Total Pageviews

Thursday, September 17, 2026

സര്‍വ്വ….സ്മരണ–35 അനദ്ധ്യാപകര്‍ക്ക് ഇതിലെന്തു കാര്യം ?

എൽ എൽ എം ഡിഗ്രി എം.ഫില്ലിനു തുല്യമാക്കാൻ ലാ ഫാക്കല്റ്റി ശുപാർശ ചെയ്തതിനെതിരെ കേരളാ യൂണിവേഴ്‌സിറ്റി സ്റ്റാഫ് അസോസിയേഷൻ വി.സി ക്കും സിന്റിക്കേറ്റിനും നിവേദനം നൽകിയതിന് ശേഷം അക്കാദമിക് കൗൺ സിൽ അംഗങ്ങളെക്കണ്ടു കാര്യങ്ങൾ വിശദീകരിക്കാൻ അസോസിയേഷന്റെ ഭാരവാ ഹികൾ ശ്രമിക്കുകയുണ്ടായി.ഭൂരിഭാഗം അംഗങ്ങളും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി അനുകൂലമായി പ്രതികരിച്ചെങ്കിലും ചിലരുടെ പ്രതികര ണം വളരെ വിചിത്രമായിരുന്നു.
ബിസിനസ് ഫാക്കൽറ്റി ഡീൻ ചോദിച്ചത് “അനദ്ധ്യാപക വിഭാഗം ജീവനക്കാരുടെ സംഘടനയായ അസോസിയേഷന് അക്കദമിക് വിഷയത്തിൽ എന്ത് കാര്യമെ ന്നാണ്.അനദ്ധ്യാപകരും അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടുന്നതാണ് യൂണിവേഴ്‌സിറ്റി സമൂഹമെന്നും അതുകൊണ്ടുതന്നെ ഞങ്ങൾക്ക് അക്കാദമിക് കാര്യത്തിൽ ഇടപെടാനുള്ള അവകാശവും ചുമതലയും ഉണ്ടെന്നും യൂണിവേ ഴ്‌സി റ്റിയുടെ ഭാഗമല്ലെങ്കിൽ കൂടി സമൂഹത്തിൽ നടക്കുന്ന അനീതിക്കെതിരെ പ്രതികരിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും പറഞ്ഞപ്പോൾ അദ്ദേഹത്തി ന് ഉത്തരം മുട്ടി.ഞാൻ നിങ്ങളുടെ ഉള്ളിലിരുപ്പ് അറിയാൻ ചോദിച്ചതാണ് എന്ന് പറഞ്ഞു ഒരു വളിച്ച ചിരിയുമായി അദ്ദേഹം ധൃതിയിൽ സ്ഥലം കാലിയാക്കി.
ഗവണ്മെന്റ് ലാ കോളേജിലെ അധ്യാപികയായ ഒരു അക്കാദമിക് കൗൺസിൽ അംഗം ഈ ശുപാർശ തീർത്തും ന്യായരഹിതമാണെന്നു സമ്മതിച്ചു.പക്ഷേ ഇതി ന്റെ ശില്പിയായ ലാ ഫാക്കൽറ്റി ഡീൻ സർവ്വശക്തനാണെന്നും യൂണിവേഴ്‌സിറ്റി യിൽ മാത്രമല്ല സർക്കാരിലും അദ്ദേഹത്തിന് വലിയ പിടിയാണെന്നും അദ്ദേ ഹ ത്തെ വെറുപ്പിച്ചാൽ സർക്കാരിലെ സ്വാധീനമുപയോഗിച്ച് തന്നെ മലബാറിലേ ക്കെങ്ങാനും ട്രാൻസ്ഫർ ചെയ്യിക്കും .അതുകൊണ്ടു നിങ്ങൾ വേറെ വല്ലവരോടും പോയി പറയുക എന്ന് പറഞ്ഞു ഞങ്ങളെ ഒഴിവാക്കി.
പക്ഷേ ഇതിലെ അനീതിയും നിയമവിരുദ്ധതയും മനസ്സിലാക്കിയ ഗവ. ലാക്കോ ളേജ് പ്രിൻസിപ്പാൾ ഫാക്കൽറ്റി മിനിറ്റ്സ് വായിച്ചു കേട്ടപ്പോഴേ അംഗീകരിക്കാൻ പറ്റില്ലെന്ന് പറഞ്ഞതോടെ , ലാ ഫാക്കൽറ്റി ഡീനിന് തൻ്റെ ഉദ്ദേശ്യം പാളിയെന്നു മനസ്സിലായി. പ്രിൻസിപ്പാൾ ഏറെ വിശദീകരിച്ചാൽ താനും ‘ അതിൻ്റെ ഗുണഭോ ക്താവായ തൻ്റെ മകളും അപകടത്തിലാകും എന്നു കണ്ട ഡീൻ എങ്കിൽ പാസാ ക്കണ്ടെ എന്ന നിലപാട് കൈക്കൊണ്ടു. ‘അങ്ങനെ ലാഫാക്കൽറ്റി ഡീൻ പുത്രി സ്നേഹം കൊണ്ടു തയ്യാറാക്കിയ ഗൂഢ പദ്ധതി ചീറ്റിപ്പോയി.

Thursday, September 3, 2026

സർവ്വ,,സ്മരണ--47 .....‘ശര’ത്തിന് കിട്ടിയ ഒരു വലിയ സർട്ടിഫിക്കറ്റ്

പ്രീഡിഗ്രിബോർഡ് വിരുദ്ധ സമര കാലത്ത് നടന്ന പരീക്ഷാ ക്രമക്കേടുകളെ സംബന്ധിച്ച് അന്വേഷിച്ച ജസ്റ്റിസ് കെ. കെ നരേന്ദ്രൻ  കമ്മീഷൻ മുമ്പാകെ അസോസിയേഷന്റെ പേരിൽ  തെളിവ് നല്കാൻ പോയ എന്നെ മുൻ വിദ്യാഭ്യാസ മന്ത്രി റ്റി. എം. ജേക്കബിന്റെ അഭിഭാഷ കൻ  വിസ്തരിക്കുന്നു. കുറെ ചോ ദ്യങ്ങൾക്കുശേഷം ഒരു ശരം എടുത്തു കാണിച്ചുകൊണ്ടു ഇത് നിങ്ങളുടെ സംഘടനയുടെ പ്രസി ദ്ധീ കരണമല്ലേ എന്നു ചോദിച്ചു. ആണെന്ന് ഞാന് സമ്മതിച്ചു, അധികാരികളെ അപമാനിക്കാനല്ലേ നിങ്ങൾ ഇത് പ്രസിദ്ധീകരിക്കുന്നത് എന്നായി അദ്ദേഹം. “അ ടിസ്ഥാനമില്ലാതെ ഞങ്ങൾ ആരെയും കുറ്റപ്പെടുത്തുകയില്ല.മന:പൂർവ്വം ആരെയും ആക്ഷേപിക്കാ റുമില്ല.”ഞാൻ പറഞ്ഞു.

“ഇതൊരു മഞ്ഞപ്പത്രം ആണെന്ന് പറഞ്ഞാൽ നിഷേധിക്കുമോ?”വക്കീൽ ചോദിച്ചു. 

“വലിയ സാമ്പത്തിക ശേഷിയുള്ള സംഘടനയല്ല . ഞങ്ങളുടേത്.അതുകൊണ്ട് വിലകുറഞ്ഞ അൺ ബ്ലീച്ച്ചടു പേപ്പറിലാണ് പലപ്പോഴും ശരം അച്ചടിക്കാൻ കഴിയുക.അത് മൂലമാണ് മഞ്ഞയായിട്ട് തോന്നുന്നത്.”എന്റെ മറുപടി വക്കീലിനെ ക്ഷീണിപ്പിച്ചു. “മഞ്ഞപ്പത്രം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് അശ്ലീല പത്രം എന്നാണ്”.വക്കീൽവിശദീകരിച്ചു.  അത്തരം പത്രങ്ങൾ വക്കീലിനെപ്പോ ലെ വായിച്ചു ശീലമില്ലാത്തതുകൊണ്ട് ആ പ്രയോഗം എനിക്കു മനസ്സിലായില്ല.’’ഞാൻ കപട നിരപ രാധിത്തം അഭിനയിച്ചു. വക്കീൽ പ്രകോപിതനായി. ഇപ്പോൾ മനസ്സിലായില്ലേ?ഇനി മറുപടി പറ യൂ” വക്കീൽ വിടുന്ന ഭാവമില്ല. അശ്ലീലം തെല്ലും ഇതിലില്ല.ഞാന് പറഞ്ഞു.” പ്രൈവറ്റ് സെക്രട്ടറി എഴുതിത്തരുന്ന ഉത്തരവുകൾക്കു കീഴിൽ ശൂ വരയ്ക്കുന്ന ഒരു പാവയായി വൈസ് ചാൻ സലർ മാറിയിരിക്കുന്നു. എന്ന വാചകം  ഇപ്പോൾ കാണിച്ച ശരത്തിൽ വന്ന  “വൈസ് ചാൻസലർ ക്കുള്ള ഒരു തുറന്ന കത്തി”ലുള്ള താണ്.’’ഇത്തരം അപമാനകരമായ ഒരു പ്രസ്താവം അശ്ലീലമല്ലേ?”വക്കീൽ വിജയിയുടെ മട്ടില് എന്നെ ചോദ്യം ചെയ്തു. എന്റെ മറുപടിക്ക് കാത്തു നിലക്കാതെ ഈ ശരം കമ്മീഷന്റെ എക്സിബിറ്റാ യി മാർക്ക് ചെയ്യണമെന്നുകമ്മീഷനോട് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന് കൈമാറി. 


“ശൂ എന്ന പ്രയോഗം  മലയാളത്തിൽ അശ്ലീലമായത് എന്നുമുതലാണ് ?. എന്തായാലും ഭാഷയില് അത് അശ്ലീലമല്ല എന്നു എനി ക്കുറപ്പുണ്ട്.ഇനി താങ്കള് പഠിച്ച നിയമ പുസ്തകങ്ങളില് അതിനെ അശ്ലീലമായിട്ടായണോ രേഖപ്പെടുത്തിയിട്ടുള്ളത് എന്നു വ്യക്തമാക്കേണ്ടത് താങ്കളാണ്.”ഞാന് തിരിച്ചടിച്ചു. വക്കീൽ ആകെ വിളറി. മറുപടിയല്ലാതെ നിന്ന ഇടവേളയിൽ മാർക്ക് ചെയ്യാൻ വക്കീൽ കമ്മീഷനെ ഏല്പിച്ച ശരം അദ്ദേഹം  വായിച്ചു കഴിഞ്ഞിരുന്നു.

‘’എന്തായാലും നിങ്ങളുടെ പ്രസിദ്ധീകരണം ശരിക്കും ഒരു ശരം തന്നെ എന്നഒരുകമന്റ് എന്നോ ടയായി എല്ലാവരും കേൾക്കെ അദ്ദേഹം പാസ്സാക്കി,എന്നിട്ട് മാസികയായിട്ടാണോ  വാരികയായി ട്ടാണൊ പ്രസിദ്ധീകരിക്കുന്നത്?ഒരു പ്രതിയ്ക്ക് എത്രയാണ് വില.?എന്നെല്ലാം തിരക്കി. എന്നിട്ട് ഇത്രയും കൂടിപ്പറഞ്ഞു:മാസികയാലും വാരിക യായാലും പ്രസിദ്ധീകരിക്കുംപോൾ  ഒരു കോപ്പി എനിക്കു അയച്ചുതരണം. വില എത്രയാണെന്ന് വച്ചാൽ ഞാൻ ദത്തന്റെ പേർക്ക് അയച്ചുതരാം.”

വില ഈടാക്കാറില്ലെന്നും പ്രസിദ്ധീകരിച്ചാല് ഉടന് തന്നെ സാറിന് കോപ്പി അയച്ചു തരാം എന്നു ഞാൻ ഏറ്റു . അദ്ദേഹം  മരിക്കും വരെ ശരം അദ്ദേഹത്തിന് അയച്ചു കൊടുക്കുകയും ചെയ്തു..ശരത്തെ അപഹസിക്കുവാൻ പ്രഗത്ഭനായ ഒരഭിഭാഷകൻ പഠിച്ച പണി പതിനെട്ടും കണമുന്പില് നിന്നു പയറ്റുമ്പോൾ ഒറ്റ വായണകൊണ്ടു തന്നെ അതിന്റെ അന്ത:സത്തയും മഹത്വവും മനസ്സിലാക്കി കേരളത്തിലെ പ്രഗത്ഭനും  നീതിമാനുമായ ഒരു ന്യായാധിപന്   പുറപ്പെടുവിച്ച അഭിപ്രായം ഏത് കൊലകൊമ്പൻ സിൻഡിക്കേറ്റംഗത്തിന്റെയും വക്കീലിന്റെയും  അഭിപ്രായത്തെക്കാൾ മൂല്യമു ള്ളതാണ്.   


അഴിമതിയ്ക്കും സ്വജനപക്ഷപാത അവിഹിത സ്വാധീനങ്ങൾ ക്കും  എതിരെ എയ്യുകയാണ് ശര ത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ആദ്യ ലക്കം ശരത്തിൽ പ്രഖ്യാപിച്ചതിൽ നിന്നും വ്യതിചലിക്കാ തെ അടിയുറച്ചു നിന്നു പ്രവർത്തിച്ചതു കൊണ്ടാണ് കുറഞ്ഞകാലത്തിനുള്ളിൽ  തന്നെ ‘ശരം’  അവഗണിക്കാനാകാത്ത ശക്തിയായി മാറിയത്.     





Fans on the page

Tuesday, September 1, 2026

സർവ്വ.. സ്മരണ —46 “ശരം” ലക്ഷ്യവേധിയായപ്പോൾ.....

യൂണിവേഴ്സിറ്റിയിലെ ജീവനക്കാരുടെ മററു സംഘടനകളായ എംപ്ലോയീ സ് യൂണിയനും സ്റ്റാഫ് യൂ ണിയനും സ്വന്തമായി പ്രസിദ്ധീകരണങ്ങൾ(യഥാക്രമം എംപ്ലോയീസ് ന്യൂസ് ബുള്ളറ്റിനും കലാ ദീപവും )  ഉള്ള സ്ഥിതിക്ക്‌ സ്റ്റാഫ് അസോസിയേഷനും ഒരു പ്രസിദ്ധീകരണം വേണമെന്ന ഏക കണ്ഠമായി ഉണ്ടായ  അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് “ശരം’ എന്ന ഹൌസ് ജേർണൽ ആരംഭിച്ചത്.മുഖം നോക്കാ തെ വിമർശിക്കാനും സത്യസന്ധമായ വാര്ത്തകളും വസ്തുതകളും ജീവനക്കാരിലും ന്യായമായ ആവശ്യ ങ്ങളും ആവലാതികളും  അധികാരികളുടെ മുമ്പിലും  എത്തി ക്കാനും പ്രയോജനപ്പെടുന്ന ഒരു പ്രസിദ്ധീ ക രണം എന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ. അഴിമതിക്കും  അന്യായത്തിനും എതിരെ ഉള്ള ആയുധമായും ശരം ഉപയോഗിക്കും എന്നും തുടക്കത്തില് തന്നെ വ്യ ക്തമാക്കിയിരുന്നു.


വഗ്ദാനവും പ്രഖ്യാപനവും നൂറു ശതമാനം പ്രാവര്ത്തികമാക്കാൻ കഴിയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല .എന്നാൽ ഞങ്ങളെ അൽഭുതപ്പെടുത്തുന്ന വിജയമാണ് ശരം കൈവരിച്ചത്. ശരമേറ്റു സർവ്വാംഗം മുറിഞ്ഞ അധികാരികൾ പോലും ശരത്തെ പുകഴ്ത്തുകയാണ് ചെയ്തിട്ടുള്ളത്. ശരം കൊണ്ട് നിരവധി തവണ മുറി വേറ്റ വൈസ് ചാൻസലറാണ് ഡോ. എം. കെ രാമചന്ദ്രന് നായർ. അദ്ദേഹം ശരത്തിനെ വിശേഷിപ്പിച്ചത് ഒരു കറക്റ്റീവ് ഫോഴ്സ് എന്നാണ്.നിഷ്പക്ഷവും സത്യസന്ധവും ശക്തവുമായ നിലപാടുകളും ശൈലിയും കൊണ്ടാണു അങ്ങനെ ആകാൻ കഴിഞ്ഞതെന്നും   അദ്ദേഹം പറയുകയുണ്ടായി.മറ്റൊരു വി. സി ആയിരു ന്ന ശ്രീ പി. എസ്. ഹബീബ് മുഹമ്മദും ശരത്തിന് അർഹിക്കുന്ന പരിഗണന  കൊടുത്തിരുന്നു। ആദ്യമായി ഒരു ശരം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി കൈക്കൊള്ളാന് ഉത്തരവിട്ടത് അദ്ദേഹമാണ്.സർ വ്വ കലാശാലയിലെ പ്രധാന മന്ദിരത്തിലെ ശുചി മുറികളുടെ വൃത്തിഹീനതയും കേടുപാടുകളും വിശദീക രിക്കുന്ന “ഘ്രാണേന്ദ്രിയത്തിന് കേടു പറ്റിയവർ”എന്ന റിപ്പോർട്ടിന്മേൽ ഉടനടി നടപടി ഉണ്ടായി. എന്നു മാ ത്ര മല്ല അന്ന് സെനറ്റിലെ ജീവനക്കാരുടെ പ്രതിനിധിയായിരുന്ന എംപ്ലോയീസ് യൂണിയൻ അംഗം ഇതേ ആവശ്യം ഒരു സെനറ്റ് യോഗത്തില് ഉന്നയിച്ചപ്പോൾ “ശര’’ത്തിലെ വാർത്ത ഞാൻ  കണ്ടു. അതനുസരിച്ചു വേണ്ടതു ചെയ്യാൻ ഓർഡറിട്ടിട്ടുണ്ട്” എന്നു പരസ്യ മായി പറയുകയും ചെയ്തു.പിന്നീടൊരിക്കൽ യൂണിവേ ഴ്സിറ്റിയിലെ ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ ഈ വിസി യെ കാണാൻ പോയപ്പോൾ ചർച്ചയ്ക്ക് ശേഷം,”ഇപ്പോൾ ശരം ഇറങ്ങുന്നില്ലേ ?’’ എന്നു എന്നോടായി ചോദിച്ചു.ഇറങ്ങുന്നുണ്ട് എന്നു ഞാന് പറഞ്ഞ പ്പോൾ,”ഞാൻ കാറിന്റെ പിറകേ ഓടുന്ന കാർട്ടൂണുള്ള ശരത്തിന് ശേഷം ഇറങ്ങിയിട്ടുണ്ടോ” എന്നായി.ഉ ണ്ടെന്ന എന്റെ മറുപടി കേട്ടപ്പോള് തന്നെ ആദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച്,”ലേറ്റസ്റ്റ്ശ രം ഇവിടെ കിട്ടയോ എന്നന്വേഷിച്ചു. "കിട്ടി. സാറിന്റെ മേശപ്പുറത്ത് ഞാന് കൊണ്ടു വച്ചിരുന്നു”എന്നു പറയാത്ത താമസം “ഇവിടെങ്ങും കാണുന്നില്ല। ഉടനെ പോയി എവിടുന്നെങ്കിലും ഒരെണ്ണംവാങ്ങിക്കൊണ്ട് വാ”എന്നു പറഞ്ഞു വിട്ടു. ഞങ്ങൾ വി. സിയുടെ ചേംബർ വിടും മുമ്പ് തന്നെ ശരത്തിന്റെ പുതിയ ലക്കവുമായി പി. എസ് അവിടെ എത്തുകയും ചെയ്തു.        


അതു പോലെ തന്നെ ചില അധികാരികൾ, ശരം മൂലം നിത്യശത്രുക്കളായി മാറിയിട്ടുമുണ്ട്.തന്റെ കോ ളേജിൽ നടക്കുന്ന തരികിടകൾ പലതും വെളിച്ചത്തുകൊണ്ടുവന്നതിന്റെ പേരിൽ ഒരു മുതി ർന്ന സിൻ ഡിക്കേറ്റംഗത്തിന് ശരത്തോടും  അസ്സോസിയേഷനോടും തീർത്താല് തീരാത്ത വിരോധവും പകയുമാ യി. അദ്ദേഹത്തിന്റെ കോളേജിലെ അദ്ധ്യാപകർക്കു  പാരലൽ കോളേജ് അദ്ധ്യാ പകർക്കു  കിട്ടുന്നത്ര പോലും ശമ്പളം കിട്ടുന്നില്ല എന്നും മറ്റുമുള്ള വാര്ത്ത വന്ന ശരം അദ്ദേഹം പ്ര ധാന മന്ദിരത്തിന്റെ മുമ്പി ൽ വച്ച് വലിച്ചുകീറി.അന്ന് മുതൽ സിൻഡിക്കേറ്റ് മെംബർക്ക് സൌ ജന്യമായി കൊടുത്തുവന്നിരുന്ന ശര ത്തിന്റെ കോപ്പി അദ്ദേഹത്തിന് കൊടുക്കാതെയായി. എങ്കി ലും ശരം പ്രവർത്തകർ കഴിഞ്ഞാൽഏറ്റവും മുമ്പേ അത് വായിക്കുന്നത് അദ്ദേഹമായിരുന്നു എന്ന പരമാർത്ഥം.യൂണിവേഴ്സിറ്റി മുഴുവൻ പാട്ടായിരുന്നു. ഇദ്ദേഹത്തിന്റെ ലാ കോളേജിലെ അനധികൃ ത  അഡ്മിഷന്റെ വിവരം പുറത്തു കൊണ്ടുവന്നത് ശരമാ ണ്. കേരള സർവ്വകലാശാലയുടെ കീഴി ലുള്ള ഏറ്റവും മികച്ച ഗവേഷണ സ്ഥാപനത്തിനു നാൽകിവന്നി രുന്ന  25000രൂപയുടെ ഗ്രാന്റ്  അത് ഏർപ്പെടുത്തിയകാലം മുതൽ കരസ്ഥമാക്കികൊണ്ടിരുന്നതു ഇദ്ദേഹ ത്തിന്റെ പുന്നന് റോഡിലുള്ള നിയമ പഠന കേന്ദ്രമായിരുന്നു. അതുപോലെ കേരളസർവ്വകലാശാലയുടെ ഡിപ്പാർട്ട്മെ ന്റുകളോ അഫീലിയേ റ്റഡ്  കോളേജുകളോ പ്രസിദ്ധീകരിക്കുന്ന ജേർണലുകളിൽ ഏറ്റവും മികച്ചതിന് നൽകിവന്നിരുന്ന10000 രൂപയുടെ പുരസ്ക്കാരവും സ്ഥിരമായി കിട്ടിയിരുന്നതും ഇദ്ദേഹത്തി ന്റെ കോളേജിനായിരുന്നു.ഈ വിവരങ്ങൾ പുറത്തു കൊണ്ടുവന്നതും ശരമാണ്. അതോടെ ഇതിന്റെ പിന്നിലെ കളികൾ വെളിച്ചത്താകുകയും പിന്നീട് പല വർഷങ്ങളിലും ഈ തുകകൾ ഇദ്ദേഹത്തിന്റെ  സ്ഥാപനത്തി ന് കിട്ടാതെ വരികയോ മറ്റ് സ്ഥാപനങ്ങളുമായി പങ്കിടേണ്ടി വരി കയോ ചെയ്തു.ഇതെല്ലാം ശരത്തോടും അസ്സോസിയേഷനോടും എന്നോടും ഉള്ള വിരോധം കൂടുവാൻ ഇടയാക്കി.എങ്കിലും ജീവന ക്കാർക്കും, ഒരു പരിധിവരെ അധികാരികൾക്കും ഞങ്ങളിലുള്ള വിശ്വാസവും മതിപ്പും കൂടുകയാണു ണ്ടായത്. അതിൽ അസഹിഷ്ണുത പെരുത്തതിന്റെപ്രകടനമാണ് ശരം വലിച്ചുകീറുന്നതിൽ  കലാ ശിച്ചത് .അത് പക്ഷേ ശരത്തിന്റെ മൂർച്ച കൂട്ടുന്നതിന് ഏറെ സഹായകമായി.


സർവ്വകലാശാലയ്ക്ക്   പുറത്തും ശരം പലപ്പോഴും ചർച്ചാവിഷയമായി.ഒരിക്കൽ ‘പ രീക്ഷാ വിഭാഗത്തി ൽ ചോർച്ച” എന്ന തലക്കെട്ടിൽ മാതൃഭൂമി ദിനപ്പത്രത്തില് ഒരു വാർത്ത വന്നു. ഉടന് തന്നെ യൂണിവേഴ്സിറ്റി പി. ആർ .ഒ യുടെ വക നിഷേധക്കുറുപ്പ് പ്രത്യക്ഷപ്പെട്ടു.,മഴ പെയ്തു ചോർന്നു കിടക്കുന്ന.സെക്ഷന്റെഫോ ട്ടോ സഹിതം വീണ്ടും മാതൃഭൂമി  വാർത്ത പ്രസിദ്ധീകരിച്ചു. അത് നിഷേധിച്ചുകൊണ്ടും പത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ടും സർവ്വ കലാശാല വീണ്ടും പത്രക്കൂറുപ്പിറക്കി.പ്രകോപിതരായ പത്രക്കാർ അവസാനത്തെ ആശ്രയമായി കണ്ടെത്തിയത് വളരെ നാൾ  മുമ്പ് ശരത്തില് വന്ന വാർത്തയാ ണ്.ആദ്യമായി പരീക്ഷാ വിഭാഗത്തിൽ ചോർച്ച കണ്ടപ്പോള് തന്നെ ശരം  വാർത്ത കൊടുത്തിരുന്നു.അത് ചൂണ്ടിക്കാണിച്ചാണ് ഒടുവിൽ യൂണിവേഴ്സിറ്റിയുടെ വാദത്തി ന് തടയിട്ടത്.






Fans on the page