പാസ് സര്‍ട്ടിഫിക്കറ്റ് കോളേജിലെത്തി ഒരാഴ്ചയായിട്ടും കറക് ഷന് വേണ്ടി ആരും വരാ തിരുന്നപ്പോള്‍,തെറ്റൊന്നും പറ്റിയിട്ടില്ലായിരിക്കും എന്ന് സന്തോഷിച്ചിരിക്കുമ്പോള്‍ അതാ വരുന്നു വ്രജരാജലക്ഷ്മണനും അവന്റെ അച്ഛനും കൂടി.പേരിന്റെ പ്രത്യേകത കൊണ്ട് നോമിനല്‍ റോള്‍ തയ്യാറാക്കുമ്പോഴേ ശ്രദ്ധിച്ചിരുന്നതാണ് ഈ പേര്‍.എന്താണ് കുഴപ്പം എന്ന് ചോദിച്ചപ്പോള്‍ അവനു യഥാര്ത്ഥത്തില്‍ പേരിനോടൊപ്പം ഇനിഷ്യല്‍ ഇല്ല.പക്ഷേ ഇവിടുന്നു കൊടുത്ത പാസ് സര്‍ട്ടിഫിക്കറ്റില്‍ N എന്ന് ഇനിഷ്യല്‍ ചേര്‍ത്തി രിക്കുന്നു. അത് മാറ്റിക്കൊടുക്കണം.ഇനിഷ്യല്‍ ഇല്ലെന്നു തറപ്പിച്ചു പറയുന്നത് പയ്യന്റെ പിതാവ് തന്നെയാണ്.അതുകൊണ്ട് അവരുടെ അവകാശവാദത്തില്‍ സംശയിക്കേണ്ട കാര്യമില്ല.എനി ക്ക് നല്ല ഓര്‍മ്മയുണ്ട് N എന്ന ഇനിഷ്യല്‍ ഇയാളുടെ പേരിനൊപ്പം ഉണ്ടായിരുന്നെന്നു.എങ്കിലും തര്‍ക്കിക്കാന്‍ പോയില്ല.ഉടന്‍ തന്നെ അപേക്ഷയോടൊപ്പം ഉള്ള എസ്.എസ്.എല്‍.സി ബുക്ക് എടുത്തു പരിശോധിച്ചു.അപ്പോള്‍ വിദ്യാര്‍ത്ഥിയും അച്ഛനും പറയുന്നതാണ് ശരിയെന്നു മനസ്സിലായി.എനിക്കും കമ്പയര്‍ ചെയ്ത കൂട്ട് കക്ഷിക്കുമെങ്ങനെയാണ് തെറ്റ് പറ്റിയതെന്നു ആലോചനയായി.വ്രജരാജലക്ഷ്മണനിലെ അവസാനത്തെ അക്ഷരമായ N പരീക്ഷാ ഭവനിലെ SSLC ബുക്ക് എഴുതിയ ക്ലാര്‍ക്ക് തുടക്ക അക്ഷരമായ “V”യുടെ അതെ വലിപ്പത്തിലും അതിനെക്കാള്‍ അല്പം മോടിയിലും ആണ് എഴുതിയിരുന്നത്.N ന്റെ വലിപ്പവും ഡെക്കറേഷനും ഒറ്റ നോട്ടത്തില്‍ ഇനിഷ്യലാ യി ഞാന്‍ തെറ്റിദ്ധരിച്ച് എഴുതിയതിന്റെ ഫലമായാണ് കുഴപ്പം സംഭവിച്ചത്.നോമിനല്‍ റോള്‍ എഴുതിക്കൊണ്ടിരുന്നപ്പോഴേ ശ്രദ്ധിക്കുകയും വ്രജരാജന്റെ അര്‍ത്ഥം അന്വേഷി ച്ചു ശബ്ദതാരാവലി മുഴുവന്‍ പരതിയതും ഒടുവില്‍ അങ്ങനെ ഒരു വാക്ക് കാണാഞ്ഞു, ശ്രീകൃഷ്ണന്റെ പര്യായമായ വ്രജവരന്‍ എന്നതിനു പകരം വ്രജരാജന്‍ എന്ന് ഇട്ടുപോയതാ ണോ എന്നൊക്കെ അന്ന് സംശയിച്ചതും കൂട്ട് കക്ഷിയുമായിസംസാരിച്ചതും ഓര്‍ത്തു.ഇ നിഷ്യല്‍ ഇല്ലാതാക്കുക എന്ന നിസ്സാരമായ മോഡിഫിക്കെഷനായാതുകൊണ്ട് അധികം വൈകാതെ തന്നെ ഡെപ്യൂട്ടി രാജിസ്ട്രാറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍പുതിയ പാസ് സര്‍ട്ടിഫിക്കറ്റു ശരിയാക്കി കൊടുത്തു.ഇത്ര വേഗത്തില്‍ പുതിയ പാസ് സര്‍ട്ടിഫി ക്കറ്റ് കിട്ടിയ സന്തോഷത്തില്‍ നന്ദി പറഞ്ഞു പിരിഞ്ഞപ്പോള്‍ മറ്റാരും കേള്‍ക്കാതെ രണ്ടുപേരോടുമായി പതിയെ ചോദിച്ചു:എന്തുവാ ഈ പേരിന്റെ അര്‍ത്ഥം?ആരാ ഈ പേരിട്ടത്?പേരിട്ടത് അപ്പൂപ്പനാ.അര്‍ത്ഥമെന്താണെന്ന് അപ്പൂപ്പനേ അറിയൂ’’.പയ്യന്‍ പറ ഞ്ഞു.”അച്ഛനും അറിഞ്ഞുകൂടെ?”എന്നു ചോദിക്കേണ്ട താമസം ‘’അയ്യോ എനിക്കറിയാന്‍ വയ്യായേ ‘’എന്നുപറഞ്ഞുകൊണ്ടു അച്ഛനും പിന്നാലെ മകനും അതിവേഗം സ്ഥലം വിട്ടു. വ്രജരാജലക്ഷ്മണന്റെ അര്‍ത്ഥമറിയാതെ ഞങ്ങള്‍ പ്രതിമ കണക്കെ സെക് ഷനില്‍ അ വശേഷിച്ചു.
Total Pageviews
Tuesday, July 14, 2026
സര്‍വ്വ…. സ്മരണ–34 ഇനിഷ്യല്‍ ഇല്ലാത്ത വ്രജരാജ ലക്ഷ്മണന്‍
പ്രീ ഡിഗ്രി പരീക്ഷയുടെ റിസല്‍ട്ട് പ്രഖ്യാപിച്ചു പാസ് സര്‍ട്ടിഫിക്കറ്റും അയച്ചതിന്റെആ ശ്വാസത്തിലിരിക്കയാണ് പ്രീഡിഗ്രീ പരീക്ഷാ സെക് ഷനുകളില്‍ ഉള്ളവരെല്ലാം .കേരള സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കു കയും പരീക്ഷ എഴുതുകയും ചെയ്ത കൊല്ലം എസ്.എന്‍, കോളേജിലെ പരീക്ഷാ ജോലിക ള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ അഭിമാനത്തിലും ആഹ്ലാദത്തിലും ആ യിരുന്നു ഞാന്‍.’’മോഡിഫിക്കേഷന്‍(തെറ്റിയ മാര്‍ക്ക് ലിസ്റ്റ് തിരുത്തിക്കൊടുക്കുന്നതിനാ ണ് മോഡിഫിക്കേഷന്‍ എന്ന് പറയുന്നത്.) ഒന്നും വരാതിരുന്നാല്‍ മതിയായിരുന്നു’’എന്ന് കൂട്ടുകക്ഷി കൂടെക്കൂടെ പറഞ്ഞുകൊണ്ടിരുന്നു.മാര്‍ക്ക് ലിസ്റ്റ് എഴുതിയ ഞാന്‍ മാത്രമല്ല മോഡിഫിക്കേഷന്‍ വന്നാല്‍ താനും കൂടിയാണ് ഉത്തരം പറയേണ്ടി വരിക എന്ന് ബോ ദ്ധ്യ മുള്ളതുകൊണ്ടാണ് കമ്പയര്‍ ചെയ്ത സഹപ്രവര്‍ത്തകനും അങ്ങനെ ഉത്കണ്ഠപ്പെട്ടു കൊണ്ടിരുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment