Total Pageviews

Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Sunday, July 5, 2020

തിരുനല്ലൂര്‍


തിരുനല്ലൂര്‍ കരുണാകരന്റെ 14 ആം ചരമ വാര്‍ഷി കമാണ് ഇന്ന് (5.7.2020).മലയാള കവിതയ്ക്ക് മഹ ത്തായ സംഭവാനകള്‍ നല്‍കിയ കവിയും പ്രഗത്ഭ നായ അദ്ധ്യാപകനും മികച്ച മാര്‍ക്സിയന്‍ ചിന്തക നും പ്രഭാഷകനും സംസ്കൃത, മലയാള ഭാഷാ പണ്ഡി തനുമായിരുന്നു പ്രൊഫ. തിരുനല്ലൂര്‍ കരുണാകരന്‍. കേരളത്തിന്റെ കാവ്യ ചക്രവാളത്തില്‍ അരുണാഭ പരത്തിയ കവികളില്‍ മുമ്പനായി രുന്ന അദ്ദേഹം 1924 ഒക്റ്റോബര്‍ 8നു കൊല്ലം ജില്ലയിലെ പെരിനാട്ട് ആണ് ജനിച്ചത്‌. 2006 ജൂലായ്‌ 5 നു അന്തരിച്ചു.
‘’യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഉയിര്‍ക്കൊള്ളുമ്പോള്‍ മാത്രമേ സങ്കല്പങ്ങള്‍ക്ക് സൌന്ദര്യം ലഭിക്കൂ. ആ സങ്കല്പങ്ങളാകട്ടെ യാഥാര്‍ത്ഥ്യങ്ങളെ സമന്വയിപ്പിച്ച് സൌന്ദര്യമാക്കുകയും ചെയ്യുന്നു.സങ്കല്പ യാഥാര്‍ ത്ഥ്യങ്ങളുടെ ഈ സംയോഗ ചാരുതയില്ലെങ്കില്‍ പ്രേമഗാനങ്ങള്‍ക്ക് പോലും മാധുര്യം ഉണ്ടാവുകയില്ല ‘’എന്ന് അദ്ദേഹം വിശ്വസിച്ചു.ഈ സംയോഗ ചാരുത അദ്ദേഹത്തിന്റെ കവിതകളെ അന്നത്തെ മറ്റു കവി കളില്‍ നിന്ന് വേറിട്ട്‌ നിര്ത്തുന്നു.ആദ്യകാലങ്ങ ളി ല്‍ വിപ്ലവ കാഹളമൂതുകയും പടപ്പാട്ടുകള്‍ രചിച്ച് അദ്ധ്വാന വര്‍ഗ്ഗത്തിന്റെ രക്ഷകരായി പ്രത്യക്ഷപ്പെ ടുകയും ചെയ്ത കവികളില്‍ പലരും പില്‍ക്കാലത്ത് ആദായകരമായ മറ്റു പല വഴികളും തെരഞ്ഞെടു ക്കുകയും പടപ്പാട്ടും പാവങ്ങളോടുള്ള പരിഗണന യും പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു.എത്ര പ്രലോഭനങ്ങള്‍ ഉണ്ടായിട്ടും അങ്ങനെയുള്ള നയ വ്യ തിയാനങ്ങള്‍ക്ക് തിരുനല്ലൂര്‍ ഒരിക്കലും വശപ്പെട്ടി ല്ല. നിസ്വവര്‍ഗ്ഗത്തോടുള്ള പ്രതിപത്തി അദ്ദേഹത്തി ന്റെ കവിതളില്‍ എന്നും നിറഞ്ഞു നിന്നു . അദ്ദേഹ ത്തിന്റെ ഖണ്ഡകാവ്യങ്ങളില്‍ മുതല്‍ ചെറു കവിത കളില്‍ വരെ ഈ നിലപാട് കണ്ടെത്താന്‍ പ്രയാസമി ല്ല.ശുദ്ധപ്രേമാകാവ്യമായ ‘’റാണി’’ മുതല്‍ ഏറ്റവും ഒടുവിലത്തെ കവിതാ സമാഹാരമായ ‘ഗ്രീഷ്മസ ന്ധ്യകള്‍’ വരെ അതിന്റെ ഉദാഹരണങ്ങളാ ണ്.’’പ്രേ മം മധുരമാണ് ,ധീരവുമാണ്’ എന്ന ലഘു കാവ്യത്തി ല്‍ പോലും കര്‍ഷക ത്തൊഴിലാളികളായ സരളയു ടെയും രവീന്ദ്രന്റെയും പ്രേമത്തിനൊപ്പം കര്‍ഷക സമരത്തിന്റെ ആവേശവും മുതലാളിത്ത ചൂഷണ ത്തിന്റെയും ഭരണകൂട നൃശംസതയുടെയും ഭീകരതയും നിഴല്‍ വിരിച്ചു നില്‍ക്കുന്നത് കാണാം.
സമകാലിക സമരകഥകളാവിഷ്ക്കരിക്കുമ്പോള്‍ മാത്രമല്ല പുരാണ കഥാ സന്ദര്‍ഭങ്ങള്‍ കവിതകളാ ക്കുമ്പോഴും അദ്ദേഹത്തിന്റെ കാവ്യാദര്‍ശങ്ങള്‍ക്ക് മാറ്റം വരുന്നില്ല.’’അമ്മയും മകനും ‘’ എന്ന കവിത യില്‍ കര്‍ണ്ണന്റെ പക്കല്‍ സൌജന്യം യാചിച്ച് അമ്മ യായ കുന്തീദേവിഎത്തുന്ന രംഗം അതിനു തെളി വാണ്.
തിരുനല്ലൂരിനെ ഏറ്റവുമധികം സ്വാധീനിച്ച കൃതി കളാണ് വാല്മീകിരാമായണവും കാളിദാസന്റെ മേ ഘ സന്ദേശവും.രാമായണത്തെ ഉപജീവിച്ചു നിരവ ധി കവിതകള്‍ അദ്ദേഹത്തില്‍ നിന്നും കൈരളിക്കു ലഭിച്ചു.അതില്‍ ഏറ്റവും വലിയതും മഹത്തും ‘’സീ ത’’ എന്ന ഖണ്ഡകാവ്യമാണ്.അപൂര്‍ണ്ണ മെങ്കിലും മ ലയാളത്തില്‍ സീതയെപ്പറ്റി ഇന്നേവരെ ഉണ്ടായിട്ടു ള്ളത്തില്‍ വച്ച് മികച്ച കാവ്യമാണിത് .രാമായണ നായികയെ എല്ലാ ശക്തി ദൌര്‍ബല്യങ്ങളോടെയും സമഗ്രമായി ആവിഷ്ക്കരിച്ച് മറ്റൊരു കാവ്യം മല യാളത്തിലില്ല.കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’യ്ക്കു പോലും ഇത്രയും സമഗ്രത അവകാശ പ്പെടാന്‍ കഴിയുമോ എന്ന് സംശയമാണ്.ഈ കാവ്യം പൂര്‍ത്തിയാക്കാന്‍ കഴിയും മുമ്പേ കാലം അദ്ദേഹ ത്തെ തട്ടിയെടുത്തത് മലയാളത്തിനു വന്‍ നഷ്ടമാ യി.
‘മേഘസന്ദേശ’ത്തിനു മലയാളത്തില്‍ നിരവധി വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്.പക്ഷേ തിരുനല്ലൂരി ന്റെ തര്‍ജ്ജമ പോലെ സര്‍വ്വ ജനപ്രീതി നേടിയ മറ്റൊന്നില്ല.'റാണി'യെയും ചങ്ങമ്പുഴയുടെ 'രമണ'നെയും പോലെ തിരുനല്ലൂരിന്റെ മേഘസന്ദേശ വിവര്‍ത്തനവും മലയാളിയുടെ നാവിന്‍ തുമ്പില്‍ ഇന്നും തത്തിക്കളിക്കുന്നതില്‍ നിന്നും അതിന്റെ ജനപ്രീതി എത്രയുണ്ടെന്ന് അനുമാനി ക്കാം.
സംസ്കൃതത്തി ലും മലയാളത്തിലും അഗാധ ജ്ഞാ നം ഉണ്ടായിരുന്ന അദ്ദേഹം തന്റെ കവിതകളില്‍ ഒ രിക്കലും പാണ്ഡിത്യത്തിന്റെ ഭാരം കയറ്റി വച്ചിരു ന്നില്ല.അദ്ദേഹത്തിന്റെ ഗദ്യവും പദ്യം പോലെത ന്നെ അതീവ സുന്ദരവും പാരായണക്ഷ മതയേറി യതുമാണ്. ‘മലയാള ഭാഷാ പരിണാമം –സിദ്ധാന്ത ങ്ങളും വസ്തുതകളും, ‘ഒരു മഹായുദ്ധത്തിന്റെ പ ര്യവസാനം’ എന്നീ ഗ്രന്ഥങ്ങള്‍ അതിന്റെ പ്രത്യക്ഷ സാക്ഷ്യങ്ങളാണ്.അദ്ദേഹത്തിന്റെ പുത്രി ഡോ. അ വനീബാലയുടെ വാല്മീകി രാമായണം ബാലകാ ണ്ഡം തര്‍ജ്ജമയ്ക്ക് എഴുതിയ അവതാരികയും ഇ തിന്റെ തെളിവാണ്.താനൊരു കമ്യൂണിസ്റ്റ് ആണെ ന്ന് പ്രഖ്യാപിക്കുകയും ജീവിതാന്ത്യം വരെ കമ്യൂണി സ്റ്റ് ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ ജീവി ക്കുകയും ചെയ്ത തിരുനല്ലൂര്‍ അദ്ധ്വാന വര്‍ഗ്ഗത്തി നോടൊപ്പം എന്നും നിലകൊണ്ട കവിയാണ്‌.ശക്തി യുടെയും സൌന്ദര്യത്തിന്റെയും കവിയാണ്‌. മധു രവും ധീരവുമായ കവിതകള്‍കൊണ്ട് മലയാളത്തെ സമ്പന്നമാക്കിയ മഹാനായ കവിയുടെ ഓര്‍മ്മകള്‍ വരും തലമുറയ്ക്ക് പ്രചോദനമാകട്ടെ.









Fans on the page

Saturday, December 17, 2016

രാഷ്ട്ര വിരുദ്ധരുടെ ദേശീയഗാന പ്രേമം

ദേശീയഗാനത്തെ ചൊല്ലി ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ പ്രക്ഷോഭത്തിന് ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ബി.ജെ.പിയും സംഘപരിവാരങ്ങളും കാട്ടുന്നത് നഗ്നമായ മതവിദ്വേഷ പ്രകടനമാണ്. ദേശവിരുദ്ധ പ്രവർത്തനമാണ്.ദേശീയ ഗാനത്തെ അനാദരിക്കുന്നവർക്കു നേരെ ഒരക്ഷരം ഉരിയാടാതെ കമലിനു നേർക്ക് ചന്ദ്രഹാസമിളക്കുന്നത് അതുകൊണ്ടാണ്.എന്നു മുതലാണ് ബി.ജെ.പിയ്‌ക്കും.ആർ.എസ് .എസ്സിനും 'ജനഗണമന' എന്നാരംഭിക്കുന്ന ദേശീയഗാനത്തോട് ഇത്ര പ്രതിപത്തിയും ആരാധനയും തോന്നി തുടങ്ങിയത്?മോഡി അധികാരത്തിൽ കയറിയതിൻറെ അടുത്ത ദിവസങ്ങളിൽ തന്നെ 'ജനഗണമന...' ഭാരതത്തിൻ്റെ ദേശീയഗാനമാക്കിയത് ശരിയായില്ല എന്ന് ബിജെപി നേതാക്കളും ആർ.എസ് .എസും അവരുടെ കുഴലൂത്തു കാരും പാടാൻ തുടങ്ങിയതാണ്.ബ്രിട്ടീഷ് രാജാവിനെ സ്തുതിക്കുന്ന ഗാനമാണെന്നതായിരുന്നു മോഡി മുതൽ വിഷകല വരെയുള്ളവർ ഉന്നയിച്ച ആക്ഷേപം."അ ധിനായക"ൻ എന്ന് ഉദ്ദേശിച്ചിരിക്കുന്നത് ജോർജ്ജ് രാജാവിനെയാണെന്നു വരെ ഈ "ദേശസ്നേഹി"കൂട്ടങ്ങൾ പറഞ്ഞുകളഞ്ഞു. ഈ ഗാനം രചിച്ചതിൻ്റെ പേരിൽ അവർ ടാഗോറിനെ അപഹസിച്ചു.കേരളത്തിലെ ചില "പണ്ഡിത മഹോദരന്മാരും"ഈ വാദഗതികൾക്കു പിന്തുണ നൽകി രംഗത്തെത്തി.'ജനഗണമന ' ദേശീയഗാനമായി അംഗീക രിച്ചപ്പോൾ തന്നെ അന്നത്തെ ദേശവിരുദ്ധ ശക്തികൾ ആരോപണങ്ങൾ പുറത്തെടുത്തിരുന്നു. "അധിനായകൻ" എന്ന് താൻ ഉദ്ദേശിച്ചത് സർവ്വേശ്വരനെയാണെന്ന് മഹാകവി വ്യക്തമാക്കിയതോടെ അപവാദപ്രചാരണ ങ്ങളുടെ കാറ്റ് പോയി. എന്നിട്ടും ഭരണം കയ്യിൽ കിട്ടി യപ്പോൾ മണ്ണടിഞ്ഞ പഴയ ആക്ഷേപങ്ങൾ പൊടിതട്ടിയെടുത്ത് 'ജനഗണമന..'യെ നാടുകടത്താനാണ് ബിജെപി യും സംഘരിവാരങ്ങളും ശ്രമിച്ചത്.മാത്രമല്ല റഷ്യൻ സന്ദർശന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ ആദരിക്കുവാൻ അവർ ഇന്ത്യൻ ദേശീയഗാനം ആലപിച്ചപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് നരേന്ദ്രമോദി ദേശീയ ഗാനത്തെ നിന്ദിക്കുകയും ചെയ്തു.ജനഗണമന യെ അധിക്ഷേപിച്ചുകൊണ്ട് ശശികലയെ പോലുള്ള വിഷജന്തു ക്കൾ ചെയ്ത കണ്ഠക്ഷോഭത്തിൻ്റെ മാറ്റൊലി അടങ്ങും മുമ്പ് അവർ തന്നെ അതിനെ പുകഴ്ത്തിപ്പാടാൻ ഇട വന്നത് ടാഗോറിൻ്റെയും ആ ഗാനത്തിൻറെയും മഹത്വം തന്നെ. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാരരോടൊപ്പം നിൽക്കുകയും സ്വാതന്ത്ര്യം കിട്ടിയപ്പോൾ രാഷ്ട്രപിതാവിനെ കൊല്ലുകയും ചെയ്തവരുടെ പിൻഗാമികൾക്ക് ഇപ്പോൾ ദേശസ്നേഹം ഉദിച്ചത് നല്ലകാര്യം തന്നെ.ഏ താണ്ട് അര നൂറ്റാണ്ടിലേറെക്കാലം ആർ എസ് എസ് ആസ്ഥാനത്ത് ഇന്ത്യയുടെ ദേശീയ പതാക ഉയർത്താതിരുന്നത് ആരും മറന്നിട്ടില്ല.ദേശീയ പതാക കൊണ്ട് ഈ അടുത്തകാലത്ത് ദേശത്തിൻറെ പ്രധാനമന്ത്രി മുഖം തുടയ്ക്കുന്നതും ഇന്ത്യക്കാർ കണ്ടതാണ്.
ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ദേശവിരുദ്ധതയുടെ പാരമ്പര്യകണങ്ങൾ അറിയാതെ ഇങ്ങനെ പ്രധാനമന്ത്രിയിൽ നിന്ന് മാത്രമല്ല അനുചരന്മാരിൽ നിന്നും പുറത്ത് ചാടും .അതാണ് കമലിൻറെ വീടിന്നു മുമ്പിൽ ബിജെപി ,സങ്കി കിങ്കരന്മാർ നടത്തിയ സമരാഭാസത്തിൽ പ്രകടമായത്. ദേശീയ ഗാനം എങ്ങനെ നിന്നു വേണം ആലപിക്കേണ്ടത് എന്ന് സർക്കാർ ഉത്തരവുണ്ട്.ദേശീയഗാനം ആലപിക്കു മ്പോൾ ഇരിക്കുന്നത് അതിനെ അനാദരിക്കലാണ്.അ തിൻറെ പേരിലാണ് ചലച്ചിത്രമേളയിൽ പങ്കെടുത്ത ചി ലർക്കെതിരെ കേസ്സെടുത്തത്.കമൽ ദേശീയ ഗാനത്തെ അനാദരിച്ചെന്നും അദ്ദേഹം മാപ്പു പറയണമെന്നും പറഞ്ഞു വന്ന് അദ്ദേഹത്തിൻ്റെ വീടിനു മുന്നിൽ കുത്തിയിരുന്നു ദേശീയഗാനമാലപിച്ചവർ ദേശീയ ഗാനത്തെ നിന്ദി ക്കുക മാത്രമല്ല ദേശദ്രോഹം തന്നെയാണ് ചെയ്തിരിക്കുന്നത്.അവർക്കെതിരെയാണ് കേസ്സെടുക്കേണ്ടത്.










Fans on the page

Thursday, January 31, 2013

വൈകി എത്തുന്ന നീതി



‘വൈകി എത്തുന്ന നീതി നിഷേധിക്കപ്പെട്ട നീതിക്കു തുല്യമാണു’എന്നത് ലോകത്തെമ്പാടുമുള്ള നീതി ന്യായ വ്യവസ്ഥയോടു ചേർത്തു പറയുന്ന ആപ്തവാക്യമാണു.ഇന്ത്യയിൽ നീതി വൈകിയേ എത്താറുള്ളു.വിശേഷിച്ചും സാധുക്കളുടെ കാര്യത്തിൽ.സൂര്യനെല്ലി പെൺകുട്ടിയുടെ കാര്യത്തിലും(നീതി കിട്ടി എന്നു പറയാറായിട്ടില്ലെങ്കിലും) അതു തന്നെയാണു സംഭവിച്ചത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിലെ 39 പ്രതികളിൽ 35 പേരെയും ശിക്ഷിച്ച വിചാരണക്കോടതിയുടെ വിധി അസ്ഥിരപ്പെടുത്തിക്കൊണ്ട് ഹൈക്കോടതി വിധി പ്രസ്താവിച്ചത് 2005 ജനുവരി 20നാണു.ഒരു പ്രതിയ്ക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ 5 വർഷമായി കുറയ്ക്കുകയും ചെയ്തു ബഹു.ഹൈക്കോടതി.ഈ വിധിക്കെതിരെ സർക്കാർ അപ്പീൽ പോയത് 2005 നവംബറിലാണു.

ഹൈക്കോടതി വിധി വന്ന് സുമാർ 8 വർഷം കഴിഞ്ഞിട്ടാണു സുപ്രീം കോടതി ഇപ്പോൾ ഹൈക്കോടതിയുടെ കളങ്കിത വിധി  റദ്ദാക്കിയിരിക്കുന്നത്.ദൽഹിയിലെ പെൺകുട്ടിയുടെ കൂട്ടമാനഭംഗക്കേസ്സിനോടനുബന്ധിച്ചുണ്ടായ സംഭവ വികാസങ്ങളെത്തുടർന്നാണു ഇപ്പോഴെങ്കിലും  സുപ്രീം കോടതി ഈ കേസ് പരിഗണിച്ചത്.കഴിഞ്ഞ എട്ടു വർഷമായി പ്രതികളും അവരെ അനുകൂലിക്കുന്ന സർക്കാരും ചേർന്ന് കേസ് നീട്ടികൊണ്ടു പോകാൻ എടുത്തുവന്ന പതിവു തന്ത്രങ്ങൾ ഇപ്പോഴും പയറ്റി നോക്കിയെങ്കിലും ചീഫ് ജസ്റ്റിസ് കൈക്കൊണ്ട കർശന നിലപാടു മൂലം അവയൊന്നും ഏശിയില്ല.അതുകൊണ്ടാണു വൈകിയാണെങ്കിലും അന്തിമമായ വിധിയല്ലെങ്കിലും അല്പം ആശ്വാസകരമായ തീരുമാനം സുപ്രീം കോടതിയിൽ നിന്നു മുണ്ടായത്.

നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതും സ്ത്രീത്വത്തെയും ജനങ്ങളുടെ സാമാന്യ ബുദ്ധിയെയും കേവല യുക്തിയെയും പരിഹസിക്കുന്നതും കേരള ഹൈക്കോടതിയ്ക്കു തീരാക്കളങ്കമുണ്ടാക്കിയതുമായ വിധിപുറപ്പെടുവിച്ച രണ്ടു ബഹുമാന്യ ന്യായാധിപന്മാരിൽ ഒരാൾ മരിച്ചു പോയത്രെ. യാതൊരു കുഴപ്പവുമില്ലാതെ സുഖമായി കഴിയുന്ന അപരൻ സുപ്രീം കോടതി വിധി കേട്ട് എന്തു പറയും എന്നറിഞ്ഞുകൂടാ.വിചാരണക്കോടതി വിധി റദ്ദാക്കുവാൻ ഹൈക്കോടതി പറഞ്ഞ ന്യായങ്ങൾ തങ്ങളെ ഞെട്ടിച്ചു എന്നാണു സുപ്രീം കോടതി ജഡ്ജിമാർ അഭിപ്രായപ്പെട്ടിരിക്കുന്നത്.മാനഭംഗ കേസ്സുകളിൽ ഇരയായ പെൺകുട്ടിയുടെ മൊഴി അവിശ്വസിക്കരുതെന്ന സുപ്രീം കോടതി നിർദ്ദേശം പോലും പരിഗണിക്കാതെ ആർക്കുവേണ്ടി,ഏതു നീതി ദേവനെ തൃപ്തിപ്പെടുത്താൻ വേണ്ടി,യായിരുന്നു ഇത്തരമൊരു വിധി പുറപ്പെടുവിച്ചതെന്ന് അവശേഷിക്കുന്ന ജഡ്ജിയദ്ദേഹത്തോട് ഇവിടുത്തെ സ്ത്രീ സമൂഹമെങ്കിലും ചോദിക്കണം.

അന്നു കേവലം 16 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടി എതിർത്തതിനു തെളിവില്ല ; അവൾക്ക് പണത്തിനോട് ആർത്തിയുണ്ടായിരുന്നു എന്നൊക്കെ പ്രതികളെ രക്ഷിക്കാൻ ന്യായീകരണങ്ങൾ കണ്ടെത്തിയ  ആ ഹൈക്കോടതി ജഡ്ജിമാർ നീതിന്യായ വ്യവസ്ഥയെ കളങ്കപ്പെടുത്തുകയാണു ചെയ്തത്.ഈ വിധിയ്ക്കു ശേഷം അവർക്കു വരുമാനത്തിൽ വർദ്ധനയുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണു.

ആറു മാസത്തിനകം കേസ്സിൽ തീർപ്പു കല്പിക്കണം എന്നാണു സുപ്രീം കോടതി ഹൈക്കോടതിയോടു നിർദ്ദേശിച്ചിരിക്കുന്നത്.ഹൈക്കോടതി വിധി റദ്ദാക്കിയ സ്ഥിതിയ്ക്ക് വിചാരണക്കോടതിവിധി നിലനില്ക്കും.അതുകൊണ്ടാണു മൂന്നാഴ്ചയ്ക്കകം പ്രതികൾ കോടതി മുമ്പാകെ കീഴടങ്ങണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.അങ്ങനൊന്നുമല്ല ഉത്തരവ് എന്ന്  പ്രതിഭാഗത്തിനു വേണ്ടി ഹാജരായ ചില മണ്ണുണ്ണി വക്കീലന്മാർ ചാനൽ ചർച്ചകളിൽ എഴുന്നള്ളിക്കുന്നതു കേട്ടു.ഇത്തരം അഭിഭാഷകപ്രമാണികൾ അഭിഭാഷക ലോകത്തിനു മാത്രമല്ല പൊതു സമൂഹത്തിനൊന്നടങ്കം അപമാനമാണു.

ഹൈക്കോടതി വിധിയുടെ കളങ്കിത വിധിയ്ക്കു ശേഷം പെൺകുട്ടിയെയും കുടുംബത്തെയും മാനസികമായി പീഡിപ്പിക്കുവാൻ പലഭാഗത്തുനിന്നും ശ്രമമുണ്ടായി.കേരളത്തിലെ ഒരു പത്ര മുത്തശ്ശിയും ചില കോൺഗ്രസ്സുകാരും അതിനു ഒത്താശ ചെയ്തു. അതിനു അവർ ആയുധമാക്കിയത് നെറികെട്ട കോടതിവിധിയിലെ പരാമർശങ്ങളായിരുന്നു.പത്രവും കോൺഗ്രസ്സുകാരും പെൺകുട്ടിക്കു ശത്രുവാകാൻ കാരണം കോൺഗ്രസ് നേതാവായ പി.ജെ.കുര്യനും തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു എന്ന് പെൺകുട്ടി മൊഴികൊടുത്തതായിരുന്നു.ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നശേഷം ഈ പെൺകുട്ടിയെ കള്ളക്കേസ്സിൽ കുടുക്കി പൊതു സ്ഥലത്തുവച്ച് അറസ്റ്റു ചെയ്തു ജയിലിൽ അടച്ചതും മറ്റും കുര്യപ്രേമം കൊണ്ടായിരുന്നു എന്നു വേണം അനുമാനിക്കാൻ.ജനാധിപത്യ മഹിളാ അസ്സോസിയേഷനും പ്രതിപക്ഷനേതാവും ഒക്കെ ഇടപെട്ടതുകൊണ്ടാണു ജാമ്യം കിട്ടിയതു പോലും.

പെൺകുട്ടിയ്ക്ക് നഷ്ടപരിഹാരം കൊടുത്തതും ജോലി നല്കിയതും നായനാരുടെ കാലത്താണെങ്കിലും പി.ജെ കുര്യന്റെ പങ്കിനാവശ്യമായ തെളിവ് ശേഖരിക്കാൻ ദേശാഭിമാനി ഏറെ പരിശ്രമിച്ചെങ്കിലും കുര്യനെ സഹായിച്ചതിനു പിന്നിൽ നായനാരുടെ അന്നത്തെ സഹായിയും പിന്നീട് പെണ്ണുകേസ്സിൽ പെട്ടു പാർട്ടിയിൽ നിന്നു പുറത്താകുകയും ചെയ്ത ഒരു പാർട്ടി നേതാവുണ്ടായിരുന്നു.അന്നു പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന പ്രസിദ്ധ അഭിഭാഷകനും സി.പി.എം നേതാവുമായിരുന്ന അഡ്വ.ജി.ജനാർദ്ദനക്കുറുപ്പ് തന്റെ ആത്മ കഥയായ “എന്റെ ജീവിത”ത്തിൽ വളരെ വ്യക്തമായിത്തന്നെ അന്നത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ പങ്ക് വിസ്തരിച്ചിട്ടുണ്ട്.കുര്യനെ രക്ഷിക്കാൻ മറ്റൊരു സമുദായപ്രമാണിയും രംഗത്തുണ്ടായിരുന്നു.രമേശ് ചെന്നിത്തലയെ താക്കോൽ സ്ഥാനത്താക്കാൻ കണ്ഠക്ഷോഭം ചെയ്ത അദ്ദേഹത്തെ ഹൈക്കമാന്റും ലോക്കമാന്റും എല്ലാം കൈവിട്ടപ്പോൾ രക്ഷകനായി കുര്യൻ എത്തിയത് ഉപകാരസ്മരണ കൊണ്ടാണു.

നാല്പതിലധികം നരാധമന്മാർ നാല്പതിലധികം ദിവസം ക്രൂരമായി പീഡിപ്പിച്ച് മൃതപ്രായയാക്കിയ പെൺകുട്ടിയെ ആശ്വസിപ്പിക്കുന്നതിനു പകരം അവളെ വീണ്ടും വേട്ടയാടിയ ജഡ്ജിമാരുൾപ്പെടെയുള്ളവർക്കുള്ള ശക്തമായ താക്കീതാണു ഇപ്പോഴത്തെ സുപ്രീം കോടതി വിധി.ഐസ്ക്രീം പാർലർ കേസ്സിലെ അന്വേഷണ രേഖകൾ പ്രതിപക്ഷ നേതാവിനു നല്കണമെന്ന് കോടതി ഉത്തരവുണ്ടായപ്പോൾ മണിക്കൂറുകൾക്കകം അതിനെതിരെ അപ്പീൽ ഫയൽ ചെയ്യാൻ തിടുക്കം കാട്ടിയ ഉമ്മൻ ചാണ്ടി സർക്കാർ അതിന്റെ നാലിലൊന്നു ശുഷ്ക്കാന്തി ഈ കേസ്സിൽ കാണിച്ചിരുന്നെങ്കിൽ എന്നേ ഈ പെൺകുട്ടിയ്ക്കു നീതി ലഭിക്കുമായിരുന്നു.ഇനിയെങ്കിലും അവളെ ഉപദ്രവിക്കാതിരിക്കാനുള്ള സന്മനസ് ഭരണാധികാരികളും മറ്റു പകൽ മാന്യന്മാരും കാണിച്ചെങ്കിൽ!ഇപ്പോഴത്തെ താല്ക്കാലികാശ്വാസം സ്ഥിരമായി നിലനില്ക്കാൻ ഇടവരട്ടെ എന്ന്, സ്ത്രീ പീഡന തല്പരരല്ലാത്ത എല്ലാവരും ആഗ്രഹിക്കും.








Fans on the page

Tuesday, November 23, 2010

മുന്‍ വി.സി ഹബീബ് മുഹമ്മദ്



കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ശ്രീ.പി.എസ്.ഹബീബ് മുഹമ്മദ് അടുത്തിടെ അന്തരിച്ചു.
ഒരു കാലത്ത് സര്‍വ്വകലാശാലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും ഒരു പോലെ ശോഭിച്ച അദ്ദേഹത്തിന്റെ മരണം മാദ്ധ്യമങ്ങള്‍ക്ക് പ്രധാനപ്പെട്ട വാര്‍ത്ത ആയില്ല.ലൈം ലൈറ്റില്‍ നിന്നു മാറിയാല്‍ അവഗണിക്കപ്പെടുന്ന അനുഭവം സിനിമാക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രമല്ല പ്രഗത്ഭരായ മറ്റുള്ളവര്‍ക്കും ബാധകമാണെന്ന് ഒന്നു
കൂടി വ്യക്തമായി.സിനിമാക്കാരെയും രാഷ്ട്രീയക്കാരെയും,ജീവിച്ചിരിക്കുമ്പോള്‍ അവഗണിച്ചാലും അവരുടെ മരണം ആഘോഷമാക്കി മാറ്റാന്‍ ചാനലുകളും അച്ചടി മാദ്ധ്യമങ്ങളും ശ്രദ്ധിക്കാറുണ്ട്.അത്തരം മരണാനന്തര ഭാഗ്യം പോലും ഈ മുന്‍ വൈസ്ചാന്‍സലര്‍ക്കു കിട്ടിയില്ല.അടൂര്‍ പങ്കജം മുതല്‍ എ.അയ്യപ്പന്‍ വരെയുള്ള
വരുടെ മൃതശരീരത്തിനു പിന്നാലെ, ആദരിക്കാന്‍ ആചാര വെടിയുമായി നടന്ന വിദ്യാഭ്യാസ മന്ത്രി,താന്‍ പ്രോ ചാന്‍സലറായഒരു സര്‍വ്വകലാശാലയിലെ മുന്‍ വൈസ്ചാന്‍സലര്‍ ആയിരുന്ന ഹബീബ് മുഹമ്മദിനെ ഒരു പൊട്ടാസുപൊട്ടിച്ചു പോലും ആദരിച്ചതായി കേട്ടില്ല.

സമര കലുഷിതമായ ഒരു കാലഘട്ടത്തില്‍ കേരള സര്‍വ്വകലാശാലയെ നയിച്ച വൈസ്ചാന്‍സലര്‍ ആയിരുന്നു ശ്രീ.ഹബീബ് മുഹമ്മദ്.വിദ്യാഭ്യാസ വിചക്ഷണരായി അറിയപ്പെട്ടിട്ടുള്ളവര്‍ മാത്രമിരുന്ന വൈസ് ചാന്‍സലറുടെ കസേരയില്‍ ഒരു ഐ .എ എസ്സുകാരന്‍ അവരോധിക്കപ്പെടുന്നത് കേരള സര്‍വ്വകലാശാലയില്‍ ആദ്യമായിരുന്നു. അതുകൊണ്ടു തന്നെ അക്കാഡമീഷ്യന്‍സിന്റെ ഇടയില്‍ നിന്നും മുറുമുറുപ്പ് ഉയര്‍ന്നു.ആദ്യത്തെ പത്രസമ്മേളനത്തിലോ വിദ്യാര്ത്ഥികളുമായി നടത്തിയ അഭിമുഖത്തിലോ മറ്റോ അദ്ദേഹം, "കേരള സര്‍വ്വകലാശാല കണ്ടതില്‍ വച്ച് ഏറ്റവും സംസ്ക്കാരശൂന്യനായ വൈസ് ചാന്‍സലറായിരിക്കും ഞാന്‍" എന്നു പറഞ്ഞതോടെ അപവാദ,പരിഹാസ പ്രചരണങ്ങള്‍ക്ക് ആക്കം കൂടി.

പല സന്ദര്‍ഭങ്ങളിലും ഈ"ശൂന്യ"ഭീഷണി അദ്ദേഹം ആവര്‍ത്തിക്കാറുണ്ടായിരുന്നെങ്കിലും സംസ്കാര സമ്പന്നരെന്നു ഖ്യാതിപ്പെട്ട അക്കാഡമിഷ്യന്മാരില്‍ പലരെക്കാളും മാന്യമായിട്ടായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്.വള്ളത്തോള്‍, നാടന്‍ കൃഷിക്കാരെപ്പറ്റി പറഞ്ഞതു പോലെ,ഒരുമാതിരി നാളികേരപ്പാകം.പുറമേ പരുക്കനെന്നു തോന്നുമെങ്കിലും അകമേ സന്മനസ്സും സഹൃദയത്വവും.
കേരളത്തിലെ ഒരു നാട്ടിന്‍ പുറത്ത് ജനിച്ച അദ്ദേഹം അങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.കോളെജ് അദ്ധ്യാപകനായിരിക്കേ ഐ.എ.എസ് ലഭിച്ച ഹബീബ് മുഹമ്മദ് ഒറീസാ ചീഫ് സെക്രട്ടറിയായിരിക്കുമ്പോഴാണ് കേരള സര്‍വ്വകലാശാലയില്‍ വി.സി ആയി നിയമിക്ക
പ്പെട്ടത്.കുറേ നാള്‍ റബ്ബര്‍ബോഡ് ചെയര്‍മാനുമായിരുന്നു.വളരെക്കാലം കേരളത്തിനു പുറത്തായിരുന്നെങ്കിലും കേരളീയന്റെ മനശ്ശാസ്ത്രം നല്ല വശമായിരുന്നു.വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ച ഐ.എ.എസ്സു കാരുടെ ജനുസ്സില്‍ പെടാത്തതാകാം കാരണം.

