1857 മുതല്‍ 1947 വരെയുള്ള കാലയളവില്‍ സ്വാത ന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് മരണം വരിച്ച രക്തസാക്ഷികളെ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 'രക്തസാക്ഷി കളുടെ നിഘണ്ടു' (Dicti onary of Ma rtyrs)വില്‍ നിന്നും കേരളത്തിലെ കമ്യൂ ണിസ്റ്റ്കാരും മു സ്ലീങ്ങളുമായ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പേരുകള്‍ നീക്കം ചെയ്യുമെന്നറി യു ന്നു.അതിന്റെ മുന്നോടിയായി കേന്ദ്ര സാംസ്കാരിക വകുപ്പിന്റെയും ഐസിഎച്ച് ആര്‍ ന്റെയും വെബ്സൈറ്റില്‍ നിന്നും ആ പേരുകള്‍ നീക്കം ചെയ്തുകഴി ഞ്ഞു.5 വാല്യങ്ങളി ലായി പ്രശസ്തരും അപ്രശസ്ത രുമായ 14000 പേരെയാണ് ഈ നിഘണ്ടുവില്‍ ഉള്‍പ്പെ ടുത്തി യിരുന്നത്.2019 മാര്‍ ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രകാശനം ചെയ്ത പുസ്തകത്തിന്റെ 5 ആം വാല്യമാണ് വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്.ജന്മനാടിനെ ഒറ്റു കൊടുക്കുന്ന, കേരള ത്തിലെ ഹിന്ദു ഐക്യവേദിയു ടെയും ബിജെപിയു ടെയും നിര്‍ബ്ബ ന്ധത്തിനു വഴങ്ങിയാണ് അഞ്ചാം വാല്യം പിന്‍വലിച്ചിരിക്കുന്നത്. അവര്‍ ചൂണ്ടിക്കാണി ക്കുന്ന രക്തസാക്ഷികളെ ഒഴിവാക്കി പുതിയ വാല്യം ഇറക്കാനാണ് പദ്ധതി.RSS ശത്രു ക്ക ളായി പ്രഖ്യാപിച്ചിട്ടുള്ള മുസ്ലീങ്ങളെയും കമ്യൂണിസ്റ്റ്കാരേയും ഒഴിവാക്കി ആയിരിക്കും പുതിയ നിഘണ്ടു തയ്യാറാക്കുക.പുന്നപ്ര-വയലാര്‍,കരിവള്ളൂര്‍,കാവു മ്പായി സമരനായക രെയും മലബാര്‍ കലാപത്തിലും വാഗണ്‍ ട്രജഡിയിലും ജീവന്‍ വെടിഞ്ഞവരെയും ഐ. എന്‍.എ രക്തസാക്ഷികളേയും വെട്ടിമാറ്റു മത്രെ.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ്,ചരിത്രവും ഭൂമിശാസ്ത്രവും അറിയാത്ത പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സംഘി അനുച രന്മാരും കൂടി ഇന്ത്യാ ച രിത്രത്തെ വളച്ചൊടിക്കാനും അപനിര്‍മ്മിക്കാനും ശ്രമം തുടങ്ങിയത്.വ ര്‍ഗ്ഗീയഭ്രാന്തന്മാ രായ ചരിത്രപണ്ഡിതന്മാരെ തിരഞ്ഞുപിടിച്ചു തട്ടിക്കൂട്ടിയ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൌണ്‍സില്‍ (ICHR), ആര്‍.എസ്.എസ്സിന്റെയും മറ്റു സംഘപരിവാരങ്ങളുടെയും ഏതു ആജ്ഞയും ശിരസ്സാ വഹിക്കാന്‍ തയ്യാറായി മുട്ടുകാലില്‍ നില്ക്കുന്നവരാണ്. അവര്‍ക്കു പോലും ഉള്‍പ്പെടുത്താതിരിക്കാന്‍ നിര്‍വ്വാഹമില്ലാത്ത വി ധം ചരിത്രത്താളുകളില്‍ പതി ഞ്ഞ വരെയാണ്,അക്ഷര വിരോധികളും ചരിത്ര വിദ്വേഷികളും മതവെറിയരും ജന്മനാ ടിന്റെ ഒറ്റുകാരുമായ കേരളസംഘികളുടെ ദുര്‍ബ്ബോധന മൂലം മോഡിയും കൂട്ടരും വെട്ടി മാറ്റുന്നത്.
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊ ടുത്ത വരും ബ്രിട്ടീഷ്കാരുടെ കാലുനക്കി നാക്ക് തേഞ്ഞവരും രാഷ്ട്രപിതാവിനെ കൊന്നവരും ആയ രാജ്യദ്രോഹി കളുടെ പിന്മുറ ക്കാര്‍ ചരിത്രത്തെ വക്രീകരിക്കുവാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ് . ചൂണ്ടിക്കാണി ക്കാന്‍ ഒരു സ്വാതന്ത്ര്യസമര നേതാവ് ഇല്ലാത്തവര്‍ക്ക് ചരിത്രത്തോട് എങ്ങനെയാണ് ബ ഹുമാനം തോന്നുക?ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍.എസ്.എസ്സിനെ നിരോധിച്ച അന്ന ത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ മോഡിയുടെ സ്വന്തം സം സ്ഥാനത്ത് സ്ഥാപിച്ചതില്‍ നിന്ന് തന്നെ അവരുടെ ഗതികേടിന്റെ ആഴം നമുക്കു മനസ്സി ലാക്കാം.മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര രക്തസാ ക്ഷി കളെ അധികാരത്തിന്റെ ഹുങ്കു ഉപയോഗിച്ച്‍ എത്ര കട്ടികൂ ടിയ കാവിക്കച്ച കൊണ്ടുമൂടി തമസ്ക്കരിച്ചാലും ഇന്ത്യാമഹാരാജ്യം ഉള്ളകാലത്തോളം അവര്‍ ജനമനസ്സുകളില്‍ തിള ങ്ങി നില്‍ക്കും.ച രിത്രം വഞ്ചകര്‍ക്കും ഭീരുക്കള്‍ക്കും അല്പന്മാര്‍ക്കും ഉള്ളതല്ല.
No comments:
Post a Comment