Total Pageviews

Friday, October 9, 2020

തിരുനല്ലൂര്‍ ജയന്തി--2020 ഒക്റ്റോബര്‍ 8


പ്രതിഭ കൊണ്ടും പാണ്ഡിത്യം കൊണ്ടും പുരോഗ മന ചിന്താഗതികൊണ്ടും ഭാവനാ വിലാ സം കൊ ണ്ടും മറ്റു കവികളിൽ നിന്നും ഏറെ വ്യത്യസ്തനാണ് തിരുനല്ലൂർ.നിസ്വവർഗ്ഗത്തി നു വേണ്ടി ജീവിതാവസാനം വരെ തൂലിക ചലിപ്പിച്ച കവി.വിപ്ലവ കാഹള മൂതുകയും പട പ്പാട്ടുകൾ രചിച്ച് അദ്ധ്വാന വർഗ്ഗത്തിന്റെ രക്ഷകരായി പ്രത്യക്ഷപ്പെടുകയും ചെയ്ത കവി കളിൽ നല്ലൊരു പങ്കും പിൽക്കാലത്ത് ആദായകരമായ മറ്റു പല വഴികളും തെരഞ്ഞെ ടുക്കുകയുണ്ടായി.എന്നാൽ എത്ര വലിയ പ്രലോഭനങ്ങൾ ഉണ്ടായി ട്ടും തന്റെ ആദര്‍ ശങ്ങ ളിൽ നിന്നും അണുവിട വ്യ തിചലിക്കുവാൻ അദ്ദേഹം തയ്യാറായില്ല.താൻ ഒരു കമ്യൂണി സ്റ്റുകാരനാണെന്നു ഉറക്കെ പറഞ്ഞ കവിയും അദ്ദേഹമാണ്.

''യാഥാർത്ഥ്യങ്ങളിൽ നിന്ന് ഉയിർക്കൊള്ളുമ്പോൾ മാത്രമേ സങ്കൽപ്പങ്ങൾക്ക് സൗന്ദ ര്യം ലഭിക്കൂ .ആ സങ്കല്പങ്ങളാകട്ടെ യാഥാർത്ഥ്യങ്ങളെ സമന്വയിപ്പിച്ച് സൗന്ദര്യമാക്കുകയും ചെയ്യുന്നു.സങ്കല്പ യാഥാർത്ഥ്യ ങ്ങളുടെ ഈ സംയോഗ ചാരുതയില്ലെങ്കിൽ പ്രേമ ഗാനങ്ങൾ ക്ക് പോലും മാധുര്യം ഉണ്ടാവുകയില്ല.'' എന്ന് തന്റെ കാവ്യരചനയുടെ രസതന്ത്രം അദ്ദേ ഹം വെളിപ്പെടുത്തിയിട്ടുണ്ട് .ശുദ്ധ പ്രേമകാവ്യമാ യ ''റാണി'' മുതൽ ഏറ്റവും ഒടുവില ത്തെ കവിതാ സമാഹാരമായ ''ഗ്രീഷ്മ സന്ധ്യകൾ'' വരെ ഈ രസത ന്ത്രം തെളിഞ്ഞുകാ ണാം .സമകാലിക സമരകഥകള്‍ ആവിഷ്ക്കരിക്കുമ്പോള്‍ മാത്രമല്ല പുരാണ കഥാ സന്ദര്‍ ഭങ്ങള്‍ കവിതയാക്കുമ്പോഴും ഈ സങ്കല്പ, യാഥാര്‍ത്ഥ്യസംയോഗത്തിന് മാറ്റം വരുന്നില്ല.തി രുനല്ലൂരിനെഏറ്റവുമധികം സ്വാധീനിച്ച കൃതികളാണ് വാല്മീകി രാമായണവും കാളിദാ സന്റെ മേഘസന്ദേശവും.രാമായണത്തെ കുറിച്ചു ഇത്ര വിശദമായി പഠിച്ച വേറൊരു സാ ഹിത്യകാരന്‍ മലയാളത്തിലില്ല.അവനീബാല തര്‍ജ്ജമ ചെയ്ത രാമായണം ബാല കാണ്ഡ ത്തിനു അദ്ദേഹം എഴുതിയ ആമുഖ പഠനം വായിച്ചാല്‍ മതി അത് മനസ്സിലാകാന്‍.രാമായ ണത്തെ ഉപജീവിച്ചു അദ്ദേഹം രചിച്ച മികച്ച കവിത കളാണ് ഗ്രീഷ്മ സന്ധ്യകളിലെ 'വാല്മീ കിയുടെ ആശ്രമത്തി'ലും 'രാമായണവും'.അതിനെയെല്ലാം കവച്ചു വയ്ക്കുന്നതാണ്സീത'  എന്ന ഖണ്ഡകാവ്യം.സീതയുടെയും രാമന്റെയും ആത്മസംഘര് ‍ഷങ്ങളും സ്വഭാവവൈ രുദ്ധ്യങ്ങളും വൈചിത്ര്യ ങ്ങളും അതീവ ഹൃദ്യമായി അവതരിപ്പിക്കുന്ന കൃ തിയാണിത്. രാമായണ നായികയുടെ എല്ലാ ശക്തി ദൌര്‍ബല്യങ്ങളും സമഗ്രമായി വെളിപ്പെടുത്തുന്ന മറ്റൊരു കാവ്യം മലയാളത്തിലില്ല.ഇത് പൂര്‍ത്തിയാ ക്കും മുമ്പേ കാലം അദ്ദേഹത്തെ തട്ടി യെടുത്തതു മലയാളത്തിനു വന്‍ നഷ്ടമായി. മേഘ സന്ദേശത്തിന് മലയാളത്തില്‍ നിരവ ധി വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്.പക്ഷെ തിരുനല്ലൂരിന്റെ തര്‍ജ്ജമ പോലെ ജനപ്രീതി ആര്‍ജ്ജിക്കാന്‍ അവയ്ക്കൊന്നും കഴിഞ്ഞില്ല.അദ്ദേഹത്തിന്റെ ''റാണി''യിലെയും ചങ്ങ മ്പുഴയുടെ ''രമണ''നിലെയും ഈരടികള്‍ പോലെ തിരുനല്ലൂരിന്റെ''മേഘ സന്ദേശ വിവര്‍ ത്തനത്തിലെ വരികളും മലയാളികളുടെ നാവിന്‍ തുമ്പില്‍ ഇപ്പോഴും തത്തിക്കളിക്കുന്നു ണ്ട്.''മഴവില്ലും കൊള്ളിമീനും'' എന്ന കവിതയാകട്ടെ അദ്ദേഹത്തിന്റെ സ്വന്തം മേഘസ ന്ദേശമാണ്.

അദ്ദേഹത്തിന്റെ ഗദ്യവും പദ്യം പോലെ ഹൃദ്യവും സുന്ദരവുമാണ്.മഹാഭാരതത്തെ ആ സ്പദമാക്കി രചിച്ച 'ഒരു മഹായുദ്ധത്തിന്റെ പര്യവസാന' വും ഭാഷാ ശാസ്ത്ര സംബന്ധി യായ ''മലയാള ഭാഷാ പരിണാമം--സിദ്ധാന്തങ്ങളും വസ്തുതകളും ''അതിന്റെ മികച്ച ഉദാ ഹരണങ്ങളാണ്.

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: T.K. Vinodan, ക്ലോസപ്പ്







Fans on the page

No comments: