Total Pageviews

Tuesday, July 14, 2026

സര്‍വ്വ…സ്മരണ–31 ‘’ഞാന്‍ എന്തിനു ഇതിനൊക്കെ മറുപടി പറയണം?’’

തൈക്കാട്  ഗസ്റ്റ് ഹൌസിലെ വിശാലമായ മുറിയിലെ ആഡംബര ക്കസേരയില്‍ ഇരി ക്കുമ്പോള്‍, തന്നെ ഒരിക്കല്‍ കൂടി വിസ്തരിക്കാന്‍  ഇടവരുത്തിയ എന്നോടുള്ള ദേഷ്യമാ യിരുന്നോ മുന്‍ മുഖ്യമന്ത്രിയുടെ മുഖത്ത് സ്ഫുരിച്ചിരുന്നത് എന്ന് എനിക്ക് സംശയമുണ്ടാ യിരുന്നു.അദ്ദേഹത്തിന്റെ വക്കീല്‍ ശ്രീ ജയചന്ദ്രന്‍ നായരുടെ ഒരുമാതിരി അര്‍ത്ഥം വ ച്ചുള്ള ചിരിയും കൂടിയായപ്പോള്‍  ചെറിയ പരിഭ്രമം എന്നെ പിടികൂടിയ പോലെ തോന്നി .അമിതമായ ആത്മ വിശ്വാസം ശ്രീ.കെ.കരുണാകരന്റെ മുഖത്ത് പ്രകടമായിരുന്നു.അ ഭിഭാഷകനല്ലാത്തവന്‍,വലിയ ഉദ്യോഗ പ്രമാണിയല്ലാത്തവന്‍,ഒരു പീക്രി ചെറുക്കന്‍,ഇവ ന്‍ എന്നെ എന്ത് ചെയ്യാന്‍ എന്ന ധാര്‍ഷ്ട്യം മുഖത്ത് പ്രകടമായിരുന്നു.


“എന്തടിസ്ഥാനത്തിലാണ് പ്രീഡിഗ്രി കോഴ്സ് ഡി ലിങ്ക് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്?”വളരെ സൌമ്യമായ എന്റെ ആദ്യത്തെ ചോദ്യം.

“മന്ത്രിസഭയുടെ തീരുമാനപ്രകാരം.” 

“അതിനു പ്രേരകമായ വല്ല റിപ്പോര്‍ട്ടും കിട്ടിയിരുന്നോ?എങ്കില്‍ ഏതു റിപ്പോര്‍ട്ട് ?”

“ആദിശേഷയ്യകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രീഡിഗ്രീ ഡീലിങ്ക് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്”

“പ്രീഡിഗ്രീ കോഴ്സ് കോളേജുകളില്‍ നിന്നും വേര്‍പെടുത്തരുതെന്നു ആവശ്യപ്പെട്ടു കൊ ണ്ട് കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ അനദ്ധ്യാപക ജീവനക്കാരുടെ സംഘടനകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കിയിരുന്നോ?”

“ഓര്‍ക്കുന്നില്ല.”
കമ്മീഷന്‍ ഓഫീസ് രേഖകളില്‍ നിന്നും ഒരു കടലാസ് എടുത്തു കാണിച്ചു കൊണ്ട് ഞാന്‍  പറഞ്ഞു.”ഇത് കേരളസര്‍വ്വകലാശാലാ സ്റ്റാഫ് അസ്സോസിയേഷന്‍നല്‍കിയ നിവേ ദനമാണ്. ഇതില്‍ ഇനിഷ്യല്‍ ചെയ്തു(ഒപ്പിട്ടു ) ബന്ധപ്പെട്ട സെക് ഷനിലേക്ക് വിട്ടത് താങ്ക ളല്ലേ?”

“നോക്കിയാലെ പറയാന്‍ പറ്റൂ.”

ഞാന്‍ അതെടുത്ത് അദ്ദേഹത്തിന്റെ അടുക്കല്‍ കൊണ്ട് പോയി ചോദിച്ചു:”ഇത് താങ്കളു ടെ ഇനിഷ്യല്‍ അല്ലെ?”

“അതേ” മുന്‍ മുഖ്യന്‍ സമ്മതിച്ചു.

.”എവിടെ?കാണട്ടെ’’ എന്നായി കമ്മീഷന്‍.

കാണിച്ചുകൊണ്ട്: ‘’സര്‍ ഇത് എക്സിബിറ്റായി മാര്‍ക്ക് ചെയ്യണ’’മെന്നുആവശ്യപ്പെട്ടു.

അടുത്തതായി വേറൊരു നിവേദനം എടുത്തുകാണിച്ചു കൊണ്ട് ഞാന്‍ചോദിച്ചു :”ഇത് കേരളാ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്‍, പ്രീഡിഗ്രി ബോര്‍ഡ് സ്ഥാപിക്കു ന്നതി നെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനമാണ്.ഇതില്‍ കാണുന്ന ഒപ്പും താങ്കളുടെത ല്ലേ?”

ലോകത്തുള്ള സകല പുച്ഛവും കണ്ണുകളില്‍ ആവാഹിച്ചുകൊണ്ടുള്ള ഒരു നോട്ടത്തോടെ എന്നോടു ചോദിച്ചു:”ഇതിനൊക്കെ ഞാനെന്തിനാ മറുപടി പറയുന്നത്?”

ഞാന്‍ അതിനെന്തെങ്കിലും ഉത്തരം പറയും മുമ്പ് കമ്മീഷന്‍ ഇടപെട്ടു.”നോ,നോ.യു ഷുഡ് ആന്‍സര്‍ റ്റു ഹിസ്‌ ക്വസ്റ്റ്യന്‍;വാട്ട്  എവര്‍ സിമ്പിള്‍ ആന്റ് സ്മാള്‍ ഇറ്റ്‌ ഈസ്‌.” ഉഗ്രപ്രതാപിയായ കരുണാകരന്‍ അസ്ഥ പ്രജ്ഞനായപോലെ ആയി..പിന്നെ അവിടെ ഉണ്ടായിരുന്ന മിക്ക നിവേദനങ്ങളും എടുത്തു കാണിച്ചുകൊണ്ട് പഴയ പടിയുള്ള ചോദ്യ ങ്ങള്‍ ചോദിച്ചു.പല്ല് കടിച്ചുകൊണ്ടാണെങ്കിലും അദ്ദേഹം മണി മണിയായി മറുപടിയും പറഞ്ഞു.ഒടുവില്‍ എനിക്ക് തന്നെ കഷ്ടം തോന്നി മറ്റു ചോദ്യങ്ങളിലേക്കു കടന്നു.


“യൂണിവേഴ്സിറ്റി ജീവനക്കാർ സമരത്തിലായിരുന്നപ്പോൾ റിസൾട്ട് പ്രഖ്യാപിച്ച തെങ്ങനെയാണ്?”

“ബദൽ സംവിധാനമൊരുക്കി”

‘’ബദല്‍ സംവിധാനമൊരുക്കിയതു യൂണിവേഴ്സിറ്റിയോ സര്‍ക്കാരോ?’
‘’രണ്ടു കൂട്ടരും ചേര്‍ന്ന്.’’

‘’ഒരു സ്വയംഭാരണ സ്ഥാപനമായ സര്‍വ്വകലാശാലയുടെ ഭരണത്തില്‍ എങ്ങനെയാണ് സ ര്‍ക്കാ ര്‍ ഇടപെടുന്നത്?’’

‘’അടിയന്തിര  ഘട്ടങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിനു അധികാരമുണ്ട്’’.

‘’ഫലപ്രഖ്യാപനം നടത്തുന്നതിന് മുമ്പുള്ള ടാബുലേഷന്‍ ജോലികള്‍ ,യൂണിവേഴ്സിറ്റി ജീവനക്കാരുടെ അഭാവത്തില്‍ ആരാണ് നിര്‍വ്വഹിച്ചത്?’’

‘’അത് ചെയ്യാനറിയാവുന്ന മറ്റു വിദ്യാഭ്യസവകുപ്പുകളിലെ ജീവനക്കാര്‍.’’ ‘’സര്‍വ്വകലാശാലാ അസിസ്റ്റന്റിനു  തുല്യമായ യോഗ്യതയും പരിചയവുമുള്ളവരായിരു ന്നോ അവര്‍?’’

‘’അതെ.’’

‘’സര്‍വ്വകലാശാലയില്‍ അസിസറ്റന്റാകാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത,യുണി വേഴ്സിറ്റി ഓര്‍ഡിനന്‍സില്‍ പറഞ്ഞിരിക്കുന്നത്,ഏതെങ്കിലും യൂണിവേഴ്സിറ്റികളില്‍ നിന്നു ള്ള ബിരുദം ആണ്.യൂണിവേഴ്സിറ്റി ഓര്‍ഡിനന്‍സ് കൊണ്ടുചെന്നു അദ്ദേഹത്തെ കാണി ച്ചു  ബോദ്ധ്യപ്പെടുത്തി.

‘’എവിടെ?കാണട്ടെ’’എന്നായി കമ്മീഷന്‍.അദ്ദേഹത്തെയും കാണിച്ചു ബോദ്ധ്യപ്പെടുത്തി.

കമ്മീഷന്റെ  ഓഫീസില്‍ നിന്നും സംഘടിപ്പിച്ചിരുന്ന ഒരു കടലാസ്  ശ്രീ കരുണാകാര നെ കാണിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു:’’ഇത് ബദല്‍ സംവിധാന സമയത്ത് ടാബുലേഷന്‍ നടത്തിയ ഒരു സ്ത്രീ അതിനു പ്രതിഫലം പറ്റിയതിനു എഴുതിക്കൊടുത്ത വൌച്ചര്‍ ആ ണ് .അതില്‍ അവരുടെ ഉദ്യോഗപ്പേര്‍ എഴുതിയിട്ടുണ്ട്. പ്രൈമറി സ്കൂളിലെ തയ്യല്‍ ടീച്ചര്‍. എസ്.എസ്.എല്‍.സിയും തയ്യല്‍ പരീക്ഷപാസ്സായ സര്‍ട്ടിഫിക്കറ്റുമാണ് അവരുടെ വിദ്യാ ഭ്യാസ യോഗ്യത.ഇതില്‍ നിന്നും യൂണിവേഴ്സിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ള യോഗ്യത ഇല്ലാത്ത വ രാണ് ടാബുലേഷന്‍ ജോലിലകള്‍ അന്ന് ചെയ്തിരുന്നത് എന്ന് വ്യക്തമല്ലേ? ‘’                         ‘

‘’ഉത്തരക്കടലാസ് എടുത്തു കൊടുക്കുന്നതിനു സര്‍വ്വകലാശാലാ ബിരുദം വേണമെന്ന് എനിക്ക് തോന്നുന്നില്ല.’’ പത്രക്കാരും അവിടെ ഉണ്ടായിരുന്ന അഭിഭാഷകരും കൂടിഅദ്ദേ ഹത്തിന്റെ മറുപടി കേട്ട്  ചിരിച്ചപ്പോള്‍ ഞാന്‍ ചെറുതായി ചമ്മി..അതോടെ മുന്‍ മുഖ്യ ന്‍  ഒന്ന് ഞെളിഞ്ഞിരുന്നു.

‘’താങ്കളുടെ തോന്നല്‍ എന്താണെന്നല്ല എന്റെ ചോദ്യം.നിയമപ്രകാരം ശരിആയിരുന്നോ എന്നാണ്. ഞാന്‍ അല്പം ശബ്ദമുയര്‍ത്തി പറഞ്ഞു.അദ്ദേഹത്തിനു മോണ്ടാട്ടമില്ലാതായി. ചി രിച്ച പത്രക്കാരുടെയും മറ്റും മുഖത്ത് നിഴല്‍ പരന്നു.

 ‘’അപ്പോള്‍ ഉത്തരക്കടലാസ് എടുത്തുകൊടുക്കുന്നതാണ് ടാബുലേഷന്‍ എന്നാണു താങ്ക ള്‍ ധരിച്ചു വച്ചിരിക്കുന്നത് അല്ലെ?”എന്ന എന്റെ കമന്റു കേട്ട് വിളറിയ മുന്‍ മുഖ്യനെ ഒ ന്നുകൂടി വിളറിക്കാന്‍ സന്ദര്‍ഭമുണ്ടാക്കിക്കൊണ്ട്, കമ്മീഷന്‍ ‘’പിന്നെന്താണ് ടാബുലേഷ ന്‍’’ എന്ന് ചോദിച്ചു.ആ അവസരം മുതലെടുത്തുകൊണ്ട് ടാബുലേഷനെയും പരീക്ഷാ  ജോലികളെയും കുറിച്ചു ഒരു ചെറിയ പ്രഭാഷണം തന്നെ നടത്തി.കൂട്ടത്തില്‍ മുന്‍ മുഖ്യ ന്റെ അജ്ഞതയെ ചെറുതായി തോണ്ടാനും മറന്നില്ല. .


