കര്‍ക്കിടകം ഒന്നാം തീയതി തന്നെ രാമായണ കഥ പറയാന്‍ തെരഞ്ഞെടുക്കുകയും രാമ ഭക്തിയില്‍ വായനക്കാരെ ആറാടിക്കുകയും ചെയ്തതു വഴി അന്ധവിശ്വാസികളായ സംഘ പരിവാരങ്ങളെയും വിശ്വഹിന്ദുക്കളെയും പിന്തുടരുന്ന പ്രതീതിയാണ് അജിത് കൊടാളി സൃഷ്ടിച്ചത്.കര്‍ക്കിടകം കഴിഞ്ഞ് ഒന്നുരണ്ടു ദിവസം കൂടി രാമായണ വായന തുടരുക യും ഉത്തരകാണ്ഡം വായിച്ചെന്നു വരുത്തുകയും ചെയ്തെങ്കിലും കെട്ടിലും മട്ടിലും രാമപ്രകീര്‍ത്തന ത്തിലും സംഘി രീതി തന്നെയാണ് അദ്ദേഹം അവലംബിച്ചത് . ഭക്തിയു ടെ പേരിലാണെങ്കിലും കര്‍ക്കിടകമാസം എന്താണെന്ന് പോലും അറിയാ ത്ത ഒരു സ്ഥല ത്ത് ഉത്ഭവിച്ച കൃതി കര്‍ക്കിടക മാസത്തില്‍ വായിക്കുന്നതില്‍ വല്ല സാംഗത്യമോ യുക്തി യോ ഉണ്ടോ? രാമഭക്തരും സംഘപരിവാ രങ്ങളും ശ്രീരാമപട്ടാഭിഷേകത്തോടെ രാമായ ണം വായന അവസാനിപ്പിക്കും.ഉത്തര രാമായണം പ്രക്ഷിപ്ത (കൂട്ടിച്ചേര്‍ത്തത്) മെന്ന് ആ രോപിച്ചാണ് സംഘപരിവാരങ്ങള്‍ ആ ഭാഗം വായിക്കാത്തത്. ഉത്തരകാണ്ഡത്തെ കുറിച്ച് മാത്രമല്ല ബാലകാണ്ഡ ത്തെ കുറിച്ചും ഇതേ ആക്ഷേപമുണ്ട്.പക്ഷേ ഈ രണ്ടു കാണ്ഡങ്ങ ളും ഒന്നാകെ പ്രക്ഷിപ്തമാണെന്ന് ഒരു രാമായണ പണ്ഡിതനും സമ്മതിക്കില്ല.രാമായണ ത്തിലെ എല്ലാ കാണ്ഡങ്ങളിലും കാലാകാ ലങ്ങളില്‍ കൂട്ടിച്ചേര്‍ക്ക ലുകള്‍ നടന്നിട്ടുണ്ടാ കാം എന്ന് എല്ലാവര്‍ക്കും അഭിപ്രായമുണ്ട്. ബാലകാണ്ഡ ത്തിലും ഉത്തരകാ ണ്ഡത്തിലും അല്പം കൂടുതല്‍ ഉണ്ടാകാം എന്നല്ലാതെ ഏതെങ്കിലും കാണ്ഡം മുഴുവ നായി പ്രക്ഷിപ്തമാ ണെന്ന് ആര്‍ക്കും അഭിപ്രായമില്ല.
’’ഒരു മഹാപുരുഷന്റെ ജീവിത കഥ സമഗ്രമായി ആവി ഷ്ക്കരിക്കാന്‍ ഒരുമ്പെട്ട മഹര്‍ഷി, അത് ഇടയ്ക്ക് വച്ച് ആരംഭിക്കുകയും പകുതിയ്ക്ക് വച്ച് അവസാനി പ്പി ക്കുകയും ചെയ്തു എന്ന് കരുതാന്‍ നിവൃത്തിയില്ല. ബാലകാണ്ഡവും ഉത്തരകാണ്ഡവും കൂടി ചേര്‍ന്നാലേ വാല്മീകിയുടെ കൃതി പൂര്‍ണ്ണമാവു കയുള്ളൂ .രാമായണമാവുകയുള്ളൂ.’’എന്ന് തിരുന ല്ലൂര്‍ പറഞ്ഞതാണ് ഏറ്റവും യുക്തിസഹമായ മറുപടി.
അപ്പോള്‍ പാതിവായനയുടെ കാരണം വേറെയാ ണ്.ഉത്തര കാണ്ഡത്തിലാണ് രാമന്‍ രണ്ട് വലിയ അധര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.സീതയെ ഉപേ ക്ഷിക്കുന്നതും ശൂദ്ര മഹര്‍ഷിയാ യ ശംബൂ കനെ കൊല്ലുന്നതും. വായന കേട്ടിരിക്കുന്ന വല്ല ശൂദ്രനോ ദളിതനോ പിന്നോക്ക ക്കാരനോ അതെ ക്കുറിച്ച് സംശയം ചോദിച്ചാല്‍ പരിവാരങ്ങള്‍ കുഴങ്ങും. ബ്രാഹ്മണ ബാല നെ രക്ഷിക്കാന്‍ വേണ്ടിയാണ് രാമന്‍ നേരിട്ട് ഈ കടുംകൈ ചെയ്തത് എന്ന് മന സ്സിലാക്കു ന്ന അവരില്‍ പലരും അതോടെ രാമഭക്തി പരണത്ത് കേറ്റിയെന്നും വരാം.ജാനകി യ്ക്ക് സ്വ ന്തം നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുകയോ അവര്‍ക്ക് പറയാനുള്ള ത് എന്തെന്ന് കേള്‍ക്കുകയോ ചെയ്യാതെ ഉപേക്ഷിച്ചത് ഒരു വിധത്തിലും നീതീകരിക്കാന്‍ സാധിക്കില്ല. അതു കൊണ്ട് പാതി വായനയാണ് രാമനെ രക്ഷി ക്കാനുള്ള എളുപ്പവഴി എ ന്നു വിശ്വഹിന്ദുക്കള്‍ തീരുമാനിച്ചു.അല്ലാതെ ആ ഭാഗം പ്രക്ഷിപ്തമായത് കൊണ്ടല്ല.പ്രക്ഷി പ്ത ഭാഗം വായിക്കുന്നത് പാപമാണെന്നാണ് വാദമെങ്കില്‍ ബാലകാണ്ഡം വായിക്കുന്നതിനു എന്ത് ന്യായീകരണമാണുള്ളത്?
(ജനയുഗം പത്രത്തില്‍ അജിത് കൊടാളി കര്ക്കിടക മാസത്തിലെഴുതിയ രാമായണ വ്യാഖ്യാനത്തിനു ഒരു വിയോജനകുറിപ്പ്)
വനവാസ കാലത്ത് രാമന്‍ മാംസാഹാരം കഴിച്ചിട്ടില്ല എന്നതിന് തെളിവില്ല.മറിച്ച്, കഴിച്ചി രിക്കാന്‍ എല്ലാ സാദ്ധ്യതയുമുണ്ട്. രാമനും സീതയും കൂടി ഇറച്ചി ഉ ണക്കുന്നതായി രാമായ ണത്തിലും അദ്ധ്യാത്മരാമാ യണത്തിലും പരാമര്‍ശമുണ്ട്.ഇറച്ചി ഉണക്കി സൂ ക്ഷിക്കുന്നത് തിന്നാനല്ലെങ്കില്‍ പിന്നെ എന്തിനാണ്? ’’പലലമതു പരിചിനൊടുണക്കുവാന്‍ ചിക്കി ഞാന്‍ /പാര്‍ത്തതും കാത്തിരുന്നീടും ദശാന്തരേ... ‘എന്ന് തു ടങ്ങുന്ന അടയാള വാക്യത്തില്‍ നി ന്നും ഇത് വ്യക്തമാണ്. മാംസം എന്നാണു ‘പലല’ത്തിനര്‍ത്ഥം.രാമാ യണത്തിലെ മര്‍മ്മ പ്രധാനമായ ഒന്നാണ്,സീത ഹ നുമാനോട് പറഞ്ഞു വിടുന്ന ഈ അടയാള വാക്യം. ഇറച്ചി ഉണക്കുവാന്‍ ഇട്ടിട്ടു സീതയുടെ മടിയില്‍ ശ്രീ രാമന്‍ തലവച്ച് ഉറങ്ങുമ്പോള്‍ ഇന്ദ്രപുത്രനാ യ ജയന്തന്‍ കാക്കയുടെ രൂപത്തില്‍ വന്നു സീതയെ ഉപദ്രവിച്ച കഥയാണ് ഇത്. തനിക്കും ശ്രീരാമനും മാത്രമറിയാ വുന്ന ഈ സംഭവം കേള്‍ക്കുമ്പോള്‍ ഹനുമാന്‍ കണ്ട ത് സീതയെ തന്നെയാണെന്ന് തിരിച്ചറിയും എന്ന ഉ ത്തമവിശ്വാസത്തിലാണ് ഈ വാക്യങ്ങള്‍ വൈദേ ഹി പറയുന്നത്. ക്ഷത്രിയര്‍ക്കു മാംസാഹാരം നിഷി ദ്ധമല്ലെങ്കിലും മാംസം ഭക്ഷിക്കുന്നത് പാപമാണെന്ന ബോധം ഹിന്ദുക്കള്‍ക്കിടയില്‍ കടത്തി വിടാന്‍ സം ഘപരിവാര്‍ സംഘടന കള്‍ പണ്ടുമുതലേ പരിശ്രമിക്കുകയാണ്. സസ്യാഹാര പക്ഷപാതം കൊണ്ടാണോ രാമക ഥയിലെ അതിപ്രധാനമായി രാമായണ പണ്ഡിതരും ഗവേഷകരും കരുതുന്ന ഈ ഭാഗം ന മ്മുടെ രാമായണ വ്യാഖ്യാതാവ് വിട്ടുകളഞ്ഞത് ?
‘രാമായണത്തിലില്ല അസൂയയും അത്യാര്‍ത്തിയും സ്വാര്‍ത്ഥതയും അഹന്തയും’.എ ന്നാ ണു അദ്ദേഹത്തിന്റെ മറ്റൊരു കണ്ടുപിടുത്തം. അയോദ്ധ്യാകാ ണ്ഡം എട്ടാം സര്‍ഗ്ഗം മുതല്‍ പത്തൊന്‍പതാം സ ര്‍ഗ്ഗം വരെ മാത്രം വായിച്ചാല്‍ പോലും തലക്കെട്ടില്‍ പറ ഞ്ഞിട്ടുള്ള ദുര്‍ഗ്ഗുണങ്ങള്‍ മുഴുവനും ദര്‍ശിക്കാന്‍ ക ഴിയും.അസൂയയും കുശുമ്പും ഏഷണിയും ജന്മ സി ദ്ധമായുള്ള മന്ഥരയും അസൂയയുംസ്വാര്‍ത്ഥതയും അത്യാര്‍ത്തിയും മൂത്ത കൈകേ യിയും ഈ രാമായണ ഭാഗത്ത് നിറഞ്ഞാടുകയാണ്.അതിന്റെ പരിണി തഫലമായിട്ടാണ് ഭരതന് രാജ്യവും രാമന് വനവാസ വും ലഭിക്കുന്നത്.രാമായണം ശരിക്കറിയാവുന്ന ലേ ഖകന്‍ ആരെ പ്രീതിപ്പെടുത്താനാണ് ഇങ്ങനെ വ്യാ ജം പറഞ്ഞ് വെള്ള പൂശാന്‍ ശ്രമിക്കുന്ന ത്?അധാര് മ്മികമായ എത്രയോ പ്രവൃത്തികള്‍ രാമന്‍ ചെയ്യു ന്നുണ്ട്.ബാലിയെ വധിക്കുന്ന ത് ,ബ്രാഹ്മണ ബാലനെ ജീവിപ്പിക്കാന്‍ ശൂദ്ര മഹര്‍ഷിയായ ശംബൂകന്റെ തല അറുക്കുന്ന ത്, സീതയെ ഉപേ ക്ഷിക്കുന്നത്,കാരണമില്ലാതെ കാട്ടുജാതിക്കാരെ വധിക്കുന്നത്, തുട ങ്ങി നിരവധി അധാര്‍മ്മിക കര്‍മ്മങ്ങള്‍ രാമന്‍ ചെ യ്തുകൂട്ടുന്നു.അതൊന്നും വ്യാഖ്യാതാവ് കാണുന്നില്ല.
രാമന്‍ കേവല മനുഷ്യന്റെ എല്ലാ ദൌര്‍ബ്ബല്യങ്ങ ളും ഉള്ള കഥാപാത്രമാണ്.രാവണ വധ ത്തിനു ശേഷം രാമസന്നിധിയിലെത്തുന്ന സീതയോട് ‘’ചാരിത്ര സംശയം പ്രാപിച്ചെന്മു ന്നിലമരുന്ന നീ/ നേത്ര രോഗി ക്ക് ദീപം പോലെനിക്കഹിതയേറ്റവും’’ എന്നാണു പ റയുന്ന ത്. നിനക്ക് ലക്ഷ്മണനൊപ്പമോ ഹനുമാനൊ പ്പമോ പോകാം എന്നും പറയുന്നു.’നേത്രരോ ഗിക്കു ദീപം പോലെ’ എന്ന ഉപമയി ലൂടെ സീതയ്ക്കല്ല രാ മനാണ് കുഴപ്പമെന്ന് ആദികവി ധ്വനിപ്പിക്കുന്നതാ യി എല്ലാ രാമായണപണ്ഡിതന്മാരും അഭിപ്രായപ്പെ ട്ടിട്ടുണ്ട്.നാട്ടിന്‍പു റത്തെ നിരക്ഷരകുക്ഷിയായ ഒരു ഭര്‍ത്താവ് പോലും പറയാനറയ്ക്കുന്ന സംസ്ക്കാര ശൂ ന്യമായ വര്‍ത്തമാനമാണ് ‘സര്‍വ്വഗുണ സമ്പന്ന നായ മര്യാദാപുരുഷോത്തമന്റെ’ വായില്‍ നിന്നും പുറപ്പെടുന്നത്.
ജനാപവാദം കേട്ട് സീതയെ ഉപേക്ഷിച്ചതിലൂടെ, രാ ജാവ് മാത്രമല്ല രാജപത്നിയും സംശയ ത്തിനതീത ആയിരിക്കണം എന്ന മഹത്തായ സന്ദേശം രാമായണം നല്‍കി എന്നാണ് വ്യാഖ്യാതാവ് വാചാലനാകു ന്നത്.ചാരന്മാരുടെ വാക്ക് കേട്ട് ആരോടും ആലോ ചിക്കാതെ രാമന്‍ സ്വമേധയാ കൈക്കൊണ്ട തീരുമാ നം നടപ്പാക്കിയ രീതിയില്‍ നിന്നും അനീതിയാ ണ് കാട്ടിയതെന്ന് വ്യക്തം.ഗര്‍ഭിണിയായ സീത, തനി ക്കു വനവാസക്കാലത്ത് താമസിച്ച കാടുകള്‍ വീ ണ്ടും കാണണമെന്ന ആഗ്രഹം രാമനെ അറിയിച്ചി രുന്നു.അതു നിറവേറ്റാന്‍ എന്ന മട്ടില്‍ അവരെ ഒഴി വാക്കുകയായിരുന്നു.ലങ്കയില്‍ വച്ചു സീത പരിശുദ്ധ യാണെന്ന് രാമന് മാത്രം ബോദ്ധ്യപ്പെട്ടാല്‍ മതിയായി രുന്നു.എന്നിട്ടും അവിടെ സന്നിഹിതരായിരുന്ന സ കലരും കേള്‍ക്കെയാണ് കേട്ടാലറയ്ക്കുന്ന പരുഷ വാക്കുകള്‍ ചൊരിഞ്ഞു അഗ്നിപരീ ക്ഷയ്ക്ക് ജാനകി യെ പ്രേരിപ്പിക്കുന്നത്. പക്ഷേ സീതയ്ക്കെതിരെ ലോകര്‍ അപവാദം പറ ഞ്ഞപ്പോള്‍ രഹസ്യമായി അ വരെ പരിത്യജിക്കുകയാണ് രാമന്‍ ചെയ്തത്. സത്യസ ന്ധനായ ഒരു ഭരണാധികാരിക്ക് തീര്‍ത്തും ചേരാ ത്ത പ്രവൃത്തിയാണത്.
പുരാണങ്ങളും ഇതിഹാസങ്ങളും ചരിത്രമാണെന്ന് തെറ്റിദ്ധരിപ്പിക്കുവാന്‍ ഭരണകര്‍ത്താ ക്കളും നീതി പീഠങ്ങളും ബോധപൂര്‍വ്വം ശ്രമിക്കുമ്പോള്‍ അവര്‍ക്ക് ഏണി ചാരിക്കൊടു ക്കുന്ന പണിയാണ് വ്യഖ്യാതാ വ് പലപ്പോഴും ചെയ്യുന്നത്.ഇപ്പോഴത്തെ അയോദ്ധ്യയും സാ കേതവും മറ്റു സ്ഥലങ്ങളും ചുറ്റുപ്രദേശങ്ങളും രാമായണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഭൂപ്ര ദേശ ങ്ങള്‍ അല്ലെന്നു ചരിത്ര വസ്തുതകളുടെ അടി സ്ഥാന ത്തില്‍ സ.എന്‍. ഇ.ബാലറാം സ മര്‍ത്ഥിച്ചിട്ടുണ്ട്.’’ ഇ ന്ത്യാ ഗവണ്മെന്റിന്റെ ആര്‍ക്കിയോളജി ഡിപ്പാര് ട്ട്മെന്റ് ഡയറക്റ്റ രായിരുന്ന ബി.ബി.ലാല്‍ ആണ് , മൌര്യകാലത്തിനു മുമ്പായി അയോദ്ധ്യയില്‍ ജനവാ സം ഇല്ലായിരുന്നുവെന്നു കണ്ടെത്തിയത്. അത്ര യുമല്ല ബുദ്ധന്റെയോ മഹാവീരന്റെയോ കാലത്തും അയോദ്ധ്യാ നഗരം ഉള്ളതായി തെളിവില്ല.അ ങ്ങനെ വരുമ്പോള്‍ മനു നിര്‍മ്മി ച്ചതാണ് അയോദ്ധ്യാ നഗരമെന്ന ആദികവിയുടെ പരാമര്‍ശം കവി സങ്കല്പ മാണെ ന്നു കരു താനേ നിവൃത്തിയുള്ളൂ.’’ (എന്‍.ഇ. ബാലറാം കൃതികള്‍-വാല്യം 1)എന്നിട്ടും രാമന്റെ ജന്മ ഭൂമിയാണെന്ന് പറഞ്ഞു രാജ്യത്തുണ്ടാക്കിയ കോലാഹലങ്ങള്‍ക്ക് കണക്കില്ല.
(ജനയുഗം പത്രത്തില്‍ അജിത് കൊടാളി കര്ക്കിടക മാസത്തിലെഴുതിയ രാമായണ വ്യാഖ്യാനത്തിനു ഒരു വിയോജനകുറിപ്പ്)
കമ്യൂണിസ്റ്റു പാര്‍ട്ടി ഉള്‍പ്പെടെഉള്ള രാഷ്ട്രീയ പാര്‍ട്ടി കള്‍ രാമായണവും മഹാഭാരതവും ശരിയായ രീതി യില്‍ മനസ്സിലാക്കുന്നത് നല്ലതാണ്. വേദേതിഹാസ ങ്ങളുമായും ഉപനി ഷത്തുകളുമായും സാമാന്യ പരി ചയം നേടുന്നതും ഗുണകരമായ കാര്യമാണ്.മാത്രമ ല്ല,ആര്‍ എസ്എസ് നെപ്പോലെയുള്ള ഹിന്ദു തീവ്രവാ ദ സംഘങ്ങള്‍ കരുതിക്കൂട്ടി പ്രചരി പ്പിക്കുന്ന വ്യാജ പുരാണ കഥകളും ദുര്‍വ്യാഖ്യാനങ്ങളും തിരിച്ചറി യാനും പുരാണ പാരാ യണം ഉപകരിക്കും .അതിനു ഭക്തിയോ വിശ്വാസമോ അനുപേക്ഷണീയ ഘടകമല്ല. ആ ചാരാനുഷ്ഠാനങ്ങളുടെയും ഭക്തിയുടെയും അകമ്പടിയോടെയുള്ള പാരായണം വിപരീത ഫലം ഉളവാക്കാനെ ഉപകരിക്കൂ .ഖേദകരമെന്നു പറയട്ടെ, ജൂലായ് 16 മുതല്‍ ഓഗസ്റ്റ് 19 വ രെ ജനയുഗത്തില്‍ അ ജിത് കൊളാടി അവതരിപ്പിച്ച രാമായണം ,1982 ലോ മറ്റോ വിശ്വ ഹിന്ദു പരിഷത്ത് രാമായണ വായന യ്ക്ക് ഏ ര്‍പ്പെടുത്തിയ നിബന്ധനകള്‍ അനുസരിച്ചു ള്ളതാണെന്ന തോന്നലുണ്ടാക്കുന്നതായിപ്പോയി.
ഇന്ത്യയില്‍ വ്യാപകമായി പ്രചാരത്തിലുള്ളത് വാല്മീ കി രാമായണവും അദ്ധ്യാത്മരാമാ യ ണവുമാണ്. അദ്ധ്യാത്മരാമായണത്തിന്റെ സ്വതന്ത്ര വിവര്‍ത്തനമാ ണ് എഴുത്തച്ഛന്‍റെ അ ദ്ധ്യാത്മ രാമായണം കിളിപ്പാട്ട്.ഭക്തര്‍ വായിക്കാറുള്ളത് കിളിപ്പാട്ടാണ്.ഇതില്‍ രാമനെ മ ഹാവിഷ്ണുവിന്റെ അവതാരമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത് .
രാമായണത്തെ ജനയുഗം വായനക്കാര്‍ക്ക് പരിചയ പ്പെടുത്താന്‍ പുറപ്പെട്ട അജിത് കൊളാ ടി , വാല്മീകി ര ചിച്ച രാമകഥ സത്യസന്ധമായി പറയുന്നതിന് പകരം രാമനെ ദൈവമായി ചിത്രീകരിക്കുന്ന അദ്ധ്യാ ത്മരാമായണത്തിന്റെ ചുവടു പിടിച്ചു രാമഭക്തി യിലേക്ക് നയിക്കുകയാണ് ചെയ്തത്. മര്യാദാപുരു ഷോത്തമന്റെ കഥ പറഞ്ഞ വാല്മീകിയുടെ രാമാ യണത്തെ വിട്ട് അവതാരപുരുഷനെ അവതരിപ്പി ക്കുന്ന എഴുത്തച്ഛന്‍റെ പാത പിന്തുടരാ നാ ണ് അദ്ദേഹം തുനിഞ്ഞത്. തന്നെയുമല്ല രാമ മഹത്വം ഏറി നില്‍ക്കുന്നതു വാല്മീകിരാമാ യണത്തിലാണെന്ന് ക ണ്ടാല്‍ അദ്ധ്യാത്മരാമയണത്തെ വിട്ട് വാല്മീകിരാമാ യണത്തിലേ ക്ക് ശ്രദ്ധ തിരക്കാനും അദ്ദേഹം മടിച്ചി ല്ല. ബ്രാഹ്മണ പൌരോഹിത്യത്തിന്റെയും വര്‍ണ്ണാ ശ്രമ ധര്‍മ്മത്തിന്റെയും തടവറയില്‍ കിടന്നു നട്ടം തിരിയുന്ന രാജാവാണ് രാമന്‍.ഇതിനു പോദ് ബാലക മായ എത്ര സന്ദര്‍ഭങ്ങള്‍ വേണമെങ്കിലും രണ്ട് രാമാ യണങ്ങളിലും നിന്ന് ഉദ്ധരിക്കാന്‍ പറ്റും. എന്നാല്‍ ജനയുഗം ലേഖകന്‍ പല പൊടിക്കൈകളും പ്രയോഗിച്ചു രാ മനെ സര്‍വ്വഗുണസമ്പന്നനും പുരോഗമനക്കാരനു മാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാം. അതിനു വേണ്ടി വ്യാജ കഥകള്‍ ചമയ്ക്കുന്നതിനും അദ്ദേഹം മടിക്കുന്നില്ല.
