എൽ എൽ എം ഡിഗ്രി എം.ഫില്ലിനു തുല്യമാക്കാൻ ലാ ഫാക്കല്റ്റി ശുപാർശ ചെയ്തതിനെതിരെ കേരളാ യൂണിവേഴ്‌സിറ്റി സ്റ്റാഫ് അസോസിയേഷൻ വി.സി ക്കും സിന്റിക്കേറ്റിനും നിവേദനം നൽകിയതിന് ശേഷം അക്കാദമിക് കൗൺ സിൽ അംഗങ്ങളെക്കണ്ടു കാര്യങ്ങൾ വിശദീകരിക്കാൻ അസോസിയേഷന്റെ ഭാരവാ ഹികൾ ശ്രമിക്കുകയുണ്ടായി.ഭൂരിഭാഗം അംഗങ്ങളും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി അനുകൂലമായി പ്രതികരിച്ചെങ്കിലും ചിലരുടെ പ്രതികര ണം വളരെ വിചിത്രമായിരുന്നു.
ബിസിനസ് ഫാക്കൽറ്റി ഡീൻ ചോദിച്ചത് “അനദ്ധ്യാപക വിഭാഗം ജീവനക്കാരുടെ സംഘടനയായ അസോസിയേഷന് അക്കദമിക് വിഷയത്തിൽ എന്ത് കാര്യമെ ന്നാണ്.അനദ്ധ്യാപകരും അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടുന്നതാണ് യൂണിവേഴ്‌സിറ്റി സമൂഹമെന്നും അതുകൊണ്ടുതന്നെ ഞങ്ങൾക്ക് അക്കാദമിക് കാര്യത്തിൽ ഇടപെടാനുള്ള അവകാശവും ചുമതലയും ഉണ്ടെന്നും യൂണിവേ ഴ്‌സി റ്റിയുടെ ഭാഗമല്ലെങ്കിൽ കൂടി സമൂഹത്തിൽ നടക്കുന്ന അനീതിക്കെതിരെ പ്രതികരിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും പറഞ്ഞപ്പോൾ അദ്ദേഹത്തി ന് ഉത്തരം മുട്ടി.ഞാൻ നിങ്ങളുടെ ഉള്ളിലിരുപ്പ് അറിയാൻ ചോദിച്ചതാണ് എന്ന് പറഞ്ഞു ഒരു വളിച്ച ചിരിയുമായി അദ്ദേഹം ധൃതിയിൽ സ്ഥലം കാലിയാക്കി.
ഗവണ്മെന്റ് ലാ കോളേജിലെ അധ്യാപികയായ ഒരു അക്കാദമിക് കൗൺസിൽ അംഗം ഈ ശുപാർശ തീർത്തും ന്യായരഹിതമാണെന്നു സമ്മതിച്ചു.പക്ഷേ ഇതി ന്റെ ശില്പിയായ ലാ ഫാക്കൽറ്റി ഡീൻ സർവ്വശക്തനാണെന്നും യൂണിവേഴ്‌സിറ്റി യിൽ മാത്രമല്ല സർക്കാരിലും അദ്ദേഹത്തിന് വലിയ പിടിയാണെന്നും അദ്ദേ ഹ ത്തെ വെറുപ്പിച്ചാൽ സർക്കാരിലെ സ്വാധീനമുപയോഗിച്ച് തന്നെ മലബാറിലേ ക്കെങ്ങാനും ട്രാൻസ്ഫർ ചെയ്യിക്കും .അതുകൊണ്ടു നിങ്ങൾ വേറെ വല്ലവരോടും പോയി പറയുക എന്ന് പറഞ്ഞു ഞങ്ങളെ ഒഴിവാക്കി.
പക്ഷേ ഇതിലെ അനീതിയും നിയമവിരുദ്ധതയും മനസ്സിലാക്കിയ ഗവ. ലാക്കോ ളേജ് പ്രിൻസിപ്പാൾ ഫാക്കൽറ്റി മിനിറ്റ്സ് വായിച്ചു കേട്ടപ്പോഴേ അംഗീകരിക്കാൻ പറ്റില്ലെന്ന് പറഞ്ഞതോടെ , ലാ ഫാക്കൽറ്റി ഡീനിന് തൻ്റെ ഉദ്ദേശ്യം പാളിയെന്നു മനസ്സിലായി. പ്രിൻസിപ്പാൾ ഏറെ വിശദീകരിച്ചാൽ താനും ‘ അതിൻ്റെ ഗുണഭോ ക്താവായ തൻ്റെ മകളും അപകടത്തിലാകും എന്നു കണ്ട ഡീൻ എങ്കിൽ പാസാ ക്കണ്ടെ എന്ന നിലപാട് കൈക്കൊണ്ടു. ‘അങ്ങനെ ലാഫാക്കൽറ്റി ഡീൻ പുത്രി സ്നേഹം കൊണ്ടു തയ്യാറാക്കിയ ഗൂഢ പദ്ധതി ചീറ്റിപ്പോയി.
No comments:
Post a Comment