Total Pageviews

Sunday, September 6, 2020

രാമഭക്തി അതിര്‍ കടക്കുമ്പോള്‍ ... 3



(ജനയുഗം പത്രത്തില്‍ അജിത്‌ കൊടാളി കര്ക്കിടക മാസത്തിലെഴുതിയ രാമായണ വ്യാഖ്യാനത്തിനു ഒരു വിയോജനകുറിപ്പ്) ..തുടര്‍ച്ച

കര്‍ക്കിടകം ഒന്നാം തീയതി തന്നെ രാമായണ കഥ പറയാന്‍ തെരഞ്ഞെടുക്കുകയും രാമ ഭക്തിയില്‍ വായനക്കാരെ ആറാടിക്കുകയും ചെയ്തതു വഴി അന്ധവിശ്വാസികളായ സംഘ പരിവാരങ്ങളെയും വിശ്വഹിന്ദുക്കളെയും പിന്തുടരുന്ന പ്രതീതിയാണ് അജിത്‌ കൊടാളി സൃഷ്ടിച്ചത്.കര്‍ക്കിടകം കഴിഞ്ഞ് ഒന്നുരണ്ടു ദിവസം കൂടി രാമായണ വായന തുടരുക യും ഉത്തരകാണ്ഡം വായിച്ചെന്നു വരുത്തുകയും ചെയ്തെങ്കിലും കെട്ടിലും മട്ടിലും രാമപ്രകീര്‍ത്തന ത്തിലും സംഘി രീതി തന്നെയാണ് അദ്ദേഹം അവലംബിച്ചത് . ഭക്തിയു ടെ പേരിലാണെങ്കിലും കര്‍ക്കിടകമാസം എന്താണെന്ന് പോലും അറിയാ ത്ത ഒരു സ്ഥല ത്ത് ഉത്ഭവിച്ച കൃതി കര്‍ക്കിടക മാസത്തില്‍ വായിക്കുന്നതില്‍ വല്ല സാംഗത്യമോ യുക്തി യോ ഉണ്ടോ? രാമഭക്തരും സംഘപരിവാ രങ്ങളും ശ്രീരാമപട്ടാഭിഷേകത്തോടെ രാമായ ണം വായന അവസാനിപ്പിക്കും.ഉത്തര രാമായണം പ്രക്ഷിപ്ത (കൂട്ടിച്ചേര്‍ത്തത്) മെന്ന് ആ രോപിച്ചാണ് സംഘപരിവാരങ്ങള്‍ ആ ഭാഗം വായിക്കാത്തത്. ഉത്തരകാണ്ഡത്തെ കുറിച്ച് മാത്രമല്ല ബാലകാണ്ഡ ത്തെ കുറിച്ചും ഇതേ ആക്ഷേപമുണ്ട്.പക്ഷേ ഈ രണ്ടു കാണ്ഡങ്ങ ളും ഒന്നാകെ പ്രക്ഷിപ്തമാണെന്ന് ഒരു രാമായണ പണ്ഡിതനും സമ്മതിക്കില്ല.രാമായണ ത്തിലെ എല്ലാ കാണ്ഡങ്ങളിലും കാലാകാ ലങ്ങളില്‍ കൂട്ടിച്ചേര്‍ക്ക ലുകള്‍ നടന്നിട്ടുണ്ടാ കാം എന്ന് എല്ലാവര്‍ക്കും അഭിപ്രായമുണ്ട്‌. ബാലകാണ്ഡ ത്തിലും ഉത്തരകാ ണ്ഡത്തിലും അല്പം കൂടുതല്‍ ഉണ്ടാകാം എന്നല്ലാതെ ഏതെങ്കിലും കാണ്ഡം മുഴുവ നായി പ്രക്ഷിപ്തമാ ണെന്ന് ആര്‍ക്കും അഭിപ്രായമില്ല.

’’ഒരു മഹാപുരുഷന്റെ ജീവിത കഥ സമഗ്രമായി ആവി ഷ്ക്കരിക്കാന്‍ ഒരുമ്പെട്ട മഹര്‍ഷി, അത് ഇടയ്ക്ക് വച്ച് ആരംഭിക്കുകയും പകുതിയ്ക്ക് വച്ച് അവസാനി പ്പി ക്കുകയും ചെയ്തു എന്ന് കരുതാന്‍ നിവൃത്തിയില്ല. ബാലകാണ്ഡവും ഉത്തരകാണ്ഡവും കൂടി ചേര്‍ന്നാലേ വാല്മീകിയുടെ കൃതി പൂര്‍ണ്ണമാവു കയുള്ളൂ .രാമായണമാവുകയുള്ളൂ.’’എന്ന് തിരുന ല്ലൂര്‍ പറഞ്ഞതാണ് ഏറ്റവും യുക്തിസഹമായ മറുപടി.

അപ്പോള്‍ പാതിവായനയുടെ കാരണം വേറെയാ ണ്.ഉത്തര കാണ്ഡത്തിലാണ് രാമന്‍ രണ്ട് വലിയ അധര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.സീതയെ ഉപേ ക്ഷിക്കുന്നതും ശൂദ്ര മഹര്‍ഷിയാ യ ശംബൂ കനെ കൊല്ലുന്നതും. വായന കേട്ടിരിക്കുന്ന വല്ല ശൂദ്രനോ ദളിതനോ പിന്നോക്ക ക്കാരനോ അതെ ക്കുറിച്ച് സംശയം ചോദിച്ചാല്‍ പരിവാരങ്ങള്‍ കുഴങ്ങും. ബ്രാഹ്മണ ബാല നെ രക്ഷിക്കാന്‍ വേണ്ടിയാണ് രാമന്‍ നേരിട്ട് ഈ കടുംകൈ ചെയ്തത് എന്ന് മന സ്സിലാക്കു ന്ന അവരില്‍ പലരും അതോടെ രാമഭക്തി പരണത്ത് കേറ്റിയെന്നും വരാം.ജാനകി യ്ക്ക് സ്വ ന്തം നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുകയോ അവര്‍ക്ക് പറയാനുള്ള ത് എന്തെന്ന് കേള്‍ക്കുകയോ ചെയ്യാതെ ഉപേക്ഷിച്ചത് ഒരു വിധത്തിലും നീതീകരിക്കാന്‍ സാധിക്കില്ല. അതു കൊണ്ട് പാതി വായനയാണ് രാമനെ രക്ഷി ക്കാനുള്ള എളുപ്പവഴി എ ന്നു വിശ്വഹിന്ദുക്കള്‍ തീരുമാനിച്ചു.അല്ലാതെ ആ ഭാഗം പ്രക്ഷിപ്തമായത് കൊണ്ടല്ല.പ്രക്ഷി പ്ത ഭാഗം വായിക്കുന്നത് പാപമാണെന്നാണ് വാദമെങ്കില്‍ ബാലകാണ്ഡം വായിക്കുന്നതിനു എന്ത് ന്യായീകരണമാണുള്ളത്?

(തുടരും)









Fans on the page

No comments: