ്പിച്ചപ്പോഴാണ് ലിങ്ക് ആണെന്നു മനസ്സിലായത്. വായിച്ചു.ശാപ കഥ
മാത്രമേ കരുണാകരനു യോജിക്കൂ.കരുണാകരന് ഏറ്റവും സാമ്യമുള്ളത് ധൃതരാഷ്ട്രരുമായിട്ടാണ്.
ദുര്യോധനന്റെ എല്ലാവൃത്തികേടുകള്‍ക്കും കൂട്ടു നിന്ന അന്ധ നൃപന്റെ അതേ മനസ്സാണ് അദ്ദേഹത്തിന്റെതെന്ന്,മകന്റെ(മകളുടേയും)കന്നംതിരുവുകള്‍ക്ക് അരു നിന്ന സംഭവങ്ങള്‍ വെളിവാക്കുന്നുണ്ട്.ദുര്യോധനന് സ്വന്തമായ പല ഗുണങ്ങളൂമുണ്ടായിരുന്നു.ഗദാ യുദ്ധത്തില്‍ അദ്ദേഹത്തെ വെല്ലാന്‍ ആരുമില്ലായിരുന്നു.അത്തരം ഒരു വൈശിഷ്ട്യവും മുരളിക്കില്ല.
-ദത്തന്
കെ.പി.സുകുമാരന്‍,
താങ്കള്‍ പറഞ്ഞതു പോലെ ഇവിടെ അവസാനിപ്പിക്കാം.പക്ഷേ ചില കാര്യങ്ങള്‍ക്കു മറുപടി പറയാതെ വയ്യ.രാഷ്ട്രീയത്തില്‍ മക്കളെ കൊണ്ടുവന്ന പലരുമുണ്ട്.ഒന്നാം തരം ഉദാഹരണം
നെഹ്രു തന്നെ.എന്നാല്‍ അദ്ദേഹം എത്ര അവധാനതയോടെയും കരുതലോടെയുമാണ് ഇന്ദിരാ
ഗാന്ധിയെ കൊണ്ടു വന്നതെന്ന് സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാകും.വലിയ രാസ പരിണാമങ്ങള്‍ക്കു ശേഷമാണ് ഇന്ദിര പ്രധാനമന്ത്രി ആയത്.നെഹ്രു കാട്ടിയ വിവേകം ഇന്ദിര രാജീവ് ഗാന്ധിയുടെ കാര്യത്തില്‍ പ്രകടിപ്പിച്ചില്ല.അതായിരിക്കാം കരുണാകരന് പ്രചോദനമായത്.അതിനു വേണ്ടി അദ്ദേഹം കാട്ടിക്കൂട്ടിയ അശ്ലീലകരവും ജുഗുപ്സാവഹവുമായ പ്രവര്‍ത്തികള്‍ക്ക് ഒരു സമാനതയുമില്ല;ന്യായീകരണവുമില്ല.വലിയ തെറ്റൊന്നും കരുണാകരനും മകനും രാഷ്ട്രീയത്തില്‍ ചെയ്തിട്ടില്ല എന്ന നിരീക്ഷണം വിചിത്രമായിരിക്കുന്നു.കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തെ ഇത്ര മലീമസമാക്കിയ മറ്റൊരു നേതാവില്ല.കരുണാകരനെപ്പോലെ ആകാന്‍ ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് പിണറായി വിജയനാണ്.
Post a Comment