തിരുനല്ലൂര്‍ കരുണാകരന്റെ 14 ആം ചരമ വാര്‍ഷി കമാണ് ഇന്ന് (5.7.2020).മലയാള കവിതയ്ക്ക് മഹ ത്തായ സംഭവാനകള്‍ നല്‍കിയ കവിയും പ്രഗത്ഭ നായ അദ്ധ്യാപകനും മികച്ച മാര്‍ക്സിയന്‍ ചിന്തക നും പ്രഭാഷകനും സംസ്കൃത, മലയാള ഭാഷാ പണ്ഡി തനുമായിരുന്നു പ്രൊഫ. തിരുനല്ലൂര്‍ കരുണാകരന്‍. കേരളത്തിന്റെ കാവ്യ ചക്രവാളത്തില്‍ അരുണാഭ പരത്തിയ കവികളില്‍ മുമ്പനായി രുന്ന അദ്ദേഹം 1924 ഒക്റ്റോബര്‍ 8നു കൊല്ലം ജില്ലയിലെ പെരിനാട്ട് ആണ് ജനിച്ചത്. 2006 ജൂലായ് 5 നു അന്തരിച്ചു.
‘’യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഉയിര്‍ക്കൊള്ളുമ്പോള്‍ മാത്രമേ സങ്കല്പങ്ങള്‍ക്ക് സൌന്ദര്യം ലഭിക്കൂ. ആ സങ്കല്പങ്ങളാകട്ടെ യാഥാര്‍ത്ഥ്യങ്ങളെ സമന്വയിപ്പിച്ച് സൌന്ദര്യമാക്കുകയും ചെയ്യുന്നു.സങ്കല്പ യാഥാര്‍ ത്ഥ്യങ്ങളുടെ ഈ സംയോഗ ചാരുതയില്ലെങ്കില്‍ പ്രേമഗാനങ്ങള്‍ക്ക് പോലും മാധുര്യം ഉണ്ടാവുകയില്ല ‘’എന്ന് അദ്ദേഹം വിശ്വസിച്ചു.ഈ സംയോഗ ചാരുത അദ്ദേഹത്തിന്റെ കവിതകളെ അന്നത്തെ മറ്റു കവി കളില്‍ നിന്ന് വേറിട്ട് നിര്ത്തുന്നു.ആദ്യകാലങ്ങ ളി ല്‍ വിപ്ലവ കാഹളമൂതുകയും പടപ്പാട്ടുകള്‍ രചിച്ച് അദ്ധ്വാന വര്‍ഗ്ഗത്തിന്റെ രക്ഷകരായി പ്രത്യക്ഷപ്പെ ടുകയും ചെയ്ത കവികളില്‍ പലരും പില്‍ക്കാലത്ത് ആദായകരമായ മറ്റു പല വഴികളും തെരഞ്ഞെടു ക്കുകയും പടപ്പാട്ടും പാവങ്ങളോടുള്ള പരിഗണന യും പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു.എത്ര പ്രലോഭനങ്ങള്‍ ഉണ്ടായിട്ടും അങ്ങനെയുള്ള നയ വ്യ തിയാനങ്ങള്‍ക്ക് തിരുനല്ലൂര്‍ ഒരിക്കലും വശപ്പെട്ടി ല്ല. നിസ്വവര്‍ഗ്ഗത്തോടുള്ള പ്രതിപത്തി അദ്ദേഹത്തി ന്റെ കവിതളില്‍ എന്നും നിറഞ്ഞു നിന്നു . അദ്ദേഹ ത്തിന്റെ ഖണ്ഡകാവ്യങ്ങളില്‍ മുതല്‍ ചെറു കവിത കളില്‍ വരെ ഈ നിലപാട് കണ്ടെത്താന്‍ പ്രയാസമി ല്ല.ശുദ്ധപ്രേമാകാവ്യമായ ‘’റാണി’’ മുതല്‍ ഏറ്റവും ഒടുവിലത്തെ കവിതാ സമാഹാരമായ ‘ഗ്രീഷ്മസ ന്ധ്യകള്‍’ വരെ അതിന്റെ ഉദാഹരണങ്ങളാ ണ്.’’പ്രേ മം മധുരമാണ് ,ധീരവുമാണ്’ എന്ന ലഘു കാവ്യത്തി ല്‍ പോലും കര്‍ഷക ത്തൊഴിലാളികളായ സരളയു ടെയും രവീന്ദ്രന്റെയും പ്രേമത്തിനൊപ്പം കര്‍ഷക സമരത്തിന്റെ ആവേശവും മുതലാളിത്ത ചൂഷണ ത്തിന്റെയും ഭരണകൂട നൃശംസതയുടെയും ഭീകരതയും നിഴല്‍ വിരിച്ചു നില്‍ക്കുന്നത് കാണാം.
സമകാലിക സമരകഥകളാവിഷ്ക്കരിക്കുമ്പോള്‍ മാത്രമല്ല പുരാണ കഥാ സന്ദര്‍ഭങ്ങള്‍ കവിതകളാ ക്കുമ്പോഴും അദ്ദേഹത്തിന്റെ കാവ്യാദര്‍ശങ്ങള്‍ക്ക് മാറ്റം വരുന്നില്ല.’’അമ്മയും മകനും ‘’ എന്ന കവിത യില്‍ കര്‍ണ്ണന്റെ പക്കല്‍ സൌജന്യം യാചിച്ച് അമ്മ യായ കുന്തീദേവിഎത്തുന്ന രംഗം അതിനു തെളി വാണ്.
സമകാലിക സമരകഥകളാവിഷ്ക്കരിക്കുമ്പോള്‍ മാത്രമല്ല പുരാണ കഥാ സന്ദര്‍ഭങ്ങള്‍ കവിതകളാ ക്കുമ്പോഴും അദ്ദേഹത്തിന്റെ കാവ്യാദര്‍ശങ്ങള്‍ക്ക് മാറ്റം വരുന്നില്ല.’’അമ്മയും മകനും ‘’ എന്ന കവിത യില്‍ കര്‍ണ്ണന്റെ പക്കല്‍ സൌജന്യം യാചിച്ച് അമ്മ യായ കുന്തീദേവിഎത്തുന്ന രംഗം അതിനു തെളി വാണ്.
തിരുനല്ലൂരിനെ ഏറ്റവുമധികം സ്വാധീനിച്ച കൃതി കളാണ് വാല്മീകിരാമായണവും കാളിദാസന്റെ മേ ഘ സന്ദേശവും.രാമായണത്തെ ഉപജീവിച്ചു നിരവ ധി കവിതകള്‍ അദ്ദേഹത്തില്‍ നിന്നും കൈരളിക്കു ലഭിച്ചു.അതില്‍ ഏറ്റവും വലിയതും മഹത്തും ‘’സീ ത’’ എന്ന ഖണ്ഡകാവ്യമാണ്.അപൂര്‍ണ്ണ മെങ്കിലും മ ലയാളത്തില്‍ സീതയെപ്പറ്റി ഇന്നേവരെ ഉണ്ടായിട്ടു ള്ളത്തില്‍ വച്ച് മികച്ച കാവ്യമാണിത് .രാമായണ നായികയെ എല്ലാ ശക്തി ദൌര്‍ബല്യങ്ങളോടെയും സമഗ്രമായി ആവിഷ്ക്കരിച്ച് മറ്റൊരു കാവ്യം മല യാളത്തിലില്ല.കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’യ്ക്കു പോലും ഇത്രയും സമഗ്രത അവകാശ പ്പെടാന്‍ കഴിയുമോ എന്ന് സംശയമാണ്.ഈ കാവ്യം പൂര്‍ത്തിയാക്കാന്‍ കഴിയും മുമ്പേ കാലം അദ്ദേഹ ത്തെ തട്ടിയെടുത്തത് മലയാളത്തിനു വന്‍ നഷ്ടമാ യി.
‘മേഘസന്ദേശ’ത്തിനു മലയാളത്തില്‍ നിരവധി വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്.പക്ഷേ തിരുനല്ലൂരി ന്റെ തര്‍ജ്ജമ പോലെ സര്‍വ്വ ജനപ്രീതി നേടിയ മറ്റൊന്നില്ല.'റാണി'യെയും ചങ്ങമ്പുഴയുടെ 'രമണ'നെയും പോലെ തിരുനല്ലൂരിന്റെ മേഘസന്ദേശ വിവര്‍ത്തനവും മലയാളിയുടെ നാവിന്‍ തുമ്പില്‍ ഇന്നും തത്തിക്കളിക്കുന്നതില്‍ നിന്നും അതിന്റെ ജനപ്രീതി എത്രയുണ്ടെന്ന് അനുമാനി ക്കാം.
സംസ്കൃതത്തി ലും മലയാളത്തിലും അഗാധ ജ്ഞാ നം ഉണ്ടായിരുന്ന അദ്ദേഹം തന്റെ കവിതകളില്‍ ഒ രിക്കലും പാണ്ഡിത്യത്തിന്റെ ഭാരം കയറ്റി വച്ചിരു ന്നില്ല.അദ്ദേഹത്തിന്റെ ഗദ്യവും പദ്യം പോലെത ന്നെ അതീവ സുന്ദരവും പാരായണക്ഷ മതയേറി യതുമാണ്. ‘മലയാള ഭാഷാ പരിണാമം –സിദ്ധാന്ത ങ്ങളും വസ്തുതകളും, ‘ഒരു മഹായുദ്ധത്തിന്റെ പ ര്യവസാനം’ എന്നീ ഗ്രന്ഥങ്ങള്‍ അതിന്റെ പ്രത്യക്ഷ സാക്ഷ്യങ്ങളാണ്.അദ്ദേഹത്തിന്റെ പുത്രി ഡോ. അ വനീബാലയുടെ വാല്മീകി രാമായണം ബാലകാ ണ്ഡം തര്‍ജ്ജമയ്ക്ക് എഴുതിയ അവതാരികയും ഇ തിന്റെ തെളിവാണ്.താനൊരു കമ്യൂണിസ്റ്റ് ആണെ ന്ന് പ്രഖ്യാപിക്കുകയും ജീവിതാന്ത്യം വരെ കമ്യൂണി സ്റ്റ് ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ ജീവി ക്കുകയും ചെയ്ത തിരുനല്ലൂര്‍ അദ്ധ്വാന വര്‍ഗ്ഗത്തി നോടൊപ്പം എന്നും നിലകൊണ്ട കവിയാണ്.ശക്തി യുടെയും സൌന്ദര്യത്തിന്റെയും കവിയാണ്. മധു രവും ധീരവുമായ കവിതകള്‍കൊണ്ട് മലയാളത്തെ സമ്പന്നമാക്കിയ മഹാനായ കവിയുടെ ഓര്‍മ്മകള്‍ വരും തലമുറയ്ക്ക് പ്രചോദനമാകട്ടെ.
Fans on the page
No comments:
Post a Comment