ശ്രീ ഓ.രാജഗോപാല്‍ കേന്ദ്രത്തിൽ റെയിൽവേ സഹമന്ത്രി ആയിരിക്കുമ്പോൾ കൊൽക്ക ത്ത മുതൽ നാഗര്‍ കോവില്‍ വരെ കേരളം വഴി ഓടുന്ന ഒരു ട്രെയിൻ അനുവദിക്കുന്നു. പേര് ''ഗുരുദേവ് എക്സ് പ്രസ്സ്''.ഈ ട്രെയിന്‍,ശ്രീനാരായണ ഗുരുവിന്റെ പേ രിലുള്ളതാണെ ന്നു ശ്രീനാരായണധർമ്മ പരിപാലന(SNDP) യോഗം ജനറൽ സെക്രട്ടറിയെ മന്ത്രി വിളിച്ചറി യിക്കുന്നു.അദ്ദേഹം ആഗോള വിളംബരം പുറ പ്പെടുവിക്കുന്നു:''ഗുരുവിന്റെ പേരിൽ ബി ജെപി സർക്കാർ ട്രെയിൻ അനുവദിച്ചിരിക്കുന്നു.ഇത് വരെയുള്ള ഒരു സര്‍ക്കാരും ചെയ്യാ ത്ത മഹാകാര്യം." അതും പോരാഞ്ഞു പാലക്കാട് മുതൽ പാറശാല വ രെയുള്ള സകല സ്റ്റേ ഷനിലും സെക്രട്ടറി അപ്പന്റെയും വൈസ് പ്രസിഡന്‍റ് മോന്റെയും നേതൃത്വ ത്തിൽ ട്ര യിന് സ്വീകരണവും നൽകി. കുറെ ദിവ സം കഴിഞ്ഞപ്പോൾ റയിൽവേ മന്ത്രി പാർലമെ ന്റിൽ നൽകിയ മറുപടിയിൽ,മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ പേരിലുള്ളതാണുഗു രുദേവ് എക്സ്പ്രസ്സ് എന്ന് വ്യക്തമാക്കി.ബിജെപിയുടെ കാൽ നക്കി നട ന്ന സെക്രട്ടറി ജാതി ക്കോമരത്തിനും മന്ത്രി മഹാത്മാവിനും മിണ്ടാട്ടമില്ലാതെയായി.തന്റെ മച്ചമ്പിയെ ശ്രീനാ രായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സലറായി ആയി നിയമിക്കാ ത്ത തിനാൽ 'സമുദായത്തിന്റെ കണ്ണിൽ കുത്തി' എന്ന് ജാതിക്കോമരമായ സെക്രട്ടറിയും, വൈസ് ചാൻസലർ മുസ്‌ലിം ആയതിന്റെ പേരിൽ ഗുരുവി നെ അവഹേളിച്ചു എന്ന് കേര ളത്തിലെ ബിജെപി അദ്ധ്യക്ഷനും കേന്ദ്ര മുറിമന്ത്രിയും വലിയവായിൽ നിലവിളിക്കുന്ന ത് കാണുമ്പോൾ ഗുരുവിനെയുംകേരളത്തെയും അവഹേളിച്ച പഴയ ഈ സംഭവമാണ് ഓർമ്മ വരുന്നത് .
No comments:
Post a Comment