കാര്യവട്ടം കാമ്പസ്സിൽ പുതുതായി തുടങ്ങു ന്ന ഡിപ്പാർട്ട്മെൻ്റിൻ്റെ ഉദ്ഘാടനം. ഉദ്ഘാട കൻ അന്നത്തെ ഗവർണ്ണർ സിക്കന്ദർ ഭക്ത്.അദ്ധ്യക്ഷൻ വൈസ് ചാൻസലർ. വകുപ്പദ്ധ്യക്ഷൻമാരും ഫാക്കൽറ്റി ഡീൻ മാരും സിൻഡിക്കേറ്റംഗ ങ്ങളും സംഘടനാ നേതാക്കളും ജീവനക്കാ രും ഉൾപ്പെടെ വലി യ ഒരു ജനാവലി സന്നിഹി തരായിരുന്ന വൻ ചടങ്ങു .എല്ലാവരും ഹാളിൽ പ്രവേശിക്കേണ്ട താമസം ദേശീയഗാന ആലാപനം ആരംഭി ക്കയായി.
ദേശീയ ഗാനാലാപനം തീർന്നതും അറ്റൻഷ നിൽ നിന്നിരുന്ന ഗവർണ്ണർ മുന്നോട്ടാഞ്ഞ് മൈക്ക് ഓപ്പറേറ്ററെ കടന്നു പിടിക്കുന്നതാണ് ഞങ്ങൾ കണ്ടത്. അയാളെ ഗവർണ്ണർ അ പ്പോൾ തല്ലുമെന്നു തോന്നി. ഹിസ് എക്സല ൻസി യുടെ കൈ പൊങ്ങിയപ്പോൾ വി.സി യും രജിസ്ട്രാറും മറ്റും ചേർന്നു തടഞ്ഞില്ലാ യിരുന്നെങ്കിൽ മൈക്ക് ഓപ്പറേറ്റർ നാലായി മടങ്ങി താഴെ വീഴുമായിരുന്നു. ‘ ഇംഗ്ലീഷിലും ഹിന്ദിയിലും എന്തൊക്കയോ അദ്ദേഹം ആ സാധുവിനു നേരേ ആക്രോശിക്കുന്നുണ്ടായി രുന്നു. ,ഞാനൊന്നും ചെയ്തില്ല സാർ ‘ എന്ന് ആ പാവം ആവർത്തിച്ചു പറയുന്നുണ്ടായി രുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മുൻ നിരയിൽ ‘ നിന്നിരുന്ന ഞങ്ങൾക്കു പോലും മനസ്സിലായില്ല.
‘
തിരുവനന്തപുരം പുളിമൂടിനു സമീപമുണ്ടാ യിരുന്ന അജന്താ സൗണ്ട്സാണു യൂണി വേ ഴ്സിറ്റിയിലെ മിക്കപരിപാടികൾക്കും മൈക്ക് അറേഞ്ച് ചെയ്തിരുന്നതു. അവിടത്തെ ജോ ലിക്കാരെല്ലാം മിടുക്കരും മര്യാദക്കാരുമായി രുന്നു. ഉത്തരേന്ത്യക്കാരനായിരുന്ന ഗവർ ണ്ണർ സംസ്കാരസമ്പന്നനും സർവ്വകലാശാലയോടും നമ്മുടെ നാടിനോടുംസ്നേഹ വും കുറുംപുലർത്തിയിരുന്ന മാന്യൻ. തന്റെ മതവിശ്വാസമോ രാഷ്ട്രീയമോആരുടെ മേലും അ ടിച്ചേല്പിക്കാൻ ശ്രമിച്ചിട്ടില്ലാത്ത വിവേകശാലി. ഇപ്പോഴത്തെപ്പോലെ ആർ. എസ് .എസ് കൃമി കടിയൊന്നും തീരെ ഇല്ലാത്ത രാജ്യസ്നേഹി. അങ്ങനെയുള്ള അദ്ദേ ഹം എന്തിനാണു ഇത്ര ക്ഷുഭിതനായതെന്നു തീരെ മനസ്സിലായില്ല.
ഉദ്ഘാടനമെല്ലാം കഴിഞ്ഞ് പോകും വഴിക്കാണ് എന്താണ് സംഭവിച്ചതെന്ന്അറിഞ്ഞത് .
ഗവർണ്ണറും മറ്റു പ്രമുഖരും ഹാളിൽ പ്രവേശി ച്ച് ശരിക്കും നില്പുറപ്പിക്കുന്നതിനു മുമ്പേ ദേശീയ ഗാനം മുഴങ്ങി. അന്നത്തെ പതിവനുസരിച്ച് ഓഡിയോ കാസറ്റിൽ നിന്നാണ് പ ല യോഗങ്ങളിലും ജനഗണമന കേട്ടിരുന്നതു. ‘ ഇവിടെയും അങ്ങനെ ആയിരിക്കുമെ ന്നും അത് മൈക്ക് ഓപ്പറേറ്റേർ ചെയ്തതാണെ ന്നും ഗവർണ്ണർ ധരിച്ചു. ദേശീയ ഗാനത്തെ ബഹുമാനിച്ചു ശീലമുള്ള അദ്ദേഹത്തിന് ദേശീയഗാനത്തെ ബോധപൂർവ്വം അവഹേ ളി ക്കുന്നതിനുള്ള ശ്രമമായി തെറ്റിദ്ധരിച്ചിട്ടുണ്ടാകും.സത്യത്തിൽ ‘ മൈക്ക് ഓപ്പറേറ്റർ തീർത്തും നിരപരാധിയായിരുന്നു.
യൂണിവേഴ്സിറ്റി ജീവനക്കാരുടെ ഒരു ഗായക സംഘമുണ്ടായിരുന്നു. സംഘടനാഭേ ദമെ ന്ന്യേ പാടാനറിയാവുന്നവരുടെ ഒരു കൂട്ടമായിരുന്നു അത്. പെൻഷൻ പറ്റിയിട്ടും ഇ പ്പോഴും ആ ഗായക സംഘം നിലനിൽക്കുന്നു, മധുര മനോഹര ശബ്ദവുമാ യി.ആ ഗായ ക സംഘമാണ് പണി പറ്റിച്ചത്. കാസറ്റിനും മൈക്കു കാരനുംഇതിൽ യാതൊരുപങ്കുമി ല്ല. ഗവർ ണ്ണറും സംഘവും സമ്മേളനഹാളിൽ പ്രവേ ശിച്ചു അവരവരുടെ സ്ഥാനങ്ങളി ൽ നിൽക്കുമ്പോൾ ദേശീയഗാനം ആലപിക്കാൻ തുട ങ്ങണമെന്നായിരുന്നു സംവിധാ യകരുടെ നിർദ്ദേശം. ഇവിടെ ടൈമിംഗ് ലേശം തെറ്റിപ്പോയി. സദസ്യർ കാണാതെ മറ ഞ്ഞാണ് ഗായകർ നിന്നിരുന്നത്. അതാണ് ടൈമിംഗ് തെറ്റിപ്പോയതും കൂട്ടക്കുഴപ്പങ്ങൾ ക്കെല്ലാം കാരണമായതും.
No comments:
Post a Comment