Total Pageviews

Friday, January 1, 2021

വിഡ്ഢിവിജ്ഞാനകോശം അഥവാ സംഘി എന്‍സൈക്ലോപീഡിയ

കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയും അവരെ നിയ ന്ത്രിക്കുന്ന വര്ഗ്ഗീയ സം ഘടനാ നേതാക്കളും പറഞ്ഞു കൂട്ടിയ ഭോഷത്ത ങ്ങളും അസംബന്ധങ്ങളും അബദ്ധങ്ങളും വിവരക്കേടും അഹ ങ്കാരമൊഴികളും ക്രോ ഡീകരിച്ചുണ്ടാക്കിയതാണ് ഈ അസംബന്ധ വിജ്ഞാനകോശം.അത്യു ന്നത സ്ഥാന ത്തിരിക്കുന്നവര് പോലും തട്ടിവിട്ടിട്ടുള്ള വിഡ്ഢിത്തങ്ങള് ചിരിക്കു വ ക നല്കുന്നതാണെങ്കിലും ലോകരാ ഷ്ട്രങ്ങളുടെ മുന്നില് ഇന്ത്യക്ക് നാണക്കേട്‌ ഉണ്ടാക്കുന്നതാണ്.അന്ധവിശാസങ്ങളും കെട്ടുകഥകളും ശാസ്ത്ര സത്യങ്ങളാ ണെന്ന മട്ടില് ഒരു സങ്കോചവുമില്ലാതെ അധികാര സ്ഥാനത്തിരിക്കുന്നവര്അവ തരിപ്പിക്കുമ്പോള്, അവര് കേള്ക്കാതെയെങ്കിലും‘അത് ശരിയ ല്ല’എന്ന് പറ യാ നുള്ള ബൌദ്ധികസത്യസന്ധത പ്രകടിപ്പിക്കാന് ഭയക്കുന്ന ശാസ്ത്രജ്ഞരെയും മറ്റു ഉത്തരവാ ദപ്പെട്ടവരേ യും ഓര്ക്കുമ്പോള് ലജ്ജ തോന്നുന്നു.ഒപ്പംനിരാശയും.
1.ഗണപതിയുടെ തല പ്ലാസ്റ്റിക് സര്ജറി വഴി വച്ചു പിടി പ്പിച്ചതാണ്.ലോകത്തില് ആദ്യമായി ആ സര്ജറി നട ത്തിയ രാഷ്ട്രമാണ് ഭാരതം എന്നതില് അഭിമാനി ക്കാം.-- പ്രധാനമന്ത്രി നരേന്ദ്ര മോഡി.
(ഇന്ത്യന് മിത്തോളജിയിലെ അത്ഭുത കഥാപാത്രമാണ് ഗണപതി. വിഘ്നങ്ങള് തീര്ക്കുന്ന ദേവന് ആകയാല് വിഘ്നേശ്വരന് എന്ന് കൂടി പേരുള്ള ഇദ്ദേഹ ത്തിന്റെ ഉല്പത്തിയെ പറ്റി പുരാണത്തില് പറയുന്ന കഥയെ അപ ഹസിക്കുന്ന താണ് മോഡിയുടെ കണ്ടുപിടുത്തം.പ്ലാസ്റ്റിക് സര്ജറിയെ കുറിച്ചും തനിക്കു ഒന്നുമറിയില്ല എന്നും അദ്ദേഹത്തിന്റെ പ്രസ്താവനയില് നിന്നും വെളിവാകു ന്നു.പുരാണത്തി ലും ശാസ്ത്രത്തിലും അജ്ഞനായ ഒരാ ള്ക്ക്‌ മാത്രമേ ഇങ്ങനെ പറയാന് കഴിയൂ.പ്ലാസ്റ്റിക് സര്ജ റിയുടെ പിതാവ് ന്യൂസിലാന്റ് കാരനായ സര് ഹരോള്ഡ് ഗില്ലീസ് ആണ്. )
2.മഴക്കാറുള്ളപ്പോള് റഡാറില് ഒന്നും തെളിയുകയില്ല. ആ സമയത്ത് ശത്രുവിമാ നത്തെ ആക്രമിച്ചാല് നമ്മള് പിടിക്കപ്പെടുകയില്ല.-- പ്രധാനമന്ത്രി മോഡി.
( ശാസ്ത്രീയമായി തെറ്റായ അനുമാനമാണിത്.)
3.ഗോമൂത്രം സര്വ്വരോഗ സംഹാരിയാണ്.പശുവിന്റെ ഉച്ച്വാസവായു ഓക്സിജന് സമ്പന്നമാണ്.- ഉത്തര് പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.(ശാസ്ത്രീ യ മായി യാതൊരു അടിത്തറയുമില്ലത്ത പ്രസ്താവനയാണിത്)
4.ചാണകവും ഗോമൂത്രവും കഴിച്ചു തന്റെ ക്യാന്സര് ഭേദമായി.-- മാലേഗാവ് സ്ഫോടന കേസിലെ പ്രതിയും ഗാന്ധിഘാതക ഭക്തയും ഭോപാല് MP യുമായ പ്രങ്ങ്യാ സിംഗ് താക്കൂര്.
(കല്ലുവച്ച നുണയാണിത്. ആള് ഇന്ത്യ മെഡിക്കല്ഇന് സ്റ്റിട്യൂട്ടിലെ(AIIMS) ചികി ത്സ കൊണ്ടാണ് അവരുടെ രോഗം ഭേദമായത്.)
5.കുരുക്ഷേത്ര യുദ്ധം തത്സമയം തന്നെ ധൃതരാഷ്ട്രര്ക്ക്‌ വിശദീകരിച്ചുകൊടു ക്കാന് സഞ്ജയന് കഴിഞ്ഞത് അ ന്നേ ഭാരതത്തില് ഇന്റര്നെറ്റ് ഉണ്ടായിരുന്നതു കൊണ്ടാ ണ് .-- ത്രിപുര മുഖ്യമന്ത്രി ബിപ്ളവ കുമാര്
(ഇന്ത്യയില് ആദ്യമായി ഇന്റര്നെറ്റ് സേവനം ലഭ്യമായ ത് 1995 ലാണ്.ഇന്റര്നെ റ്റ്‌ എന്താണെന്നോ മഹാഭാരത കഥ എന്താണെന്നോ അറിയാത്ത ഒരുവന് മാ ത്ര മേ ഇ ത്തരം ഒരു ഭോഷത്തം എഴുന്നള്ളിക്കൂ.അന്ധനായ ധൃതരാഷ്ട്രര്ക്ക്‌ കുരുക്ഷേത്ര യുദ്ധം കാണണമെന്ന് ആഗ്ര ഹം പ്രകടിപ്പിച്ചപ്പോള് അദ്ദേഹത്തി ന്റെ പിതാവും മഹാഭാരത കര്ത്താവുമായ വേദവ്യാസന്,ധൃതരാഷ്ട്ര രുടെ സന്തത സഹചാരിയായ സഞ്ജയനു ,കൊട്ടാര ത്തിലിരുന്നു തന്നെ യുദ്ധരംഗം കാണുവാനുള്ള ദിവ്യ ദൃഷ്ടി നല്കി അനുഗ്രഹിച്ചു.അങ്ങനെയാണ് സഞ്ജയന് യുദ്ധവിവരണം നല്കാന് കഴിഞ്ഞത് എന്ന് മഹാഭാര തം പറയുന്നു.)
6.റൈറ്റ് ബ്രദേഴ്സ് വിമാനം കണ്ടുപിടിക്കുന്നതിനും വളരെ മുമ്പ് ഭാരതത്തില് പുഷ്പ ക വിമാനം ഉണ്ടായിരുന്നു.—പ്രധാനമന്ത്രി മോഡി.
(വാല്മീകിയുടെ ഭാവനാ സൃഷ്ടമായ പുഷ്പക വിമാനത്തെ കുറിച്ചു എന്തെങ്കിലും ധാരണ ഉണ്ടായിരുന്നെങ്കില് ഇ ത്തരം ഒരു വിഡ്ഢിത്തം പ്രധാനമന്ത്രി തട്ടിവി ടില്ലായി രുന്നു. റൈറ്റ് ബ്രദേഴ്സ് കണ്ടുപിടിച്ച വിമാനം ഇന്ധനം കൊണ്ട് പ്രവര്ത്തി ക്കുന്ന യന്ത്രമുപയോഗിച്ചാണ് പറക്കു ന്നത്.ആധുനിക വിമാനങ്ങളെല്ലാം അങ്ങ നെ തന്നെ.ഓരോന്നിനും പ്രത്യേക രൂപവും ഉണ്ട്.രാമായണത്തിലെ പുഷ്പക വി മാനത്തിനു നിശ്ചിത ആകൃതിയില്ല,എഞ്ചിനില്ല., ഇന്ധനം വേണ്ട അതിന്റെ ഉടമസ്ഥന് വിചാരിച്ചാല് ഉടന് അയാളുടെ അടുത്തെത്തും.എത്ര പേര്ക്ക് വേണ മെങ്കിലും അതില് സഞ്ചരിക്കാം. കവി ഭാവന ചരിത്ര സത്യമാണെന്ന് വിശ്വസി ക്കുന്ന മൂഢര്ക്കല്ലാതെ ഇത്തരം പോഴത്തം പറയാന് കഴി യില്ല.)
7. 1987-88 കാലഘട്ടത്തില് തന്റെ ഡിജിറ്റല് ക്യാമറ ഉപയോഗിച്ചു എല്.കെ.അ ദ്വാനിയുടെ ഫോട്ടോ എടുത്ത് ഇ മെയില് വഴി അദ്ദേഹത്തിനു അയച്ചു കൊടു ത്തു.—മോഡി
(ലോകത്ത് ആദ്യമായി ഡിജിറ്റല് ക്യാമറ വിപണിയിലെ ത്തിയത് 1990 ല് ആണ്. ഇന്ത്യയില് ഇന്റര്നെറ്റ് ആരംഭി ച്ചത് 1995 മുതലും.)
8.സുലൈമാനെ പോലെ ഒരു മുസ്ലീമാണ് ഹനുമാന് –ഉത്തര് പ്രദേശിലെ ഒരു ബി ജെപി മന്ത്രി.
(വായു ദേവന് അഞ്ജന എന്ന സ്ത്രീയില് ഉണ്ടായ പുത്ര നാണ് വാനര മുഖ്യനായ ഹനുമാന് എന്ന് പുരാണം.)
9.ഇന്ത്യന് പട്ടാളം നരേന്ദ്ര മോഡിയുടെ സേനയാണ്.—യോഗി ആദിത്യ നാഥ്.
(ഇന്ത്യന് പട്ടാളത്തെയും ഭരണഘടനയേയും അവഹേ ളിക്കുന്ന പ്രസ്താവന.)
10.മുഗളരും ബ്രിട്ടീഷുകാരും കൂടിയാണ് ഇന്ത്യയുടെ സമ്പദ് ഘടന ദുര്ബല പ്പെടുത്തിയതു..—യോഗി ആദി ത്യനാഥ്
(വാസ്തവവുമായി പുലബന്ധം പോലുമില്ലാത്ത പ്രസ്താവന. നോട്ടു നിരോധനം ജി.എസ്.റ്റി ,കോര്പ്പ റേറ്റുകള്ക്കും ബന്ധുക്കള്ക്കും ഖജനാവ് ചോര്ത്തി ക്കൊ ടുക്കല് തുട ങ്ങിയ വിക്രിയകള് വഴി ഇന്ത്യയുടെ സാമ്പത്തിക രംഗം കുട്ടിച്ചോ റാക്കിയ മോഡിയെ വെള്ളപൂശാനുള്ള “അടി യന് ലച്ചിപ്പോം “ തന്ത്രം )
(തുടരും)
Amal Dethan, 

