സ.എന്‍.ഇ.ബാലറാമിന്റെ ഇരുപത്തിയാറാം ചരമ വാര്‍ഷികമാണ് ഇന്ന്(16.7.2020). ഇന്ത്യ യിലെ കമ്യൂ ണിസ്റ്റ് പ്രസ്ഥാനത്തിലെ ബഹുമുഖ പ്രതിഭയായ നേ താവായിരു ന്നു ബാലറാം.ഭാരതീയ ദര്‍ശനങ്ങളിലും കമ്യൂണിസ്റ്റ് സിദ്ധാന്താങ്ങളിലും ഒരുപോ ലെ അവ ഗാഹമുണ്ടായിരുന്ന നേതാവ്.കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാ ളായ ബാലറാം 1919നവംബര്‍ 20 നു കണ്ണൂര്‍ ജില്ലയിലെ പിണറായിക്കടുത്തുള്ള തൊടീക്കളത്തു ജനിച്ചു.
ചെറുപ്പത്തില്‍ സംസ്കൃതമാണ് പഠിച്ചു തുടങ്ങിയത്. സംസ്കൃതത്തിലും വേദോപനി ഷത്തുകളിലും പുരാ ണേതിഹാസങ്ങളിലും പണ്ഡിതയായിരുന്ന മുത്ത ശ്ശി യായി രുന്നു സംസ്കൃതപഠനത്തില്‍ ബാലറാമി ന്റെ ഗുരു.ഉപരി പഠനത്തിനു കൊല്‍ക്കൊ ത്തയിലേക്ക് പോയ അദ്ദേഹം അവിടുത്തെ ശ്രീരാമകൃ ഷ്ണാശ്രമത്തില്‍ചേര്‍ന്നു.സ ന്യാസത്തിലേക്കാകൃഷ്ടനായി.തൃശൂരും തഞ്ചാവൂരുമുള്ള ശ്രീരാമകൃഷ്ണാ ശ്രമങ്ങളി ല്‍ ഭഗവത്‌ഗീതയും വേദങ്ങളും പഠിപ്പി ക്കാന്‍ പോയിട്ടുമുണ്ട്.കുറേനാളത്തെ സന്യാ സത്തിനും ആശ്രമജീവിതത്തിനും ബാലറാമില്‍ ആത്മീയ ജീവിതത്തോടു വെറു പ്പും അമര്‍ഷവും സൃഷ്ടിക്കാനേ കഴിഞ്ഞുള്ളു.
സാന്യാസത്തില്‍ നിന്ന് ‘രക്ഷപ്പെട്ട’ അദ്ദേഹം തിരി ച്ചു നാട്ടില്‍ വന്ന് സാമൂഹിക പരിഷ്ക്കരണ പരിപാ ടികളിലും സ്വാതന്ത്ര്യ സമരത്തിലും മുഴുകി.ജാതി വ്യവസ്ഥയ്ക്കെതിരെ അന്ന് ഫലപ്രദമായി പ്രവര്‍ ത്തിച്ചിരുന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ തല ശ്ശേരി ശാഖ സംഘടിപ്പിച്ചത് ബാലറാം ആയിരുന്നു.അദ്ദേഹം തന്നെ ആദ്യത്തെ യൂണിയന്‍ സെക്രട്ടറിയുമായി.രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി യത് കോണ്ഗ്രസ് കാരനായിട്ടാണ്.അതിലെ ഇടതു പക്ഷ ചായ് വുള്ളവര്‍ ചേര്‍ന്ന് കോണ്ഗ്രസ് സോഷ്യ ലിസ്റ്റ് പാര്ട്ടിയുണ്ടാക്കിയപ്പോള്‍ അതിലെ സജീവ പ്രവര്‍ത്തകനായി. കേരളത്തിലെ കോണ്ഗ്രസ് സോ ഷ്യലിസ്റ്റ് പാര്‍ട്ടിക്കാര്‍ മുഴുവന്‍ പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേര ള ഘടകത്തിന് രൂപം നല്‍കിയ 1939 ലെ പിണറായി ലെ പാറപ്രം സമ്മേളനത്തിന്റെ സംഘാടകരില്‍ ഒരാള്‍ ബാലറാമായിരുന്നു. പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന അദ്ദേഹം പത്ത് വര്‍ഷത്തിലേറെക്കാലം പാര്‍ട്ടിയുടെ സം സ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു .1984ല്‍ അ ദ്ദേഹം സിപിഐ യുടെ കേന്ദ്ര സെക്രട്ടറിയേറ്റ് അം ഗമായി.രണ്ടു പ്രാവശ്യം രാജ്യസഭാംഗമായി.നിയമ സഭയിലേക്ക് 3 തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം 1970ലെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. പല ഘട്ടങ്ങളിലായി 6 വര്‍ഷ ത്തോളം ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടു ണ്ട്. പലപ്പോഴും പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങ ള്‍ക്കു ഇരയായി.രാജ്യത്തിനും പാര്‍ട്ടിയ്ക്കും വേണ്ടി അദ്ദേഹം സഹിച്ച കഷ്ടപ്പാടുകള്‍ക്കു കണക്കില്ല.
പാര്‍ട്ടിയെ ശരിയായ ദിശയിലേക്കു നയിക്കുന്നതി നും പുതു തലമുറയെ ആശയം കൊണ്ട് ആയുധമ ണിയിക്കാനും തന്റെ അനുഭവങ്ങള്‍ അദ്ദേഹം പ്ര യോജനപ്പെടു ത്തി.ഭാരതീയ തത്ത്വചിന്തയിലും കമ്യൂണിസത്തിലും അഗാധമായ അറിവുണ്ടായി രുന്ന അദ്ദേഹം അതീവ ലളിതമായ ഭാഷയില്‍ സാധാരണ ക്കാരന് മനസ്സിലാക്കാന്‍ പാകത്തില്‍ ആ അറിവ് പ കര്‍ന്നു നല്‍കി.ഹിന്ദു തീവ്രവാദികളുടെ വിതണ്ഡ വാദ ങ്ങളെ ഫലപ്രദമായി ഖണ്ഡിക്കുവാന്‍ സ. എന്‍. ഇ ബാലറാമിനെപോലെ മറ്റൊരു രാ ഷ്ട്രീയ നേതാ വിനും കഴിഞ്ഞിട്ടില്ല.മാര്‍ക്സിയന്‍ സൌന്ദര്യ ശാ സ്ത്ര മുള്‍പ്പെടെ സാ ഹിത്യത്തിന്റെ വിവിധശാ ഖകളിലും അദ്ദേഹത്തിനു അപാരമായ അറിവുണ്ടാ യിരുന്നു.മലയാള നിരൂപണ ശാഖയ്ക്ക് അതുമൂലം നേട്ടമുണ്ടായി.ലോകസാ ഹിത്യ ത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തി തരുന്നതിനും അദ്ദേഹം സമയം കണ്ടെ ത്തി.
