Total Pageviews

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, May 26, 2021

മുതലക്കണ്ണീര്‍


ചായക്കടയുടെ പേരു പറഞ്ഞും
ചൌക്കീദാറിന്‍ മേനി പറഞ്ഞും
രാമന്റമ്പല ഖ്യാതി പറഞ്ഞും
രാജ്യത്തിന്നുടെ ഭരണം നേടിയ
സംഘിത്തലവന്‍,ലോകം മുഴുവന്‍
മൃത്യു വിതയ്ക്കും വൈറസ്സിന്നുടെ
തേരോട്ടം കണ്ടാകെ ഭയന്നു.
പ്രതിവിധിയില്ലാ മാരക രോഗ
പ്രതിരോധത്തിനു വട്ടം കൂട്ടി.
അന്ധത മൂടിയ വിശ്വാസത്താല്
ബന്ധിതനാകിയ മന്നന്‍ സംഘി
മാടന്‍ ,മറുതാ,യക്ഷി തുടങ്ങി
മോഡേണ്‌ ദൈവം വരെയുള്ളവരുടെ
പ്രീതിക്കായി പല പല നേര്ച്ചകള്
പ്രാര്‍ത്ഥന കൂടോത്രാദികള്
മന്ത്രം തന്ത്രം ഹനുമാന്‍ സേവ
അന്തം വിട്ടു നടത്തീ നിരവധി.
പാത്രം കൊട്ടി; ടോര്ച്ചു തെളിച്ചു
പുഷ്പം വിതറി ,തേങ്ങയുടച്ചു
ചാണക ഗോമൂത്രാദി കഴിച്ചും
കോണകധാരികള് സന്യാസികളുടെ
കാലുകള് കഴുകിയ വെള്ളം മോന്തീം
കോവിഡു മാറ്റാന് പലതും ചെയ്തു.
രോഗം മാത്രം മാറിയതില്ല,തു
വേഗം ജീവനെടുത്തു കുതിച്ചു.
വാക്സിന് കണ്ടു പിടിച്ചതു വന്വില-
വാങ്ങികൊള്ളയടിക്കാന് വന്‍കിട
കമ്പനികള്ക്കനുവാദം നല്കുക
കൊണ്ടു വലഞ്ഞു ജനങ്ങള് ;ശവങ്ങള്
കൊണ്ടു നിറഞ്ഞൂ നദിയും നാടും.
രാജ്യം കത്തിയെരിഞ്ഞപ്പോഴും
രോഗം താണ്ഡവമാടുമ്പോഴും
കോടി മുടക്കി കൊട്ടാരങ്ങള്
കെട്ടാനാണ് തിടുക്കം രാജനു.
കഴിവില്ലാത്തവനെന്നു ജനങ്ങള്
കണ്ഠം പൊട്ടി വിളിച്ചു തുടങ്ങി.
സ്വന്തക്കരുമിറങ്ങിപ്പോകാന്‍
അന്തം വിട്ടു പറഞ്ഞുതുടങ്ങി.
ഗതികെട്ടോരു പ്രജാപതി,തന്നുടെ
പതിനെട്ടാമത്തടവു പയറ്റി.
മോങ്ങല്,തേങ്ങല്,മൂക്കു പിഴിച്ചില്
വിങ്ങിപ്പൊട്ടല് നെഞ്ചത്തടിയും.
ക്യാമറ മുമ്പിലരങ്ങേറുമ്പോള്
കണ്ടുമടുത്തവര് മെല്ലെ ചൊല്ലീ :
മുതലക്കണ്ണീരാണിതു മുമ്പും
മതിയാവോളം കണ്ടിട്ടുണ്ടിവര് ;
വേണ്ടിനി നാട്യം വീണ്ടും വീണ്ടും
വേഗമിറങ്ങിപ്പോവുക ഭീരു
നുണകള് പറഞ്ഞും വ്യാജം കാട്ടീം
നാടുഭരിക്കാന് കഴിയില്ലോര്ക്കുക.







Fans on the page

Monday, August 3, 2020

കണ്‍സള്‍ട്ടന്‍സീ ചരിതം (തുള്ളല്‍)

തൊഴിലില്ലാപ്പട ജോലി തിരക്കി

തെരുവിലലഞ്ഞു നടക്കുമ്പോള്‍

കണ്‍സള്‍ട്ടന്‍സിക്കള്ളന്മാരെ

കവലകള്‍ തോറും നിയമിക്കുന്നു.

പാറ്റ പിടിക്കാന്‍ ,പാറ പൊടിക്കാന്‍ 

കാറ്റു തടുക്കാന്‍ കണ്‍സള്‍ട്ടന്‍സി

പോലീസ് കാരുടെ സാലറി നോക്കാന്‍  

പാലം കെട്ടാന്‍  കൈമണി കൊട്ടാന്‍

കല്യാണത്തിനു ചാക്കാലയ്ക്കും 

വാലായ്മയ്ക്കും കണ്‍സള്‍ട്ടന്‍സി.

ബസ്സിനു കിസ്സിനു കണ്‍സള്‍ട്ടന്‍സി

ബാറ്ററി വാങ്ങാന്‍  കണ്‍സള്‍ട്ടന്‍സി

പേറിനു,ടൂറിനു ചോറു കൊടുപ്പിനു

പെണ്ണുപിടിപ്പിനു കണ്‍സള്‍ട്ടന്‍സി.

ഉപ്പിനു മുളകിന് മണ്ണെണ്ണ യ്ക്കും

ചപ്പിനു ചവറിനു ചാരായത്തിനു

അപ്പംചുടുവാന്‍ ചായയടിക്കാന്‍

കുപ്പികുലുക്കാന്‍ കണ്‍സള്‍ട്ടന്‍സി

കോവിഡ്  രോഗീടെണ്ണമെടുക്കാന്‍

കോവിഡ്  കിറ്റിന്‍ വണ്ണം നോക്കാന്‍  

രോഗം തെല്ലും പടരാതാക്കാന്‍

വേഗത കൂടിയ കണ്‍സള്‍ട്ടന്‍സി.

കാറുകള്‍ വാങ്ങാന്‍ കായല്‍നികത്താന്‍

ബാറുകള്‍ ലേലം ചെയ്തുകൊടുക്കാന്‍

ഭൂമി പതിക്കാന്‍ ,തിരികെയെടുക്കാന്‍

ഭൂഷണമാകും  കണ്‍സള്‍ട്ടന്‍സി.

കണ്‍സള്‍ട്ടന്‍സിപ്പരിഷകള്‍ തന്നുടെ

കാലില്‍ മുട്ടാതാര്‍ക്കും സര്‍ക്കാര്‍-

കച്ചേരിപ്പടി  പലതിലുമിപ്പോള്‍

കേറി നടക്കാന്‍ കഴിയാതായി.

സ്വപ്നം കണ്ട ഗുമസ്തപ്പണിയും

‘സ്വാഹാ’ ആയതിലുള്ളം പൊള്ളി

തൂങ്ങിച്ചാകാന്‍ കയറുമെടുത്തി-

ട്ടെങ്ങോ പായും പയ്യന്മാരുടെ

കൂട്ടം കാണ്‍കെ, ‘തൂങ്ങിച്ചാകാന്‍-

കണ്‍സള്‍ട്ടന്‍സി’യെ വച്ചാല്‍ കിട്ടും

പുത്തന്‍ സാദ്ധ്യതയോര്‍ത്തധികാരികള്‍

മത്തു പിടിച്ചു ചിരിക്കുകയായീ . 








