Total Pageviews

Wednesday, August 15, 2018

ചെമ്മനം ചാക്കോ സാറിനു പ്രണാമം


ആധുനിക മലയാള സാഹിത്യത്തിലെ ആക്ഷേപ ഹാസ്യ ചക്രവര്‍ത്തിയാണ് ഇന്നലെ അന്തരിച്ച ചെമ്മനം ചാക്കോ സാര്‍.കേരള സര്‍വ്വകലാശാല യുടെ പ്രസിദ്ധീകരണ വിഭാഗം മേധാവി ആയിരി ക്കുമ്പോഴാണ് ആദ്ദേഹത്തെ പരിചയപ്പെടുന്നത്. വളരെ യാദൃശ്ചികമായിട്ടാണ് അത് സംഭവിച്ചത്. കേരള സര്‍വ്വകലാശാലാ സ്റ്റാഫ് അസോസിയേ ഷന്റെ പ്രസിദ്ധീകരണമായ “ശര “ത്തില്‍ വന്ന ഒരു കാര്‍ട്ടൂണാണ് അതിനു നിമിത്തമായത്.റ്റി.കെ .മ നോജന്‍ വരച്ച കാര്‍ട്ടൂണിനു അടിക്കുറിപ്പ് എഴുതി യതു ഞാനായിരുന്നു.അടിക്കുറിപ്പാകട്ടെ ചെമ്മനം സാറിന്റെ സ്വന്തം കവിതയും.
മഹാകവി വള്ളത്തോള്‍ വിവര്‍ത്തനം ചെയ്ത ഋഗ്വേ ദം ചാക്കോ സാറിന്റെ അശ്രാന്ത പരിശ്രമ ഫലമാ യി സര്‍വ്വകലാശാലാ പ്രസിദ്ധീകരണ വിഭാഗം പ്രകാശിപ്പിക്കുകയാണ്.മുഖ്യമന്ത്രി കെ.കരുണാക രനെയാണ് പ്രകാശന കര്‍മ്മത്തിനു സിന്‍ഡിക്കേറ്റ് ക്ഷണിച്ചത്. പക്ഷേ കരുണാകരന്‍ ചടങ്ങിനു വന്നി ല്ല.ചെമ്മനമായിരുന്നു സ്വാഗതം പറഞ്ഞത്.കരുണാ കരന്‍ എത്തിച്ചേരാത്ത കാര്യം പരാമര്‍ശിച്ച ശേഷം , ”അല്ലെങ്കില്‍ തന്നെ ഋഗ്വേദം പ്രകാശിപ്പിക്കാന്‍ യോഗ്യതയുള്ള കൈകള്‍ ഇന്ന് കേരളത്തിലുണ്ടോ” എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. കരുണാകര ഭക്തനായ ഡോ.എ.വി.വര്‍ഗീസ്‌ ആയിരുന്നു വൈ സ്ചാന്‍സലര്‍. സിന്‍ഡിക്കേറ്റിലെ നല്ലൊരു പങ്ക് അംഗ ങ്ങളും കരുണാകരാനുകൂലികള്‍. “അവഹേളനപര മായ സ്വാഗത പ്രസംഗം നടത്തി “ എന്നാരോപിച്ച് സിന്‍ഡിക്കേറ്റ് ചെമ്മനത്തിനു കാരണം കാണിക്ക ല്‍ മെമ്മോ കൊടുത്തു.”ശര”ത്തിലെ കാര്‍ട്ടൂണിന്റെ പശ്ചാത്തലം ഇതായിരുന്നു.
കാര്‍ട്ടൂണ്‍ കണ്ട ചെമ്മനം സാര്‍ ആവശ്യപ്പെട്ടതനു സരിച്ച് ഞാന്‍ അദ്ദേഹത്തെ പോയി കണ്ടു.അല്പം പേടിയോടെയാണ്, പലര്‍ക്കെതിരെയും ‘ആഗ്നേയാ സ്ത്രങ്ങള്‍’ തൊടുത്തിട്ടുള്ള അദ്ദേഹത്തെ കാണാന്‍ പോയത്.”ശര “ത്തിലെ കാര്‍ട്ടൂണ്‍ കണ്ടതിന്റെ സ ന്തോഷം അറിയിക്കാനാണ് ഞാന്‍ വിളിപ്പിച്ചത്” എന്നു പറഞ്ഞ്അദ്ദേഹം എന്നെ ആശ്ലേഷി ച്ചു.അ പ്രതീക്ഷിതമായ അഭിനന്ദനത്തില്‍ അമ്പര ന്നുപോ യ എന്നെ വീണ്ടും അമ്പരപ്പിച്ചുകൊണ്ട്‌ സാര്‍ പറഞ്ഞു :”അടിക്കുറി പ്പായിട്ടുള്ളത് എന്റെ കവിത യാണെങ്കിലും ഇത്ര യോജിച്ച വരികള്‍ തെരഞ്ഞെ ടുക്കാന്‍ എനിക്ക് പോലും കഴിയുമായിരുന്നില്ല.”
അന്ന് തുടങ്ങിയ ആത്മ ബന്ധം അദ്ദേഹം തിരുവ നന്തപുരം വിട്ടുപോകും വരെ തുടര്‍ന്നു.എറണാകു ളത്തേക്ക് താമസം മാറിയപ്പോഴും കൂടെക്കൂടെ വിവരങ്ങള്‍ അന്വേഷിക്കുകയും വിശേഷങ്ങള്‍ കൈമാറുകയും ചെയ്യുമായിരുന്നു.അമ്പ ലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് അദ്ദേഹത്തിനു നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കുവാ ന്‍ ഞങ്ങള്‍ കുടുംബ സമേതം അമ്പലപ്പുഴ ചെന്ന പ്പോള്‍ പ്രകടിപ്പിച്ച സന്തോഷത്തിന് അതിരില്ലാ യിരുന്നു.
കവിതയില്‍ മാത്രമല്ല ഏത് സന്ദര്‍ഭത്തിലും അദ്ദേഹ ത്തി ന്റെവാക്കുകളില്‍ നര്‍മ്മം കാണും.കുടുംബ കാര്യമന്വേഷിക്കുമ്പോഴും ഓഫീസ് വിശേഷങ്ങള്‍ തിരക്കുമ്പോഴും രാഷ്ട്രീയം പറയുമ്പോഴും വെറും കുശലപ്രശ്നങ്ങള്‍ നടത്തുമ്പോഴും അദ്ദേഹത്തിലെ ഫലിത സമ്രാട്ട് തലപൊക്കുമായിരുന്നു. ഒരിക്കല്‍ തിരുവനന്തപുരത്ത് വന്ന സുകുമാര്‍ അഴീക്കോടി ന്റെ മുറിയില്‍ ചെന്നപ്പോള്‍ ചെമ്മനവും യൂണിവേ ഴ്സിറ്റിയിലെ വേദാന്ത പ്രൊഫസര്‍ ഡോ.ആര്‍.കരുണാ കരനുംഅദ്ദേഹത്തോടൊപ്പമുണ്ട്.സംഭാഷണത്തിനിടയില്‍ ,കേരള യൂണിവേഴ്സിറ്റിയില്‍ ശങ്കരാചാ ര്യരുടെ പേരില്‍ ഒരു ചെയര്‍ ഇല്ലാത്തതിനെ പറ്റി അഴീക്കോടിനോട് പ്രൊഫസ്സര്‍ പരാതി പറഞ്ഞു. അഴീക്കോട്‌ എന്തെങ്കിലും മറുപടി കൊടുക്കുന്ന തിനു മുമ്പേ ചെമ്മനത്തിന്റെ പ്രതികരണം വന്നു: ”എന്തിനാ കരുണാകരാ ചെയര്‍ ആക്കുന്നത് ? ഒരു കട്ടില് തന്നെ ആയിക്കോട്ടെ.”
സ്വന്തം ജീവിതത്തിലായാലും സുഹൃത്തുക്കളുടെ യും ശിഷ്യരുടെയും ജീവിതത്തിലായാലും പ്രതിസ ന്ധിഘട്ടങ്ങളെ വിജയകരമായി നേരിടാന്‍ അദ്ദേഹ ത്തിന്റെ ഫലിതബോധം ഏറെ സഹായിച്ചിട്ടുണ്ട്. സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതി രെ പേന കൊണ്ട് പോരാടിയ ഈ അതുല്യ പ്രതി ഭാശാലിയുടെ വിയോഗം മലയാള സാഹിത്യത്തിനു തീരാ നഷ്ടമാണ്.ഗുരുവിനെയും വഴികാട്ടിയെയും വാത്സല്യ നിധിയായ ജ്യേഷ്ഠനെയും ആണ് എന്നെ പ്പോലുള്ളവര്‍ക്ക് നഷ്ടമായത്.