അദ്ദേഹത്തിന്റെ ജീവചരിത്രകാരിയും മകളുമായ ഗീതാ നസീര്‍ വിലയിരുത്തുന്നത് പോലെ ‘’മാര്‍ക്സി യന്‍ തത്ത്വശാസ്ത്രത്തെ മുറുകെപ്പിടിച്ച് ഇന്ത്യന്‍ ദ ര്‍ശനങ്ങള്‍ വെ ട്ടിത്തുറന്ന പാതയിലൂടെ നടക്കാനാ ഗ്രഹിച്ച ഒരു കമ്യൂണിസ്റ്റ് സന്യാസി''യാണ് ബാല റാം . ആദര്‍ശ രാഷ്ട്രീയത്തിന്റെയും സംശുദ്ധമായ പൊ തു പ്രവര്‍ത്തനത്തിന്റെ യും അഗാധമായ അ റിവി ന്റെയും ആള്‍രൂപമായിരുന്ന സ.ബാലറാമി ന്റെ ഓര്‍മ്മ കള്‍ക്കു മുന്‍പില്‍ ആദരാഞ്ജലി.
മഹാത്മഗാന്ധി വധവും ഹിന്ദുത്വ തീവ്രവാദികളുടെ ചതിയുടെ ചരിത്രവും !
ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനമായിരുന്നു ഗാന്ധി. ഇന്നും അത് അങ്ങനെ തന്നെയാണ്. 1948 ലാണ് ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സേ വെടിവെച്ച് കൊല്ലുന്നത്. ഞാൻ ഇത് ഇവിടെ സൂചിപ്പിക്കുന്നത് വർത്തമാന കാലത്ത് ജെ.എൻ.യു അടക്കമുള്ള സർവകലാശാലകളിൽ അതി ഭീകരമായി വിദ്യാർത്ഥികളെയും ,അധ്യാപകരെയും തല്ലി ചതച്ചിട്ട് ,അതിനെ സമർത്ഥമായി നിഷേധിക്കുന്ന കാഴ്ച്ച നമ്മൾ കാണുന്നുണ്ടല്ലോ .എല്ലാ കാലത്തും ഈ തിവ്രവാദികൾ ഇങ്ങനെ തന്നെയായിരുന്നു. ഗാന്ധി കൊല്ലപ്പെട്ട നാളുകളിൽ ആർ.എസ്.എസിനെ രാജ്യത്ത് നിരോധിക്കയുണ്ടായി. ഈ നിരോധനവുമായി ബന്ധപ്പെട്ടുള്ള ഒഫിഷ്യൽ രേഖകൾ എല്ലാം തന്നെ ഇന്ന് ” നാഷ്ണൽ ആർക്കൈവ് ഓഫ് ഇന്ത്യ ” സൈറ്റിൽ നിന്നും നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞു. നാളെ അതിന്റെ തുടർച്ചയായി മറ്റ് സമാന ചരിത്ര രേഖകളും നീക്കം ചെയ്യപ്പെട്ടെക്കാം .അതിന് മുൻപ് ചിലത്ത് രേഖപ്പെടുത്തി വെയ്ക്കുന്നു.
(ചിത്രം 1 )
ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം, സവർക്കർ , ഗോഡ്സേ ,നാരായൺ ആപ്തേ, ദിഗംബർ ബാദ്ഗെ തുടങ്ങിയവർ അറസ്റ്റിലായി . ഗാന്ധി കൊല്ലപ്പെട്ട് അഞ്ചാം മാസം വിചാരണ നടപടികൾ നടക്കുന്ന ഘട്ടത്തിൽ ബോംബെ ഗവൺമെന്റിലെ ഹോം ഡിപ്പാർട്ട്മെന്റ്റ് സ്പെഷ്യൽ സെക്രട്ടറി ആയിരുന്ന ഡി.എസ് Bakhle അന്നത്തെ ഹോം മിനിസ്റ്റർ ആയ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രൈവറ്റ് സെക്രട്ടറി വി.ശങ്കറിന് വളരെ ഒരു കോൺഫിഡൻഷ്യൽ കത്ത് അയച്ചു
( O8- ജൂൺ – 1948 ) .അതിലെ ഉള്ളടക്കം എന്നത് ഹിന്ദു മഹാ സഭയുടെ അന്നത്തെ പ്രസിഡന്റ് ആയിരുന്ന എൽ.ബി ഭുപേത്ക്കർ ഗാന്ധി വധക്കേസിൽ പ്രതി ചേർക്കപ്പെട്ട വി.ഡി സവർക്കറിന്റെ വിചാരണ ചിലവുകൾക്കായി ഫണ്ട് പിരിക്കുന്നു എന്ന്. മാത്രമല്ല പിരിക്കുന്ന തുകയുടെ ഒരു ഭാഗം ഗാന്ധിയെ വെടിവെച്ച് കൊന്ന നാഥുറാം വിനായക് ഗോഡ്സയ്ക്ക് വേണ്ടിയുമാണെന്ന്..!
(ചിത്രം 2 )
തന്റെ സെക്രട്ടറിയിൽ നിന്നും ഈ വിഷയമറിഞ്ഞ പട്ടേൽ 12 ജൂൺ 1948 ,അതായത് വിവരമറിഞ്ഞ ഉടൻ തന്നെ അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന ശ്യാമ പ്രസാദ് മുഖർജിക്ക് ഒരു ഒരു കത്ത് എഴുതി .ഇദ്ദേഹം 1943 മുതൽ 1946 വരെ ഹിന്ദുമഹാസഭയുടെ പ്രസിഡന്റ് ആയിരുന്നു.
പട്ടേൽ തന്റെ കത്തിൽ എത്ര ഗൗരവത്തോടെയാണ് താൻ ഇത് വിലയിരുത്തുന്നതെന്ന് വ്യക്തമാക്കി ,ഒപ്പം ഹിന്ദു മഹാസഭയെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ കുടെ മുഖർജിയോട് പട്ടേൽ ആവശ്യപ്പെടുന്നു.
(ചിത്രം 3 )
ഗാന്ധിയുടെ കൊലപാതകത്തോടെ ശ്യാമ പ്രസാദ് മുഖർജി ഹിന്ദുസഭയുമായി പൂർണമായും അകലുകയും ,സഭയോട് രാഷ്ട്രിയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം എന്ന് അവശ്യപ്പെടുകയും ചെയ്തിരുന്നു.ഹിന്ദു മഹാസഭയുടെ ഭാഗമായി നിൽക്കുമ്പോൾ പൂർണമായും കോൺഗ്രസിനെയും ,ക്വിറ്റ് ഇന്ത്യ മൂവ്മെന്റിനെയും ഒക്കെ തള്ളി പറഞ്ഞ വ്യക്തിയാണ് ശ്യാമ പ്രസാദ് മുഖർജി. നെഹ്റുവിന്റെ താൽപര്യത്തിന്റെ പുറത്താണ് ഇദ്ദേഹം മന്ത്രിയാക്കുന്നത്.
പട്ടേലിന്റെ കത്തിന് ജൂൺ 16 1948 ന് തന്നെ 3 പേജിൽ മുഖർജി മറുപടി നൽകി.അതൊരു പേഴ്സണൽ ലെറ്ററായിരുന്നു. ഗാന്ധി ഘാതകർക്കായി യാതൊരു നിലയിലും ഡിഫൻസ് കൗൺസിലിനെ ഹിന്ദുമഹാ സഭാ നിയമിച്ചിട്ടില്ലാ എന്ന് അവർ തന്നെ അറിയിച്ചു എന്ന് മുഖർജി കത്തിലൂടെ പ്രസ്ഥാവിച്ചു. പക്ഷേ ആ കത്തിൽ ചില വിവരങ്ങൾ മുഖർജി പട്ടേലിനോട് പങ്ക് വെച്ചിരുന്നു. ചുവടെ പറയുന്നവയാണ് അത്.
1 ) ഘാതകർക്ക് വേണ്ടി വാദിക്കാൻ ഹിന്ദു മഹാസഭാ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. നിലവിലുള്ള All India Defence കമ്മിറ്റി എന്നതൊരു സ്വതന്ത്ര്യ സംഘടനയാണ്.
2 ) പണം പിരിച്ചത് വി.ഡി സവർക്കറിനായിട്ടാണ്. മറ്റ് പ്രതികൾക്ക് വേണ്ട കാര്യങ്ങൾ അവർ മുൻകൈ എടുക്കും.
3 ) സവർക്കറിനോടുള്ള വിധേയത്വം മൂലമാണ് താൻ ഇതിൽ ഭാഗഭാക്കാവുന്നത് എന്ന് ഭൂപേത്ക്കർ മുഖർജിയോട് പറഞ്ഞു. ഒരു മോറൽ സപ്പോർട്ട് എന്ന നിലയിൽ സവർക്കറിനായി പണം പിരിച്ചിട്ടുള്ളതെന്നും ,മറ്റുള്ള ആർക്കും വേണ്ടി സഭ ഇടപെട്ടിട്ടില്ലാ എന്നുമാണ് വാദം.
(ചിത്രം 4 ,5 )
വിണ്ടും 1948 ജൂലൈ 8 തിയതി ബോംബെ ഹോം സെക്രട്ടറിയുടെ കത്ത് സർദാർ പട്ടേലിന്റെ പ്രൈവറ്റ് സെക്രട്ടറിയായ വി.ശങ്കറിന് എയർ മെയിൽ ആയി ലഭിക്കുന്നു. ഗാന്ധി ഘാതകർക്കായി നടക്കുന്ന ഹിന്ദു മഹാസഭയുടെ പിരിവ് സംബന്ധിച്ച് ഹോം മിനിസ്റ്ററുടെ നിർദേശം അറിയാൻ വേണ്ടിയായിരുന്നു കത്ത്.
(ചിത്രം 6)
1948 ജൂലൈ 23 ന് ബോംബെ ഗവ: ഹോം സെക്രട്ടറിക്ക് പട്ടേലിന്റെ പ്രൈവറ്റ് സെക്രട്ടറി ശങ്കർ റിപ്ലേ നൽകി.ആ പ്രതികരണം എന്നത് സർദാർ വലഭായ് പട്ടേൽ ,ശ്യാമ പ്രസാദ് മുഖർജിയിൽ നിന്ന് മനസ്സിലാക്കിയതനുസരിച്ച് ഹിന്ദു മഹാസഭ ഗാന്ധി ഘാതകർക്കായി യാതൊരു പിരിവും നടത്തുന്നില്ലാ ,ഒപ്പം ആൾ ഇന്ത്യ ഡിഫൻസ് കമ്മിറ്റി എന്നത് ഒരു സ്വതന്ത്ര്യ സംഘടനയാണ് എന്നും.
(ചിത്രം 7 )
കൃത്യം ജൂലൈ 30 ന് ” ക്ലാസിഫൈഡ് സിക്രഡ് ” ആയി ബാഗ്ലേ ശങ്കറിന് ഒരു കത്ത് അയക്കുന്നു. ജെ.എസ് കരഡിക്കർ എന്ന ഹിന്ദു മഹാസഭാ നേതാവ് പ്രസിഡന്റ് ആയ ഭുപത്ക്കറിന് എഴുതിയ കത്തായിരുന്നു അത്. ഈ കത്ത് എത്രയും വേഗം പട്ടേലിന് ശ്രദ്ധയിൽ കൊണ്ട് വരാൻ ബാഗ്ലേ ആവശ്യപ്പെട്ടു. ഹിന്ദുമഹാസഭയുടെ ആ കത്തിന്റെ ഉള്ളടക്കം എന്നത് അത്തരമൊരു ഫണ്ട് പിരിവ്
“collected in the present circumstances in Mahasabha” എന്നാണ്. സവർക്കറിനും ,കൂട്ടാളികൾക്കുമായി ഫണ്ട് പിരിച്ചിരുന്നു എന്ന് തുറന്ന് സമ്മതിക്കയായിരുന്നു അവർ. (ചിത്രം 8,9,10 )
ഈ കത്തിനോടൊപ്പം തന്നെ ബോബെ പ്രൊവിൻസിലെ ഡെപ്യൂട്ടി ജനറൽ ഓഫ് പോലീസിൽ നിന്ന് ലഭിച്ച കത്തുകളും അദ്ദേഹം ശങ്കറിന് അയച്ചു. ന്യു ഡൽഹിയിലെ ആൾ ഇന്ത്യൻ ഹിന്ദുമഹാസഭയുടെ പ്രൊവിൻഷ്യൽ ജനറൽ സെക്രട്ടറി മറ്റ് പ്രൊവിഷ്യൽ ബ്രാഞ്ച് കൾക്ക് അയച്ച കത്തായിരുന്നു അത്. അതിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ട് ഹിന്ദു മഹാസഭ പ്രസിഡന്റിന്റെ അറിവോടെയാണ് ഈ കുറ്റവാളികൾക്ക് വേണ്ടിയുള്ള പിരിവും ,സഹായങ്ങളുമെന്ന്, ! ഹിന്ദുമഹാസഭയുടെ ഹൈപ്പർ കമ്മിറ്റിയിലെ പ്രധാന അംഗങ്ങളുടെ പേര് വിവരം പോലും ഈ കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (ചിത്രം 11, 12, 13, 14)
കാര്യങ്ങൾ വിശദമായി വിലയിരുത്തിയ പട്ടേൽ ശ്യാമപ്രസാദ് മുഖർജിക്ക് ആഗസ്റ്റ് 17 ൽ ഇത് സംബന്ധിച്ച് വീണ്ടും കത്തുകൾ അയച്ചു. മുകളിൽ ശങ്കറിന് ലഭിച്ച ഹിന്ദുമഹാസഭയുടെ കത്തുകളിലെ വിവരങ്ങളും പട്ടേൽ പങ്ക് വെയ്ച്ചു.
ഹിന്ദു മഹാസഭാ കൃത്യമായി ഗാന്ധി ഘാതകർക്കായി പണപ്പിരിവ് നടത്തുന്നതായും ,അവർക്ക് മുതിർന്ന നേതാക്കളുടെ മേൽനോട്ടമുണ്ടെന്നും ,വിഷയത്തിൽ ഇടപെടണം എന്നവശ്യപ്പെട്ടായിരുന്നു ആ കത്ത്. (ചിത്രം 15 )
കത്ത് തനിക്ക് ലഭിച്ചെന്നും ,വിഷയത്തെ സംബന്ധിച്ച് ഹിന്ദു സഭായുടെ പ്രസിഡന്റുമായി സംസാരിച്ച് കുടുതൽ വ്യക്തത വരുത്തി കുടുതൽ വിവരങ്ങൾ പങ്ക് വെയ്ക്കാം എന്ന് പറഞ്ഞ് ആഗസ്റ്റ് 21 ന് മുഖർജി ” പേഴ്സണൽ ” എന്ന് നോട്ട് ചെയ്ത ഒരു കത്ത് പട്ടേലിന് അയക്കുന്നു. (ചിത്രം 16 )
ശ്യാമപ്രസാദ് മുഖർജിയുടെ അന്വേഷണങ്ങൾക്ക് അവസാനം ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് രണ്ട് പേജിൽ കുറയാതെ ഒരു കത്തെഴുതി.ഏറെ കൗതുകം ജനിപ്പിക്കുന്ന ഒരു കത്തായിരുന്നു അത്. ഒരു വശത്ത് ഹിന്ദു മഹാസഭാ ഗാന്ധി വധക്കേസിലെ പ്രതികൾക്ക് വേണ്ടി യാതൊരു പിരിവും നടത്തുന്നില്ലാ എന്ന് തറപ്പിച്ച് പറഞ്ഞിട്ട് ,മറുവശത്ത് പറയുന്നു സവർക്കറിന് നിയമ സഹായം നൽകുവാൻ വിശിഷ്യ വിവിധ ഇടങ്ങളിൽ നിന്ന് ആവശ്യമുയർന്നതിന്റെ പശ്ചാത്തലത്തിൽ നടന്നു എന്ന് പറയുന്ന പിരിവ് അദ്ദേഹത്തിന്റെ കോടതി വാദ ചിലവുകൾക്ക് വേണ്ടി മാത്രമാണെന്ന്..!സവർക്കർ പ്രതിയല്ലേ അപ്പോൾ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു. (ചിത്രം 17, 18 )
ഹിന്ദുമഹാസഭയുടെ അഭിപ്രായത്തിൽ ഗാന്ധി വധിക്കപ്പെട്ടത് അപലപനിയം ആണ്. ഒപ്പം തന്നെ പ്രധാനമാണ് കുറ്റം ചെയ്തിട്ടുണ്ടാവില്ലയെന്ന് താങ്ങൾ കരുതുന്ന സവാർക്കറിനു വേണ്ടി പിരിവ് നടത്തുന്നതും. നിയമപരമായും ,നീതി യുക്തമായും ഐക്യദാർഢ്യപ്പെടുക എന്ന യുക്തിയാണ് ഹിന്ദു മഹാസഭയ്ക്ക് ഗാന്ധി വധക്കേസിലെ പ്രതികളോട് തോന്നിയിരുന്നത്.
1948 സെപ്റ്റംബർ 8 തിയതി മുഖർജി ഹിന്ദു മഹാസഭാ നേതാവ് തനിക്ക് അയച്ച കത്തിന്റെ പതിവ് പട്ടേലിന് അയച്ചു .കഴിഞ്ഞ കത്തുകൾ പരിഗണിച്ചാൽ ഹ്രസ്വവും ,മിതമായി വാക്കുകൾ ഉപയോഗിച്ച ഒരു കത്താണ് മുഖർജി പട്ടേലിന് അയച്ചത്. യാതൊരു വാദങ്ങളോ ,ന്യായികരണമോ ഒന്നും അതിൽ ഉണ്ടായിരുന്നില്ലാ. കാരണം ഹിന്ദുമഹാസഭയുടെ 3 പേജ് കത്ത് വായിക്കുന്ന ഏതൊരു മനുഷ്യനും അവരുടെ ഗാന്ധി വധത്തിലെ നിലപാട് വ്യക്തമായിരുന്നു. (ചിത്രം 19 )
കത്ത് ലഭിച്ചു അടുത്ത ദിവസം തന്നെ സർദാർ പട്ടേൽ മുഖർജിക്ക് ഒരു മറുപടി എഴുത?. അതിലെ ഒരു വാചകം ഇതായിരുന്നു.
It is “futile” to argue that “Hindu Mahasabha is not officially concerned”
ഹിന്ദു മഹാസഭാ വേട്ടക്കാരന്റെ ഒപ്പം നിൽക്കുകയും ,ഇരയ്ക്ക് വേണ്ടി പരിതപിക്കുകയും ചെയ്യുന്നത് പകൽ പോലെ പട്ടേലിന് ബോധ്യപ്പെട്ടു. അവർ ഇത്തരമൊരു പണപ്പിരിവ് പ്രതികൾക്ക് വേണ്ടി നടത്തിയെങ്കിൽ അസന്നിഗ്ധമായി പറയാം ഗാന്ധി വധത്തിന് പിന്നിൽ അവർ ഉണ്ട് എന്ന് പട്ടേൽ കത്തിലെഴുതി. (ചിത്രം 20 )
ഇരയ്ക്ക് വേണ്ടി സഹതപിച്ച് വേട്ടക്കാരന്റെ റോളിൽ എന്നും ഈ ഹിന്ദുത്വ ഭീകരർ ഉണ്ടാവും
അത് ഇനി ഹിന്ദു മഹാസഭ ആകട്ടെ, ആർ.എസ്.എസ് അയാലും ,സനാതൻ സൻസ്ത ആയാലും ആ പതിവിന് മാറ്റമില്ലാ,, !
ചരിത്രം ഒന്നും നിങ്ങളെ തുറന്ന് കാട്ടാതെ ഒരു
പോക്ക് പോവില്ലാ, !
നിങ്ങളിനി എത്ര രേഖകൾ നശിപ്പിച്ചാലും എവിടെയെങ്കിലും ഒരു കോപ്പി നിങ്ങളെ തുറന്ന് കാട്ടാൻ ബാക്കി ഉണ്ടെങ്കിൽ അത് കണ്ടെത്തുക തന്നെ ചെയ്യും,,!
തിരുനല്ലൂര്‍ കരുണാകരന്റെ 14 ആം ചരമ വാര്‍ഷി കമാണ് ഇന്ന് (5.7.2020).മലയാള കവിതയ്ക്ക് മഹ ത്തായ സംഭവാനകള്‍ നല്‍കിയ കവിയും പ്രഗത്ഭ നായ അദ്ധ്യാപകനും മികച്ച മാര്‍ക്സിയന്‍ ചിന്തക നും പ്രഭാഷകനും സംസ്കൃത, മലയാള ഭാഷാ പണ്ഡി തനുമായിരുന്നു പ്രൊഫ. തിരുനല്ലൂര്‍ കരുണാകരന്‍. കേരളത്തിന്റെ കാവ്യ ചക്രവാളത്തില്‍ അരുണാഭ പരത്തിയ കവികളില്‍ മുമ്പനായി രുന്ന അദ്ദേഹം 1924 ഒക്റ്റോബര്‍ 8നു കൊല്ലം ജില്ലയിലെ പെരിനാട്ട് ആണ് ജനിച്ചത്. 2006 ജൂലായ് 5 നു അന്തരിച്ചു.
‘’യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഉയിര്‍ക്കൊള്ളുമ്പോള്‍ മാത്രമേ സങ്കല്പങ്ങള്‍ക്ക് സൌന്ദര്യം ലഭിക്കൂ. ആ സങ്കല്പങ്ങളാകട്ടെ യാഥാര്‍ത്ഥ്യങ്ങളെ സമന്വയിപ്പിച്ച് സൌന്ദര്യമാക്കുകയും ചെയ്യുന്നു.സങ്കല്പ യാഥാര്‍ ത്ഥ്യങ്ങളുടെ ഈ സംയോഗ ചാരുതയില്ലെങ്കില്‍ പ്രേമഗാനങ്ങള്‍ക്ക് പോലും മാധുര്യം ഉണ്ടാവുകയില്ല ‘’എന്ന് അദ്ദേഹം വിശ്വസിച്ചു.ഈ സംയോഗ ചാരുത അദ്ദേഹത്തിന്റെ കവിതകളെ അന്നത്തെ മറ്റു കവി കളില്‍ നിന്ന് വേറിട്ട് നിര്ത്തുന്നു.ആദ്യകാലങ്ങ ളി ല്‍ വിപ്ലവ കാഹളമൂതുകയും പടപ്പാട്ടുകള്‍ രചിച്ച് അദ്ധ്വാന വര്‍ഗ്ഗത്തിന്റെ രക്ഷകരായി പ്രത്യക്ഷപ്പെ ടുകയും ചെയ്ത കവികളില്‍ പലരും പില്‍ക്കാലത്ത് ആദായകരമായ മറ്റു പല വഴികളും തെരഞ്ഞെടു ക്കുകയും പടപ്പാട്ടും പാവങ്ങളോടുള്ള പരിഗണന യും പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു.എത്ര പ്രലോഭനങ്ങള്‍ ഉണ്ടായിട്ടും അങ്ങനെയുള്ള നയ വ്യ തിയാനങ്ങള്‍ക്ക് തിരുനല്ലൂര്‍ ഒരിക്കലും വശപ്പെട്ടി ല്ല. നിസ്വവര്‍ഗ്ഗത്തോടുള്ള പ്രതിപത്തി അദ്ദേഹത്തി ന്റെ കവിതളില്‍ എന്നും നിറഞ്ഞു നിന്നു . അദ്ദേഹ ത്തിന്റെ ഖണ്ഡകാവ്യങ്ങളില്‍ മുതല്‍ ചെറു കവിത കളില്‍ വരെ ഈ നിലപാട് കണ്ടെത്താന്‍ പ്രയാസമി ല്ല.ശുദ്ധപ്രേമാകാവ്യമായ ‘’റാണി’’ മുതല്‍ ഏറ്റവും ഒടുവിലത്തെ കവിതാ സമാഹാരമായ ‘ഗ്രീഷ്മസ ന്ധ്യകള്‍’ വരെ അതിന്റെ ഉദാഹരണങ്ങളാ ണ്.’’പ്രേ മം മധുരമാണ് ,ധീരവുമാണ്’ എന്ന ലഘു കാവ്യത്തി ല്‍ പോലും കര്‍ഷക ത്തൊഴിലാളികളായ സരളയു ടെയും രവീന്ദ്രന്റെയും പ്രേമത്തിനൊപ്പം കര്‍ഷക സമരത്തിന്റെ ആവേശവും മുതലാളിത്ത ചൂഷണ ത്തിന്റെയും ഭരണകൂട നൃശംസതയുടെയും ഭീകരതയും നിഴല്‍ വിരിച്ചു നില്‍ക്കുന്നത് കാണാം. സമകാലിക സമരകഥകളാവിഷ്ക്കരിക്കുമ്പോള്‍ മാത്രമല്ല പുരാണ കഥാ സന്ദര്‍ഭങ്ങള്‍ കവിതകളാ ക്കുമ്പോഴും അദ്ദേഹത്തിന്റെ കാവ്യാദര്‍ശങ്ങള്‍ക്ക് മാറ്റം വരുന്നില്ല.’’അമ്മയും മകനും ‘’ എന്ന കവിത യില്‍ കര്‍ണ്ണന്റെ പക്കല്‍ സൌജന്യം യാചിച്ച് അമ്മ യായ കുന്തീദേവിഎത്തുന്ന രംഗം അതിനു തെളി വാണ്.
തിരുനല്ലൂരിനെ ഏറ്റവുമധികം സ്വാധീനിച്ച കൃതി കളാണ് വാല്മീകിരാമായണവും കാളിദാസന്റെ മേ ഘ സന്ദേശവും.രാമായണത്തെ ഉപജീവിച്ചു നിരവ ധി കവിതകള്‍ അദ്ദേഹത്തില്‍ നിന്നും കൈരളിക്കു ലഭിച്ചു.അതില്‍ ഏറ്റവും വലിയതും മഹത്തും ‘’സീ ത’’ എന്ന ഖണ്ഡകാവ്യമാണ്.അപൂര്‍ണ്ണ മെങ്കിലും മ ലയാളത്തില്‍ സീതയെപ്പറ്റി ഇന്നേവരെ ഉണ്ടായിട്ടു ള്ളത്തില്‍ വച്ച് മികച്ച കാവ്യമാണിത് .രാമായണ നായികയെ എല്ലാ ശക്തി ദൌര്‍ബല്യങ്ങളോടെയും സമഗ്രമായി ആവിഷ്ക്കരിച്ച് മറ്റൊരു കാവ്യം മല യാളത്തിലില്ല.കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’യ്ക്കു പോലും ഇത്രയും സമഗ്രത അവകാശ പ്പെടാന്‍ കഴിയുമോ എന്ന് സംശയമാണ്.ഈ കാവ്യം പൂര്‍ത്തിയാക്കാന്‍ കഴിയും മുമ്പേ കാലം അദ്ദേഹ ത്തെ തട്ടിയെടുത്തത് മലയാളത്തിനു വന്‍ നഷ്ടമാ യി.
‘മേഘസന്ദേശ’ത്തിനു മലയാളത്തില്‍ നിരവധി വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്.പക്ഷേ തിരുനല്ലൂരി ന്റെ തര്‍ജ്ജമ പോലെ സര്‍വ്വ ജനപ്രീതി നേടിയ മറ്റൊന്നില്ല.'റാണി'യെയും ചങ്ങമ്പുഴയുടെ 'രമണ'നെയും പോലെ തിരുനല്ലൂരിന്റെ മേഘസന്ദേശ വിവര്‍ത്തനവും മലയാളിയുടെ നാവിന്‍ തുമ്പില്‍ ഇന്നും തത്തിക്കളിക്കുന്നതില്‍ നിന്നും അതിന്റെ ജനപ്രീതി എത്രയുണ്ടെന്ന് അനുമാനി ക്കാം.
സംസ്കൃതത്തി ലും മലയാളത്തിലും അഗാധ ജ്ഞാ നം ഉണ്ടായിരുന്ന അദ്ദേഹം തന്റെ കവിതകളില്‍ ഒ രിക്കലും പാണ്ഡിത്യത്തിന്റെ ഭാരം കയറ്റി വച്ചിരു ന്നില്ല.അദ്ദേഹത്തിന്റെ ഗദ്യവും പദ്യം പോലെത ന്നെ അതീവ സുന്ദരവും പാരായണക്ഷ മതയേറി യതുമാണ്. ‘മലയാള ഭാഷാ പരിണാമം –സിദ്ധാന്ത ങ്ങളും വസ്തുതകളും, ‘ഒരു മഹായുദ്ധത്തിന്റെ പ ര്യവസാനം’ എന്നീ ഗ്രന്ഥങ്ങള്‍ അതിന്റെ പ്രത്യക്ഷ സാക്ഷ്യങ്ങളാണ്.അദ്ദേഹത്തിന്റെ പുത്രി ഡോ. അ വനീബാലയുടെ വാല്മീകി രാമായണം ബാലകാ ണ്ഡം തര്‍ജ്ജമയ്ക്ക് എഴുതിയ അവതാരികയും ഇ തിന്റെ തെളിവാണ്.താനൊരു കമ്യൂണിസ്റ്റ് ആണെ ന്ന് പ്രഖ്യാപിക്കുകയും ജീവിതാന്ത്യം വരെ കമ്യൂണി സ്റ്റ് ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ ജീവി ക്കുകയും ചെയ്ത തിരുനല്ലൂര്‍ അദ്ധ്വാന വര്‍ഗ്ഗത്തി നോടൊപ്പം എന്നും നിലകൊണ്ട കവിയാണ്.ശക്തി യുടെയും സൌന്ദര്യത്തിന്റെയും കവിയാണ്. മധു രവും ധീരവുമായ കവിതകള്‍കൊണ്ട് മലയാളത്തെ സമ്പന്നമാക്കിയ മഹാനായ കവിയുടെ ഓര്‍മ്മകള്‍ വരും തലമുറയ്ക്ക് പ്രചോദനമാകട്ടെ.
ഭരണഘടനാ വിരുദ്ധമായി മുസ്ലീങ്ങളെ ഒഴിവാക്കി അമിത് ഷാ കൊണ്ടുവന്ന പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരു കയാണ്. ഈ സമരങ്ങളെ നേരിടാന്‍ സകലവിധ പരിപാടികളും ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരും സംഘികളും. നുണയും വെറുപ്പും കള്ളക്കേസ്സുകളും അവര്‍ ചമച്ചു കൊണ്ടിരിക്കുന്നു. മുസ്ലീങ്ങളെല്ലാം തീവ്രവാ ദികള്‍ ആണെന്നതാണ് സംഘികൾ പ്രചരിപ്പിക്കുന്ന ഒരു പ്രധാന നുണ.
ഐ.എസ്സും അതുപോലുള്ള ഭീകര സംഘങ്ങളും ആഗോള തലത്തില്‍ നടത്തി ക്കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാ ട്ടിയാണ് അവര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. പക്ഷേ വാസ്തവം മറിച്ചാണ്. ഇന്ത്യയില്‍ തീവ്രവാദത്തിന്റെ പ്രചാരകരും പ്രവര്‍ത്തകരും ബ്രാഹ്മണ പൌരോ ഹിത്യ മേധാവികള്‍ നിയന്ത്രിക്കുന്ന ഹിന്ദുക്കളാണെന്ന്ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കൊടും ഭീകരന്‍, രാഷ്ട്ര പിതാവായ ഗാന്ധിജി യുടെ നേര്‍ക്ക് നിറയൊഴിച്ച ഗോഡ്സെയാണ്.അയാൾ മുസ്ലീം ആയിരുന്നില്ല. ഒന്നാംതരം മഹാരാഷ്ട്രബ്രാഹ്മണന്‍. മാത്രമല്ല ഒരേ സമയം ഹിന്ദുമഹാസഭാ നേ താവും ആർ.എസ്.എസ് പ്രവര്‍ത്തകനുമായിരുന്നു.ഗാന്ധിജി വധക്കേസ്സില്‍ ഗോ ഡ്സേയോടൊപ്പം പ്രതികളായിരുന്ന എല്ലാവരും ഉന്നതകുലജാതരായ ഹിന്ദുക്ക ളായിരുന്നു. അയാളോടൊപ്പം തൂക്കിലേറ്റിയ നാരായണ്‍ ആപ്തെ, മറ്റു കൂട്ടു പ്രതി കളായ വി.ഡി.സവര്‍ക്കര്‍, ദിഗംബര്‍ ബാഡ്ഗെ,ശങ്കര്‍ കിസ്തയ്യ, ദത്താത്രേയ പര്ച്ചു രെ, വിഷ്ണു കാര്‍ക്കറെ, മദന്‍ലാല്‍ പഹ് വാ,ഗോപാല്‍ ഗോഡ്സേ എന്നിവരാരും മുസ്ലീങ്ങളായിരുന്നില്ല. തന്നെയുമല്ല ഇവരെല്ലാം ആർ.എrസ്.എസ്സിന്റെയും ഹിന്ദു മഹാസഭയുടെയും നേതാക്കളും പ്രവർത്തകരുമായിരുന്നു.ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്‍ എന്നാരോപിക്കപ്പെട്ട വി.ഡി.സവര്‍ക്കറാകട്ടെ ഒന്നാംതരം മറാത്തി ബ്രാഹ്മണനും.ഇന്ത്യയെ വിഭജിക്കണമെന്ന് ജിന്നയ്ക്ക് മുമ്പേ 1937 ല്‍ തന്നെ ആവശ്യപ്പെട്ട വിഘടനഭീകരനും സവര്‍ക്കരാണ്.
ഇന്ത്യയെ ശിഥിലീകരിക്കാനും അസ്ഥിരപ്പെടുത്താനും ഭിന്ന മതക്കാരെ തമ്മില ടിപ്പിച്ചു മുതലെടുക്കാനും ശ്രമിച്ചവരും ശ്രമിച്ചുകൊണ്ടിരിക്കുന്നവരും ആർ.എസ്. എസ്, ഹിന്ദു തീവ്രവാദികളാണ്. ഇന്ത്യന്‍ യൂണിയനും പാകിസ്ഥാനുമായി വേര്‍പി രിഞ്ഞതിനുശേഷംഇന്ത്യയില്‍ ഏറ്റവും വലിയ വംശഹത്യ നടന്നതു ഗുജറാത്തി ലാണ്. രണ്ടായിരത്തിലധികം മുസ്ലീങ്ങളെയാണ് നരേന്ദ്രമോദി അവിടെ മുഖ്യമ ന്ത്രിയായിരിക്കുമ്പോള്‍ സംഘപരിവാരങ്ങള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ കൊന്നൊടുക്കിയത്.ക്രൂരമായ ആ നരമേധത്തില്‍ യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് നാനാവതി കമ്മീഷനും കോടതികളും കുറ്റവിമുക്തരാക്കിയെങ്കിലും മോദിയും അമിത് ഷായും നിരപരാധികളാണെന്ന് ഒരു കുഞ്ഞുപോലും വി ശ്വ സിക്കുന്നില്ല.മോദിമന്ത്രിസഭയിലെ പ്രമുഖാംഗമായിരുന്ന മായാ കോട്നാനി ന രോദ പാട്യ കൂട്ടക്കൊലക്കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലായി.ബി ജെപി ഭരണകൂടത്തിന്റെ ഒത്താശയോടെ 2018 ല്‍ അവര്‍ കുറ്റവിമുക്തയായി പുറ ത്ത് വന്നു.ഗുജറാത്ത് മുസ്ലീം വംശഹത്യയില്‍ ജീവപര്യന്തംശിക്ഷിക്കപ്പെട്ടു ജയി ലില്‍ കിടന്ന 17 കൊലപാതകികള്‍ക്കു സുപ്രീംകോടതിവിചിത്രമായ ഉപാ ധിക ളോടെ ജാമ്യം അനുവദിച്ചത് കഴിഞ്ഞ ദിവസമാണ്.
