Total Pageviews

Wednesday, August 12, 2026

സർവ്വ.. സ്മരണ–45... ഒളിവു ജീവിതത്തിന്റ തുടക്കം

സാറിന്റെ വീട്ടിൽ നിന്നും ഇറങ്ങി  മെയിൻ റോഡിന്റെ അരിക് പറ്റി പാത്തും പതുങ്ങിയും കുറച്ചു ദൂരം നടന്നപ്പോള് ഒരു ഓട്ടോ കിട്ടി.വീട്ടിൽ ചെന്നു ബെല്ലടി ച്ചപ്പോൾ അമ്മയാണ് കതക് തുറന്നത്. എന്നെ കണ്ടപാടെ അമ്മ കരയാൻ തുട ങ്ങി. .ഒരു വിധത്തിൽ സമാധാനിപ്പിച്ചു കഴിഞ്ഞപ്പോൾ കഴിഞ്ഞ ദിവസം അവി ടെയുണ്ടായ സംഭവം അമ്മ വിവരിച്ചു. രാത്രി ഏറെ ഇരുട്ടും മു മ്പേ വീട്ടിലെത്തി യ പോലീസ് സംഘത്തലവൻ വളരെ സൌമ്യമായിട്ടാണ് പെരുമാറിയാതെന്ന് അമ്മ പറഞ്ഞു . ഞാൻ എവിടെയാണെന്നാണ് അവര്ക്കു അറിയേണ്ടിയിരുന്നത്. “അവൻ  രാവിലെ ഓഫീസിലേക്ക് പോയതാണ്.ഇത് വരെ തിരികെ വന്നില്ല.” എ ന്നു അറിയിച്ചപ്പോൾ അവര്ക്കു വീട് പരിശോധിക്കണമെന്നായി. വിസമ്മതം കൂടാതെ അമ്മ അതനുവദിച്ചു. തങ്ങളുടെ ഡ്യൂട്ടിയുടെ ഭാഗമാണ് ;മറ്റൊന്നും വി ചാരിക്കരുത് എന്നൊക്കെ എസ്.ഐഅമ്മയെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. .എന്നെ വീട്ടിൽ കാണാത്തതിനെ തുടർന്ന് “മോൻ വരുമ്പോൾ ഞങ്ങൾ അന്വേ ഷിച്ചു വന്നിരുന്ന വിവരം പറയണം”എന്നു പറഞ്ഞ് പോലീസ് സംഘം തിരിച്ചു പോയി.


സെനറ്റ് ഹാൾ കോമ്പൌണ്ടിൽ നിന്നും പ്രശാന്ത് നഗർ ലാക്കാക്കി പാഞ്ഞുവന്ന  പോലീസ് സംഘം ഹൌസിങ് കോളനിയിലെ എന്റെ വീട് കണ്ടുപിടിക്കാന് അ ല്പം ബുദ്ധിമുട്ടി.കോളനിയിൽ താമസിച്ചിരുന്ന (വാടകക്കുംഅല്ലാതെയും) യൂണി വേഴ്സിറ്റി ജീവനക്കാരുടെ വീടുകളിൽ പലതിലും മുട്ടിയാണ് എന്റെ വാസസ്ഥ ലം കണ്ടെത്തിയത്.അതുകൊണ്ടു എന്നെ പോലീസ് തപ്പിയകത്താക്കി എന്നു അവരൊക്കെ വിശ്വസിച്ചു. 


അമ്മ നിർബ്ബന്ധിച്ചിട്ടും ബ്രേക്ക് ഫാസ്റ്റ് പോലും കഴിക്കാതെ രാവിലെ തന്നെ ഞാന് സ്ഥലം വിട്ടു.തിരുനല്ലൂർ സാറിന്റെ വീട്ടിലേക്കല്ല എന്നെ അനുഗമിക്കാൻ സംഘടന ചുമതലപ്പെടുത്തിയ ആൾ എന്നെ കൊണ്ടുപോയത്. എം. എൽ. എ ഹോസ്റ്റലിലേക്കാണു. അവിടെ മണ്ണാർക്കാട് എം. എൽ. എ യുടെ മുറി എനിക്കാ യി തയ്യാറാക്കിയിരുന്നു.കൂടുതൽ സുരക്ഷിതവും സൌകര്യപ്രദവും അവിടമാ ണെന്ന് സമരസമതി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഷെൽറ്റർ മാറ്റം.അന്ന് അവിടെ താമസിക്കുന്നതിന് ഇന്നത്തെ പോലെ കര്ശന നിയന്ത്രണ ങ്ങൾ ഇല്ലായിരുന്നു. സ്പീക്കറുടെ ഉത്തരവില്ലാതെ അവിടെ കയറി അറസ്റ്റ്  ചെയ്യാ ൻ പൊലീസിന് കഴിയുമായിരുന്നുമില്ല. അന്ന് സ്പീക്കർ ശ്രീ. വി. എം . സുധീരനാ യിരുന്നു. അദ്ദേഹം എതിർ കക്ഷികളോട് പോലും അന്യായമായി ഒന്നും പ്രവർ ത്തിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുമുണ്ടായിരുന്നു. തന്നെയുമല്ല ഞാന് താമസിക്കു ന്ന മുറിയിലിരുന്നാൽ യൂണിവേഴ്സിറ്റിക്ക് സമീപം നടക്കുന്ന സമര പരിപാടികള് വ്യക്തമായി കാണുകയും ചെയ്യാം. സമര സമിതിയുടെഅത്യാവശ്യം ചില ആ ലോചനകള് ആമുറില് വച്ച് നടത്തുവാനും പറ്റും.അതുകൊണ്ട് 15 ദിവസം കഴി ഞ്ഞു അടുത്ത  നിയമസഭാ സമ്മേളനം ആരംഭിക്കും വരെ അവിടെ തന്നെയാണ്  താമസിച്ചതു. സമരം ഒത്തു തീർപ്പാക്കാൻ ഭരണ കക്ഷിയിൽ പ്പെട്ട ചില പാർട്ടി കളും ശ്രമിച്ചെങ്കിലും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുടെയും കടും പിടു ത്തം മൂലം എല്ലാം വിഫലമായി.അടുത്തെങ്ങും സമരം അവസാനിക്കില്ല എന്നു തോന്നിയതിനാൽ നിയമസഭാ സമ്മേളനത്തിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി യപ്പോൾ ഒരു രാത്രിയിൽ തിരുനല്ലൂർ സാറിന്റെ വീട്ടിലേക്കു ഞാൻ ഏടുംകെട്ടു മെടുത്തു യാത്രയായി.   






Fans on the page

No comments: