ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍,പ്രോ വൈസ് ചാന്‍സലര്‍ നിയമ നങ്ങളെ പറ്റി ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങള്‍ സര്‍ ക്കാര്‍ ഒഴിവാക്ക ണ്ടതായിരുന്നു.ഈഴവരെ മാത്രമേ വിസി ,പിവിസി തസ്തികകളില്‍ നിയമിക്കാവൂ എന്ന വെള്ളാപ്പള്ളി നടേശന്റെ ജാതിവാദം ശുദ്ധ ഭോഷ്ക്കും ഗുരുനിനിന്ദയുമാണ്. ഗുരു അരു ത് എന്ന് തറ പ്പിച്ചു പറഞ്ഞത് രണ്ടു കാര്യങ്ങളാണ്.ജാതി ചോദി ക്കരുത്,പറയരുത് എന്നും കള്ളു ചെത്തരുത്,കുടി ക്കരുത്,വില്‍ക്കരുത് എന്നും.ശ്രീനാരായണ ധര്‍മ്മ പ രിപാലന (SNDP )യോഗത്തിന്റെ സെക്രട്ടറി ആയ തിനു ശേഷവും ഈ 'അരുതുകള്' കാറ്റില്‍ പറ ത്തിയ ആളാണ് നടേശന്‍.അതുകൊണ്ട് തന്നെ ഗുരുവിനെ പറ്റി പറയാന്‍ അയാള്‍ അയോ ഗ്യനാണ്. ശ്രീനാരായ ണ ഗുരുവിന്റെ പേരിലുള്ള ഒരു സര്‍വ്വകലാശാല യുടെ ആദ്യത്തെ വിസിയായി ഒരു മുസ്ലീമിനെ നിയ മിച്ചതില്‍ ഒരു തെറ്റുമില്ല.
പക്ഷെ പുതുക്കിയ യുജി സി നിയമത്തില്‍ നിഷ്ക്ക ര്ഷിച്ചിട്ടുള്ള യോഗ്യത ഉള്ളവരല്ല വി.സി,പിവിസി തസ്തികകളില്‍ നിയമിക്കപ്പെട്ടിട്ടുള്ളത് എന്ന പ്രതിപക്ഷങ്ങളുടെ ആരോ പണം അങ്ങനെ തള്ളിക്കളയാനാവില്ല. പുതിയ സര്‍വ്വകലാശാലയുടെ ശോഭ കെടുത്തുന്ന നടപടിയായിപ്പോയി.കേരളത്തില്‍ യോഗ്യരായവര്‍ ഇല്ലാഞ്ഞിട്ടാണ് ഇത്തരക്കാരെ നിയമി ച്ചതെന്നു കരുതുക വയ്യ.
മലയാളത്തില്‍ ബിരുദമോ യു.ജി.സി നിഷ്ക്കര്ഷിക്കുന്ന അദ്ധ്യാപന പരിചയമോ ഇല്ലാ ത്ത ഒരു ഐ എ എസ്സ് കാരനെ മലയാളം സര്‍വ്വകലാശാലയുടെ ആ ദ്യത്തെ വൈസ്ചാന്സ ലറാക്കുകയും, വിസിയാകാന്‍ യാതൊരു യോഗ്യതയുമില്ലാത്ത ഒരുത്തനെ കോട്ട യം എം . ജി. യൂണിവേഴ്സിറ്റിയുടെ വി.സിയാക്കുകയും കോടതിയുത്തരവിന്റെ അടിസ്ഥാനത്തില്‍ പിരിച്ചു വിടാന്‍ നിര്‍ബ്ബന്ധിതമാവുകയും ചെയ്ത ഇന്നത്തെ പ്രതിപക്ഷത്തിന് ഓപ്പണ്‍ സര്‍വ്വ കലാശാലയിലെ നിയമനത്തെ വിമര്‍ശിക്കാന്‍ ഒരര്‍ഹതയുമില്ല.വ്യാജ ബിരുദക്കാരിയെ കേന്ദ്രത്തില്‍ വിദ്യാഭ്യാസ മന്ത്രി ആയി അവരോധിച്ച ബിജെപിക്കാകട്ടെ വിദ്യാഭ്യാസം എന്ന് ഉച്ചരിക്കാനുള്ള യോഗ്യതപോലുമില്ല.
എങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ ഒരു സംരംഭത്തിനു തുനിയുമ്പോള്‍ ഇത്ത രം ആക്ഷേപങ്ങള്‍ ഉണ്ടാകുവാന്‍ ഇടവരുത്തരുതായിരുന്നു.തിരുത്താന്‍ ഇനിയും സമയ മുണ്ട്.
No comments:
Post a Comment