ആഹ്ലാദത്തിൻ പൂത്തിരി കത്തി--
ച്ചൈശ്വര്യത്തിൻ കണികാണാൻ
തല്ലിയൊടിക്കുന്നെൻ തല,കൈയ്യുകൾ
കാലുകൾ, കൊമ്പുകൾ.
മാനക്കേടും വേദനയുംകൊ--
ണ്ടുള്ളം നീറിപ്പുകയുമ്പോൾ
കൊന്നപ്പൂവിൻ ഭംഗിയെ വാഴ്ത്തും
കാപട്യത്തിനു നല്ല നമസ്കാരം.
പുഷ്പശവത്തെ കണികണ്ടിട്ടോ
പുണ്യം കിട്ടുക? ചൊല്ലുക
കാരുണ്യത്തിൻ
കണികയുമില്ലാ ഭക്തന്മാരേ?
Fans on the page
2 comments:
അങ്ങനെയൊക്കെ ചോദിച്ചാ എന്താ പറയാ? പൂ മാത്രം അല്ലല്ലോ, കണിവെള്ളരിയും മാങ്ങയും ചക്കയും ഒക്കെ അങ്ങനെയല്ലേ? ഒലിവ് മരത്തിന്റെ ചില്ല മുതൽ വിവാഹ ബൊക്കെയുണ്ടാക്കുന്ന വിവിധ ഇലകളും പൂക്കളും ഒക്കെ മരത്തിൽ നിന്നും പറിച്ചെടുക്കുന്നതല്ലേ?
കൊച്ചുഗോവിന്ദന്‍,
കണിവെള്ളരിയും മാങ്ങയും ചക്കയും ഒന്നും അവയുടെ ചെടിക്കും മരത്തിനും അംഗഭംഗം വരുത്തിയല്ല പറിച്ചെടുക്കുന്നത്.പാവം കണിക്കൊന്നയുടെ സ്ഥിതി അതല്ല.മണ്ടയും ചിലപ്പോള്‍ മരം മൂടോടെ വെട്ടിയുമാണ് പൂ പറിക്കുന്നത്.
Post a Comment