Tuesday, August 7, 2018

മതേതര പാര്‍ട്ടികള്‍ രാമായണം വായിക്കുമ്പോള്‍


കര്‍ക്കിടക മാസത്തില്‍ രാമായണ പാരായണം നടത്താന്‍ സി.പി.ഐ.(എം) തീരുമാ നി ച്ചെന്ന പ്രചാരണം ഉണ്ടായപ്പോള്‍ തന്നെ പാര്‍ട്ടി സെക്രട്ടറി അത് നിഷേധിച്ചെങ്കിലും 'സംസ്കൃത സംഘം' എന്ന സംഘടനയുടെ പേരില്‍ രാമായണം വായന പാര്‍ട്ടി നടത്തുന്ന തായാണ് അറിയുന്നത് .കോണ്ഗ്രസ്സാകട്ടെ വായിക്കാന്‍ തീരുമാനിച്ച്‌ പരസ്യവും കൊടു ത്ത ശേഷം അവസാന നിമിഷം വേണ്ടെന്നു വച്ചു.ഭാര തീയ പുരാണേതിഹാസങ്ങള്‍, മതമൌലികവാദികള്‍ അവരുടെ കാര്യസാദ്ധ്യത്തിനായി തെറ്റായി വ്യാഖ്യാനിക്കുക യും പ്രചരിപ്പിക്കുകയും ചെയ്യു ന്നതിനെ പ്രതിരോധിക്കുവാന്‍ അവയെക്കുറിച്ച് ശരിയാ യി മനസ്സിലാക്കണമെന്നും അതിനുവേണ്ടിയാണ് തങ്ങള്‍ രാമായണം പഠിക്കുവാന്‍ തുട ങ്ങുന്നത് എന്നുമാണ് പാരായണം മറ്റുവിധത്തില്‍ തുടരുന്നവരും ഉപേക്ഷിച്ചവരും പറയു ന്ന ന്യായം.
കര്‍ക്കിടക മാസത്തില്‍ പാരായണം ചെയ്യുന്നത് എഴുത്തച്ഛന്‍റെ അദ്ധ്യാത്മ രാമായണമാ ണ്;ആദികാവ്യമായ വാല്മീകി രാമായണമല്ല.ഉത്തരകാണ്ഡം വായിക്കാതെ പട്ടാഭിഷേക ത്തോടെ ഭക്തരും സംഘ പരിവാർ സംഘങ്ങളും പാരായണം അവസാനി പ്പിക്കുകയും ചെയ്യും.സീതാ പരിത്യാഗവും ശംബൂക വധവും രാവാണോല്പത്തിയും വിവരിക്കുന്ന ഉത്തര കാണ്ഡം ഒഴിവാക്കിയാണ് വായന . ഇവയില്ലാത്ത രാമായണം പൂര്‍ണ്ണമല്ലെന്നിരി ക്കെ പട്ടാഭിഷേകത്തോടെ രാമായണ പാരായണം നിര്‍ത്തുക എന്ന് പറഞ്ഞാല്‍ ആ വാ യന അപൂര്‍ണ്ണമാണെന്നാണ് അര്‍ത്ഥം.അപ്പോള്‍ കര്‍ക്കിടകമാസ രാമായണ പാരായണ ത്തിലൂടെ ഇതിഹാസത്തെപ്പറ്റി സമഗ്ര വിജ്ഞാനം ലഭിക്കുമെന്ന് കരുതുക സാദ്ധ്യമല്ല.
ശ്രീരാമന്‍ ചെയ്ത രണ്ടു മഹാപാതകങ്ങള്‍ --സീതാ പരിത്യാഗവും ശംബൂക വധവും-- ഉത്ത രകാണ്ഡത്തിലാണ് വിവരിക്കുന്നത്.അതുകൊണ്ടാണ് സം ഘികള്‍ ഈ ഭാഗം വായിക്കാ ത്തത്.സീതയെ കുറിച്ച് ആരോ പറഞ്ഞ അപവാദം കേട്ടിട്ട് വിശദമായ അന്വേഷണം നട ത്താതെ ഉപേക്ഷിക്കുകയാണ് രാമന്‍ ചെയ്തത്.അതു തന്നെ നേരായ മാര്ഗ്ഗത്തിലൂ ടെയല്ല. തങ്ങള്‍ പണ്ട് വനവാസ കാലത്ത് കഴിഞ്ഞ കാടുകള്‍ ഒന്നുകൂടി കാണണമെന്ന് ഗര്‍ഭിണി യായ സീത രാമനോട് രഹസ്യമായി പറഞ്ഞതിന്റെ മറ പറ്റി കാട് കാണിക്കാനെന്ന വ്യാ ജേന ലക്ഷ്മണനോടൊപ്പം പറഞ്ഞു വിടുകയാണ് ചെയ്തത്.ലക്ഷ്മണ നോടാകട്ടെ, സീതയെ വാല്മീകിയുടെ ആശ്രമത്തിനു സമീപം കൊണ്ടുചെന്നു കളയാനും ആജ്ഞാ പിച്ചു.
ഒരു ബ്രാഹ്മണന്റെ മകൻ മരിച്ചത്, അയോദ്ധ്യയില്‍ എവിടയോ ശൂദ്രന്‍ തപസ്സനുഷ്ഠിക്കു ന്നതുകൊണ്ടാണെന്നും അവനെ നിഗ്രഹിച്ചാല്‍ ബാലന്‍ ജീവിക്കു മെന്നും നാരദന്‍ പറ ഞ്ഞത് കേട്ട് നാല് ദിക്കിലേക്കും രാമന്‍ പാഞ്ഞു.ഒടുവില്‍ തെക്കേ ദിക്കില്‍ തപസ്സ് ചെ യ്യുന്ന ശൂദ്ര മഹര്‍ഷിയായ ശംബൂകനെ കണ്ടെത്തി ശൂദ്രനാണെന്നു ഉറപ്പു വരുത്തി വധി ക്കുന്നു. ബ്രാഹ്മണനു വേണ്ടി ശൂദ്രനെ വധിച്ച രാമനെ ശൂദ്രാദി ജാതിക്കാരും പഞ്ചമന്‍മാ രും വെറുത്തെങ്കിലോ എന്ന് ഭയന്നിട്ടാകാം ഈ ഭാഗം വായിക്കാത്തത്.