Fans on the page

Saturday, May 9, 2020

കോവിഡ് പൌരത്വം


കൈയ്യിലനവധി വര്‍ണ്ണച്ചരടുകള്‍
കെട്ടിയ മുഖ്യ ഗുമസ്തന്റെ മുമ്പിലായ്
പൌരത്വം നേടുവാന്‍ വേണ്ടുന്ന രേഖകള്‍
പര്‍ദ്ദയാല്‍ മൂടിയ പെണ്‍കൊടി നീട്ടുന്നു.
രേഖകളൊന്നായി നോക്കി,യതൃപ്തിയും
രോഷവും ചേര്‍ന്ന സ്വരത്തില്‍ പറഞ്ഞയാള്‍:
‘’വേണമിനിയും നിരവധി റിക്കാര്‍ഡു-
വേറെ; പൌരത്വം ലഭിക്കുവാന്‍ സോദരീ.
ആരാണ് നിന്നച്ഛ,നച്ഛന്റെയച്ഛനു-
മാരാണു മാതാ,വവരുടെയമ്മയും?
എത്ര വയസ്സവര്‍ക്കെങ്ങു ജനിച്ചവ-
രെത്രനാളായി വസിപ്പതീ രാജ്യത്തു?”
വീണ്ടുമെന്തൊക്കയോ രേഖപ്പകര്‍പ്പുകള്‍
കൊണ്ടുവരാനയാളൊച്ചവച്ചീടുമ്പോള്‍
മൂന്നു തലമുറ മുമ്പു മരിച്ചതാം
മൂത്തപിതാമഹ ജാതക,മെങ്ങു നി-
ന്നെങ്ങനെ സംഘടിപ്പിക്കുവാന്‍ സാധിക്കു-
മെന്നു വിചാരിച്ചുഴലുന്നു മങ്കയാള്‍.
പിന്നയുമെന്തോ പറയാനൊരുങ്ങീടു-
മുന്നതനാകുമാ സര്‍ക്കാര്‍ ഗുമസ്തന്റെ
ശബ്ദം ചിലമ്പുന്നു;വാക്ക് മുറിയുന്നു
ശ്വാസം കഴിക്കുവാനാകാതെ തേങ്ങുന്നു.
കൂട്ടുകാരൊക്കയും ചേര്‍ന്നാശുപത്രിയില്‍
കൊണ്ടുപോ,യാശങ്കയേറും മനസ്സുമായ്.
എന്തിനിചെയ്യണമെന്നതറിയാതെ
സ്വന്തം ഗതിയെ ശപിച്ചുപോയ്‌ പെണ്മണി .
അന്നയാള്‍ തന്നോടു ചൊന്ന റിക്കാര്‍ഡുക-
ളൊന്നുമേ കിട്ടാതെയാകെ നിരാശയായ്
എന്താണടുത്ത പടിയെന്നു ചോദിക്കാ 
നെത്തിയോഫീസിലാകന്യക പിന്നെയും.
മുഖ്യനോഫീസറെ സ്ഥാനത്തു കാണാഞ്ഞു
മുറ്റുമുത്കണ്ഠയാല്‍ ചുറ്റിലും നോക്കവേ
തൊട്ടടുത്തുള്ള ഗുമസ്തനുരുവിട്ടു:
‘’കിട്ടിയാ സാറിന്നു കോവിഡിന്‍ പൌരത്വം;
രേഖകളൊന്നുമേ നോക്കാതെയെല്ലാര്‍ക്കും
നല്‍കുന്നു വൈറസു മൃത്യുവിന്‍ പൌരത്വം.’’








Fans on the page

Tuesday, April 14, 2020

2020 ലെ ഈസ്റ്ററും വിഷുവും റംസാനും




ഈസ്റ്ററും റംസാനും വിഷുവുമെല്ലാം
ഈടെഴും കോവിഡിന്‍ താഴെ മാത്രം.
വായും പിളര്‍ന്നു വിഴുങ്ങാനടുക്കും
വൈറസെ ക്കാണാതെ ഭീതരായി
ദൈവങ്ങള്‍  പോലും പോയേതോ ഗുദാമില്‍
വൈഭവമററു മറഞ്ഞിരിക്കേ
ജീവനു വേണ്ടി പിടയും മനുഷ്യര്‍--
ക്കെന്തീസ്റ്റര്‍,റംസാനും,വിഷുക്കണിയും?








Fans on the page

Thursday, October 19, 2017

കുരങ്ങന്റെ കൈയ്യിലെ പൂമാല


ആദ്യം അവർ രാഷ്ട്രപിതാവിന്റെ
നേർക്ക് നിറയൊഴിച്ചു .
പിന്നീട് ബാബറി മസ്ജിദ് തകർത്തു.
ഇഷ്ടമില്ലാത്തവരെ വ്യാജ ഏറ്റുമുട്ടലിലൂടെ
വകവരുത്തി.
വംശഹത്യക്കു വഴിമരുന്നിട്ടു.
'ഭാരത് മാതാ' വിളികൾ
'ഗോമാതാ' വിളികൾക്കു വഴിമാറി
ഗോമൂത്രം ലിക്വിഡ് ഓക്സിജനായി വാഴ്ത്തി
പ്രാണവായു നൽകാതെ ബാല--
പ്രാണനെടുത്തു രസിച്ചു.
അധികാരത്തിന്റെ ആനപ്പുറത്തിരുന്ന്
ഭരണഘടനയ്ക്കു മേൽ മൂത്രമൊഴിച്ചു.
ദേശീയ ഗാനത്തിൻറെ മേൽ വിസര്ജിച്ചു.
വിശ്വമഹാകവിയെ കല്ലെറിഞ്ഞു.
ഏറ്റവും ഒടുവിൽ ........
ദേശീയ സ്മാരകങ്ങൾ
കറുപ്പിക്കാൻ കരി ഓയിലിൽ മുക്കിയ
കാവിശീലയുമായി നിൽക്കുന്നു.
ലോകാത്ഭുതങ്ങൾ തച്ചുടയ്ക്കാൻ
ശിവലിംഗമുയർത്തുന്നു.

കുരങ്ങിന്റെ കൈയ്യിൽ
കൊടുത്ത പൂമാലയെയോർത്ത്
കാലം നടുങ്ങി നിൽക്കുന്നു.






Fans on the page

Monday, November 14, 2016

ഇല്ലം ചുട്ടപ്പോൾ



വീട്ടിൽ കള്ളൻ കേറീന്നേതോ
വട്ടൻ ചൊന്നതു കേട്ടു നടുങ്ങി,
കെട്ടിയപെണ്ണിനെയിട്ടിട്ടോടിയ 
കൂട്ടുകുടുംബക്കാർന്നോരേകൻ
വീര്യം കാട്ടി മേനി നടിക്കാൻ
വീടിനു മുഴുവൻ തീയിട്ടത്രേ .
വെന്തു നശിക്കും വീട്ടിൽ നിന്നും
പൊന്തും നിലവിളി കേൾക്കാതങ്ങേർ
അന്യഗൃഹത്തിൽ കേറിയൊളിക്കെ
ആശ്രയമറ്റ കുടുംബാംഗങ്ങൾ
ബ്രഹ്‌മാവിൻറെ യടുക്കൽ ചെന്നൂ
കഷ്ടപ്പാടുകൾ ബോധിപ്പിക്കാൻ.
ഉടുതുണി ,കാശും ചട്ടീം കലവും
ഉപ്പു ചിരട്ടയുമൊക്കെ കത്തി
കഞ്ഞി കുടിക്കാൻ വകയില്ലാതെ
കായും വയറും വായും പൊത്തി
ചൊല്ലും കണ്ണീർ വഴിയും കഥകൾ
എല്ലാംകേട്ട പിതാമഹനോതി:
"എട്ടും പൊട്ടും തിരിയാത്തവനും
കഷ്ടപ്പാടുകളറിയാത്തവനും
പരദുഃഖത്തിൽ സന്തോഷിക്കും
പരമദ്രോഹമനസ്ക്കനുമെല്ലാം
കൂട്ടുകുടുംബക്കുലപതിയാകിൽ
പറ്റാമിങ്ങനെ പലവിധ ദുഃഖം .
വട്ടിനു നല്ലതു നെല്ലിക്കാത്തള--
മുത്തമമല്ലോ ഷോക്കു കൊടുപ്പും.
ഇതുകൊണ്ടൊന്നും ഫലമില്ലെങ്കിൽ
കാക്കുകയിനിയും രണ്ടര വർഷം."
ബ്രഹ്‌മാവും കൂടിങ്ങനെ ചൊൽകെ
യാശ നശിച്ച കുടുംബ ജനങ്ങൾ
ആകുലരായിട്ടോടുകയായി
കഞ്ഞികുടിക്കാൻ കാശിനു വേണ്ടി
ഏറ്റിയെമ്മിൽ ക്യൂ നിൽക്കാനായ്.
തല ചായ്ക്കാനൊരുകൂരയൊരുക്കി
തളരും കുഞ്ഞിനു തുണയേകാനായ്.











Fans on the page

Monday, June 13, 2016

സത്യം ഐ സി യു വില്‍


ആത്മീയ വ്യാപാര,മാതുരസേവന--
മാദി മുഖം മൂടി കെട്ടി സമര്ത്ഥമായ്
കൂട്ടിക്കൊടുത്തും വ്യഭിചരിച്ചും പിന്നെ 
കള്ളക്കടത്തും കവര്‍ച്ചയും ചെയ്തു നീ
കൈവശമാക്കിയ കാശിന്‍ ബലത്തിലും
കൈതവമേറുമധികൃത ദുര്‍മ്മദര്‍
കുമ്പിട്ടു സൃഷ്ടിച്ച ദിവ്യത്വ ഡംഭാലും
മര്‍ത്യന്‍റെ സന്മാര്‍ഗ്ഗ ചക്രവാളങ്ങളെ
പേര്‍ത്തും മലീമസമാക്കിയ നിര്‍ദ്ദയേ
വിദ്യയും തേടിയലഞ്ഞ യുവാവിന്നു
മൃത്യു സമ്മാനിച്ച നീയിന്നു പിന്നെയും
ജീവിതത്തിന്‍റെ രണ്ടറ്റവും മുട്ടിക്കാന്‍
ജീവന്‍ കളഞ്ഞും പരിശ്രമിക്കും സാധു
നേഴ്സിന്‍റെ മാനം കവരും കിരാതരെ
സ്വന്തം ചിറകിലൊതുക്കി സത്യത്തിനെ
ഐസിയു തന്നില്‍ കിടത്തിയൊടുക്കുന്നൂ.







Fans on the page

Tuesday, April 14, 2015

കണിക്കൊന്ന കരയുന്നു




ആഹ്ലാദത്തിൻ പൂത്തിരി കത്തി--
ച്ചൈശ്വര്യത്തിൻ കണികാണാൻ
തല്ലിയൊടിക്കുന്നെൻ തല,കൈയ്യുകൾ
കാലുകൾ, കൊമ്പുകൾ.
മാനക്കേടും വേദനയുംകൊ--
ണ്ടുള്ളം നീറിപ്പുകയുമ്പോൾ
കൊന്നപ്പൂവിൻ ഭംഗിയെ വാഴ്ത്തും
കാപട്യത്തിനു നല്ല നമസ്കാരം.
പുഷ്പശവത്തെ കണികണ്ടിട്ടോ
പുണ്യം കിട്ടുക? ചൊല്ലുക
കാരുണ്യത്തിൻ
കണികയുമില്ലാ ഭക്തന്മാരേ?










Fans on the page

Sunday, August 31, 2014

വേദനിക്കുമ്പോഴും









Fans on the page

Monday, March 3, 2014

കോഴിക്കള്ളന്‍

പല മട്ടു തേടീട്ടും കോഴിയെക്കാണാതെ-
യലയുന്ന വീട്ടമ്മയ്ക്കരികിലൂടെ
തല നിറയെ തൂവലും പേറിയേകൻ
തടിയനഹങ്കാരിയോടിപ്പോകെ
അഴലെഴും വീട്ടമ്മയറിയാതെ ചോദിച്ചു:
“എവിടുന്നു കിട്ടിയീ കോഴിത്തൂവൽ?”
“കോഴിയുമില്ലൊരു തൂവലുമില്ല
ഒരു ചുക്കുമറിയില്ല നിങ്ങൾക്ക്”
ഉരുകിത്തിളയ്ക്കുന്നു ഗർവ്വിഷ്ഠൻ
കരൾ നൊന്തു നിലക്കുന്നു വീട്ടമ്മ.








Fans on the page

Thursday, January 30, 2014

എത്ര തല?


മോടിയും ധാടിയും കൂട്ടാൻ
താടി വടിച്ചും വളർത്തിയും നോക്കി.
റോഡു വെട്ടി കാടു വെട്ടി
ഒടുവിൽ അടുത്തു നിന്ന
അന്യമതക്കാരന്റെ തലവെട്ടി.
അധികാരമുറപ്പിക്കാൻ
നരമേധം അനിവാര്യം.
ഉറച്ച സിംഹാസനം കാക്കാൻ
നിറവയറു കീറി
ഭ്രൂണത്തെ ശൂലത്തിൽ കോർത്തു.
ഇനിയെന്റെ ലക്ഷ്യം
ഇന്ദ്രപ്രസ്ഥം.
അതിനെത്ര തലവേണമെന്നതാ-
ണടിയന്റെ ചിന്ത!






Fans on the page

Sunday, October 20, 2013

കള്ളോളം നല്ലൊരു വസ്തു......



കള്ളോളോം നല്ലൊരു വസ്തു
ഭൂലോകത്തില്ലെടി നാണീ
എള്ളോളോമുള്ളിൽ ചെന്നാൽ
ഭൂലോകം തരികിട തിത്തൈ.
തന്തേനെ തല്ലിക്കൊല്ലാം
തള്ളേടെ മണ്ട തകർക്കാം
പിള്ളേരുടെ പള്ളേമ്മേലും
ചെള്ളയ്ക്കും തീപൊള്ളിക്കാം.
പെണ്ണുങ്ങടെ മാനം കവരാം
ആണുങ്ങടെ കൂമ്പു ചതയ്ക്കാം
പോഴത്തം കൂവി നടക്കാം
പോരടാം നിഴലിൻ നേർക്കും.

ആരവിടെ? പായിട്ടോടീ?
പോരുന്നു കിടക്കാനീ ഞാൻ.
ഭൂലോകം തരികിട തിത്തൈ
ഈ ലോകം തരികിട..തി..ത്തൈ






Fans on the page

Thursday, July 11, 2013

നനവ് അന്വേഷണം


രാജാവിന്റെ കിടക്കയില്‍ നനവ്
ആരീ പണിപറ്റിച്ചെന്നു നൃപന്‍.. .
അങ്ങല്ലാതാരും ശയിക്കാത്ത ശയ്യയില്‍
എങ്ങനെ വരുമന്യമൂത്രമെന്നു മന്ത്രി.
"ശത്രുരാജ്യത്തിന്‍ ഗൂഢാലോചന"
ചൊല്ലുന്നു രാജന്‍ .
ഒളിക്യാമറ നോക്കാമെന്നോതി സചിവന്‍ 
ദൃശ്യങ്ങള്‍ നിരീക്ഷിക്കേ
കണ്ടലസഗമനയാളാം രാജതോഴി തന്‍
നഗ്നമേനി നനവു തട്ടിയമട്ടില്‍ ശയ്യയില്‍ .
വാര്‍ത്ത ചോര്‍ത്തിയെടുത്ത പത്ര,-
ച്ചാനല്‍ ഗൃദ്ധ്ര വംശമാകവേ
വന്നു ചേര്‍ന്നതറിഞ്ഞു മന്നവനോതിയിങ്ങനെ:
''ക്യാമറയില്‍ ദൃശ്യങ്ങള്‍ തെളിയായ്കയാല്‍
നനവന്വേഷണം സിബിഐക്ക് വിടുന്നു.''
ചോദ്യ ശരങ്ങള്‍ കടുക്കവേ കൂട്ടി-
ച്ചേര്‍ത്തവനിത്രയും:
"കണ്ടിട്ടില്ല ഞാനാരെയും--ഒരു
പെണ്ണിനെ പ്പോലും തല്പത്തില്‍ ."





Fans on the page

Tuesday, February 26, 2013

സുരക്ഷിത


പിറപ്പിച്ചവൻ തന്നെ
മടിക്കുത്തഴിച്ചാദ്യം
കൂടെപ്പിറന്നവൻ പിന്നെ;
പഠിപ്പിച്ച ഗുരുനാഥൻ,ഒപ്പം
പഠിച്ചവൻ,നിയമപാലകർ,
വഴിയേ പോയവർ...
എണ്ണം പറഞ്ഞാൽ തീരില്ല.
കൂട്ടിക്കൊടുത്താൽ കിട്ടുന്ന
കാശിൻ കണക്കു നോക്കുന്നമ്മ.
സുരക്ഷിതർ സ്ത്രീകളാർഷ
ധരിത്രിയിലെങ്ങും




Fans on the page

Monday, February 4, 2013

പ്രതികരണം


ഉരഞ്ഞു തീർന്നിടുമരകല്ലാണെന്നു-
മെരിഞ്ഞു തീരുന്ന കരിവിളക്കെന്നും
പതിവു ബിംബങ്ങൾ പകർത്തി നേർപാതി 
പരാതിക്കെട്ടിന്റെ പൊതിയഴിക്കവേ 
പരിഹാസം കൊണ്ടു ചരിഞ്ഞ ചുണ്ടുമാ-
യടുക്കളയിലേക്കൊളിഞ്ഞു നോക്കുമെൻ
തലയ്ക്കരകല്ലു തടവുന്നു;ഷർട്ടിൻ
കഴുത്തിൽ തീ നക്കിത്തുടയ്ക്കുന്നു; കത്തി
ചിരിച്ചു നെഞ്ചിന്റെയളവെടുക്കുന്നു;
ചിരവ പള്ളയ്ക്കു പടം വരയ്ക്കുന്നു.


Fans on the page

Sunday, December 30, 2012

ക്രിസ്മസ് കരോൾ


പാട്ടും വാദ്യവും കേട്ട് 
കുട്ടികൾക്കൊപ്പം
കരോൾ സംഘത്തെ സ്വീകരിക്കാൻ
വാതിൽ തുറന്നിട്ടു കാത്തു നിന്നു.
ഞങ്ങളെ ശ്രദ്ധിക്കാതെ അവർ
അടുത്ത വീട്ടിൽ കയറി ആട്ടവും പാട്ടും നടത്തി.
“നമ്മൾ സ്റ്റാർ തൂക്കാത്തതിനാലാകാം
ഇവിടെ കേറാതെ പോയത്”എന്നു
കൊച്ചുമകനാശ്വസിച്ചു.
“ക്രൈസ്തവ ഭവനത്തിലേ കേറൂ”
എന്നായവന്റെ പെങ്ങൾ.
അവർ തമ്മിൽ തർക്കിക്കേ
അടുത്ത മറ്റു രണ്ടു ക്രൈസ്തവ
വീടുകളിലും എത്തിനോക്കുക
കൂടി ചെയ്യാതെ ഗായക സംഘം പോയി.
അടുത്തനാളും പുത്തൻ കരോൾ ഗാനം കേട്ട വാറെ
പ്രതീക്ഷയോടെ വാതിൽ തുറന്നിട്ടു കാത്തു ഞങ്ങൾ.
അന്നും ഞങ്ങളെ ഗൗനിക്കാതെ
രണ്ടാം ക്രൈസ്തവ ഭവനം മാത്രം
സന്ദർശിച്ചു മടങ്ങീ നവസംഘം.
മൂന്നാം ദിനവും വന്നൂ മറ്റൊരു സംഘം.
ഞങ്ങളെയും ആദ്യത്തെ രണ്ടു ക്രൈസ്തവ
ഭവനങ്ങളെയും അവഗണിച്ച് മൂന്നാം വീട്ടിൽ
കയറി പാടി തിരിച്ചു പോയി.
അവഗണനയുടെ പൊരുളറിയാതെ
അന്തം വിട്ടു ദിനങ്ങൾ കഴിക്കേ
ക്രിസ്മസ് കേക്കുമായി വന്ന
അടുത്ത വീട്ടിലെ അമ്മച്ചി
വാസ്തവമറിയിച്ചു :
“ഞങ്ങളു മൂന്നും മൂന്നു സഭക്കാർ;
നിങ്ങളാകട്ടെ പുറത്തുള്ളവരും.”
അയലത്തെ അമ്മച്ചി പോകെ
ബൈബിൾ തുറന്നപ്പോൾ
കണ്ണിൽ പെട്ടതീ വാക്യമായിരുന്നു:
“പിതാവേ, ഇവർ ചെയ്യുന്നത്
ഇന്നതെന്ന് അറിയായ്ക കൊണ്ട്
ഇവരോടു ക്ഷമിക്കേണമേ“



Fans on the page

Tuesday, December 18, 2012

ഗുരുക്കന്മാരെ വെല്ലുന്ന ശിഷ്യർ



മദ്യം വിഷമാണെന്നു ഗുരു.
വാറ്റുചാരായത്തെ കുറിച്ചാ-
ണപ്പറഞ്ഞതെന്നു ശിഷ്യൻ.
ആകയാൽ ശീമമദ്യ-
മാകാമെന്നും ശിഷ്യൻ.
ചെത്തരുതെന്നു ഗുരു.
പെൻസിൽ ചെത്തുന്ന കാര്യമെന്നു
ശിഷ്യ പുത്രവ്യാഖ്യാനം.

നല്ലവാക്കു പറയുന്നതും
മാപ്പ് കൊടുക്കുന്നതുമാണു
ഉപദ്രവം തുടരുന്ന ദാനത്തേക്കാ-
ളുത്തമമെന്നു ഗുരു.
കൈവെട്ടുന്നതും കുടലെടുക്കുന്നതു-
മാണുകേമമെന്നു ശിഷ്യർ.

“എന്റെ പിന്നാലെ വരുവിൻ;
ഞാൻ നിങ്ങളെ മനുഷ്യരെ
പിടിക്കുന്നവരാക്കും”
എന്നു മീൻ പിടുത്തക്കാരോടു ഗുരു.
“എന്റെ പിന്നാലെ വരിക പണവുമായി
ഞാൻ നിങ്ങളെ മനുഷ്യ-
ക്കടത്തിനിരയാക്കും”
എന്നു പുതിയ ശിഷ്യൻ.