വനവാസത്തിന് കാട്ടിലെത്തുന്ന രാമനെ നിഷാദ രാജാവായ ഗുഹന്‍ സ്വീകരിക്കുന്നുണ്ട് . ആലിംഗനം ചെയ്യുകയും നല്ല വാക്കുകള്‍ പറയുകയും ചെയ്യുന്നു. പക്ഷേ താന്‍ കൊണ്ടു വന്ന ഫലമൂലാദികള്‍ കഴിച്ച് തന്നെ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്ന ഗുഹനോട് രാമന്‍,’’അന്യദത്തം ഭുജിക്കെന്നതുമില്ലെ ന്നു/മന്യേ വനവാസകാലം കഴിവോളം.’’ എന്ന് പറ ഞ്ഞു നിരസിക്കുന്നു.’അന്യദത്തം’ എന്നാണു രാമ ന്റെ മൊഴി.അതായത് അന്യരാല്‍ നല്‍കപ്പെടുന്നത് എന്നര്‍ത്ഥം.അതില്‍ മാംസാഹാരം എന്ന ധ്വനി പോ ലുമില്ല.എന്നാല്‍ അജിത് കൊളാടി, ഗുഹന്റെ ‘പക്വ ഫലമധുപുഷ്പാദി’കളെ മാംസാഹാരമായി ചിത്രീക രിച്ച് അത് വനവാസം കഴിയും വരെ ഭക്ഷിക്കില്ല എന്നാക്കി.നിഷാദനെ കെട്ടിപ്പിടിച്ചതു വേറെ; തൊ ട്ടു തിന്നുന്നത് വേറെ; എന്നാണു രാമന്റെ മനസ്സിലി രിപ്പ്.അത് വെളിവായാല്‍ മര്യാദരാമന്റെ ഉള്ളിലെ ചാതുര്‍വര്‍ണ്യ ഭക്തി ജനം മനസ്സിലാക്കും.വനവാ സം കഴിയും വരെ അന്യദത്തം ഭുജിക്കില്ലെന്നു രാമ ന്‍ പറഞ്ഞതും കള്ളമാണെന്ന് ഇതേ അയോദ്ധ്യാ കാണ്ഡം തന്നെ തെളിവ് നല്‍കും.അന്യര്‍ നല്‍കുന്ന ഭോ ജനം കഴിക്കില്ലെന്ന് പറഞ്ഞു നാവകത്തിടും മുമ്പേ, അത്രി മഹര്‍ഷിയുടെ ആശ്രമത്തില്‍ ചെന്ന് രാമല ക്ഷ്മണന്മാരും സീതയും മൃഷ്ടാന്നം ഭുജിക്കുന്നത് കാ ണാം. ’’മൃഷ്ടമായ് മൂവരേയും ഭുജിപ്പിച്ചഥ/തുഷ്ടി കല ര്‍ന്നു തപോധനനത്രിയും.’’ എന്ന് അദ്ധ്യാത്മ രാമായ ണം .
സ.എന്‍.ഇ.ബാലറാമിന്റെ ഇരുപത്തിയാറാം ചരമ വാര്‍ഷികമാണ് ഇന്ന്(16.7.2020). ഇന്ത്യ യിലെ കമ്യൂ ണിസ്റ്റ് പ്രസ്ഥാനത്തിലെ ബഹുമുഖ പ്രതിഭയായ നേ താവായിരു ന്നു ബാലറാം.ഭാരതീയ ദര്‍ശനങ്ങളിലും കമ്യൂണിസ്റ്റ് സിദ്ധാന്താങ്ങളിലും ഒരുപോ ലെ അവ ഗാഹമുണ്ടായിരുന്ന നേതാവ്.കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാ ളായ ബാലറാം 1919നവംബര്‍ 20 നു കണ്ണൂര്‍ ജില്ലയിലെ പിണറായിക്കടുത്തുള്ള തൊടീക്കളത്തു ജനിച്ചു.
ചെറുപ്പത്തില്‍ സംസ്കൃതമാണ് പഠിച്ചു തുടങ്ങിയത്. സംസ്കൃതത്തിലും വേദോപനി ഷത്തുകളിലും പുരാ ണേതിഹാസങ്ങളിലും പണ്ഡിതയായിരുന്ന മുത്ത ശ്ശി യായി രുന്നു സംസ്കൃതപഠനത്തില്‍ ബാലറാമി ന്റെ ഗുരു.ഉപരി പഠനത്തിനു കൊല്‍ക്കൊ ത്തയിലേക്ക് പോയ അദ്ദേഹം അവിടുത്തെ ശ്രീരാമകൃ ഷ്ണാശ്രമത്തില്‍ചേര്‍ന്നു.സ ന്യാസത്തിലേക്കാകൃഷ്ടനായി.തൃശൂരും തഞ്ചാവൂരുമുള്ള ശ്രീരാമകൃഷ്ണാ ശ്രമങ്ങളി ല്‍ ഭഗവത്‌ഗീതയും വേദങ്ങളും പഠിപ്പി ക്കാന്‍ പോയിട്ടുമുണ്ട്.കുറേനാളത്തെ സന്യാ സത്തിനും ആശ്രമജീവിതത്തിനും ബാലറാമില്‍ ആത്മീയ ജീവിതത്തോടു വെറു പ്പും അമര്‍ഷവും സൃഷ്ടിക്കാനേ കഴിഞ്ഞുള്ളു.
സാന്യാസത്തില്‍ നിന്ന് ‘രക്ഷപ്പെട്ട’ അദ്ദേഹം തിരി ച്ചു നാട്ടില്‍ വന്ന് സാമൂഹിക പരിഷ്ക്കരണ പരിപാ ടികളിലും സ്വാതന്ത്ര്യ സമരത്തിലും മുഴുകി.ജാതി വ്യവസ്ഥയ്ക്കെതിരെ അന്ന് ഫലപ്രദമായി പ്രവര്‍ ത്തിച്ചിരുന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ തല ശ്ശേരി ശാഖ സംഘടിപ്പിച്ചത് ബാലറാം ആയിരുന്നു.അദ്ദേഹം തന്നെ ആദ്യത്തെ യൂണിയന്‍ സെക്രട്ടറിയുമായി.രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി യത് കോണ്ഗ്രസ് കാരനായിട്ടാണ്.അതിലെ ഇടതു പക്ഷ ചായ് വുള്ളവര്‍ ചേര്‍ന്ന് കോണ്ഗ്രസ് സോഷ്യ ലിസ്റ്റ് പാര്ട്ടിയുണ്ടാക്കിയപ്പോള്‍ അതിലെ സജീവ പ്രവര്‍ത്തകനായി. കേരളത്തിലെ കോണ്ഗ്രസ് സോ ഷ്യലിസ്റ്റ് പാര്‍ട്ടിക്കാര്‍ മുഴുവന്‍ പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേര ള ഘടകത്തിന് രൂപം നല്‍കിയ 1939 ലെ പിണറായി ലെ പാറപ്രം സമ്മേളനത്തിന്റെ സംഘാടകരില്‍ ഒരാള്‍ ബാലറാമായിരുന്നു. പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന അദ്ദേഹം പത്ത് വര്‍ഷത്തിലേറെക്കാലം പാര്‍ട്ടിയുടെ സം സ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു .1984ല്‍ അ ദ്ദേഹം സിപിഐ യുടെ കേന്ദ്ര സെക്രട്ടറിയേറ്റ് അം ഗമായി.രണ്ടു പ്രാവശ്യം രാജ്യസഭാംഗമായി.നിയമ സഭയിലേക്ക് 3 തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം 1970ലെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. പല ഘട്ടങ്ങളിലായി 6 വര്‍ഷ ത്തോളം ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടു ണ്ട്. പലപ്പോഴും പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങ ള്‍ക്കു ഇരയായി.രാജ്യത്തിനും പാര്‍ട്ടിയ്ക്കും വേണ്ടി അദ്ദേഹം സഹിച്ച കഷ്ടപ്പാടുകള്‍ക്കു കണക്കില്ല.
പാര്‍ട്ടിയെ ശരിയായ ദിശയിലേക്കു നയിക്കുന്നതി നും പുതു തലമുറയെ ആശയം കൊണ്ട് ആയുധമ ണിയിക്കാനും തന്റെ അനുഭവങ്ങള്‍ അദ്ദേഹം പ്ര യോജനപ്പെടു ത്തി.ഭാരതീയ തത്ത്വചിന്തയിലും കമ്യൂണിസത്തിലും അഗാധമായ അറിവുണ്ടായി രുന്ന അദ്ദേഹം അതീവ ലളിതമായ ഭാഷയില്‍ സാധാരണ ക്കാരന് മനസ്സിലാക്കാന്‍ പാകത്തില്‍ ആ അറിവ് പ കര്‍ന്നു നല്‍കി.ഹിന്ദു തീവ്രവാദികളുടെ വിതണ്ഡ വാദ ങ്ങളെ ഫലപ്രദമായി ഖണ്ഡിക്കുവാന്‍ സ. എന്‍. ഇ ബാലറാമിനെപോലെ മറ്റൊരു രാ ഷ്ട്രീയ നേതാ വിനും കഴിഞ്ഞിട്ടില്ല.മാര്‍ക്സിയന്‍ സൌന്ദര്യ ശാ സ്ത്ര മുള്‍പ്പെടെ സാ ഹിത്യത്തിന്റെ വിവിധശാ ഖകളിലും അദ്ദേഹത്തിനു അപാരമായ അറിവുണ്ടാ യിരുന്നു.മലയാള നിരൂപണ ശാഖയ്ക്ക് അതുമൂലം നേട്ടമുണ്ടായി.ലോകസാ ഹിത്യ ത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തി തരുന്നതിനും അദ്ദേഹം സമയം കണ്ടെ ത്തി.
അദ്ദേഹത്തിന്റെ ജീവചരിത്രകാരിയും മകളുമായ ഗീതാ നസീര്‍ വിലയിരുത്തുന്നത് പോലെ ‘’മാര്‍ക്സി യന്‍ തത്ത്വശാസ്ത്രത്തെ മുറുകെപ്പിടിച്ച് ഇന്ത്യന്‍ ദ ര്‍ശനങ്ങള്‍ വെ ട്ടിത്തുറന്ന പാതയിലൂടെ നടക്കാനാ ഗ്രഹിച്ച ഒരു കമ്യൂണിസ്റ്റ് സന്യാസി''യാണ് ബാല റാം . ആദര്‍ശ രാഷ്ട്രീയത്തിന്റെയും സംശുദ്ധമായ പൊ തു പ്രവര്‍ത്തനത്തിന്റെ യും അഗാധമായ അ റിവി ന്റെയും ആള്‍രൂപമായിരുന്ന സ.ബാലറാമി ന്റെ ഓര്‍മ്മ കള്‍ക്കു മുന്‍പില്‍ ആദരാഞ്ജലി.
മഹാത്മഗാന്ധി വധവും ഹിന്ദുത്വ തീവ്രവാദികളുടെ ചതിയുടെ ചരിത്രവും !
ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനമായിരുന്നു ഗാന്ധി. ഇന്നും അത് അങ്ങനെ തന്നെയാണ്. 1948 ലാണ് ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സേ വെടിവെച്ച് കൊല്ലുന്നത്. ഞാൻ ഇത് ഇവിടെ സൂചിപ്പിക്കുന്നത് വർത്തമാന കാലത്ത് ജെ.എൻ.യു അടക്കമുള്ള സർവകലാശാലകളിൽ അതി ഭീകരമായി വിദ്യാർത്ഥികളെയും ,അധ്യാപകരെയും തല്ലി ചതച്ചിട്ട് ,അതിനെ സമർത്ഥമായി നിഷേധിക്കുന്ന കാഴ്ച്ച നമ്മൾ കാണുന്നുണ്ടല്ലോ .എല്ലാ കാലത്തും ഈ തിവ്രവാദികൾ ഇങ്ങനെ തന്നെയായിരുന്നു. ഗാന്ധി കൊല്ലപ്പെട്ട നാളുകളിൽ ആർ.എസ്.എസിനെ രാജ്യത്ത് നിരോധിക്കയുണ്ടായി. ഈ നിരോധനവുമായി ബന്ധപ്പെട്ടുള്ള ഒഫിഷ്യൽ രേഖകൾ എല്ലാം തന്നെ ഇന്ന് ” നാഷ്ണൽ ആർക്കൈവ് ഓഫ് ഇന്ത്യ ” സൈറ്റിൽ നിന്നും നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞു. നാളെ അതിന്റെ തുടർച്ചയായി മറ്റ് സമാന ചരിത്ര രേഖകളും നീക്കം ചെയ്യപ്പെട്ടെക്കാം .അതിന് മുൻപ് ചിലത്ത് രേഖപ്പെടുത്തി വെയ്ക്കുന്നു.
(ചിത്രം 1 )
ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം, സവർക്കർ , ഗോഡ്സേ ,നാരായൺ ആപ്തേ, ദിഗംബർ ബാദ്ഗെ തുടങ്ങിയവർ അറസ്റ്റിലായി . ഗാന്ധി കൊല്ലപ്പെട്ട് അഞ്ചാം മാസം വിചാരണ നടപടികൾ നടക്കുന്ന ഘട്ടത്തിൽ ബോംബെ ഗവൺമെന്റിലെ ഹോം ഡിപ്പാർട്ട്മെന്റ്റ് സ്പെഷ്യൽ സെക്രട്ടറി ആയിരുന്ന ഡി.എസ് Bakhle അന്നത്തെ ഹോം മിനിസ്റ്റർ ആയ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രൈവറ്റ് സെക്രട്ടറി വി.ശങ്കറിന് വളരെ ഒരു കോൺഫിഡൻഷ്യൽ കത്ത് അയച്ചു
( O8- ജൂൺ – 1948 ) .അതിലെ ഉള്ളടക്കം എന്നത് ഹിന്ദു മഹാ സഭയുടെ അന്നത്തെ പ്രസിഡന്റ് ആയിരുന്ന എൽ.ബി ഭുപേത്ക്കർ ഗാന്ധി വധക്കേസിൽ പ്രതി ചേർക്കപ്പെട്ട വി.ഡി സവർക്കറിന്റെ വിചാരണ ചിലവുകൾക്കായി ഫണ്ട് പിരിക്കുന്നു എന്ന്. മാത്രമല്ല പിരിക്കുന്ന തുകയുടെ ഒരു ഭാഗം ഗാന്ധിയെ വെടിവെച്ച് കൊന്ന നാഥുറാം വിനായക് ഗോഡ്സയ്ക്ക് വേണ്ടിയുമാണെന്ന്..!
(ചിത്രം 2 )
തന്റെ സെക്രട്ടറിയിൽ നിന്നും ഈ വിഷയമറിഞ്ഞ പട്ടേൽ 12 ജൂൺ 1948 ,അതായത് വിവരമറിഞ്ഞ ഉടൻ തന്നെ അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന ശ്യാമ പ്രസാദ് മുഖർജിക്ക് ഒരു ഒരു കത്ത് എഴുതി .ഇദ്ദേഹം 1943 മുതൽ 1946 വരെ ഹിന്ദുമഹാസഭയുടെ പ്രസിഡന്റ് ആയിരുന്നു.
പട്ടേൽ തന്റെ കത്തിൽ എത്ര ഗൗരവത്തോടെയാണ് താൻ ഇത് വിലയിരുത്തുന്നതെന്ന് വ്യക്തമാക്കി ,ഒപ്പം ഹിന്ദു മഹാസഭയെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ കുടെ മുഖർജിയോട് പട്ടേൽ ആവശ്യപ്പെടുന്നു.
(ചിത്രം 3 )
ഗാന്ധിയുടെ കൊലപാതകത്തോടെ ശ്യാമ പ്രസാദ് മുഖർജി ഹിന്ദുസഭയുമായി പൂർണമായും അകലുകയും ,സഭയോട് രാഷ്ട്രിയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം എന്ന് അവശ്യപ്പെടുകയും ചെയ്തിരുന്നു.ഹിന്ദു മഹാസഭയുടെ ഭാഗമായി നിൽക്കുമ്പോൾ പൂർണമായും കോൺഗ്രസിനെയും ,ക്വിറ്റ് ഇന്ത്യ മൂവ്മെന്റിനെയും ഒക്കെ തള്ളി പറഞ്ഞ വ്യക്തിയാണ് ശ്യാമ പ്രസാദ് മുഖർജി. നെഹ്റുവിന്റെ താൽപര്യത്തിന്റെ പുറത്താണ് ഇദ്ദേഹം മന്ത്രിയാക്കുന്നത്.
പട്ടേലിന്റെ കത്തിന് ജൂൺ 16 1948 ന് തന്നെ 3 പേജിൽ മുഖർജി മറുപടി നൽകി.അതൊരു പേഴ്സണൽ ലെറ്ററായിരുന്നു. ഗാന്ധി ഘാതകർക്കായി യാതൊരു നിലയിലും ഡിഫൻസ് കൗൺസിലിനെ ഹിന്ദുമഹാ സഭാ നിയമിച്ചിട്ടില്ലാ എന്ന് അവർ തന്നെ അറിയിച്ചു എന്ന് മുഖർജി കത്തിലൂടെ പ്രസ്ഥാവിച്ചു. പക്ഷേ ആ കത്തിൽ ചില വിവരങ്ങൾ മുഖർജി പട്ടേലിനോട് പങ്ക് വെച്ചിരുന്നു. ചുവടെ പറയുന്നവയാണ് അത്.
1 ) ഘാതകർക്ക് വേണ്ടി വാദിക്കാൻ ഹിന്ദു മഹാസഭാ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. നിലവിലുള്ള All India Defence കമ്മിറ്റി എന്നതൊരു സ്വതന്ത്ര്യ സംഘടനയാണ്.
2 ) പണം പിരിച്ചത് വി.ഡി സവർക്കറിനായിട്ടാണ്. മറ്റ് പ്രതികൾക്ക് വേണ്ട കാര്യങ്ങൾ അവർ മുൻകൈ എടുക്കും.
3 ) സവർക്കറിനോടുള്ള വിധേയത്വം മൂലമാണ് താൻ ഇതിൽ ഭാഗഭാക്കാവുന്നത് എന്ന് ഭൂപേത്ക്കർ മുഖർജിയോട് പറഞ്ഞു. ഒരു മോറൽ സപ്പോർട്ട് എന്ന നിലയിൽ സവർക്കറിനായി പണം പിരിച്ചിട്ടുള്ളതെന്നും ,മറ്റുള്ള ആർക്കും വേണ്ടി സഭ ഇടപെട്ടിട്ടില്ലാ എന്നുമാണ് വാദം.
(ചിത്രം 4 ,5 )
വിണ്ടും 1948 ജൂലൈ 8 തിയതി ബോംബെ ഹോം സെക്രട്ടറിയുടെ കത്ത് സർദാർ പട്ടേലിന്റെ പ്രൈവറ്റ് സെക്രട്ടറിയായ വി.ശങ്കറിന് എയർ മെയിൽ ആയി ലഭിക്കുന്നു. ഗാന്ധി ഘാതകർക്കായി നടക്കുന്ന ഹിന്ദു മഹാസഭയുടെ പിരിവ് സംബന്ധിച്ച് ഹോം മിനിസ്റ്ററുടെ നിർദേശം അറിയാൻ വേണ്ടിയായിരുന്നു കത്ത്.
(ചിത്രം 6)
1948 ജൂലൈ 23 ന് ബോംബെ ഗവ: ഹോം സെക്രട്ടറിക്ക് പട്ടേലിന്റെ പ്രൈവറ്റ് സെക്രട്ടറി ശങ്കർ റിപ്ലേ നൽകി.ആ പ്രതികരണം എന്നത് സർദാർ വലഭായ് പട്ടേൽ ,ശ്യാമ പ്രസാദ് മുഖർജിയിൽ നിന്ന് മനസ്സിലാക്കിയതനുസരിച്ച് ഹിന്ദു മഹാസഭ ഗാന്ധി ഘാതകർക്കായി യാതൊരു പിരിവും നടത്തുന്നില്ലാ ,ഒപ്പം ആൾ ഇന്ത്യ ഡിഫൻസ് കമ്മിറ്റി എന്നത് ഒരു സ്വതന്ത്ര്യ സംഘടനയാണ് എന്നും.
(ചിത്രം 7 )
കൃത്യം ജൂലൈ 30 ന് ” ക്ലാസിഫൈഡ് സിക്രഡ് ” ആയി ബാഗ്ലേ ശങ്കറിന് ഒരു കത്ത് അയക്കുന്നു. ജെ.എസ് കരഡിക്കർ എന്ന ഹിന്ദു മഹാസഭാ നേതാവ് പ്രസിഡന്റ് ആയ ഭുപത്ക്കറിന് എഴുതിയ കത്തായിരുന്നു അത്. ഈ കത്ത് എത്രയും വേഗം പട്ടേലിന് ശ്രദ്ധയിൽ കൊണ്ട് വരാൻ ബാഗ്ലേ ആവശ്യപ്പെട്ടു. ഹിന്ദുമഹാസഭയുടെ ആ കത്തിന്റെ ഉള്ളടക്കം എന്നത് അത്തരമൊരു ഫണ്ട് പിരിവ്
“collected in the present circumstances in Mahasabha” എന്നാണ്. സവർക്കറിനും ,കൂട്ടാളികൾക്കുമായി ഫണ്ട് പിരിച്ചിരുന്നു എന്ന് തുറന്ന് സമ്മതിക്കയായിരുന്നു അവർ. (ചിത്രം 8,9,10 )
ഈ കത്തിനോടൊപ്പം തന്നെ ബോബെ പ്രൊവിൻസിലെ ഡെപ്യൂട്ടി ജനറൽ ഓഫ് പോലീസിൽ നിന്ന് ലഭിച്ച കത്തുകളും അദ്ദേഹം ശങ്കറിന് അയച്ചു. ന്യു ഡൽഹിയിലെ ആൾ ഇന്ത്യൻ ഹിന്ദുമഹാസഭയുടെ പ്രൊവിൻഷ്യൽ ജനറൽ സെക്രട്ടറി മറ്റ് പ്രൊവിഷ്യൽ ബ്രാഞ്ച് കൾക്ക് അയച്ച കത്തായിരുന്നു അത്. അതിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ട് ഹിന്ദു മഹാസഭ പ്രസിഡന്റിന്റെ അറിവോടെയാണ് ഈ കുറ്റവാളികൾക്ക് വേണ്ടിയുള്ള പിരിവും ,സഹായങ്ങളുമെന്ന്, ! ഹിന്ദുമഹാസഭയുടെ ഹൈപ്പർ കമ്മിറ്റിയിലെ പ്രധാന അംഗങ്ങളുടെ പേര് വിവരം പോലും ഈ കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (ചിത്രം 11, 12, 13, 14)
കാര്യങ്ങൾ വിശദമായി വിലയിരുത്തിയ പട്ടേൽ ശ്യാമപ്രസാദ് മുഖർജിക്ക് ആഗസ്റ്റ് 17 ൽ ഇത് സംബന്ധിച്ച് വീണ്ടും കത്തുകൾ അയച്ചു. മുകളിൽ ശങ്കറിന് ലഭിച്ച ഹിന്ദുമഹാസഭയുടെ കത്തുകളിലെ വിവരങ്ങളും പട്ടേൽ പങ്ക് വെയ്ച്ചു.