ഉടന്‍ തന്നെ കമ്മീഷന്‍ തയ്യല്‍ ടീച്ചറുടെ വൌച്ചര്‍  തനിക്കു കാണണമെന്ന് പറഞ്ഞതനു സരിച്ചു അത് കൊണ്ട് കാണിച്ചു.എന്നിട്ട് അത് എക്സിബിററായി മാര്‍ക്ക് ചെയ്യണമെന്നു അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു.വീണ്ടും ഇതുപോലെ ഒരു ഡ്രില്‍ മാസ്റ്ററുടെയും ഒരു വുഡ് കാര്‍വിംഗ് ഇന്സ്ട്രക്ടറുടെയും വൌച്ചറുകള്‍ കാണിച്ചു മാര്‍ക്ക് ചെയ്യിച്ചു.

 ‘’ഇനിയും ഇത്തരം തെളിവുകള്‍ ഉണ്ടോ? ‘’ എന്ന് കമ്മീഷന്‍ തിരക്കി.

“ഇഷ്ടം പോലെയുണ്ട്.”പക്ഷേ ചോറ് വെന്തോന്നറിയാന്‍ കാലത്തിലെ വറ്റു മുഴുവന്‍ പരി ശോധിക്കേണ്ട കാര്യമില്ലല്ലോ സാര്‍ ”എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കമ്മീഷന്‍ ഉള്‍പ്പെടെയു ള്ളവര്‍ പൊട്ടിച്ചിരിച്ചു…….(തുടരും) 









Fans on the page

സര്‍വ്വ…. സ്മരണ–34 ഇനിഷ്യല്‍ ഇല്ലാത്ത വ്രജരാജ ലക്ഷ്മണന്‍

പ്രീ ഡിഗ്രി പരീക്ഷയുടെ റിസല്‍ട്ട് പ്രഖ്യാപിച്ചു പാസ് സര്‍ട്ടിഫിക്കറ്റും അയച്ചതിന്റെആ ശ്വാസത്തിലിരിക്കയാണ്  പ്രീഡിഗ്രീ പരീക്ഷാ സെക് ഷനുകളില്‍ ഉള്ളവരെല്ലാം .കേരള സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കു കയും പരീക്ഷ എഴുതുകയും ചെയ്ത കൊല്ലം എസ്.എന്‍, കോളേജിലെ പരീക്ഷാ ജോലിക ള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ അഭിമാനത്തിലും ആഹ്ലാദത്തിലും ആ യിരുന്നു ഞാന്‍.’’മോഡിഫിക്കേഷന്‍(തെറ്റിയ മാര്‍ക്ക് ലിസ്റ്റ് തിരുത്തിക്കൊടുക്കുന്നതിനാ ണ് മോഡിഫിക്കേഷന്‍ എന്ന് പറയുന്നത്.)  ഒന്നും വരാതിരുന്നാല്‍ മതിയായിരുന്നു’’എന്ന് കൂട്ടുകക്ഷി കൂടെക്കൂടെ പറഞ്ഞുകൊണ്ടിരുന്നു.മാര്‍ക്ക് ലിസ്റ്റ് എഴുതിയ ഞാന്‍ മാത്രമല്ല മോഡിഫിക്കേഷന്‍ വന്നാല്‍ താനും കൂടിയാണ്  ഉത്തരം പറയേണ്ടി വരിക എന്ന് ബോ ദ്ധ്യ മുള്ളതുകൊണ്ടാണ് കമ്പയര്‍ ചെയ്ത സഹപ്രവര്‍ത്തകനും അങ്ങനെ ഉത്കണ്ഠപ്പെട്ടു കൊണ്ടിരുന്നത്.

പാസ് സര്‍ട്ടിഫിക്കറ്റ് കോളേജിലെത്തി ഒരാഴ്ചയായിട്ടും കറക് ഷന് വേണ്ടി ആരും വരാ തിരുന്നപ്പോള്‍,തെറ്റൊന്നും പറ്റിയിട്ടില്ലായിരിക്കും എന്ന് സന്തോഷിച്ചിരിക്കുമ്പോള്‍ അതാ വരുന്നു വ്രജരാജലക്ഷ്മണനും അവന്റെ അച്ഛനും കൂടി.പേരിന്റെ പ്രത്യേകത കൊണ്ട് നോമിനല്‍ റോള്‍ തയ്യാറാക്കുമ്പോഴേ ശ്രദ്ധിച്ചിരുന്നതാണ് ഈ പേര്‍.എന്താണ് കുഴപ്പം എന്ന് ചോദിച്ചപ്പോള്‍ അവനു യഥാര്ത്ഥത്തില്‍ പേരിനോടൊപ്പം  ഇനിഷ്യല്‍ ഇല്ല.പക്ഷേ ഇവിടുന്നു കൊടുത്ത പാസ് സര്‍ട്ടിഫിക്കറ്റില്‍ N എന്ന് ഇനിഷ്യല്‍ ചേര്‍ത്തി രിക്കുന്നു. അത് മാറ്റിക്കൊടുക്കണം.ഇനിഷ്യല്‍ ഇല്ലെന്നു തറപ്പിച്ചു പറയുന്നത് പയ്യന്റെ പിതാവ് തന്നെയാണ്.അതുകൊണ്ട് അവരുടെ അവകാശവാദത്തില്‍ സംശയിക്കേണ്ട കാര്യമില്ല.എനി ക്ക്  നല്ല ഓര്‍മ്മയുണ്ട് N എന്ന ഇനിഷ്യല്‍ ഇയാളുടെ പേരിനൊപ്പം ഉണ്ടായിരുന്നെന്നു.എങ്കിലും തര്‍ക്കിക്കാന്‍ പോയില്ല.ഉടന്‍ തന്നെ അപേക്ഷയോടൊപ്പം ഉള്ള എസ്.എസ്.എല്‍.സി ബുക്ക് എടുത്തു പരിശോധിച്ചു.അപ്പോള്‍ വിദ്യാര്‍ത്ഥിയും അച്ഛനും പറയുന്നതാണ് ശരിയെന്നു മനസ്സിലായി.എനിക്കും കമ്പയര്‍ ചെയ്ത കൂട്ട് കക്ഷിക്കുമെങ്ങനെയാണ് തെറ്റ് പറ്റിയതെന്നു ആലോചനയായി.വ്രജരാജലക്ഷ്മണനിലെ അവസാനത്തെ അക്ഷരമായ N പരീക്ഷാ ഭവനിലെ SSLC ബുക്ക് എഴുതിയ ക്ലാര്‍ക്ക് തുടക്ക അക്ഷരമായ “V”യുടെ അതെ വലിപ്പത്തിലും അതിനെക്കാള്‍ അല്പം മോടിയിലും ആണ് എഴുതിയിരുന്നത്.N ന്റെ വലിപ്പവും ഡെക്കറേഷനും ഒറ്റ നോട്ടത്തില്‍ ഇനിഷ്യലാ യി ഞാന്‍ തെറ്റിദ്ധരിച്ച് എഴുതിയതിന്റെ ഫലമായാണ് കുഴപ്പം സംഭവിച്ചത്.നോമിനല്‍ റോള്‍ എഴുതിക്കൊണ്ടിരുന്നപ്പോഴേ ശ്രദ്ധിക്കുകയും വ്രജരാജന്റെ അര്‍ത്ഥം അന്വേഷി ച്ചു ശബ്ദതാരാവലി മുഴുവന്‍ പരതിയതും ഒടുവില്‍ അങ്ങനെ ഒരു വാക്ക് കാണാഞ്ഞു, ശ്രീകൃഷ്ണന്റെ പര്യായമായ വ്രജവരന്‍ എന്നതിനു പകരം വ്രജരാജന്‍ എന്ന് ഇട്ടുപോയതാ ണോ എന്നൊക്കെ അന്ന് സംശയിച്ചതും കൂട്ട് കക്ഷിയുമായിസംസാരിച്ചതും ഓര്‍ത്തു.ഇ നിഷ്യല്‍ ഇല്ലാതാക്കുക എന്ന നിസ്സാരമായ മോഡിഫിക്കെഷനായാതുകൊണ്ട് അധികം വൈകാതെ തന്നെ ഡെപ്യൂട്ടി രാജിസ്ട്രാറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍പുതിയ   പാസ് സര്‍ട്ടിഫിക്കറ്റു ശരിയാക്കി കൊടുത്തു.ഇത്ര വേഗത്തില്‍ പുതിയ പാസ് സര്‍ട്ടിഫി ക്കറ്റ് കിട്ടിയ സന്തോഷത്തില്‍ നന്ദി പറഞ്ഞു പിരിഞ്ഞപ്പോള്‍ മറ്റാരും കേള്‍ക്കാതെ രണ്ടുപേരോടുമായി പതിയെ ചോദിച്ചു:എന്തുവാ ഈ പേരിന്റെ അര്‍ത്ഥം?ആരാ ഈ പേരിട്ടത്?പേരിട്ടത് അപ്പൂപ്പനാ.അര്‍ത്ഥമെന്താണെന്ന് അപ്പൂപ്പനേ അറിയൂ’’.പയ്യന്‍ പറ ഞ്ഞു.”അച്ഛനും അറിഞ്ഞുകൂടെ?”എന്നു ചോദിക്കേണ്ട താമസം ‘’അയ്യോ എനിക്കറിയാന്‍ വയ്യായേ ‘’എന്നുപറഞ്ഞുകൊണ്ടു അച്ഛനും പിന്നാലെ മകനും  അതിവേഗം സ്ഥലം വിട്ടു. വ്രജരാജലക്ഷ്മണന്റെ അര്‍ത്ഥമറിയാതെ ഞങ്ങള്‍ പ്രതിമ കണക്കെ സെക് ഷനില്‍ അ വശേഷിച്ചു.










സർവ്വ … സ്മരണ -38 രണ്ട് ഇൻക്രിമെൻ്റ് പോയി |

പിൻവാതിൽ നിയമനത്തിനെതിരെ ‘ കേരളാ യൂണിവേസിറ്റി ജീവനക്കാർ നടത്തുന്ന

സമരം അവസാനിപ്പിക്കാനുള്ള ഒരു നീക്ക വും അധികൃതരുടെ  ഭാഗത്തുനിന്നും ഉണ്ടാകാതിരുന്നപ്പോൾ ,സമരം കടുപ്പിക്കാൻ ഐക്യവേദി തീരുമാനിച്ചു. അതിൻ്റെ ഭാഗമായി ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പു സത്യഗ്രഹം ആരംഭിച്ചു. അധികാരികളും അവർക്കു ദാസ്യവേല ചെയ്യുന്ന ഒരു സംഘടനയും ചേർന്ന് സമരം പൊളിക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യാനും തുടങ്ങി.


സമാധാനപരമായി കുത്തിയിരുന്നു മുദ്രാ വാക്യം വിളിക്കുന്ന വനിതകൾ ഉൾപ്പടെ യുള്ള സമരക്കാരെ അറസ്റ്റു ചെയ്തു നീക്കാനുള്ള ശ്രമം പാളിയപ്പോൾ വിദ്യാർത്ഥികളെ ഇളക്കിവിടാൻ നോക്കി. അതും ഫലിക്കാതായപ്പോൾ ഗുണ്ടാകളെ SFI വേഷം കെട്ടിച്ച്  ഞങ്ങളെ ആക്രമിക്കാൻ വിട്ടു. അവർ ചെടിച്ചട്ടിയും കല്ലും കമ്പും ഉപയോഗിച്ച് സമരക്കാരെ ആക്രമിച്ചു. നിരവധി സ്ത്രീകൾ കൈയുംകാലും തലയും പൊട്ടി ആശുപത്രിയിലായി. പോലീസ് നോക്കി നിൽക്കേയാണ് ഗുണ്ടകൾ ഈ അക്രമത്തിനു മുതിർന്നത്. അധികൃതരാരും തന്നെ പരുക്കേറ്റ് ആശുപത്രിയിലായ ജീവന ക്കാരെ തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല,


പോലീസൻ്റെയും ഗുണ്ടാകളുടെയും സഹായ ത്തോടെ സമരം അടിച്ചൊതുക്കാമെന്ന അധികാരികളുടെ കണക്കുകൂട്ടൽ തെറ്റി. പൊതുജനാഭിപ്രായം സമരത്തനനുകൂല മായി . ഒരു സിൻഡിക്കേറ്റംഗത്തിൻ്റെ ദുർ വാശി കൊണ്ടു മാത്രം പിടിച്ചു നില്കാ നാകില്ലെന്ന് മറ്റംഗങ്ങൾക്കു ബോദ്ധ്യമായി. സർവ്വാധികാരിയായ ആ സിൻഡിക്കേ റ്റംഗത്തെ തൃപ്തിപ്പെടുത്താൻ വേണ്ടിയാ യിരുന്നു ഈ സസ്പൻഷൻ എന്ന് അവർ മനസ്സിലാക്കി. എന്നെ എന്തെങ്കിലും കാരണം പറഞ്ഞ് സസ്പൻ്റ് ചെയ്യണമെന്ന് പ്രസ്തുത സിൻഡി ക്കേറ്റംഗം ഉന്നമിട്ടിരുന്നു. വ്യക്തിവി രോധവും പകയും മൂലം അന്ധനായ അദ്ദേഹം ആയിടക്കു നടന്ന സെനറ്റ് തെരഞ്ഞെടുപ്പിൽ ജീവനക്കാരുടെ പ്രതിനിധിയായി മത്സരിച്ച എന്നെ തോല്പി ക്കാൻ ജീവനക്കാരുടെ വീടുവീടാന്തരം കയറിയിറങ്ങി. ജാതിവിഷം കുത്തിവച്ചാ യാരുന്നു പ്രചരണം.ഐക്യവേദി സ്ഥാനാ ർത്ഥിയായിരുന്ന എനിക്കെതിരേ ഇദ്ദേഹം നടത്തിയ ഈ ഹീന പ്രചരണത്തെ ഫല പ്രദമായി ചെറുക്കാൻ പറ്റിയത് ആർ.എസ്. ശശികുമാറിൻ്റെയും അദ്ദേഹത്തിൻ്റെ സംഘടനയുടെയും ആത്മാർത്ഥമായ ‘പ്രവർത്തനം കൊണ്ടായിരുന്നു. അതാണ് ശശിക്കുനേരേയുള്ള അപ്രീതിക്കു കാരണം. 


തോല്പിക്കാനോ പറ്റിയില്ല. ‘എന്നാൽ പിന്നെ സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ  ‘ നിന്നും എന്നെ അകറ്റിനിർത്തി വോട്ടു ചെയ്യി ക്കാതിരിക്കുക. എന്നതായി അടുത്ത ലക്ഷ്യം.അപ്പോഴാണ് ഇങ്ങനെ ഒരവസരം വീണുകിട്ടിയത്. പുതിയ സെനറ്റ് ‘ പുന:സം ഘടിപ്പിച്ചിട്ടില്ലാത്തതിനാൽ അതെളുപ്പമാ ണെ’ന്നു കണക്കൂ കൂട്ടി. അതുകൊണ്ട് സെനറ്റ് റീ കോൺസ്റ്റിട്യൂഷനും സിൻഡി ക്കേറ്റിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കുന്നതിനു മുമ്പു വരെ ഞങ്ങളെ സസ്പൻഷനിൽ നിർത്താനാ യിരുന്നു പ്ലാൻ.


പക്ഷേ ഗുണ്ടാ ആക്രമണത്തോടെ സമരത്തി ൻ്റെ ഗതി മാറി. താമസിയാതെ സമരം ഒത്തു തീർപ്പാക്കാനും സസ്പൻഷൻ പിൻവലി ക്കാനും സിൻഡിക്കേറ്റ് നിർബ്ബന്ധിതമായി. സമരത്തോടനുബന്ധിച്ചു നടന്ന സംഭവങ്ങ ളെ കുറിച്ച് അന്വേഷിക്കാനും തീരുമാനമാ യി. പിന്നീട് അന്വേഷണത്തിനു നിയോഗിച്ച ഏകാംഗ കമ്മിഷൻ ആരാണെന്നറിഞ്ഞ പ്പോഴാണ് അതിലെ ചതി മനസ്സിലായത്. സർവ്വാധികാരിയായ സിൻസിക്കേറ്റംഗ ത്തിൻ്റെ സിൽബന്തി ആയ ഒരു റിട്ടയേഡ് മജിസ്ട്രേട്ട് ‘ആയിരുന്നു ആ ഏകാംഗ കമ്മീഷൻ. അപ്പോഴേ റിപ്പോർട്ടും ശുപാർ ശയും എന്തായി രിക്കുമെന്ന് ഊഹിച്ചു. അതുപോലെ തന്നെ സംഭവിച്ചു. ഞങ്ങളുടെ രണ്ടു പേരുടെയും രണ്ട് ഇൻക്രിമെൻ്റ് വീതം കുമിലേറ്റീവ് ഇഫക്റ്റിൽ ബാർ ചെയ്യാനായി രുന്നു ശുപാർശ. എന്നു  വച്ചാൽ പെൻഷൻ പറ്റും വരെ 2 ഇൻക്രിമൻ്റ് പൊയ്ക്കെണ്ടി രിക്കും. ശുപാർശ കിട്ടേണ്ട താമസം അത് സിൻഡിക്കേറ്റ് അംഗീകരിച്ചു


സമരം നടക്കുന്നതിനിടെ ഞങ്ങളോട് അനുഭാവമുള്ള പല പ്രമുഖരും ഒത്തുതീർ പ്പിനു ശ്രമിക്കുകയുണ്ടായി. പേരു കേട്ട ഗാന്ധിയനായ ശ്രീ കെ.ഇ.മാമ്മൻ ആയിരുന്നു അതിൽ ഒരാൾ. അന്നത്തെ പ്രോവൈസ് ചാൻസലറായിരുന്ന പ്രൊഫ. സിറിയക് തോമസുമായും ഞാനുമായും അദ്ദേഹത്തിന് നല്ല അടുപ്പമുണ്ടായിരുന്നു. ഞങ്ങളാരും അഭ്യർത്ഥിക്കാതെയാണ് മാമൻസാർ ഇതിൽ ഇടപെട്ടത്. പി.വി.സിയെ കണ്ടശേഷo അദ്ദേഹം എന്നെ കാണാൻ വന്നിരുന്നു. പിവിസിയുടെ ഓഫീസ് തല്ലിപ്പെള്ളിച്ചു അകത്തു കയറിയത് ക്രിമിനൽ കുറ്റമാണ്. അതുകൊണ്ട് ഞങ്ങൾ രണ്ടു പേരും മാപ്പുപറഞ്ഞാലേ പ്രശ്നം തീരു എന്ന് പിവിസി പറഞ്ഞത്രേ. അദ്ദേഹം പറയുന്നത് കള്ളമാണെന്നും തുറന്നു കിടന്ന വാതിൽ തല്ലിപ്പൊളിക്കേണ്ട ആവശ്യമി ല്ലാ യിരുന്നു എന്നും ഞാൻ അറിയിച്ചു. അപ്പോൾ മാമൻ സാർ പറഞ്ഞത്: ‘’ സിറിയക് സത്യമല്ല പറയുന്നതെന്ന് എനിക്കും തോന്നി”എന്നാണ്.


സസ്പൻഷൻ, വോട്ടു ചെയ്യിക്കാതെ അകററി നിർത്തുക തുടങ്ങിയ പരിപാടികൾ നടപ്പിലാക്കി എന്നെ വരുതിയിലാക്കാം എന്ന കണക്കു കൂട്ടലുകൾ മനസ്സിൽ വച്ചുകൊ ണ്ടായിരി ക്കണം, “അയാൾ എൻ്റെ കാൽക്ക ൽ വന്നു വീഴും” എന്ന് സർവ്വാധികാരി ഞങ്ങളുടെ പ്രസിഡൻ്റിനോടു പറഞ്ഞ് മന: പായസം കുടിച്ചത്. ഞങ്ങൾക്ക് കുറച്ചു സാമ്പത്തിക നഷ്ടം ഉണ്ടാക്കാൻ കഴിഞ്ഞെന്ന് അദ്ദേഹ ത്തിനും അദ്ദേഹത്തിൻ്റെ സേവകന്മാർക്കും സന്തോഷിക്കാം. പക്ഷേ ഞാൻ ചെന്ന് അദ്ദേത്തിൻ്റെ കാലു പിടിക്കും എന്നു സ്വപ്നം കണ്ടതു വെറുതേയായി. ഉദ്ദേശ ശുദ്ധിയി ല്ലാതെ ചെയ്യുന്ന ഏതു പ്രവൃത്തി യുടെയും ഫലം ഇങ്ങനൊക്കെത്തന്നെയായിരിക്കും. സിൻഡിക്കേറ്റിലിരുന്നുകൊണ്ട് സർവ്വകലാശാലയെ ചൂഷണം ചെയ്യുകയും അഴിമതിയും ‘സപജനപക്ഷപാതവും നടത്തുകയും ചെയ്യുന്നതിനെതിരെ നിരന്തരം ശബ്ദിക്കുകയും അദ്ദേഹത്തിൻ്റെ പല കള്ളത്തരങ്ങളും വെളിച്ചത്തു കൊണ്ടുവരികയും ചെയ’തതാണ് എന്നോട്ടുളള വിദ്വേഷത്തിനു കാരണം.













Fans on the page

Monday, July 13, 2026

സര്‍വ്വ….. സ്മരണ– 30 മുന്‍ മുഖ്യമന്ത്രി കമ്മീഷന്‍ മുമ്പാകെ

ജസ്റ്റിസ് കെ.കെ നരേന്ദ്രന്‍കമ്മീഷന്‍റെ അന്വേഷണം  അതിന്റെ അവസാന ഘട്ടത്തോട് അടുക്കുകയാണ്.മിക്കവാറും എല്ലാ കക്ഷികളെയും വിസ്തരിച്ചു കഴിഞ്ഞു.വിരലില്‍ എണ്ണാവുന്നത്ര ആളുകള്‍ ബാക്കിയായി.അതില്‍ പ്രമുഖന്‍ മുന്‍ മുഖ്യമന്ത്രി കെ.കരുണാ കരനാണ്.കമ്മീഷന്‍ പല പ്രാവശ്യം അദ്ദേഹത്തിന്റെ അഭിഭാഷകനോട് തന്റെക ക്ഷി യെ വിസ്തരിക്കുവാന്‍ പറ്റിയ ഒരു തീയതി പറയണം എന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നിട്ടും കൃത്യമായൊരു തീയതി വക്കീല്‍ പറഞ്ഞില്ല.ഒടുവില്‍ സഹികെട്ട് എല്ലാവരും കേള്‍ക്കെ കമ്മീഷന്‍  പറഞ്ഞു: നിങ്ങള്‍ക്ക് തീയതി നിര്‍ദ്ദേശിക്കാനില്ലെങ്കില്‍ കമ്മീഷ നൊരു തീയതി നിശ്ചായിച്ചു സമന്‍സ് അയക്കും”.’’അങ്ങനെ അയച്ചാല്‍ അന്ന് ഹാജരാ കാ ന്‍ പറ്റി എന്ന് വരില്ല.‘’എന്ന് വക്കീല്‍.എങ്കില്‍ വാറണ്ട് പുറപ്പെടുവിക്കും” എന്നായി കമ്മീഷന്‍..അധികം വൈകാതെ ഒരു ദിവസം കെ. കരുണാകരന്‍ വിസ്താരത്തിന് ഹാജ രാകുമെന്ന് അറിയിപ്പു ണ്ടായി.

പറഞ്ഞത് പോലെ അന്നേദിവസം മുന്‍ മുഖ്യമന്ത്രി ശ്രീ കെ.കരുണാകരന്‍ കൃത്യ സമയത്ത് കമ്മീഷന്‍ മുമ്പാകെ ഹാജരായി. പതിവ് പോലെ സാമാന്യം ഭേദപ്പെട്ട ഒരു മാദ്ധ്യമക്കൂട്ടവും പിറകെ വന്നു.

 

സര്‍ക്കാര്‍ വക്കീലും യൂണിവേഴ്സിറ്റിയുടെ വക്കീലും  മുന്‍ വിദ്യാഭ്യാസ മന്ത്രിയുടെ വക്കീലും കരുണാകരന്റെ തന്നെ വക്കീലും അദ്ദേഹത്തെ വിസ്തരിച്ചു.അന്ന്  ഉച്ച തിരിഞ്ഞാണ് കമ്മീഷന്റെ  സിറ്റിംഗ് തുടങ്ങിയത്.അതുകൊണ്ട് ഇത്രയും പേര്‍ വിസ്തരിച്ചു കഴിഞ്ഞപ്പോഴേക്കും സമയം വൈകിട്ട് 4.30 കഴിഞ്ഞിരുന്നു.ഇനിയും ആരെങ്കിലും വിസ്തരിക്കാനുണ്ടോ എന്ന് കമ്മീഷന്‍..’’അസോസിയേഷന് വേണ്ടി എനിക്ക് വിസ്തരിക്കണം.”എന്ന് ഞാന്‍ പറയാത്തത താമസം മുന്‍ മുഖ്യന്റെ വക്കീല്‍ ചാടി വീണു. ഇന്ന് മതിയാക്കാം എന്ന് കമ്മീഷനോട് ഒട്ട് അപേക്ഷാ സ്വരത്തിലും ഒട്ടു അധികാര സ്വര ത്തിലും പറഞ്ഞു.കമ്മീഷന്‍ വക്കീലിനെ അവഗണിച്ചു കൊണ്ട് “ദത്തന് എത്ര നേരം വേ ണ്ടി  വരും”എന്ന് ചോദിച്ചു.’’ഒരുമണിക്കൂറെങ്കിലും വേണം സാര്‍ “ എന്ന് ഞാന്‍ അറിയി

ച്ചു.


കരുണാകരന്റെ അഭിഭാഷകന്‍ ശ്രീ ജയച്ചന്ദ്രന്‍ നായരും ഞാനും ഉള്ളൂര്‍ പ്രശാന്ത് നഗര്‍ ഹൌസിംഗ് കോളനിയിലായിരുന്നു അന്ന് താമസം.അതുകൊണ്ടുതന്നെ പരിചയക്കാ രായിരുന്നു.ആ സ്വാതന്ത്യം കൊണ്ടോ മുന്‍ മുഖ്യന്റെ വക്കീല്‍ എന്ന അഹങ്കാരം കൊണ്ടോ അദ്ദേഹം കമ്മീഷന്‍ എനിക്ക് മറുപടി പറയും മുമ്പേ”15 മിനിറ്റില്‍ കൂടുതല്‍ വിസ്തരിക്കാന്‍ പറ്റില്ല.”എന്നായി ജയച്ചന്ദ്രന്‍ നായര്‍.”അത് താങ്കളല്ലല്ലോ തീരുമാനിക്കേണ്ട ത് എന്ന് ഞാനും പറഞ്ഞു.വക്കീല്‍ അതിനു എന്തോ തിരിച്ചു പറയാനോരുങ്ങിയത് തടഞ്ഞുകൊണ്ട്‌ കമ്മീഷന്‍ പറഞ്ഞു: നിങ്ങള്‍ തമ്മില്‍ തര്‍ക്കിക്കണ്ടാ.നിങ്ങളുടെ കക്ഷി യോടു ചോദിക്ക് ഒരുമണിക്കൂര്‍ കൂടി ഇരിക്കാന്‍ തയ്യാറാണോ എന്ന്?അല്ലെങ്കില്‍ നമുക്ക് മറ്റൊരു ദിവസത്തേക്ക് ബാക്കി വിസ്താരം മാറ്റി വയ്ക്കാം.ഒടുവില്‍ ഗത്യന്തരമില്ലാതെ വക്കീല്‍ പൂച്ചയ്ക്ക് കയറിട്ടപോലെ അറച്ചറച്ചു മുന്‍ മുഖ്യന്റെ ചെവിയില്‍ എന്തോ മ ന്ത്രിച്ചു.വിസ്താരം വേറൊരു ദിവസമാക്കാമെന്നാണ്‌  അദ്ദേഹം പറയുന്നത്.എങ്കില്‍  ആ ഡേറ്റ് കൂടി പറയൂ .കമ്മീഷന്‍ വക്കീലിനോടാണ് പറയുന്നതെങ്കിലും  കക്ഷികേള്‍ക്കാന്‍  വേണ്ടിയാണ്  ഈ നാടകം കളിയെന്നു ഞങ്ങള്‍ക്കെല്ലാം മനസ്സിലായി.ഉടനെ തന്നെ മുന്‍ മുഖ്യന്‍ ഡേറ്റ് പറയുകയും വക്കീല്‍ അത് കമ്മീഷനെ അറിയിക്കുകയും ചെയ്തു.


തിരുവനന്തപുരം ജഗതി ഡി.പി.ഐ ജംഗ്ഷനില്‍ ഉള്ള ഉള്ളൂര്‍ സ്മാരകമാണ് കമ്മീഷ ന്റെ ഓഫീസായി പ്രവര്‍ത്തിച്ചിരുന്നത്.അതുവരെയുള്ള സിറ്റിംഗുകളെല്ലാം നടന്നതും അവിടെ വച്ചായിരുന്നു .മുന്‍ മുഖ്യന്‍ ഡേറ്റ് ഉറപ്പിച്ചു പറഞ്ഞപ്പോള്‍ അന്നേ ദിവസം കമ്മീഷന്റെ ഓഫീസായ ഉള്ളൂര്‍ സ്മാരകത്തില്‍ വേറെ പരിപാടിയുണ്ടോ എന്ന് നോക്കാനും ഉണ്ടെങ്കില്‍ തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൌസ് കമ്മീഷന് വേണ്ടി അന്നത്തേക്ക്‌ ബുക്ക് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി. അല്പം കഴിഞ്ഞു സെക്രട്ടറി ഗസ്റ്റ് ഹൌസ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു.അപ്പോള്‍ ഇനി അന്നു കാ ണാം  എന്ന് പറഞ്ഞു കമ്മീഷന്‍ അന്നത്തെ സിറ്റിംഗ് അവസാനിപ്പിച്ചു. 













Fans on the page



‘’കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കണം’’

എന്റെ ഒരു ബന്ധു കേരളസര്‍വ്വകലാശാലയില്‍ മലയാളം MAയ്ക്ക് പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ അയച്ചു.ഫീസ്‌ 50 രൂപ കുറഞ്ഞു പോയതിനാല്‍  ആതുക കൂടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു പ്രൈവറ്റ് രജിസ്ട്രേഷന്‍ സെക്ഷനില്‍ നിന്നും മെമ്മോ പോയി.അതനുസരിച്ച് ബാക്കി തുക അടച്ച ചെല്ലാന്‍ രസീത് സഹിതം അപേക്ഷ എന്റെ പേര്‍ക്ക് അയച്ചു തന്നു.കണ്ണൂരില്‍ ഒരു സ്കൂളില്‍ അദ്ധ്യാപികയായിരുന്നു അപേ ക്ഷക.


ഡിഫക്ട് മാറ്റിയ അപേക്ഷയുമായി ബന്ധപ്പെട്ട സെക്ഷനിൽ ചെന്നപ്പോൾ, അവർക്കു സംശയം.പണം  അടച്ചിരിക്കുന്നത് യുണിവേഴ്സിറ്റി അക്കൗണ്ടിലാണെങ്കിലും SBI വഴിയായതു കൊണ്ടു സ്വീകരിക്കാമോ എന്നു സംശയം. SBT യിൽ തന്നെ അടച്ചാലേ പറ്റൂ എന്നായി അവർ ‘എങ്കിൽ അതിൻ്റെ ഡപ്യൂട്ടി രജിസ്റ്റ്രാറെ നേരില്‍  കണ്ടു കളയാം എന്നു കരുതി. അദ്ദേഹം മുമ്പ് എൻ്റെ സെക്ഷനാഫീസറായിരുന്ന ആളുമാണ് ‘ അദ്ദേഹവും സെക് ഷൻകാർ പറഞ്ഞതു ആവർത്തിച്ചു. അമ്പതു രൂയും പോയി  രജിസ്ട്രേഷനും നടക്കില്ല എന്ന് ഏതാണ്ട് തീർച്ചയായതുപോലെ തോന്നി. എങ്കിൽ അടച്ച തുകയെങ്കിലും തിരികെ കിട്ടുമോ എന്ന് അദ്ദേഹത്തോടു ചോദിച്ചു.