Saturday, October 17, 2020

ഓര്‍മ്മകളുടെ പ്രളയം


തീവ്രമായ ജീവിതാനുഭവങ്ങള്‍, അതീവ ലളിതമായ ഭാഷയില്‍ ഉള്ളില്‍ തട്ടും വിധം വായനക്കാരി ലേക്ക് പകരുന്ന കുറിപ്പുകളുടെ സമാഹാരമാണ് ദേവി.ജെ.എസ്സിന്റെ ഓര്‍മ്മകളിലെ പെരുമഴ കള്‍’’ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നവയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍ എല്ലാം തന്നെ. നര്‍മ്മവും ആത്മ പരിഹാസവും സാമൂഹിക വിമര്‍ശനവും ഇതില്‍ ഉടനീളം കാണാം.ഇത്ര നിസംഗ തയോടെ അതി കഠിനമായ അനുഭവങ്ങളെ എങ്ങനെ നോക്കിക്കാണാന്‍ കഴിയുന്നു എന്ന് നാം ആത്ഭുതപ്പെട്ടു പോകും.ദേവിയുടെ, ഇതിനു മുമ്പുള്ള സാന്ത്വന സ്പര്‍ശങ്ങള്‍എന്ന പുസ്തകം വായിച്ചി ട്ടുള്ളവര്‍ക്ക് അവരുടെ നര്‍മ്മ സമ്പന്നമായ ഇതിലെ ആഖ്യാന രീതികണ്ട് വിസ്മയം കൂറാതെ തരമില്ല. അതീവ ഗുരുതരമായ മഹാരോഗത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കഥയാണ് സാന്ത്വന സ്പര്‍ശത്തിലുള്ളത്.                                                                                                                                                                                                                                                                         അതുപോലെതന്നെ ആത്മാംശമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതിലെ മിക്ക കുറിപ്പുകളും പിറവിയെടുത്തിട്ടുള്ളത്.ഒറ്റയിരിപ്പില്‍ ആരും വായിച്ചു പോകുന്നതാണ് എല്ലാ കുറിപ്പുകളും.വ്യക്തികളെയും  സംഭവങ്ങളെയും നിരീക്ഷിക്കുന്നതില്‍ ഗ്രന്ഥകര്ത്ത്രി പുലര്‍ത്തുന്ന സൂക്ഷ്മത അന്യാദൃശ്യമാണ്.’’മരണം ദുര്‍ബ്ബലം’’എന്ന കുറിപ്പ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.മരണം മനുഷ്യനില്‍ ഏല്പിക്കുന്ന ആഘാതത്തിനും ദു:ഖാചരണത്തിനും വന്ന പരിണാമം വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.നൂറ്റിരണ്ട് വയസ്സുള്ള അച്ഛന്‍നിര്യാതനായ പ്പോള്‍ പുത്രി മോളേ എന്നുള്ള വിളി കേട്ടു കൊതി തീര്‍ന്നില്ലല്ലോ അച്ഛ “എന്ന് പറഞ്ഞു നിരവധി തവണ നിലവിളിക്കുന്നതു കേട്ട് ഒരാള്‍’ഇത്രയും വര്‍ഷം കേട്ടത് പോരെ’’ എന്ന് പരിഹസി ക്കുന്ന തും,ഏതോ മാരക രോഗം വന്നു യുവാവ് മരിച്ചപ്പോള്‍ അവന്റെ അമ്മ,അവന്‍ ജനിച്ചതുമുതലുള്ള കാര്യങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞുഒരു രാത്രി മുഴുവന്‍ വിലപിക്കുന്നത് കണ്ട് ഇങ്ങനെ കിടന്നു നിലവിളിക്കുന്ന തെന്തി ന് എന്ന് പലരും പിറുപിറുക്കുന്നതും വൃദ്ധനായ സഹോദരന്റെ വേര്‍പാടില്‍ വൃദ്ധയായ സഹോദരി ഗാനാലാപം പോലെ കരയുന്നത് കേട്ട് പലരും ചിരിക്കുന്നതും കണ്ടിട്ടുള്ള ഗ്രന്ഥകാരി കാലം മാറിയപ്പോള്‍ വന്ന പ്രതികരണ വ്യത്യാസങ്ങളെ അതിശയോക്തി തെല്ലുമി ല്ലാതെവിവരിക്കുന്നു:’’മരിച്ചത് ആരായാലും ദു:ഖാചരണം ഇന്ന് കാര്യമാത്രപ്രസക്തമാണ്.ശവ സംസ്ക്കാരം കഴിഞ്ഞാല്‍ തീര്‍ന്നു....എങ്ങനെയെങ്കിലും  അഞ്ചിനോ ഏഴിനോ ഒരു ചടങ്ങ് നടത്തി എല്ലാവരും അവരവരുടെ വഴിക്ക് പോകുന്നു.ജീവിതം ഇന്ന് വളരെ ഫാസ്റ്റാണ്.ദു:ഖിച്ചിരിക്കാന്‍ ആര്‍ക്കാണ് നേരം.ദു:ഖമില്ലെന്നല്ല .അതില്‍ നിന്നുള്ള മോചനത്തിന് വേഗതയേറിയിരിക്കുന്നു. ’’അതെ.ഗ്രന്ഥ കാരിയുടെ കൈയൊപ്പ്‌ പതിഞ്ഞ നിരീക്ഷണം.

‘’ട്യൂഷന്‍ മാസ്റ്ററും ക്രോസ് പേനയും’’ എന്ന മറ്റൊരു കുറിപ്പില്‍ മനുഷ്യന്റെ അല്പത്തത്തെയും ഔചിത്യമില്ലായ്മയും പരിഹസിക്കുന്നു.സ്വന്തം അനുഭവത്തിറെ വെളിച്ചത്തിലാണ് ഈ സംഭവം വിവരിക്കുന്നത്. ദേവിയുടെ മകന്‍ പ്രീഡിഗ്രിക്ക്  പഠിക്കുമ്പോള്‍ കെമിസ്ട്രിക്ക് ട്യൂഷന് പോകാ റുണ്ടായിരുന്നു.ഒരു ദിവസം നോട്ടു എഴുതിക്കൊണ്ടിരുന്നപ്പോള്‍ അവന്റെ റീഫില്‍ തീര്‍ന്ന്പോയി. ഉടന്‍ ട്യൂഷന്‍ മാസ്റ്റര്‍ അദ്ദേഹത്തിന്റെ ‘ക്രോസ്’ പേന കുട്ടിക്ക് കൊടുത്തു.പക്ഷെ എഴുതിക്കഴി ഞ്ഞ ശേഷം ആ പെന്‍ മാഷുടെ കൈയ്യില്‍ തിരികെ കിട്ടിയില്ല. സാറിന്റെ മേശപ്പുറത്തു തിരികെവച്ചു  എന്ന് അവന്‍ തറപ്പിച്ചു പറയുന്നു.അന്ന് ആ വിദേശനിര്‍മ്മിത പേന ഇവിടെകിട്ടാന്‍ പാടായിരുന്നു. ഭാര്യാപിതാവ് സംഭാവന നല്‍കിയതാകുംപോള്‍ അതിന്റെ മൂല്യം ഒന്നുകൂടി കൂടുക സ്വാഭാവികം.അ തുകൊണ്ട് അവന്റെ വീട്ടിനടുത്തുള്ള മറ്റൊരു ട്യൂഷന്‍ വിദ്യാര്‍ത്ഥിയെ കാണാന്‍ വന്നതെന്ന വ്യാജേ ന  ഗ്രന്ഥകാരിയുടെ വീട്ടില്‍ എത്തി പേനാക്കാര്യം അവതരിപ്പിച്ചു.എങ്ങനെ എങ്കിലും അത്തരം ഒരു പേന സംഘടിപ്പിച്ചു കൊടുക്കണം. ക്രോസ് ലഭിക്കാന്‍ പല വാതിലിലും മുട്ടി.ഒടുവില്‍ വിദേശത്തുള്ള ഒരു സുഹൃത്ത് പുതിയ ഒരു പേന എത്തിച്ചു കൊടുത്തു.അവര്‍ അന്ന് അസുഖം ബാധിച്ചു കിടപ്പിലായിരുന്നതിനാല്‍ സാര്‍ വന്നു വാങ്ങിക്കൊണ്ടു പോയി.പോകും മുമ്പ് അവരദ്ദേഹത്തോട് പറഞ്ഞു:ഇത്രയും വിലയുള്ള പേന കുട്ടികള്‍ക്ക് എഴുതാന്‍ കൊടുക്കരുത്.കൊ ടുത്താല്‍ തന്നെ ഓര്‍മ്മിച്ചു തിരിച്ചു വാങ്ങണം. അതിനു കഴിഞ്ഞില്ലെങ്കില്‍ ആ നഷ്ടമങ്ങു സഹിക്കണം.’’ അപ്രിയകര മാണെങ്കിലും സത്യം പറയേണ്ട സമയത്ത് തന്നെ പറഞ്ഞ ദേവിയെ അനുമോദിക്കാതെ വയ്യ.

ഇങ്ങനെ ചെറുതും വലുതുമായ അനുഭവങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് മനുഷ്യരുടെ സ്വാഭാവ വൈ ചിത്ര്യത്തെയും വൈവിദ്ധ്യത്തെയും വിശകലനം ചെയ്യുന്ന കുറിപ്പുകളടങ്ങുന്ന ഈ പുസ്തകം നിസ്തു ലവും അതീവ ഹൃദ്യവുമാണു.ഗ്രന്ഥകാരിയുടെ ഓര്‍മ്മകളില്‍ പെയ്യുന്ന പെരുമഴകള്‍ വായനക്കാ രന്റെ മനസ്സില്‍ പ്രളയം തന്നെ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്.അത്രയ്ക്ക് ശക്തവും ചടുലവുമാണ് ആഖ്യാ ന രീതി.  എല്ലാവരും അവശ്യം  വായിച്ചിരിക്കേണ്ട ദേവി ജെ.എസ്സിന്റെ ഈ പുസ്തകം പ്രസിദ്ധീ കരിച്ചതു കണ്ണൂരിലെ കൈരളി ബുക്സാണ് .160 രൂപയാണ് വില.   










Fans on the page

Thursday, October 15, 2020

ജാതിക്കോമരത്തിനു പറ്റിയ അമളി



ശ്രീ ഓ.രാജഗോപാല്‍ കേന്ദ്രത്തിൽ റെയിൽവേ സഹമന്ത്രി ആയിരിക്കുമ്പോൾ കൊൽക്ക ത്ത മുതൽ നാഗര്‍ കോവില്‍ വരെ കേരളം വഴി ഓടുന്ന ഒരു ട്രെയിൻ അനുവദിക്കുന്നു. പേര് ''ഗുരുദേവ്‌ എക്സ് പ്രസ്സ്''.ഈ ട്രെയിന്‍,ശ്രീനാരായണ ഗുരുവിന്റെ പേ രിലുള്ളതാണെ ന്നു ശ്രീനാരായണധർമ്മ പരിപാലന(SNDP) യോഗം ജനറൽ സെക്രട്ടറിയെ മന്ത്രി വിളിച്ചറി യിക്കുന്നു.അദ്ദേഹം ആഗോള വിളംബരം പുറ പ്പെടുവിക്കുന്നു:''ഗുരുവിന്റെ പേരിൽ ബി ജെപി സർക്കാർ ട്രെയിൻ അനുവദിച്ചിരിക്കുന്നു.ഇത് വരെയുള്ള ഒരു സര്‍ക്കാരും ചെയ്യാ ത്ത മഹാകാര്യം." അതും പോരാഞ്ഞു പാലക്കാട് മുതൽ പാറശാല വ രെയുള്ള സകല സ്റ്റേ ഷനിലും സെക്രട്ടറി അപ്പന്റെയും വൈസ് പ്രസിഡന്‍റ് മോന്റെയും നേതൃത്വ ത്തിൽ ട്ര യിന് സ്വീകരണവും നൽകി. കുറെ ദിവ സം കഴിഞ്ഞപ്പോൾ റയിൽവേ മന്ത്രി പാർലമെ ന്റിൽ നൽകിയ മറുപടിയിൽ,മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ പേരിലുള്ളതാണുഗു രുദേവ് എക്സ്പ്രസ്സ് എന്ന് വ്യക്തമാക്കി.ബിജെപിയുടെ കാൽ നക്കി നട ന്ന സെക്രട്ടറി ജാതി ക്കോമരത്തിനും മന്ത്രി മഹാത്മാവിനും മിണ്ടാട്ടമില്ലാതെയായി.തന്റെ മച്ചമ്പിയെ ശ്രീനാ രായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സലറായി ആയി നിയമിക്കാ ത്ത തിനാൽ 'സമുദായത്തിന്റെ കണ്ണിൽ കുത്തി' എന്ന് ജാതിക്കോമരമായ സെക്രട്ടറിയും, വൈസ് ചാൻസലർ മുസ്‌ലിം ആയതിന്റെ പേരിൽ ഗുരുവി നെ അവഹേളിച്ചു എന്ന് കേര ളത്തിലെ ബിജെപി അദ്ധ്യക്ഷനും കേന്ദ്ര മുറിമന്ത്രിയും വലിയവായിൽ നിലവിളിക്കുന്ന ത് കാണുമ്പോൾ ഗുരുവിനെയുംകേരളത്തെയും അവഹേളിച്ച പഴയ ഈ സംഭവമാണ് ഓർമ്മ വരുന്നത് .







Fans on the page

Saturday, October 10, 2020

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍,പ്രോ വൈസ് ചാന്‍സലര്‍ നിയമ നങ്ങളെ പറ്റി ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങള്‍ സര്‍ ക്കാര്‍ ഒഴിവാക്ക ണ്ടതായിരുന്നു.ഈഴവരെ മാത്രമേ വിസി ,പിവിസി തസ്തികകളില്‍ നിയമിക്കാവൂ എന്ന വെള്ളാപ്പള്ളി നടേശന്റെ ജാതിവാദം ശുദ്ധ ഭോഷ്ക്കും ഗുരുനിനിന്ദയുമാണ്‌. ഗുരു അരു ത് എന്ന് തറ പ്പിച്ചു പറഞ്ഞത് രണ്ടു കാര്യങ്ങളാണ്.ജാതി ചോദി ക്കരുത്,പറയരുത് എന്നും കള്ളു ചെത്തരുത്,കുടി ക്കരുത്,വില്‍ക്കരുത് എന്നും.ശ്രീനാരായണ ധര്‍മ്മ പ രിപാലന (SNDP )യോഗത്തിന്റെ സെക്രട്ടറി ആയ തിനു ശേഷവും ഈ 'അരുതുകള്'‍ കാറ്റില്‍ പറ ത്തിയ ആളാണ്‌ നടേശന്‍.അതുകൊണ്ട് തന്നെ ഗുരുവിനെ പറ്റി പറയാന്‍ അയാള്‍ അയോ ഗ്യനാണ്. ശ്രീനാരായ ണ ഗുരുവിന്റെ പേരിലുള്ള ഒരു സര്‍വ്വകലാശാല യുടെ ആദ്യത്തെ വിസിയായി ഒരു മുസ്ലീമിനെ നിയ മിച്ചതില്‍ ഒരു തെറ്റുമില്ല.

പക്ഷെ പുതുക്കിയ യുജി സി നിയമത്തില്‍ നിഷ്ക്ക ര്ഷിച്ചിട്ടുള്ള യോഗ്യത ഉള്ളവരല്ല വി.സി,പിവിസി തസ്തികകളില്‍ നിയമിക്കപ്പെട്ടിട്ടുള്ളത് എന്ന പ്രതിപക്ഷങ്ങളുടെ ആരോ പണം അങ്ങനെ തള്ളിക്കളയാനാവില്ല. പുതിയ സര്‍വ്വകലാശാലയുടെ ശോഭ കെടുത്തുന്ന നടപടിയായിപ്പോയി.കേരളത്തില്‍ യോഗ്യരായവര്‍ ഇല്ലാഞ്ഞിട്ടാണ് ഇത്തരക്കാരെ നിയമി ച്ചതെന്നു കരുതുക വയ്യ.

മലയാളത്തില്‍ ബിരുദമോ യു.ജി.സി നിഷ്ക്കര്ഷിക്കുന്ന അദ്ധ്യാപന പരിചയമോ ഇല്ലാ ത്ത ഒരു ഐ എ എസ്സ് കാരനെ മലയാളം സര്‍വ്വകലാശാലയുടെ ആ ദ്യത്തെ വൈസ്ചാന്സ ലറാക്കുകയും, വിസിയാകാന്‍ യാതൊരു യോഗ്യതയുമില്ലാത്ത ഒരുത്തനെ കോട്ട യം എം . ജി. യൂണിവേഴ്സിറ്റിയുടെ വി.സിയാക്കുകയും കോടതിയുത്തരവിന്റെ അടിസ്ഥാനത്തില്‍ പിരിച്ചു വിടാന്‍ നിര്‍ബ്ബന്ധിതമാവുകയും ചെയ്ത ഇന്നത്തെ പ്രതിപക്ഷത്തിന് ഓപ്പണ്‍ സര്‍വ്വ കലാശാലയിലെ നിയമനത്തെ വിമര്‍ശിക്കാന്‍ ഒരര്‍ഹതയുമില്ല.വ്യാജ ബിരുദക്കാരിയെ കേന്ദ്രത്തില്‍ വിദ്യാഭ്യാസ മന്ത്രി ആയി അവരോധിച്ച ബിജെപിക്കാകട്ടെ വിദ്യാഭ്യാസം എന്ന് ഉച്ചരിക്കാനുള്ള യോഗ്യതപോലുമില്ല.

എങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ ഒരു സംരംഭത്തിനു തുനിയുമ്പോള്‍ ഇത്ത രം ആക്ഷേപങ്ങള്‍ ഉണ്ടാകുവാന്‍ ഇടവരുത്തരുതായിരുന്നു.തിരുത്താന്‍ ഇനിയും സമയ മുണ്ട്.







Fans on the page

Friday, October 9, 2020

തിരുനല്ലൂര്‍ ജയന്തി--2020 ഒക്റ്റോബര്‍ 8


പ്രതിഭ കൊണ്ടും പാണ്ഡിത്യം കൊണ്ടും പുരോഗ മന ചിന്താഗതികൊണ്ടും ഭാവനാ വിലാ സം കൊ ണ്ടും മറ്റു കവികളിൽ നിന്നും ഏറെ വ്യത്യസ്തനാണ് തിരുനല്ലൂർ.നിസ്വവർഗ്ഗത്തി നു വേണ്ടി ജീവിതാവസാനം വരെ തൂലിക ചലിപ്പിച്ച കവി.വിപ്ലവ കാഹള മൂതുകയും പട പ്പാട്ടുകൾ രചിച്ച് അദ്ധ്വാന വർഗ്ഗത്തിന്റെ രക്ഷകരായി പ്രത്യക്ഷപ്പെടുകയും ചെയ്ത കവി കളിൽ നല്ലൊരു പങ്കും പിൽക്കാലത്ത് ആദായകരമായ മറ്റു പല വഴികളും തെരഞ്ഞെ ടുക്കുകയുണ്ടായി.എന്നാൽ എത്ര വലിയ പ്രലോഭനങ്ങൾ ഉണ്ടായി ട്ടും തന്റെ ആദര്‍ ശങ്ങ ളിൽ നിന്നും അണുവിട വ്യ തിചലിക്കുവാൻ അദ്ദേഹം തയ്യാറായില്ല.താൻ ഒരു കമ്യൂണി സ്റ്റുകാരനാണെന്നു ഉറക്കെ പറഞ്ഞ കവിയും അദ്ദേഹമാണ്.

''യാഥാർത്ഥ്യങ്ങളിൽ നിന്ന് ഉയിർക്കൊള്ളുമ്പോൾ മാത്രമേ സങ്കൽപ്പങ്ങൾക്ക് സൗന്ദ ര്യം ലഭിക്കൂ .ആ സങ്കല്പങ്ങളാകട്ടെ യാഥാർത്ഥ്യങ്ങളെ സമന്വയിപ്പിച്ച് സൗന്ദര്യമാക്കുകയും ചെയ്യുന്നു.സങ്കല്പ യാഥാർത്ഥ്യ ങ്ങളുടെ ഈ സംയോഗ ചാരുതയില്ലെങ്കിൽ പ്രേമ ഗാനങ്ങൾ ക്ക് പോലും മാധുര്യം ഉണ്ടാവുകയില്ല.'' എന്ന് തന്റെ കാവ്യരചനയുടെ രസതന്ത്രം അദ്ദേ ഹം വെളിപ്പെടുത്തിയിട്ടുണ്ട് .ശുദ്ധ പ്രേമകാവ്യമാ യ ''റാണി'' മുതൽ ഏറ്റവും ഒടുവില ത്തെ കവിതാ സമാഹാരമായ ''ഗ്രീഷ്മ സന്ധ്യകൾ'' വരെ ഈ രസത ന്ത്രം തെളിഞ്ഞുകാ ണാം .സമകാലിക സമരകഥകള്‍ ആവിഷ്ക്കരിക്കുമ്പോള്‍ മാത്രമല്ല പുരാണ കഥാ സന്ദര്‍ ഭങ്ങള്‍ കവിതയാക്കുമ്പോഴും ഈ സങ്കല്പ, യാഥാര്‍ത്ഥ്യസംയോഗത്തിന് മാറ്റം വരുന്നില്ല.തി രുനല്ലൂരിനെഏറ്റവുമധികം സ്വാധീനിച്ച കൃതികളാണ് വാല്മീകി രാമായണവും കാളിദാ സന്റെ മേഘസന്ദേശവും.രാമായണത്തെ കുറിച്ചു ഇത്ര വിശദമായി പഠിച്ച വേറൊരു സാ ഹിത്യകാരന്‍ മലയാളത്തിലില്ല.അവനീബാല തര്‍ജ്ജമ ചെയ്ത രാമായണം ബാല കാണ്ഡ ത്തിനു അദ്ദേഹം എഴുതിയ ആമുഖ പഠനം വായിച്ചാല്‍ മതി അത് മനസ്സിലാകാന്‍.രാമായ ണത്തെ ഉപജീവിച്ചു അദ്ദേഹം രചിച്ച മികച്ച കവിത കളാണ് ഗ്രീഷ്മ സന്ധ്യകളിലെ 'വാല്മീ കിയുടെ ആശ്രമത്തി'ലും 'രാമായണവും'.അതിനെയെല്ലാം കവച്ചു വയ്ക്കുന്നതാണ്സീത'  എന്ന ഖണ്ഡകാവ്യം.സീതയുടെയും രാമന്റെയും ആത്മസംഘര് ‍ഷങ്ങളും സ്വഭാവവൈ രുദ്ധ്യങ്ങളും വൈചിത്ര്യ ങ്ങളും അതീവ ഹൃദ്യമായി അവതരിപ്പിക്കുന്ന കൃ തിയാണിത്. രാമായണ നായികയുടെ എല്ലാ ശക്തി ദൌര്‍ബല്യങ്ങളും സമഗ്രമായി വെളിപ്പെടുത്തുന്ന മറ്റൊരു കാവ്യം മലയാളത്തിലില്ല.ഇത് പൂര്‍ത്തിയാ ക്കും മുമ്പേ കാലം അദ്ദേഹത്തെ തട്ടി യെടുത്തതു മലയാളത്തിനു വന്‍ നഷ്ടമായി. മേഘ സന്ദേശത്തിന് മലയാളത്തില്‍ നിരവ ധി വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്.പക്ഷെ തിരുനല്ലൂരിന്റെ തര്‍ജ്ജമ പോലെ ജനപ്രീതി ആര്‍ജ്ജിക്കാന്‍ അവയ്ക്കൊന്നും കഴിഞ്ഞില്ല.അദ്ദേഹത്തിന്റെ ''റാണി''യിലെയും ചങ്ങ മ്പുഴയുടെ ''രമണ''നിലെയും ഈരടികള്‍ പോലെ തിരുനല്ലൂരിന്റെ''മേഘ സന്ദേശ വിവര്‍ ത്തനത്തിലെ വരികളും മലയാളികളുടെ നാവിന്‍ തുമ്പില്‍ ഇപ്പോഴും തത്തിക്കളിക്കുന്നു ണ്ട്.''മഴവില്ലും കൊള്ളിമീനും'' എന്ന കവിതയാകട്ടെ അദ്ദേഹത്തിന്റെ സ്വന്തം മേഘസ ന്ദേശമാണ്.

അദ്ദേഹത്തിന്റെ ഗദ്യവും പദ്യം പോലെ ഹൃദ്യവും സുന്ദരവുമാണ്.മഹാഭാരതത്തെ ആ സ്പദമാക്കി രചിച്ച 'ഒരു മഹായുദ്ധത്തിന്റെ പര്യവസാന' വും ഭാഷാ ശാസ്ത്ര സംബന്ധി യായ ''മലയാള ഭാഷാ പരിണാമം--സിദ്ധാന്തങ്ങളും വസ്തുതകളും ''അതിന്റെ മികച്ച ഉദാ ഹരണങ്ങളാണ്.

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: T.K. Vinodan, ക്ലോസപ്പ്







Fans on the page

Thursday, September 17, 2020

സംഘികളുടെ ചരിത്ര വ്യഭിചാരം

1857 മുതല്‍ 1947 വരെയുള്ള കാലയളവില്‍ സ്വാത ന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് മരണം വരിച്ച രക്തസാക്ഷികളെ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 'രക്തസാക്ഷി കളുടെ നിഘണ്ടു' (Dicti onary of Ma rtyrs)വില്‍ നിന്നും കേരളത്തിലെ കമ്യൂ ണിസ്റ്റ്കാരും മു സ്ലീങ്ങളുമായ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പേരുകള്‍ നീക്കം ചെയ്യുമെന്നറി യു ന്നു.അതിന്റെ മുന്നോടിയായി കേന്ദ്ര സാംസ്കാരിക വകുപ്പിന്റെയും ഐസിഎച്ച് ആര്‍ ന്റെയും വെബ്സൈറ്റില്‍ നിന്നും ആ പേരുകള്‍ നീക്കം ചെയ്തുകഴി ഞ്ഞു.5 വാല്യങ്ങളി ലായി പ്രശസ്തരും അപ്രശസ്ത രുമായ 14000 പേരെയാണ് ഈ നിഘണ്ടുവില്‍ ഉള്‍പ്പെ ടുത്തി യിരുന്നത്.2019 മാര്‍ ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രകാശനം ചെയ്ത പുസ്തകത്തിന്റെ 5 ആം വാല്യമാണ് വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്.ജന്മനാടിനെ ഒറ്റു കൊടുക്കുന്ന, കേരള ത്തിലെ ഹിന്ദു ഐക്യവേദിയു ടെയും ബിജെപിയു ടെയും നിര്‍ബ്ബ ന്ധത്തിനു വഴങ്ങിയാണ് അഞ്ചാം വാല്യം പിന്‍വലിച്ചിരിക്കുന്നത്. അവര്‍ ചൂണ്ടിക്കാണി ക്കുന്ന രക്തസാക്ഷികളെ ഒഴിവാക്കി പുതിയ വാല്യം ഇറക്കാനാണ് പദ്ധതി.RSS ശത്രു ക്ക ളായി പ്രഖ്യാപിച്ചിട്ടുള്ള മുസ്ലീങ്ങളെയും കമ്യൂണിസ്റ്റ്കാരേയും ഒഴിവാക്കി ആയിരിക്കും പുതിയ നിഘണ്ടു തയ്യാറാക്കുക.പുന്നപ്ര-വയലാര്‍,കരിവള്ളൂര്‍,കാവു മ്പായി സമരനായക രെയും മലബാര്‍ കലാപത്തിലും വാഗണ്‍ ട്രജഡിയിലും ജീവന്‍ വെടിഞ്ഞവരെയും ഐ. എന്‍.എ രക്തസാക്ഷികളേയും വെട്ടിമാറ്റു മത്രെ.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ്,ചരിത്രവും ഭൂമിശാസ്ത്രവും അറിയാത്ത പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സംഘി അനുച രന്മാരും കൂടി ഇന്ത്യാ ച രിത്രത്തെ വളച്ചൊടിക്കാനും അപനിര്‍മ്മിക്കാനും ശ്രമം തുടങ്ങിയത്.വ ര്‍ഗ്ഗീയഭ്രാന്തന്മാ രായ ചരിത്രപണ്ഡിതന്മാരെ തിരഞ്ഞുപിടിച്ചു തട്ടിക്കൂട്ടിയ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൌണ്‍സില്‍ (ICHR), ആര്‍.എസ്.എസ്സിന്റെയും മറ്റു സംഘപരിവാരങ്ങളുടെയും ഏതു ആജ്ഞയും ശിരസ്സാ വഹിക്കാന്‍ തയ്യാറായി മുട്ടുകാലില്‍ നില്ക്കുന്നവരാണ്. അവര്‍ക്കു പോലും ഉള്‍പ്പെടുത്താതിരിക്കാന്‍ നിര്‍വ്വാഹമില്ലാത്ത വി ധം ചരിത്രത്താളുകളില്‍ പതി ഞ്ഞ വരെയാണ്,അക്ഷര വിരോധികളും ചരിത്ര വിദ്വേഷികളും മതവെറിയരും ജന്മനാ ടിന്റെ ഒറ്റുകാരുമായ കേരളസംഘികളുടെ ദുര്‍ബ്ബോധന മൂലം മോഡിയും കൂട്ടരും വെട്ടി മാറ്റുന്നത്.

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊ ടുത്ത വരും ബ്രിട്ടീഷ്കാരുടെ കാലുനക്കി നാക്ക് തേഞ്ഞവരും രാഷ്ട്രപിതാവിനെ കൊന്നവരും ആയ രാജ്യദ്രോഹി കളുടെ പിന്മുറ ക്കാര്‍ ചരിത്രത്തെ വക്രീകരിക്കുവാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ് . ചൂണ്ടിക്കാണി ക്കാന്‍ ഒരു സ്വാതന്ത്ര്യസമര നേതാവ് ഇല്ലാത്തവര്‍ക്ക് ചരിത്രത്തോട് എങ്ങനെയാണ് ബ ഹുമാനം തോന്നുക?ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍.എസ്.എസ്സിനെ നിരോധിച്ച അന്ന ത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ മോഡിയുടെ സ്വന്തം സം സ്ഥാനത്ത് സ്ഥാപിച്ചതില്‍ നിന്ന് തന്നെ അവരുടെ ഗതികേടിന്റെ ആഴം നമുക്കു മനസ്സി ലാക്കാം.മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര രക്തസാ ക്ഷി കളെ അധികാരത്തിന്റെ ഹുങ്കു ഉപയോഗിച്ച്‍ എത്ര കട്ടികൂ ടിയ കാവിക്കച്ച കൊണ്ടുമൂടി തമസ്ക്കരിച്ചാലും ഇന്ത്യാമഹാരാജ്യം ഉള്ളകാലത്തോളം അവര്‍ ജനമനസ്സുകളില്‍ തിള ങ്ങി നില്‍ക്കും.ച രിത്രം വഞ്ചകര്‍ക്കും ഭീരുക്കള്‍ക്കും അല്പന്മാര്‍ക്കും ഉള്ളതല്ല.









Fans on the page

Monday, September 7, 2020

രാമഭക്തി അതിര്‍ കടക്കുമ്പോള്‍ ... 4



(ജനയുഗം പത്രത്തില് അജിത്‌ കൊടാളി കര്ക്കിടക മാസത്തിലെഴുതിയ രാമായണ വ്യാഖ്യാനത്തിനു ഒരു വിയോജനകുറിപ്പ്) ..തുടര്ച്ച