ഹിന്ദു മഹാസഭാ കൃത്യമായി ഗാന്ധി ഘാതകർക്കായി പണപ്പിരിവ് നടത്തുന്നതായും ,അവർക്ക് മുതിർന്ന നേതാക്കളുടെ മേൽനോട്ടമുണ്ടെന്നും ,വിഷയത്തിൽ ഇടപെടണം എന്നവശ്യപ്പെട്ടായിരുന്നു ആ കത്ത്. (ചിത്രം 15 )
കത്ത് തനിക്ക് ലഭിച്ചെന്നും ,വിഷയത്തെ സംബന്ധിച്ച് ഹിന്ദു സഭായുടെ പ്രസിഡന്റുമായി സംസാരിച്ച് കുടുതൽ വ്യക്തത വരുത്തി കുടുതൽ വിവരങ്ങൾ പങ്ക് വെയ്ക്കാം എന്ന് പറഞ്ഞ് ആഗസ്റ്റ് 21 ന് മുഖർജി ” പേഴ്സണൽ ” എന്ന് നോട്ട് ചെയ്ത ഒരു കത്ത് പട്ടേലിന് അയക്കുന്നു. (ചിത്രം 16 )
ശ്യാമപ്രസാദ് മുഖർജിയുടെ അന്വേഷണങ്ങൾക്ക് അവസാനം ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് രണ്ട് പേജിൽ കുറയാതെ ഒരു കത്തെഴുതി.ഏറെ കൗതുകം ജനിപ്പിക്കുന്ന ഒരു കത്തായിരുന്നു അത്. ഒരു വശത്ത് ഹിന്ദു മഹാസഭാ ഗാന്ധി വധക്കേസിലെ പ്രതികൾക്ക് വേണ്ടി യാതൊരു പിരിവും നടത്തുന്നില്ലാ എന്ന് തറപ്പിച്ച് പറഞ്ഞിട്ട് ,മറുവശത്ത് പറയുന്നു സവർക്കറിന് നിയമ സഹായം നൽകുവാൻ വിശിഷ്യ വിവിധ ഇടങ്ങളിൽ നിന്ന് ആവശ്യമുയർന്നതിന്റെ പശ്ചാത്തലത്തിൽ നടന്നു എന്ന് പറയുന്ന പിരിവ് അദ്ദേഹത്തിന്റെ കോടതി വാദ ചിലവുകൾക്ക് വേണ്ടി മാത്രമാണെന്ന്..!സവർക്കർ പ്രതിയല്ലേ അപ്പോൾ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു. (ചിത്രം 17, 18 )
ഹിന്ദുമഹാസഭയുടെ അഭിപ്രായത്തിൽ ഗാന്ധി വധിക്കപ്പെട്ടത് അപലപനിയം ആണ്. ഒപ്പം തന്നെ പ്രധാനമാണ് കുറ്റം ചെയ്തിട്ടുണ്ടാവില്ലയെന്ന് താങ്ങൾ കരുതുന്ന സവാർക്കറിനു വേണ്ടി പിരിവ് നടത്തുന്നതും. നിയമപരമായും ,നീതി യുക്തമായും ഐക്യദാർഢ്യപ്പെടുക എന്ന യുക്തിയാണ് ഹിന്ദു മഹാസഭയ്ക്ക് ഗാന്ധി വധക്കേസിലെ പ്രതികളോട് തോന്നിയിരുന്നത്.
1948 സെപ്റ്റംബർ 8 തിയതി മുഖർജി ഹിന്ദു മഹാസഭാ നേതാവ് തനിക്ക് അയച്ച കത്തിന്റെ പതിവ് പട്ടേലിന് അയച്ചു .കഴിഞ്ഞ കത്തുകൾ പരിഗണിച്ചാൽ ഹ്രസ്വവും ,മിതമായി വാക്കുകൾ ഉപയോഗിച്ച ഒരു കത്താണ് മുഖർജി പട്ടേലിന് അയച്ചത്. യാതൊരു വാദങ്ങളോ ,ന്യായികരണമോ ഒന്നും അതിൽ ഉണ്ടായിരുന്നില്ലാ. കാരണം ഹിന്ദുമഹാസഭയുടെ 3 പേജ് കത്ത് വായിക്കുന്ന ഏതൊരു മനുഷ്യനും അവരുടെ ഗാന്ധി വധത്തിലെ നിലപാട് വ്യക്തമായിരുന്നു. (ചിത്രം 19 )
കത്ത് ലഭിച്ചു അടുത്ത ദിവസം തന്നെ സർദാർ പട്ടേൽ മുഖർജിക്ക് ഒരു മറുപടി എഴുത?. അതിലെ ഒരു വാചകം ഇതായിരുന്നു.
It is “futile” to argue that “Hindu Mahasabha is not officially concerned”
ഹിന്ദു മഹാസഭാ വേട്ടക്കാരന്റെ ഒപ്പം നിൽക്കുകയും ,ഇരയ്ക്ക് വേണ്ടി പരിതപിക്കുകയും ചെയ്യുന്നത് പകൽ പോലെ പട്ടേലിന് ബോധ്യപ്പെട്ടു. അവർ ഇത്തരമൊരു പണപ്പിരിവ് പ്രതികൾക്ക് വേണ്ടി നടത്തിയെങ്കിൽ അസന്നിഗ്ധമായി പറയാം ഗാന്ധി വധത്തിന് പിന്നിൽ അവർ ഉണ്ട് എന്ന് പട്ടേൽ കത്തിലെഴുതി. (ചിത്രം 20 )
ഇരയ്ക്ക് വേണ്ടി സഹതപിച്ച് വേട്ടക്കാരന്റെ റോളിൽ എന്നും ഈ ഹിന്ദുത്വ ഭീകരർ ഉണ്ടാവും
അത് ഇനി ഹിന്ദു മഹാസഭ ആകട്ടെ, ആർ.എസ്.എസ് അയാലും ,സനാതൻ സൻസ്ത ആയാലും ആ പതിവിന് മാറ്റമില്ലാ,, !
ചരിത്രം ഒന്നും നിങ്ങളെ തുറന്ന് കാട്ടാതെ ഒരു
പോക്ക് പോവില്ലാ, !
നിങ്ങളിനി എത്ര രേഖകൾ നശിപ്പിച്ചാലും എവിടെയെങ്കിലും ഒരു കോപ്പി നിങ്ങളെ തുറന്ന് കാട്ടാൻ ബാക്കി ഉണ്ടെങ്കിൽ അത് കണ്ടെത്തുക തന്നെ ചെയ്യും,,!
തിരുനല്ലൂര്‍ കരുണാകരന്റെ 14 ആം ചരമ വാര്‍ഷി കമാണ് ഇന്ന് (5.7.2020).മലയാള കവിതയ്ക്ക് മഹ ത്തായ സംഭവാനകള്‍ നല്‍കിയ കവിയും പ്രഗത്ഭ നായ അദ്ധ്യാപകനും മികച്ച മാര്‍ക്സിയന്‍ ചിന്തക നും പ്രഭാഷകനും സംസ്കൃത, മലയാള ഭാഷാ പണ്ഡി തനുമായിരുന്നു പ്രൊഫ. തിരുനല്ലൂര്‍ കരുണാകരന്‍. കേരളത്തിന്റെ കാവ്യ ചക്രവാളത്തില്‍ അരുണാഭ പരത്തിയ കവികളില്‍ മുമ്പനായി രുന്ന അദ്ദേഹം 1924 ഒക്റ്റോബര്‍ 8നു കൊല്ലം ജില്ലയിലെ പെരിനാട്ട് ആണ് ജനിച്ചത്. 2006 ജൂലായ് 5 നു അന്തരിച്ചു.
‘’യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഉയിര്‍ക്കൊള്ളുമ്പോള്‍ മാത്രമേ സങ്കല്പങ്ങള്‍ക്ക് സൌന്ദര്യം ലഭിക്കൂ. ആ സങ്കല്പങ്ങളാകട്ടെ യാഥാര്‍ത്ഥ്യങ്ങളെ സമന്വയിപ്പിച്ച് സൌന്ദര്യമാക്കുകയും ചെയ്യുന്നു.സങ്കല്പ യാഥാര്‍ ത്ഥ്യങ്ങളുടെ ഈ സംയോഗ ചാരുതയില്ലെങ്കില്‍ പ്രേമഗാനങ്ങള്‍ക്ക് പോലും മാധുര്യം ഉണ്ടാവുകയില്ല ‘’എന്ന് അദ്ദേഹം വിശ്വസിച്ചു.ഈ സംയോഗ ചാരുത അദ്ദേഹത്തിന്റെ കവിതകളെ അന്നത്തെ മറ്റു കവി കളില്‍ നിന്ന് വേറിട്ട് നിര്ത്തുന്നു.ആദ്യകാലങ്ങ ളി ല്‍ വിപ്ലവ കാഹളമൂതുകയും പടപ്പാട്ടുകള്‍ രചിച്ച് അദ്ധ്വാന വര്‍ഗ്ഗത്തിന്റെ രക്ഷകരായി പ്രത്യക്ഷപ്പെ ടുകയും ചെയ്ത കവികളില്‍ പലരും പില്‍ക്കാലത്ത് ആദായകരമായ മറ്റു പല വഴികളും തെരഞ്ഞെടു ക്കുകയും പടപ്പാട്ടും പാവങ്ങളോടുള്ള പരിഗണന യും പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു.എത്ര പ്രലോഭനങ്ങള്‍ ഉണ്ടായിട്ടും അങ്ങനെയുള്ള നയ വ്യ തിയാനങ്ങള്‍ക്ക് തിരുനല്ലൂര്‍ ഒരിക്കലും വശപ്പെട്ടി ല്ല. നിസ്വവര്‍ഗ്ഗത്തോടുള്ള പ്രതിപത്തി അദ്ദേഹത്തി ന്റെ കവിതളില്‍ എന്നും നിറഞ്ഞു നിന്നു . അദ്ദേഹ ത്തിന്റെ ഖണ്ഡകാവ്യങ്ങളില്‍ മുതല്‍ ചെറു കവിത കളില്‍ വരെ ഈ നിലപാട് കണ്ടെത്താന്‍ പ്രയാസമി ല്ല.ശുദ്ധപ്രേമാകാവ്യമായ ‘’റാണി’’ മുതല്‍ ഏറ്റവും ഒടുവിലത്തെ കവിതാ സമാഹാരമായ ‘ഗ്രീഷ്മസ ന്ധ്യകള്‍’ വരെ അതിന്റെ ഉദാഹരണങ്ങളാ ണ്.’’പ്രേ മം മധുരമാണ് ,ധീരവുമാണ്’ എന്ന ലഘു കാവ്യത്തി ല്‍ പോലും കര്‍ഷക ത്തൊഴിലാളികളായ സരളയു ടെയും രവീന്ദ്രന്റെയും പ്രേമത്തിനൊപ്പം കര്‍ഷക സമരത്തിന്റെ ആവേശവും മുതലാളിത്ത ചൂഷണ ത്തിന്റെയും ഭരണകൂട നൃശംസതയുടെയും ഭീകരതയും നിഴല്‍ വിരിച്ചു നില്‍ക്കുന്നത് കാണാം. സമകാലിക സമരകഥകളാവിഷ്ക്കരിക്കുമ്പോള്‍ മാത്രമല്ല പുരാണ കഥാ സന്ദര്‍ഭങ്ങള്‍ കവിതകളാ ക്കുമ്പോഴും അദ്ദേഹത്തിന്റെ കാവ്യാദര്‍ശങ്ങള്‍ക്ക് മാറ്റം വരുന്നില്ല.’’അമ്മയും മകനും ‘’ എന്ന കവിത യില്‍ കര്‍ണ്ണന്റെ പക്കല്‍ സൌജന്യം യാചിച്ച് അമ്മ യായ കുന്തീദേവിഎത്തുന്ന രംഗം അതിനു തെളി വാണ്.
തിരുനല്ലൂരിനെ ഏറ്റവുമധികം സ്വാധീനിച്ച കൃതി കളാണ് വാല്മീകിരാമായണവും കാളിദാസന്റെ മേ ഘ സന്ദേശവും.രാമായണത്തെ ഉപജീവിച്ചു നിരവ ധി കവിതകള്‍ അദ്ദേഹത്തില്‍ നിന്നും കൈരളിക്കു ലഭിച്ചു.അതില്‍ ഏറ്റവും വലിയതും മഹത്തും ‘’സീ ത’’ എന്ന ഖണ്ഡകാവ്യമാണ്.അപൂര്‍ണ്ണ മെങ്കിലും മ ലയാളത്തില്‍ സീതയെപ്പറ്റി ഇന്നേവരെ ഉണ്ടായിട്ടു ള്ളത്തില്‍ വച്ച് മികച്ച കാവ്യമാണിത് .രാമായണ നായികയെ എല്ലാ ശക്തി ദൌര്‍ബല്യങ്ങളോടെയും സമഗ്രമായി ആവിഷ്ക്കരിച്ച് മറ്റൊരു കാവ്യം മല യാളത്തിലില്ല.കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’യ്ക്കു പോലും ഇത്രയും സമഗ്രത അവകാശ പ്പെടാന്‍ കഴിയുമോ എന്ന് സംശയമാണ്.ഈ കാവ്യം പൂര്‍ത്തിയാക്കാന്‍ കഴിയും മുമ്പേ കാലം അദ്ദേഹ ത്തെ തട്ടിയെടുത്തത് മലയാളത്തിനു വന്‍ നഷ്ടമാ യി.
‘മേഘസന്ദേശ’ത്തിനു മലയാളത്തില്‍ നിരവധി വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്.പക്ഷേ തിരുനല്ലൂരി ന്റെ തര്‍ജ്ജമ പോലെ സര്‍വ്വ ജനപ്രീതി നേടിയ മറ്റൊന്നില്ല.'റാണി'യെയും ചങ്ങമ്പുഴയുടെ 'രമണ'നെയും പോലെ തിരുനല്ലൂരിന്റെ മേഘസന്ദേശ വിവര്‍ത്തനവും മലയാളിയുടെ നാവിന്‍ തുമ്പില്‍ ഇന്നും തത്തിക്കളിക്കുന്നതില്‍ നിന്നും അതിന്റെ ജനപ്രീതി എത്രയുണ്ടെന്ന് അനുമാനി ക്കാം.
സംസ്കൃതത്തി ലും മലയാളത്തിലും അഗാധ ജ്ഞാ നം ഉണ്ടായിരുന്ന അദ്ദേഹം തന്റെ കവിതകളില്‍ ഒ രിക്കലും പാണ്ഡിത്യത്തിന്റെ ഭാരം കയറ്റി വച്ചിരു ന്നില്ല.അദ്ദേഹത്തിന്റെ ഗദ്യവും പദ്യം പോലെത ന്നെ അതീവ സുന്ദരവും പാരായണക്ഷ മതയേറി യതുമാണ്. ‘മലയാള ഭാഷാ പരിണാമം –സിദ്ധാന്ത ങ്ങളും വസ്തുതകളും, ‘ഒരു മഹായുദ്ധത്തിന്റെ പ ര്യവസാനം’ എന്നീ ഗ്രന്ഥങ്ങള്‍ അതിന്റെ പ്രത്യക്ഷ സാക്ഷ്യങ്ങളാണ്.അദ്ദേഹത്തിന്റെ പുത്രി ഡോ. അ വനീബാലയുടെ വാല്മീകി രാമായണം ബാലകാ ണ്ഡം തര്‍ജ്ജമയ്ക്ക് എഴുതിയ അവതാരികയും ഇ തിന്റെ തെളിവാണ്.താനൊരു കമ്യൂണിസ്റ്റ് ആണെ ന്ന് പ്രഖ്യാപിക്കുകയും ജീവിതാന്ത്യം വരെ കമ്യൂണി സ്റ്റ് ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ ജീവി ക്കുകയും ചെയ്ത തിരുനല്ലൂര്‍ അദ്ധ്വാന വര്‍ഗ്ഗത്തി നോടൊപ്പം എന്നും നിലകൊണ്ട കവിയാണ്.ശക്തി യുടെയും സൌന്ദര്യത്തിന്റെയും കവിയാണ്. മധു രവും ധീരവുമായ കവിതകള്‍കൊണ്ട് മലയാളത്തെ സമ്പന്നമാക്കിയ മഹാനായ കവിയുടെ ഓര്‍മ്മകള്‍ വരും തലമുറയ്ക്ക് പ്രചോദനമാകട്ടെ.