കൈയ്യിലനവധി വര്‍ണ്ണച്ചരടുകള്‍
കെട്ടിയ മുഖ്യ ഗുമസ്തന്റെ മുമ്പിലായ്
കെട്ടിയ മുഖ്യ ഗുമസ്തന്റെ മുമ്പിലായ്
പൌരത്വം നേടുവാന്‍ വേണ്ടുന്ന രേഖകള്‍
പര്‍ദ്ദയാല്‍ മൂടിയ പെണ്‍കൊടി നീട്ടുന്നു.
പര്‍ദ്ദയാല്‍ മൂടിയ പെണ്‍കൊടി നീട്ടുന്നു.
രേഖകളൊന്നായി നോക്കി,യതൃപ്തിയും
രോഷവും ചേര്‍ന്ന സ്വരത്തില്‍ പറഞ്ഞയാള്‍:
രോഷവും ചേര്‍ന്ന സ്വരത്തില്‍ പറഞ്ഞയാള്‍:
‘’വേണമിനിയും നിരവധി റിക്കാര്‍ഡു-
വേറെ; പൌരത്വം ലഭിക്കുവാന്‍ സോദരീ.
വേറെ; പൌരത്വം ലഭിക്കുവാന്‍ സോദരീ.
ആരാണ് നിന്നച്ഛ,നച്ഛന്റെയച്ഛനു-
മാരാണു മാതാ,വവരുടെയമ്മയും?
മാരാണു മാതാ,വവരുടെയമ്മയും?
എത്ര വയസ്സവര്‍ക്കെങ്ങു ജനിച്ചവ-
രെത്രനാളായി വസിപ്പതീ രാജ്യത്തു?”
രെത്രനാളായി വസിപ്പതീ രാജ്യത്തു?”
വീണ്ടുമെന്തൊക്കയോ രേഖപ്പകര്‍പ്പുകള്‍
കൊണ്ടുവരാനയാളൊച്ചവച്ചീടുമ്പോള്‍
കൊണ്ടുവരാനയാളൊച്ചവച്ചീടുമ്പോള്‍
മൂന്നു തലമുറ മുമ്പു മരിച്ചതാം
മൂത്തപിതാമഹ ജാതക,മെങ്ങു നി-
മൂത്തപിതാമഹ ജാതക,മെങ്ങു നി-
ന്നെങ്ങനെ സംഘടിപ്പിക്കുവാന്‍ സാധിക്കു-
മെന്നു വിചാരിച്ചുഴലുന്നു മങ്കയാള്‍.
മെന്നു വിചാരിച്ചുഴലുന്നു മങ്കയാള്‍.
പിന്നയുമെന്തോ പറയാനൊരുങ്ങീടു-
മുന്നതനാകുമാ സര്‍ക്കാര്‍ ഗുമസ്തന്റെ
മുന്നതനാകുമാ സര്‍ക്കാര്‍ ഗുമസ്തന്റെ
ശബ്ദം ചിലമ്പുന്നു;വാക്ക് മുറിയുന്നു
ശ്വാസം കഴിക്കുവാനാകാതെ തേങ്ങുന്നു.
ശ്വാസം കഴിക്കുവാനാകാതെ തേങ്ങുന്നു.
കൂട്ടുകാരൊക്കയും ചേര്‍ന്നാശുപത്രിയില്‍
കൊണ്ടുപോ,യാശങ്കയേറും മനസ്സുമായ്.
കൊണ്ടുപോ,യാശങ്കയേറും മനസ്സുമായ്.
എന്തിനിചെയ്യണമെന്നതറിയാതെ
സ്വന്തം ഗതിയെ ശപിച്ചുപോയ് പെണ്മണി .
സ്വന്തം ഗതിയെ ശപിച്ചുപോയ് പെണ്മണി .
അന്നയാള്‍ തന്നോടു ചൊന്ന റിക്കാര്‍ഡുക-
ളൊന്നുമേ കിട്ടാതെയാകെ നിരാശയായ്
ളൊന്നുമേ കിട്ടാതെയാകെ നിരാശയായ്
എന്താണടുത്ത പടിയെന്നു ചോദിക്കാ
നെത്തിയോഫീസിലാകന്യക പിന്നെയും.
മുഖ്യനോഫീസറെ സ്ഥാനത്തു കാണാഞ്ഞു
മുറ്റുമുത്കണ്ഠയാല്‍ ചുറ്റിലും നോക്കവേ
മുറ്റുമുത്കണ്ഠയാല്‍ ചുറ്റിലും നോക്കവേ
തൊട്ടടുത്തുള്ള ഗുമസ്തനുരുവിട്ടു:
‘’കിട്ടിയാ സാറിന്നു കോവിഡിന്‍ പൌരത്വം;
‘’കിട്ടിയാ സാറിന്നു കോവിഡിന്‍ പൌരത്വം;
രേഖകളൊന്നുമേ നോക്കാതെയെല്ലാര്‍ക്കും
നല്‍കുന്നു വൈറസു മൃത്യുവിന്‍ പൌരത്വം.’’
നല്‍കുന്നു വൈറസു മൃത്യുവിന്‍ പൌരത്വം.’’
Fans on the page