വിവേകം
Total Pageviews
Thursday, September 17, 2026
സര്‍വ്വ….സ്മരണ–35 അനദ്ധ്യാപകര്‍ക്ക് ഇതിലെന്തു കാര്യം ?
Thursday, September 3, 2026
സർവ്വ,,സ്മരണ--47 .....‘ശര’ത്തിന് കിട്ടിയ ഒരു വലിയ സർട്ടിഫിക്കറ്റ്
“ഇതൊരു മഞ്ഞപ്പത്രം ആണെന്ന് പറഞ്ഞാൽ നിഷേധിക്കുമോ?”വക്കീൽ ചോദിച്ചു.
“വലിയ സാമ്പത്തിക ശേഷിയുള്ള സംഘടനയല്ല . ഞങ്ങളുടേത്.അതുകൊണ്ട് വിലകുറഞ്ഞ അൺ ബ്ലീച്ച്ചടു പേപ്പറിലാണ് പലപ്പോഴും ശരം അച്ചടിക്കാൻ കഴിയുക.അത് മൂലമാണ് മഞ്ഞയായിട്ട് തോന്നുന്നത്.”എന്റെ മറുപടി വക്കീലിനെ ക്ഷീണിപ്പിച്ചു. “മഞ്ഞപ്പത്രം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് അശ്ലീല പത്രം എന്നാണ്”.വക്കീൽവിശദീകരിച്ചു. അത്തരം പത്രങ്ങൾ വക്കീലിനെപ്പോ ലെ വായിച്ചു ശീലമില്ലാത്തതുകൊണ്ട് ആ പ്രയോഗം എനിക്കു മനസ്സിലായില്ല.’’ഞാൻ കപട നിരപ രാധിത്തം അഭിനയിച്ചു. വക്കീൽ പ്രകോപിതനായി. ഇപ്പോൾ മനസ്സിലായില്ലേ?ഇനി മറുപടി പറ യൂ” വക്കീൽ വിടുന്ന ഭാവമില്ല. അശ്ലീലം തെല്ലും ഇതിലില്ല.ഞാന് പറഞ്ഞു.” പ്രൈവറ്റ് സെക്രട്ടറി എഴുതിത്തരുന്ന ഉത്തരവുകൾക്കു കീഴിൽ ശൂ വരയ്ക്കുന്ന ഒരു പാവയായി വൈസ് ചാൻ സലർ മാറിയിരിക്കുന്നു. എന്ന വാചകം ഇപ്പോൾ കാണിച്ച ശരത്തിൽ വന്ന “വൈസ് ചാൻസലർ ക്കുള്ള ഒരു തുറന്ന കത്തി”ലുള്ള താണ്.’’ഇത്തരം അപമാനകരമായ ഒരു പ്രസ്താവം അശ്ലീലമല്ലേ?”വക്കീൽ വിജയിയുടെ മട്ടില് എന്നെ ചോദ്യം ചെയ്തു. എന്റെ മറുപടിക്ക് കാത്തു നിലക്കാതെ ഈ ശരം കമ്മീഷന്റെ എക്സിബിറ്റാ യി മാർക്ക് ചെയ്യണമെന്നുകമ്മീഷനോട് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന് കൈമാറി.
“ശൂ എന്ന പ്രയോഗം മലയാളത്തിൽ അശ്ലീലമായത് എന്നുമുതലാണ് ?. എന്തായാലും ഭാഷയില് അത് അശ്ലീലമല്ല എന്നു എനി ക്കുറപ്പുണ്ട്.ഇനി താങ്കള് പഠിച്ച നിയമ പുസ്തകങ്ങളില് അതിനെ അശ്ലീലമായിട്ടായണോ രേഖപ്പെടുത്തിയിട്ടുള്ളത് എന്നു വ്യക്തമാക്കേണ്ടത് താങ്കളാണ്.”ഞാന് തിരിച്ചടിച്ചു. വക്കീൽ ആകെ വിളറി. മറുപടിയല്ലാതെ നിന്ന ഇടവേളയിൽ മാർക്ക് ചെയ്യാൻ വക്കീൽ കമ്മീഷനെ ഏല്പിച്ച ശരം അദ്ദേഹം വായിച്ചു കഴിഞ്ഞിരുന്നു.
‘’എന്തായാലും നിങ്ങളുടെ പ്രസിദ്ധീകരണം ശരിക്കും ഒരു ശരം തന്നെ എന്നഒരുകമന്റ് എന്നോ ടയായി എല്ലാവരും കേൾക്കെ അദ്ദേഹം പാസ്സാക്കി,എന്നിട്ട് മാസികയായിട്ടാണോ വാരികയായി ട്ടാണൊ പ്രസിദ്ധീകരിക്കുന്നത്?ഒരു പ്രതിയ്ക്ക് എത്രയാണ് വില.?എന്നെല്ലാം തിരക്കി. എന്നിട്ട് ഇത്രയും കൂടിപ്പറഞ്ഞു:മാസികയാലും വാരിക യായാലും പ്രസിദ്ധീകരിക്കുംപോൾ ഒരു കോപ്പി എനിക്കു അയച്ചുതരണം. വില എത്രയാണെന്ന് വച്ചാൽ ഞാൻ ദത്തന്റെ പേർക്ക് അയച്ചുതരാം.”
വില ഈടാക്കാറില്ലെന്നും പ്രസിദ്ധീകരിച്ചാല് ഉടന് തന്നെ സാറിന് കോപ്പി അയച്ചു തരാം എന്നു ഞാൻ ഏറ്റു . അദ്ദേഹം മരിക്കും വരെ ശരം അദ്ദേഹത്തിന് അയച്ചു കൊടുക്കുകയും ചെയ്തു..ശരത്തെ അപഹസിക്കുവാൻ പ്രഗത്ഭനായ ഒരഭിഭാഷകൻ പഠിച്ച പണി പതിനെട്ടും കണമുന്പില് നിന്നു പയറ്റുമ്പോൾ ഒറ്റ വായണകൊണ്ടു തന്നെ അതിന്റെ അന്ത:സത്തയും മഹത്വവും മനസ്സിലാക്കി കേരളത്തിലെ പ്രഗത്ഭനും നീതിമാനുമായ ഒരു ന്യായാധിപന് പുറപ്പെടുവിച്ച അഭിപ്രായം ഏത് കൊലകൊമ്പൻ സിൻഡിക്കേറ്റംഗത്തിന്റെയും വക്കീലിന്റെയും അഭിപ്രായത്തെക്കാൾ മൂല്യമു ള്ളതാണ്.
