(ജനയുഗം പത്രത്തില് അജിത് കൊടാളി കര്ക്കിടക മാസത്തിലെഴുതിയ രാമായണ വ്യാഖ്യാനത്തിനു ഒരു വിയോജനകുറിപ്പ്) ..തുടര്ച്ച
കര്ക്കിടക വായനയാണ് നടത്തുന്നതെങ്കിലും താന് സംഘികളില് നിന്ന് ഭിന്നനാണെന്നു തോന്നിപ്പിക്കാന് ചിങ്ങം മൂന്നു വരെ വായന തുടര്ന്ന് ഉത്തരകാ ണ്ഡത്തിന്റെ അരികും മൂലയും പറയുന്നുണ്ട് ലേഖകന് .പക്ഷെ വളരെ തന്ത്രപരമായി ശംബൂകവധം ഒഴിവാക്കി. എന്നാല് രാമകഥാഖ്യാനമെല്ലാം കഴിഞ്ഞ ശേഷം രാമായണ മാഹാത്മ്യം വിളമ്പുമ്പോള്’ ഏതോ വീണ്ടുവിചാരം ഉണ്ടായത് പോലെ, ശംബൂക വധം അദ്ദേഹം പരാമര്ശിക്കുന്നു.അ തില് ശംബൂ കനെ 'ശൂദ്രബാലന്' എന്നാണു വിശേഷിപ്പി ച്ചിരി ക്കുന്നത് രാമായണത്തിലെ ശംബൂകന് ബാലനല്ല. ശംബൂകനെ കാണുമ്പോള് ‘’തപോവൃദ്ധാ’’ എന്നാണു രാമന് അഭിസം ബോധന ചെയ്യുന്നത്. ’’ഏതു ജാതി യിലാണ് അങ്ങയുടെ ജനനം?’’ (ഉ.കാണ്ഡം ശ്ലോ.16 ,സര്ഗ്ഗം 75) എന്ന് തുടര്ന്ന് ചോദിക്കുന്നു.ശൂദ്രനാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് തലകൊയ്യുന്നത്.ബ്രാഹ്മണ ബാലനെ ജീവിപ്പിക്കാനാണ് ശൂദ്ര മഹര്ഷിയുടെ തലയറുക്കു ന്നത് എന്ന വിവരം മറച്ചു വച്ചിട്ടു ശൂദ്രന്റെ തലയറുത്തപ്പോള് രാമന്റെ കൈവിറച്ചെന്ന ഒരു കള്ളക്കഥയും തട്ടിവിടുന്നു അജിത് കൊളാടി.വാല്മീകി രാമായണത്തിലോ അദ്ധ്യാ ത്മരാമായണം കിളിപ്പാട്ടിലോ ശംബൂകവധ സമയത്ത് രാമന്റെ കൈവിറച്ചതായി സൂചന യില്ല. ഭവഭൂതിയുടെ”ഉത്തര രാമചരിത’’ത്തിലങ്ങനെ ഒരു കഥയുള്ളത് സൂത്രത്തില് രാമായണ വ്യാഖ്യാനത്തില് അദ്ദേഹം തിരുകി കയറ്റുകയാണ്. ജാതിക്കുശുമ്പിലൂന്നിയ അതി നിന്ദ്യമായ രാമന്റെ പ്രവൃത്തി യെ ന്യായീകരിക്കാന് ലേഖകന് പെടുന്ന പാട് നോക്കുക:’’ബ്രാഹ്മണന് നിര്മ്മിച്ചിട്ടുള്ള ജീവിത നിയമങ്ങള് നിലനിര്ത്തേണ്ടത് ക്ഷത്രിയനായ രാജാവിന്റെ കടമയാണ്”പോലും.
''മഹത്തായ മൂല്യങ്ങളെ മുറുകെപ്പിടിക്കാന് രാമന് സിംഹാസനം ത്യജിച്ചു'' ,ഉഴവു ചാലില് നിന്നു കിട്ടിയ സീതയെ,രാമനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു'' തുടങ്ങിയ വാഴ്ത്തിപ്പാട്ട് കൊണ്ട് സ്വ ര്ണ്ണം പൂശി ഈ പാപക്കറ മറയ്ക്കാന് പാടുപെടു ന്നുണ്ട് അജിത് കൊളാടി . ''സ്ത്രീജിത''നെന്ന് രാമന് തന്നെ വിശേഷിപ്പിക്കുന്ന സ്വന്തം പിതാവിന്റെ പിടിപ്പുകേടു കൊണ്ട് രാജ്യം ഉപേക്ഷിച്ചു കാറ്റില് പോകാന് നിര്ബ്ബന്ധിതനായതാണ്.അല്ലാതെ, യുവരാ ജാവായി അഭിഷേകം ചെയ്യാന് ദശരഥന് തീരുമാനിച്ചപ്പോള് ,"വേണ്ട,എന്റെ ആദര്ശത്തി ന് ചേരുന്നതല്ല'' എന്ന് പറഞ്ഞു കാട്ടില് പോയതല്ല രാമന്.സീതാ രാമ വിവാഹത്തെ കുറിച്ച് പറയുന്ന തുകേട്ടാല് തോന്നും മിശ്രവിവാഹമാണെന്നു.ജനക മഹാരാജാവിന്റെ മകളെ സ്വയം വരമണ്ഡപത്തില് വച്ച് വില്ലൊടിച്ചു ജയിച്ചു ദശരഥ മഹാരാജാവി ന്റെ മകന് വേട്ടത് എങ്ങനെയാണ് വര്ഗ്ഗ സമന്വ യമാകുന്നത്?
മരണം നടന്ന വീടുകളില് പുരാണപാരായണം ഒരു പതിവായിരുന്നു.ഇന്നും ചില സ്ഥല ങ്ങളില് ഈ ഏര്പ്പാടുണ്ട്.മുക്കാല് നൂറ്റാണ്ട് മുമ്പേ ,പുരാണപാരായണത്തിനു പകരം കുമാരനാശാന്റെയും വള്ള ത്തോളിന്റെയും ഉള്ളൂരിന്റെയും കവിതകള് വായിച്ചു പതിവ് തെറ്റിച്ച സുഗതന് സാറിന്റെ (സ . ആര്. സുഗതന്)പാരമ്പര്യമുള്ളവരാണ് കമ്യൂ ണിസ്റ്റുകള്. ലോകപ്രശസ്തരായ ഏതു രാമായണ പണ്ഡിതന്മാരോടും കിടപിടിക്കാന് പോരുന്നത്ര അറിവ് രാമായണത്തെ കുറിച്ചുള്ളവരാണ് കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന സ.എന്.ഇ.ബാലറാമും സ.കെ.ദാമോ ദരനും.സ.വെളിയം ഭാര്ഗ്ഗവനും.അവരുടെ രാമായ ണ വിമര്ശന രചനകള് വായിച്ചിട്ടുള്ളവര് ആരും ശ്രീരാമനെ വാഴ്ത്താനും രാമനാമം ജപിക്കാനും മുതിരില്ല.സാധാരണ മനുഷ്യന്റെ എല്ലാ ദൌര്ബ്ബ ല്യങ്ങളും ഉള്ള, ബ്രാഹ്മണ പൌരോഹിത്യത്തി ന്റെയും പുരുഷാധിപത്യത്തിന്റെയും അധികാര പ്രമത്തതയുടെ യും വക്താവും പ്രയോക്താവുമായിരുന്ന ഒരു പുരാണ കഥാപാത്രത്തെ ദൈവമായും ‘’ജീവിതത്തില് ഒരു സുഖവും അനുഭവിച്ചിട്ടില്ലാത്ത ,ആരോടും നീരസം പ്രകടി പ്പിക്കാ ത്ത, ലോകാഭിരാമനായ ,’’ സര്വ്വഗുണസമ്പന്നനായും അവതരിപ്പി ക്കാനുള്ള ശ്രമം അപ ഹാസ്യമാണ്. സത്യത്തെ അവ ഹേളിക്കലാണ്.അന്ധവിശ്വാസ പ്രചാരണമാണ്.വാ യന ക്കാരോടു ചെയ്യുന്ന മഹാപാതകമാണ്.
(അവസാനിച്ചു)
No comments:
Post a Comment