ആദ്യം വിദ്യാര്‍ത്ഥികളുമായി ഉടക്കിയതു പോലെ അദ്ധ്യാപകരുമായും അനദ്ധ്യാപകരുമായി അദ്ദേഹം കൊമ്പു കോര്‍ക്കുകയുണ്ടായി.അതെല്ലാം യൂണിവേഴ്സിറ്റിയുടെ നന്മയ്ക്കു വേണ്ടി ആയിരുന്നു.ആരോടും വ്യക്തിപരമയ പാരുഷ്യമോ പകപോക്കലോ അതിനുപിന്നില്‍ ഉണ്ടായിരുന്നില്ല.അതുവരെ വി.സി വിളിച്ചു കൂട്ടുന്ന വകുപ്പദ്ധ്യക്ഷന്മാരുടെ യോഗങ്ങള്‍ വെറും വഴിപാടായിരുന്നു.പതിവു രീതി അവലംബിച്ച പഠന വകുപ്പു തലവന്മാര്‍ ഒറ്റ യോഗത്തോടെ നേര്‍ വഴിയിലായി.ആരെയും ശിക്ഷിക്കാതെ തന്നെ ഓഫീസ് പ്രവര്‍ത്തനം കാര്യ്ക്ഷമമാക്കുവാനും അദ്ദേഹത്തിനു സാധിച്ചു.പുതിയ പ്രൊ-വൈസ് ചാന്‍സലറും പ്രീഡിഗ്രി ബോഡ് വിരുദ്ധ സമരവും വന്നതോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞെങ്കിലും വളരെ വേഗം പൂര്‍വ്വസ്ഥിതി വീണ്ടെടുക്കാന്‍ കഴിഞ്ഞത് വൈസ് ചാന്‍സലറുടെ മിടുക്കു കൊണ്ടാണ്.സര്‍ക്കാര്‍,സര്‍വ്വകലാശാലാ നിയമങ്ങള്‍ ശരിക്ക് അറിയാവുന്നതിനാല്‍ കാലതാമസം കൂടാതെ തീരുമാനം എടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.സ്ഥാപിത താല്പര്യങ്ങള്‍
ഇല്ലാതിരുന്നതും ഭരണം സുഗമ മാക്കാന്‍ സഹായകമായി.

സിന്‍ഡിക്കേറ്റിന്റെ അമിതാധികാര പ്രവണതയ്ക്കു തടയിടാന്‍ കഴിഞ്ഞതാണ് ഹബീബ് മുഹമ്മദിന്റെ ഭരണ കാലത്തെ ഏറ്റവും വലിയ നേട്ടം.(പിന്നീടു വന്ന റബ്ബര്‍ നട്ടെല്ലുള്ള പല വി.സി മാരും അതു കളഞ്ഞുകുളിച്ചു എന്നതു വേറെ കാര്യം)അദ്ദേഹത്തിനു മുമ്പും പിമ്പും സര്‍വ്വകലശാല തങ്ങളുടെ കുടുംബ സ്വത്താണെന്നു ഭാവിച്ചു നടന്നിരുന്ന പല സിന്‍ഡിക്കേറ്റംഗങ്ങളും അന്ന് വളരെ മര്യാദ നാരായണന്മാരായിട്ടാണ് പെരുമാറിയത്.

ജീവനക്കാരുടെ പ്രശ്നങ്ങളെ ചൊല്ലി പലപ്പോഴും വൈസ് ചാന്‍സലറുമായി ഇടയേണ്ടി വന്നിട്ടുണ്ട്.പക്ഷേ അതിന്റെ പേരില്‍ പകയും വിദ്വേഷവും അദ്ദേഹം വച്ചു പുലര്‍ത്തിയിരുന്നില്ല.വി.സിയുടെ കാലാവധി കഴിഞ്ഞ് ഒറീസയിലേക്കു തിരികെ പോയ അദ്ദേഹത്തെ പിന്നീടു ഒന്നു രണ്ടു തവണ കണ്ടപ്പോള്‍ അതു ശരിക്കും ബോദ്ധ്യമായി.

അപ്രതീക്ഷിതമായിട്ടല്ലെങ്കിലും പൊലിഞ്ഞു പോയ ആ കര്‍മ്മ കുശലന്റെ സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍.





Fans on the page

Sunday, August 15, 2010

മാര്‍ബിള്‍ 'പര്‍ണ്ണശാല'


പര്‍ണ്ണം എന്നു വച്ചാല്‍ ഇല എന്നാണ് അര്‍ത്ഥം .ഇല കൊണ്ടു നിര്‍മ്മിച്ച കുടില്‍, ഇലയും പുല്ലും കൊണ്ടു നിര്‍മ്മിച്ച കുടില്‍ എന്നൊക്കെയാണ് "പര്‍ണ്ണശാല"യുടെ അര്‍ത്ഥം .2010 ആഗസ്റ്റ്‌ 13 നു തിരുവനന്തപുരം പോത്തന്‍കോടുള്ള ശാന്തിഗിരി ആശ്രമത്തിലെ "പര്‍ണ്ണശാല " രാഷ്ട്രപതി മാനവരാശിക്ക് സമര്‍പ്പിച്ചു എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ധരിക്കുക ഏതോ കുടില്‍ ആയിരിക്കും സമര്‍പ്പിക്കപ്പെട്ടത് എന്നാണ്.മാര്‍ബിളില്‍ തീര്‍ത്ത ഭീമാകാരമായ മന്ദിരത്തെയാണ്‌ ,"പര്‍ണ്ണശാല" എന്ന, ആശ്രമാന്തരീക്ഷത്തിനു യോജിച്ച പേരിട്ടു ശാന്തിഗിരിയിലെ പബ്ലിസിറ്റി മാനേജര്‍മാര്‍ നാട്ടുകാരെ കബളിപ്പിച്ചത് .

നാട്ടുകാരെ പറ്റിയ്ക്കുന്ന കാര്യം വിടുക.അവര്‍ പറ്റിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് .ഭാഷയുടെ
സ്ഥിതി അതല്ലല്ലോ .സമീപ കാലത്തൊന്നും ഇത്ര വലിയ പ്രചാരത്തോടെ മലയാളത്തില്‍ ഒരു വാക്ക്
വ്യഭിച്ചരിക്കപ്പെട്ടിട്ടില്ല .ഒരുലക്ഷം ചതുരശ്ര അടി മാര്‍ബിള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച
ആഡംബര ഹര്മ്മ്യത്തെ "പര്‍ണ്ണശാല"എന്ന് വിശേഷിപ്പിക്കുന്നതില്‍ പരം വചന വ്യഭിചാരം ഭാഷയില്‍ ഉണ്ടാകാനില്ല.
ഭാഷയെ മാത്രമല്ല ആര്‍ഷ പാരമ്പര്യത്തെയും ഭാരതീയ മൂല്യങ്ങളെയും അവഹേളിക്കുക കൂടിയാണ് ശാന്തിഗിരിയിലെ കച്ചവടക്കാര്‍ (മരുന്നിന്റെയും ആത്മീയതയുടെയും മൊത്തവ്യാപാരികള്‍) ചെയ്തത് .

91അടി ഉയരവും 84അടി വ്യാസവും വരുന്ന 21ഇതള്‍ ഉള്ള താമരയുടെ ആകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള കൂറ്റന്‍ സൌധം ശാന്തിഗിരി ആശ്രമ സ്ഥാപകന്‍ കരുണാകര ഗുരുവിന്റെ ആത്മാവിഷ്കാര മാണത്രേ!ഏറ്റവും വിലകൂടിയ മക്രാന മാര്‍ബിള്‍ ആണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്.
ഉള്‍വലയത്തില്‍ പിത്തള പതിപ്പിച്ചിരിക്കുന്ന ഇതിലെ പ്രകാശ വിന്യാസത്തിന് അത്യാധുനിക എല്‍ . .ഡി സംവിധാനമാണത്രെ ഉള്ളത് .

മരുന്നും മന്ത്രവും മറ്റു പലതും വിറ്റു കാശുണ്ടാക്കാന്‍ പഠിപ്പിച്ച ഗുരുവിനു ചേര്‍ന്ന സ്മാരകം ആകാം
ശിഷ്യര്‍ നിര്‍മ്മിച്ചിട്ടുള്ളത് .പക്ഷെ അതിന്റെ പേരില്‍ ഭാഷയെയും, രാജ്യം പവിത്രമെന്നു കരുതുന്ന
മൂല്യങ്ങളെയും അവഹേളിക്കരുത്.
കോടിക്കണക്കിനു രൂപ ചെലവാക്കി കെട്ടി ഉയര്‍ത്തിയ കൂറ്റന്‍ മാര്‍ബിള്‍ താമര, വഴിയെ പോകുന്നവര്‍ക്കെല്ലാം കാണുന്നതിനു വേണ്ടി തെങ്ങ് ഉള്‍പ്പടെ യുള്ള നിരവധി ഫലവൃക്ഷങ്ങളെയാണ്
വെട്ടി നശിപ്പിച്ചത് .സന്യാസത്തെ കുറിച്ചോ സന്യാസിയുടെ ആവാസ സ്ഥാനമായ പര്‍ണ്ണശാലയെ കുറിച്ചോ അല്പമെങ്കിലും ധാരയുള്ളവര്‍ ആധുനിക നഗരവാസിയെ തോല്പിക്കുന്ന പരിസ്ഥിതിപാതകം ചെയ്യുമോ? സന്യാസിനി അല്ലാതിരുന്നിട്ടു കൂടി പര്‍ണ്ണ ശാലയില്‍ വളര്‍ന്ന ശകുന്തള ചെടികളെ നനയ്ക്കാതെ സ്വന്തം തൊണ്ട പോലും നനച്ചിരുന്നില്ല.അവയുടെ ഒരു
തളിര് പോലും ഇറുത്തിരുന്നില്ല.അതാണ്‌ കള്ളസന്യാസിയല്ലാത്ത കണ്ണ്വമഹര്‍ഷി വളര്ത്തിയതിന്റെ ഗുണം.കണ്ണ്വാശ്രമ ത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയും ബ്ലൂഫിലിം നിര്‍മ്മാണം ഭയന്ന്‍ ഒടിപ്പോയിട്ടുമില്ല.

ഗുരുത്വവും വളര്‍ത്തു ഗുണവും അവിടെ നില്‍ക്കട്ടെ.അത്യാഡംബര ഭീമ നിര്‍മ്മിതിയ്ക്ക് ആവശ്യമായ കോടികളുടെ ഉറവിടം ഏതാണെന്ന് അറിയുവാന്‍ മാലോകര്‍ക്ക് അവകാശമുണ്ട്‌.ഒരു സാധാരണക്കാരന്‍ പുതിയ വീട് വച്ചാല്‍ ,ഒരു കാറ് വാങ്ങിയാല്‍ അതിനുള്ള തുട്ടിന്റെ സ്രോതസ് തിരക്കി ഇറങ്ങുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഈ പഞ്ചനക്ഷത്ര മാര്‍ബിള്‍ കൂടാര നിര്‍മ്മിതിയ്ക്ക് പൊടിച്ച കോടികള്‍ എവിടെ നിന്നാണെന്നു അന്വേഷിക്കാന്‍ ചുമതലയില്ലേ? രാഷ്ട്രപതിയെ കൊണ്ടു ഉദ്ഘാടിക്കുന്നവര്‍ക്ക് നിയമങ്ങള്‍ ബാധകമല്ലേ?

ആള്‍ദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ഉയരങ്ങളില്‍ എത്താനുള്ള ഏണിപ്പടികളായി നമ്മുടെ
ഭരണാധികാരികള്‍ മാറുന്നത് വലിയ കഷ്ടമാണ്.ഇന്ത്യയുടെ പ്രസിഡന്റ് അങ്ങോട്ട്‌ ചെന്ന് ദര്‍ശനം
നേടിയ കരുണാകര ഗുരുശിഷ്യ അമൃത ജ്ഞാനതപസ്വിനിയുടെ വാക്കുകള്‍ തന്നെ മതി ഗുരുവിന്റെയും ശിഷ്യയുടെയും ജ്ഞാനം മനസ്സിലാക്കാന്‍ ."സ്വന്തം കുടുംബത്തിന്റെ നന്മയാണ് രാജ്യത്തിന്റെയും ലോകത്തിന്റെയും നന്മ "എന്ന് അവര്‍ രാഷ്ട്രപതിയെ ഉപദേശിച്ചത്രേ ."ലോകമേ തറവാട്" എന്ന് കരുതുന്ന ഭാരതീയ ദര്‍ശനം "തറവാടേ ലോകം" എന്ന് തിരുത്തുന്ന ജ്ഞാന തപസ്വിനിമാരുടെ കാല്‍ക്കല്‍ കുമ്പിടുന്ന വരെയോര്‍ത്തു ലജ്ജിക്കുകയല്ലാതെ എന്ത് വഴി?ഇമ്മാതിരി ശിഷ്യമാര്‍ മാര്‍ബിള്‍
കൊട്ടാരത്തിന് "പര്‍ണ്ണ ശാലയെന്നു പേരിട്ടതില്‍ അത്ഭുതപ്പെടാനില്ല.

ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രി രാഷ്ട്ര
ത്തിനു സമര്‍പ്പിച്ചത്.ലക്ഷോപ ലക്ഷം രോഗികള്‍ക്ക് അതുകൊണ്ടു പ്രയോജനമുണ്ടായി.ആര്‍ഷ ദര്‍ശനത്തെ പറ്റിയോ മാനവ വ്യഥയെ പറ്റിയോ യാതൊരു ഗ്രാഹ്യവും പരിഗണനയും ഇല്ലാത്ത വ്യാജ
ദൈവങ്ങള്‍ അവിഹിതമായി സമ്പാദിച്ച സ്വത്ത് കൊണ്ടു പടുത്തുയര്‍ത്തിയ ഒരു ദുര്‍വ്യയ സ്മാരകം
മാനവ രാശിക്ക് സമര്‍പ്പിച്ചിട്ട് ആര്‍ക്കെന്തു പ്രയോജനം ?ഒരു സര്‍ക്കാര്‍ സ്ഥാപനം രാഷ്ട്രത്തിന് സമര്‍പ്പിക്കാനാണ് ഇന്ദിരാ ഗാന്ധി വന്നത്.പ്രതിഭാ പാട്ടീലോ ?സര്‍ക്കാരിനെയും നാട്ടുകാരെയും കബളിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ധൂര്‍ത്ത മന്ദിരത്തിനു വെള്ള പൂശാന്‍ .രണ്ടും(മാർബിൾ മന്ദിരവും ഉദ്ഘാടനച്ചെലവും) നാഷണൽ വേസ്റ്റ് തന്നെ.



Fans on the page

Sunday, April 18, 2010

'ടിവി കാഴ്ച'ക്കാരിയുടെ വര്‍ഗ്ഗ സ്നേഹം!

കലാകൗമുദിയില്‍ റ്റി.വി.കാഴ്ചകള്‍ അവലോകനം ചെയ്യുന്ന ഉഷാ എസ്.നായരുടെ റ്റിവി ലിസ്റ്റില്‍ ഇപ്പോള്‍ ഒരു ചാനലേ ഉള്ളു...'സൂര്യ'. അവരുടെ കാഴ്ചയില്‍ ഒറ്റ കാര്യം മാത്രമേ പെടുന്നുള്ളു...'വിലാസിനിയുടെ ഭഗ്ന
പ്രണയം.'അഴീക്കോടിനെ ബ്ലാക് മെയില്‍ ചെയ്ത് പേരെടുത്ത ഒരുത്തിയുമായി സൂര്യ ടിവിയിലെ അനില്‍ നമ്പ്യാര്‍ നടത്തിയ 'വര്‍ത്തമാന'മാണ് കാഴ്ചക്കാരിയെ ഒരേസമയം പുളകിത ഗാത്രിയും വികാര പരവശയും പ്രതികാരവതിയും ആക്കിയത്.തുടര്‍ന്ന് ഇതേ വര്‍ത്തമാനക്കാരന്‍ പ്രൊഫ.എം.കെ.സാനുവുമായി നടത്തിയ 'വര്‍ത്തമാനം' കൂടി കേണ്ട(കേള്‍ക്കുകയും കാണുകയും)തോടെ അവര്‍ ആത്മഹര്‍ഷത്തിന്റെ കൊടുമുടിയേറി."സ്റ്റില്‍ അയാം വെയ്റ്റിംഗ്" എന്ന തലക്കെട്ടില്‍ കലാകൗമുദിയുടെ 1803 ലക്കത്തിലും"വിലാസിനിയുടെ അഴീക്കോട്" എന്ന് 1804 ലും ഉഷ എസ് നായര്‍ എഴുതിയ നിരീക്ഷണങ്ങള്‍ അതിനു സാക്ഷിയാണ്.

സുകുമാര്‍ അഴീക്കോടിനെ അപകീര്‍ത്തിപ്പെടുത്തുവാന്‍ വേണ്ടി എന്ന് പ്രത്യക്ഷത്തില്‍ തന്നെ ആര്‍ക്കും മനസ്സിലാകുന്ന അഭിമുഖത്തിലെ നായികയെ, 40 വര്‍ഷമായി തപസ്സനുഷ്ഠിക്കുന്ന പ്രണയിനിയായും അംബയുടെ അവതാരമായുമാണ് അവര്‍ വിശേഷിപ്പിക്കുന്നത്."സുകുമാര്‍ അഴീക്കോട് ഒരു വലിയ വാക് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഇങ്ങനെയൊരു മാദ്ധ്യമ കുരുത്തക്കേട് പ്രതീക്ഷിക്കാവുന്നതായിരുന്നു" എന്ന് ആദ്യം സൂചിപ്പിക്കുന്ന അവര്‍ തുടര്‍ന്ന് 'കുരുത്തക്കേടി'നെ മഹത്വവല്‍ക്കരിക്കുന്ന സമീപനമാണ് കൈക്കൊണ്ടത്.

