കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയും അവരെ നിയ ന്ത്രിക്കുന്ന വര്ഗ്ഗീയ സം ഘടനാ നേതാക്കളും പറഞ്ഞു കൂട്ടിയ ഭോഷത്ത ങ്ങളും അസംബന്ധങ്ങളും അബദ്ധങ്ങളും വിവരക്കേടും അഹ ങ്കാരമൊഴികളും ക്രോ ഡീകരിച്ചുണ്ടാക്കിയതാണ് ഈ അസംബന്ധ വിജ്ഞാനകോശം.അത്യു ന്നത സ്ഥാന ത്തിരിക്കുന്നവര് പോലും തട്ടിവിട്ടിട്ടുള്ള വിഡ്ഢിത്തങ്ങള് ചിരിക്കു വ ക നല്കുന്നതാണെങ്കിലും ലോകരാ ഷ്ട്രങ്ങളുടെ മുന്നില് ഇന്ത്യക്ക് നാണക്കേട് ഉണ്ടാക്കുന്നതാണ്.അന്ധവിശാസങ്ങളും കെട്ടുകഥകളും ശാസ്ത്ര സത്യങ്ങളാ ണെന്ന മട്ടില് ഒരു സങ്കോചവുമില്ലാതെ അധികാര സ്ഥാനത്തിരിക്കുന്നവര്അവ തരിപ്പിക്കുമ്പോള്, അവര് കേള്ക്കാതെയെങ്കിലും‘അത് ശരിയ ല്ല’എന്ന് പറ യാ നുള്ള ബൌദ്ധികസത്യസന്ധത പ്രകടിപ്പിക്കാന് ഭയക്കുന്ന ശാസ്ത്രജ്ഞരെയും മറ്റു ഉത്തരവാ ദപ്പെട്ടവരേ യും ഓര്ക്കുമ്പോള് ലജ്ജ തോന്നുന്നു.ഒപ്പംനിരാശയും.
1.ഗണപതിയുടെ തല പ്ലാസ്റ്റിക് സര്ജറി വഴി വച്ചു പിടി പ്പിച്ചതാണ്.ലോകത്തില് ആദ്യമായി ആ സര്ജറി നട ത്തിയ രാഷ്ട്രമാണ് ഭാരതം എന്നതില് അഭിമാനി ക്കാം.-- പ്രധാനമന്ത്രി നരേന്ദ്ര മോഡി.
(ഇന്ത്യന് മിത്തോളജിയിലെ അത്ഭുത കഥാപാത്രമാണ് ഗണപതി. വിഘ്നങ്ങള് തീര്ക്കുന്ന ദേവന് ആകയാല് വിഘ്നേശ്വരന് എന്ന് കൂടി പേരുള്ള ഇദ്ദേഹ ത്തിന്റെ ഉല്പത്തിയെ പറ്റി പുരാണത്തില് പറയുന്ന കഥയെ അപ ഹസിക്കുന്ന താണ് മോഡിയുടെ കണ്ടുപിടുത്തം.പ്ലാസ്റ്റിക് സര്ജറിയെ കുറിച്ചും തനിക്കു ഒന്നുമറിയില്ല എന്നും അദ്ദേഹത്തിന്റെ പ്രസ്താവനയില് നിന്നും വെളിവാകു ന്നു.പുരാണത്തി ലും ശാസ്ത്രത്തിലും അജ്ഞനായ ഒരാ ള്ക്ക് മാത്രമേ ഇങ്ങനെ പറയാന് കഴിയൂ.പ്ലാസ്റ്റിക് സര്ജ റിയുടെ പിതാവ് ന്യൂസിലാന്റ് കാരനായ സര് ഹരോള്ഡ് ഗില്ലീസ് ആണ്. )
2.മഴക്കാറുള്ളപ്പോള് റഡാറില് ഒന്നും തെളിയുകയില്ല. ആ സമയത്ത് ശത്രുവിമാ നത്തെ ആക്രമിച്ചാല് നമ്മള് പിടിക്കപ്പെടുകയില്ല.-- പ്രധാനമന്ത്രി മോഡി.
( ശാസ്ത്രീയമായി തെറ്റായ അനുമാനമാണിത്.)
3.ഗോമൂത്രം സര്വ്വരോഗ സംഹാരിയാണ്.പശുവിന്റെ ഉച്ച്വാസവായു ഓക്സിജന് സമ്പന്നമാണ്.- ഉത്തര് പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.(ശാസ്ത്രീ യ മായി യാതൊരു അടിത്തറയുമില്ലത്ത പ്രസ്താവനയാണിത്)
4.ചാണകവും ഗോമൂത്രവും കഴിച്ചു തന്റെ ക്യാന്സര് ഭേദമായി.-- മാലേഗാവ് സ്ഫോടന കേസിലെ പ്രതിയും ഗാന്ധിഘാതക ഭക്തയും ഭോപാല് MP യുമായ പ്രങ്ങ്യാ സിംഗ് താക്കൂര്.
(കല്ലുവച്ച നുണയാണിത്. ആള് ഇന്ത്യ മെഡിക്കല്ഇന് സ്റ്റിട്യൂട്ടിലെ(AIIMS) ചികി ത്സ കൊണ്ടാണ് അവരുടെ രോഗം ഭേദമായത്.)
5.കുരുക്ഷേത്ര യുദ്ധം തത്സമയം തന്നെ ധൃതരാഷ്ട്രര്ക്ക് വിശദീകരിച്ചുകൊടു ക്കാന് സഞ്ജയന് കഴിഞ്ഞത് അ ന്നേ ഭാരതത്തില് ഇന്റര്നെറ്റ് ഉണ്ടായിരുന്നതു കൊണ്ടാ ണ് .-- ത്രിപുര മുഖ്യമന്ത്രി ബിപ്ളവ കുമാര്
(ഇന്ത്യയില് ആദ്യമായി ഇന്റര്നെറ്റ് സേവനം ലഭ്യമായ ത് 1995 ലാണ്.ഇന്റര്നെ റ്റ് എന്താണെന്നോ മഹാഭാരത കഥ എന്താണെന്നോ അറിയാത്ത ഒരുവന് മാ ത്ര മേ ഇ ത്തരം ഒരു ഭോഷത്തം എഴുന്നള്ളിക്കൂ.അന്ധനായ ധൃതരാഷ്ട്രര്ക്ക് കുരുക്ഷേത്ര യുദ്ധം കാണണമെന്ന് ആഗ്ര ഹം പ്രകടിപ്പിച്ചപ്പോള് അദ്ദേഹത്തി ന്റെ പിതാവും മഹാഭാരത കര്ത്താവുമായ വേദവ്യാസന്,ധൃതരാഷ്ട്ര രുടെ സന്തത സഹചാരിയായ സഞ്ജയനു ,കൊട്ടാര ത്തിലിരുന്നു തന്നെ യുദ്ധരംഗം കാണുവാനുള്ള ദിവ്യ ദൃഷ്ടി നല്കി അനുഗ്രഹിച്ചു.അങ്ങനെയാണ് സഞ്ജയന് യുദ്ധവിവരണം നല്കാന് കഴിഞ്ഞത് എന്ന് മഹാഭാര തം പറയുന്നു.)
6.റൈറ്റ് ബ്രദേഴ്സ് വിമാനം കണ്ടുപിടിക്കുന്നതിനും വളരെ മുമ്പ് ഭാരതത്തില് പുഷ്പ ക വിമാനം ഉണ്ടായിരുന്നു.—പ്രധാനമന്ത്രി മോഡി.
(വാല്മീകിയുടെ ഭാവനാ സൃഷ്ടമായ പുഷ്പക വിമാനത്തെ കുറിച്ചു എന്തെങ്കിലും ധാരണ ഉണ്ടായിരുന്നെങ്കില് ഇ ത്തരം ഒരു വിഡ്ഢിത്തം പ്രധാനമന്ത്രി തട്ടിവി ടില്ലായി രുന്നു. റൈറ്റ് ബ്രദേഴ്സ് കണ്ടുപിടിച്ച വിമാനം ഇന്ധനം കൊണ്ട് പ്രവര്ത്തി ക്കുന്ന യന്ത്രമുപയോഗിച്ചാണ് പറക്കു ന്നത്.ആധുനിക വിമാനങ്ങളെല്ലാം അങ്ങ നെ തന്നെ.ഓരോന്നിനും പ്രത്യേക രൂപവും ഉണ്ട്.രാമായണത്തിലെ പുഷ്പക വി മാനത്തിനു നിശ്ചിത ആകൃതിയില്ല,എഞ്ചിനില്ല., ഇന്ധനം വേണ്ട അതിന്റെ ഉടമസ്ഥന് വിചാരിച്ചാല് ഉടന് അയാളുടെ അടുത്തെത്തും.എത്ര പേര്ക്ക് വേണ മെങ്കിലും അതില് സഞ്ചരിക്കാം. കവി ഭാവന ചരിത്ര സത്യമാണെന്ന് വിശ്വസി ക്കുന്ന മൂഢര്ക്കല്ലാതെ ഇത്തരം പോഴത്തം പറയാന് കഴി യില്ല.)
7. 1987-88 കാലഘട്ടത്തില് തന്റെ ഡിജിറ്റല് ക്യാമറ ഉപയോഗിച്ചു എല്.കെ.അ ദ്വാനിയുടെ ഫോട്ടോ എടുത്ത് ഇ മെയില് വഴി അദ്ദേഹത്തിനു അയച്ചു കൊടു ത്തു.—മോഡി
(ലോകത്ത് ആദ്യമായി ഡിജിറ്റല് ക്യാമറ വിപണിയിലെ ത്തിയത് 1990 ല് ആണ്. ഇന്ത്യയില് ഇന്റര്നെറ്റ് ആരംഭി ച്ചത് 1995 മുതലും.)
8.സുലൈമാനെ പോലെ ഒരു മുസ്ലീമാണ് ഹനുമാന് –ഉത്തര് പ്രദേശിലെ ഒരു ബി ജെപി മന്ത്രി.
(വായു ദേവന് അഞ്ജന എന്ന സ്ത്രീയില് ഉണ്ടായ പുത്ര നാണ് വാനര മുഖ്യനായ ഹനുമാന് എന്ന് പുരാണം.)
9.ഇന്ത്യന് പട്ടാളം നരേന്ദ്ര മോഡിയുടെ സേനയാണ്.—യോഗി ആദിത്യ നാഥ്.
(ഇന്ത്യന് പട്ടാളത്തെയും ഭരണഘടനയേയും അവഹേ ളിക്കുന്ന പ്രസ്താവന.)
10.മുഗളരും ബ്രിട്ടീഷുകാരും കൂടിയാണ് ഇന്ത്യയുടെ സമ്പദ് ഘടന ദുര്ബല പ്പെടുത്തിയതു..—യോഗി ആദി ത്യനാഥ്
(വാസ്തവവുമായി പുലബന്ധം പോലുമില്ലാത്ത പ്രസ്താവന. നോട്ടു നിരോധനം ജി.എസ്.റ്റി ,കോര്പ്പ റേറ്റുകള്ക്കും ബന്ധുക്കള്ക്കും ഖജനാവ് ചോര്ത്തി ക്കൊ ടുക്കല് തുട ങ്ങിയ വിക്രിയകള് വഴി ഇന്ത്യയുടെ സാമ്പത്തിക രംഗം കുട്ടിച്ചോ റാക്കിയ മോഡിയെ വെള്ളപൂശാനുള്ള “അടി യന് ലച്ചിപ്പോം “ തന്ത്രം )
(തുടരും)
No comments:
Post a Comment