അഴിമതിയ്ക്കും സ്വജനപക്ഷപാത അവിഹിത സ്വാധീനങ്ങൾ ക്കും എതിരെ എയ്യുകയാണ് ശര ത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ആദ്യ ലക്കം ശരത്തിൽ പ്രഖ്യാപിച്ചതിൽ നിന്നും വ്യതിചലിക്കാ തെ അടിയുറച്ചു നിന്നു പ്രവർത്തിച്ചതു കൊണ്ടാണ് കുറഞ്ഞകാലത്തിനുള്ളിൽ തന്നെ ‘ശരം’ അവഗണിക്കാനാകാത്ത ശക്തിയായി മാറിയത്.
Tuesday, September 1, 2026
സർവ്വ.. സ്മരണ —46 “ശരം” ലക്ഷ്യവേധിയായപ്പോൾ.....
യൂണിവേഴ്സിറ്റിയിലെ ജീവനക്കാരുടെ മററു സംഘടനകളായ എംപ്ലോയീ സ് യൂണിയനും സ്റ്റാഫ് യൂ ണിയനും സ്വന്തമായി പ്രസിദ്ധീകരണങ്ങൾ(യഥാക്രമം എംപ്ലോയീസ് ന്യൂസ് ബുള്ളറ്റിനും കലാ ദീപവും ) ഉള്ള സ്ഥിതിക്ക് സ്റ്റാഫ് അസോസിയേഷനും ഒരു പ്രസിദ്ധീകരണം വേണമെന്ന ഏക കണ്ഠമായി ഉണ്ടായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് “ശരം’ എന്ന ഹൌസ് ജേർണൽ ആരംഭിച്ചത്.മുഖം നോക്കാ തെ വിമർശിക്കാനും സത്യസന്ധമായ വാര്ത്തകളും വസ്തുതകളും ജീവനക്കാരിലും ന്യായമായ ആവശ്യ ങ്ങളും ആവലാതികളും അധികാരികളുടെ മുമ്പിലും എത്തി ക്കാനും പ്രയോജനപ്പെടുന്ന ഒരു പ്രസിദ്ധീ ക രണം എന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ. അഴിമതിക്കും അന്യായത്തിനും എതിരെ ഉള്ള ആയുധമായും ശരം ഉപയോഗിക്കും എന്നും തുടക്കത്തില് തന്നെ വ്യ ക്തമാക്കിയിരുന്നു.
വഗ്ദാനവും പ്രഖ്യാപനവും നൂറു ശതമാനം പ്രാവര്ത്തികമാക്കാൻ കഴിയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല .എന്നാൽ ഞങ്ങളെ അൽഭുതപ്പെടുത്തുന്ന വിജയമാണ് ശരം കൈവരിച്ചത്. ശരമേറ്റു സർവ്വാംഗം മുറിഞ്ഞ അധികാരികൾ പോലും ശരത്തെ പുകഴ്ത്തുകയാണ് ചെയ്തിട്ടുള്ളത്. ശരം കൊണ്ട് നിരവധി തവണ മുറി വേറ്റ വൈസ് ചാൻസലറാണ് ഡോ. എം. കെ രാമചന്ദ്രന് നായർ. അദ്ദേഹം ശരത്തിനെ വിശേഷിപ്പിച്ചത് ഒരു കറക്റ്റീവ് ഫോഴ്സ് എന്നാണ്.നിഷ്പക്ഷവും സത്യസന്ധവും ശക്തവുമായ നിലപാടുകളും ശൈലിയും കൊണ്ടാണു അങ്ങനെ ആകാൻ കഴിഞ്ഞതെന്നും അദ്ദേഹം പറയുകയുണ്ടായി.മറ്റൊരു വി. സി ആയിരു ന്ന ശ്രീ പി. എസ്. ഹബീബ് മുഹമ്മദും ശരത്തിന് അർഹിക്കുന്ന പരിഗണന കൊടുത്തിരുന്നു। ആദ്യമായി ഒരു ശരം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി കൈക്കൊള്ളാന് ഉത്തരവിട്ടത് അദ്ദേഹമാണ്.സർ വ്വ കലാശാലയിലെ പ്രധാന മന്ദിരത്തിലെ ശുചി മുറികളുടെ വൃത്തിഹീനതയും കേടുപാടുകളും വിശദീക രിക്കുന്ന “ഘ്രാണേന്ദ്രിയത്തിന് കേടു പറ്റിയവർ”എന്ന റിപ്പോർട്ടിന്മേൽ ഉടനടി നടപടി ഉണ്ടായി. എന്നു മാ ത്ര മല്ല അന്ന് സെനറ്റിലെ ജീവനക്കാരുടെ പ്രതിനിധിയായിരുന്ന എംപ്ലോയീസ് യൂണിയൻ അംഗം ഇതേ ആവശ്യം ഒരു സെനറ്റ് യോഗത്തില് ഉന്നയിച്ചപ്പോൾ “ശര’’ത്തിലെ വാർത്ത ഞാൻ കണ്ടു. അതനുസരിച്ചു വേണ്ടതു ചെയ്യാൻ ഓർഡറിട്ടിട്ടുണ്ട്” എന്നു പരസ്യ മായി പറയുകയും ചെയ്തു.പിന്നീടൊരിക്കൽ യൂണിവേ ഴ്സിറ്റിയിലെ ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ ഈ വിസി യെ കാണാൻ പോയപ്പോൾ ചർച്ചയ്ക്ക് ശേഷം,”ഇപ്പോൾ ശരം ഇറങ്ങുന്നില്ലേ ?’’ എന്നു എന്നോടായി ചോദിച്ചു.ഇറങ്ങുന്നുണ്ട് എന്നു ഞാന് പറഞ്ഞ പ്പോൾ,”ഞാൻ കാറിന്റെ പിറകേ ഓടുന്ന കാർട്ടൂണുള്ള ശരത്തിന് ശേഷം ഇറങ്ങിയിട്ടുണ്ടോ” എന്നായി.ഉ ണ്ടെന്ന എന്റെ മറുപടി കേട്ടപ്പോള് തന്നെ ആദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച്,”ലേറ്റസ്റ്റ്ശ രം ഇവിടെ കിട്ടയോ എന്നന്വേഷിച്ചു. "കിട്ടി. സാറിന്റെ മേശപ്പുറത്ത് ഞാന് കൊണ്ടു വച്ചിരുന്നു”എന്നു പറയാത്ത താമസം “ഇവിടെങ്ങും കാണുന്നില്ല। ഉടനെ പോയി എവിടുന്നെങ്കിലും ഒരെണ്ണംവാങ്ങിക്കൊണ്ട് വാ”എന്നു പറഞ്ഞു വിട്ടു. ഞങ്ങൾ വി. സിയുടെ ചേംബർ വിടും മുമ്പ് തന്നെ ശരത്തിന്റെ പുതിയ ലക്കവുമായി പി. എസ് അവിടെ എത്തുകയും ചെയ്തു.
അതു പോലെ തന്നെ ചില അധികാരികൾ, ശരം മൂലം നിത്യശത്രുക്കളായി മാറിയിട്ടുമുണ്ട്.തന്റെ കോ ളേജിൽ നടക്കുന്ന തരികിടകൾ പലതും വെളിച്ചത്തുകൊണ്ടുവന്നതിന്റെ പേരിൽ ഒരു മുതി ർന്ന സിൻ ഡിക്കേറ്റംഗത്തിന് ശരത്തോടും അസ്സോസിയേഷനോടും തീർത്താല് തീരാത്ത വിരോധവും പകയുമാ യി. അദ്ദേഹത്തിന്റെ കോളേജിലെ അദ്ധ്യാപകർക്കു പാരലൽ കോളേജ് അദ്ധ്യാ പകർക്കു കിട്ടുന്നത്ര പോലും ശമ്പളം കിട്ടുന്നില്ല എന്നും മറ്റുമുള്ള വാര്ത്ത വന്ന ശരം അദ്ദേഹം പ്ര ധാന മന്ദിരത്തിന്റെ മുമ്പി ൽ വച്ച് വലിച്ചുകീറി.അന്ന് മുതൽ സിൻഡിക്കേറ്റ് മെംബർക്ക് സൌ ജന്യമായി കൊടുത്തുവന്നിരുന്ന ശര ത്തിന്റെ കോപ്പി അദ്ദേഹത്തിന് കൊടുക്കാതെയായി. എങ്കി ലും ശരം പ്രവർത്തകർ കഴിഞ്ഞാൽഏറ്റവും മുമ്പേ അത് വായിക്കുന്നത് അദ്ദേഹമായിരുന്നു എന്ന പരമാർത്ഥം.യൂണിവേഴ്സിറ്റി മുഴുവൻ പാട്ടായിരുന്നു. ഇദ്ദേഹത്തിന്റെ ലാ കോളേജിലെ അനധികൃ ത അഡ്മിഷന്റെ വിവരം പുറത്തു കൊണ്ടുവന്നത് ശരമാ ണ്. കേരള സർവ്വകലാശാലയുടെ കീഴി ലുള്ള ഏറ്റവും മികച്ച ഗവേഷണ സ്ഥാപനത്തിനു നാൽകിവന്നി രുന്ന 25000രൂപയുടെ ഗ്രാന്റ് അത് ഏർപ്പെടുത്തിയകാലം മുതൽ കരസ്ഥമാക്കികൊണ്ടിരുന്നതു ഇദ്ദേഹ ത്തിന്റെ പുന്നന് റോഡിലുള്ള നിയമ പഠന കേന്ദ്രമായിരുന്നു. അതുപോലെ കേരളസർവ്വകലാശാലയുടെ ഡിപ്പാർട്ട്മെ ന്റുകളോ അഫീലിയേ റ്റഡ് കോളേജുകളോ പ്രസിദ്ധീകരിക്കുന്ന ജേർണലുകളിൽ ഏറ്റവും മികച്ചതിന് നൽകിവന്നിരുന്ന10000 രൂപയുടെ പുരസ്ക്കാരവും സ്ഥിരമായി കിട്ടിയിരുന്നതും ഇദ്ദേഹത്തി ന്റെ കോളേജിനായിരുന്നു.ഈ വിവരങ്ങൾ പുറത്തു കൊണ്ടുവന്നതും ശരമാണ്. അതോടെ ഇതിന്റെ പിന്നിലെ കളികൾ വെളിച്ചത്താകുകയും പിന്നീട് പല വർഷങ്ങളിലും ഈ തുകകൾ ഇദ്ദേഹത്തിന്റെ സ്ഥാപനത്തി ന് കിട്ടാതെ വരികയോ മറ്റ് സ്ഥാപനങ്ങളുമായി പങ്കിടേണ്ടി വരി കയോ ചെയ്തു.ഇതെല്ലാം ശരത്തോടും അസ്സോസിയേഷനോടും എന്നോടും ഉള്ള വിരോധം കൂടുവാൻ ഇടയാക്കി.എങ്കിലും ജീവന ക്കാർക്കും, ഒരു പരിധിവരെ അധികാരികൾക്കും ഞങ്ങളിലുള്ള വിശ്വാസവും മതിപ്പും കൂടുകയാണു ണ്ടായത്. അതിൽ അസഹിഷ്ണുത പെരുത്തതിന്റെപ്രകടനമാണ് ശരം വലിച്ചുകീറുന്നതിൽ കലാ ശിച്ചത് .അത് പക്ഷേ ശരത്തിന്റെ മൂർച്ച കൂട്ടുന്നതിന് ഏറെ സഹായകമായി.
സർവ്വകലാശാലയ്ക്ക് പുറത്തും ശരം പലപ്പോഴും ചർച്ചാവിഷയമായി.ഒരിക്കൽ ‘പ രീക്ഷാ വിഭാഗത്തി ൽ ചോർച്ച” എന്ന തലക്കെട്ടിൽ മാതൃഭൂമി ദിനപ്പത്രത്തില് ഒരു വാർത്ത വന്നു. ഉടന് തന്നെ യൂണിവേഴ്സിറ്റി പി. ആർ .ഒ യുടെ വക നിഷേധക്കുറുപ്പ് പ്രത്യക്ഷപ്പെട്ടു.,മഴ പെയ്തു ചോർന്നു കിടക്കുന്ന.സെക്ഷന്റെഫോ ട്ടോ സഹിതം വീണ്ടും മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചു. അത് നിഷേധിച്ചുകൊണ്ടും പത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ടും സർവ്വ കലാശാല വീണ്ടും പത്രക്കൂറുപ്പിറക്കി.പ്രകോപിതരായ പത്രക്കാർ അവസാനത്തെ ആശ്രയമായി കണ്ടെത്തിയത് വളരെ നാൾ മുമ്പ് ശരത്തില് വന്ന വാർത്തയാ ണ്.ആദ്യമായി പരീക്ഷാ വിഭാഗത്തിൽ ചോർച്ച കണ്ടപ്പോള് തന്നെ ശരം വാർത്ത കൊടുത്തിരുന്നു.അത് ചൂണ്ടിക്കാണിച്ചാണ് ഒടുവിൽ യൂണിവേഴ്സിറ്റിയുടെ വാദത്തി ന് തടയിട്ടത്.
Monday, August 24, 2026
സർവ്വകലാ സ്മരണ ..41 അയാളാണ് ഇതിന്റെ ബ്രയിൻ
പ്രീഡിഗ്രി ബോഡ് വിരുദ്ധ സമരം ഒത്തു തീർപ്പായതിനു ശേഷവും ജീവനക്കാ രോട് പ്രതികാര നടപടി തുടരുന്ന നിലപാടാണ് യൂണിവേഴ്സിറ്റി അധികാരികളു ടെ ഭാഗത്ത് നിന്നും ഉണ്ടായത്. സമരത്തില് പങ്കെടുത്ത പ്രൊബേ ഷൻ കഴിയാത്ത ജീവനക്കാരെ മന്ത്രിയുടെ നിർദ്ദേശ പ്രകാരം സർവ്വകലാശാല പിരിച്ചു വിട്ടിരുന്നു. ഒത്തു തീർപ്പ് വ്യവസ്ഥ പ്രകാരം അവരെയെല്ലാം തിരിച്ചെടുക്കാൻ യൂണിവേഴ്സിറ്റി നിർബ്ബന്ധിതമായി। അതിന്റെ ജാള്യം മറക്കാനായിരിക്കാം അവരെയെല്ലാം വി. സി തന്റെ ചേംബറിൽ വിളിച്ചു വരുത്തി വിരട്ടാൻ തുടങ്ങി. അവരൊക്കെ പരാതിയും പരിഭവവുമായി സംഘടനാ നേതൃത്വങ്ങളെ സമീപിച്ചു. പ്രീഡിഗ്രി ബോഡ് വിരുദ്ധ സമര സമിതി അപ്പോഴും നിലവിലുണ്ടായിരുന്നു. വിസിയുടെ ഭീഷണിക്കെതിരെ സമരസമിതി കൺവീനർമാരായ ജി. സോമശേഖരൻ നായരുടെയും ബി. ശ്രീധരന് നായരുടെയും പേരിൽ ഒരു പ്രസ്താവനയിറക്കി. പ്രസ്താവന കൈയ്യിൽ കിട്ടാത്ത താമസം സോമശേഖരൻ നായരെയും ശ്രീധരന് നായരെയും വി. ദ ത്തനെയും യഥാക്രമം വിമൻസ് ഹോസ്റ്റലിലേക്കും കാര്യവട്ടത്തേക്കും ശംഖൂമുഖം അക്വാട്ടിക് ബയോളജി ഡിപ്പാർട്ട്മെന്റിലേക്കും ട്രാൻഫർ ചെയ്യാനുള്ള ഉത്തരവ് പ്രൈവറ്റ് സെക്രട്ടറിയെ ഏല്പിച്ചു. ഉത്തരവ് കണ്ട പ്രൈവറ്റ് സെക്രട്ടറി അമ്പരന്നു. അദ്ദേഹം വിസി യോട് പറഞ്ഞു:”സർ നോട്ടീസിൽ ദത്തന്റെ പേര് വച്ചിട്ടില്ല.പിന്നെങ്ങനെ അയാളെ ട്രാൻസ്ഫർ ചെയ്യും?” (അന്ന് സ്റ്റാഫ് അസ്സോസിയേഷനു മറ്റ് സർവ്വകലാശാലകളിൽ സാമാന ചിന്താഗതി യുള്ള സംഘടനകളുമായി ബന്ധമില്ലാതിരുന്നതുകൊണ്ട് അഖില കേരള അടിസ്ഥാനത്തിൽ ഉള്ള സമരസമിതിയുടെ കൺവീനർ സ്ഥാനത്ത് അസ്സോസിയേഷന് പ്രതിനിധി ഇല്ലായിരുന്നു .) ഒട്ടും താമസിച്ചില്ല വി. സിയുടെ മറുപടിവന്നു:”ഞാന് ഓർഡർ ഇട്ടത് പോലെ ചെയ്താൽ മതി. അയാളാണ് ഇതിന്റെ ബ്രയിൻ.”
വി. സി യുടെ ഊഹം നോട്ടീസിന്റെ കാര്യത്തിൽ ശരിയായിരുന്നു.സമരസമി തി യോഗം പ്രസ്താവന തയ്യാറാക്കാൻ എന്നെയാണ് ചുമതലപ്പെടുത്തി യിരുന്നത്. എങ്കിലും ഞങ്ങൾ മൂന്നു പേരും (സോമശേഖരൻ നായര്,ശ്രീധരന് നായർ,ഞാൻ )ചേര്ന്ന് ആലോചിച്ചാണു നോട്ടീസ് എഴുതിയത്.പ്രൊബേഷൻ കഴിയാത്തവർ പണിമുടക്കിയതിൽ വല്ലാത്ത ദേഷ്യമായിരുന്നു വി. സിയ്ക്ക്. അവരെ ചേംബ റിൽ വിളിച്ചു വരുത്തി ശകാരിക്കുകയായിരുന്നു,സമരം ഒത്തു തീർപ്പായതിന് ശേഷവും അദ്ദേഹത്തിന്റെ പരിപാടി. ഒരു മയവുമില്ലാത്ത ഈ ശകാരങ്ങൾക്ക് ഇരയായ സ്ത്രീകളില് ചിലർ കരഞ്ഞുകൊണ്ടു നേതൃത്വത്തോട് പരാതി പറഞ്ഞ പ്പോഴാണ് ഈ ലീലാവിലാസത്തിന് അറുതി വരുത്തണമെന്ന് തീരുമാനിച്ചത്. അ തുകൊണ്ട് നോട്ടീസിലെ ഭാഷയും മയമില്ലാത്തതായിരുന്നു.അതാണ് വീസിയെ പ്രകോപിപ്പിച്ചത്.
ഞാൻ അക്വാട്ടിക് ബയോളജി ഡിപ്പാർട്ട്മെന്റില് അഡ്മിനിസ്റ്റ്രേറ്റീവ് ഓഫീസറാ യി (എ. ഒ)ചാർജ് എടുക്കുമ്പോൾ അത് ശംഖുമുഖത്തു നിന്നും മാറ്റാൻ തയ്യാറായി നിൽക്കുകയായിരുന്നു.ഡിപ്പർട്ടമെന്റും അത് നില്ക്കുന്ന സ്ഥലവും വ്യോമസേ ന യ്ക്ക് കൈമാറുവാൻ കരാർ ആയിരുന്നു. എങ്കിലും ഏതാണ്ട് ഒരു വർഷത്തിന് ശേഷമാണ് കാര്യവട്ടത്തേക്ക് ഡിപ്പാർട്ട്മെന്റ് മാറ്റിയത്. അങ്ങനെ വി. സിയുടെ അരിശത്തിനിരയായി ശംഖുമുഖത്തേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ട ഞാൻ കാര്യവട്ടം ചുറ്റിയാണ് തിരികെ പാളയം യൂണിവേഴ്സിറ്റി കാംപസ്സില് എത്തിയത്.ശംഖുമുഖം തീരത്തിനപ്പുറം കടലായതുകൊണ്ടും അവിടെ യൂണിവേഴ്സിറ്റിക്ക് ഡിപ്പാർട്ട്മെ ന്റുകള് ഇല്ലാഞ്ഞതും രക്ഷയായി.
Sunday, August 23, 2026
സർവ്വ.. സ്മരണ...48 .ഒരു സിൻഡിക്കേറ്റ് അന്വേഷണം
ആലോചനായോഗം കഴിഞ്ഞു കുറെ നാളുകള്ക്ക് ശേഷം ഒരു സുപ്രഭാതത്തിൽ കേൾക്കുന്നു. ഡോ. ജി. സിദ്ധാർത്ഥനെ രജിസ്ട്രാർ സ്ഥാനത്ത് നിന്നും സസ്പെന്റ് ചെയ്തു എന്ന്. അന്വേഷണ വിധേയമായിട്ടായിരുന്നു സസ്പൻഷൻ . രാജിസ്ട്രാരുടെ ഔദ്യോഗിക സൌകര്യങ്ങ ൾ ഡോ. സി ദ്ധാർത്ഥൻ അദ്ദേഹത്തിന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തു എന്നായിരുന്നു പ്രധാന ആരോപണം.. മാഞ്ഞാലുംമൂട്ടിൽ സ്വന്തമായി എഞ്ചിനീയറിങ് കോളേജ് തുടങ്ങുവാൻ ഉദ്ദേശിച്ച് യോഗം വിളിച്ചുകൂട്ടുവാൻ രജിസ്ട്രാരുടെ ഫോണും ഫാക്സും പ്രിന്ററും മറ്റും ഉപയോഗി ച്ചതാണ് ‘ഗുരുതര’മായ ആരോപണം.
അന്ന് ആ യോഗത്തിൽ സംബന്ധിച്ചവരെ വിളിച്ചുവരുത്തി തെളിവെടുക്കുവാൻ സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പെടുന്ന അന്വേഷണക്കമ്മീഷൻ തീരുമാനിച്ചു. അതനുസരിച്ച് തെളിവെടുപ്പിനു ഹാജരാകണമെന്നുള്ള അറിയിപ്പ് എനിക്കു കിട്ടി . രജിസ്ട്രാരുടെ ഓഫീസിൽ വച്ചായിരുന്നു തെ ളിവെടുപ്പ്. ഞാൻ ചെല്ലുമ്പോൾ യൂണിവേഴ്സിറ്റി പ്രസ്സ് സൂപ്രണ്ട് തമ്പാനെ അകത്തു വിസ്തരിച്ചുകൊ ണ്ടിരിക്കയായിരുന്നു. അതുകൊണ്ട് കുറെ സമയം പി. എ യുടെ മുറിയില് കാത്തിരിക്കേണ്ടിവന്നു. വളരെ അവശനായിട്ടാണ് സൂപ്രണ്ട് പുറത്തു വന്നത്. ‘ശരിക്ക് കുടഞ്ഞ ലക്ഷണമുണ്ട്” എന്നു പിഎ എന്നോട് അടക്കം പറയുകയും ചെയ്തു. അകത്തു നിന്നു വിളി വന്നതിന്റെ അടിസ്ഥാനത്തിൽ ഞാൻ മൊഴി നല്കാൻ കയറി. പ്രൊഫ. മോഹന് കുമാറിന്റെ നേതൃത്വത്തിലുളള സിൻ ഡി ക്കേറ്റ് അംഗങ്ങൾ ഉൾപ്പെട്ടതായിരുന്നു അന്വേഷണ കമ്മീഷൻ ഫൈനാൻസ് കമ്മിറ്റി കൺവീനർ കൂടി യായ ശ്രീ കോലിയക്കോട് കൃഷ്ണൻ നായരും അടൂരില് നിന്നുള്ള കേരളാ കോൺഗ്രസ് പ്രതിനിധി യായ സിൻഡിക്കേറ്റംഗ മായിരുന്നു കമ്മിറ്റിയിലെ മറ്റൊരാൾ.
“ഡോ. സിദ്ധാർത്ഥൻ വിളിച്ചു ചേർത്ത യോഗത്തിൽ ദത്തൻ പോയിരുന്നോ?”പ്രൊഫ. മോഹൻകുമാർ ചോദിച്ചു.
“പോയിരുന്നു” എന്റെ മറുപടി.
“എന്തൊക്കെയാണ് അവിടെ ചർച്ച ചെയ്തത്?”അടുത്ത ചോദ്യം.
“ആ യോഗം ഒരവധി ദിവസമായിരുന്നു.അതൊരു സ്വകാര്യ യോഗമായിരുന്നു. അതുകൊണ്ട് അവടെ നടന്നത് എന്താണെന്നു വെളിപ്പെടുത്താൻ പറ്റില്ല.”
“സത്യമറിയാനാണ് “ കോലിയക്കോട് പറഞ്ഞു.
യോഗം നടന്നു എന്നുള്ളത് സത്യമാണ്. അതിനപ്പുറമുള്ള സത്യം വെളിപ്പെടുത്താൻ പറ്റില്ല.’’
എന്നു വച്ചാൽ അന്വേഷണത്തോട് സഹകരിക്കില്ല എന്നാണോ?”
എങ്ങനെ വ്യാഖ്യാനിച്ചാലും കുഴപ്പമില്ല. മാത്രമല്ല ജീവനക്കാരുടെ സ്വകാര്യ ജീവിതത്തില് ഇടപെ ടാനോ കൈകടത്താനോ ഒരു സിൻഡിക്കേറ്റിനും അധികാരമില്ല.അവധി ദിവസങ്ങളി ലോ ഓഫീസ് സമയം കഴിഞ്ഞോ ജീവനക്കാരന് മദ്യപിക്കാനോ വ്യഭിചാരിക്കാനോ പോയെന്നയിരിക്കും. അതൊന്നും തിരക്കാൻ സിൻഡിക്കേറ്റിന് അധികാരമില്ല.”
“ഡോ.സിദ്ധാർത്ഥനെ അന്വേഷണ വിധേയമായിട്ടാണ് സസ്പൻറ് ചെയ്തിട്ടുള്ളത്. അത് സംബന്ധിച്ചുള്ള അന്വേഷണമാണിത്.”
“സിൻഡിക്കേറ്റിലെ ചിലരുടെ താല്പര്യങ്ങൾക്കനുസരിച്ച് ചെയ്ത ഒരു കാര്യത്തിന് സാക്ഷിയാകേണ്ട ബാദ്ധ്യതയോ ചുമതലയോ എനിക്കില്ല. അതിനു വേണ്ടി എന്റെ സ്വകാര്യതയില് കൈ കടത്താൻ അവരെ അനുവദിക്കയുമില്ല.” .ഞാന് പൂർത്തിയാക്കും മുമ്പേ കോലിയക്കോട് എന്തോ പറയാൻ തുനിഞ്ഞത് തടസ്സപ്പെടുത്തിക്കൊണ്ട് ഞാൻ പറഞ്ഞു:”ജീവനക്കാരുടെ സ്വകാര്യതയില് ഇടപെടാന് സിൻഡിക്കേറ്റിനെ ചുമതലപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും വകുപ്പ് ആക്റ്റിലൊ സ്റ്റാറ്റ്യൂട്ടിലൊ ഓർഡിനൻസിലോ കാണിച്ചു തന്നാൽ മതി ഞാന് നിങ്ങളുടെ എല്ലാ ചോദ്യങ്ങള്ക്കും ഉത്തരം പറയാം.”അതിനു മറുപടിയായി പ്രൊഫ. മോഹൻ കുമാർ ഒരു ഫോം ചൂണ്ടിക്കാട്ടി”ഇതിലൊന്ന് ഒപ്പിട്ടട്ട് പൊയ്ക്കൊ” എന്നായിരുന്നു.
അന്വേഷണ പ്രഹസനം ക്ലച്ച് പിടിക്കാതെ പോയതുപോലെ ഡോ. സിദ്ധാർത്ഥനെ എന്നെന്നേക്കു മായി പടിപ്പുറത്ത് നിർത്താൻ വേണ്ടി ഒരുക്കിയ മറ്റ് കെണികളും ഏറ്റില്ല. അദ്ദേഹത്തെനിരുപാധി കം തരിച്ചെടുക്കേണ്ടി വന്നു.സസ് പൻഷൻ തനിക്ക് ഗുണകരമായാണ് ഭവിച്ചതെന്ന് പിന്നീട് കണ്ട പ്പോൾ അദ്ദേഹം പറയുകയുണ്ടായി. നാരായണഗുരു കോളേജ് ഓഫ് എഞ്ചിനീയറിങ് തുടങ്ങാൻ ഇത്രപെട്ടെന്നു കഴിഞ്ഞത് അതുകൊണ്ടാണെന്നും പറഞ്ഞു. “എന്റെ സസ് പൻഷന് ദത്തനും ഒരു കാരണക്കാരനാണെന്നും നന്ദിയുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.എന്റെ പങ്ക് എന്താ ണെന്ന് അപ്പോൾ എനിക്കു മനസ്സിലായില്ല.പിന്നീട് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം പറഞ്ഞ തിന്റെ പൊരുൾ പിടികിട്ടിയത് .
ആയിടയ്ക്ക് ആൾ ഇന്ത്യാ ബാർ കൌൺസിൽ ലാ കോളേജ്ജുകളിലെ ഈവനിങ് ക്ലാസ്സുകൾ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇന്ത്യയിലെ മറ്റ് കോളേജുകളെല്ലാം അതനുസരി ച്ചെങ്കിലും തിരുവനന്തപുരത്തെ സ്വാശ്രയ ലാ കോളേജ് മാത്രം പൂർവ്വാധികം കേമമായി ഈവനി ങ് ക്ലാസ്സിലേക്ക് അഡ്മിഷൻ നടത്തിയിരുന്നു. ഇത് ക്രമവിരുദ്ധമാണെന്നും അതുകൊണ്ട്അഡ്മിഷൻ റദ്ദാക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് സെനറ്റിൽ ഞാനൊരു പ്രമേയം അവതരിപ്പിക്കുകയും അത് പാസ്സാവുകയും ചെയ്തു. സെനറ്റിന്റെ സെക്രട്ടറി എന്ന നിലയ്ക്ക് സെനറ്റ് യോഗത്തിന്റെ തീരുമാനങ്ങൾ ബന്ധപ്പെട്ടകക്ഷികളെ അറിയിക്കേണ്ടത് രജിസ്ട്രാറുടെ ചുമതലയാണ്.അതുകൊ ണ്ട് എന്റെ പ്രമേയത്തിന്റെ ഉള്ളടക്കം നടപ്പാക്കണമെന്ന് കാണിച്ചു അദ്ദേഹം ഈ സ്വാശ്രയ ലാ കോളേജിന് കത്തയച്ചു. കേരള സർവ്വകലാശാലാ സിൻഡിക്കേറ്റിലെ മുതിർന്ന അംഗവും സർവ്വാ ധികാരിയുമായി സ്വയം ധരിച്ചിരിക്കുകയും ചെയ്തിരുന്ന കോളേജിന്റെ എല്ലാമെല്ലാം ആയിരുന്ന അതിന്റെ ഡയറക്റ്റർ കത്ത് കിട്ടിയ ഉടനെ രാജസ്ട്രാറെ വിളിച്ചു വിരട്ടി.”തന്നെക്കാൾ വലിയരജി സ്ട്രാർമാരെ ഞാൻ കണ്ടിട്ടുണ്ട്. അവരാരും ഇതുപോലെ ഒരാജ്ഞയും ഞങ്ങളുടെ കോളേജിന് നേർക്ക് പുറപ്പെടുവിച്ചിട്ടില്ല.”എന്നൊക്കെയായിരുന്നു വിരട്ടൽ.”ഞാൻ എന്റെ ചുമതലമാത്രമാണ് ചെ യ്തത്”എന്നു വിശദീകരിച്ചിട്ടും അദ്ദേഹം അടങ്ങിയില്ല.”തന്നെ ഞാന് കാണിച്ചുതരാം”എന്നാ ക്രോശി ച്ചുകൊണ്ടാണ് സിൻഡിക്കേറ്റ് രാജാവ് ഫോൺ സംഭാഷണം അവസാനിപ്പിച്ചതത്രെ. .”അ ങ്ങനെഎന്നെ പുള്ളിയുടെ പവര് കാണിച്ചു തന്നതാണ് ഈ സസ് പൻഷൻ . അതുകൊണ്ടു ഏഞ്ചനീ യറിങ് കോളേജിന്റെ കാര്യത്തിന് ഓടിനടക്കാൻ ഇഷ്ടം പോലെ സമയം കിട്ടി.” ഒരു കള്ളച്ചിരി യോടെ സിദ്ധാർത്ഥൻ സാർ പറഞ്ഞു നിർത്തി.പിന്നീട് രജിസ്ട്രാർ സ്ഥാനം അദ്ദേഹം രാജിവയ്ക്കു കയും നാരായണഗുരുവിന്റെ പേരിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമിഴ്നാട്ടിലെമ്പാടും സ്ഥാപിക്കുകയും ചെയ്തു. .അകാലത്തിൽ പൊലിഞ്ഞുപോയ സിദ്ധാർത്ഥൻ സാറിനും അദ്ദേഹ ത്തിന് പാര പണിത ആ സിൻഡിക്കേറ്റ് കാരണവരും ഇന്നില്ല. രണ്ടു പേരുടെയും ഓര്മ്മകള്ക്ക്മു മ്പിൽ ആദരാഞ്ജലികൾ!
Wednesday, August 19, 2026
സർവ്വ സ്മരണ 47....... അക്കൌണ്ട് തർക്കം
പരീക്ഷയ്ക്കുവേണ്ടുന്ന ഉത്തരക്കടലാസുൾപ്പെടെയുള്ള സാമഗ്രികളും പരീക്ഷാ നടത്തിപ്പിനാവശ്യമായ ഫണ്ടും സർവ്വകലാശാല യഥാ സമയം ആഫീലിയേറ്റഡ് കോളേജുകളിൽ എത്തിക്കാറുണ്ട്. പരീക്ഷ കഴിഞ്ഞാലുടൻ ഇതിന്റെ കണക്കുകൾ സർവ്വകലാശാലയ്ക്ക് സമർ പ്പിക്കണമെന്നാണ് നിയമം. മിക്ക കോളേജുകളും അതാത് വർഷമല്ലെങ്കിലും അധികം വൈകാതെ കണക്കുകൾ ഹാജരാക്കാറുണ്ട്.ഇല്ലെങ്കിൽ സർവ്വകലാശാലയുടെ ഓഡിറ്റ് വിഭാഗം നടത്തുന്ന ഓഡിറ്റില് വീഴ്ച കണ്ടു പിടിക്കും. അത്തരം കോളേജുകൾക്കെതിരെ കഠിനമല്ലാത്തതാണെങ്കിലും ശിക്ഷണ നടപടികൾ കൈക്കൊള്ളാറൂമുണ്ട്. ഞാന് ജീവന ക്കാരുടെ പ്രതിനിധിയായി സെനറ്റിൽ ഉണ്ടായിരുന്ന കാലയളവില് നടന്ന ഒരു ബഡ്ജറ്റ് മീ റ്റിങ്ങിൽ ഇത് സംബന്ധിച്ച് എന്റെ ഒരു ചോദ്യമുണ്ടായിരുന്നു.” പരീക്ഷാ നടത്തിപ്പിന് ശേഷം അവശേഷിച്ച പരീക്ഷാ സാമഗ്രികളും അഡ്വാൻസും തിരികെ നൽ കാത്ത ഏ തെങ്കിലും കോളേജുകള് ഉണ്ടോ?ഉണ്ടെങ്കില് ഏതൊക്കെ?അവയ്ക്കെതിരെ സർവ്വകലാ ശാല എന്തു നടപടികൾ സ്വീകരിച്ചു?”ഇതായിരൂന്നു ചോദ്യം. അത്തരം കോളേജുകള് ഉണ്ടെന്നും അവയുടെ ലിസ്റ്റ് മേശപ്പുറത്ത് വച്ചിട്ടുണ്ടെന്നും നടപടി സ്വീകരിച്ചുകൊണ്ടി രിക്കയാണെന്നും ആയിരുന്നു ഉത്തരം. ചോദ്യം സെനറ്റിൽ വന്നു. സെനറ്റിന്റെ മേശപ്പു റത്ത് വച്ച രേഖകളിൽ,അത്തരം നിയമലംഘനം നടത്തിയ കോളേജുകളിൽ ഒരെണ്ണം തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്വാശ്രയ ലാ കോളേജാണ്. ഈ കോളേജിന്റെ മാ നേജർ വര്ഷങ്ങളായി സിൻഡിക്കേറ്റില് ഉള്ള വ്യക്തിയാണ്. അടുപ്പിച്ച് രണ്ടു ടേമിൽ കൂടുതൽ സിഡിക്കേറ്റിൽ തുടരാന് നിയമം അനുവദിക്കാത്തതിനാൽ അന്ന് സിൻഡി ക്കേറ്റിൽ അംഗമാകാന് കഴിഞ്ഞില്ലെങ്കിലും അദ്ദേഹം അന്നും സെനറ്റംഗമായി രുന്നു.അ ദ്ദേഹത്തിന്റെ സഹോദരനും പ്രസ്തുത കോളേജിന്റെ ഡയറക്റ്റർ ബോഡംഗവും ആയ വ്യക്തി യാണ് അന്ന് സിൻഡിക്കേറ്റിലെ ഫൈനാൻസ് കമ്മിറ്റി കൺവീനർ എന്ന നിലയ്ക്ക് എന്റെ ചോദ്യത്തിന് മറുപടി പറയേണ്ടയിരുന്നത്. ആദ്യമൊക്കെ വളരെ സമർഥമായ രീതിയിൽ അദ്ദേഹം അത് നിർവ്വഹിക്കുകയും ചെയ്തു. പക്ഷേ ചില അപ്രതീ ക്ഷിത ഉപചോദ്യങ്ങൾ എന്റെ ഭാഗത്ത് നിന്നും തുടരെ ഉണ്ടായപ്പോൾ ജ്യേഷ്ഠൻ പഠിപ്പിച്ചു കൊടുത്തിരുന്ന ഉത്തരങ്ങൾ പോരാതെയായി. അനിയൻ വെള്ളം കുടിക്കുന്നത് കണ്ടപ്പോൾ സഹായിക്കാന് എഴുന്നേറ്റു. അതുവരെ ഈ ചർച്ചയൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മട്ടിൽ തികച്ചും ഉദാസീനാനായിരുന്ന അദ്ദേഹം എന്നെ ആക്രമിച്ചു കൊണ്ട് എന്തോ പറയാൻ തുടങ്ങി. ഞാനും ഒരു മയവുമില്ലാതെ അദ്ദേഹത്തെ പ്രസംഗിക്കുവാൻ സമ്മതിക്കാതെ തടസ്സ വാദം ഉന്നയിച്ചുകൊണ്ടു പറഞ്ഞു :എന്റെ ചോദ്യങ്ങള്ക്ക് ബന്ധപ്പെട്ട സിൻഡിക്കേറ്റംഗം മറുപടി തരണം അല്ലെങ്കിൽ സെനറ്റിന്റെ അദ്ധ്യക്ഷനായ വൈസ് ചാൻസലർ തരണം.”എന്നെ തുടരാന് സമ്മതിക്കാതെ അദ്ദേഹം എന്തോ പറയാൻ തുടങ്ങിയപ്പോൾ.”അണ്ണനും അനിയനുമൊക്കെ വീട്ടിൽ മതി സെനറ്റിൽ വേണ്ടെന്നായി ഞാൻ. ഉടന് തന്നെ,ഫയൽ പരിശോധിച്ച് ഉചിത മായ മറുപടി ദത്തന് ചെയര് നല്കുമെന്ന് വൈസ് ചാൻസലർ ഉറപ്പ് നല്കി.പ്രശ്നം അവസാനിപ്പിച്ചു.
Wednesday, August 12, 2026
സർവ്വ.. സ്മരണ–45... ഒളിവു ജീവിതത്തിന്റ തുടക്കം
സാറിന്റെ വീട്ടിൽ നിന്നും ഇറങ്ങി മെയിൻ റോഡിന്റെ അരിക് പറ്റി പാത്തും പതുങ്ങിയും കുറച്ചു ദൂരം നടന്നപ്പോള് ഒരു ഓട്ടോ കിട്ടി.വീട്ടിൽ ചെന്നു ബെല്ലടി ച്ചപ്പോൾ അമ്മയാണ് കതക് തുറന്നത്. എന്നെ കണ്ടപാടെ അമ്മ കരയാൻ തുട ങ്ങി. .ഒരു വിധത്തിൽ സമാധാനിപ്പിച്ചു കഴിഞ്ഞപ്പോൾ കഴിഞ്ഞ ദിവസം അവി ടെയുണ്ടായ സംഭവം അമ്മ വിവരിച്ചു. രാത്രി ഏറെ ഇരുട്ടും മു മ്പേ വീട്ടിലെത്തി യ പോലീസ് സംഘത്തലവൻ വളരെ സൌമ്യമായിട്ടാണ് പെരുമാറിയാതെന്ന് അമ്മ പറഞ്ഞു . ഞാൻ എവിടെയാണെന്നാണ് അവര്ക്കു അറിയേണ്ടിയിരുന്നത്. “അവൻ രാവിലെ ഓഫീസിലേക്ക് പോയതാണ്.ഇത് വരെ തിരികെ വന്നില്ല.” എ ന്നു അറിയിച്ചപ്പോൾ അവര്ക്കു വീട് പരിശോധിക്കണമെന്നായി. വിസമ്മതം കൂടാതെ അമ്മ അതനുവദിച്ചു. തങ്ങളുടെ ഡ്യൂട്ടിയുടെ ഭാഗമാണ് ;മറ്റൊന്നും വി ചാരിക്കരുത് എന്നൊക്കെ എസ്.ഐഅമ്മയെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. .എന്നെ വീട്ടിൽ കാണാത്തതിനെ തുടർന്ന് “മോൻ വരുമ്പോൾ ഞങ്ങൾ അന്വേ ഷിച്ചു വന്നിരുന്ന വിവരം പറയണം”എന്നു പറഞ്ഞ് പോലീസ് സംഘം തിരിച്ചു പോയി.
സെനറ്റ് ഹാൾ കോമ്പൌണ്ടിൽ നിന്നും പ്രശാന്ത് നഗർ ലാക്കാക്കി പാഞ്ഞുവന്ന പോലീസ് സംഘം ഹൌസിങ് കോളനിയിലെ എന്റെ വീട് കണ്ടുപിടിക്കാന് അ ല്പം ബുദ്ധിമുട്ടി.കോളനിയിൽ താമസിച്ചിരുന്ന (വാടകക്കുംഅല്ലാതെയും) യൂണി വേഴ്സിറ്റി ജീവനക്കാരുടെ വീടുകളിൽ പലതിലും മുട്ടിയാണ് എന്റെ വാസസ്ഥ ലം കണ്ടെത്തിയത്.അതുകൊണ്ടു എന്നെ പോലീസ് തപ്പിയകത്താക്കി എന്നു അവരൊക്കെ വിശ്വസിച്ചു.
അമ്മ നിർബ്ബന്ധിച്ചിട്ടും ബ്രേക്ക് ഫാസ്റ്റ് പോലും കഴിക്കാതെ രാവിലെ തന്നെ ഞാന് സ്ഥലം വിട്ടു.തിരുനല്ലൂർ സാറിന്റെ വീട്ടിലേക്കല്ല എന്നെ അനുഗമിക്കാൻ സംഘടന ചുമതലപ്പെടുത്തിയ ആൾ എന്നെ കൊണ്ടുപോയത്. എം. എൽ. എ ഹോസ്റ്റലിലേക്കാണു. അവിടെ മണ്ണാർക്കാട് എം. എൽ. എ യുടെ മുറി എനിക്കാ യി തയ്യാറാക്കിയിരുന്നു.കൂടുതൽ സുരക്ഷിതവും സൌകര്യപ്രദവും അവിടമാ ണെന്ന് സമരസമതി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഷെൽറ്റർ മാറ്റം.അന്ന് അവിടെ താമസിക്കുന്നതിന് ഇന്നത്തെ പോലെ കര്ശന നിയന്ത്രണ ങ്ങൾ ഇല്ലായിരുന്നു. സ്പീക്കറുടെ ഉത്തരവില്ലാതെ അവിടെ കയറി അറസ്റ്റ് ചെയ്യാ ൻ പൊലീസിന് കഴിയുമായിരുന്നുമില്ല. അന്ന് സ്പീക്കർ ശ്രീ. വി. എം . സുധീരനാ യിരുന്നു. അദ്ദേഹം എതിർ കക്ഷികളോട് പോലും അന്യായമായി ഒന്നും പ്രവർ ത്തിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുമുണ്ടായിരുന്നു. തന്നെയുമല്ല ഞാന് താമസിക്കു ന്ന മുറിയിലിരുന്നാൽ യൂണിവേഴ്സിറ്റിക്ക് സമീപം നടക്കുന്ന സമര പരിപാടികള് വ്യക്തമായി കാണുകയും ചെയ്യാം. സമര സമിതിയുടെഅത്യാവശ്യം ചില ആ ലോചനകള് ആമുറില് വച്ച് നടത്തുവാനും പറ്റും.അതുകൊണ്ട് 15 ദിവസം കഴി ഞ്ഞു അടുത്ത നിയമസഭാ സമ്മേളനം ആരംഭിക്കും വരെ അവിടെ തന്നെയാണ് താമസിച്ചതു. സമരം ഒത്തു തീർപ്പാക്കാൻ ഭരണ കക്ഷിയിൽ പ്പെട്ട ചില പാർട്ടി കളും ശ്രമിച്ചെങ്കിലും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുടെയും കടും പിടു ത്തം മൂലം എല്ലാം വിഫലമായി.അടുത്തെങ്ങും സമരം അവസാനിക്കില്ല എന്നു തോന്നിയതിനാൽ നിയമസഭാ സമ്മേളനത്തിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി യപ്പോൾ ഒരു രാത്രിയിൽ തിരുനല്ലൂർ സാറിന്റെ വീട്ടിലേക്കു ഞാൻ ഏടുംകെട്ടു മെടുത്തു യാത്രയായി.