അഴീക്കോട് മാഷ് "അയച്ച 58 പ്രണയലേഖനങ്ങള്‍ കെട്ടിപ്പിടിച്ച് 40 വര്‍ഷമായി കാത്തിരിക്കുന്ന കഥ,"സ്റ്റില്‍ അയാം വെയ്റ്റിങ് "എന്നു കണ്ണീരണിഞ്ഞു പറഞ്ഞ് വിലാസിനി ടീച്ചര്‍ ഉപസംഹരിക്കുമ്പോള്‍ വനിതാ ലോകം പക
യോടെ,ക്ഷോഭത്തോടെ മാഷെ നോക്കും" എന്ന് ഉഷാ എസ് .നായര്‍ പ്രവചിക്കുന്നു."40വര്‍ഷമായി ഒരേ ലക്ഷ്യ
ത്തിനു വേണ്ടി തപസ്സനുഷ്ഠിക്കുന്ന ടീച്ചര്‍ അംബയുടെ പുനര്‍ജ്ജന്മമാണെന്നു കരുതുന്നതില്‍ തെറ്റുണ്ടോ?"എന്ന് ചോദി
ക്കുന്നു.

1803 ലക്കത്തിന്റെ 'റ്റിവി.കാഴ്ച'യുടെ രണ്ട് പേജുള്ളതില്‍ ഒന്നേമുക്കാലും മാഷെ അധിക്ഷേപിക്കാന്‍ വിനിയോഗി
ച്ചിട്ടും 'പക'തീരാത്ത കാഴ്ചക്കാരി ലക്കം 1804-ല്‍ 'വര്‍ത്തമാന'ക്കാരന്റെ മറ്റൊരു അഭിമുഖം എടുത്തുകാട്ടി അദ്ദേ
ഹത്തെ അപവദിക്കുന്നു.ഇത്തവണ'ടി.വി.കാഴ്ച'യില്‍ രണ്ടു വരി ഒഴികെ ബാക്കിയെല്ലാം അഴീക്കോടു വധം തന്നെ.
"വിലാസിനിയുടെ അഴീക്കോട്"എന്ന തലക്കെട്ടു നല്‍കി അദ്ദേഹത്തെ മാത്രമല്ല അദ്ദേഹത്തെ ആരാധിക്കുകയും സ്നേ
ഹിക്കുകയും ചെയ്യുന്ന പരശതം മലയാളികളെയും അപമാനിച്ചിരിക്കുന്നു.

എന്തിന്റെ അടിസ്ഥാനത്തിലാണ് അഴീക്കോടുദൂഷണത്തിനു വേണ്ടി ഈ മഹിള കലാകൗമുദിയുടെ ഇത്രയധികം താളു
കള്‍ ദുരുപയോഗപ്പെടുത്തിയത്?ഒരു പക്ഷേ വിലാസിനി അവരുടെ ടീച്ചറായിരുന്നിരിക്കാം.പല കച്ചവടത്തിലും പങ്കാ
ളി ആയിരിക്കാം.അതുകൊണ്ട് അവര്‍ വിശുദ്ധയും പ്രണയത്തിന്റെ രക്തസാക്ഷിയുമാകുമോ?ഇവരുടെ കൈവശം ഉണ്ടെ
ന്നു പയുന്ന പ്രണയ ലേഖനങ്ങളുടെ കണക്ക് ആദ്യമായിട്ടാണ് ഒരു മാദ്ധ്യമ പ്രവര്‍ത്തകന്റെ മുമ്പില്‍ അവതരിക്കപ്പെ
ടുന്നത് എന്നു തോന്നും ഉഷാ എസ് നായരുടെ വിവരണം കേട്ടാല്‍.വര്‍ഷങ്ങള്‍ക്കു മുമ്പ്,കൃത്യമായി പറഞ്ഞാല്‍,
സുകുമാര്‍ അഴീക്കോടിനെ ശിവഗിരി ഉപദേശക സമിതി ചെയര്‍മാനായി നായനാര്‍ സര്‍ക്കര്‍ നിയമിച്ച് ഏതാനും മാ
സം കഴിഞ്ഞ്,ഈ വിശുദ്ധ പ്രണയിനിയുടെ കൈവശമുള്ള കത്തുകള്‍ 'ക്രൈം'എന്ന മഞ്ഞ മാസികയില്‍ പ്രത്യക്ഷ
പ്പെട്ടിട്ടുണ്ട്.അതിനും ഏതാനും നാള്‍ മുമ്പ്, തന്നെ വിവാഹം കഴിക്കുകയോ അഞ്ചു ലക്ഷം രൂപ നല്‍കുകയോ ചെയ്തി
ല്ലെങ്കില്‍ കേസ് കൊടുക്കുമെന്നും പറഞ്ഞ് അഴീക്കോടിന് വക്കീല്‍ നോട്ടീസ് അയച്ചു.

കാമുകന്‍ അയച്ച കത്തു കാട്ടി ഭീഷണിപ്പെടുത്തുകയും വഴങ്ങാഞ്ഞപ്പോള്‍ അവ മഞ്ഞപ്പത്രത്തിനു വിറ്റു കാശാക്കുകയും
ചെയ്യുന്ന ഒരുവളെ പ്രണയിനി എന്നു വിശേഷിപ്പിക്കുവാന്‍ അസാമാന്യമായ തൊലിക്കട്ടി വേണം.ജീവിക്കുവാന്‍ വേ
ണ്ടി മടിക്കുത്തഴിക്കേണ്ടിവരുന്ന സ്ത്രീകള്‍ പോലും ചെയ്യാന്‍ അറയ്ക്കുന്ന ഇത്തരം തറവേല കാണിച്ചവരോ പ്രണയ സാ
ഫല്യത്തിനു വേണ്ടി തപസ്സനുഷ്ഠിക്കുന്ന പുണ്യവതി?പ്രണയിച്ചതിനു പ്രതിഫലം ചോദിക്കുന്നവള്‍ക്ക് മറ്റു ചില പേരാണു
ചേരുന്നത്.ലോകത്ത് എല്ലാ പ്രണയങ്ങളും ഫലപ്രാപ്തിയില്‍ എത്താറില്ല.അങ്ങനെയുള്ള പ്രണിയികളെല്ലാം കത്ത് പ്ര
സിദ്ധപ്പെടുത്തിയാണോ പക പോക്കുന്നത്?ശ്രീമതി ഉഷാ നായരാണ് ഇവരുടെ സ്ഥാനത്തെങ്കില്‍ ഇതു പോലെ ചെയ്യു
മായിരുന്നോ?

പത്തിരുപതു കൊല്ലം മുമ്പ് മഞ്ഞപ്പത്രത്തിനു നല്‍കിയ കത്തും പ്രണയ കഥകളും പിന്നെ ഒരു ഇരുപതു കൊല്ലം കഴിഞ്ഞപ്പോള്‍ ഒരു ചാനല്‍കാരനു മുമ്പില്‍ തുറന്നു കാട്ടുകയാണ് ഉഷാ നായരുടെ വിലാസിനി ടീച്ചര്‍ ചെയ്തത്.അ
ച്ചടി,ദൃശ്യ മാദ്ധ്യമങ്ങള്‍ക്കു ശേഷം മറ്റു വല്ല മാദ്ധ്യമവും വന്നാല്‍ അതിലും ഇവര്‍ ഈ പ്രണയ ലേഖനവുമായി പ്ര
ത്യക്ഷപ്പെടും,തക്കതായ പ്രതിഫലം കിട്ടുമെങ്കില്‍.അല്ലെങ്കില്‍ ചില ഗോഡ് ഫാദര്‍മാരുടെ കാര്യസാദ്ധ്യത്തിനു വേണ്ടി.

ഇത്തരം നാണംകെട്ട വേഷം കെട്ടുന്ന ഇവരോ പുരാണകഥാ പാത്രമായ അംബയുടെ അവതാരം?ഭീഷ്മരോട് അംബ പ്രതികാരത്തിനൊരുങ്ങുന്നത് സാല്വനുമായുള്ള അവളുടെ പ്രണയം നശിപ്പിച്ചതിനാണ്.സാല്വനെ നഷ്ടപ്പെട്ടപ്പോഴാണ് ഭീഷ്മരോട് അവള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്.അംബ തപസ്സനുഷ്ഠിക്കുന്നത് ഭീഷ്മരെ ഭര്‍ത്താവായി കിട്ടാനല്ല.അ
ദ്ദേഹത്തോട് പകരം വീട്ടാനാണ്.തപസ്സനുഷ്ഠിച്ചാലും അടുത്ത ജന്മത്തിലേ അദ്ദേഹത്തെ തോല്പിക്കാന്‍ കഴിയൂ എന്നു മനസ്സിലാക്കിയപ്പോള്‍ വേഗം ഈ ജന്മമൊടുക്കാന്‍ വേണ്ടി യാഗാഗ്നിയില്‍ ചാടി.അങ്ങനെയാണ് പാഞ്ചാല രാജാ
വിന്റെ സന്തതിയായ ശിഖണ്ഡിയായി പുനര്‍ജ്ജനിക്കുന്നത്.