സൊറാബുദ്ദീന്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുകയും കോടതി ഉത്തരവ് പ്രകാരം 2010 ല്‍ നാട് കടത്തപ്പെടുകയും ചെയ്ത ആളാണ് അമിത്ഷാ. 2012ല്‍ സുപ്രീംകോ ടതി ജാമ്യം അനുവദിക്കും വരെ സ്വന്തം നാട്ടില്‍ കടക്കാന്‍ അദ്ദേഹത്തിനു കഴി ഞ്ഞില്ല. മോദി, ഷാമാരെഏതു കോടതി കുറ്റവിമുക്തരാക്കിയാലും ,വിശ്വഹിന്ദു പരിഷത്തിന്റെ മുന്‍ നേതാവ് പ്രവീണ്‍ തൊഗാഡിയ നടത്തിയ പരസ്യ വെളി പ്പെടുത്തല്‍ വംശഹത്യയില്‍ അവര്‍ക്കുള്ള പങ്കിന്റെ സാക്ഷ്യപത്രമാണ്.
"വ്യാജ ഏറ്റുമുട്ടലിൽ എന്നെ കൊലപ്പെടുത്താനാണ് ബി.ജെ.പി നേതൃത്വം ശ്രമി ക്കുന്നത്"എന്നാണ് കണ്ണീരിൽ കുതിർന്ന അദ്ദേഹത്തിൻറെ ആരോപണം.ഇന്ത്യ ഒട്ടാകെ വർഗ്ഗീയ കലാപങ്ങൾ സംഘടിപ്പിക്കാൻ ബി.ജെ.പി യുടെ സേനാനായക നായി നിന്ന് പ്രവർത്തിച്ച തൊഗാഡിയ ഭയവും സങ്കടവും ആശങ്കയുംനിരാശയും മറച്ചു വയ്ക്കാതെ പത്രക്കാർക്ക് മുമ്പിൽ വെളിപ്പെടുത്തിയ വിവരങ്ങൾ ഏതു കോടതി വിധിയേക്കാളും ഏതു അന്വേഷണ റിപ്പോർട്ടിനെക്കാളും വിശ്വസനീ യവും സത്യസന്ധവുമാണ്.ഗുജറാത്തിലെ ഏറ്റവും പ്രമുഖനായ ബിജെപി നേതാ വായിരുന്ന ഹേരൻ പാണ്ഡ്യയെ കൊലപ്പെടുത്തിയവർക്ക് താൻ വെറും അശു വാണെന്ന് തൊഗാഡിയയ്ക്ക് നന്നായറിയാം.ഈ പത്ര സമ്മേളനം നടത്തി ഏതാ നും നാള്‍ കഴിഞ്ഞപ്പോള്‍ തൊഗാഡിയ സഞ്ചരിച്ച കാറിനു നേരെ ആക്രമണമു ണ്ടായ വാര്‍ത്ത, അദ്ദേഹത്തിന്റെ ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് തെളിയിച്ചു. ഇവിടെയും അക്രമകാരികളും ഏറ്റുമുട്ടല്‍ വിദഗ്ദ്ധരും ഒന്നും മുസ്ലീങ്ങളല്ല. ഇന്ത്യ ന്‍ ഹിന്ദുക്കളും ‘വിശ്വഹിന്ദു’ക്കളും തന്നെ.
2008 സെപ്റ്റംബര്‍ 29 നു മഹാരാഷ്ട്രയിലെ മാലെഗാവിലും ഗുജറാത്തിലെ മൊഡോസയിലും ഉണ്ടായ ബോംബു സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെ ടുകയുണ്ടായി.ഈ സ്ഫോടനത്തിന്റെ സൂത്രധാര കടുത്ത ആർ.എസ്.എസ് | ബിജെപി സംഘപരിവാര പുത്രിയും ഗോഡ്സെ ആരാധികയും മോദിഭക്തയും ഭോപാല്‍ എം.പിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ എന്ന ഭയങ്കരിയാണ്.കൂട്ടു പ്രതിയാകട്ടെ ലഫ്ടനന്റ്റ് കേണല്‍ ശ്രീകാന്ത് പുരോഹിതും. അവര്‍ ര ണ്ടു പേരും മുസ്ലീങ്ങളല്ല.അജ്മീര്‍ ദര്‍ഗ്ഗ, മെക്കാ മസ്ജിദ്,സംജോധാ എക്സ്പ്രസ് എന്നിവിടങ്ങളില്‍ ബോംബു വച്ചത് അസീം ആനന്ദ് എന്ന ആർ.എസ്.എസ് കാവി ഭീകരന്റെ പങ്കു പോലീസ് കണ്ടെത്തിയിരുന്നു.2013 ലെ മുസാഫര്‍ നഗര്‍ കലാപം ആസൂത്രണം ചെയ്തതും സംഘപരിവാര്‍ സംഘങ്ങളായിരുന്നു. ഔദ്യോഗികകണക്കനുസരിച്ച് കൊല്ലപ്പെട്ട ഹിന്ദുക്കളുടെ ഇരട്ടി മുസ്ലീങ്ങള്‍ ആ കലാപത്തില്‍ കൊല്ലപ്പെട്ടു. ധാരാളം മുസ്ലീം കുടുംബങ്ങള്‍ വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്തു.അവിടെ നടത്തിയ കൊലപാതകങ്ങളും കൊള്ളയും കൊള്ളിവയ്പ്പും ആണ് തങ്ങള്‍ക്കു ബാലികേറാമലയായിരുന്ന ഉത്തര്‍പ്രദേശില്‍ ആധിപത്യം ഉറപ്പിക്കാന്‍ ബിജെപിയെ സഹായിച്ചത്.
2016 ല്‍, അന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്‍റ് ആയിരുന്ന കനയ്യകുമാറിനെ മോദി സര്‍ക്കാര്‍ കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്യുകയും തീഹാര്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തു.അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ബിജെപിയുടെ അഭിഭാഷകരായ ക്രിമിനലുകള്‍ ജഡ്ജിയുടെ മുന്‍പിലിട്ടു തല്ലി. നിയമം കയ്യിലെടുത്ത ആ വര്‍ഗ്ഗീയ വെറിയന്മാർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. കനയ്യയെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് ശിക്ഷി ക്കാൻ ശ്രമിച്ചതും സംഘപരിവാരങ്ങളാണ്. അതും ചീറ്റിപ്പോയി. അന്യായമായ ഫീസ് വര്‍ദ്ധനവിനെതിരെ അടുത്തകാലത്ത് സമരം ചെയ്ത ജെ.എന്‍.യുവിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ തല തല്ലിക്കീറിയതും കാമ്പസിൽ കയറി അതിക്രമങ്ങള്‍ കാട്ടിയതും ഹിന്ദുമത ഭ്രാന്തന്മാരായിരുന്നു.പൌരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച ജാമിയ മിലിയ ഇസ്ലാമിയയിലെയും അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെയും വിദ്യാര്‍ത്ഥികളെ കാമ്പസിൽ കയറി ഉപദ്രവിച്ചതും ഹൈന്ദവ ഗുണ്ടകളായിരുന്നു
ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തില്‍ രാജ്ഘട്ടിലേക്ക് മാര്‍ച്ച് ചെയ്ത ജാമിയ മിലിയ വിദ്യാര്‍ത്ഥികളെ വെടിവച്ചതും ഷായുടെ ശിഷ്യനായ ഒരു ഹിന്ദുമത ഭ്രാന്തനായിരുന്നു. അമിത് ഷായുടെ പോലീസുകാര്‍ നോക്കി നില്‍ക്കുമ്പോള്‍ ആയിരുന്നു പുതിയ ഗോഡ്സെയുടെ പരാക്രമം. ഏതാനും ദിവസം മുമ്പ് മംഗലാപുരം വിമാനത്താവളത്തില്‍ ബോംബു വച്ച ഭീകരനും സംഘപരിവാരമായിരുന്നു.ഭീകര പ്രവര്‍ത്തനം നടത്തിയ മോദി, ഷാമാരുടെ അനുയായികളായ ചെറുപ്പക്കാര്‍ക്കെല്ലാം മനോരോഗമാണെന്ന് ചിത്രീകരിച്ചു രക്ഷപ്പെടുത്താനാണ് ഷായുടെ പോലീസ് ശ്രമിക്കുന്നത്.ഇതിനൊക്കെ പുറമേ 2014 ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്ന കാലം മുതല്‍ ഗോഹത്യ ആരോപിച്ച് ഹിന്ദു ഭീകരര്‍ നിരവധി മുസ്ലീങ്ങളെ തല്ലിക്കൊന്നിട്ടുണ്ട്.2014 മുതല്‍ 2019 ഡിസംബര്‍ വരെ 45 പേരെ കൊല്ലുകയും 56 പേരെ മാരകമായി പരിക്കേല്പിക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്ക്. മുസ്ലീങ്ങള്‍ക്ക് നേരെ ഈ അതിക്രമം കാണിച്ചിട്ടുള്ളവരെല്ലാം ആർഎസ്എസ്സിലും അനുബന്ധ ഹിന്ദു സംഘടനകളിലുംപെട്ട തീവ്രവാദികളാണ്.
ഉത്തര്‍പ്രദേശിലെ ദാദ്രി ഗ്രാമത്തില്‍ പശുക്കുട്ടിയെ കൊന്നെന്ന് ആരോപിച്ചു മുഹമ്മദ് അഖ് ലഖ് എന്ന 52 വയസ്സ് കാരനെ തല്ലിക്കൊന്നത് സമീപത്തുള്ള അമ്പലത്തിലെപൂജാരി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍,ബിജെപി ഹിന്ദു കാപാലികരാണ്.അയാളുടെ വീട്ടില്‍ നിന്നു പശുവിറച്ചിയെന്നും പറഞ്ഞു വിശ്വഹിന്ദു ക്കള്‍ ‘കണ്ടുകെട്ടിയ’ ഇറച്ചി ആടിന്റെതാണ് എന്ന് പരിശോധനയില്‍ തെളിഞ്ഞു.അഖ്ലഖിന്റെ മൂത്ത മകന്‍ എയര്‍ ഫോഴ്സിലെ ഉദ്യോഗസ്ഥനായിരുന്നു.എന്നിട്ട് പോലും,പട്ടാളക്കാര്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്ന പ്രധാനമന്ത്രി ഉള്‍പ്പെടെ ആരും ആ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ എത്തിയില്ല.72 വര്‍ഷമായി താമസിച്ചിരുന്ന സ്വന്തം വീടും കൂടും വിട്ട് അയാളുടെ അവശേഷിച്ച ബന്ധുക്കള്‍ അവിടെ നിന്നും പലായനം ചെയ്തു.അഖ്ലഖ് വധക്കേസില്‍ പ്രതികളായ 19ല്‍ 16 പേരെയും തന്റെ തെരഞ്ഞെടുപ്പു റാലികളില്‍ ആദിത്യനാഥ് പങ്കാളികളാക്കി.പിന്നീട് യു.പി മുഖ്യമന്ത്രി ആയപ്പോള്‍ അവര്‍ക്കെല്ലാം അയാള്‍ ജോലിയും നല്‍കി.ഈ കൊലപാതകികള്‍ ആരും മുസ്ലീങ്ങളായിരുന്നില്ല. ആദിത്യനാഥ് കിങ്കരന്മാരായ ഹിന്ദു തീവ്രവാദികളായിരുന്നു.
2018 ല്‍ ജമ്മു കാശ്മീരിലെ കത്വ എന്ന സ്ഥലത്തുള്ള ക്ഷേത്രത്തില്‍ വച്ച് 8 വയസ്സ് മാത്രം പ്രായമുള്ള ഒരു മുസ്ലീം പെണ്‍കുട്ടിയെ അമ്പലത്തിലെ പൂജാരി ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു കൊന്നു. അന്ന് ബിജെപിയും പിഡിപിയും ഒന്നിച്ച് ജമ്മു കാശ്മീര്‍ ഭരിക്കുന്ന കാലമാണ്.ആ കൊലപാതകത്തിലും മുസ്ലീങ്ങളായിരുന്നില്ല പ്രതികള്‍.
2019 ല്‍ ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിന്റെ രൂപം സൃഷ്ടിച്ച് അതില്‍ വെടിവച്ചു രസിച്ച ഹിന്ദുമഹാസഭയുടെ നേതാവായ സ്ത്രീയും മുസ്ലീമല്ല. ഗാന്ധിജിയെ 'മഹാത്മാ' ആക്കിയതോർക്കുമ്പോൾ തന്റെ രക്തം തിളയ്ക്കുകയാണെന്നു പറഞ്ഞത് ബി.ജെ.പി എം.പിയും മുൻ മന്ത്രിയുമായ അനന്തകു മാർ ഹെഗ്‌ഡെയാണ്. ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരം ഒത്തു കളിയായിരുന്നു എന്ന് ആക്ഷേപിച്ച ഇയാള്‍ ഗോഡ്സെയേക്കാള്‍ നീചനായ ഭീകരനാണ്. ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്ന വനിതകളെയും കുട്ടികളെയും വെടിവച്ചു കൊല്ലണമെന്ന് പറയുന്ന യോഗി ആതിത്യനാഥും കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂറും ഭീകരന്മാരില്‍ ഭീകരന്മാരാണ്. ഭരണഘടനയെ തൊട്ടു സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലെത്തിയ ഇവര്‍ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവും കൂടിയാണ് നടത്തിയിരിക്കുന്നത്. സന്യാസ വേഷം കെട്ടി തീവ്ര വാദത്തിനു ഉന്നമിടുന്ന ആദിത്യനാഥന്‍ യോഗി വര്‍ഗ്ഗത്തിന് തന്നെ അപമാനമുണ്ടാക്കുന്ന ഭീകരനാണ്.
ഇങ്ങനെ സ്വതന്ത്ര ഭാരതത്തില്‍ നടന്നിട്ടുള്ള ഭീകര,വിദ്ധ്വംസക പ്രവര്‍ത്തനത്തി നു ചുക്കാന്‍ പിടിച്ച തീവ്രവാദികള്‍ മുഴുവനും ആർ എസ് എസ്,സംഘപരിവാര്‍ ബിജെപി സംഘടനകളില്‍ പെട്ട ഹിന്ദുക്കളാണെന്നു കാണാം. ഭരണഘടനയ്ക്കും ഇന്ത്യയുടെ സംസ്കാരത്തിനും എതിരായി ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാന്‍, സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരുടെ പിന്‍ തലമുറ പറഞ്ഞു പരത്തുന്ന പെരും നുണകളില്‍ ഒന്നാണ് ഇന്ത്യയിലെ ഇസ്ലാമിക തീവ്രവാദം. കൊടും തീവ്രവാദികളായ അണികളുടെയും നേതാക്കളുടെയും തനിനിറം പുറത്തറിയാ തി രിക്കാന്‍ അവര്‍ കണ്ടെത്തിയ തന്ത്രമാണ് മുസ്ലീങ്ങളുടെ മേല്‍ തീവ്രവാദം ആരോപിക്കുക എന്നത്.