കര്ക്കിടക വായനയാണ് നടത്തുന്നതെങ്കിലും താന് സംഘികളില് നിന്ന് ഭിന്നനാണെന്നു തോന്നിപ്പിക്കാന് ചിങ്ങം മൂന്നു വരെ വായന തുടര്ന്ന് ഉത്തരകാ ണ്ഡത്തിന്റെ അരികും മൂലയും പറയുന്നുണ്ട് ലേഖകന് .പക്ഷെ വളരെ തന്ത്രപരമായി ശംബൂകവധം ഒഴിവാക്കി. എന്നാല് രാമകഥാഖ്യാനമെല്ലാം കഴിഞ്ഞ ശേഷം രാമായണ മാഹാത്മ്യം വിളമ്പുമ്പോള്’ ഏതോ വീണ്ടുവിചാരം ഉണ്ടായത് പോലെ, ശംബൂക വധം അദ്ദേഹം പരാമര്ശിക്കുന്നു.അ തില് ശംബൂ കനെ 'ശൂദ്രബാലന്' എന്നാണു വിശേഷിപ്പി ച്ചിരി ക്കുന്നത് രാമായണത്തിലെ ശംബൂകന് ബാലനല്ല. ശംബൂകനെ കാണുമ്പോള് ‘’തപോവൃദ്ധാ’’ എന്നാണു രാമന് അഭിസം ബോധന ചെയ്യുന്നത്. ’’ഏതു ജാതി യിലാണ് അങ്ങയുടെ ജനനം?’’ (ഉ.കാണ്ഡം ശ്ലോ.16 ,സര്ഗ്ഗം 75) എന്ന് തുടര്ന്ന് ചോദിക്കുന്നു.ശൂദ്രനാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് തലകൊയ്യുന്നത്.ബ്രാഹ്മണ ബാലനെ ജീവിപ്പിക്കാനാണ് ശൂദ്ര മഹര്ഷിയുടെ തലയറുക്കു ന്നത് എന്ന വിവരം മറച്ചു വച്ചിട്ടു ശൂദ്രന്റെ തലയറുത്തപ്പോള് രാമന്റെ കൈവിറച്ചെന്ന ഒരു കള്ളക്കഥയും തട്ടിവിടുന്നു അജിത്‌ കൊളാടി.വാല്മീകി രാമായണത്തിലോ അദ്ധ്യാ ത്മരാമായണം കിളിപ്പാട്ടിലോ ശംബൂകവധ സമയത്ത് രാമന്റെ കൈവിറച്ചതായി സൂചന യില്ല. ഭവഭൂതിയുടെ”ഉത്തര രാമചരിത’’ത്തിലങ്ങനെ ഒരു കഥയുള്ളത് സൂത്രത്തില് രാമായണ വ്യാഖ്യാനത്തില് അദ്ദേഹം തിരുകി കയറ്റുകയാണ്. ജാതിക്കുശുമ്പിലൂന്നിയ അതി നിന്ദ്യമായ രാമന്റെ പ്രവൃത്തി യെ ന്യായീകരിക്കാന് ലേഖകന് പെടുന്ന പാട് നോക്കുക:’’ബ്രാഹ്മണന് നിര്മ്മിച്ചിട്ടുള്ള ജീവിത നിയമങ്ങള് നിലനിര്ത്തേണ്ടത് ക്ഷത്രിയനായ രാജാവിന്റെ കടമയാണ്”പോലും.

''മഹത്തായ മൂല്യങ്ങളെ മുറുകെപ്പിടിക്കാന് രാമന് സിംഹാസനം ത്യജിച്ചു'' ,ഉഴവു ചാലില് നിന്നു കിട്ടിയ സീതയെ,രാമനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു'' തുടങ്ങിയ വാഴ്ത്തിപ്പാട്ട് കൊണ്ട് സ്വ ര്ണ്ണം പൂശി ഈ പാപക്കറ മറയ്ക്കാന് പാടുപെടു ന്നുണ്ട് അജിത്‌ കൊളാടി . ''സ്ത്രീജിത''നെന്ന് രാമന് തന്നെ വിശേഷിപ്പിക്കുന്ന സ്വന്തം പിതാവിന്റെ പിടിപ്പുകേടു കൊണ്ട് രാജ്യം ഉപേക്ഷിച്ചു കാറ്റില് പോകാന് നിര്ബ്ബന്ധിതനായതാണ്.അല്ലാതെ, യുവരാ ജാവായി അഭിഷേകം ചെയ്യാന് ദശരഥന് തീരുമാനിച്ചപ്പോള് ,"വേണ്ട,എന്റെ ആദര്ശത്തി ന് ചേരുന്നതല്ല'' എന്ന് പറഞ്ഞു കാട്ടില് പോയതല്ല രാമന്.സീതാ രാമ വിവാഹത്തെ കുറിച്ച് പറയുന്ന തുകേട്ടാല് തോന്നും മിശ്രവിവാഹമാണെന്നു.ജനക മഹാരാജാവിന്റെ മകളെ സ്വയം വരമണ്ഡപത്തില് വച്ച് വില്ലൊടിച്ചു ജയിച്ചു ദശരഥ മഹാരാജാവി ന്റെ മകന് വേട്ടത് എങ്ങനെയാണ് വര്ഗ്ഗ സമന്വ യമാകുന്നത്?


മരണം നടന്ന വീടുകളില് പുരാണപാരായണം ഒരു പതിവായിരുന്നു.ഇന്നും ചില സ്ഥല ങ്ങളില് ഈ ഏര്പ്പാടുണ്ട്‌.മുക്കാല് നൂറ്റാണ്ട് മുമ്പേ ,പുരാണപാരായണത്തിനു പകരം കുമാരനാശാന്റെയും വള്ള ത്തോളിന്റെയും ഉള്ളൂരിന്റെയും കവിതകള് വായിച്ചു പതിവ് തെറ്റിച്ച സുഗതന് സാറിന്റെ (സ . ആര്. സുഗതന്)പാരമ്പര്യമുള്ളവരാണ് കമ്യൂ ണിസ്റ്റുകള്. ലോകപ്രശസ്തരായ ഏതു രാമായണ പണ്ഡിതന്മാരോടും കിടപിടിക്കാന് പോരുന്നത്ര അറിവ് രാമായണത്തെ കുറിച്ചുള്ളവരാണ് കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന സ.എന്.ഇ.ബാലറാമും സ.കെ.ദാമോ ദരനും.സ.വെളിയം ഭാര്ഗ്ഗവനും.അവരുടെ രാമായ ണ വിമര്ശന രചനകള് വായിച്ചിട്ടുള്ളവര് ആരും ശ്രീരാമനെ വാഴ്ത്താനും രാമനാമം ജപിക്കാനും മുതിരില്ല.സാധാരണ മനുഷ്യന്റെ എല്ലാ ദൌര്ബ്ബ ല്യങ്ങളും ഉള്ള, ബ്രാഹ്മണ പൌരോഹിത്യത്തി ന്റെയും പുരുഷാധിപത്യത്തിന്റെയും അധികാര പ്രമത്തതയുടെ യും വക്താവും പ്രയോക്താവുമായിരുന്ന ഒരു പുരാണ കഥാപാത്രത്തെ ദൈവമായും ‘’ജീവിതത്തില് ഒരു സുഖവും അനുഭവിച്ചിട്ടില്ലാത്ത ,ആരോടും നീരസം പ്രകടി പ്പിക്കാ ത്ത, ലോകാഭിരാമനായ ,’’ സര്വ്വഗുണസമ്പന്നനായും അവതരിപ്പി ക്കാനുള്ള ശ്രമം അപ ഹാസ്യമാണ്. സത്യത്തെ അവ ഹേളിക്കലാണ്.അന്ധവിശ്വാസ പ്രചാരണമാണ്.വാ യന ക്കാരോടു ചെയ്യുന്ന മഹാപാതകമാണ്.

(അവസാനിച്ചു)











Fans on the page