പ്രസ്തുത വസ്തുത മറച്ചു പിടിക്കാന്‍ വേറെ ന്യായങ്ങളാണ് സംഘികള്‍ ചൂണ്ടിക്കാട്ടുന്നത്. ഉത്തര കാണ്ഡം പ്രക്ഷിപ്തം (കൂട്ടിച്ചേര്‍ത്തത് )ആണെന്നാണ്‌ ഒരു ന്യായം. ഭാഷാശൈ ലിയിലും ആഖ്യാനത്തിലും മറ്റു ഭാഗങ്ങളില്‍ നിന്നും ഉത്തര ഭാഗം വ്യത്യസ്തമാ ണെന്നാ ണ് അതിനെ സാധൂകരിക്കാന്‍ പറയുന്ന ന്യായം. പട്ടാഭിഷേകം കഴിഞ്ഞാല്‍ ഫലശ്രുതി യാണ് ഉള്ളതെന്നും അതിന്നര്‍ത്ഥം ഗ്രന്ഥം അവ സാനിച്ചെന്നുമാണ് പ്രക്ഷിപ്ത വാദത്തിന നുകൂലമായി നിരത്തുന്ന വേറൊരു സംഗതി.ബാലകാണ്ഡം,അയോദ്ധ്യാകാണ്ഡം ആര ണ്യകാണ്ഡം , കിഷ്കിന്ധാകാണ്ഡം ,സുന്ദരകാണ്ഡം,യുദ്ധകാ ണ്ഡം,ഉത്തരകാണ്ഡം, എന്നി ങ്ങനെ 7 കാണ്ഡങ്ങളായിട്ടാണ് രാമായണം വിഭജിക്കപ്പെട്ടിരിക്കുന്നത്.ഇതില്‍ ഉത്തര ഭാ ഗം മുഴുവന്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന വാദം രാമായണ ഗവേഷകരാരും സമ്മതി ക്കുന്നില്ല.കുറെ കൂട്ടിച്ചേര്‍ക്കലുകള്‍ പല കാണ്ഡങ്ങളിലും നടന്നിട്ടുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നു.കൂടുതലും നടന്നിട്ടുള്ളത് ബാലകാ ണ്ഡത്തിലും ഉത്തരകാണ്ഡത്തിലുമാ ണെന്നു മാത്രം
“യുദ്ധകാണ്ഡത്തിന്റെ ഒടുവില്‍ ഫലശ്രുതി കാണുന്നതുകൊണ്ട് ഉത്തരകാണ്ഡം രാമാ യണത്തിന്റെ ഭാഗമാല്ലതാകുന്നില്ല” എന്നും ഫലശ്രുതി മുഴുവന്‍ പ്രക്ഷിപ്തമാണെന്നും ആണ് രാമായണത്തെ കുറിച്ച് ശരിയായി പഠിച്ച തിരുനല്ലൂര്‍ കരുണാകരന്‍ പറയുന്നത്. ഫലശ്രുതിയില്‍ “പുരാ വാല്മീകിനാ കൃതം “ (പണ്ട് വാല്മീകിയാല്‍ രചിക്കപ്പെട്ടത് )എന്ന് ഉണ്ട്. സ്വന്തം കൃതിയെ കുറിച്ച് വാല്മീകി അങ്ങനെ പറയാന്‍ സാധ്യത തീരെയില്ലെന്നു അദ്ദേഹം വാദിക്കുന്നു. മറ്റാരോ എഴുതിച്ചേര്‍ത്ത ഫലശ്രുതി വച്ചുകൊണ്ട് അവിടെ രാമാ യണം അവസാനിക്കുന്നു എന്ന് പറയുന്നത് യുക്തിസഹമല്ലെന്ന് തെളിവുകള്‍ നിരത്തി അദ്ദേഹം സമര്‍ത്ഥിച്ചിട്ടുണ്ട് .“രാമന്റെ ജീവിത ഗതി,രാമന്റെ ജീവിതകഥ,രാമനിലേ ക്കുള്ള(രാമനെ അറിയാനുള്ള) മാര്‍ഗ്ഗം എന്നൊക്കെയാ ണല്ലോ രാമായണം എന്ന കാവ്യ നാമത്തിന്റെ അര്‍ത്ഥം.ഒരു മഹാപുരുഷന്റെ ജീവിതകഥ സമഗ്രമായി ആവിഷ്ക്കരി ക്കാന്‍ ഒരുമ്പെട്ട മഹര്‍ഷി അത് ഇടയ്ക്കു വച്ച് ആരംഭിക്കുകയും പകുതിയ്ക്ക് വച്ച് അവ സാനിപ്പിക്കുകയും ചെയ്തു എന്ന് കരുതാന്‍ നിവൃത്തിയില്ല.ബാലകാണ്ഡവും ഉത്തരകാ ണ്ഡവും  കൂടി ചേര്‍ന്നാലേ വാല്മീകിയുടെ കൃതി പൂര്‍ണ്ണമാവു കയുള്ളൂ;രാമായണമാവു കയുള്ളൂ” എന്നും തിരുനല്ലൂര്‍ പറയുന്നു.(ഡോ.അവനീബാലയുടെ രാമായണം ബാലകാ ണ്ഡം തര്‍ജ്ജമ..അവതാരിക ) പട്ടാഭിഷേകത്തോടെ വായന നിര്‍ത്തുന്നതിനു സംഘ പ രിവാര്‍ സംഘങ്ങള്‍ പറയുന്ന കാരണങ്ങളൊന്നും തന്നെ യുക്തിസഹമല്ലെന്ന് ഇതില്‍ നിന്നും തെളി യുന്നു.
ഭക്തിപ്രസ്ഥാനത്തിന്റെ പുഷ്ക്കല കാലത്ത് രചി ക്കപ്പെട്ട ആദ്ധ്യാത്മരാമായണത്തി ന്റെ സ്വതന്ത്ര തര്‍ജ്ജമയാണ് എഴുത്തച്ഛന്റെ ആദ്ധ്യാത്മരാമാ യണം കിളിപ്പാട്ട് .ആദി കവിയുടെ രാമായണത്തില്‍ നിന്നും ഒട്ടേറെ വ്യത്യാസം എഴുത്തച്ഛന്റെ രാമായ ണത്തി നുണ്ട്.ജനങ്ങളില്‍ ശ്രീരാമഭക്തി വളര്‍ത്തുന്നതിനു വേണ്ടി രചിക്കപ്പെട്ടതാണത്.”ഈ ലോകത്തില്‍ ഗുണവാനും വീര്യവാനുമായിട്ട് ആരുണ്ട്‌ ?”എന്ന വാല്മീകിയുടെ ചോദ്യ ത്തിന് നാരദന്‍ നല്‍കുന്ന മറുപടിയാണ് രാമായണം.അതുകൊണ്ട് രാമകഥ മനസ്സിലാ ക്കുവാന്‍ ആദികവിയുടെ കൃതി തന്നെയാണ് വായിക്കേണ്ടതും പഠിക്കേണ്ടതും.ശ്രീരാ മന്‍ എന്ന മനുഷ്യന്റെ ശക്തിയും ദൌര്‍ബല്യവും,ഗുണവും ദോഷവും ആദികാവ്യ ത്തില്‍ വെളിവാകുമ്പോള്‍ സര്‍വ്വഗുണ സമ്പന്നനായ ഈശ്വരാവതാരമായ രാമനെയാ ണു അദ്ധ്യാത്മരാമായണത്തില്‍ കാണാന്‍ കഴിയുക.
രാവണ വധം കഴിഞ്ഞ് ആദ്യമായി രാമന്റെ മുമ്പില്‍ സീത എത്തുമ്പോള്‍ “ചാരിത്രസം ശയം പ്രാപിച്ച് എന്റെ മുന്നിലെത്തിയ നീ നേത്ര രോഗി ക്കു ദീപം പോലെ എനിക്കഹി തയാണ് “ എന്നാണു ശ്രീരാമന്‍ പറയുന്നത്.”ഈ നില്‍ക്കുന്ന ലക്ഷ്മണനോടൊപ്പമോ ഭരത നോടൊപ്പമോ വിഭീഷണനോടൊ പ്പമോ നിനക്ക് പോകാം” എന്നും രാമന്‍ കല്‍പ്പിക്കുന്നു. ’നേത്ര രോഗിക്കു ദീപം പോലെ ‘എന്ന ഉപമയിലൂടെ ശ്രീരാമനാണ് സംശയത്തിന്റെ രോഗമെന്ന് വാല്മീകി ധ്വനിപ്പിക്കുന്നതായി കുട്ടികൃഷ്ണമാരാര്‍ ചൂണ്ടിക്കാട്ടുന്നു.ഇവിടെ വെറും സാധാരണക്കാരനായ മനുഷ്യന്റെ കേവല സ്വഭാവമാണ് രാമന്‍ പ്രകടിപ്പിക്കുന്ന ത്.ഏതൊരു ചാരിത്രവതിയായ സ്ത്രീയെയും പോലെ സീതയും സ്വന്തം ഭര്‍ത്താവിന്റെ ചപല വര്‍ത്തമാനം കേട്ട് പൊട്ടിത്തെറിക്കുന്നു.തന്റെ പാതിവ്രത്യം തെളിയിക്കു ന്നതി നു  തീ കൂട്ടുവാന്‍ ഹനുമാനോട് പറയുകയും അതില്‍ ചാടി പരിശുദ്ധി തെളിയിക്കുക യും ചെയ്യുന്നു.അദ്ധ്യാത്മരാമായണത്തില്‍ ,സീത സ്വമേധയാ അഗ്നിയില്‍ ചാടുകയാണ്. അതും യഥാര്‍ത്ഥ സീതയല്ല.’മായാ സീത’.ആദികവി രചിച്ച ഇതിഹാസത്തിന് ഭക്തിയു ടെ മായം ചേര്‍ത്ത് അവതരിപ്പിക്കുന്ന കൃതിയാണ് അദ്ധ്യാത്മരാമായണമെന്നു സാരം . മായം ചേര്‍ക്കുന്നതിന്നു മുന്നോടിയായി ചെയ്യുന്ന സൂത്രപ്പണിയാണ് ഇത്തരം കഥാ വ്യ തിയാനങ്ങള്‍.
അതുകൊണ്ട് ആദികാവ്യത്തിന്റെ മഹത്വം മനസ്സിലാക്കുവാന്‍ അദ്ധ്യാത്മ രാമായണമ ല്ല ,വാല്മീകി മഹര്‍ഷി യുടെ രാമായണം തന്നെയാണ് വായിക്കേണ്ടത്. കര്‍ക്കിടകമാസ ത്തിലേ വായിക്കാവൂ എന്ന് നിര്‍ബ്ബന്ധവുമില്ല. മുപ്പതോ മുപ്പത്തൊന്നോ ദിവസം കൊണ്ട് പഠിച്ചു തീര്‍ക്കാവുന്നതുമല്ല രാമകഥ.
ഹിന്ദുക്കളുടെ മാത്രം സ്വന്തമാണ് രാമായണവും മഹാഭാരതവും എന്ന് ഊറ്റം കൊള്ളുന്ന ബിജെപി യും പരിവാരങ്ങളും രാമായണ പാരായണത്തിലുള്ള താത്പര്യവും ആവേശ വും മഹാഭാരതത്തോട് കാണിക്കാറില്ല.എന്തിനധികം;മഹാഭാരതം വീട്ടില്‍ സൂക്ഷിക്കാ ന്‍ പോലും പല ഭക്തശിരോമണികളും മടിക്കുന്നു.കാരണം ഭാരതം വീട്ടില്‍ സൂക്ഷിക്കു കയോ വായിക്കുകയോ ചെയ്‌താല്‍ വീട്ടില്‍ കലഹമുണ്ടാകും എന്ന അന്ധവിശ്വാ സമാ ണ് അവരെ ഭരിക്കുന്നത് . അതിന്റെ കുറവ് തീര്‍ക്കുവാന്‍ അദ്ധ്യാത്മരാമായ ണത്തി ന്റെ അരികും മൂലയും വായിച്ച് അവര്‍ നാട്ടില്‍ കലഹമുണ്ടാ ക്കുന്നു.അത്തരക്കാരുടെ പാത പിന്തുടരുകയല്ല ബദല്‍ മാര്‍ഗ്ഗമെന്ന് മതേതര കക്ഷികള്‍ ഓര്‍ക്കേണ്ടതാണ് .ഇതി ഹാസവും പുരാണവുമെല്ലാം ചരിത്രമാണെന്നും അവയിലെ കഥാപാത്രങ്ങള്‍ ചരിത്രപു രുഷന്മാരാണെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും അതിന്റെ പേരില്‍ അക്ര മം അഴിച്ചുവിടുകയും ചെയ്യുന്നവരെ പ്രതിരോധിക്കുവാന്‍ അവരുടെ മാര്‍ഗ്ഗം പിന്തുടരു കയല്ല വേണ്ടത്.






Fans on the page

Tuesday, December 12, 2017

വെള്ളാപ്പള്ളിയുടെ വഞ്ചന

കേരള സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വലിയ റാലി നടന്നു.പട്ടികജാതി, പട്ടിക വര്‍ഗ്ഗ,പിന്നോക്ക,സമുദായ സംഘടനകളുടെയും സാമൂഹിക സമത്വ മുന്നണിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട പ്രസ്തുത റാലിയി ല്‍ സാമുദായിക സംവരണത്തിന്റെ അപ്പോസ്തല നെന്നു സ്വയം വാഴ്ത്തുന്നവനും "സമത്വ മുന്നേറ്റ യാത്ര"യുടെ ഉപജ്ഞാതാവുമായ മാരാരാ ശ്രീ വെള്ളാപ്പള്ളി നടേശനെയും മുന്നേറ്റ യാത്രയുടെ സന്താനമായ ബി.ഡി.ജെ എസ്സിന്റെ ഉടമസ്ഥനായ പുത്രനെയും എവിടെയും കണ്ടില്ല. നമ്പൂതിരി മുതല്‍ നായാടി വരയുള്ളവരെ ഏകോപിപ്പിക്കാന്‍ കാസര്‍കോട് മുതല്‍ പാറശാല വരെ 'യാത്ര'നടത്തിയ പിന്നോക്കക്കാരായ നടേശനും മകനും നമ്പൂതിരിമാരായി മാറിയോ?

സംവരണ വിരുദ്ധനായ സാക്ഷാല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രി ആയിരിക്കേ അദ്ദേഹത്തിനെ വേദിയിലിരുത്തിക്കൊണ്ട്, സംവരണത്തിനു വേണ്ടി ഗര്‍ജ്ജിച്ച കേരളകൗമുദി കെ.സുകുമാരനെപ്പോലുള്ളവര്‍ എസ്.എന്‍.ഡി.പി യോഗത്തെ മുന്‍ നിര്‍ത്തി നടത്തിയ പോരാട്ടങ്ങളുടെ ഫലം അനുഭവിക്കുന്ന നടേശനും സന്താനവും യോഗത്തിന്റെ നേതൃത്വത്തിലിരുന്ന് ഇപ്പോള്‍ കാട്ടുന്നത് വഞ്ചനയും നെറികേടുമാണ്. പത്രാധിപര്‍ കെ.സുകുമാരനെപ്പോലെ യുള്ളവര്‍ക്ക് അപമാനമാണ്.





Fans on the page

Friday, December 8, 2017

സംവരണ വിരുദ്ധ സിന്‍ഡിക്കേറ്റ്


കേരള സർവ്വകലാശാലാ സിൻഡിക്കേറ്റ് ഗുണ്ടാപ്പടയാണോ എന്നു സംശയം ജനിപ്പിക്കുന്ന സംഭവങ്ങളാണ് ഇന്നലെ (6 .12 .2017 )സർവ്വകലാശാലാ ആസ്ഥാനത്ത് അരങ്ങേറിയത്.2 മണിക്കൂറിൽ അധികം നേരം വൈസ് ചാൻസലറെ സിൻഡിക്കേറ്റ് റൂമിൽ സിൻഡിക്കേറ്റംഗങ്ങൾ തന്നെ പൂട്ടിയിട്ടത്രേ .ഒരു സർവ്വകലാശാലയിലും കേട്ട് കേഴ്വിയില്ലാത്ത ഈ നടപടി ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കാകെ അപമാനമാണ് വരുത്തി വച്ചിരിക്കുന്നത്.അജണ്ടയിൽ ഇല്ലാത്ത ഒരു വിഷയം കുത്തിപ്പൊക്കി ചില സിൻഡിക്കേറ്റംഗങ്ങൾ യോഗം അലങ്കോലപ്പെടുത്തുകയായിരുന്നു.ആറു മാസം മുമ്പ് സർവ്വകലാശാലയുടെ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ സംവരണ തത്വം അനുസരിച്ച് നടത്തിയ അസി.പ്രൊഫസർ നിയമനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം തുടങ്ങിയത്.നിയമനം നടന്ന് 6 മാസത്തിനിടയിൽ പല സിൻഡിക്കേറ്റ് യോഗങ്ങൾ ചേർന്നിട്ടും ഉന്നയിക്കാതിരുന്ന ഈ പ്രശ്നം പൊടുന്നനെ പൊന്തി വന്നതിനു പിന്നിൽ സിൻഡിക്കേറ്റിന്റെ സംവരണ വിരുദ്ധതയാണുള്ളതെന്നു വ്യക്തമാണ്.അദ്ധ്യാപക നിയമനങ്ങളിൽ സംവരണ തത്വങ്ങൾ അട്ടിമറിക്കുന്നതിന് വൈസ് ചാൻസലർ കൂട്ട് നിൽക്കാഞ്ഞതിന് പക പോക്കുകയായിരുന്നു സിൻഡിക്കേറ്റ്‌. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പേരിൽ പോലും പരസ്പരം പോരടിക്കുന്ന എൽ .ഡി.എഫിലെയും യു.ഡി.എഫിലെയും അംഗങ്ങൾ സംവരണത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ചയാണ് സർവ്വകലാശാലയിൽ കണ്ടത്.വിദ്യാർത്ഥികളെ സമരത്തിന് കൂട്ടു  വിളിച്ച്, വിദ്യാർത്‌ഥികൾ പോലും ചെയ്യാനറയ്ക്കുന്ന തെമ്മാടിത്തങ്ങൾ സർവ്വകലാശാലയുടെ ഭരണനിർവ്വഹണ സമിതിയിൽ ഇരുന്നു കൊണ്ട് ചെയ്ത സിൻഡിക്കേറ്റംഗങ്ങളെ ഒന്നടങ്കം പിരിച്ചു വിടാൻ ചാൻസലറോട് ശുപാർശ ചെയ്യുകയാണ് സർക്കാർ ചെയ്യേണ്ടത്.
ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചോ സാമൂഹിക ഉത്തരവാദിത്തത്തെ കുറിച്ചോ യാതൊരു ധാരണയും കാഴ്ചപ്പാടുമില്ലാത്ത അപക്വമതികളെ ഇത്തരം സമി തികളിലേക്കു നിയോഗിക്കുന്ന രാഷ്ട്രീയ കക്ഷികളാണ് യാഥാർത്ഥത്തിൽ ഈ ദുരന്തത്തിന് ഉത്തരവാദികൾ.പുതിയതായി നിയമിക്കപ്പെട്ട അസി.പ്രൊഫസർ അതിനു സർവ്വഥാ യോഗ്യയാണെന്നും ഇന്റർവ്യൂവിനു പങ്കെടുത്തവരിലെ ഏക ഫുൾബ്രൈറ്റ്‌ ഫെല്ലോ അവർ മാത്രമായിരുന്നെന്നും പരാമര്ശമു ണ്ടായപ്പോൾ ,"ഫുള്ളായാലും ഹാഫായാലും നിയമനം അംഗീകരിക്കില്ല" എന്നായിരുന്നത്രെ ഒരു അംഗത്തിൻറെ പ്രതികരണം.സി.പി.എം പോളിറ്റ് ബ്യുറോ അംഗം എസ് .രാമചന്ദ്രൻ പിള്ളയെയും മന്ത്രി ജി.സുധാകരനെയും തോപ്പിൽ ഗോപാലകൃഷ്ണനെയും കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയെയും പോലുള്ളവർ ഇരുന്ന സിൻഡിക്കേറ്റിലേക്ക് ഇത്തരം കൊജ്ഞാണന്മാരെ നിയോഗിക്കുന്നതിലൂടെ വിദ്യാഭ്യാസത്തെ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ഗൗരവമായി പരിഗണിക്കുന്നില്ല എന്ന് വേണം കരുതുവാൻ.








Fans on the page

Sunday, December 3, 2017

കന്നുകാലി റിപ്പബ്ലിക്



ലോക യൂത്ത് വനിതാ ബോക്സിങ്ങിലെ സ്വർണ്ണമെഡൽ ജേതാക്കൾക്ക് ഹരിയാന സർക്കാരിന്റെ സമ്മാനം പശു.ഹരിയാന ബോക്സിങ് അസോസിയേഷൻ പ്രസിഡൻറ് കൂടിയായ മൃഗസംരക്ഷണ വകുപ്പു മന്ത്രി ഓംപ്രകാശ് ധനകറാണ് ലോകജേതാക്കൾക്ക് ഈ അമൂല്യ പാരിതോഷികം പ്രഖ്യാപിച്ചത്.പശുവിൻ പാൽ കുടിച്ചാൽ ബുദ്ധിയും സൗന്ദര്യവും ശക്തിയും വർദ്ധിക്കുമെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. നല്ല കൊമ്പുള്ളതാണ് പശുക്കളെങ്കിൽ അവയുമായി ബോക്സിങ് പരിശീലനം നടത്താൻ പറ്റും എന്ന ഒരു പ്രയോജനം കൂടി ഈ "മഹത്തായ" സമ്മാനം കൊണ്ട് ഉണ്ടാകാൻ സാദ്ധ്യതയു ണ്ട്.പശുവിന്റെ അധോവായുവിൽ നിറയെ ഓക്സിജനാണെന്നു കണ്ടുപിടിച്ച യു.പി മുഖ്യമന്ത്രിയെ ഔചിത്യബോധത്തിൽ കടത്തി വെട്ടിയിരിക്കുകയാണ് ഹരിയാനാ മന്ത്രി.യു.പി മുഖ്യന്റെ കണ്ടുപിടുത്തത്തിന്റെ കേമത്തം കൊണ്ട് അവിടെ നൂറുകണക്കി ന് കുഞ്ഞുങ്ങളാണ് മരിച്ചത്.ഗോ സമ്മാൻ വഴി ബോക്സിങ് ആണോ ബോക്സർമാരാണോ ഹരിയാനയിൽ സിദ്ധികൂടാൻ പോകുന്നതെന്ന് കണ്ടറിയേ ണ്ടിയിരിക്കുന്നു.ഇനി സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക സഹായമെല്ലാം പശുക്ക ളായി നൽകുന്ന കാര്യം പശുവാരാധകരായ പ്രധാനമന്ത്രിയ്ക്കും ധനമന്ത്രിയ്ക്കും പരിഗണിക്കാവുന്നതേ ഉള്ളൂ.






Fans on the page

Thursday, October 19, 2017

കുരങ്ങന്റെ കൈയ്യിലെ പൂമാല


ആദ്യം അവർ രാഷ്ട്രപിതാവിന്റെ
നേർക്ക് നിറയൊഴിച്ചു .
പിന്നീട് ബാബറി മസ്ജിദ് തകർത്തു.
ഇഷ്ടമില്ലാത്തവരെ വ്യാജ ഏറ്റുമുട്ടലിലൂടെ
വകവരുത്തി.
വംശഹത്യക്കു വഴിമരുന്നിട്ടു.
'ഭാരത് മാതാ' വിളികൾ
'ഗോമാതാ' വിളികൾക്കു വഴിമാറി
ഗോമൂത്രം ലിക്വിഡ് ഓക്സിജനായി വാഴ്ത്തി
പ്രാണവായു നൽകാതെ ബാല--
പ്രാണനെടുത്തു രസിച്ചു.
അധികാരത്തിന്റെ ആനപ്പുറത്തിരുന്ന്
ഭരണഘടനയ്ക്കു മേൽ മൂത്രമൊഴിച്ചു.
ദേശീയ ഗാനത്തിൻറെ മേൽ വിസര്ജിച്ചു.
വിശ്വമഹാകവിയെ കല്ലെറിഞ്ഞു.
ഏറ്റവും ഒടുവിൽ ........
ദേശീയ സ്മാരകങ്ങൾ
കറുപ്പിക്കാൻ കരി ഓയിലിൽ മുക്കിയ
കാവിശീലയുമായി നിൽക്കുന്നു.
ലോകാത്ഭുതങ്ങൾ തച്ചുടയ്ക്കാൻ
ശിവലിംഗമുയർത്തുന്നു.

കുരങ്ങിന്റെ കൈയ്യിൽ
കൊടുത്ത പൂമാലയെയോർത്ത്
കാലം നടുങ്ങി നിൽക്കുന്നു.






Fans on the page

Thursday, October 12, 2017

ആള്‍ ദൈവത്തിന്റെ മംഗള്‍ യാന്‍


അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്മ വാര്‍ഷികം പ്രമാണിച്ച്  ഐ.എസ്.ആര്‍ .ഒ മുന്‍ ചെയര്‍മാന്‍ ഡോ . ജി.മാധവൻ നായർ പത്രമാസികകളില്‍,അവരുടെ അത്ഭുത സിദ്ധികളെക്കുറിച്ചും ദിവ്യത്വത്തെ കുറിച്ചും എഴുതി വിടുന്ന ലേഖനങ്ങള്‍ ആലോചനാ ശേഷിയും യുക്തി ബോധവുമുള്ള സകലരെയും അവഹേളിക്കുന്ന തരത്തിലുള്ളവയാണ്."'അമ്മ ചെവിയിൽ ഉരുവിട്ട വാക്കുകൾ മാന്ത്രിക സ്വാധീനം എന്നിലുണ്ടാക്കി " എന്നാണ് ഒരു ലേഖനത്തില്‍  അദ്ദേഹം കോൾമയിർ കൊള്ളുന്നത്.പക്ഷെ എന്ത് സ്വാധീനമാണ് ഉളവാക്കിയതെന്നു  വിശദീകരിക്കുന്നില്ല.ഒരു ദിവസം 'അമ്മ'യുടെ മുമ്പിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്ന യുവ അദ്ധ്യാപ കനോട്  അയാള്‍ക്ക് ഏതോ ആപത്ത് വരാനിരിക്കുന്നു എന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അടുത്തദിവസം പ്രാര്‍ത്ഥനാ സമയത്ത് അയാളുടെ മകള്‍ കായലില്‍ വീണെന്ന് ഫോണ്‍ കാള്‍ വന്നെന്നും അയാള്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചതിനാല്‍ കുട്ടിക്ക് ജീവന്‍ തിരിച്ചു കിട്ടി എന്നും മാധവന്‍ നായര്‍ അവകാശപ്പെടുന്നു.മരിച്ച കുട്ടിയെ ജീവിപ്പിച്ച ഈ ആള്‍ ദൈവത്തിനു ആ കുട്ടിയെ വെള്ളത്തില്‍ വീഴാതെ നോക്കാമായിരുന്നില്ലെ? 

ഇതിനേക്കാള്‍  വമ്പന്‍ നുണയാണ് ട്യൂമര്‍ പിടിപെട്ട ഒരു സീനിയര്‍ ശാസ്ത്രജ്ഞന്റെ ട്യൂമര്‍ 'അമ്മ' നല്‍കിയ വിഭൂതി കഴിച്ച് പൂര്‍ണ്ണമായി ഭേദമായി എന്ന സാക്ഷ്യം പറച്ചില്‍.ഇത്തരം അത്ഭുത കഥകള്‍ പ്രചരിപ്പിക്കുന്ന ഇദ്ദേഹം ശാസ്ത്രജ്ഞനാണോ എന്ന് സംശയമുണ്ട്‌.ഈ കെട്ടുകഥ ശാസ്‌ത്ര ബോധമുള്ള ആരെങ്കിലും വിശ്വസിക്കുമോ?അമ്മയുടെ വിഭൂതിയ്ക്ക് ഇത്ര ശക്തിയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് റീജിയണല്‍ ക്യാന്‍സര്‍ സെന്ററുമായി യോജിച്ച് ട്യൂമര്‍ രോഗികളെ സുഖപ്പെടുത്താന്‍ ഡോ.മാധവന്‍ നായര്‍ ശ്രമിക്കാത്തത്?സ്നേഹത്തിന്റെ കടലാണെന്ന് ഭക്തര്‍ കൊണ്ടാടുന്ന  'അമ്മ' എന്തുകൊണ്ടാണ് വേദന അനുഭവിക്കുന്ന പാവങ്ങളെ തന്റെ ദിവ്യ വിഭൂതി കൊണ്ട് രക്ഷിക്കാന്‍ തുനിയാത്തത്?ഒന്നും വേണ്ടാ; ശ്രീ. മാധവന്‍ നായരുടെ മകന്റെ ഭാര്യക്ക് ബ്രയിന്‍ ട്യൂമര്‍  വന്നപ്പോള്‍ എന്തേ 'അമ്മ' യില്‍ നിന്നും വിഭൂതി വാങ്ങിക്കൊടുത്ത് സുഖപ്പെടു ത്താഞ്ഞത്? എങ്കില്‍ ആ പെണ്‍കുട്ടി അകാലത്തില്‍ മരിക്കില്ലായിരു ന്നല്ലോ.അതോ മരുമകളോടുള്ള  അമ്മായി അച്ഛന്‍പോര് മൂലം , അവൾ മരിച്ചു പോകട്ടെ എന്ന് കരുതിയോ?മാധവന്‍ നായരുടെ സ്വന്തം മരുമകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്ത "അമ്മ"യുടെ വിഭൂതി കൊണ്ട് ഏതോ ശാസ്ത്രജ്ഞന്റെ ട്യൂമര്‍ ഭേദമാക്കിയെന്ന് അദ്ദേഹം പറഞ്ഞാല്‍ ജനം വിശസിച്ചു കൊള്ളണം.എന്തൊരു ശാസ്‌ത്ര ബുദ്ധി!!!

വിശ്വാസികളും ആരാധകരും കെട്ടിച്ചമച്ച കഥകള്‍ പത്മവിഭൂഷണ്‍ മാധവന്‍ നായര്‍ പൊടിപ്പും തൊങ്ങലും ചാര്‍ത്തി പൊലിപ്പിച്ചതാകാം എന്ന് വേണമെങ്കില്‍ സമാധാനിക്കാം.പക്ഷേ സുനാമീ ചരിത്ര വിവര ണത്തിലൂടെ ദിവ്യമാതാവിന്റെ നുണ അണപൊട്ടി ഒഴുകുന്നതാണ് കാണാന്‍ കഴിയുന്നത്.2004 ഡിസംബർ 26 നാണ് സുനാമിയുണ്ടാകു ന്നത്.അമൃതാനന്ദമയിയുടെ പഞ്ചനക്ഷത്ര സങ്കേതത്തിനടുത്താണ് സ്രായിക്കാട്,ആലപ്പാട് കടപ്പുറങ്ങൾ.നിരവധി മനുഷ്യരും വളര്‍ത്തു മൃഗങ്ങളും അവിടെ കൊല്ലപ്പെട്ടു. അനേകം വീടുകള്‍ കടലെടുത്തു. അപ്പോഴൊന്നും അമ്മയോ ശിഷ്യരോ പുറത്തിറങ്ങിയില്ല.എല്ലാം നഷ്ട പ്പെട്ട നിരവധി പേര്‍ 'അമ്മ'യുടെ സങ്കേതത്തില്‍ ഗതികേടുകൊണ്ട് അഭയം തേടിയെത്തി എന്നതു വാസ്തവമാണ്.അവരില്‍ ചിലരെ പിടിച്ചു മടിയില്‍ കിടത്തി ഫോട്ടോയെടുത്തിട്ട് ,"സുനാമി ബാധിതരെ അമ്മ ആശ്വസിപ്പിക്കുന്നു"എന്ന തലക്കെട്ടോടെ ചില പത്രങ്ങളില്‍ പ്രസിദ്ധം ചെയ്തു. അമ്മയും അവരുടെ മാര്‍ക്കറ്റിംഗ് മാനേജര്‍മാരും മാരുംകൂടി ആകെ ചെയ്ത രക്ഷാ പ്രവര്‍ത്തനം അത്രയും മാത്രമാ ണ്.സുനാമി ദുരിതാശ്വാസ ഫണ്ടിലേക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തതും സത്യമാണ്.അല്ലാതെ ആര്ത്തലച്ച് വന്ന തിരമാലകളെ    വരുതിക്ക് നിര്‍ത്തി ആളുകളെ രക്ഷിച്ചു എന്നൊക്കെയുള്ള അവരുടെ വീമ്പു പറച്ചില്‍ സത്യവിരുദ്ധ മാണ്‌. 


സുനാമിയുണ്ടായി  നാല്പതോ നാല്പത്തൊന്നോ ദിവസം  കഴിഞ്ഞു ദേശീയ ,അന്തര്‍ദ്ദേശീയ മാദ്ധ്യമങ്ങളുടെ ഫോട്ടോഗ്രാഫര്മാരുടെ സാന്നിദ്ധ്യത്തില്‍ മരിച്ചവര്‍ക്ക്  ബലിയിടാന്‍ എത്തിയപ്പോഴാ ണ്  സുനാമി ദുരിതം വിതച്ച കടപ്പുറം അവര്‍ കാണുന്നത് തന്നെ.അ ന്നത്തെ പത്ര,ദൃശ്യ, മാദ്ധ്യമങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാ കും.കേവലം ഒരു വ്യാഴവട്ടം കഴിയും മുമ്പേ,എല്ലാ സംഭവങ്ങള്‍ക്കും സാക്ഷിയായി ജനകോടികളും ചരിത്ര സാമഗ്രികളും ഉണ്ടായിട്ടും ഇത്തരം കള്ളം തട്ടി മൂളിക്കുന്ന അമൃതാനന്ദമയിയും അവരുടെ മെഗഫോണായി പ്രവര്‍ത്തിക്കുന്ന മാധവന്‍ നായരെ പോലുള്ള വ്യാജ ശാസ്ത്രജ്ഞരും ജനങ്ങളുടെ ഓര്‍മ്മശക്തിയെയും യുക്തിബോധ ത്തെയും പരിഹസിക്കുകയാണ്.

'അമ്മ'യുടെ കാരുണ്യ പ്രവര്‍ത്തനത്തെ കുറിച്ചാണ് രാഷ്ട്രപതിയ്ക്കും  മറ്റുമൊപ്പം മാധവന്‍ നായരെപ്പോലുള്ള അന്ധവിശ്വാസികളും ഏറെ പാടിപ്പുകഴ്ത്തുന്നത്.സ്വന്തം കണ്മുന്നില്‍ വച്ച് സത്നാം സിംഗ് എന്ന ചെറുപ്പക്കാരനെ ഗുണ്ടാകള്‍ തല്ലിച്ചതച്ചപ്പോള്‍ "അരുത്" എന്ന് പറയാത്ത അവര്‍ക്ക് എന്ത് കാരുണ്യമാണ് ഉള്ളത്?അവരുടെ സ്വന്തം മെഡിക്കല്‍ കോളജില്‍ വേതന വര്‍ദ്ധനവിനു വേണ്ടി സമരം ചെയ്ത നഴ്സുകളുടെ  കാലും കൈയുംതെമ്മാടികളെ വിട്ടു  തല്ലിഒടിപ്പിച്ച അമൃതാനന്ദമയിക്ക് എന്ത് കാരുണ്യം?ഇന്ത്യയുടെ മംഗള്‍ യാന്‍ ദൌത്യം വിജയിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ച ജി. മാധവന്‍ നായര്‍ ഇത്തരം തരം താണ അന്ധവിശ്വാസ പ്രചാരണത്തിന് നടക്കുന്നത് ശാസ്ത്രലോകത്തിനൊന്നാകെ അപമാനകരമാണ്.  

 







Fans on the page