Total Pageviews

Friday, June 5, 2009

വല്ലോം മനസ്സിലായോ ?

കേരള സര്‍വ്വകലാശാലയുടെ ഹിന്ദി ഡിപ്പാര്‍ട്ട്മെന്റ് ഉദ്ഘാടനച്ചടങ്ങ്.അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അദ്ധ്യക്ഷന്‍.
ഉദ്ഘാടക ഗവര്‍ണ്ണര്‍ ശ്രീമതി രാം ദുലാരി സിന്‍ഹ.15മിനിട്ടിലേറെ നീണ്ട ഗവര്‍ണ്ണറുടെ ഉദ്ഘാടന പ്രസംഗം ഹിന്ദിയിലെ ഒരു മലവെള്ളപ്പാച്ചിലായിരുന്നു.സദസ്യരില്‍ ഏറെപ്പേര്‍ക്കും യാതൊന്നും മനസ്സിലായില്ല.

ഉദ്ഘാടന പ്രസംഗത്തിനു ശേഷം അദ്ധ്യക്ഷപ്രസംഗത്തിനായി മുഖ്യമന്ത്രി എഴുന്നേറ്റു.പ്രസംഗം എഴുതി തയ്യാറാക്കിയ കടലാസ് മാറ്റിവച്ച് ചെറിയ പുഞ്ചിരിയോടെ സദസ്യരോടായി ചോദിച്ചു:
" വല്ലോം മനസ്സിലായോ ?"
ഗവര്‍ണ്ണറുടെ കടുത്ത ഹിന്ദി കേട്ട് അന്തം വിട്ടിരുന്ന ജനം ഒരേ സ്വരത്തില്‍ പറഞ്ഞു:"ഇല്ല."
"എനക്കും ഒന്നും മനസ്സിലായില്ല." സദസ്യരുടെ അഭിപ്രായത്തെ അദ്ദേഹം വിടര്‍ന്നചിരിയോടെ ശരിവച്ചു.
തുടര്‍ന്ന് കേട്ടത് സെനറ്റ് ഹാള്‍ നടുങ്ങുന്ന പൊട്ടിച്ചിരിയും കൈയ്യടിയും !


Fans on the page

12 comments:

dethan said...

അല്പം വൈകിപ്പോയ ഒരു ഓര്‍മ്മ.മേയ് 19 ന് ആയിരുന്നു സ.ഇ കെ നായനാരുടെ ചരമ ദിനം.
-ദത്തന്‍

വികടശിരോമണി said...

നല്ല മനുഷ്യനും,നല്ല നേതാവുമായിരുന്ന നായനാരുടെ ഓർമ്മക്കു മുന്നിൽ സല്യൂട്ട്.

അരുണ്‍ കരിമുട്ടം said...

ഇത്ര രസികനായ ഒരു നേതാവിനെ ഞാന്‍ കണ്ടിട്ടില്ല:)

ഹന്‍ല്ലലത്ത് Hanllalath said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...

ഉള്ളു തുറന്നു സംസാരിച്ചിരുന്ന നല്ല മനുഷ്യനായിന്നു അദ്ദേഹം..

Typist | എഴുത്തുകാരി said...

രസികനായിരുന്നു, നല്ല നേതാവായിരുന്നു, ഇതിനുപരി നല്ല മനുഷ്യനും.

കണ്ണനുണ്ണി said...

ഒരു ഇടതു പക്ഷ ചിന്ത ഗതികാരന്‍ ആയിരുന്നില്ല എങ്കില്‍ പോലും.. നായനാരെ എനിക്ക് ഏറെ ഇഷ്ടമായിരുന്നു ..

dethan said...

വികടശിരോമണി,
അരുണ്‍ കായംകുളം,
hAnLLaLaTh,
എഴുത്തുകാരി,
കണ്ണനുണ്ണി,

നന്മയും നര്‍മ്മവും ജനം തിരിച്ചറിയും.സ.നായനാര്‍ ജനപ്രിയ നേതാവ് ആയത് അതുകൊണ്ടാണ്.
നന്ദി.

dethan said...

വികടശിരോമണി,
അരുണ്‍ കായംകുളം,
hAnLLaLaTh,
എഴുത്തുകാരി,
കണ്ണനുണ്ണി,

നന്മയും നര്‍മ്മവും ജനം തിരിച്ചറിയും.സ.നായനാര്‍ ജനപ്രിയ നേതാവ് ആയത് അതുകൊണ്ടാണ്.
നന്ദി.

സന്തോഷ്‌ പല്ലശ്ശന said...

ബാലറ്റ്‌ പേപ്പര്‍ പൊക്കികാണിച്ചതും, മുഖ്യമന്ത്രികസേരയുടെ വിലമറന്ന്‌ സമകാലിക വിഷയങ്ങളില്‍ നിരുത്തരവാദപര്‍മായ തമാശകള്‍ പറഞ്ഞതും (പെണ്‍ വാണിഭത്തെക്കുറിച്ച്‌) ആരും മറന്നിരിക്കില്ല. ഒരു രസികന്‍ മുഖ്യമന്ത്രി തന്നെയായിരുന്നു അദ്ദേഹം. !!!!. ഒരു രസികന്‍ മുഖ്യമന്ത്രി....... !!!

dethan said...

സന്തോഷ് പല്ലശ്ശന,
എഴുതാപ്പുറം വായിക്കേണ്ട കാര്യമുണ്ടോ?ഇവിടെ പരാമര്‍ശിച്ചിട്ടുള്ള സംഭവത്തില്‍ നിന്നും താങ്കള്‍
സൂചിപ്പിക്കുന്ന തരത്തിലുള്ള നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ യാതൊരു സാദ്ധ്യതയുമില്ല.മുന്‍ വിധികളും കൊണ്ടിരുന്നാല്‍ നര്‍മ്മം ആസ്വദിക്കാന്‍ കഴിയില്ല.

Ranjith Jayadevan said...

hahhaaa.... ithu kalakki!! :)