വിലാസിനി ശിഖണ്ഡിയാണെന്നാണോ ഉഷാ നായര്‍ അര്‍ത്ഥമാക്കുന്നത്?ശിഖണ്ഡികള്‍ പോലും ഇത്തരം വിലകുറ
ഞ്ഞ വേല കാണിക്കില്ല.സ്ത്രീ വര്‍ഗ്ഗത്തിനു അപമാനമുണ്ടാക്കുന്ന ഇവരുടെ പ്രവൃത്തി മനസ്സിലാക്കുന്ന വനിതാലോകം,
'കാഴ്ചക്കാരി'കരുതും പോലെ "കണ്ണീരണിഞ്ഞും ക്ഷോഭിച്ചും മാഷിനെ നോക്കില്ല.സുകുമാര്‍ അഴീക്കോടിനോട് കത്തു
വില്പനക്കാരിക്ക് ഉള്ളതിനേക്കാള്‍ പക 'റ്റി.വി.കാഴ്ചക്കാരി'ക്കുണ്ടോ എന്നാണ് നിരന്തരമായി അവര്‍ നടത്തുന്ന അഴീ
ക്കോട്ദൂഷണം വായിക്കുമ്പോള്‍ ഉയരുന്ന സംശയം.

മുന്‍‍ കോണ്‍ഗ്രസ് എം.എല്‍.എ.ശോഭനാ ജോര്‍ജുമായി ബന്ധപ്പെട്ട വ്യാജരേഖാ കേസ്സിലെ ഒരു കക്ഷിയായ സൂര്യ
യിലെ അനില്‍ നമ്പ്യാരുടെ ക്രെഡിബിളിറ്റിയെ ക്കുറിച്ച് മലയാളികള്‍ക്കെല്ലാം അറിയാം.തിലകന്‍ പ്രശ്നത്തില്‍ മല
യാള സിനിമയിലെ താരാധിപത്യത്തെ സംബന്ധിച്ച് ചില അപ്രിയ സത്യങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ അഴീക്കോടി
നെ പുലഭ്യം പറഞ്ഞ മോഹന്‍ ലാലിന്റെ മുഖം മൂടി ഒടുവില്‍ അഴിഞ്ഞു വീഴുകയും ചെമ്പു തെളിയുകയും ചെയ്തു.സൂ
പ്പര്‍ സ്റ്റാറിനു പറ്റിയ ചമ്മലകറ്റാന്‍ 'ഫാന്‍സി'നോടൊപ്പം പല വാലുകളും രംഗത്തു വന്നു.അദ്ദേഹത്തിന്റെ കൂട്ടുക
ക്ഷികളായ എം.ജി.ശ്രീകുമാറും കെ.ബി.ഗണേഷ് കുമാറും കൂടി ഒരു ചാനലിലെ 'സരിഗമ' എന്ന സംഗീത പരി
പടിയില്‍ യാതൊരു സാംഗത്യവുമില്ലാതെ സുകുമാര്‍ അഴീക്കോടിനെ അധിക്ഷേപിക്കുന്നു.ഏതാനും ദിവസങ്ങള്‍ക്കു
ള്ളില്‍ വ്യാജരേഖാ ഫെയിം ചാനല്‍ ശിങ്കവുമായി 'പ്രണയനി'യുടെ അഭിമുഖം വരുന്നു.പിന്നീട് അയാള്‍ സാനു മാസ്റ്ററുമായി നടത്തുന്ന 'വര്‍ത്തമാന'ത്തിലും അഴീക്കോടിന്റെ പ്രണയ കഥ മുഖ്യ വിഷയമാക്കുന്നു.ഏറ്റവും ഒടുവില്‍ ചെമ്മനം ചാക്കോയുമായുള്ള 'വര്‍ത്തമാന'ത്തിലും അഴീക്കോടിന്റെ പ്രേമത്തെക്കുറിച്ചുള്ള ഗവേഷണം അയാള്‍ തുടരുന്നുണ്ട്.ഇതെല്ലാം വെറും യാദൃശ്ചികമാണെന്നു നമുക്കു വിശ്വസിക്കാം. വിശേഷിച്ച് ,സൂപ്പര്‍ സ്റ്റാര്‍മാര്‍ വാങ്ങുന്ന കോടികളില്‍ നിന്നും ഇരുപതും ഇരുപത്തഞ്ചും ലക്ഷം ഫാന്‍സുകള്‍ക്ക് കൊടുക്കാറുണ്ട് എന്ന് വെളിപ്പെട്ട സ്ഥിതിയ്ക്ക്.

എടുത്ത ക്വൊട്ടേഷന്‍ ഭംഗിയായി ചെയ്യാന്‍ ചാനല്‍ നമ്പി കാട്ടുന്ന വ്യഗ്രത മനസ്സിലാക്കാം.എന്നാല്‍ റ്റിവി വിമര്‍ശ
കയ്ക്ക് അഴീക്കോട് മാഷോട് എന്തിന്റെ പേരിലാണ് ഇത്ര പക?'പ്രേമ തപസ്വിനി'യോടുള്ള വര്‍ഗ്ഗസ്നേഹമോ,താര രാജാവിനോടുള്ള പ്രേമം കലര്‍ന്ന ആരാധനയോ?പല സിനിമകളിലും വാടക ഭാര്യമാരെയും കാമുകിമാരെയും അമ്മമാ
രെയും വേഷം കെട്ടി ഇറക്കിച്ചിട്ടുള്ള സൂപ്പര്‍സ്റ്റാറിന്റെയും ശിങ്കിടികളുടെയും കുരുട്ടു ബുദ്ധിയില്‍ നിന്നും ഉടലെടുത്ത നഷ്ട
പ്രണയത്തിന്റെ തിരക്കഥയില്‍ കലാകൗമുദിയിലെ കോളമെഴുത്തുകാരിക്കും പങ്കുണ്ടോ എന്നു സംശയിക്കേണ്ടിയിരി
ക്കുന്നു.

പ്രേമലേഖന വില്പനക്കാരി രംഗത്തു വരും മുമ്പു തന്നെ താരരാജാവിന്റെ പക്ഷം പിടിച്ച് അഴീക്കോടീനെ അപഹ
സിക്കുവാന്‍ കലാകൗമുദിയുടെ ലക്കം 1801 ഉപയോഗിക്കുന്നുണ്ട് റ്റിവി വിമര്‍ശക.പ്രസിദ്ധമായ സെന്‍ കഥ പോലും ഇതിനു വേണ്ടി അവര്‍ വളച്ചൊടിക്കുന്നു.ഗള്‍ഫുകാരന്റെ ഭാര്യയെ അടിച്ചുമാറ്റിയ പാട്ടുകാരനും വിവാഹ മോചനക്കേ
സുമായി കുടുംബക്കോടതി കയറിയിറങ്ങിയ മുന്‍ മന്ത്രി കൂടിയായ മാടമ്പി നടനും ഒരു ചാനലില്‍ ഇരുന്ന് അഴീക്കോ
ടിനെ അപമാനിച്ച് യുഗ്മഗാനം ആലപിച്ചത് ഉഷാ നായര്‍ കാണുന്നില്ല.പക്ഷേ മാഷെ അപമാനിക്കുന്ന "മാദ്ധ്യമ കുരുത്തക്കേട് സൂര്യയുടെ അനില്‍ നമ്പ്യാര്‍ വൃത്തിയായങ്ങു ചെയ്തതു"കണ്ട്പുളകം കൊള്ളുന്നു.ഇതേ ചാനല്‍ പിമ്പിന്റെ മറ്റൊരു അഴീക്കോട് വിരുദ്ധ അഭിമുഖം കേണ്ടപ്പോള്‍, തലക്കെട്ടു മുതല്‍ അദ്ദേഹത്തെ അപമാനിക്കുന്ന റ്റിവി നിരൂ
പണവുമായി ഉഷാ നായര്‍ വന്നു.ഇതൊക്കെ വെറും ചുമ്മാതെയോ?

ഉപകര്‍ത്താക്കള്‍ക്കും ആരാധനാ മൂര്‍ത്തികള്‍ക്കും വിടുപണി ചെയ്യുവാന്‍ വേണ്ടി ഒരു പ്രധാന വാരികയുടെ താളുകള്‍
ദുരുപയോഗം ചെയ്യുന്നതു നല്ല മാദ്ധ്യമ പ്രവര്‍ത്തനമല്ല.പ്രേമലേഖനം കാട്ടിയും നഷ്ടപ്രണയത്തിന്റെ കഥപറഞ്ഞും മാന്യന്മാരെ ആക്ഷേപിക്കാന്‍ നടക്കുന്ന വാടകപ്രണയിനികളെയും വല്ലവന്റെയും നക്കാപ്പിച്ച പറ്റി നാലാംകിട പിമ്പി
ന്റെ പണി ചെയ്യുന്ന വൃത്തികെട്ട ചില ചാനല്‍ജീവികളെയും വാഴ്ത്തി വായനക്കാരെ ഇനിയെങ്കിലും ഉഷാ എസ് നായര്‍ അവഹേളിക്കരുത്;വല്ലതും തടഞ്ഞതിന്റെ പേരിലാണെങ്കിലും.


Fans on the page