Total Pageviews

Monday, August 24, 2026

സർവ്വകലാ സ്മരണ ..41 അയാളാണ് ഇതിന്റെ ബ്രയിൻ

പ്രീഡിഗ്രി ബോഡ് വിരുദ്ധ സമരം ഒത്തു തീർപ്പായതിനു ശേഷവും ജീവനക്കാ രോട് പ്രതികാര നടപടി തുടരുന്ന നിലപാടാണ് യൂണിവേഴ്സിറ്റി അധികാരികളു ടെ ഭാഗത്ത് നിന്നും ഉണ്ടായത്. സമരത്തില് പങ്കെടുത്ത പ്രൊബേ ഷൻ കഴിയാത്ത ജീവനക്കാരെ മന്ത്രിയുടെ നിർദ്ദേശ പ്രകാരം സർവ്വകലാശാല പിരിച്ചു വിട്ടിരുന്നു. ഒത്തു തീർപ്പ് വ്യവസ്ഥ പ്രകാരം അവരെയെല്ലാം തിരിച്ചെടുക്കാൻ യൂണിവേഴ്സിറ്റി നിർബ്ബന്ധിതമായി। അതിന്റെ ജാള്യം മറക്കാനായിരിക്കാം അവരെയെല്ലാം വി. സി  തന്റെ ചേംബറിൽ വിളിച്ചു വരുത്തി വിരട്ടാൻ തുടങ്ങി. അവരൊക്കെ പരാതിയും പരിഭവവുമായി സംഘടനാ നേതൃത്വങ്ങളെ സമീപിച്ചു. പ്രീഡിഗ്രി ബോഡ് വിരുദ്ധ സമര  സമിതി അപ്പോഴും നിലവിലുണ്ടായിരുന്നു. വിസിയുടെ ഭീഷണിക്കെതിരെ സമരസമിതി കൺവീനർമാരായ ജി. സോമശേഖരൻ നായരുടെയും ബി. ശ്രീധരന് നായരുടെയും പേരിൽ ഒരു പ്രസ്താവനയിറക്കി. പ്രസ്താവന കൈയ്യിൽ കിട്ടാത്ത താമസം സോമശേഖരൻ നായരെയും ശ്രീധരന് നായരെയും വി. ദ ത്തനെയും യഥാക്രമം വിമൻസ് ഹോസ്റ്റലിലേക്കും കാര്യവട്ടത്തേക്കും ശംഖൂമുഖം അക്വാട്ടിക് ബയോളജി ഡിപ്പാർട്ട്മെന്റിലേക്കും ട്രാൻഫർ ചെയ്യാനുള്ള ഉത്തരവ് പ്രൈവറ്റ് സെക്രട്ടറിയെ ഏല്പിച്ചു. ഉത്തരവ് കണ്ട പ്രൈവറ്റ് സെക്രട്ടറി അമ്പരന്നു. അദ്ദേഹം വിസി യോട് പറഞ്ഞു:”സർ നോട്ടീസിൽ ദത്തന്റെ പേര് വച്ചിട്ടില്ല.പിന്നെങ്ങനെ അയാളെ ട്രാൻസ്ഫർ ചെയ്യും?” (അന്ന് സ്റ്റാഫ് അസ്സോസിയേഷനു മറ്റ് സർവ്വകലാശാലകളിൽ സാമാന ചിന്താഗതി യുള്ള  സംഘടനകളുമായി ബന്ധമില്ലാതിരുന്നതുകൊണ്ട് അഖില കേരള അടിസ്ഥാനത്തിൽ ഉള്ള സമരസമിതിയുടെ കൺവീനർ സ്ഥാനത്ത് അസ്സോസിയേഷന് പ്രതിനിധി ഇല്ലായിരുന്നു .)  ഒട്ടും താമസിച്ചില്ല വി. സിയുടെ മറുപടിവന്നു:”ഞാന് ഓർഡർ ഇട്ടത് പോലെ ചെയ്താൽ മതി. അയാളാണ് ഇതിന്റെ ബ്രയിൻ.”

വി. സി യുടെ ഊഹം നോട്ടീസിന്റെ കാര്യത്തിൽ ശരിയായിരുന്നു.സമരസമി തി യോഗം പ്രസ്താവന തയ്യാറാക്കാൻ എന്നെയാണ് ചുമതലപ്പെടുത്തി യിരുന്നത്. എങ്കിലും ഞങ്ങൾ മൂന്നു പേരും (സോമശേഖരൻ നായര്,ശ്രീധരന് നായർ,ഞാൻ )ചേര്ന്ന് ആലോചിച്ചാണു നോട്ടീസ് എഴുതിയത്.പ്രൊബേഷൻ കഴിയാത്തവർ പണിമുടക്കിയതിൽ വല്ലാത്ത ദേഷ്യമായിരുന്നു വി. സിയ്ക്ക്. അവരെ ചേംബ റിൽ വിളിച്ചു വരുത്തി ശകാരിക്കുകയായിരുന്നു,സമരം ഒത്തു തീർപ്പായതിന് ശേഷവും അദ്ദേഹത്തിന്റെ പരിപാടി. ഒരു മയവുമില്ലാത്ത ഈ ശകാരങ്ങൾക്ക് ഇരയായ സ്ത്രീകളില് ചിലർ കരഞ്ഞുകൊണ്ടു നേതൃത്വത്തോട് പരാതി പറഞ്ഞ പ്പോഴാണ് ഈ ലീലാവിലാസത്തിന് അറുതി വരുത്തണമെന്ന് തീരുമാനിച്ചത്. അ തുകൊണ്ട് നോട്ടീസിലെ ഭാഷയും മയമില്ലാത്തതായിരുന്നു.അതാണ് വീസിയെ പ്രകോപിപ്പിച്ചത്. 


ഞാൻ  അക്വാട്ടിക് ബയോളജി ഡിപ്പാർട്ട്മെന്റില് അഡ്മിനിസ്റ്റ്രേറ്റീവ് ഓഫീസറാ യി (എ. ഒ)ചാർജ് എടുക്കുമ്പോൾ അത് ശംഖുമുഖത്തു നിന്നും മാറ്റാൻ തയ്യാറായി നിൽക്കുകയായിരുന്നു.ഡിപ്പർട്ടമെന്റും അത് നില്ക്കുന്ന സ്ഥലവും വ്യോമസേ ന യ്ക്ക് കൈമാറുവാൻ കരാർ ആയിരുന്നു. എങ്കിലും ഏതാണ്ട് ഒരു വർഷത്തിന് ശേഷമാണ് കാര്യവട്ടത്തേക്ക് ഡിപ്പാർട്ട്മെന്റ് മാറ്റിയത്. അങ്ങനെ വി. സിയുടെ അരിശത്തിനിരയായി ശംഖുമുഖത്തേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ട ഞാൻ കാര്യവട്ടം ചുറ്റിയാണ് തിരികെ പാളയം യൂണിവേഴ്സിറ്റി കാംപസ്സില്  എത്തിയത്.ശംഖുമുഖം  തീരത്തിനപ്പുറം കടലായതുകൊണ്ടും അവിടെ യൂണിവേഴ്സിറ്റിക്ക് ഡിപ്പാർട്ട്മെ ന്റുകള് ഇല്ലാഞ്ഞതും രക്ഷയായി.  


   






 Fans on the page

Sunday, August 23, 2026

സർവ്വ.. സ്മരണ...48 .ഒരു സിൻഡിക്കേറ്റ് അന്വേഷണം

ഡോ. ജി സിദ്ധാർത്ഥൻ ആയിരുന്നു  കുറച്ചു നാള് കേരളാ യൂണിവേഴ്സിറ്റി രജിസ്ട്രാർ.തമിഴ് നാട്ടിൽ ജനിച്ചു വളർന്ന  മലയാളിയായ അദ്ദേഹം അറിയപ്പെടുന്ന ഒരു മാനേജ് മെന്റ് വിദഗ്ദ്ധ നായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ നിയമിക്കുന്നതിന് ഇന്റർ വ്യൂ ബോഡിന് രണ്ടാമതൊ ന്നു ആലോചിക്കേണ്ടി വന്നില്ല. പക്ഷേ എന്തുകൊണ്ടോ സിൻഡിക്കേറ്റിലെ ഒരു മുതിർന്ന നേതാ വിന് അദ്ദേഹത്തെ ഇഷ്ടമായില്ല. നിയമിക്കപ്പെട്ട കാലം മുതൽ അദ്ദേഹത്തെ പുറത്തു ചാടിക്കാനു ള്ള വഴികൾ ഈ സിൻഡിക്കേറ്റ് അംഗം  ആരാഞ്ഞുകൊണ്ടിരിക്കയായിരുന്നു എന്നു യൂണിവേഴ്സി റ്റിയിൽ പരക്കെ സംസാരമുണ്ടായിരുന്നു.. രജിസ്ട്രാർ തന്റെ ചൊൽപ്പടിക്ക് നിൽക്കാതിരുന്ന തായിരക്കണം പ്രധാന കാരണം. അങ്ങനെയിരിക്കെ തന്റെ സ്വന്തം നാടായ കന്യാകുമാരി ജില്ലയിൽ  പ്പെട്ട മാഞ്ഞാലുംമൂട്ടിൽ ഒരു എഞ്ചിനീയറിങ് കോളേജ് തുടങ്ങുവാൻ അദ്ദേഹം ആലോചന തുട ങ്ങി. കേരളായൂണിവേഴ്സിറ്റിയിലുള്ള ചില അദ്ധ്യാപകരെയും  സംഘടനാ നേതാക്കളെയും മറ്റ് ചില സർക്കാർ ഓഫീസർ മാരെയും  ഇത് സംബന്ധിച്ച് ആലോചിക്കുന്ന തിന് എൽ .എം എസ് കോമ്പൌ ണ്ടി ലുള്ള ഒരു ചെറിയ ഹാളിൽ അദ്ദേഹം  ഒരു  യോഗം വിളിച്ചു കൂട്ടി. സർവ്വകലാശാലയിലെ എല്ലാ സംഘടനാ നേതാക്കളെയും അദ്ദേഹം ക്ഷണിച്ചിരുന്നു. അതിൽ ഞാൻ മാത്രമേ പങ്കെടു ത്തൊളളൂ.ഞങ്ങൾ തമ്മിൽ അന്ന് അത്ര പരിചയം ഉണ്ടായിരുന്നില്ല.എങ്കിലും ഞാൻ യോഗത്തിൽ പങ്കെടുത്തു.

ആലോചനായോഗം കഴിഞ്ഞു കുറെ നാളുകള്ക്ക് ശേഷം ഒരു സുപ്രഭാതത്തിൽ കേൾക്കുന്നു. ഡോ. ജി. സിദ്ധാർത്ഥനെ രജിസ്ട്രാർ സ്ഥാനത്ത് നിന്നും സസ്പെന്റ് ചെയ്തു എന്ന്. അന്വേഷണ വിധേയമായിട്ടായിരുന്നു സസ്പൻഷൻ . രാജിസ്ട്രാരുടെ ഔദ്യോഗിക സൌകര്യങ്ങ ൾ  ഡോ. സി ദ്ധാർത്ഥൻ  അദ്ദേഹത്തിന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തു എന്നായിരുന്നു പ്രധാന ആരോപണം.. മാഞ്ഞാലുംമൂട്ടിൽ സ്വന്തമായി എഞ്ചിനീയറിങ് കോളേജ് തുടങ്ങുവാൻ ഉദ്ദേശിച്ച് യോഗം വിളിച്ചുകൂട്ടുവാൻ രജിസ്ട്രാരുടെ ഫോണും ഫാക്സും പ്രിന്ററും മറ്റും ഉപയോഗി ച്ചതാണ് ‘ഗുരുതര’മായ ആരോപണം. 


അന്ന് ആ യോഗത്തിൽ സംബന്ധിച്ചവരെ വിളിച്ചുവരുത്തി തെളിവെടുക്കുവാൻ സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പെടുന്ന അന്വേഷണക്കമ്മീഷൻ തീരുമാനിച്ചു. അതനുസരിച്ച് തെളിവെടുപ്പിനു ഹാജരാകണമെന്നുള്ള അറിയിപ്പ് എനിക്കു കിട്ടി . രജിസ്ട്രാരുടെ ഓഫീസിൽ വച്ചായിരുന്നു തെ ളിവെടുപ്പ്. ഞാൻ  ചെല്ലുമ്പോൾ യൂണിവേഴ്സിറ്റി പ്രസ്സ് സൂപ്രണ്ട് തമ്പാനെ അകത്തു വിസ്തരിച്ചുകൊ ണ്ടിരിക്കയായിരുന്നു. അതുകൊണ്ട് കുറെ സമയം പി. എ യുടെ മുറിയില് കാത്തിരിക്കേണ്ടിവന്നു.  വളരെ അവശനായിട്ടാണ് സൂപ്രണ്ട് പുറത്തു വന്നത്. ‘ശരിക്ക് കുടഞ്ഞ ലക്ഷണമുണ്ട്” എന്നു പിഎ എന്നോട് അടക്കം പറയുകയും ചെയ്തു. അകത്തു നിന്നു വിളി വന്നതിന്റെ അടിസ്ഥാനത്തിൽ ഞാൻ  മൊഴി നല്കാൻ കയറി. പ്രൊഫ. മോഹന് കുമാറിന്റെ നേതൃത്വത്തിലുളള സിൻ ഡി ക്കേറ്റ് അംഗങ്ങൾ ഉൾപ്പെട്ടതായിരുന്നു അന്വേഷണ കമ്മീഷൻ ഫൈനാൻസ് കമ്മിറ്റി കൺവീനർ കൂടി യായ ശ്രീ കോലിയക്കോട് കൃഷ്ണൻ നായരും അടൂരില് നിന്നുള്ള കേരളാ കോൺഗ്രസ് പ്രതിനിധി യായ സിൻഡിക്കേറ്റംഗ മായിരുന്നു കമ്മിറ്റിയിലെ  മറ്റൊരാൾ. 


“ഡോ. സിദ്ധാർത്ഥൻ വിളിച്ചു ചേർത്ത യോഗത്തിൽ ദത്തൻ പോയിരുന്നോ?”പ്രൊഫ. മോഹൻകുമാർ ചോദിച്ചു. 

“പോയിരുന്നു”  എന്റെ മറുപടി. 

“എന്തൊക്കെയാണ് അവിടെ ചർച്ച ചെയ്തത്?”അടുത്ത ചോദ്യം. 

“ആ യോഗം ഒരവധി ദിവസമായിരുന്നു.അതൊരു സ്വകാര്യ യോഗമായിരുന്നു. അതുകൊണ്ട് അവടെ നടന്നത് എന്താണെന്നു വെളിപ്പെടുത്താൻ പറ്റില്ല.”

“സത്യമറിയാനാണ് “ കോലിയക്കോട് പറഞ്ഞു. 

യോഗം നടന്നു എന്നുള്ളത് സത്യമാണ്. അതിനപ്പുറമുള്ള സത്യം വെളിപ്പെടുത്താൻ പറ്റില്ല.’’

എന്നു വച്ചാൽ  അന്വേഷണത്തോട് സഹകരിക്കില്ല എന്നാണോ?”

എങ്ങനെ വ്യാഖ്യാനിച്ചാലും കുഴപ്പമില്ല. മാത്രമല്ല ജീവനക്കാരുടെ  സ്വകാര്യ ജീവിതത്തില് ഇടപെ ടാനോ  കൈകടത്താനോ ഒരു സിൻഡിക്കേറ്റിനും അധികാരമില്ല.അവധി ദിവസങ്ങളി ലോ  ഓഫീസ് സമയം കഴിഞ്ഞോ ജീവനക്കാരന് മദ്യപിക്കാനോ  വ്യഭിചാരിക്കാനോ പോയെന്നയിരിക്കും. അതൊന്നും തിരക്കാൻ സിൻഡിക്കേറ്റിന്  അധികാരമില്ല.”

“ഡോ.സിദ്ധാർത്ഥനെ  അന്വേഷണ വിധേയമായിട്ടാണ് സസ്പൻറ് ചെയ്തിട്ടുള്ളത്. അത് സംബന്ധിച്ചുള്ള അന്വേഷണമാണിത്.”


 “സിൻഡിക്കേറ്റിലെ ചിലരുടെ താല്പര്യങ്ങൾക്കനുസരിച്ച് ചെയ്ത ഒരു കാര്യത്തിന് സാക്ഷിയാകേണ്ട ബാദ്ധ്യതയോ ചുമതലയോ എനിക്കില്ല. അതിനു വേണ്ടി എന്റെ സ്വകാര്യതയില് കൈ കടത്താൻ അവരെ അനുവദിക്കയുമില്ല.”  .ഞാന് പൂർത്തിയാക്കും മുമ്പേ കോലിയക്കോട് എന്തോ പറയാൻ തുനിഞ്ഞത് തടസ്സപ്പെടുത്തിക്കൊണ്ട് ഞാൻ  പറഞ്ഞു:”ജീവനക്കാരുടെ സ്വകാര്യതയില് ഇടപെടാന് സിൻഡിക്കേറ്റിനെ  ചുമതലപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും വകുപ്പ് ആക്റ്റിലൊ സ്റ്റാറ്റ്യൂട്ടിലൊ ഓർഡിനൻസിലോ കാണിച്ചു തന്നാൽ മതി ഞാന് നിങ്ങളുടെ എല്ലാ ചോദ്യങ്ങള്ക്കും ഉത്തരം പറയാം.”അതിനു മറുപടിയായി പ്രൊഫ. മോഹൻ കുമാർ ഒരു ഫോം ചൂണ്ടിക്കാട്ടി”ഇതിലൊന്ന് ഒപ്പിട്ടട്ട് പൊയ്ക്കൊ” എന്നായിരുന്നു.


അന്വേഷണ പ്രഹസനം ക്ലച്ച് പിടിക്കാതെ പോയതുപോലെ ഡോ. സിദ്ധാർത്ഥനെ എന്നെന്നേക്കു മായി പടിപ്പുറത്ത് നിർത്താൻ വേണ്ടി ഒരുക്കിയ മറ്റ് കെണികളും ഏറ്റില്ല. അദ്ദേഹത്തെനിരുപാധി കം തരിച്ചെടുക്കേണ്ടി വന്നു.സസ് പൻഷൻ തനിക്ക് ഗുണകരമായാണ് ഭവിച്ചതെന്ന് പിന്നീട് കണ്ട പ്പോൾ അദ്ദേഹം പറയുകയുണ്ടായി. നാരായണഗുരു കോളേജ് ഓഫ് എഞ്ചിനീയറിങ് തുടങ്ങാൻ ഇത്രപെട്ടെന്നു കഴിഞ്ഞത് അതുകൊണ്ടാണെന്നും പറഞ്ഞു. “എന്റെ സസ് പൻഷന് ദത്തനും ഒരു കാരണക്കാരനാണെന്നും നന്ദിയുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.എന്റെ പങ്ക് എന്താ ണെന്ന് അപ്പോൾ എനിക്കു മനസ്സിലായില്ല.പിന്നീട് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ്  അദ്ദേഹം പറഞ്ഞ തിന്റെ പൊരുൾ പിടികിട്ടിയത് . 


ആയിടയ്ക്ക് ആൾ  ഇന്ത്യാ ബാർ കൌൺസിൽ ലാ കോളേജ്ജുകളിലെ ഈവനിങ് ക്ലാസ്സുകൾ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇന്ത്യയിലെ മറ്റ് കോളേജുകളെല്ലാം അതനുസരി ച്ചെങ്കിലും തിരുവനന്തപുരത്തെ സ്വാശ്രയ ലാ  കോളേജ് മാത്രം പൂർവ്വാധികം കേമമായി ഈവനി ങ് ക്ലാസ്സിലേക്ക് അഡ്മിഷൻ നടത്തിയിരുന്നു. ഇത് ക്രമവിരുദ്ധമാണെന്നും അതുകൊണ്ട്അഡ്മിഷൻ റദ്ദാക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് സെനറ്റിൽ ഞാനൊരു പ്രമേയം അവതരിപ്പിക്കുകയും അത് പാസ്സാവുകയും ചെയ്തു. സെനറ്റിന്റെ സെക്രട്ടറി എന്ന നിലയ്ക്ക് സെനറ്റ് യോഗത്തിന്റെ   തീരുമാനങ്ങൾ ബന്ധപ്പെട്ടകക്ഷികളെ അറിയിക്കേണ്ടത് രജിസ്ട്രാറുടെ ചുമതലയാണ്.അതുകൊ ണ്ട് എന്റെ പ്രമേയത്തിന്റെ ഉള്ളടക്കം നടപ്പാക്കണമെന്ന് കാണിച്ചു അദ്ദേഹം ഈ സ്വാശ്രയ ലാ  കോളേജിന് കത്തയച്ചു. കേരള സർവ്വകലാശാലാ സിൻഡിക്കേറ്റിലെ മുതിർന്ന അംഗവും സർവ്വാ ധികാരിയുമായി സ്വയം ധരിച്ചിരിക്കുകയും ചെയ്തിരുന്ന കോളേജിന്റെ എല്ലാമെല്ലാം  ആയിരുന്ന അതിന്റെ ഡയറക്റ്റർ കത്ത് കിട്ടിയ ഉടനെ രാജസ്ട്രാറെ വിളിച്ചു വിരട്ടി.”തന്നെക്കാൾ വലിയരജി സ്ട്രാർമാരെ  ഞാൻ  കണ്ടിട്ടുണ്ട്. അവരാരും ഇതുപോലെ ഒരാജ്ഞയും ഞങ്ങളുടെ കോളേജിന് നേർക്ക് പുറപ്പെടുവിച്ചിട്ടില്ല.”എന്നൊക്കെയായിരുന്നു വിരട്ടൽ.”ഞാൻ എന്റെ ചുമതലമാത്രമാണ് ചെ യ്തത്”എന്നു വിശദീകരിച്ചിട്ടും അദ്ദേഹം അടങ്ങിയില്ല.”തന്നെ ഞാന് കാണിച്ചുതരാം”എന്നാ ക്രോശി ച്ചുകൊണ്ടാണ് സിൻഡിക്കേറ്റ് രാജാവ് ഫോൺ സംഭാഷണം അവസാനിപ്പിച്ചതത്രെ. .”അ ങ്ങനെഎന്നെ പുള്ളിയുടെ പവര് കാണിച്ചു തന്നതാണ് ഈ സസ് പൻഷൻ . അതുകൊണ്ടു ഏഞ്ചനീ യറിങ് കോളേജിന്റെ കാര്യത്തിന് ഓടിനടക്കാൻ ഇഷ്ടം പോലെ സമയം കിട്ടി.” ഒരു കള്ളച്ചിരി യോടെ സിദ്ധാർത്ഥൻ സാർ പറഞ്ഞു നിർത്തി.പിന്നീട് രജിസ്ട്രാർ സ്ഥാനം അദ്ദേഹം രാജിവയ്ക്കു കയും നാരായണഗുരുവിന്റെ പേരിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമിഴ്നാട്ടിലെമ്പാടും സ്ഥാപിക്കുകയും ചെയ്തു. .അകാലത്തിൽ  പൊലിഞ്ഞുപോയ സിദ്ധാർത്ഥൻ സാറിനും  അദ്ദേഹ ത്തിന് പാര പണിത ആ സിൻഡിക്കേറ്റ് കാരണവരും ഇന്നില്ല. രണ്ടു പേരുടെയും ഓര്മ്മകള്ക്ക്മു മ്പിൽ ആദരാഞ്ജലികൾ!                                                                                                                                                                                                                                                                                                                                                                                                                                                                                                                                                               







Wednesday, August 19, 2026

സർവ്വ സ്മരണ 47....... അക്കൌണ്ട് തർക്കം

പരീക്ഷയ്ക്കുവേണ്ടുന്ന ഉത്തരക്കടലാസുൾപ്പെടെയുള്ള സാമഗ്രികളും പരീക്ഷാ നടത്തിപ്പിനാവശ്യമായ ഫണ്ടും സർവ്വകലാശാല യഥാ സമയം ആഫീലിയേറ്റഡ് കോളേജുകളിൽ എത്തിക്കാറുണ്ട്. പരീക്ഷ കഴിഞ്ഞാലുടൻ ഇതിന്റെ  കണക്കുകൾ സർവ്വകലാശാലയ്ക്ക് സമർ പ്പിക്കണമെന്നാണ് നിയമം. മിക്ക കോളേജുകളും അതാത് വർഷമല്ലെങ്കിലും അധികം വൈകാതെ കണക്കുകൾ ഹാജരാക്കാറുണ്ട്.ഇല്ലെങ്കിൽ  സർവ്വകലാശാലയുടെ ഓഡിറ്റ് വിഭാഗം നടത്തുന്ന ഓഡിറ്റില് വീഴ്ച കണ്ടു പിടിക്കും. അത്തരം കോളേജുകൾക്കെതിരെ കഠിനമല്ലാത്തതാണെങ്കിലും ശിക്ഷണ നടപടികൾ കൈക്കൊള്ളാറൂമുണ്ട്. ഞാന് ജീവന ക്കാരുടെ പ്രതിനിധിയായി സെനറ്റിൽ ഉണ്ടായിരുന്ന കാലയളവില്  നടന്ന ഒരു ബഡ്ജറ്റ് മീ റ്റിങ്ങിൽ ഇത് സംബന്ധിച്ച് എന്റെ ഒരു ചോദ്യമുണ്ടായിരുന്നു.” പരീക്ഷാ നടത്തിപ്പിന് ശേഷം അവശേഷിച്ച പരീക്ഷാ സാമഗ്രികളും അഡ്വാൻസും തിരികെ നൽ കാത്ത ഏ തെങ്കിലും കോളേജുകള് ഉണ്ടോ?ഉണ്ടെങ്കില് ഏതൊക്കെ?അവയ്ക്കെതിരെ സർവ്വകലാ ശാല എന്തു നടപടികൾ സ്വീകരിച്ചു?”ഇതായിരൂന്നു ചോദ്യം. അത്തരം കോളേജുകള് ഉണ്ടെന്നും അവയുടെ ലിസ്റ്റ് മേശപ്പുറത്ത് വച്ചിട്ടുണ്ടെന്നും നടപടി സ്വീകരിച്ചുകൊണ്ടി രിക്കയാണെന്നും ആയിരുന്നു ഉത്തരം. ചോദ്യം സെനറ്റിൽ വന്നു. സെനറ്റിന്റെ മേശപ്പു റത്ത് വച്ച രേഖകളിൽ,അത്തരം നിയമലംഘനം നടത്തിയ കോളേജുകളിൽ ഒരെണ്ണം തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്വാശ്രയ ലാ കോളേജാണ്. ഈ കോളേജിന്റെ മാ നേജർ വര്ഷങ്ങളായി സിൻഡിക്കേറ്റില് ഉള്ള വ്യക്തിയാണ്. അടുപ്പിച്ച് രണ്ടു ടേമിൽ കൂടുതൽ സിഡിക്കേറ്റിൽ തുടരാന് നിയമം അനുവദിക്കാത്തതിനാൽ അന്ന് സിൻഡി ക്കേറ്റിൽ അംഗമാകാന് കഴിഞ്ഞില്ലെങ്കിലും അദ്ദേഹം അന്നും  സെനറ്റംഗമായി രുന്നു.അ  ദ്ദേഹത്തിന്റെ സഹോദരനും പ്രസ്തുത കോളേജിന്റെ ഡയറക്റ്റർ ബോഡംഗവും ആയ വ്യക്തി യാണ് അന്ന് സിൻഡിക്കേറ്റിലെ ഫൈനാൻസ് കമ്മിറ്റി കൺവീനർ  എന്ന നിലയ്ക്ക് എന്റെ ചോദ്യത്തിന് മറുപടി പറയേണ്ടയിരുന്നത്. ആദ്യമൊക്കെ വളരെ സമർഥമായ രീതിയിൽ അദ്ദേഹം അത് നിർവ്വഹിക്കുകയും ചെയ്തു. പക്ഷേ ചില അപ്രതീ ക്ഷിത ഉപചോദ്യങ്ങൾ എന്റെ ഭാഗത്ത് നിന്നും തുടരെ ഉണ്ടായപ്പോൾ ജ്യേഷ്ഠൻ പഠിപ്പിച്ചു കൊടുത്തിരുന്ന ഉത്തരങ്ങൾ പോരാതെയായി. അനിയൻ വെള്ളം കുടിക്കുന്നത് കണ്ടപ്പോൾ സഹായിക്കാന് എഴുന്നേറ്റു. അതുവരെ ഈ ചർച്ചയൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മട്ടിൽ തികച്ചും ഉദാസീനാനായിരുന്ന അദ്ദേഹം എന്നെ ആക്രമിച്ചു കൊണ്ട് എന്തോ പറയാൻ തുടങ്ങി. ഞാനും ഒരു മയവുമില്ലാതെ അദ്ദേഹത്തെ പ്രസംഗിക്കുവാൻ സമ്മതിക്കാതെ തടസ്സ വാദം ഉന്നയിച്ചുകൊണ്ടു പറഞ്ഞു :എന്റെ ചോദ്യങ്ങള്ക്ക് ബന്ധപ്പെട്ട സിൻഡിക്കേറ്റംഗം മറുപടി തരണം അല്ലെങ്കിൽ സെനറ്റിന്റെ അദ്ധ്യക്ഷനായ വൈസ് ചാൻസലർ തരണം.”എന്നെ തുടരാന് സമ്മതിക്കാതെ അദ്ദേഹം എന്തോ പറയാൻ തുടങ്ങിയപ്പോൾ.”അണ്ണനും അനിയനുമൊക്കെ വീട്ടിൽ മതി സെനറ്റിൽ വേണ്ടെന്നായി ഞാൻ. ഉടന് തന്നെ,ഫയൽ പരിശോധിച്ച് ഉചിത മായ മറുപടി ദത്തന് ചെയര് നല്കുമെന്ന് വൈസ് ചാൻസലർ ഉറപ്പ് നല്കി.പ്രശ്നം അവസാനിപ്പിച്ചു.         





Fans on the page

Wednesday, August 12, 2026

സർവ്വ.. സ്മരണ–45... ഒളിവു ജീവിതത്തിന്റ തുടക്കം

സാറിന്റെ വീട്ടിൽ നിന്നും ഇറങ്ങി  മെയിൻ റോഡിന്റെ അരിക് പറ്റി പാത്തും പതുങ്ങിയും കുറച്ചു ദൂരം നടന്നപ്പോള് ഒരു ഓട്ടോ കിട്ടി.വീട്ടിൽ ചെന്നു ബെല്ലടി ച്ചപ്പോൾ അമ്മയാണ് കതക് തുറന്നത്. എന്നെ കണ്ടപാടെ അമ്മ കരയാൻ തുട ങ്ങി. .ഒരു വിധത്തിൽ സമാധാനിപ്പിച്ചു കഴിഞ്ഞപ്പോൾ കഴിഞ്ഞ ദിവസം അവി ടെയുണ്ടായ സംഭവം അമ്മ വിവരിച്ചു. രാത്രി ഏറെ ഇരുട്ടും മു മ്പേ വീട്ടിലെത്തി യ പോലീസ് സംഘത്തലവൻ വളരെ സൌമ്യമായിട്ടാണ് പെരുമാറിയാതെന്ന് അമ്മ പറഞ്ഞു . ഞാൻ എവിടെയാണെന്നാണ് അവര്ക്കു അറിയേണ്ടിയിരുന്നത്. “അവൻ  രാവിലെ ഓഫീസിലേക്ക് പോയതാണ്.ഇത് വരെ തിരികെ വന്നില്ല.” എ ന്നു അറിയിച്ചപ്പോൾ അവര്ക്കു വീട് പരിശോധിക്കണമെന്നായി. വിസമ്മതം കൂടാതെ അമ്മ അതനുവദിച്ചു. തങ്ങളുടെ ഡ്യൂട്ടിയുടെ ഭാഗമാണ് ;മറ്റൊന്നും വി ചാരിക്കരുത് എന്നൊക്കെ എസ്.ഐഅമ്മയെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. .എന്നെ വീട്ടിൽ കാണാത്തതിനെ തുടർന്ന് “മോൻ വരുമ്പോൾ ഞങ്ങൾ അന്വേ ഷിച്ചു വന്നിരുന്ന വിവരം പറയണം”എന്നു പറഞ്ഞ് പോലീസ് സംഘം തിരിച്ചു പോയി.


സെനറ്റ് ഹാൾ കോമ്പൌണ്ടിൽ നിന്നും പ്രശാന്ത് നഗർ ലാക്കാക്കി പാഞ്ഞുവന്ന  പോലീസ് സംഘം ഹൌസിങ് കോളനിയിലെ എന്റെ വീട് കണ്ടുപിടിക്കാന് അ ല്പം ബുദ്ധിമുട്ടി.കോളനിയിൽ താമസിച്ചിരുന്ന (വാടകക്കുംഅല്ലാതെയും) യൂണി വേഴ്സിറ്റി ജീവനക്കാരുടെ വീടുകളിൽ പലതിലും മുട്ടിയാണ് എന്റെ വാസസ്ഥ ലം കണ്ടെത്തിയത്.അതുകൊണ്ടു എന്നെ പോലീസ് തപ്പിയകത്താക്കി എന്നു അവരൊക്കെ വിശ്വസിച്ചു. 


അമ്മ നിർബ്ബന്ധിച്ചിട്ടും ബ്രേക്ക് ഫാസ്റ്റ് പോലും കഴിക്കാതെ രാവിലെ തന്നെ ഞാന് സ്ഥലം വിട്ടു.തിരുനല്ലൂർ സാറിന്റെ വീട്ടിലേക്കല്ല എന്നെ അനുഗമിക്കാൻ സംഘടന ചുമതലപ്പെടുത്തിയ ആൾ എന്നെ കൊണ്ടുപോയത്. എം. എൽ. എ ഹോസ്റ്റലിലേക്കാണു. അവിടെ മണ്ണാർക്കാട് എം. എൽ. എ യുടെ മുറി എനിക്കാ യി തയ്യാറാക്കിയിരുന്നു.കൂടുതൽ സുരക്ഷിതവും സൌകര്യപ്രദവും അവിടമാ ണെന്ന് സമരസമതി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഷെൽറ്റർ മാറ്റം.അന്ന് അവിടെ താമസിക്കുന്നതിന് ഇന്നത്തെ പോലെ കര്ശന നിയന്ത്രണ ങ്ങൾ ഇല്ലായിരുന്നു. സ്പീക്കറുടെ ഉത്തരവില്ലാതെ അവിടെ കയറി അറസ്റ്റ്  ചെയ്യാ ൻ പൊലീസിന് കഴിയുമായിരുന്നുമില്ല. അന്ന് സ്പീക്കർ ശ്രീ. വി. എം . സുധീരനാ യിരുന്നു. അദ്ദേഹം എതിർ കക്ഷികളോട് പോലും അന്യായമായി ഒന്നും പ്രവർ ത്തിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുമുണ്ടായിരുന്നു. തന്നെയുമല്ല ഞാന് താമസിക്കു ന്ന മുറിയിലിരുന്നാൽ യൂണിവേഴ്സിറ്റിക്ക് സമീപം നടക്കുന്ന സമര പരിപാടികള് വ്യക്തമായി കാണുകയും ചെയ്യാം. സമര സമിതിയുടെഅത്യാവശ്യം ചില ആ ലോചനകള് ആമുറില് വച്ച് നടത്തുവാനും പറ്റും.അതുകൊണ്ട് 15 ദിവസം കഴി ഞ്ഞു അടുത്ത  നിയമസഭാ സമ്മേളനം ആരംഭിക്കും വരെ അവിടെ തന്നെയാണ്  താമസിച്ചതു. സമരം ഒത്തു തീർപ്പാക്കാൻ ഭരണ കക്ഷിയിൽ പ്പെട്ട ചില പാർട്ടി കളും ശ്രമിച്ചെങ്കിലും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുടെയും കടും പിടു ത്തം മൂലം എല്ലാം വിഫലമായി.അടുത്തെങ്ങും സമരം അവസാനിക്കില്ല എന്നു തോന്നിയതിനാൽ നിയമസഭാ സമ്മേളനത്തിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി യപ്പോൾ ഒരു രാത്രിയിൽ തിരുനല്ലൂർ സാറിന്റെ വീട്ടിലേക്കു ഞാൻ ഏടുംകെട്ടു മെടുത്തു യാത്രയായി.   






Fans on the page

സർവ്വ .. സ്മരണ – ഒളിവിൽ പോയപ്പോൾ

പ്രീഡിഗ്രി പരീക്ഷകളുടെ  മൂല്യനിർണ്ണയ ക്യാമ്പുകൾ ആരംഭി ച്ച തിന്റെ പി ന്നാലെയാണ് പ്രീഡിഗ്രിബോഡ് വിരുദ്ധ സമരം പ്രഖ്യാപിച്ചത്. അടുത്ത ദിവസം തന്നെ സമരം നിയമ വിരുദ്ധമാണെന്ന് സര്ക്കാര് പ്രഖ്യാപിക്കുകയും പരീക്ഷാ ജോലികൾ എസ്മ നിയമത്തില് (essential service  maintenance act)ഉൾപ്പെടുത്തിക്കൊണ്ട് ഉത്തരവിറ ക്കു കയും ചെയ്തു. തൊട്ടടുത്ത ദിവസം മുതൽ പണിമുടക്കുന്ന ജീ വനക്കാരെ എസ്മ അനുസരിച്ച്  ക്യാമ്പില് നിന്നും പരീക്ഷാ സെക് ഷനുകളിൽ നിന്നും അറസ്റ്റ് ചെയ്യാന് ആരംഭിക്കുകയും ചെയ്തു. അതിനടുത്ത ദിവസം മുതൽ തിരുവനന്തപുരത്ത് സർവ്വകലാശാലാ ഓഫീസിന് മുമ്പിൽ സമരസമിതി നേതാ ക്കൾ നിരാഹാര സത്യാഗ്രഹം തുടങ്ങി.സമരസമിതിയിലെ ഘടകസംഘടനക ളിലെ ഓരോ നേതാക്കളാണ് സത്യാഗ്രഹം അനുഷ്ഠിക്കുന്നത്. അന്ന് വൈകുന്നേ രം സത്യഗ്രഹപന്തലിൽ ഞങ്ങൾ സമര ഗതി വിശകലനം ചെ യ്തുകൊണ്ടിരിക്കു മ്പോൾ ഒരു പോലീസ് ജീപ്പ് സെനറ്റ് ഹാൾ കോമ്പൌണ്ടിലേക്ക് ഇരച്ചു പാഞ്ഞു പോകുന്നത് കണ്ടു. യൂണിവേഴ്സിറ്റി സെക്യൂരിറ്റി ഓഫീസറുടെ മുറിയിലേക്കാണ് എസ്. ഐ യും സംഘവും പോകുന്നതെന്ന് മനസ്സിലാക്കി നമ്മുടെ സി.ഐ.ഡി കൾ അവരെ പിന്തുടര്ന്നു. 

അവര്ക്കു കിട്ടിയ വിവരമനുസരിച്ച് സോമശേഖരൻ നായരെയും ദത്തനെയും ശ്രീധരന് നായരെയും കസ്റ്റഡിയിൽ എടുക്കാനാണ് വന്നിരിക്കുന്നത്. ഇപ്പോൾ 

ദത്തനെ അറസ്റ്റ് ചെയ്യാന് പ്രശാന്ത് നഗറിലെ വീട്ടിലേക്കു പോയിരിക്കയാണ്. ഞാന് പന്തലില് ഉള്ളകാര്യം പോലീസുകാർ അറിഞ്ഞില്ല. കാരണം എന്നെ അവ ര്ക്കു അറിഞ്ഞുകൂടാ. മറ്റ് രണ്ടു പേരും അവിടെ എത്തിയിരുന്നുമില്ല.പന്തലി ലുള്ളവർ ഒന്നടങ്കം ഞാൻ മാറിനില്ക്കാന് നിർബ്ബന്ധിച്ചു .വേറെ ഏതെങ്കിലും നേതാക്കൾ കൂടി വന്നിട്ട് ആലോചിച്ചു തീരുമാനിക്കാം എന്നു പറഞ്ഞ് അവിടെ ത്തന്നെ നിന്നു. ഏതാനും നിമിഷം കഴിഞ്ഞപ്പോൾ സോമശേഖരൻ നായര് പന്തലില് വന്നു. വിവരം അറിഞ്ഞ അദ്ദേഹം എന്നെയും വിളിച്ചുകൊണ്ട് പുറത്തേക്കിറങ്ങി .”ഇവിടെ നിലക്കുന്നതു സേഫല്ലാ”എന്നു പറഞ്ഞ് രണ്ടു പേരും കൂടി അവിടെ നിന്നും നിഷ്ക്രമിച്ചു.യാതൊരു കാരണവശാലും പിടികൊടുക്ക രുതെന്നും ഏതെങ്കിലും ബന്ധക്കളുടെയോ കൂട്ടുകാരുടെയോ കൂടെ ഇന്നു രാത്രി കഴിഞ്ഞു  കൂട്.. നാളെ ഏതെങ്കിലും സുരക്ഷിതമായ ഷെൽറ്റർ കണ്ടെത്താമെന്നും അ ദ്ദേഹം പറഞ്ഞു.ഈ സമയം കൊണ്ട്  എ. കെ. ജി സെന്റ റിന്റെ മുൻ വശത്ത് കൂടി ട്യൂട്ടേഴ്സ് ലെയിനിൽ എത്താറായിരുന്നു. അപ്പോൾ അതുവഴി വന്ന ഓട്ടോയിൽ എന്നെ കയറ്റി അദ്ദേഹം യാത്ര പറഞ്ഞു. നിങ്ങൾ എങ്ങനെ പോകും എന്നചോദ്യത്തിന്,ഞാൻഎങ്ങനെയെങ്കിലുംരക്ഷപ്പെട്ടോളാം. എന്നു പറഞ്ഞ് പിരിഞ്ഞു. 


ഞാൻ ഞങ്ങളുടെ പഴയ സെക്രട്ടറി ശശിധരൻ നായരുടെ( നെയ്യാറ്റിൻകര ശശി) കവടിയാറിലുള്ള വീട്ടിലേക്കാണ് പോയത്. അവിടെ ചെന്നപ്പോൾ വീട് പൂട്ടിയി രിക്കുന്നു.അദ്ദേഹമില്ലെങ്കിൽ യൂണിവേഴ്സിറ്റി ജീവനക്കാരിയായ ഭാര്യ ഗീതയെ ങ്കിലും അവിടെ കാണുമായിരിക്കും എന്ന വിശ്വാസത്തിലാണ് അവിടേക്കു വച്ച് പിടിച്ചത്.നേരം ഇരുട്ടിയതിനാൽ ആരുടെയും കണ്ണിൽ പ്പെടാതെ എവിടെങ്കിലും ചെന്നെത്താമെന്ന ധൈര്യത്തിൽ അവിടെ നിന്നും ഇറങ്ങി നടന്നു. ഏതെങ്കിലും ലോഡ്ജിൽ  താങ്ങാം എന്നു വിചാരിച്ചാണ് നടന്നു തുടങ്ങിയതെങ്കിലും അവിടെ അടുത്തുള്ള ഒരു സുരക്ഷിത സ്ഥാനം പെട്ടെന്ന്  ഓര്മ്മ വന്നു–. ശ്രീ തിരുനല്ലൂർ കരുണാകരൻസാറിന്റെ വീട്. മെയിന് റോഡ് ഒഴിവാക്കി ഇടുക്ക് വഴിയിലൂടെ അവിടെ എത്താമെന്നതും ഒരു അനുകൂല ഘടകമായി.അദ്ദേഹം അന്ന് പി. എസ്. സി മെംബ ർ സ്ഥാനത്ത് നിന്നും വിരമിച്ച് കുടുംബ സമേതം കവടിയാറിൽ വാട കയ്ക്ക് താമസിക്കയായിരുന്നു. മുമ്പ് പലപ്പോഴും അവിടെ പോയിട്ടുണ്ടെങ്കിലും അസമയത്ത് എന്നെക്കണ്ടപ്പോൾ സാര് ഒന്നമ്പരന്നു. വിവരങ്ങള് അറിഞ്ഞപ്പോൾ പൊട്ടിച്ചി രിച്ചുകൊണ്ട് “സമരം തീരും വരെ ദത്തൻ ഇവിടെ താമസിച്ചാൽ മതി” എന്നായി സാർ.എങ്കിലും പിറ്റേന്ന് നേരം വെളുത്തപ്പോൾ തന്നെ ഞാന് വീട്ടിലേ ക്കു തിരി ച്ചു. സമരപ്പന്തലില് നിന്നും നിന്ന നിൽപ്പിൽ മുങ്ങിയതാണ്. ആവശ്യ ത്തിന് വസ്ത്രം എടുക്കണം. രാവിലെ വീട്ടിൽ നിന്നും ഓഫീസിലേക്ക് പോന്ന താണ്. അന്ന് തിരികെ ചെല്ലാഞ്ഞു അമ്മയും സഹോദരിയും ഉൽക്കണ്ഠപ്പെട്ടി രി യ്ക്കുന്നുണ്ടാകും. എന്നെല്ലാം ഓർത്തപ്പോൾ ഉടന് തന്നെ വീട്ടിലെത്തണം എന്നു തീരുമാനിക്കുകയാണുണ്ടായത്. ഇ രുട്ടിയിട്ട് പോയാല് പോരേ എന്നു സാർ ആദ്യം തട സം പറഞ്ഞെങ്കിലും കാര്യങ്ങള് മനസ്സിലായപ്പോൾ പോയിട്ട് വരാൻ സമ്മതി ച്ചു.





Fans on the page

Sunday, August 9, 2026

സർവ്വ,,സ്മരണ--46 ഗവർണ്ണറും ദേശീയഗാനവും മൈക്ക് ഓപ്പറേറ്ററും .

കാര്യവട്ടം കാമ്പസ്സിൽ പുതുതായി തുടങ്ങു ന്ന ഡിപ്പാർട്ട്മെൻ്റിൻ്റെ ഉദ്ഘാടനം. ഉദ്ഘാട കൻ അന്നത്തെ ഗവർണ്ണർ സിക്കന്ദർ ഭക്ത്.അദ്ധ്യക്ഷൻ വൈസ് ചാൻസലർ. വകുപ്പദ്ധ്യക്ഷൻമാരും ഫാക്കൽറ്റി ഡീൻ മാരും സിൻഡിക്കേറ്റംഗ ങ്ങളും സംഘടനാ നേതാക്കളും ജീവനക്കാ രും ഉൾപ്പെടെ വലി യ ഒരു ജനാവലി സന്നിഹി തരായിരുന്ന വൻ ചടങ്ങു .എല്ലാവരും ഹാളിൽ പ്രവേശിക്കേണ്ട  താമസം ദേശീയഗാന ആലാപനം ആരംഭി ക്കയായി.


ദേശീയ ഗാനാലാപനം തീർന്നതും അറ്റൻഷ നിൽ നിന്നിരുന്ന ഗവർണ്ണർ മുന്നോട്ടാഞ്ഞ് മൈക്ക് ഓപ്പറേറ്ററെ കടന്നു പിടിക്കുന്നതാണ് ഞങ്ങൾ കണ്ടത്. അയാളെ ഗവർണ്ണർ അ പ്പോൾ തല്ലുമെന്നു തോന്നി. ഹിസ് എക്സല ൻസി യുടെ കൈ പൊങ്ങിയപ്പോൾ വി.സി യും രജിസ്ട്രാറും മറ്റും ചേർന്നു തടഞ്ഞില്ലാ യിരുന്നെങ്കിൽ മൈക്ക് ഓപ്പറേറ്റർ നാലായി മടങ്ങി താഴെ വീഴുമായിരുന്നു. ‘ ഇംഗ്ലീഷിലും ഹിന്ദിയിലും എന്തൊക്കയോ അദ്ദേഹം ആ സാധുവിനു നേരേ ആക്രോശിക്കുന്നുണ്ടായി രുന്നു. ,ഞാനൊന്നും ചെയ്തില്ല സാർ ‘ എന്ന് ആ പാവം ആവർത്തിച്ചു പറയുന്നുണ്ടായി രുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മുൻ നിരയിൽ ‘ നിന്നിരുന്ന  ഞങ്ങൾക്കു പോലും മനസ്സിലായില്ല.

 ‘

തിരുവനന്തപുരം പുളിമൂടിനു സമീപമുണ്ടാ യിരുന്ന അജന്താ സൗണ്ട്സാണു യൂണി വേ ഴ്സിറ്റിയിലെ മിക്കപരിപാടികൾക്കും മൈക്ക്  അറേഞ്ച് ചെയ്തിരുന്നതു. അവിടത്തെ ജോ ലിക്കാരെല്ലാം മിടുക്കരും മര്യാദക്കാരുമായി രുന്നു. ഉത്തരേന്ത്യക്കാരനായിരുന്ന ഗവർ ണ്ണർ സംസ്കാരസമ്പന്നനും സർവ്വകലാശാലയോടും നമ്മുടെ നാടിനോടുംസ്നേഹ വും കുറുംപുലർത്തിയിരുന്ന മാന്യൻ. തന്റെ മതവിശ്വാസമോ രാഷ്ട്രീയമോആരുടെ മേലും അ ടിച്ചേല്പിക്കാൻ ശ്രമിച്ചിട്ടില്ലാത്ത വിവേകശാലി. ഇപ്പോഴത്തെപ്പോലെ ആർ. എസ് .എസ് കൃമി കടിയൊന്നും തീരെ ഇല്ലാത്ത രാജ്യസ്നേഹി. അങ്ങനെയുള്ള അദ്ദേ ഹം എന്തിനാണു ഇത്ര ക്ഷുഭിതനായതെന്നു തീരെ മനസ്സിലായില്ല.


ഉദ്ഘാടനമെല്ലാം കഴിഞ്ഞ് പോകും വഴിക്കാണ് എന്താണ് സംഭവിച്ചതെന്ന്അറിഞ്ഞത് .

ഗവർണ്ണറും മറ്റു പ്രമുഖരും ഹാളിൽ പ്രവേശി ച്ച് ശരിക്കും നില്പുറപ്പിക്കുന്നതിനു മുമ്പേ ദേശീയ ഗാനം മുഴങ്ങി. അന്നത്തെ പതിവനുസരിച്ച് ഓഡിയോ കാസറ്റിൽ നിന്നാണ് പ ല യോഗങ്ങളിലും ജനഗണമന കേട്ടിരുന്നതു. ‘ ഇവിടെയും അങ്ങനെ ആയിരിക്കുമെ ന്നും അത് മൈക്ക് ഓപ്പറേറ്റേർ ചെയ്തതാണെ ന്നും ഗവർണ്ണർ ധരിച്ചു. ദേശീയ ഗാനത്തെ ബഹുമാനിച്ചു ശീലമുള്ള അദ്ദേഹത്തിന് ദേശീയഗാനത്തെ ബോധപൂർവ്വം അവഹേ ളി ക്കുന്നതിനുള്ള ശ്രമമായി തെറ്റിദ്ധരിച്ചിട്ടുണ്ടാകും.സത്യത്തിൽ ‘ മൈക്ക് ഓപ്പറേറ്റർ തീർത്തും നിരപരാധിയായിരുന്നു. 


യൂണിവേഴ്സിറ്റി ജീവനക്കാരുടെ ഒരു ഗായക സംഘമുണ്ടായിരുന്നു. സംഘടനാഭേ ദമെ ന്ന്യേ പാടാനറിയാവുന്നവരുടെ ഒരു കൂട്ടമായിരുന്നു അത്. പെൻഷൻ പറ്റിയിട്ടും ഇ പ്പോഴും ആ ഗായക സംഘം നിലനിൽക്കുന്നു, മധുര മനോഹര ശബ്ദവുമാ യി.ആ ഗായ ക സംഘമാണ് പണി പറ്റിച്ചത്. കാസറ്റിനും മൈക്കു കാരനുംഇതിൽ യാതൊരുപങ്കുമി ല്ല. ഗവർ ണ്ണറും സംഘവും സമ്മേളനഹാളിൽ പ്രവേ ശിച്ചു അവരവരുടെ സ്ഥാനങ്ങളി ൽ നിൽക്കുമ്പോൾ ദേശീയഗാനം ആലപിക്കാൻ തുട ങ്ങണമെന്നായിരുന്നു സംവിധാ യകരുടെ നിർദ്ദേശം. ഇവിടെ ടൈമിംഗ് ലേശം തെറ്റിപ്പോയി. സദസ്യർ കാണാതെ മറ ഞ്ഞാണ് ഗായകർ നിന്നിരുന്നത്. അതാണ് ടൈമിംഗ് തെറ്റിപ്പോയതും കൂട്ടക്കുഴപ്പങ്ങൾ ക്കെല്ലാം കാരണമായതും.







Fans on the page

Saturday, August 8, 2026

സർവ്വകലാശാലാ സ്മരണ ...40 പ്രിയപ്പെട്ട സുഹൃത്തും പ്രിയപ്പെട്ട ശത്രുവുo

‘’എൻ്റെ പ്രയപ്പെട്ട സുഹൃത്ത് ഡോ. സുകുമാർ അഴീക്കോടിനെയും. എൻ്റെ പ്രിയപ്പെട്ട ശത്രു ദത്തനെയും വീണ്ടും കാണാമല്ലോ എന്ന ചിന്ത കൊണ്ടാണ് കേരളാ യൂണിവേഴ്സി റ്റി സ്റ്റാഫ് അസോസിയേഷൻ്റെ ഈ 14-ാം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാമെന്ന് ഞാൻ സമ്മതിച്ചതു തന്നെ.’’ കേരള സർവ്വകലാശാല വൈസ് ചാൻസലറായിരുന്ന ശ്രീ. പി. എസ് ഹബീബ് മുഹമ്മദിൻ്റെ വാക്കുകളാണിത്. വി.സി. ആയി നാലുവർഷത്ത പ്രഗത്ഭമായ സേവനം പൂർത്തിയാക്കി പോയ ശേഷം തിരുവനന്തപുരത്ത് അദ്ദേഹം  വീണ്ടും വന്നത് അസോസിയേഷൻ്റെ ഈ സമ്മേ ളനത്തിൽ സംബന്ധിക്കാനാണ്. യോഗ ത്തി ൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കണമെന്ന് ഞങ്ങൾ ആഭ്യർഥിച്ച ഉടന് തന്നെ സന്തോഷത്തോടെ വരാമെന്ന് സമ്മതിച്ചതിന് പിന്നിൽ ഇങ്ങനെ ഒരു രഹസ്യ ഉദ്ദേശ്യം ഉണ്ടായിരുന്നു എന്നു അദ്ദേഹം പറയുമ്പോഴാണ് ഞങ്ങൾ അറിയുന്നത്. 


സർവ്വകലാശാലയുടെ ഏറ്റവും പ്രധാനപ്പെട്ട അധികാരിആയ വൈസ് ചാൻ സലറും അനദ്ധ്യാപകജീവനക്കാരുടെ സംഘടനാ നേതാവും തമ്മില് സ്വാഭാ വികമായുണ്ടാ കാവുന്ന എതിർപ്പിനപ്പുറം,  അദ്ദേഹം പ്രസംഗത്തി ല്  സൂ ചിപ്പിച്ചതു പോലുള്ള ശത്രു തയൊന്നും ഞങ്ങൾ തമ്മില് ഉണ്ടായിരുന്നതായി ഓർക്കു ന്നില്ല.എങ്കിലും ചിലപ്പോഴൊ ക്കെ ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട് എന്നത് നേരാണ്. വലിയ വിദ്യാഭ്യാസ വിചക്ഷണരെന്നു പേരുകേട്ട പല മുൻ ഗാമികളെക്കാളും ഭംഗിയായി നാലു വർഷം സർവ്വകലാശാലയെ നേരായ വഴിക്കു നയിക്കാന് കഴിഞ്ഞു എന്ന അഭിപ്രായമാണ് അദ്ദേഹത്തെ കുറിച്ച്  ഭൂരിപക്ഷം ജീവനക്കാർ ക്കും ഉണ്ടായിരുന്നത്.ഒഡീഷയിലെ ഗവർണ്ണറുടെ  സെക്രട്ടറി വരെയുള്ള പല ഉന്നത പദവികളും  അലങ്കരിച്ചതിന്റെ പരിചയസമ്പത്ത് സർവ്വകലാ ശാലാ ഭരണത്തിൽ അദ്ദേഹത്തിന് ഏറെ സഹായകരമായിട്ടുണ്ട്.എന്റെ വ്യക്തിപര മായ നേട്ടങ്ങൾക്ക് വേണ്ടിയല്ല ഞാന് അദ്ദേഹത്തോട് കലഹിക്കുന്നതെന്നും സ്വന്തം കാര്യസാദ്ധ്യത്തിനല്ല അദ്ദേഹം ഞങ്ങളുടെ ചില ഡിമാന്റുകള്ക്ക് വഴിപ്പെടാത്തതെ ന്നും ബോദ്ധ്യമുള്ളതുകൊണ്ടും ഇത്തരം എതിർപ്പുകളെ അനിവാര്യമായ വിയോജിപ്പു കളായി കാണാനും പരസ്പരം കഴിഞ്ഞിരുന്നതു കൊണ്ട് നിത്യശത്രുതക്കു യാതൊരു സാദ്ധ്യതയും ഇല്ലായിരുന്നു എന്നതാണ് വാസ്തവം. പക്ഷേ അദ്ദേഹത്തിന്റെ ഭരണകാ ലം മറ്റ് കാലഘട്ടങ്ങളില് നിന്നും പലതു കൊണ്ടും പ്രയാസം നിറഞ്ഞതായിരുന്നു. പ്രീഡിഗ്രി കോഴ്സ് കോളേജു കളിൽ നിന്നു വേർപ്പെടുത്തി പുതിയ ഒരു ബോർഡ് സ്ഥാ പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉടലെടുത്ത സമരപരമ്പരകളും അതിനെ നേരിടാന് സർക്കാർ കൈക്കൊണ്ട ജനാധിപത്യ വിരുദ്ധ നടപടികളും കൊണ്ട് വിദ്യാഭ്യാസ മേഖലയാകെ  കലുഷമായ കാലമായിരുന്നു അത്. സർവ്വ കലാശാലാ ജീവനക്കാരുടെ സമരത്തെ നേരിടാന് സർക്കാർ കൈക്കൊണ്ട മനു ഷ്യത്വ രഹിതനടപടികളോട് യോജിക്കാൻ കഴിയാത്തപ്പോഴും പ്രൊവൈസ് ചാൻസല റും വിദ്യാഭ്യാസ മന്ത്രിയുമായുള്ള ഹോട്ട് ലൈൻ കണക് ഷൻ മൂലം മനസ്സില്ലാമനസ്സോ ടെ പലതിനോടും സന്ധി ചെയ്യേണ്ടി വന്നതിലുള്ള ആത്മ സംഘർഷങ്ങളും അദ്ദേഹ ത്തെ വല്ലാതെ അലട്ടിയിട്ടുണ്ടാകാം.ആ നിലയ്ക്ക് എന്നെ ശത്രു എന്നു വിശേഷിപ്പിച്ച ത് വിപരീതാർഥത്തിലാകാനേ തരമുള്ളൂ .അസോസിയേഷനോട് വളരെ സൌഹാർദ്ദ പരമായിരുന്നു അദ്ദേഹത്തിന്റെ സമീ പനം. അതിനു ഉലച്ചിൽ തട്ടിയത് പ്രീഡിഗ്രി ബോ ഡ് വിരുദ്ധ സമര സമയത്താണ്. 


മറ്റ് രണ്ടു സംഘടനകൾക്കും പ്രസിദ്ധീകരണങ്ങള് ഉണ്ടായിരുന്നെങ്കിലും അസ്സോ സി യേഷന്റെ പ്രസിദ്ധീകരണമായ ‘ശര’ത്തിനോട് ആയിരുന്നു അദ്ദേഹത്തിന് പ്രതി പ ത്തി. അത് അദ്ദേഹം പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. ഒരു ലക്കം കിട്ടിയില്ലെങ്കി ൽ പേഴ്സണൽ സ്റ്റാഫിലുള്ള ആരെയെങ്കിലും വിട്ടു ശരം വാങ്ങുമാ യിരുന്നു. അധികാ രി കളെ പൊതുവേയും വൈസ് ചാൻ സലറെ  വിശേഷിച്ചും ശരത്തിലൂടെ  അതി നി ശിതമായി വിമർശിക്കാറുണ്ടായിരുന്നു. അതെല്ലാം ശരി യായ അർഥത്തിൽ ഉൾക്കൊ ണ്ട് പരിഹാരം കാണാൻ അദ്ദേഹം ശ്രമിച്ചിട്ടുമുണ്ട്. വി.സിയുമായി പരിചയപ്പെടും മുമ്പ് തന്നെ 'ശര'ത്തിലെ ഒരു വാർത്തയുടെ അടിസ്ഥാനത്തിൽ നടപടികൈക്കൊ ള്ളാൻ ഉത്തരവിടുകയുണ്ടായി.അത് ഒരു സെനറ്റ് യോഗത്തില് പ്രഖ്യാപിക്കുകയും ചെയ്തു.  



   







Fans on the page

Sunday, July 19, 2026

സര്‍വ്വ…… സ്മരണ–29 പുത്തനച്ചി പുരപ്പുറം തൂത്തപ്പോള്‍…..

ഡോ.എ.വി.വര്‍ഗീസ്‌ വൈസ്ചാന്സലരായി അധികാരമേറ്റിട്ട് അധികനാളായില്ല.വളരെ വര്‍ഷങ്ങളായി അമേരിക്കയില്‍ ജോലിയിലായിരുന്ന അദ്ദേഹത്തിനു കേരള യൂണിവേ ഴ്സിറ്റിയില്‍ ജീവനക്കാര്‍  ഓഫീസ് അച്ചടക്കം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ചെറി യ സംശയം. വരുന്നതിനും പോകുന്നതിനും സമയക്ളിപ്തതയില്ല;മിക്കവാറും പേരും  ഓഫീസ് സമയത്ത് കറങ്ങി നടക്കുന്നു തുടങ്ങി നിരവധി ആക്ഷേപങ്ങള്‍ ചാര്‍ജെടുക്കും മുമ്പ് തന്നെ അദ്ദേ.ഹത്തിന്റെ കാതിലെത്തിയിരുന്നു.ഇവിടെ എത്തിയ പ്പോള്‍ കുറെ യൊക്കെ വാസ്തവമാണെന്ന് തോന്നിത്തുടങ്ങി.പിന്നെ അമാന്തിച്ചില്ല. നേരെ ആക് ഷനി ലേക്കു നീങ്ങി.രാജിസ്ട്രാര്ശ്രീ സി കെ.ദേവസ്സിയുടെ ഉറച്ച സപ്പോര്‍ട്ടും കൂടി ആയപ്പോ ള്‍ ആവേശം കൂടി.സര്‍വ്വകലാശാലയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയുംസേവിക്കു കയും ചെയ്ത അവര്‍ രണ്ടു പേരും ഇന്ന് ജീവിച്ചിരിപ്പില്ല.


ഓഫീസ് സമയം തുടങ്ങുന്നതിനും മുമ്പേ ഓഫീസിന്റെ പ്രധാന വാതില്ക്കലും പിറകി ലെ വാതില്‍ക്കലും ഫിനാന്സിന്റെ കവാടത്തിലും  പരീക്ഷാ വിഭാഗത്തിന്റെ മുമ്പി ലും മാറി മാറി നിന്ന് .കൈയില്‍ കിട്ടിയ കുറേപേരെ ശാസിച്ചും ഉപദേശിച്ചും താക്കീത് നല്‍കിയും വിട്ടു.എന്നിട്ടും പൂര്‍ണ്ണ തോതില്‍ അച്ചടക്കം ആയോ  എന്ന് രണ്ടു പേര്‍ക്കും സംശയം.10.15 കഴിയുമ്പോള്‍ മുന്‍പിലെ രണ്ടു ഗേറ്റും അടയ്ക്കുന്നതുള്‍പ്പെടെ പലപരി  പാടികളും ആലോചിച്ചു.എന്നാല്‍ അത് നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധി മുട്ട് പരി ഗണിച്ച് തല്ക്കാലം വേണ്ടെന്നു വച്ചു.പകരം വി.സിയും രജിസ്ട്രാറും കൂടി പ്രധാന ഗേറ്റി ല്‍  നിന്ന് നിയന്ത്രിക്കാമെന്ന് തീരുമാനിച്ചിരിക്കണം.അധികാരി ദ്വന്ദത്തിനല്ലാതെ ഈ അച്ചടക്ക ഓപ്പറേഷനില്‍ മറ്റാര്‍ക്കും പങ്കില്ലാതിരുന്നതിനാലാണ് ഇങ്ങനെ പറയേണ്ടി വ ന്നത്.

എന്തായാലും ഒരുദിവസം രാവിലെ 10.15 ആയപ്പോള്‍ ഓഫീസിനു മുമ്പിലുള്ള മഹാക വി കുമാരനാശാന്‍ പ്രതിമയെ വലം വച്ച് ഓഫീസിനകത്തേക്ക് കയറാന്‍ വന്ന ഒരു സ്ത്രീയേയും പെണ്‍കുട്ടിയേയും രജിസ്ട്രാര്‍ തടയുന്നു.അവരോട് ആദ്ദേഹം എന്തൊക്ക യോ സംസാരിച്ചു. ഉടന്‍ തന്നെ അകത്തേക്ക് കയറ്റി വിടുന്നു.നേരെ എന്‍ക്വയറി കൌണ്ടറിലേക്ക് നീങ്ങിയ അവരെ ഞാന്‍ പിന്തുടര്‍ന്നു.ഗേറ്റിനടുത്ത് നിന്ന ആള്‍ എന്താണ് പറഞ്ഞതെന്നു ചോദിച്ചപ്പോള്‍ ‘’യൂണിവേഴ്സിറ്റി സ്റ്റാഫാണോ എന്ന് ഞങ്ങളോട്  തിരക്കി.അല്ലെന്നു പറഞ്ഞപ്പോള്‍ പൊക്കോളാന്‍ സമ്മതിച്ചു.ഞങ്ങള്‍ ഇവളുടെ പരീക്ഷ സംബന്ധിച്ചു ഒരു സംശയം തീര്‍ക്കാന്‍ വന്നതാ.അടുത്ത് നിന്ന പെണ്‍കുട്ടിയെ ചൂണ്ടി മു തിര്‍ന്ന സ്ത്രീ പറഞ്ഞു.അല്പം നിര്‍ത്തിയ ശേഷം അവര്‍ ചോദിച്ചു:’’അങ്ങേരെതാ സാറേ’’
അത് ഞങ്ങടെ രജിസ്ട്രാര്‍ ആണെന്നും നിങ്ങളെ നേരിടാതെ മറഞ്ഞു നിന്ന വലിയ സാര്‍ ഇവിടുത്തെ വൈസ്ചാന്സലറാണെന്നും പറഞ്ഞില്ല. 

 കാരണം “വഴിയെ നടക്കാന്‍ സമ്മതിക്കാത്തവര്‍  ഭരിക്കുന്നിടത്ത് കയറി ചെന്നാല്‍ എന്തായിരി ക്കും ഗതി”എന്ന് ചോദിച്ചെങ്കിലോ എന്ന് ഭയന്ന്.


എന്നാലും അവര്‍ക്കാശ്വസിക്കാം..ഇപ്പോഴെങ്ങാനുമായിരുന്നെങ്കില്‍ കുറുവടി കൊണ്ടു ള്ള അടിയും ” ജയ്‌ ശ്രീറാം” എന്നു വിളിക്കാനുള്ള  കല്പനയും കിട്ടുമായിരുന്നു. ചിലപ്പോ ള്‍,ജോയിന്റ് രജിസ്ട്രാരുടെ കാര്‍പൂട്ടി താക്കോല്‍ കിണററില്‍ കൊണ്ടിടാന്‍ നിര്‍ബ്ബന്ധി ക്കുകയും ചെയ്യുമായിരുന്നു. 









Fans on the page

Wednesday, July 15, 2026

യൂണി.സ്മരണ –27 വേദാന്തം പ്രൊഫസര്‍

കേരള സര്വ്വ കലാശാലയില് വേദാന്തത്തിനു പ്രത്യേക ടീച്ചിംഗ് ഡിപ്പാര്ട്ട്മെന്റ് ഉണ്ടായിരുന്നില്ല.ഉണ്ടായിരുന്ന ത് വേദാന്ത സ്റ്റഡി സെന്റെര് മാത്രമായിരുന്നു. അതി ന്റെ ചുമതലക്കാരനായി ഒരു പ്രൊഫസറും. അദ്ദേഹം റിട്ടയര് ചെയ്തു അധികം കഴിയും മുമ്പ് മരിച്ചില്ലായിരു ന്നെങ്കില് സ്റ്റഡിസെന്റെര് പൂര്ണ്ണ തോതിലുള്ള ഒരു ഡിപ്പാര്ട്ട്മെന്റ് ആക്കി വികസിപ്പിക്കുമായിരുന്നു. വി ചാരിക്കുന്ന കാര്യം സാധിച്ചെടുക്കുന്നതില് അത്ര സമര് ത്ഥനായിരുന്നു സ്റ്റഡി സെന്റെര് തലവന്,വേദാന്തശി രോ മണി ഡോ.ആര്.കരുണാകരന്.
വേദാന്ത ശിരോമണി എന്ന വിശേഷണം അദ്ദേഹം തന്ന ത്താന് ഒട്ടിച്ചു വച്ചതാണെന്നാണ് അസൂയാലുക്കള് പറ യുന്നത്.സ്ത്രീകള് പ്രൊഫസ്സറുടെ ദൌര്ബ്ബല്യമായിരു ന്നു.അതൊഴിച്ചാല് പരമ ശുദ്ധന്.അദ്ദേഹത്തിന്റെ ഈ നാരീപ്രിയത്തെ പറ്റി നിരവധി കഥകള് പ്രചരിക്കുന്നു ണ്ട്.കുറച്ചൊക്കെ ശത്രുക്കള് പറഞ്ഞു പരത്തിയവയും കുറെയെണ്ണം അനുഭവസ്ഥര് പ്രചരിപ്പിച്ചതും കുറെ ക ഥകള് അദ്ദേഹം തനിയെ പറഞ്ഞു പൊലിപ്പിച്ചതും ആ ണ്. അല്ലറ ചില്ലറ സിമ്പിള് കഥ കളെ ഞങ്ങള്ക്കറിയൂ. ഒരു അസ്സിസ്റ്റന്റിനേയും ഒരു കാഷ്വല് ലേബററെയും ഇദ്ദേഹത്തിനെ സഹായിക്കനായിട്ടു നിയമിച്ചിരുന്നു. കാഷ്വല് ലേബറര് സ്ത്രീയാണെങ്കില് അവര്ചായ വാ ങ്ങിക്കൊണ്ടു വന്നാല് അതൊന്നു പിടിപ്പിച്ചു കൊടുക്കാ ന് നിര്ബ്ബന്ധിക്കുക,മൂക്കിപ്പൊടി വലിച്ചു കേറ്റുമ്പോള് ഷര്ട്ടിലും മുഖത്തും മറ്റുമൊക്കെ പറ്റിയാല് ഒന്ന് തുടച്ചു കൊടുക്കാന് സ്നേഹപൂര്വ്വം ഉപദേശിക്കുക,തുടങ്ങിയ ചെറുകിട കലാ പരിപാടികള് മാത്രം
കാര്യവട്ടത്താണ് പുള്ളിയുടെ ഓഫീസെങ്കിലും സെനറ്റ് ഹൌസ് കാമ്പസില് മിക്ക ദിവസവും വരും.എന്തെങ്കി ലും ഒരു നിവേദനം എന്നും കൈയില് കാണും.വളരെ വിചിത്രമാണ് നിവേദനങ്ങളുടെ ഉള്ളടക്കവും സമര്പ്പി ക്കുന്ന രീതിയും .submitted before the Vice chancellor through …syndicate member എന്നായിരിക്കും ചിലപ്പോള്.ചിലപ്പോ ള് ത്രൂ പ്രോ വൈസ് ചാന്സലര് എന്നുമായിരിക്കും എ ല്ലാം വേദാന്തത്തിനു ഒരുഫുള്ടൈംഡി പ്പാര്ട്ട്മെന്റ് എ ന്ന ലക്‌ഷ്യം മുന് നിര്ത്തിയായിരിക്കും.
ഇടക്ക് വേറൊരു ഡിമാന്റുമായി വന്നു.വേദാന്ത സ്റ്റഡി സെന്ററിനു പുറമേ ഒരു ശ്രീ ശങ്കര ചെയര് സ്ഥാപിക്ക ണം.ഒരിക്കല് സുകുമാര് അഴീക്കോട് സാര് തിരുവനന്ത പു രത്ത് വന്നിട്ടുണ്ടെന്നറിഞ്ഞു അദ്ദേഹത്തെ കാണാന് അദ്ദേഹം ക്യാമ്പ് ചെയ്യുന്ന ട്രിവാന്ട്രം ഹോട്ടലില് പോ യി.കുറെ കഴിഞ്ഞപ്പോള് ചെമ്മനം ചാക്കോസാര് എ ത്തി . ഞങ്ങ ള് സംസാരിച്ചു കൊണ്ടിരിക്കുമ്പോള് വേദാന്തം കയറി വന്നു.അഴീക്കോട് സാറിനെ ‘’കണ്ട് വന്ദിക്കാന്’’ വന്നതാണെന്ന് പറഞ്ഞെങ്കിലും എന്തോ കാര്യസാദ്ധ്യത്തിനുള്ള വരവാണെന്ന് ചാക്കോ സാറി നും എനിക്കും മനസ്സിലായി.അധികം വൈകാതെ ഉദ്ദേശ്യം പുറത്ത് ചാടി. യൂണിവേഴ്സിറ്റിയില് ശങ്കരാചാ ര്യരുടെ പേരില് ഒരു ചെയര് സ്ഥാപിക്കാന് അഴീക്കോട് ഒന്ന് ശുപാര്ശ ചെയ്യണം.അഴീക്കോട് സാറിനോടാണ് വേദാന്തം അഭ്യര്ത്ഥന നടത്തിയതെങ്കിലും ചെമ്മനം സാറാണ് മറുപടി പറഞ്ഞത്:”എന്തിനാ കരുണാകരാ ചെ യര് ആക്കുന്നത് ഒരു കട്ടില് തന്നെ ആയിക്കോട്ടെന്നേ.” അതോടെ ചെയര് കാലൊടിഞ്ഞു തകര്ന്ന പോലായി. താമസിയാതെ പ്രൊഫസ്സര് സ്ഥലം വിട്ടു. പിന്നെ ശല്യം ഞങ്ങളുടെ സെക് ഷനിലായി.
പുതിയ ഡിപ്പാര്ട്ട്മെന്റ് തുടങ്ങുന്നത്തിനുള്ള നടപടി ആരംഭിക്കേണ്ടത് പ്ലാനിംഗ് ബ്രാ ഞ്ചിലെ ഞങ്ങളുടെ സെക് ഷന് വഴിയാണ്.സ്റ്റഡി സെന്റര് വേദാന്തം ഡിപ്പാ ര്ട്ട്മെന്റ് ആക്കി മാറ്റണം .അതിനുവേണ്ടിയുള്ള അപേ ക്ഷ സെക് ഷനില് കൊണ്ട് തന്നിട്ട് ദിവസവും കയറി യിറങ്ങി നടപ്പായി.സെനറ്റിന്റെയോ സിന്ഡിക്കേറ്റി ന്റെ യോ ശുപാര്ശ യില്ലാതെ പുതിയ ഡിപ്പാര്ട്ട്മെന്റ് തുടങ്ങാന് സാദ്ധ്യമല്ലെന്ന് എല്ലായ്പോഴും ഓര്മ്മിപ്പി ക്കും.അതൊന്നും പുള്ളിക്ക് പ്രശ്നമല്ല. ‘’തീയില്ലെങ്കില് ഒരു കൊച്ചു വാഴയ്ക്കാ ചുട്ടാല് മതി’’ എന്നാണു അദ്ദേഹ ത്തിന്റെ നിലപാട്.ഒടുവില് ആരും ശ്രദ്ധിക്കതെയായി.
പനിയും ചുമയും നിമിത്തം രണ്ടു മൂന്നു ദിവസം അവ ധി യെടുത്ത് വീട്ടിലായി ഞാന്.അവധിയെടുത്തതി ന്റെ തൊട്ടു പിറ്റേന്ന് ഉച്ചയാകാറായപ്പോള് പ്രൊഫസര് വീട്ടുവാതില്ക്കല് നില്ക്കുന്നു..ഞാന് ആകെ അമ്പര ന്നു പോയി. എനിക്ക് കാര്യം മനസ്സിലായി.ഞാന് പറ ഞ്ഞു: ’’സാര് ഓഫീസില് വച്ചു പറഞ്ഞത് തന്നേ ഇവി ടെ വച്ചും പറയാനുള്ളൂ.സെക് ഷന് വിചാരിച്ചാലൊന്നും നട ക്കില്ല.സര് സെനറ്റിനെയോ സിന്ഡിക്കേറ്റിനെയോ സമീ പിക്കു.എന്നാലെ വല്ലതും നടക്കൂ.’’
എന്നിട്ടും പോകാന് ഭാവമില്ല.അവസാനം അറ്റ കൈ ആ യി പറഞ്ഞു;”എന്തായാലും സാര് ഇപ്പോള് പോകു.എനി ക്ക് ആവി പിടിക്കാന് സമയമായി.”
“നട്ടുച്ചയ്ക്ക് ആവി കൊള്ളാന് പാടില്ല” എന്നായി അദ്ദേ ഹം.
‘’ അതൊക്കെ ഞാന് ഡോക്ടറോട് ചോദിച്ചു മനസ്സിലാ ക്കിയിട്ടുണ്ട്.ഡിപ്പാര്ട്ട്മെന്റ് കാര്യം നമുക്ക് ഓഫീസി ല് വച്ചു സംസാരിക്കാം.”എന്ന് പറഞ്ഞു ഞാന് എഴുന്നേ റ്റു .അങ്ങനെ എന്നെ പറഞ്ഞുവിടാം എന്നുവി ചാരിക്ക ണ്ട.” അദ്ദേഹം അവിടുന്നു അനങ്ങിയില്ല.
“ഇത് വല്യ ശല്യമായല്ലോ” എന്ന് അല്പം ഉച്ചത്തില് തന്നെ പറഞ്ഞു.
‘’ഇങ്ങനെ തന്നാ പണ്ട് മള്ളൂര് ഗോവിന്ദപ്പിള്ളയും പറ ഞ്ഞത്. പക്ഷെ ഞാന് പിന്മാറിയില്ല അദ്ദേഹം ആ കഥ പറഞ്ഞുതുടങ്ങി:’’ഞാന് അന്ന് എം.എ .പാസ്സായി നില് ക്കുകയാണു മള്ളൂരദ്ദേഹം അന്ന് തിരുവിതാംകൂര് സര് വ്വകലാശാലയില് സിന്ഡിക്കേറ്റ്‌ മെമ്പര്.യൂണി വേഴ്സിറ്റി യില് അദ്ദേഹം വിചാരിച്ചാല് നടക്കാത്ത കാര്യമൊന്നും ഇല്ല.
ഒരു ദിവസം ഞാന് മള്ളൂരിന്റെ വീട്ടില് ചെന്നു.അ ന്നൊക്കെ തീണ്ടലും തൊടീലും അയിത്തോം ആചരിച്ചി രുന്ന കാലമാണ്. അദ്ദേഹം എന്നെ ആട്ടിയിറക്കി വിട്ടു . ഞാ ന് പിറ്റേന്നും ചെന്നു.അന്നും ഓടിച്ചു.ഒരാഴ്ച ഈ പരി പാടി തുടര്ന്നു.എട്ടാമത്തെ ദിവസം ഓടിച്ചു വിട്ടില്ല. പക രം അടുത്ത് വിളിച്ചു ചോദിച്ചു:’’നീ എന്തിനാ ദിവസവും ഇങ്ങനെ കേറി വരുന്നത്?’’
ഞാന് പറഞ്ഞു:”ഞാന് ഒരു പാവപ്പെട്ടവനാ.എം.ഏ.പാസ്സാ യിട്ടുണ്ട്.ഒരു ജോലി വേണം.യൂ ണിവേഴ്സിറ്റിയില് ഒരുജോ ലി അവിടുന്നു വിചാരിച്ചാല് കിട്ടും എന്ന് എല്ലാരും പറയുന്നു’'
’’നാളെ രാവിലെ നീ യൂണിവേഴ്സിറ്റിയില് വാ”അദ്ദേഹം കല്പിച്ചു.അങ്ങനെയാണ് എനിക്ക് ജോലി കിട്ടിയത്.” പ്രൊഫസര് പറഞ്ഞു നിര്ത്തി.
മള്ളൂരിന്റെ ഭാര്യ മനസ്സലിവുള്ള സ്ത്രീ ആയിരുന്ന ത്രെ.ഏഴാമത്തെ ദിവസവും കേറി ചെല്ലുന്നത് കണ്ട അ വര്, അയാള്, ഇറങ്ങി പ്പോകുന്നത് കണ്ടപ്പോള് ഭര്ത്താ വിനോട് പറ ഞ്ഞത്രേ”തെരുവ് പട്ടിയാണെങ്കില്പോലും ആറു ദിവസം ആട്ടിയിറക്കിയാല് ഏഴാമത്തെ ദിവസം വരില്ല.ഇത് ദാ ആപയ്യന് ഏഴാമത്തെ ദിവസവും വന്നിരി ക്കുന്നു.എന്തിനാ ഇങ്ങനെ വരുന്നതെന്നെങ്കിലുംചോദിക്ക്’' എന്ന്.എല്ലാം കേള്ക്കാ ന് നിര്ബ്ബന്ധിതനായ ഞാന് പതുക്കെ പറഞ്ഞു:ഞാന് മള്ളൂരല്ല.എത്ര ശല്യം ചെയ്താലും എനിക്ക് ഇതിനപ്പുറം ഒന്നും ചെയ്യാന് പറ്റില്ല.’’ഉം.ശരി’ എന്ന് പറഞ്ഞു പറയാനു ള്ളതെല്ലാം പറഞ്ഞു എന്ന ആത്മസംതൃപ്തിയോടെ അദ്ദേ ഹം സ്ഥലം വിട്ടു.അദ്ദേഹത്തിന്റെ കാലം കഴിഞ്ഞിട്ടും ഒന്നും നടന്നതുമില്ല.







Fans on the page