നിയമത്തിന്റെ മുന്നിൽ എല്ലാരും സമന്മാരാണെന്നും മുഖം നോക്കാതെ നീതി നടപ്പാക്കുമെന്നും നാഴികയ്ക്ക് നാല്പതു വട്ടം ഉരുവിടുന്ന ജഡ്ജിമാര് പുറപ്പെടുവിക്കുന്ന വിധിയും അഭിപ്രായ പ്രകടനങ്ങളും തമ്മില് യാതൊരു പൊരുത്തവുമില്ലെന്നു സമീപകാലത്തെ കോടതിവിധി കളും വിചാരണ വേളയില് നടത്തുന്ന പ്രസ്താവനകളും ശ്രദ്ധിച്ചാൽ മനസ്സിലാകും.
സമരം നടത്തിയ കർഷകരെ ലഖിമ്പൂർ ഖേരിയിൽ വ ച്ച് വാഹനം കയറ്റി കൊന്ന,കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ സുപ്രീം കോടതിയിലെ രണ്ടു ജഡ്ജി മാർ എതിർ ഭാഗം വക്കീലിനോട് ചോദിച്ചത്രേ " കേന്ദ്ര മ ന്ത്രിയുടെ മകനെ എത്ര കാലം ജയിലിൽ പാർപ്പിക്കും?" എന്ന്.ആരുടെ ബന്ധു ആണെന്ന് നോക്കിയാണോ ജാമ്യം അനുവദിക്കുന്നത്?മന്ത്രിയുടെ മകന് എന്താ കൊമ്പു ണ്ടോ? ഇന്ത്യൻ പീനൽ കോഡിലെ ഏതു വകുപ്പിലാണ് മന്ത്രി പുത്രന് പ്രത്യേക ആനുകൂല്യങ്ങൾ അനുവദിച്ചിട്ടു ള്ളത് ? 85 വയസ്സുണ്ടായിരുന്ന രോഗിയായ സ്റ്റാൻ സ്വാമി ക്ക് വെള്ളം കുടിക്കാൻ സ്ട്റാ കൊടുക്കാൻ പോലും സ മ്മതിക്കാതിരുന്ന കോടതിയ്ക്കാണ് ഒരു കൊലപാതകി യോടു കാരുണ്യം തോന്നുന്നത് എന്ന് ഓർക്കണം.
രണ്ടു ദിവസം മുമ്പാണ് മലയാളത്തിലെ ഒരു സൂപ്പർ സ്റ്റാറിൽ നിന്നും ആനക്കൊമ്പ് പിടിച്ചെടുത്ത കേസ് പിൻവ ലിക്കുന്നത് സംബന്ധിച്ച് വാദം കേൾക്കുമ്പോൾ, കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി പറഞ്ഞത് ''സാധാരണ ക്കാരനായിരുന്നെങ്കിൽ എന്നേ ജയിലിൽ ആകുമായിരു ന്നു" എന്നാണു.സാധാരണ പൗരന് വേറൊരു നിയമവും സൂപ്പർ സ്റ്റാറിന് വേറൊരു നിയമവും എന്നല്ലേ ആ പറ ഞ്ഞതിന് അർത്ഥം? നടിയെ പീഡിപ്പിച്ച കേസിലെ പ്ര തി യായ താരത്തിനും ഇതുപോലെ പ്രത്യേക നിയമം ആയിരിക്കുമോ? ആവോ?
ഭരണഘടനയെ തകർക്കാൻ തക്കം പാർക്കുന്നവരും വർ ഗ്ഗീയ ഭ്രാന്തന്മാരും അഴിമതിക്കാരും ആയ ഭരണക്കാരി ൽ നിന്നും മറ്റു അക്രമികളിൽ നിന്നും രക്ഷ കിട്ടുമെന്നു ള്ള പ്രതീക്ഷയിൽ ബഹുഭൂരിപക്ഷം സാധാരണക്കാരും ഇന്നും ആശ്രയിക്കുന്നത് കോടതികളെയാണ്.ആ അവ സാനത്തെ അഭയ കേന്ദ്രത്തിലുള്ള വിശ്വാസം കൂടി നഷ്ട പ്പെ ടുത്തരുത് . പ്ലീസ്,യുവർ ഓണർ !!