Fans on the page

Monday, July 9, 2012

നിരപരാധി



“നീയവന്റെ മുഖത്തു തുപ്പി
നാറുന്ന തെറിവിളിച്ചു
വടിവാളും വെട്ടുകത്തിയും കൊണ്ടു വെട്ടി
മുഖം വികൃതമാക്കി;
മുഴം കൈ അറുത്തു
നാഭിക്കു തൊഴിച്ചു
മൂക്കിടിച്ചു പരത്തി
പല്ലു തെറിപ്പിച്ചു
അത് കണ്ടു നിന്ന എന്റെ മുമ്പിൽ
നിരപരാധി ചമയുന്നതെന്തിനു സഖാവേ?”

“മുഖത്തു തുപ്പിയതു ഞാനല്ല; വായാണു.
തെറി വിളിച്ചത് നാക്കാണു
വെട്ടിയതും കുത്തിയതും കൈയ്യാണു.
തൊഴിച്ചതു കാലാണു
മൂക്കിനിടിച്ചതും നാക്കുമുറിച്ചതും
പല്ലു കൊഴിച്ചതും തലയാണു.
പിന്നെങ്ങനെ ഞാനപരാധിയാകും?“



Fans on the page

Friday, March 30, 2012

അഭിനവ നളിനി അഥവാ ഒരു കപടസ്നേഹം

ശ്രീ.ചെമ്മനം ചാക്കോ 'കലാകൗമുദി' വാരികയിൽ എഴുതിയ കവിതയാണു ഇവിടെ കൊടുക്കുന്നത്.ചില മാദ്ധ്യമങ്ങളും സൗഹൃദം അഭിനയിച്ച ഏതാനും മാന്യന്മാരും കൂടി ആഘോഷിച്ച സുകുമാർ അഴീക്കോടിന്റെ “പ്രണയകഥയുടെ” പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ശ്രീ .ചെമ്മനം ചാക്കോയുടെ ഈ കവിതയ്ക്ക് ഇപ്പോൾ വലിയ പ്രസക്തിയുണ്ട്.സത്യത്തിന്റെ തിളക്കവും തീഷ്ണതയുമുണ്ട്.





Monday, September 5, 2011

യഥാ രാജാ.....

ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന പുത്രിയെ

ഒമ്പതു മാസമായ് പീഡിപ്പിച്ചന്ത്യത്തിൽ

ഗർഭിണിയാക്കിയ തന്തയെ,സോദരി-

മാരെ പിഴപ്പിച്ചു നാട്ടുകാർക്കൊക്കെയും

കാണിക്കവച്ച സഹോദര ജന്തുവെ,

കൊച്ചു പെൺ കുഞ്ഞിനെ മാനഭംഗം ചെയ്ത

കൊച്ചു കാമാർത്തനെ,സ്വന്തമമ്മൂമ്മയോ-

ടൊത്ത പ്രായം വരും വൃദ്ധയെ ബന്ധിച്ചു

പ്രാപിച്ച ഹീന മനുഷ്യ മൃഗത്തിനെ,

നോക്കി,യൊടുങ്ങാത്ത കോപത്തിൽ മുങ്ങിയ

ന്യായാധിപന്മാർ പരുഷമാം ശബ്ദത്തിൽ

ചോദിച്ചു:- “കുറ്റക്കാർ നിങ്ങൾക്കു വല്ലതും

ചൊല്ലുവാനുണ്ടോയീ കോടതി മുമ്പാകെ?”

“നമ്മളെയിന്നു ഭരിച്ചു വിലസുന്ന മന്ത്രിയൊ

രുത്തൻ നടത്തിയ പോലുള്ള പീഡന-

മൊന്നുമേ ചെയ്തവരല്ലിവ,രാകയാൽ

ശിക്ഷയില്ലാതെ വെറുതെ വിട്ടീടുവാൻ

സന്മനസ്സുണ്ടാക വേണ”മെന്നോതുന്നു

കൂസലില്ലാതവർ കോടതി മുമ്പാകെ.

വാസ്തവം മുറ്റിയ വാക്കുകൾ കേൾക്കവേ

വല്ലാതെ ഞെട്ടിയ ന്യായാസനങ്ങളിൽ

നിന്നുമറിയാതടർന്നു പോലീമൊഴി;-

യാത്മഗതത്തിന്റെ മട്ടിൽ പൊടുന്നനെ:

“യഥാ രാജാ തഥാ പ്രജ:”


Fans on the page