‘“ദത്തന് കേന്ദ്രസർക്കാരിൽ വല്ല പിടിയുമുണ്ടോ എന്ന മറു ചോദ്യമായിരുന്നു ഉത്തരം കേരള സർക്കാർ ഈ 50 രൂപാ കക്ഷിക്കു തിരികെ കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കേ ന്ദ്ര സർക്കാരിനു കത്തെഴുതിയാൽ തിരികെ കിട്ടിയേക്കും’’.

“ എനിക്കാരേം  പിടിയില്ല എന്നു പറഞ്ഞ് അവിടെ നിന്നിറങ്ങി.നിരാശനായി നടന്ന എന്നോട്, കൂടെയുണ്ടായിരുന്ന കൂട്ടുകാരൻ പറഞ്ഞത’നുസരിച്ച് ഓഡിറ്റ് സെക്ഷനി’ൽ കൂടിഅന്വേഷിക്കാമെന്നു കരുതി.അവിടെ ചെന്ന്  പരിശോധിച്ചപ്പോൾ ഫീസ് യൂണിവേഴ്സിറ്റി അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. അതേ സ്പീഡിൽ ഡപ്യുട്ടി രജിസ്ട്രാറുടെ മുറിയിൽ തിരി കെയെത്തി. ‘ രൂപ യൂണിവേഴ്റ്റി അക്കൗണ്ടിൽ വന്ന കാര്യം പറഞ്ഞപ്പോൾ,

‘’ദത്തൻ പോയ’ ശേഷം ഞാൻ കാഷ് സെക് ഷനിൽ തിരിക്കി. അവർ പറഞ്ഞത് ഫീസ്‌ അവിടെ വന്നില്ലെന്നാണ്.’’അദ്ദേഹം വിശദീകരിച്ചു. 

“ഫീസ് വന്നിട്ടുണ്ടോ എന്നന്വേഷിക്കേണ്ടത് കാഷ് സെക് ഷനിൽ അല്ലെന്ന് സാറിനു അറിയില്ലേ” എന്ന് ഞാൻ , ചോദിച്ചപ്പോള്‍ ഞാന്‍ ഒന്ന് തുപ്പിയിട്ട് വരട്ടെ എന്ന് പറഞ്ഞു  അദ്ദേഹം താഴേക്കു പോയി. ഏറെ നാൾ കഴിയും മുമ്പേ അപേക്ഷകയ്ക്ക് രജിസ്ട്രേഷൻ ലഭിക്കുകയും ചെയ്തു


സര്‍വ്വ … സ്മരണ

ഏതു തങ്കമണി?


ഒരു യു.ഡി.എഫ് ഭരണകാലം.ശ്രീ കെ.കരുണാകരന്‍ മുഖ്യമന്ത്രി.ഇടുക്കി ജില്ലയിലെ തങ്കമണി ഗ്രാമത്തില്‍ അതീവപൈശാചികമായ പോലീസ് അതിക്രമം.അതിനെതിരെ കേരളമൊട്ടാകെ വന്‍ പ്രതിഷേധ സമരങ്ങളും ഹര്‍ത്താലും നടന്നു കൊണ്ടിരിക്കയാ ണ്.അതിന്റെ വാര്‍ത്തകളാണ് എവിടെയും.യൂണിവേഴ്സിറ്റിയിലും അതിന്റെ അനുരണ നങ്ങള്‍ ഉണ്ട്.ഞാന്‍ അന്ന് അക്കാദമിക് സെക് ഷനില്‍ അസിസ്റ്റന്റ്റ്.അടുത്തിരിക്കുന്ന വനിതാ ജീവനക്കാരിയും .തമ്മില്‍ പൊരിഞ്ഞ വാഗ്വാദം.കരുണാകര ഭക്തയായ അവര്‍ സര്‍ക്കാര്‍ നടപടിയെ ന്യായീകരിക്ക്ന്നു.ഞാന്‍ വിട്ടു കൊടുക്കുന്നില്ല.


ഈ വാദപ്രതിവാദം അങ്ങനെ കൊഴുത്തു വരുമ്പോഴാണ് ഞങ്ങളുടെ സെക്ഷനാഫീസര്‍

എത്തുന്നത്.അവര്‍ കുറെ നേരം ഞങ്ങള്‍ പറയുന്നത് ശ്രദ്ധിച്ചു.ഒന്നും പിടികിട്ടുന്നില്ല. കൂടെ ക്കൂടെ തങ്കമണി,തങ്കമണി എന്ന് കേള്‍ക്കുന്നുണ്ട്.ഒടുവില്‍ സഹികെട്ടു ഒരു ചോദ്യം.

“ തങ്കമണി യ്ക്കു എന്തുപറ്റി? ഏതു തങ്കമണീയാ? സ്റ്റാലിന്റെ തങ്കമണി യോ?കാഷിലെ തങ്കമണിയോ?ഡാന്‍സ് ചെയ്യുന്ന തങ്കമണിയോ? എന്ന് ഒറ്റശ്വാസത്തില്‍ ചോദിച്ചു.അന്ന് യൂണിവേഴ്സിറ്റി ഓഫീസില്‍ ഒരുപാട് തങ്കമണിമാര്‍ ഉണ്ടായിരുന്നു.കൃത്യത ഉണ്ടാകാനാ ണ് ഇങ്ങനെ പേരെടുത്തു ചോദിച്ചത്.പില്ക്കാലത്ത് ജോയിന്റ് രജിസ്ട്രാർ ആയി വിരമിച്ച ശ്രീ. എം. സ്റ്റാലിന്റെ ഭാര്യ അവർ അന്ന് അവിടത്തെ ഒരു സെക് ഷൻ ഓഫീസറായിരുന്നു. ക്യാഷ് സെക് ഷനിലെ സെക് ഷൻ ഓഫീസർ മറ്റൊരു തങ്കമണി.വേറെ ഒന്നു പരാമർശിക്കപ്പെട്ടത് നൃത്തവിദഗ്ധ .) ഇതെല്ലാം ശ്രദ്ധിച്ച്കൊണ്ടിരുന്ന അടുത്ത സെക് ഷനുകളിലുള്ളവരും കൂടി ചിരിച്ചു പോയി.കാര്യമറിയാതെ ഞങ്ങളുടെ സെ ക്ഷാനാഫീസര്‍ അന്ധാളിച്ചും.പോയി.











Fans on the page